അർജുൻ: ഭാഗം 19

arjun

രചന: കടലാസിന്റെ തൂലിക

 അവർ 4 പേരും കൂടി ക്ലാസ്സിലേക്ക് പോവുകയായിരുന്നു. പെട്ടന്ന് ആഷി ഒരാളുമായി കൂട്ടി ഇടിച്ചു. നെറ്റി ഉഴിഞ്ഞു അവൻ സോറി പറയാനായി തല ഉയർത്തിയപ്പോഴേക്കും മറു ഭാഗത്തു നിന്ന് സോറി ഉയർന്നു കേട്ടു. ആരാണെന്ന് നോക്കിയപ്പോൾ രണ്ടാളും ഒരു പോലെ ഞെട്ടി. "നീയോ "ആഷി "നീയോ "അവൾ "നീയെന്താ ഇവിടെ "ആഷി "താൻ എന്താടോ ഇവിടെ "അവൾ "എന്റെ കോളേജിൽ വന്നിട്ട് ഞാൻ ആരാണെന്ന് ചോദിക്കാൻ നീയാരാടി "ആഷി "അത് തന്നെയാ എനിക്കും പറയാനുള്ളത്. എന്റെ കോളേജിൽ വന്നു ഞാൻ ആരാണെന്ന് ചോദിക്കാൻ താൻ ആരാടോ "അവൾ "ഡീ..... ". "ഡാ.. "അവൾ അതെ ടോണിൽ റിപ്ലൈ കൊടുത്തു. ആഷി ദേഷ്യം കൊണ്ട് വിറച്ചു. "ഡി.. നിനക്ക് അന്ന് കിട്ടിയതൊന്നും മതിയായില്ലേ.. ഇത് ഞങളുടെ ഏരിയ ആണ്. ഇവിടെ കിടന്നു വല്ലാതെ ഷോ ഇറക്കണ്ട "ആഷി

"ഷോ ഇറക്കിയാൽ താൻ എന്ധോ ചെയ്യും. എനിക്ക് ഒന്ന് കാണണം. "അവൾ കയ്യും കയറ്റി വെച്ച് പറഞ്ഞു. "അയ്ശു... മതി.. നീ വന്നേ.. നമുക്ക് ക്ലാസ്സിൽ പോകാം "അവളുടെ കൂടെ ഉള്ള കുട്ടി അവളെ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് അവളൊന്ന് അവനെ രൂക്ഷമായി നോക്കിയിട്ട് നടന്നകന്നു. "നീ ഇപ്പോൾ പൊയ്ക്കോ.. നിന്നെ ഞാൻ പിന്നെ എടുത്തോളാം.. "ആഷി "പിന്നെ എടുക്കാനിങ്ങോട്ട് വാ.. ഞാൻ നിന്ന് തരാം.. " "എടീ... "ആഷി "നീയിങ്‌ വന്നേ അയ്ശു " "ടാ നീ ഒന്ന് ഓർത്തോ.. അന്ന് എന്നോട് ചെയ്തതിന് ഒക്കെ ഞാൻ എണ്ണി എണ്ണി പകരം ചോദിച്ചില്ലെങ്കിൽ എന്റെ പേര് ആയിഷ എന്നല്ല. "അവൾ അതും പറഞ്ഞു കൂടെയുള്ളവളുടെ കയ്യും പിടിച്ചു നടന്നകന്നു. "എടാ.. ആരാ അത് "ജിജോ "ആവോ... എനിക്കങ്ങനെ അറിയാം "ആഷി "നിനക്കറിയാം അല്ലാതെ അവൾ അങ്ങനെ ഒന്നും പറഞ്ഞിട്ട് പോവില്ലല്ലോ."അജു "ആ എനിക്കറിയാം അതിന് നിനക്കെന്താ"ആഷി

