അർജുൻ: ഭാഗം 18

arjun

രചന: കടലാസിന്റെ തൂലിക

"അവൻ എങ്ങോട്ടാടാ പോയത് "ആഷി "ആവോ.. എനിക്കെങ്ങനെ അറിയാം... എന്തായലും അവന് നല്ല ദേഷ്യം ഉണ്ട്. എന്താണാവോ കാരണം "ജിജോ അപ്പോഴാണ് മാളു അങ്ങോട്ടേക്ക് കടന്ന് വന്നത്. "ഡോ... നിങ്ങളുടെ ഫ്രണ്ട്‌ എങ്ങോട്ടാണ് എന്റെ അമ്മുവെച്ചിയെ കൊണ്ട് പോയത്.. "മാളു "അതിപ്പോൾ ഞങ്ങൾക്കറിയോ.. "മനു "ഞാൻ തന്നോട് ചോദിച്ചില്ല "മാളു മനു ചമ്മിയെങ്കിലും അത് പുറത്തു കാട്ടിയില്ല. ആഷിയും ജിജോയും ഒക്കെ അവനെ കളിയാക്കി ചിരിക്കുന്നുണ്ടായി. മനു അവരോട് എന്തോ കണ്ണ് കൊണ്ട് കാണിച്ചു. അപ്പോൾ അവർ അവിടെ നിന്ന് എണീറ്റ് പോയി. "അവരെന്തിനാ പോയത് "മാളു "വരാൻ വേണ്ടി പോയിരിക്കുകയാ.. "മനു 'ദൈവമേ.. ഇതിന് വട്ടാണെന്ന് തോന്നുന്നു. തത്കാലം ഇവിടെ നിന്ന് എസ്‌കേപ്പ് ആവാം ' അതും മനസ്സിൽ വിചാരിച്ചു അവൾ തിരിഞ്ഞു നടന്നു. "ഡി നിക്ക്.. നിനക്ക് അജുവും അമ്മുവും തമ്മിലുള്ള ബന്ധം അറിയണ്ടേ"മനു "ആ"മാളു "അവർ തമ്മിൽ ഭയങ്കര പ്രേമമാണ്. പ്രേമം എന്ന് പറഞ്ഞാൽ അസ്ഥിക്ക് പിടിച്ച പ്രേമം.. അതുകൊണ്ടല്ലേ അവൻ അവളെ ക്ലാസ്സിൽ നിന്ന് പോലും വലിച്ചു പോയത്."മനു "സത്യാണോ "മാളു ഞെട്ടലോടെ ചോദിച്ചു.. "അതെന്നെ... "മനു മുഖത്തു ഇത്തിരി നിഷ്കളങ്കത വരുത്തി

"അല്ലെങ്കിലും ഞാൻ എന്റെ മാളുവിനോട് നുണ പറയോ "മനു "എന്റെ മാളൂവോ... ടാ കോഴി... മര്യാദക്ക് സ്നേഹിച്ച പെണ്ണിനെ കെട്ടിക്കോളണം. അല്ലാതെ ഇനി നിന്റെ കോഴിത്തരവും കൊണ്ട് മറ്റു പെൺപിള്ളേരുടെ അടുത്ത് പോയാലുണ്ടല്ലോ... മോനെ മനു .... എന്റെ ശരി ക്കും ഉള്ള സ്വഭാവം നീ അറിയും... " 'ഇവൾ എന്ധോക്കെയാ ഈ പറയുന്നത്. ഇനി എനിക്ക് ഇവളെ ഇഷ്ടാണെന്ന് ഇവൾക്കറിയോ.അത് കൊണ്ടാണോ വേറെ ആരെയും നോക്കണ്ട എന്ന് പറയുന്നത്. .. '(ആത്മ of മനു ) "അപ്പോൾ പോട്ടെ.. എനിക്ക് നിന്നെ തീരെ വിശ്വാസം ഇല്ലാത്ത കാരണം ആ പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല. ഓക്കേ.. ബൈ.. " 'ഇവൾക്കിനി ശരിക്കും വട്ടാണോ'(മനു ) ******* (മാളു ) ശരിക്കും ഈ അർജുൻ എന്തിനാവും ചേച്ചിയെ കൊണ്ട് പോയത്. അതിനു ശേഷം അര്ജുനേം കാണാനില്ല. ചേച്ചിയെയും കാണാനില്ല. കുറെ നേരം ആയല്ലോ പോയിട്ട്. ഒരു വിവരവും ഇല്ലല്ലോ. ഇനി അവൻ ചേച്ചിയെ എന്ധെങ്കിലും ചെയ്തു കാണുമോ... അല്ലെങ്കിൽ അവർ പറഞ്ഞ പോലെ അർജുനും ചേച്ചിയും തമ്മിൽ എന്ധെങ്കിലും ഉണ്ടോ.... ഏയ്‌... ഇനി ഉണ്ടോ... സമാധാനം പോയല്ലോ.. ചേച്ചി എന്താ അങ്ങനെ ആണെങ്കിൽ എന്നോട് ഒന്നും പറയാഞ്ഞത്. എന്ധോ ഉണ്ട്. അല്ലാതെ വെറുതെ ആരും വലിച്ചു കൊണ്ട് പോവില്ലല്ലോ.. ഹോസ്റ്റലിൽ എത്തട്ടെ.. ശരിയാക്കി കൊടുക്കാം... (അർജുൻ ) ഞാൻ അവളോട് ഓരോന്നൊക്കെ പറഞ്ഞു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും ബെല്ലടിച്ചു. പിന്നെ നേരെ സ്ഥിരം പ്ലേസിലേക് വിട്ടു.

