അർജുൻ: ഭാഗം 20

arjun

രചന: കടലാസിന്റെ തൂലിക

 "ചേച്ചി... സത്യം പറഞ്ഞോ.. ആ അർജുൻ എന്തിനാ ചേച്ചിയെ ക്ലാസ്സിൽ നിന്ന് വലിച്ചു കൊണ്ട് പോയത്..." മാളു "ഒന്നുല്ലടാ.... വെറുതെ." പൂജ "ഓഹോ.. ഇപ്പോൾ ചേച്ചി എന്നോട് കള്ളം പറയാനും തുടങ്ങി അല്ലെ.... മ്മ്... അവർ പറയുന്നത് ശരി ആണെന്ന് എനിക്കിപ്പോ തോന്നുന്നു. ചേച്ചിയും അർജുനും തമ്മിൽ പ്രേമത്തിൽ ആണല്ലേ... എന്നോട് ഒരു വാക്ക് ചേച്ചിക്ക് പറയാൻ തോന്നിയില്ലല്ലോ.. സ്വന്തം ചേച്ചി തന്നെ ആണെന്നല്ലേ ഞാൻ വിചാരിച്ചത്. അതിനപ്പുറം ബെസ്റ്റ് ഫ്രണ്ട്.എനിക്കെല്ലാം മനസ്സിലായി. എനിക്കാരും ഇല്ലല്ലോ.. " മാളു കരയുന്ന പോലെ കാണിച്ചു പിൻതിരിഞ്ഞു നിന്നു. 'കണ്ണാ... സംഭവം ഏൽക്കണേ... അഭിനയം ആണെന്ന് തോന്നല്ലേ... 'മാളു പ്രാർത്ഥിച്ചു കൊണ്ട് അമ്മുവിനെ ഇടം കണ്ണിട്ട് നോക്കി. അമ്മുവാണെങ്കിൽ 'ഇവളോടെന്താ പറയുക'എന്ന ടെൻഷനിലും..

"ചേച്ചി പുതിയ കള്ളം കണ്ടെത്താനുള്ള ആലോചനയിൽ ആകും അല്ലെ.. "മാളു കണ്ണ് തുടക്കുന്നത് പോലെ കാണിച്ചു. "മോളെ... നീ എനിക്ക് സ്വന്തം അനിയത്തി തന്നെയാ.. ഇങ്ങനൊന്നും പറയല്ലേ.. ഞാൻ എല്ലാം പറയാം.. " അമ്മു മാളുവിനോട് എല്ലാം പറയാൻ തുടങ്ങി. ആദ്യമായി കണ്ടതും ടീച്ചർ ആണെന്ന് തെറ്റി ധരിച്ചു ഇഷ്ടപെട്ടത് തുടങ്ങി ഇന്നലെ നടന്നത് വരെ അവൾ പറഞ്ഞു. അവളോട് എല്ലാം തുറന്നു പറഞ്ഞപ്പോൾ അമ്മുവിന് ഒരു ആശ്വാസം തോന്നി. ഇത്രയും നാളും ആരോടും ഒന്നും തുറന്ന് പറയാതെ മനസ്സിൽ ഒരു വിങ്ങൽ ആയിരുന്നു. "പറയുന്നത് കേട്ടിട്ട് ആത്മാർത്ഥ മാണെന്ന് തോന്നുന്നല്ലോ.. "മാളു "തോന്നലല്ല.. അതാണ്‌ സത്യം.. പക്ഷെ ഞാൻ എങ്ങനെയാ.. അവനെ പറഞ്ഞു മനസ്സിലാക്കിയിട്ടാണെങ്കിൽ അവന്റെ തലയിൽ കയറുന്നതും ഇല്ല "അമ്മു "കണ്ടിടത്തോളം അർജുൻ കുഴപ്പം ഒന്നും ഇല്ല. എല്ലാവരോടും മാന്യമായ പെരുമാറ്റം. പ്രത്യേകിച്ച് ഗേൾസിനോട്. നന്നായി പഠിക്കും.

