അർജുൻ: ഭാഗം 17

arjun

രചന: കടലാസിന്റെ തൂലിക

(അർജുൻ ) ഇന്നലെ അവളുടെ പാട്ട് മാത്രമേ എന്റെ മനസ്സിൽ ഉണ്ടായുള്ളൂ . എന്റെ പ്രിയ ഗാനങ്ങൾ വീണ്ടുമവൾ പാടിയപ്പോൾ നഷ്ടപ്പെട്ടതെന്ദോ തിരികെ കിട്ടിയ പോലെ ആയിരുന്നു. അടുത്ത അവർ അവൾ വരാൻ വേണ്ടിയുള്ള വൈറ്റിംഗിൽ ആണ് ഞാൻ. ഇപ്പോൾ ഓർക്കുമ്പോൾ എല്ലാം ഒരു നല്ല നിമിഷങ്ങൾ ആയി ആണ് തോന്നുന്നത് . എത്ര വേണ്ട എന്ന് വെക്കുന്നോ അതിലേറെ ആഴത്തിൽ അവളുടെ ഓർമകൾ എന്നിൽ നിറഞ്ഞു വരികയാണ്. ഓർമകൾക്ക് വിരാമമിട്ട് കൊണ്ട് അമ്മു ക്ലാസ്സിലേക്ക് കയറി വന്നു. ബെല്ലടിച്ചതൊന്നും ഞാൻ അറിഞ്ഞതെ ഇല്ല. എനിക്കെന്ത് പറ്റി ആവോ... വന്ന പാടെ ഗുഡ് മോർണിംഗ് പറഞ്ഞു ക്ലാസ് എടുക്കാൻ തുടങ്ങി. ഞാനപ്പോഴേക്കും അവളുടെ ഓർമകളിൽ മുങ്ങി താഴ്ന്നു കൊണ്ടിരിക്കുകയാണ്. അവളെ ആദ്യമായി കണ്ടതും സ്റ്റുഡന്റ് ആണെന്ന് കരുതി റാഗ് ചെയ്തതും ഇഷ്ടപ്പെട്ടതും അവളെ തിരിഞ്ഞു ഈ കോളേജ് മുഴുവൻ അന്വേഷിച്ച് നടന്നതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ... അവസാനം ഇഷ്ടം ആണെന്ന് പറഞ്ഞതും മറക്കാൻ പറ്റാതെ ആയതും ഇന്നലെ അവൾ പാടിയ പാട്ട് വരെ വീണ്ടും മനസ്സിലേക്ക് കടന്ന് വന്നു. അങ്ങനെ അവളെയും ആലോചിച്ചു ഇരിക്കുമ്പോഴാണ് സൈഡിൽ നിന്ന് അവളെ കുറിച്ചുള്ള സംസാരം ഉയർന്നു കേൾക്കുന്നത്.