വാക മര ചുവട്ടിലേക്ക് .... അവിടെ ചെന്ന് കുറച്ച് നേരം ഇരുന്നപ്പോഴേക്കും മൈന്റ് ഒക്കെ ആയി.പിന്നെ ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ ഓർത്തപ്പോൾ ചെറു പുഞ്ചിരി വിരിഞ്ഞു... അപ്പോഴേക്കും അവന്മാർ ഒക്കെ വന്നു. മനു കുറച്ച് കഴിഞ്ഞാണ് വന്നത്. അവരെല്ലാവരും കൂടെ എന്നെ പൊതിഞ്ഞു. സംഭവം പറഞ്ഞു കൊടുത്തപ്പോൾ എല്ലാവരുടെയും വക നടപ്പുറത്തിന് കിട്ടി. എന്തിനാണാവോ എന്നെ തല്ലിയത്‌. ഇവരുമൊത്തുള്ള നേരം ശരിക്കും എന്ജോയിങ് ആണ്. ഒരു പിടി നല്ല ഓർമകൾ ഇവർ സമ്മാനിക്കും.. .. "ടാ.. നീയെന്താ ജെസിയോട് ഇത് വരെ ഇഷ്ടം പറയാത്തത്.. "മനു "ആ.. പറയണം.. "ജിജോ "ഇനി എന്ന് പറയാൻ.. എന്ന് ചോദിച്ചാലും നീ ഇത് തന്നെ പറയും.. ഇന്ന് നീ എന്തായലും പറയണം "ആഷി "ഞാനോ... ഇപ്പോഴോ.. "ജിജോ "അല്ല ഞാൻ.. നീ എന്ത് ഗഡിയാണ് മച്ചാ..സ്നേഹിച്ച പെണ്ണിനോട് ഇഷ്ടം ആണെന്ന് പറയാനുള്ള ധൈര്യം പോലും ഇല്ലേ...കഷ്ടം "ആഷി "നീ എന്തായലും ഇന്ന് പറഞ്ഞിരിക്കും.. നീ പറയോ അതോ.. "അജു "ഞാൻ തന്നെ പറഞ്ഞോളാം.. നിങ്ങൾ ഇവിടെ നിൽക്ക്‌... ഞാൻ പോയി പറഞ്ഞിട്ട് വരാം.. " "അത് വേണ്ട.. ഞങ്ങളും കൂടി വരാം.. ഞാൻ തന്നെ വിളിച്ചു തരാം "മനു "എന്നാൽ ഓക്കേ...എല്ലാവരും നടന്നെ... "ആഷി ****** (മാളു ) ഞാനും ജെസിയും കൂടി സംസാരിച്ചു ഇരിക്കുമ്പോഴാണ് അവർ 4 പേരും കൂടി അങ്ങോട്ട്‌ കയറി വന്നത്.. "ജെസി... വൺ മിനിറ്റ്.. ഒന്നിങ്ങോട്ട് വരോ.. "മനു 'മ്മ്മ്.. കാമുകൻ കാമുകിയെ വിളിക്കുന്നുണ്ട്. എന്റെ ദൈവമേ...

