അർജുൻ: ഭാഗം 16

arjun

രചന: കടലാസിന്റെ തൂലിക

 (അമ്മു ) "എന്റെ പൊന്ന് അമ്മേ.. അമ്മ ഇങ്ങനെ കിടന്ന് കരയണ്ട. അമ്മ ദേ അച്ഛനെ നോക്ക്.. കൂൾ ആൻഡ് കാം ആയി ഇരിക്കുന്നത് കണ്ടില്ലേ... അകലെ ഒന്നും അല്ലല്ലോ.. ജസ്റ്റ്‌ 2.5 km അല്ലെ ഉള്ളു... " ഞങ്ങൾ ഹോസ്റ്റലിൽ പോകാൻ രാവിലെ തന്നെ ഇറങ്ങിയപ്പോൾ അമ്മയുടെ കണ്ണീർ ആണ് കണി. അച്ഛനും നല്ല വിഷമം ഉണ്ട്. പുറത്ത് കാണിക്കുന്നില്ലന്നെ ഉള്ളു.. "എന്റെ അമ്മേ കരയല്ലേ.. മാസത്തിൽ രണ്ട് തവണ ഞങ്ങൾ വരാം.. അമ്മക് കാണണമെന്ന് തോന്നുമ്പോൾ അങ്ങോട്ട്‌ വരാലോ.. " അമ്മ കരച്ചിൽ നിർത്തുന്ന ലക്ഷണം ഇല്ല.. മാളുവിനെ നോക്കിയപ്പോൾ നിസ്സഹായ അവസ്ഥയിൽ എന്നെ നോക്കുന്നുണ്ട്. ടൈം വൈകുന്നും ഉണ്ട്. "എന്നാൽ ഒരു കാര്യം ചെയ്യാം. ഞാൻ ഹോസ്റ്റലിൽ പോകുന്നില്ല. " അത് പറഞ്ഞപ്പോൾ അമ്മയുടെ മുഖം വിടർന്നു. "അമ്മക് എന്നെ വിട്ട് പിരിയുന്നതിലല്ലേ വിഷമം. ഞാൻ ഇനി ഈ വീട് വിട്ട് എങ്ങോട്ടും പോകുന്നില്ല.അമ്മയോടൊപ്പം എന്നും ഉണ്ടാവും "അമ്മു "എടീ നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്. കെട്ടി പോവാതിരിക്കാൻ ഉള്ള അടവല്ലേ ഇത്... അങ്ങനെ മോൾ എന്നോട് സ്നേഹം കാണിക്കണ്ട. അടുത്ത ഞായറാഴ്ച അവർ പെണ്ണുകാണാൻ വരും.രാവിലെ ഇങ് വന്നോളണം. എന്നാ മോളെ വേഗം പോയാട്ടെ" ഇത്രയും നേരം എങ്ങനെ നിന്നിരുന്ന അമ്മയാ ഇപ്പോൾ നോക്കിയേ... "