രാഹുലും ഗ്യാങ്ങും ആണ്. അവരുടെ സംസാരം കേൾക്കാൻ വേണ്ടി ഞാൻ അങ്ങോട്ടേക്ക് ശ്രദ്ധ കൊടുത്തു. "ടാ അവൾ എന്ത് സുന്ദരിയാലെ... "രാഹുൽ "ആര് "ശ്യാം "നമ്മുടെ ഈ പൂജ ടീച്ചർ... ഒരു ഒന്നൊന്നര ചരക്ക് ആണ്. "രാഹുൽ "പ്രായവും കുറവ് ആണ്. വേണമെങ്കിൽ നീ ഒരു കൈ നോക്കിക്കോ "ശ്യാം "പ്രായം ഒക്കെ ആർക് പ്രശ്നം.. ഇപ്പോൾ നീ അവളെ ഒന്ന് നോക്കിക്കേ... "രാഹുൽ രാഹുൽ പറയുന്നത് കേട്ടപ്പോൾ അർജുന് സ്വയം നിയന്ദ്രിക്കാൻ ആയില്ല. വർധിച്ച ദേഷ്യത്തോടെ അവൻ അവളെ നോക്കി. പൂജ അപ്പോൾ ബോർഡിൽ തിരിഞ്ഞ് നിന്ന് എഴുതുകയായിരുന്നു..സാരി വേഷം ആയത് കൊണ്ട് വയറിന്റെ ഒരു ഭാഗം നന്നായി കാണാമായിരുന്നു.അവൾ ആണെങ്കിൽ ഇവിടെ നടക്കുന്നതൊന്നും അറിയുന്നില്ല. എല്ലാവരും ശ്രദ്ധിച്ചു ഇരിക്കുകയാണ്. ഒന്ന് കൂടി നോക്കിയപ്പോൾ ചിലർ അവളെ മാത്രം നോക്കിയാണ് ഇരിപ്പ് എന്ന് മനസ്സിലായി. രാഹുലിനെ നോക്കിയപ്പോൾ അവൻ അവളെ നോക്കി വെള്ളം ഇറക്കുന്നുണ്ട്. "എടാ.. എനിക്ക് അവളെ നന്നായി ബോധിച്ചു. ഒരു രാത്രി എങ്കിൽ ഒരു രാത്രി അവൾ എന്റെ കൂടെ വേണം..

അവളുടെ ആ........ " രാഹുൽ പറഞ്ഞു മുഴുവിപ്പിക്കും മുന്പേ അജുവിന്റെ ചവിട്ട് കൊണ്ട് അവൻ വീണിരുന്നു. അജു അവനെ അവിടെ നിന്ന് പൊക്കി എടുത്ത് ഭിത്തിയിലേക്ക് ചേർത്ത് വെച്ച് ഇടിക്കാൻ തുടങ്ങി. പ്രതീക്ഷിക്കാത്ത അറ്റാക്ക് ആയത് കൊണ്ട് രാഹുലിന് ഒന്നും ചെയ്യാൻ പറ്റിയില്ല. അടിയുടെ ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ അവരിലേക്ക് മാത്രം ആയി. എല്ലാവരും എന്താണ് നടക്കുന്നതറിയാതെ പകച്ചു നിന്നു. രാഹുലിന്റെ കൂട്ടുകാർ അവന്റെ നേരെ തല്ലാൻ ഓങ്ങിയപ്പോഴേക്കും ജിജോയും മനുവും ആഷിയും കൂടെ അവരെ പിടിച്ചു മാറ്റി. പൂജ നോക്കുമ്പോൾ രാഹുലിനെ അനാവശ്യമായി തല്ലുന്ന അർജുൻ... ! "അർജുൻ... അർജുൻ... നിർത്ത്.. " പൂജ എന്ധോക്കെയോ പറയുന്നുണ്ടെങ്കിലും അർജുൻ അതൊന്നും കാര്യം ആക്കാതെ അവനെ തല്ലുകയാണ്.. പൂജ ഓടി വന്നു അർജുനെ പിടിച്ചു മാറ്റി. "അർജുൻ... നിർത്താനല്ലേ പറഞ്ഞത്.. ഒരു കുഴപ്പവും ഇല്ലാതെ പോയി കൊണ്ടിരുന്ന ക്ലാസ്സാണ്. പെട്ടന്ന് ഈ പാവത്തിനെ ഇവിടെ എല്ലാവരുടെയും മുമ്പിൽ ഇട്ട് തല്ലാൻ മാത്രം എന്താണ് ഉണ്ടായത്... " അർജുൻ ദേഷ്യം കൊണ്ട് ജ്വലിക്കുക ആയിരുന്നു. അതിന്റെ കൂടെ 'പാവം ' എന്ന് അവനെ അഭിസംബോധന കൂടി ചെയ്തപ്പോൾ അവന്റെ ദേഷ്യം ഇരട്ടിയായി.

