അർജുൻ: ഭാഗം 2

arjun

രചന: കടലാസിന്റെ തൂലിക

ഞാൻ ജോയിൻ ചെയ്തു ഒക്കെ കഴിഞ്ഞ് സ്റ്റാഫ്‌ റൂമിലെത്തി. അവിടെ എത്തിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി. പി. ജിക്ക് പഠിപ്പിക്കുന്ന ടീചെര്മാരാണെന്ന് പറയില്ല.എന്താ ഗ്ലാമർ. എന്നെ കൂടാതെ വേറെ രണ്ട് ടീച്ചർമാരും മൂന്നു സാറുമ്മാരും ചെറുപ്പക്കാർ ആണ്. ബാക്കി ഉള്ളവർക്കൊക്കെ അത്യാവശ്യം പ്രായം ഉണ്ട്. പ്രിൻസിപ്പൽ എന്നെ അവർക്ക് പരിചയപ്പെടുത്തി. എന്നിട്ട് പോയി. "ഹായ്‌ ഞാൻ മീര. " "ഹായ്‌... പൂജ "ഞാൻ ചിരിച് കൊണ്ട് പറഞ്ഞു. പിന്നെ ഓരോത്തരായി പരിചയപ്പെട്ടു. മീര ടീച്ചറുമായി പെട്ടന്ന് കമ്പനി ആയി. ബാക്കി ഉള്ളവർക്കു ക്ലാസ്സ്‌ ഉണ്ടായിരുന്നു. എനിക്ക് ഇന്ന് പിരീഡ് ഇല്ല. പിന്നെ എന്തിനാണാവോ ഞാൻ വന്നത്. 🤔

മീര ആണ് ഞാൻ നേരത്തെ ആ ഗ്ലാമർ ടീച്ചർ. മീരയുടെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല. പക്ഷെ എന്നേക്കാൾ പ്രായം ഉണ്ട്. മറ്റേ ടീചറുയുടെ പേര് ഭാമ. അവരുടെ കല്യാണം കഴിഞ്ഞ് ഒരു വയസ്സുള്ള കുട്ടി ഉണ്ട്. വിഷ്ണു, ഇന്ദ്രൻ, സൂരജ് ഇവരാണ് ബാക്കിയുള്ള ചെറുപ്പക്കാർ. പിന്നെ ഞങ്ങൾ വീട്ടിലെ കാര്യം ഓക്കെ പറഞ്ഞു സമയം പൊയ്ക്കൊണ്ടിരുന്നു. **** "ഡാ കുറെ നേരം ആയല്ലോ നീ എന്താ ആലോചിക്കുന്നത്. "മനു അർജുനോട് ചോദിച്ചു. "എടാ ഞാൻ അവളെ എവിടെയോ കണ്ടിട്ടുണ്ട്. എന്താണാവോ ആ മുഖം മനസ്സിൽ നിന്ന് മായുന്നില്ല"അർജുൻ "ആര് "മൂന്നു പേരും ഒരുപോലെ ചോദിച്ചു. "നേരത്തെ നമ്മൾ റാഗ് ചെയ്തില്ലേ അവളുടെ "അർജുൻ "നമ്മൾ കുറെ പേരെ റാഗ് ചെയ്തല്ലോ "ആഷിഖ് ചോദിച്ചു. "അതല്ലടാ. നമ്മൾ അവസാനം റാഗ് ചെയ്തില്ലേ പൂജ.

അവളുടെ. "അർജുൻ "എന്താ മോനെ ഒരിളക്കം "ജിജോ ആക്കി ചോദിച്ചു. "അതൊന്നുമില്ലടാ. എന്നാലും എന്ധോ ഒരു ഇത്. അതെങ്ങനെയാ പറഞ്ഞു മനസ്സിലാക്കേണ്ടത് എന്നൊന്നും എനിക്ക് അറിയില്ല. ഇനി വല്ല പൂർവ ജന്മ ബന്ധം വല്ലതും ആവോ " "ഇത് അതൊന്നും അല്ല. ഇതാണ് പ്രേമം. നിനക്ക് അവളോട് പ്രേമം ആണ്. "മനു "എനിക്കൊന്നും അറിയില്ല. എന്തായാലും എനിക്കവളെ ഇപ്പൊ കാണണം. " "ഇപ്പോഴോ ഇന്റർവെൽ കഴിയട്ടെ " "മ്മ്മ് " ബാക്കി മൂന്ന് പേർക്കും അർജുന്റെ പ്രവർത്തി കണ്ട് അമ്പരന്ന് poyi.കാരണം അവൻ പെൺകുട്ടികൾ എന്ന് കേട്ടാൽ കലി ആണ്. പക്ഷെ ഇത് വരെ ഒരു സ്ത്രീയോടും അപമാരിയാതെ ആയി പെരുമാറിയിട്ടില്ല. പ്രേമം ഒരു പാഴ് ചിന്ത ആണെന്നാണ് അർജുന്റെ അഭിപ്രായം. കൂട്ടത്തിൽ മനു അത്യാവശ്യം കോഴി ആണ്.

