അർജുൻ: ഭാഗം 14

arjun

രചന: കടലാസിന്റെ തൂലിക

 (അർജുൻ ) ഞാനിന്ന് വളരെ സന്തോഷത്തിലാണ് കോളേജിൽ പോയത്. നഷ്ടപ്പെട്ടതെന്ദോ തിരികെ കിട്ടിയ പോലെ. അവൾ എനിക്കായ് പിറന്നതാണ്. ഇനി ഒരു കാരണ വശാലും ആർക്കും ഞാൻ അവളെ വിട്ട് കൊടുക്കില്ല... പക്ഷെ ഞാനിപ്പോഴും അതെ കുറിച് അവളോട് പറഞ്ഞിട്ടില്ല. അവളോട് ഒന്നും സംസാരിച്ചിട്ടുമില്ല. ഒരു അവസരത്തിനായി കാത്തിരിക്കുകയാണ് ഞാൻ. ദിവസങ്ങൾ കടന്ന് പോയിട്ടും ഞാൻ അവളോട് ഒന്നും പറഞ്ഞിട്ടില്ല. മനു ഇപ്പോൾ മാളുവിന്റെ പിറകെയാണ്. ഇപ്പോൾ അവന്റെ കോഴിത്തരം ഒക്കെ നല്ലത് പോലെ കുറഞ്ഞിട്ടുണ്ട്. നിർത്തി എന്ന് പറയാൻ ആയിട്ടില്ല. കുറയാൻ എന്താണ് കാരണം എന്നൊന്നും അറിയില്ല.. അവൾ എല്ലവരായിട്ടും കമ്പനി ആയി.ആഷിയും മനുവും ജിജോയുമൊക്കെ അവളായിട്ട് നല്ല കമ്പനി ആണ്.

എന്നായിട്ട് കമ്പനി കൂടാൻ വരുമ്പോൾ ഞാൻ ഒഴിഞ്ഞു മാറാറാണ് പതിവ്. പക്ഷെ മാളുവുമായിട്ട് കട്ട കമ്പനി ആണ്. പൂജയെ ഞാൻ ഇഷ്ടപ്പെടുന്ന കാര്യം ഒന്നും അവൾക്കറിയില്ല. എനിക്കാരെയോ ഇഷ്ട്ടം ആണെന്ന് മാത്രം അറിയാം. പൂജയെ ആണെന്ന് അറിയില്ല. മാളു എല്ലാവരുമായും കമ്പനി ആണ്. മനു ഒഴിച്. അവർ ഏത് നേരവും കീരിയും പാമ്പും ആണ്. അവൾ പറയുന്നതൊന്നും അവൾക്കും പിടിക്കില്ല. അവൻ പറയുന്നതൊന്നും അവൾക്കും പിടിക്കില്ല. പക്ഷെ രണ്ടും നല്ല മാച്ച് ആണ്... 🤭 (അമ്മു ) നാളെ ഞങ്ങൾ ഹോസ്റ്റലിലേക്ക് മാറും. സാധനങ്ങളൊക്കെ പാക്ക് ചെയ്തു. റൂം ഒക്കെ സെറ്റ് ആയിട്ടുണ്ട്. മാളുവും ഞാനും ഒന്നിച്ചാണ്. സാധാരണ ടീച്ചേഴ്സിനും സ്റ്റുഡൻസിനും വേറെ വേറെ മുറിയാണെങ്കിലും ഞാൻ പ്രത്യേകം പറഞ്ഞിട്ടാണ് ഇങ്ങനെ കിട്ടിയത്. അമ്മക്ക് നല്ല വിഷമം ഉണ്ട് ഞാൻ പോകുന്നതിൽ. പിന്നെ മാളു ഉള്ളത് കൊണ്ടാണ് പിന്നെയും ആശ്വാസം...