ഇവൾക്ക് നല്ല ബുദ്ധി തോന്നണേ.. അല്ലെങ്കിൽ അവന് നല്ല ബുദ്ധി തോന്നണേ.. '(മാളു ആത്മ പറഞ്ഞു പുച്ഛത്തോടെ മനുവിനെ നോക്കി ) മനുവും ഒരു ലോഡ് പുച്ഛം നിറച്ചു കൊണ്ട് അവളെ നോക്കി.. "മാളു... ഞാൻ ഇപ്പോൾ വരാവേ... "ജെസി അതും പറഞ്ഞു അവരുടെ അടുത്തേക്ക് പോയി. അവൾ വന്നതും അവർ മാറി നിന്ന് എന്തോ പറഞ്ഞു.. 'എന്താണവോ അവിടെ പറയുന്നത്.. ഒന്ന് പോയി നോക്കിയാലോ.. അല്ലെങ്കിൽ വേണ്ട... അതൊക്കെ മോശം അല്ലെ... എന്നാലും പോയി നോക്കണോ.. അല്ലെങ്കിൽ വേണ്ട.. അവൾ വന്നു പറയും.. ദൈവമേ.. അവൾ സത്യം പറയണേ.... 'മാളു ഓരോന്നലോജിച് അവിടെ തന്നെ ഇരുന്നു.. (ജെസി ) മനുവിന്റെ പിന്നാലെ ഞാൻ അങ്ങോട്ട് പോയപ്പോൾ ജിജോ എന്റെ അടുത്തേക്ക് വന്നു. അവർ മൂന്ന് പേരും കുറച്ച് മാറി നിന്നു. ജിജോ വരുന്നതിനനുസരിച് എന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി. കയ്യും കാലും ഒക്കെ വിറക്കുന്നു.അവനെ നോക്കിയപ്പോൾ അവനും നല്ല വണ്ണം പേടിച് ഇരിക്കുന്നുണ്ട്. നെറ്റിയിൽ നിന്ന് വിയർപ്പ് പൊടിയുന്നുണ്ട്. അവന്റെ ഹൃദയമിടിപ്പാണെങ്കിൽ ഇവിടെ കേൾക്കാം.. ടെൻഷൻ ആയിട്ടാണെന്ന് തോന്നുന്നു. എന്റെ മുഖത്തേക്ക് നോക്കുന്നു കൂടി ഇല്ല. അതൊക്ക കണ്ടപ്പോൾ എനിക്ക് ചിരി വന്നു. ഞാൻ എന്റെ ചിരി കടിച്ചമർത്തി.

അവൻ എന്നോട് ഇഷ്ടമാണെന്ന് പറയാൻ ആണെന്ന് എനിക്കുറപ്പായി. അത് അവന്റെ വാ കൊണ്ട് എത്രയും വേഗം കേൾക്കാനായി ഞാൻ കാതോർത്തു.. പെട്ടന്ന് അവൻ എന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് വീണ്ടും തല താഴ്ത്തി.ഞാനപ്പോൾ മനുവിനെ നോക്കി. അവനെന്നോട് കണ്ണടച്ച് ഒന്നുമില്ല എന്ന് കാട്ടി. "അത് പിന്നെ ജെസി.. "ജിജോ "മ്മ്.. " "അത്.. "ജിജോ "പറഞ്ഞോളൂ " "അത് പിന്നെ... പാട്ട് നന്നായിരുന്നു " " എന്ത്.....!!!!!? ? "ഞാൻ പെട്ടന്ന് ഞെട്ടി ഉറക്കെ കൊണ്ട് ചോദിച്ചു. "ഇന്നലെ പാടിയ പാട്ട് ഇല്ലേ.. അത് നന്നായിരുന്നു. ഇനിയും നന്നായി പാടണം. അപ്പോൾ ഞാൻ പോട്ടെ. പിന്നെ വരാം.. " "ആ "ജെസി പിരി പോയ പോലെ തല ആട്ടി. ജിജോ വേഗം അവിടെ നിന്ന് പോയി. പിറകെ മറ്റുള്ളവരും. ******* "ഡാ.. നീ എന്ത് പണിയാണ് കാണിച്ചത്.നീ അവളോട്‌ ഇഷ്ടം ആണെന്ന് പറയാൻ അല്ലെ പോയത്. എന്നിട്ട് നീ എന്താ പറഞ്ഞത്. പാട്ട് നന്നായിരുന്നു എന്നോ..ഇത് പോലെ പേടി.. നിനക്ക് പകരം ഞാൻ ആയിരുന്നു എങ്കിൽ അവളെ വളച്ചു കുപ്പിയിൽ ആക്കി ആ കുപ്പി കൊണ്ട് ഡാൻസ് കളിച്ചേനെ.. ഇവനെ പറ്റി ആലോചിക്കുമ്പോൾ തന്നെ എനിക്ക് തലക് ഭ്രാന്ത് വരുന്നു. നിനക്ക് വട്ട് ആട.. മുഴുത്ത വട്ട്.. "മനു ദേഷ്യത്തിൽ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. "നിർത്ത്.. മതി മനു.. നീ പറ.. എന്താ അവളോട് പറയാഞ്ഞത്.. "അജു "ഇപ്പോൾ അവളോട്‌ പറയാൻ എന്തു കൊണ്ടോ പറ്റിയില്ല. ഞാൻ ഇങ്ങനെ അല്ല അവളോട്‌ പറയാൻ ഉദ്ദേശിച്ചത്.. ഇത് ഒരു വാശി പുറത്ത് പറയുന്ന പോലെ... ഞാൻ പറയും..