എല്ലാ കാര്യത്തിലും ഒന്നിച്ചു നിൽക്കുന്ന അർജുൻ ഈ കാര്യത്തിൽ എതിരഭിപ്രായമാണ്.  ഹായ് ഫ്രെണ്ട്സ്. ഞാൻ അർജുൻ ദാസന്റെയും ദേവകിയുടെയും മകൻ. അച്ഛൻ ബിസിനസ്‌ ചെയ്യുകയാണ്. അമ്മ സാധാരണ ഒരു വീട്ടമ്മയും. അനിയൻ ഡിഗ്രിക് പഠിക്കുന്നു. അനിയത്തി പ്ലസ് ടു വിലും. പിന്നെ ഞാൻ ഇപ്പൊ ഇവിടെ പിജി ചെയ്യുന്നു.m.com 2nd year ആണ്. ഞാൻ ഡിഗ്രി കഴിഞ്ഞ് ഉടനെ പിജി ചെയ്യുകയല്ല. 3വർഷം ബിസിനസ്‌ ഒക്കെ ചെയ്യുവായിരുന്നു. എനിക്കിപ്പോ 25വയസ്സായി. സാധാരണ പിജി ചെയ്യുന്ന പ്രായം ഒന്നും അല്ല. ബിസിനസ്‌ ആവശ്യത്തിന് പിജി ചെയ്യേണ്ട ആവശ്യം വന്നു. അപ്പൊ പിന്നെ പ്രൈവറ്റ് ആയി ചെയ്യാൻ നിന്നില്ല. എന്റെ ചങ്ക്സിനെയും വിളിച്ചു ഞാനിങ്ങോട്ട് പൊന്നു.

ചങ്ക്‌സ് എന്ന് പറഞ്ഞാൽ ഞങ്ങൾ 4പേരാണ്. മനു കൃഷ്ണ എന്നാ മനു. ആഷിഖ് എന്നാ ആഷി. ജിബിൻ ജോർജ് എന്നാ ജിജോ. പിന്നെ അർജുൻ എന്നാ അജു. അതായത് ഈ ഞാൻ😁. ഞങ്ങളുടെ ക്ലാസ്സിൽ അത്യാവശ്യം വലിയ പിള്ളേർ ഒക്കെ ഉണ്ട്. Girls പകുതി പേരും കല്യാണം കഴിഞു വീണ്ടും പഠിക്കാൻ വന്നവർ ആണ്. Boys കുറച്ചു പേര് ഞങ്ങളെ പോലെ ഉള്ളവർ ആണ്. ഇന്നേന്തോ പൂജയെ കണ്ടപ്പോൾ ആരോടും തോന്നാത്ത ഒരു ഫീൽ. ഇനി അവമ്മാര് പറഞ്ഞ പോലെ പ്രേമം ആയിരിക്കോ. ഏയ്..... എന്തായാലും അവളെ ഒന്ന് കാണണം. മനസ്സിൽ വിചാരിച്ചുള്ളു. അവൾ എത്തി. ഇവളെന്താ പിജി ബ്ലോക്കിൽ.🤔 ഇന്ന് ഡിഗ്രിക്കാർ ജോയിൻ ചെയ്യുന്നത് കൊണ്ട് ഡിഗ്രി അവാനാ ചാൻസ്. പക്ഷെ കുറച്ചു കൂടി maturity തോന്നിക്കുന്നുണ്ട് എന്തായാലും ഒന്ന് പോയി നോക്കാം. പറ്റുമെങ്കിൽ കൂടുതൽ അറിയാം. "ഡീ ഒന്നവിടെ നിന്നെ....."..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story