നീ പോകുന്നില്ലേ.. വേഗം പോവാൻ നോക്ക്"അമ്മ "ഞാൻ പോവുകയാ. എന്നാൽ ശരി ഒക്കെ ബൈ"അമ്മു ഇന്ന് കാറിലാണ് ഹോസ്റ്റലിലേക്ക് പോയത്. അച്ഛനുണ്ടായിരുന്നു കൂടെ. സാധങ്ങൾ ഒക്കെ ഇറക്കി വച്ചു അച്ഛൻ യാത്ര പറഞ്ഞു പോയി. അവിടെ ചെന്നപ്പോൾ റൂം ഒക്കെ റെഡി ആയിരുന്നു. രണ്ട് കട്ടിൽ ഉണ്ട് റൂമിൽ.L ഷേപ്പിൽ ആണ് കട്ടിൽ അറേഞ്ച് ചെയ്തിട്ടുള്ളത്. ഒരണ്ണം ജനലിന്റെ അടുത്ത് ആണ്. ഞാൻ അത് കയ്യടക്കി. മാളുവിന് ജനലിന്റെ അടുത്ത് കിടക്കാൻ പേടി ആയതു കൊണ്ട് അതിൽ അവളുമായി തല്ല് കൂടേണ്ടി വന്നില്ല. ഞങ്ങൾ എല്ലാം സെറ്റ് ചെയ്തു വെച്ചു കോളേജിലേക്ക് പോയി. (മാളു ) ആദ്യത്തെ അവർ ക്ലാസ്സിലേക്ക് ആരും വന്നില്ല. മാളുവും ജെസിയും കൂടി വർത്താനം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. "നിനക്ക് ആരെങ്കിലും ഇഷ്ടമാണൊ "മാളു "എന്താ നീ അങ്ങനെ ചോദിച്ചേ"ജെസി "ആണോന്ന് പറ"മാളു "മ്മ് "ജെസി "പറഞ്ഞോ "മാളു "ഇല്ല "ജെസി "എന്നിട്ടെന്തേ പറയാത്തെ" "അത്.. പ്രത്യേകിച്ചൊന്നുമില്ല" "അതുപോട്ടെ ആരാ ആള്. നമ്മുടെ ക്ലാസ്സിൽ ഉള്ളതാണോ" "പറഞ്ഞാൽ നീ അറിയും" "ആരാ" ജെസ്സി ബാക്കിലേക്ക് തിരിഞ്ഞുനോക്കി ഒപ്പം മാളുവും... " ലാസ്റ്റ് ബെഞ്ച് സെക്കന്റ്‌ വൺ "

ജെസി ജിജോയെ നോക്കി അത് പറഞ്ഞു തിരിഞ്ഞപ്പോൾ മാളുവിന്റെ നോട്ടം ചെന്നത് അവസാന ബെഞ്ചിൽ ഇടതു നിന്ന് രണ്ടാമത് ഇരിക്കുന്ന മനുവിലേക്കായിരുന്നു.അവൾ ഞെട്ടി തിരിഞ്ഞ് ജെസിയെ നോക്കി.അവിടെ അവൾ നാണം കൊണ്ട് പൂത്തുലഞ്ഞു നിൽക്കുന്നു. (ദൈവമേ... ഒരു കാട്ട് കോഴിയെ ആണോ ഇവൾ സ്നേഹിക്കുന്നത്. പറ്റിയ സാധനം. ഇവൾക്ക് ഇതിനേക്കാൾ എത്രയോ നല്ല ചെക്കനെ കിട്ടും. ഇവനെയോ.... എനിക്കങ്ങോട്ട് എത്രയായിട്ടും വിശ്വസിക്കാൻ പറ്റുന്നില്ല. ) "നീ ഇഷ്ട്ടം പറയാൻ പോവണോ" മാളു "പറയണം.അവൻ വന്നു പറഞ്ഞില്ലെങ്കിൽ ഞാൻ ഉറപ്പായും പറയും "ജെസി "അപ്പോൾ അവന് നിന്നെ ഇഷ്ടമാണോ" "എന്നോടങ്ങനെ പറഞ്ഞിട്ടില്ല. ബട്ട് ഐ നോ.. അവന് എന്നെ ഇഷ്ടമാണ്. അവൻ ഉടനെ തന്നെ അത് പറയും. ഞാൻ അതിനു വേണ്ടി ആണ് വെയ്റ്റിംഗ്." "നിനക്ക് ശരിക്കും ഇഷ്ടമാണോ " "നീ എന്താ ഇങ്ങനൊക്കെ ചോദിക്കുന്നെ.. ഒരു മാതിരി പോലീസ് കാർ ചോദിക്കുന്ന പോലെ... " "ഞാൻ വെറുതെ ചോദിച്ചതാ...നീ എന്നാലും പറ. " "എനിക്കവനെ ഇഷ്ടം ആണ്. ഇഷ്ടം എന്ന് പറഞ്ഞാൽ ഭയങ്കര ഇഷ്ട്ടം. അവനെ കാണുമ്പോഴൊക്കെ ഹൃദയം വല്ലാതെ മിടിക്കുന്നു. അവനെ കാണാതെ ആവുമ്പോൾ വല്ലാത്ത ഒരു വിഷമം എന്നിൽ നിറഞ്ഞു കൂടുന്നു.

