അർജുൻ: ഭാഗം 13

arjun

രചന: കടലാസിന്റെ തൂലിക

 ബെല്ലടിച്ചപ്പോൾ പൂജ ക്ലാസ്സിൽ നിന്ന് ഇറങ്ങി. പോകുന്ന പോക്കിൽ അജുവിനെ ഒന്ന് തിരിഞ്ഞ് നോക്കാനും അവൾ മറന്നില്ല. "ഹെലോ ഞാൻ ജെസി. " "ഞാൻ മാളവിക.. മാളു എന്ന് വിളിക്കും. " "ടീച്ചറുടെ കസിൻ ആണല്ലേ.. " "ആ അതെ. പക്ഷെ അവളെന്റെ സ്വന്തം ചേച്ചിയെ പോലെയാ " മാളുവും ജെസിയും സംസാരിച്ചു നിൽക്കുമ്പോഴാണ് അങ്ങോട്ട് മനു കേറിവന്നത്. "ഹലോ l'm മനു കൃഷ്ണ. മനു എന്ന് വിളിക്കാം "മനു കൈ നീട്ടി കൊണ്ട് പറഞ്ഞു "മാളവിക "അവളും തിരിച്ചു കൈ കൊടുത്തു. "ടീച്ചറുടെ കസിൻ ആണല്ലേ.. ബൈ തെ ബൈ... കുട്ടി സിംഗിൾ ആണോ... "മനു 'മ്മ് ഇത് കോഴി തന്നെ... '( മാളു 'സ് ആത്മ ) "അതേല്ലോ.. സിംഗിൾ ആണ്. എന്തേ മിംഗിൽ ആവണോ.. ചേട്ടൻ പറഞ്ഞാൽ മതി. നമുക്ക് മിംഗിൽ ആവന്നെ.. "മാളു 'ഇതെന്നെക്കാള് വിളഞ്ഞ വിത്ത് ആണല്ലോ '(മനു 'സ് ആത്മ ) "ഞാൻ വെറുതെ ചോദിച്ചതാണെന്റെ പൊന്നെ.. "അവൻ കൈ കൂപ്പി പറഞ്ഞു കൊണ്ട് പോയി. 'അവനെക്കാൾ വലിയ കോഴികളെ കണ്ടവളാണീ മാളവിക. '(മാളു ആത്മ ) പിന്നെ മറ്റു കുട്ടികളെ ഒക്കെ പരിചയപ്പെടലായി അങ്ങനെ മുന്നോട്ട് പോയി.. ******

വാക മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു അജുവും കൂട്ടുകാരും. "എടാ പൂജയുടെ കാര്യത്തിൽ വല്ല തീരുമാനവും ആയോ"മനു "തീരുമാനം ആയോന്ന് ചോദിച്ചാൽ..... എനിക്കവളെ ഒത്തിരി ഇഷ്ടടാ.. എന്തു കൊണ്ടോ മറക്കാൻ പറ്റുന്നില്ല. അത്രമേൽ അവളെന്റെ ഹൃദയത്തിൽ ആഴ്ന്ന് പോയി. അതൊരിക്കലും അവളുടെ ബാഹ്യ സൗന്ദര്യം കണ്ടല്ല. ഞാൻ പറഞ്ഞില്ലേ... മറ്റെന്ദോ അവളിലേക് വലിച്ചടുപ്പിക്കുന്നുണ്ട്. ആർക്കും വിട്ട് കൊടുക്കരുത് എന്ന് മനസ്സിൽ ആരോ മന്ത്രിക്കും പോലെ.. ഇനി അവളെ എന്റെ ഹൃദയത്തിൽ നിന്ന് മാറ്റാൻ സമ്മതിക്കില്ല. ആര് പറഞ്ഞാലും... "അർജുൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു "പിന്നെ.. അമ്മ ഓക്കേ പറഞ്ഞു. അവൾക്കു എന്നെ മനസ്സിലാക്കാൻ പറ്റുമോ എന്നൊരു പേടി എനിക്കുണ്ട്. . പക്ഷെ അവൾ എന്നെ മനസ്സിലാക്കും.. എന്നെങ്കിലും.. അത് വരെ ഞാൻ കാത്തിരിക്കും അവൾക്കായി.. "അജു "അമ്മ ഓക്കേ പറഞ്ഞോ.. !? അപ്പോൾ പിന്നെ പേടിക്കാനില്ല. നീ ധൈര്യം ആയിട്ട് പ്രേമിച്ചോ.. ഞങ്ങൾ ഉണ്ടാവും കൂടെ. എന്തിനും..