"ജിജോ "എന്ന്.. ഇനി അവളെ ആരെങ്കിലും കെട്ടി കൊണ്ട് പോകുന്ന അന്നോ "ആഷി "ഈ ഞായറാഴ്ച.. അവളുടെ പിറന്നാളിന്.. അന്ന് പള്ളിയിൽ വെച്ച് ഞാൻ എന്റെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കും "ജിജോ ഉറച്ച ശബ്ദത്തോടെ അത് പറഞ്ഞപ്പോൾ എല്ലാവരുടെയും ദേഷ്യം കെട്ടടങ്ങി. ഒപ്പം സമാധാനവും.. ******* (മാളു ) ജെസി പോയിട്ട് ഇത് വരെ വന്നില്ലല്ലോ.. അവൾ വരാതെ എനിക്കൊരു സമാധാനവും ഇല്ല... അവിടെ എന്താണവോ സംഭവിച്ചിട്ടുണ്ടാവുക .അവൻ പ്രൊപ്പോസ് ചെയ്തിട്ടുണ്ടാവോ ...അവൾ യെസ് പറയോ.. അവളായത് കൊണ്ട് ചിലപ്പോൾ ചാടി കേറി യെസ് പറയും.. എന്താ ഇപ്പോൾ ചെയ്യാ.. അവൾ എന്ത് പറഞ്ഞാലും എനിക്കെന്ത ..എന്ധെങ്കിലും ആവട്ടെ എന്നാലും കുറെ ആയല്ലോ.. എന്താ കാണത്തെ.. അവൾ നഖവും കടിച് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അപ്പോഴാണ് ജെസി അങ്ങോട്ട് വന്നത്. " എന്തായി കാര്യം"മാളു " എന്ത് കാര്യം"ജെസി "അവർ നിന്നെ വിളിച്ചത് എന്തിനാ..? "മാളു വളരെ ഉത്കണ്ഠയോടെ ചോദിച്ചു. "ഇഷ്ടമാണെന്ന് പറയാൻ "ജെസി "ഇഷ്ടമാണെന്നോ..? !"മാളുവിന്റെ മുഖം എന്തുകൊണ്ടോ താഴ്ന്നു. "

എന്നിട്ട് നീ എന്തു പറഞ്ഞു"മാളു "അതിന് പറഞ്ഞില്ലല്ലോ"ജെസി "പിന്നെ"മാളു "അതിനുവേണ്ടി തന്നെയാ വന്നത് പക്ഷേ അത് പറയാനുള്ള ധൈര്യം പോലും ഉണ്ടായില്ല. പാട്ട് നന്നായിരുന്നു എന്ന് മാത്രം പറഞ്ഞു" "ഇത്രേം ധൈര്യം ഇല്ലാത്ത ആളെ പ്രേമിക്കണൊടി "മാളു "എടീ... അവനെന്നെ ആത്മാർത്ഥമായി ആണ് സ്നേഹിക്കുന്നത്. ഇന്നല്ലെങ്കിൽ നാളെ അവൻ പറയും. അല്ലെങ്കിൽ ഞാൻ അങ്ങോട്ട് പോയി പറയും. അത്രയേ ഉള്ളൂ മനസ്സിലായോ എന്റെ മാളു കുട്ടിക്ക്"ജെസി അവളുടെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു. "മ്മ്മ് "മാളു മനസ്സിൽ എന്തോ തീരുമാനിച്ചുകൊണ്ട് മൂളി ******* അവർ 4 പേരും കൂടി ക്ലാസ്സിലേക്ക് പോവുകയായിരുന്നു. പെട്ടന്ന് ആഷി ഒരാളുമായി കൂട്ടി ഇടിച്ചു. നെറ്റി ഉഴിഞ്ഞു അവൻ സോറി പറയാനായി തല ഉയർത്തിയപ്പോഴേക്കും മറു ഭാഗത്തു നിന്ന് സോറി ഉയർന്നു കേട്ടു. ആരാണെന്ന് നോക്കിയപ്പോൾ രണ്ടാളും ഒരു പോലെ ഞെട്ടി. "നീയോ " "നീയോ " ..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story