അവളെ തല്ലുവാനായി അജുവിന്റെ കൈകൾ ഉയർന്നു. പെട്ടന്ന് അങ്ങനെ ചെയ്താലുള്ള വിപത്തിനെ കുറിച് അവൻ ആലോചിച്ചു. അവൻ വേഗം അവളുടെ കൈ പിടിച്ചു ക്ലാസ്സിൽ നിന്ന് ഇറങ്ങി. (പൂജ ) ഇന്ന് ക്ലാസ്സ്‌ എടുക്കുമ്പോഴും അർജുന്റെ ശ്രദ്ധ മറ്റെവിടെയോ ആയിരുന്നു. ചെറിയൊരു ചിരി ഇടക്കിടക്ക് പ്രത്യക്ഷ പെടുന്നുണ്ട്. ഞാൻ അതികം അങ്ങോട്ടേക്ക് ശ്രദ്ധിക്കാൻ പോയില്ല. നോട്സ് എഴുതുമ്പോൾ ആണ് ഒരു വലിയ ശബ്ദം കേട്ടത്. നോക്കിയപ്പോൾ അർജുൻ രാഹുലിനെ തല്ലുവാണ്. തല്ല് എന്ന് പറഞ്ഞാൽ ഭയങ്കര തല്ല്. ഞാൻ ഇവിടെ നിന്ന് വേണ്ട എന്ന് പറയുന്നതൊന്നും അവൻ കേൾക്കുന്നില്ല. അവസാനം അങ്ങോട്ട് ചെന്ന് രണ്ടു ചീത്ത പറഞ്ഞപ്പോൾ അവൻ എന്നെ തുറിച്ചു നോക്കിയിട്ട് എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി. എങ്ങോട്ടാണാവോ എന്ധോ.. ******* "ഡോ... താൻ എന്നെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത്... "പൂജ അർജുൻ ഒന്നും മിണ്ടാതെ അവളെ വലിച്ചു കൊണ്ട് പോയി. "ഡോ... എന്റെ കൈ വിടടോ.. " "മിണ്ടാതെ എന്റെ പിന്നാലെ വരുന്നതാണ് നിനക്ക് നല്ലത്. അറിയാലോ നിനക്ക്.. നീ ഒരു ടീച്ചർ ആണ്. ഞാൻ നിന്റെ സ്റ്റുഡന്റും..എന്ധെങ്കിലും ഇഷ്യൂ ആയാൽ എനിക്ക് ഒരു കുഴപ്പവും ഇല്ല." അവൻ അങ്ങനെ പൂജ ഒന്നും മിണ്ടാതെ അവന്റെ പിറകെ പോയി.