"ആഷി "മ്മ്.. ഒരു ചെറിയ കാര്യം കൂടി ഉണ്ട്. അവളെ കുറിച് ഒന്നും അറിയാതെ ആണ് പ്രേമിച്ചതെന്ന് അവൾ പറയാൻ പാടില്ല. ഞാനവളോട് വീണ്ടും ഇഷ്ടമാണെന്നു പറയുമ്പോൾ അവളെ കുറിച് എല്ലാം ഞാൻ അറിഞ്ഞിരിക്കണം. എന്റെ ഹൃദയത്തിലേക്ക് അവളെ ചേർത്ത് വെക്കുമ്പോൾ വെക്കണം. എത്രയും വേഗം. എന്റെത് മാത്രമായി... "അജു ******* കോടമഞ് മൂടിയ വഴി.. അവിടെയാണിപ്പോൾ അജു നിൽക്കുന്നത്. "അമ്മു.. നീ എവിടെയാ.. ഇവിടെ വാ വേഗം.. " ഒരു പെൺകുട്ടി അവനു നേരെ നടന്നു വന്നു. മുഖം വ്യക്തമായിരുന്നില്ല. അടുത്തേക് വരും തോറും മുഖത്തിന് വ്യക്തത വന്നു. പൂജ... ! "എന്താണ് ചേട്ടാ... ഇങ്ങനെ കിടന്ന് കാറാതെ.. ഒന്നില്ലെങ്കിലും ഇത്രേം വയസ്സ് ആയില്ലേ.. "അനു "നിനക്ക് വേറെ പണി ഒന്നും ഇല്ലേ.. നിന്റെ മുഖം കണി കണ്ട് ഉണരാനാണല്ലോ എന്റെ വിധി.. "അജു "പിന്നെ.. എനിക്ക് പകരം ഐശ്വര്യ റായ് വരും വിളിച്ചുണർത്തൻ.. അല്ല.. എന്നും അമ്മു എന്നാണല്ലോ വിളിക്കാറ്.. ഒന്ന് പൂജ ആയല്ലോ എന്തുപറ്റി. "അനു അത് പറഞ്ഞപ്പോൾ അവന്റെ മനസ്സിൽ വീണ്ടും ആ സ്വപ്നം വന്നു. ഒപ്പം ചെറു പുഞ്ചിരിയും..

"എന്താണ് ചേട്ടാ.. സ്വപ്ന ലോകത്തു നിന്ന് ഇത് വരെ ഭൂമിയിൽ ലാൻഡ് ചെയ്തില്ലേ.. ഒറ്റക്ക് നിന്ന് ചിരിക്കുന്നുണ്ടല്ലോ.. ഇതിന് ശരിക്കും വട്ടായോ.. " "വട്ട് നിന്റെ കെട്ടിയോന്.. എനിക്കൊന്നും ഇല്ല. നീയായിട്ട് ഒന്നും ചെയ്യാതെ ഇരുന്നാൽ മതി.. "അജു "മ്മ്മ്.. ഞാൻ കണ്ട് പിടിച്ചോളാം "അനു അവൾ പോയപ്പോൾ അജു വീണ്ടും പൂജയെ ഓർത്തു. ഇത്ര നാളും എന്റെ സ്വപ്നത്തിൽ വന്ന അമ്മു നീയായിരുന്നു അല്ലെ.. ഇനി ഒരിക്കലും എന്തെല്ലാം സംഭവിച്ചാലും നിന്നെ ഈ ഹൃദയത്തിൽ നിന്ന് ഞാൻ മാറ്റില്ല. ഒരോന്നോർത് അജു ഫോൺ എടുത്തു. ആദ്യം കണ്ട നമ്പറിൽ വിളിച്ചു. "എന്തായി കിട്ടിയോ " അവിടുന്ന് കേട്ട നീണ്ട മറുപടി അവനിൽ ഒരുപാട് സന്തോഷം ഉണ്ടാക്കി. ഒപ്പം രണ്ട് തുള്ളി കണ്ണുനീർ അവനിൽ ഒലിച്ചിറങ്ങി.... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story