കാലിപ്പന്റെ ക്ലാസ്സിലാണ് ഞാൻ ഇപ്പോൾ. ക്ലാസ്സ്‌ എടുത്ത് മടുത്തു. കുറച്ച് എന്റർടൈൻമെന്റ് ഒക്കെ വേണ്ടേ...ഇന്ന് കുറച്ച് ടീച്ചേർസ് ഇല്ലാത്തത് കൊണ്ട് എനിക്ക് രണ്ട് പീരിയഡ് കൂടി ഇവിടെ ക്ലാസ്സ്‌ ഉണ്ട്. "അപ്പോൾ ഫ്രണ്ട്‌സ്... എനിക്ക് ഇവിടെ രണ്ട് പിരിയഡും കൂടി ഉണ്ട്. എനിക്ക് ബോറടിച്ചു. നിങ്ങൾക് ബോറടിക്കുന്നുണ്ടോ.. " "പിന്നെ ബോറടിക്കാതെ... ടീച്ചർ ആണെന്ന് വെച്ചാണ് ഒന്നും പറയാത്തത് "മനു "എടാ എടാ... അപ്പോൾ ഞാൻ നിങ്ങളെ സഹിക്കുന്നതോ... ഓക്കേ. നമുക്ക് എന്ധെങ്കിലും കളിച്ചാലോ.. " "ആ കള്ളനും പോലീസും കളിക്കാം "മാളു "പിന്നെ... കള്ളനും പോലീസും കളിക്കാൻ പറ്റിയ പ്രായം.. നിനക്ക് പിന്നെ അത്രേം ബുദ്ധി ഉള്ളുലോ.. "മനു " എന്താടാ കള്ളനും പോലീസിനെ ഒരു കുഴപ്പം. അതിന് പ്രത്യേകിച്ച് പ്രായപരിധി ഒന്നുമില്ല. എപ്പോ വേണേലും കളിക്കാം.

നീ കളിച്ചാൽ കള്ളൻ മാത്രേ കിട്ടുള്ളൂ. അതുകൊണ്ട് പേടിച്ചിട്ട് ആയിരിക്കും"മാളു "പിന്നെ.. ഒരു കള്ളൻ കിട്ടിയാൽ മാത്രം പേടിക്കുന്ന ഒരു ഭീരു അല്ല ഞാൻ. "മനു ഒന്ന് പുച്ഛിച്ചു "അതേയ് നീ ഭീരു ആയിരിക്കില്ല. നീ അസ്സൽ കോഴി അല്ലെ "മാളുവും തിരിച്ചടിച്ചു. "ടീ... "മനു മാളുവിന്റെ അടുത്തേക് നടന്നു. "ഒന്ന് നിർത്തുന്നുണ്ടോ രണ്ടും. ഒരു ക്ലാസ്സ്‌ മുറി ആണെന്നോ, ഇവിടെ കുറെ കുട്ടികളുണ്ടെന്നോ പോത്ത് പോലെ വളർന്നെന്നോ എല്ലാത്തിനും ഉപരി ഞാൻ ഇവിടെ ടീച്ചർ ആയി ഇരിക്കുന്നുണ്ടെന്നോ വല്ല വിചാരവും ഉണ്ടോ.. " അത് പറഞ്ഞപ്പോൾ രണ്ടും സൈലന്റ് ആയി. "നമുക്ക് അന്താക്ഷരി കളിച്ചാലോ.. "അമ്മു എല്ലാവരുടെ മുഖവും വിടർന്നു. എല്ലാവർക്കും സന്തോഷം ആയി. അർജുന്റെ മുഖത്ത് അങ്ങനെ ആർക്കും പെട്ടന്ന് തിരിച്ചറിയാൻ പറ്റാത്ത ഭാവമായിരുന്നു...