അവർ ഒരു ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയിലേക്ക് ആണ് കയറിയത്. അമ്മുവിന്റെ നെഞ്ച് പതിവിൽ കവിഞ്ഞു മിടിക്കാൻ തുടങ്ങി.. "എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ... എന്നെ വിട്.. ഞാൻ പോട്ടെ.. "പൂജ പരിഭ്രാന്ദിയോടെ പറഞ്ഞു. "ആഹാ.. മോൾ അങ്ങനെ അങ്ങ് പോയാലോ.. ചേട്ടൻ കുറച്ചു കാര്യങ്ങൾ പറയട്ടെ.. "അർജുൻ മീശ പിരിച്ചു കൊണ്ട് പറഞ്ഞു " എന്തു പറയാൻ...താൻ നീങ്ങി നിന്നെ.. ഞാൻ പോട്ടെ.. "പൂജ ധൈര്യം സംഭരിച്ചു പറഞ്ഞു. "അതെന്താ മോളെ അങ്ങനെ... നിന്നെ ഇങ്ങനെ കാണാനല്ലേ നീ സാരി ഉടുത്തു വന്നത്.. "അർജുൻ പുച്ഛത്തോടെ പറഞ്ഞു. അമ്മുവിന് ഒന്നും മനസിലായില്ല. "പ്ലീസ്.. ഞാൻ പോട്ടെ.. താൻ എന്താ ഈ പറയുന്നത്.. എനിക്കൊന്നും മനസ്സിലാവുന്നില്ല "അമ്മു "നാളെ മുതൽ സാരി ഒഴിച്ച് മാന്യമായ വസ്ത്രം ധരിച്ചു മറക്കേണ്ടതൊക്കെ മറച്ചു ഇങ്ങോട്ട് വന്നാൽ മതി. കേട്ടല്ലോ.. " 'പിന്നെ... എന്റെ പട്ടി അനുസരിക്കും '(അമ്മു 's ആത്മ ) "അങ്ങനെ അല്ലാതെ ഇങ്ങോട്ട് വന്നിട്ടുണ്ടെങ്കിൽ നിന്നെ എവിടെ വെച്ച് കാണുന്നു അവിടെ വെച്ച് അതിപ്പോൾ സ്റ്റുഡന്റ്സിന്റെ മുമ്പിലായാലും ഒറ്റക്ക് ആയാലും എന്റെ കൈ നിന്റെ മുഖത്തു പതിഞ്ഞിരിക്കും.. എനിക്ക് പ്രത്യേകിച്ച് ഒന്നും നോക്കാനില്ല. നിനക്കാണ് നാണക്കേട്.. മനസ്സിലായല്ലോ.. " 'ദൈവമേ.. ഇവൻ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും.. ഇവൻ എന്നെ എല്ലാവരുടെ മുമ്പിലും വെച്ച് അടിച്ചാൽ എനിക്കാണ് നാണക്കേട്.. റിസ്ക് എടുക്കണ്ട '(ആത്മ of അമ്മു )

"എന്നാൽ പൊയ്ക്കോ "അജു അത് പറഞ്ഞപ്പോൾ അമ്മു നടന്നു. വാതിലിനവിടെ എത്തിയപ്പോൾ അജു നിൽക്കാൻ പറഞ്ഞു. അമ്മു തിരിഞ്ഞ് കൊണ്ട് എന്തണെന്ന അർത്ഥത്തിൽ നോക്കി. "എനിക്ക് കാണേണ്ടതൊക്കെ ഞാൻ മാത്രം കണ്ടാൽ മതി " അമ്മുവിന് ഒന്നും മനസിലായില്ല. "ഒന്നും മനസ്സിലായില്ലേ.. "അജു "ഇല്ല" അമ്മു "അതായത്....., ഞാൻ അന്ന് ഇഷ്ടമാണെന്ന് പറഞ്ഞതൊക്കെ തമാശ ആണെന്ന് കരുതി വിട്ട് കളയണ്ട. എനിക്ക് നിന്നെ ഇഷ്ടമാണ്. ഇഷ്ടം എന്ന് പറഞ്ഞാൽ ജീവൻ ആണ്. അതിനി എന്തൊക്ക പറഞ്ഞാലും മാറാൻ പോണില്ല. പിന്നെ സാരി ഒക്കെ ഉടുത്താൽ ചിലപ്പോൾ മറച്ചു വെക്കേണ്ടതൊന്നും ശരിക്കും മറയില്ല. നീ എനിക്കുള്ളതാണ്. അതൊക്ക എനിക്ക് മാത്രം കാണാനും ഉള്ളതാണ്. സൊ വേറെ ആരെയും കാണിക്കണ്ട. മനസ്സിലായോ " "മ്മ്... " "എന്നാൽ ടീച്ചർ ചെല്ല്. സാരി ഇവിടെ നിന്ന് ശരിയാക്കിയിട്ട് പോയാൽ മതിട്ടോ " ഇതും പറഞ്ഞു അമ്മുവിന്റെ കവിളിൽ ഒന്ന് കുസൃതിയോടെ ഞോണ്ടിയിട്ട് നടന്നകന്നു. ആകെ ഞെട്ടി തരിച്ചു അമ്മുവും ആ നിൽപ്പ് തുടർന്നു....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story