അർജുൻ: ഭാഗം 15

arjun

രചന: കടലാസിന്റെ തൂലിക

"തെൻ ഫ്രണ്ട്‌സ്.., നമ്മുടെ അന്താക്ഷരി ആരംഭിക്കാൻ പോവുകയാണ്. ഞാനും ഇതിൽ പങ്കെടുക്കുന്നതായിരിക്കും. നമ്മുടെ ഇടയിൽ ടീച്ചർ -സ്റ്റുഡന്റ് എന്ന വേർതിരിവ് ഉണ്ടാവില്ല. ഏത് സോങ് വേണമെങ്കിലും പാടം. ജസ്റ്റ്‌ എന്റർടൈൻമെന്റ് ആയി മാത്രം എടുക്കുക. എല്ലാവർക്കും അതിന്റെതായ പോരായ്മ ഉണ്ട്. കഴിവും ഉണ്ട്. ആരും ഒന്നും പറയില്ല. So എല്ലാവരും പാടണം. " "അത് ഞങ്ങൾ ഏറ്റു "രാഹുൽ എനിക്കവനെ തീരെ ഇഷ്ടപ്പെടുന്നില്ല. രാഹുലും ഞാനും പണ്ടേ ചേരില്ല.ആ പോട്ടെ "അപ്പോൾ നമുക്ക് സ്റ്റാർട്ട്‌ ചെയ്യാം.. ഫസ്റ്റ് ജെസി തന്നെ തുടങ്ങു.. "അമ്മു 🎵🎶🎶 വെണ്ണിലാ ചന്ദന കിണ്ണം.. പുന്ന മട കായലിൽ വീണേ. .. കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ... മുണ്ടകൻ നെയ്തു കഴിഞ്ഞ്.. ആറ്റക്കിളി പോകും നേരം.. മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ കാലി മേയുന്ന പുല്ലാണി കാട്ടിൽ.. കണ്ണിമാങ്ങ കടിച്ചു നടക്കാം കാറ്റിൻ പാദസരങ്ങൾ കിലുക്കാം കുന്നി മഞ്ചാടി കുന്നിലെറാം... 🎶🎶🎶 നല്ല പാട്ട് ആയിരുന്നു എല്ലാവരും കയ്യടിച്ചു. ഇവിടെ ഒരുത്തൻ അവളെ തന്നെ നോക്കി ഇരിക്കുകയാണ്. ഒന്ന് പോയി പറയത്തും ഇല്ല. ഇങ്ങനെ നോക്കി ഇരിക്കേം ചെയ്യും. അവസാനം കുലുക്കി വിളിച്ചപ്പോഴാണ് അവൻ ഉണർന്നത്. പിന്നീട് പാട്ടിന്റെ ഒരു കച്ചേരി തന്നെയായിരുന്നു.

നാടൻ പാട്ടുകളും കാതുകൾക്ക് ഇമ്പം നൽകുന്ന മെലോഡി സോങ്‌സും മണ്മറഞ്ഞു പോയ പഴയ പാട്ടുകളും കൊണ്ട് അവിടെ നിറഞ്ഞു.. രാഹുൽ പാടിയപ്പോൾ പൂജയെ തന്നെ നോക്കി ആണ് പാടിയത്. അവളും ഒരു പുഞ്ചിരിയോടെ അവന്റെ പാട്ട് ആസ്വദിക്കുന്നുണ്ടായി. എനിക്കതൊക്കെ കണ്ടിട്ട് ചൊറിഞ്ഞു കേറി വന്നതാ.. പിന്നെ എല്ലാം പോട്ടെ എന്ന് വെച്ചു. എന്റെ പെണ്ണ് അല്ലെ.. അങ്ങനെ മനുവിന്റെ ഊഴം എത്തി. 'ഇ' ആയിരുന്നു ലെറ്റർ 🎶🎶 ഇഷ്ടമല്ലെ ഇഷ്ടമല്ലെ.. ഉള്ളിലായ് എന്നോടെന്നും ഇഷ്ടമല്ലേ ചൊല്ലു ഇഷ്ടല്ലേ.. 🎶🎶 (മനു മാളുവിനെ നോക്കി പാടുമ്പോൾ എല്ലാവരും ചിരി കടിച് പിടിച്ചു ഇരിക്കുകയായിരുന്നു. മാളുവിന്റെ മുഖം ആണെങ്കിൽ ഇപ്പോൾ പൊട്ടും എന്ന രീതിയിൽ ആണ് ഉള്ളത്) 🎶🎶കൂട്ടുകാരി... കൂട്ടുകാരി... കൂട്ടിലോ നീയും ഞാനും മാത്രമല്ലേ ഒന്നും മിണ്ടുകില്ലേ.. ഇഷ്ടല്ലേ... ഇഷ്ടമല്ലേ... 🎶🎶🎶 🎶🎶ഇഷ്ടമല്ലടാ.. എനിക്കിഷ്ടമല്ല... നിന്റെ തൊട്ട് നോട്ടം ഇഷ്ടമല്ലടാ.. കാര്യം ഇല്ലടാ... ഒരു കാര്യം ഇല്ലടാ.. എന്റെ പിറകെ നടന്നു കാര്യം ഇല്ലടാ.. കൊച്ചു കള്ളനെ എടൊ.. എടൊ ...