"എന്നാൽ എല്ലാവരും കൂടി ബെഞ്ച് അറേഞ്ച് ചെയ്യ്‌... വേഗം.. " പഠിക്കാൻ ഇത്രക്ക് ഉത്സാഹം ഉണ്ടാവില്ല. എത്ര പെട്ടന്നാണ് ബെഞ്ച് ഒക്കെ അറേഞ്ച് ചെയ്തത് ചതുരാകൃതിയിൽ അറേഞ്ച് ചെയ്തു. ബെഞ്ച് കൊണ്ട് മാത്രം. ഡസ്ക് ഒരു സൈസിലേക് മാറ്റി ഇട്ടിരിക്കുന്നു. അവരുടെ ആവേശം കണ്ടാൽ പിജി 2nd ഇയർ ആയ കുട്ടികൾ ആണെന്ന് പറയുകയേ ഇല്ല. ഇതിനിടയിൽ കെട്ടിപോയവരുണ്ട്.. വീണ്ടും പഠിക്കാൻ വന്നവരുണ്ട്... നഷ്ടപ്പെട്ട ബാല്യം തിരിച്ചു പിടിക്കുന്ന പോലെ... (അർജുൻ ) ഞാനവളുടെ ഓരോ നീക്കവും നോക്കി കാണുകയായിരുന്നു. അവൾ എല്ലവരായിട്ടും കമ്പനി ആണ്. സ്റ്റുഡന്റസ് എന്നോ ടീച്ചേർസ് എന്നോ വേർതിരിവ് ഇല്ല. ഫ്രണ്ട്‌സ് എന്ന് മാത്രമേ വിളിക്കൂ.. അവളുടെ ക്ലാസ്സിൽ ആർക്കും എന്തും ഓപ്പൺ ആയി പറയാം. തമാശയയാലും സീരിയസ് ആയാലും പഠിക്കുന്ന വിഷയമായാലും പറയാനുള്ള ഫ്രീഡം എല്ലാവർക്കും കൊടുത്തിട്ടുണ്ട്.

എല്ലാവരും അറേഞ്ച് ചെയ്ത് ബെഞ്ചിൽ പോയി ഇരുന്നു. നടുവിൽ ഒരുപാട് സ്ഥലം ഒഴിഞ്ഞു കിടക്കുന്നുണ്ട്. എല്ലാവരെയും എല്ലാർക്കും കാണത്തക്ക വിധത്തിൽ ആണ് അറേഞ്ച് ചെയ്തിരിക്കുന്നത്. ഞങ്ങൾ 4 പേരും ഒന്നിച്ചു ആണ് ഇരുന്നത്. അറ്റത്തു ജിജോ. അവന്റെ അപ്പുറത് ജെസി ഇരുന്നു. മാളു ഒരു സ്ഥലത്ത് പോയി ഇരുന്നു. അടുത്ത് വേറൊരു സ്ഥലവും പിടിച്ചിട്ടുണ്ട്. അമ്മുവിന് ആയിരിക്കും എന്നെനിക്ക് തോന്നി. ഞാനിപ്പോൾ 'പൂജ' വിളി ഒക്കെ മാറ്റി. അമ്മു എന്നാക്കി. 🙈 മാളു ഇരിക്കുന്നത് കണ്ടപ്പോൾ മനു ഞങ്ങളുടെ ഇടയിൽ നിന്ന് എണീറ്റു പോയി മാളുവിന്റെ അടുത്ത് ചെന്നിരുന്നു. "മ്മ് എന്താ.. "മാളു " എന്ത്? "മനു എന്നും അറിയാത്ത പോലെ ചോദിച്ചു "എന്തിനാ ഇവിടെ ഇരിക്കുന്നേ"മാളു "ഞാൻ എനിക്ക് ഇഷ്ടമുള്ള ഇടത്ത് ഇരിക്കും. അതിനു നിനക്കെന്താ..? "മനു "ഞാൻ ഒന്നും പറഞ്ഞില്ലേ "കൈ കൂപ്പി മാളു അത് പറഞ്ഞു തിരിഞ്ഞ് ഇരിക്കുമ്പോൾ മനുവിന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു.... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story