"ഞാൻ ചോദിച്ചത് ഉള്ളൂ നീ എന്തിന് ദേഷ്യപ്പെടുന്നത്."അജു "ആയിഷ എന്നോ മറ്റോ ആണ് എന്ന് തോന്നുന്നു പേര്"മനു "നീ കോഴിത്തരം നിർത്തിയെന്ന് പറഞ്ഞിട്ട് നിന്റെ സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ലല്ലേ.."ആഷി " അത് ഞാൻ മാത്രമല്ല ഇവിടെ നിൽക്കുന്ന നീ ഉൾപ്പെടെയുള്ള നാല് പേരും കേട്ടതാ. എന്നിട്ടും ഞാൻ മാത്രം കോഴിയായി. വെറുതെ ഓരോന്ന് പറഞ്ഞു മൂഡ് കളയല്ലേ ... ഞാൻ അതൊക്കെ നിർത്തിയത് ആണ്.. ഇനി നീ കുത്തി പൊക്കല്ലേ.. " " ഇപ്പോൾ അതല്ല പ്രശ്നം ആരാ ഇത്"ജിജോ " സംഭവം ഇപ്പോഴൊന്നും അല്ല. 5 യേർസ് ബാക്ക്... ഞാൻ നിങ്ങളോട് പിന്നെ പറഞ്ഞുതരാം ഇപ്പോഴെനിക്ക് ഒരു മൂഡില്ല ഒന്നിനും" (അമ്മു ) ഇന്ന് എന്ധോക്കെയാ നടന്നത് എന്റെ ദൈവമേ... അവൻ എന്ധോക്കെയാ എന്നോട് പറഞ്ഞത്.. അവൻ എന്നെ ഇത് വരെ മറന്നില്ലേ... എന്തുകൊണ്ട് മറന്നില്ല..!? .ഞാൻ അവന്റെ ടീച്ചറല്ലേ.. ടീച്ചറെ ഒക്കെ പ്രേമിക്കാവോ... അങ്ങനെ ഒന്നും ചെയ്യാൻ പാടില്ല. അവനെ ഉപദേശിച്ചു കൊടുത്താൽ എന്തായാലും നന്നാവാൻ പോണില്ല.. എന്ത് പ്രത്യേകതയാണ് അവൻ എന്നിൽ കണ്ടത്.

അവന്റെ പിന്നാലെ ഒരുപാട് പേര് നടക്കുന്നുണ്ടെന്നാലോ കേട്ടത്. ഇനി ഇപ്പോൾ ടീച്ചർ മാരെ തന്നെ വേണമെങ്കിൽ മീര ടീച്ചറെ നോക്കിക്കൂടെ. എന്തുകൊണ്ട് എന്നെ..? ഓരോന്നലോജിച് ഇരുന്നപ്പോഴാണ് അർജുൻ അങ്ങോട്ട് കയറി വന്നത്.. 'കണ്ണാ.. ഇവനോ... ഇവനെന്താ ഇവിടെ.. ഇവനെ പറ്റി ആലോചിച്ചല്ലെ ഉള്ളു.. മൈന്റ് ചെയ്യണ്ട..' അമ്മു എന്തോ വായിക്കുന്ന പോലെ കാണിച്ചു. "ടീച്ചറെ..... " ഒരു നീട്ടിയുള്ള വിളി കേട്ടാണ് അവൾ പുസ്തകത്തിൽ നിന്ന് കണ്ണുയർത്തി. തൊട്ടുമുന്നിൽ അർജുൻ...!!! അവൾക്ക് ആകെ പേടിയായി അവൾ ചുറ്റും നോക്കി എല്ലാവരും അവരെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാരണം സ്റ്റാഫ് റൂമിൽ കുട്ടികളൊന്നും കയറാറില്ലായിരുന്നു. " എന്താ എന്താ കാര്യം "അവൾ പേടി മറച്ചുവെച്ച് ചോദിച്ചു "ഞാൻ ഒരാഴ്ച ക്ലാസ്സിൽ കയറിയിരുന്നില്ലല്ലോ അപ്പോൾ അതിൽ കുറച്ച് സംശയങ്ങൾ ചോദിക്കാൻ വേണ്ടിയാണ് ഇപ്പോൾ വന്നത്..

"അജു യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ പറഞ്ഞു അവൾ വീണ്ടും ചുറ്റും നോക്കി. അപ്പോൾ മീര ടീച്ചറും സുരജ് സാറും ഒഴികെ എല്ലാവരും അവരുടെ പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. " അർജുന അതിനു എന്തിനാ ഇങ്ങോട്ട് വന്നേ.. അതൊക്കെ ക്ലാസിൽ വച്ച് ചോദിച്ചാൽ പോരെ. "സൂരജ് സാർ പറഞ്ഞു "കുഴപ്പമില്ല ഞാൻ പറഞ്ഞു കൊടുത്തോളാം "അമ്മ പറഞ്ഞു. "എന്നാൽ നമുക്ക് ലൈബ്രറിയിലേക്ക് പോകാം ടീച്ചർ.... "അർജുൻ വളരെ വിനയം അഭിനയിച്ചുകൊണ്ട് പറഞ്ഞു. "സംശയം ക്ലാസിൽ വച്ച് പറഞ്ഞാൽ മതി അല്ലെങ്കിൽ ഇവിടെ നിന്ന് പറഞ്ഞോളൂ. എന്തിനാ ലൈബ്രറിയിൽ ഒക്കെ പോകുന്നേ "മീര ടീച്ചർ അപ്പോഴേക്കും പ്രിൻസി അങ്ങോട്ട് വന്നു. "എന്താ കാര്യം എന്താ ഇവിടെ നടക്കുന്നെ". ' ഇവിടെ ഫോഗ് ആ നടക്കുന്നെ' (അമ്മു മനസ്സിൽ പറഞ്ഞതാ ട്ടോ.) "അർജുന്റെ കാര്യമാണെങ്കിൽ അർജ്ജുനെന്നോട് റൂമിൽ വന്ന് പെർമിഷൻ ചോദിച്ചിരുന്നു.