വേണ്ട മോനെ.. വേണ്ടമോനെ.. വേണ്ട മോനെ വേണ്ട മോനെ🎶🎶 അവന്റെ പാട്ട് കഴിഞ്ഞ ഉടനെ തന്നെ അക്ഷരം പോലും പറയുന്നതിന് മുന്പേ മാളു കേറി പാടിയപ്പോൾ ആദ്യം ഞങ്ങൾ ഒന്ന് ഞെട്ടി. പിന്നെ കടിച് പിടിച്ച ചിരി എല്ലാം കൂടി ഒന്നിച്ചു പുറത്ത് വന്നു. മനുവിന്റെ മുഖം കാണുമ്പോൾ ചിരി നിയന്ത്രിക്കാൻ പറ്റിയില്ല. ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി. പെട്ടന്നാണ് അമ്മുവിന്റെ മുഖത്തേക്ക് എന്റെ ദൃഷ്ടി പതിഞ്ഞത്. അവൾ നല്ല ചിരിയിലായിരുന്നു. ചിരിക്കുമ്പോൾ അവളെ കാണാൻ ഒരു പ്രത്യേക ഭംഗി ഉണ്ട്. അവൾ ഇങ്ങനെ ചിരിച്ചിട്ട് ഞാൻ കണ്ടിട്ടില്ല. പെട്ടന്ന് ആണ് അവളുടെ മുഖഭാവം മാറിയത്.അവൾ നോക്കുന്ന സ്ഥലത്തേക്ക് എന്റെയും ദൃഷ്ടി പതിഞ്ഞു. ഞാൻ നോക്കിയപ്പോൾ ഉണ്ട് അവിടെ മനുവും മാളുവും നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പല്ലും കടിച്ചു പിടിച്ചു കൊത്തു കോഴികളെപ്പോലെ നിൽക്കുന്നു. " മതി മതി നിർത്ത് ഇതുവരെ കഴിഞ്ഞില്ലേ നിങ്ങടെ വഴക്ക്.നിർത്തിയേക്ക് മാളു " അമ്മു അത് പറഞ്ഞപ്പോൾ അവർ രണ്ട് പേരും പരസ്പരം അകന്ന് മാറി. "ഇനി ചേച്ചി പാട്. ലെറ്റർ 'മ '" "മ്മ് ഓക്കേ 🎶🎶 മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ കറ്റാലേ നിൻ ഈറൻ മുടി... ചേരുന്നിതെൻ മേലാകവേ.. നീളുന്നൂരി..