അപ്പോൾ വിചാരിക്കും. നാളെ ആവട്ടെ.., അവനോട് പറയാം എന്നൊക്കെ.. എന്നിട്ട് പറയാനുള്ള ഡയലോഗ് വരെ പഠിച്ച് വെക്കും. എന്നിട്ടെന്താ..., അടുത്ത് കാണുമ്പോൾ പേടിച്ചിട്ട് ഒരക്ഷരം വായിൽ നിന്ന് വരില്ല. ഇതൊക്കെ പ്രേമത്തിന്റെ ലക്ഷണം അല്ലേടി.. " "മ്മ്മ്... " മാളുവിന്റെ നോട്ടം മനുവിന്റെ നേരെ വീണു. കൂട്ടുകാരോടൊപ്പം കളിച്ചു ചിരിച്ചു ഇരിക്കുന്ന മനുവിനോട് അവൾക്കു എന്തെന്നില്ലാത്ത ദേഷ്യം തോന്നി. "അവന് നിന്നെ ഇഷ്ടം ആണെന്ന് നിനക്ക് എങ്ങനെ അറിയാം. " "അതൊരാളുടെ കണ്ണിൽ നോക്കിയാൽ അറിയില്ലേ... അവന്റെ കണ്ണിൽ എനിക്ക് എന്നോടുള്ള പ്രണയം കാണാൻ കഴിയും" 'പ്രണയം അല്ല. കോഴിത്തരം... നല്ല ഒന്നാന്തരം കോഴി തരം. ('മാളു 'സ് ആത്മ ) "പിന്നെ ഞാൻ പറയാതെ എന്റെ ആവിശ്യം നിറവേറ്റുന്നത്...., എനിക്ക് ഇഷ്ടപ്പെട്ടതെല്ലാം എന്റെ മുന്നിൽ എത്തിക്കുന്നത്.., എന്തിന് പറയുന്നു..

ചാച്ചന് വയ്യാതായ സമയത്ത് ഞാനറിയാതെ ഹോസ്പിറ്റലിൽ ബില്ല് അടച്ചതും എന്റെ കോളേജ് ഫീസ് കൊടുത്തത് വരെ അവനാണ്. ആ അവന്റെ സ്നേഹം ഒക്കെ ഞാൻ എങ്ങനെയാ കണ്ടില്ലന്നു നടിക്കുക... " ജെസിക്ക് മനുവിനോടുള്ള സ്നേഹം ആലോചിച്ചപ്പോൾ മാളുവിന് മനുവിനോട് ദേഷ്യം തോന്നി. ഒരാളെ ഇത് പോലെ വഞ്ചിക്കുന്നവൻ എത്ര വലിയ ദുഷ്ടൻ ആണെന്നവൾ ഓർത്തു. ആ സമയം ജെസി ജിജോയെ നോക്കുകയായിരുന്നു. മാളുവിന് അത് കണ്ടപ്പോൾ വീണ്ടും വിഷമമായി. മാളു മനുവിനെ ദേഷ്യത്തോടെ നോക്കി. പെട്ടന്ന് മനു തിരിഞ്ഞു നോക്കിയപ്പോൾ ദേഷ്യത്തോടെ തന്നെ നോക്കുന്ന മാളുവിനെ ആണ് കണ്ടത്. അവൻ എന്നതാണെന്ന് പിരികം പൊക്കി കാണിച്ചു. അവൾ വർധിച്ച ദേഷ്യത്തോടെ തിരിഞ്ഞിരുന്നു. ഒപ്പം മനസ്സിൽ ചിലത് കണക്ക് കൂട്ടി. മനുവിൽ അന്നേരം ഒരു കള്ള ചിരി വിരിഞ്ഞു....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story