അവൻ ഒരാഴ്ച പൂജ ടീച്ചറുടെ ക്ലാസ്സിൽ കയറിയിട്ടില്ല.. അവന് ഡൌട്ട് ഉണ്ടാവും . നല്ലോണം പഠിക്കുന്ന കുട്ടി അല്ലെ.. നിങ്ങൾ രണ്ടുപേരും ലൈബ്രറിയിലേക്ക് പൊയ്ക്കോളൂ." 'ഇയാൾ എന്തൊക്കെയാണ് പറയുന്നത്.പ്രായ പൂർത്തി ആയ ഒരു പെൺകുട്ടിയെ ഇയാളുടെ കൂടെ വിടുന്നോ... അതും ഒറ്റക്ക്' (അമ്മു സ് ആത്മ ) "അതിനെന്താ.. പൂജ ടീച്ചർ ഇവിടെ ഇരുന്ന് പറഞ്ഞു കൊടുത്തോളൂ."മീര " അതു വേണ്ട ഇവിടെ നിങ്ങൾക്ക് എല്ലാവർക്കും ഡിസ്റ്റർബൻസ് ആവും പോരാത്തതിന് അവർക്ക് ശരിക്കും ശ്രദ്ധിക്കാനും പറ്റില്ല. അവർ പൊയ്ക്കോട്ടെ നിങ്ങൾ നടന്നോളൂ പിന്നെ പൂജ.., അര്ജുന് എന്ത് സംശയം ഉണ്ടെങ്കിലും പറഞ്ഞു കൊടുത്തോളൂ..അവൻ നമ്മുടെ സ്വന്തം ആളാ.. ."പ്രിൻസി പൂജ നിസ്സഹായാവസ്ഥ യോടെ പ്രിൻസി ഒന്നുകൂടി നോക്കി. പിന്നീട് മനസ്സില്ലാമനസ്സോടെ സീറ്റിൽ നിന്ന് എണീറ്റു. അർജുന്റെ പിന്നാലെ ലൈബ്രറിയിലേക്ക് നടന്നു. പോകുന്നവഴിക്ക് അർജുൻ പ്രിൻസിയെ നോക്കി കണ്ണിറുക്കി കാണിക്കാനും മറന്നില്ല.. പ്രിൻസി തിരിച്ചും. *******

ലൈബ്രറിയിൽ നോക്കിയപ്പോൾ അധികം ആൾക്കാർ ഒന്നും ഇല്ല. ഇവിടെ സൈലന്റ് ആവണം എന്നല്ലേ.. എന്നിട്ട് പ്രിൻസി എന്താണ് എന്നെ ഇങ്ങോട്ട് പറഞ്ഞു അയച്ചത് . ആവോ.. എന്ധെങ്കിലും ആവട്ടെ.. ഞാൻ ഇങ്ങോട്ട് വരുമ്പോൾ സൂരജ് സാറിന്റെ അടുത്തും മീര ടീച്ചറുടെ അടുത്തും ഒരു പ്രത്യേക ഭാവം കണ്ടു. ഒരു ഇഷ്ടക്കേട് പോലെ.മീര ടീച്ചർക്ക് പിന്നെ അർജുനോട് ഇഷ്ടം ഉള്ളത് കൊണ്ട് ഞാൻ അവന്റെ കൂടെ പോകുന്നത് ഇഷ്ടപ്പെട്ടില്ല എന്ന് വിചാരിക്കാം.. സൂരജ് സാറിന് എന്തു പറ്റി ആവോ.. ഇനി ഞാൻ ഇവന് ഒറ്റക്ക് ക്ലാസ്സ്‌ എടുത്തു കൊടുക്കണ്ടേ... എന്റെ വിധി.. ഇവനാണെങ്കിൽ പഠിക്കാൻ ഉള്ളത് പോലെ അല്ല മട്ടും ഭാവവും.. ഇവന്റെ ഉദ്ദേശം വേറെ ആണെന്ന എനിക്ക് തോന്നുന്നത്...മ്മ്.. വരുന്നിടത്തു വെച്ച് കാണാം. ഞങൾ ലൈബ്രറിയുടെ ഒരു മൂലയിലായി ഇരുന്നു. അവൻ എന്റെ ഓപ്പോസിറ്റ് ആയാണ് ഇരുന്നത്. "ഏതാ ഡൌട്ട്..? എവിടെ മുതലാണ് പറഞ്ഞ് തരേണ്ടത്..?