. മൺപാതയിൽ.... തോളോടു തോൾ പോയിലേ നാം...🎶🎶 ചെറിയൊരു നിശബ്ദതയ്ക്ക് ശേഷം എല്ലാവരും നിറഞ്ഞ മനസാലെ കൈയ്യടിച്ചു..ആ കയ്യടി നീണ്ടു പോയി. "ഇനി നെക്സ്റ്റ് ആൾ പാട് " "ടീച്ചർ ഒരു പാട്ടും കൂടി പാടുമോ " "ഏയ് എനിക്ക് പാടാനൊന്നും അറിയില്ല. " "അമ്മുവേച്ചി നന്നായി പാടും. പാട് ചേച്ചി "മാളു "മാളു..... "അമ്മു അവളെ കൂർപ്പിച്ചു നോക്കി. "പാട് ടീച്ചറെ " എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞപ്പോൾ അവൾ പാടാമെന്നായി. "ഓക്കേ. ഞാൻ പാടാം. ഇതും കൂടി ഉള്ളൂട്ടോ. ഇനി ഇല്ല. "അമ്മു "ഒക്കെ " 🎶🎶 ഒരു വേനൽ പുഴയിൽ തെളിനീരിൽ.. പുലരി തിളങ്ങി മൂകം... ഇലകളിൽ പൂക്കളിൽ എഴുതീ ഞാൻ ഇളവെയിൽ ആയി നിന്നെ.. മേഘമായ്എൻ താഴ്വരയിൽ താളമായി എന്നാത്മാവിൽ നെഞ്ചിൽ ആളും... മൺചിരാതിൽ.. നാളം പോൽ നിന്നാലും നീ...🎶🎶 എല്ലാവരും വീണ്ടും കയ്യടിച്ചു കൊണ്ടിരിക്കുന്നു. അത്രക്കും മനോഹരമായിരുന്നു അവളുടെ പാട്ട്. എല്ലാവരിലും നിറഞ്ഞ സന്തോഷം ഉണ്ടായിരുന്നു. അവളുടെ പാട്ട് കേൾക്കുമ്പോൾ അർജുൻ ഒരു മായ ലോകത്തിൽ അകപ്പെട്ടത് പോലെ ആയിരുന്നു. ചുറ്റും നടക്കുന്നതൊന്നും അറിയാതെ ഒരു ലോകത്ത്... അവനും അവളും മാത്രമുള്ളൊരു ലോകത്ത്.. "ഒരണ്ണം കൂടി.. പ്ലീസ്.. "ജെസി "അയ്യടി.. ഞാനൊന്നും പാടില്ല. ഇവിടെ ഇനിയും കുറച്ച് കുട്ടികൾ കൂടി ഉണ്ട് പാടാൻ.. "അജുവിന്റെ ഗാങിനെ ചൂണ്ടി കാട്ടി അവൾ പറഞ്ഞു. "ഞങ്ങള്ക്ക് പാടണം എന്നൊന്നും ഇല്ല. പൂജ പാട്.. പ്ലീസ്.. "ആഷി

"പറ്റില്ല "അമ്മു അവൾ അത് പറഞ്ഞതും എല്ലാവരും കൂടി ഒന്നിച്ചു ഒച്ച എടുക്കാൻ തുടങ്ങി. "നിർത് നിർത്ത്.. " ചെവി പൊത്തിപ്പിടിച്ചു കൊണ്ട് അമ്മു പറഞ്ഞു. "പൂജ പാട്ട് പാടാതെ ഞങ്ങൾ നിർത്തില്ല." "ആ. ഓക്കേ. നിങ്ങൾ ഒന്നു നിർത്തൂ..." 🎶🎶 വാകകൾ പൂക്കുന്ന വഴി വീഥിയിൽ ചെങ്കൊടി കയ്യിലേന്തി സഖാവിനെ കണ്ടന്നു ഞാൻ എൻ സഖാവിനെ കണ്ടെന്നു ഞാൻ ഒരു മാത്ര കണ്ടപ്പോൾ എന്നിട നെഞ്ചിലായ് ഒരു വാഗപൂമരം പൂത്തപോലെ വീണ്ടും ഒരു നോക്ക് അതു കാണുവാൻ ആയി ഞാൻ ആ വാഗമര ചോട്ടിലായ് കാത്തിരുന്നു മനസ്സിന്റെ മോഹങ്ങൾ അറിയാതെ പോയ സഖാവിനെ ഒരു നോക്ക് കണ്ടീടുവാൻ ഒരു നാളിൽ ആ വഴി വീഥിയിൽ വെച്ച് ഞാൻ അറിയാതെ പോയി പറഞ്ഞെൻ പ്രണയം ❤️❤️സഖാവിനെ സഖി ആകണം എനിക്കി സഖാവിനെ സഖി ആകണം❤️❤️(2) 🎶🎶🎶🎶 പാടി കഴിഞ്ഞതോടൊപ്പം തന്നെ ഒരു ലോങ്ങ് ബെൽ അടിച്ചു. പക്ഷേ അതിനേക്കാളും അപ്പുറമായി അവിടെ കേട്ടുകൊണ്ടിരുന്നത് കാണികളുടെ നീണ്ട കയ്യടി ആയിരുന്നു.... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story