"അമ്മു "ആദ്യം മുതൽ തുടങ്ങിക്കോളൂ... "അജു "ആദ്യം മുതലോ..? !!"അമ്മു ഞെട്ടി കൊണ്ട് ചോദിച്ചു. "വേണ്ടേ... വേണ്ടങ്കിൽ വേണ്ട... എന്റെ അമ്മു കുട്ടിയെ ഞാൻ എങ്ങനെയാ ബുദ്ധിമുട്ടിക്കുക.. "അജു ഒന്ന് ചിരിച് കൊണ്ട് പറഞ്ഞു "ഡോ... നിന്നെ ഞാൻ..... "അമ്മുവിന് ദേഷ്യം വന്നു. അവൾ ഒന്ന് ദീർഘ നിശ്വസിച്ചു കൊണ്ട് തുടർന്നു... : "ഓക്കേ... ഞാൻ ക്ലാസ്സിൽ ആദ്യമായി വന്നത് മുതൽ എടുത്തത് പഠിപ്പിച്ചു തരാം.. ഓക്കേ അല്ലെ " അജു പുഞ്ചിരിച്ചു കൊണ്ട് തല ആട്ടി. അവൾ ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി.ക്ലാസ്സ്‌ എടുക്കാനുള്ള എളുപ്പത്തിന് വേണ്ടി അവൻ അവളുടെ അടുത്തുള്ള ചെയറിൽ പോയി ഇരുന്നു. അവളുടെ നെഞ്ച് നന്നായി മിടിക്കാൻ തുടങ്ങി.. കുറെ നേരം കഴിഞ്ഞിട്ടും ഹൃദയ മിടിപ്പ് ഓക്കേ ആവുന്നില്ല എന്ന് കണ്ടപ്പോൾ അവൾ ഒന്ന് കൂടെ ദീർഘ നിശ്വസിച്ചിട്ട് ക്ലാസ്സ് എടുക്കൽ തുടർന്നു. കുറെ നേരം കഴിഞ്ഞിട്ടും അവന്റെ ഭാഗത്തു നിന്ന് റെസ്പോണ്ട് വരാതായപ്പോൾ അവൾ അവനെ നോക്കി.

അവനാണെങ്കിൽ അവളുടെ ചോര ഊറ്റി കുടിക്കുകയായിരുന്നു. അവൾ ദേഷ്യം കൊണ്ട് വിറച്ചു. "ഡോ... എന്നെ നോക്കി ഇരിക്കാനാണെങ്കിൽ പിന്നെ എന്തിനാ ഞാൻ ഇത്രേം നേരം വായിട്ടലച്ചത്. വെറുതെ ഇരുന്നാൽ മതിയായിരുന്നില്ലേ.." "അപ്പോൾ ഞാൻ നിന്നെ നോക്കിയതിൽ അല്ല പ്രശ്നം. ക്ലാസ്സിൽ ശ്രദ്ധിക്കാത്തതിലും അല്ല. വെറുതെ ക്ലാസ്സ് എടുത്ത എനർജി വേസ്റ്റ് ആയതിൽ ആണ്. അല്ലെ... " അർജുൻ ഒരു കള്ള ചിരിയോടെ അത് പറഞ്ഞപ്പോൾ ആണ് അവൾ എന്താണ് പറഞ്ഞതെന്ന് അവൾക്കു ബോധം വന്നത്. അവൾ ചെറുതായി ചമ്മി എങ്കിലും അത് പുറത്തു കാട്ടാതെ അവനെ രൂക്ഷ മായി നോക്കി. "ഡോ... തന്നെ ഞാൻ.. " "പതുക്കെ പറഞ്ഞാൽ മതി അമ്മു. ഇവിടെ സൈലന്റ് ഏരിയ ആണ്. നമ്മൾ മാത്രം കേട്ടാൽ പോരെ.. "അവൻ ചിരിയോടെ പറഞ്ഞു അവസാനിപ്പിക്കുമ്പോഴും അവളിൽ ദേഷ്യം ആയിരുന്നു...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story