ടീച്ചേഴ്സിന്റെ കണ്ണിലുണ്ണി. നല്ല സ്വഭാവം.. അപ്പോൾ ചേച്ചിക്ക് ഒരു കൈ നോക്കിക്കൂടെ.. "മാളു ഒരു കണ്ണിറുക്കി കൊണ്ട് കുസൃതിയോടെ ചോദിച്ചു. "ഡീ.. ഡീ.. അനിയത്തി ആണെന്നൊന്നും ഞാൻ നോക്കുല. ഒറ്റ വീക്ക് വെച്ച് തന്നാൽ ഉണ്ടല്ലോ "അമ്മു അവൾ നന്നായി ഇളിച്ചു കാണിച്ചു. "മതി.. മതി..നീയിരുന്ന് പഠിക്കാൻ നോക്ക് "അമ്മു. "എന്റെ പൊന്ന് ചേച്ചി.. ചേച്ചിക്കെന്തിന്റെ കേടാ ഞാൻ പഠിക്കാഞ്ഞിട്ട്. വീട്ടിൽ നിന്നോ സമാധാനം ഇല്ല. ഇനി ഇപ്പോൾ ഹോസ്റ്റലിൽ കൂടിയും വെറുപ്പിക്കാത്തതുള്ളൂ.. "മാളു "വീട്ടിൽ ഞാൻ എന്തു വെറുപ്പിച്ചു എന്ന.." അമ്മു ഒന്നും മനസ്സിലാവാതെ ചോദിച്ചു. "അമ്മുവേച്ചി അല്ല. ന്റമ്മയാ വെറുപ്പിക്കുന്നത്. പഠിക്കാൻ പറഞ്ഞിട്ട്. കൂട്ടത്തിൽ ഒരു അമ്മു പുരാണവും.. 'അമ്മുവിനെ കണ്ടു പഠിക്ക്.. അമ്മുവിനെ കണ്ടു പഠിക്ക്.. അമ്മു അതാണ്‌ ഇതാണ്.. തേങ്ങയാണ്..

കേട്ട് മടുത്തു എന്റെ ജീവിതം.ഇവിടെയെങ്കിലും ഇത്തിരി സമാധാനം തായോ "മാളു വിഷമത്തോടെ പറഞ്ഞു "ഹഹ... എടി കഷണ്ടിക്കും അസൂയക്കും മരുന്നില്ല. " "ആരു പറഞ്ഞു. കഷണ്ടിക്കുള്ള മരുന്ന് കണ്ടു പിടിച്ചു. ഞാൻ ടിവിയിൽ കണ്ടല്ലോ. പരസ്യ ചാനലിൽ.. കാലം മാറിയെങ്കിലും പഴചൊല്ലിൽ മാറ്റം ഇല്ലല്ലേ.. കഷ്ടം.. "മാളു അമ്മുവിനെ ഒന്ന് പുച്ഛിച്ചു. "നീ ഉടായിപ്പ് കാട്ടിയിട്ട് കാര്യം ഇല്ല. വന്നിരുന്നു പഠിക്ക്.. " "ഞാനോ... ആകെ കിട്ടുന്ന ലീവ് അല്ലെ... നാളെ പഠിക്കാം.. " "മാളു.... നീ പറയുന്നത് അനുസരിച്ചാൽ മതി. ഇല്ലെങ്കിൽ ഞാൻ അമ്മായിയോട് പറഞ്ഞു കൊടുക്കും " "ഓഹോ.. അത്രക്കായോ എന്നെ പഠിപ്പിചിട്ടെ ഉള്ളു എങ്കിൽ ഞാൻ അര്ജുന്റെ കാര്യം അമ്മായിയോട് പറഞ്ഞു കൊടുക്കും.. " അത് കേട്ട് പൂജ ഒന്ന് ഞെട്ടി. എന്നിട്ട് അവളെ നോക്കി ക്ലോസ് അപ്പീൽ ഇളിച്ചു കൊടുത്തു.. "അയ്യോ.. എന്റെ മോൾക്ക് ഷീണം അല്ലെ.. എന്റെ മോൾ കിടന്നോളു... "

(മനസ്സ് :നിന്നെ എന്റെ കയ്യിൽ കിട്ടുമെടി പാര അനിയത്തി ) അമ്മു പല്ല് കടിച് പിടിച്ചു ഒന്ന് ഇളിച്ചു കാണിച്ചു. മാളു കിടക്കാനായി ബെഡിൽ പോയി. "മാളു.. നമുക്ക് നാളെ ഇവിടുത്തെ അമ്പലത്തിൽ പോയാലോ.. നീ വരില്ലേ എന്റെ കൂടെ.. " "ഞാനൊന്നും ഇല്ല. ചേച്ചി ഒറ്റക്ക് അങ്ങ് പോയാൽ മതി. ആകെ കൂടി കിട്ടുന്ന ഒരു ശനിയും ഞായറും ആണ്. എനിക്ക് നന്നായി ഒന്ന് ഉറങ്ങണം. അപ്പോൾ ഗുഡ് നൈറ്റ്‌." അതും പറഞ്ഞു മാളു തല വഴി പുതപ്പ് മൂടി. "ഇങ്ങനെ ഒരു ഉറക്ക ഭ്രാന്തി.. "അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് അമ്മുവും അവളുടെ കൂടെ വന്നു കിടന്നു. ******** "മാളു.....നീ അമ്പലത്തിൽ വരുന്നുണ്ടോ..." "ഇല്ല... ചേച്ചി പൊയ്ക്കോ " "ഒന്ന് എണീക് പെണ്ണെ.. " മാളു കണ്ണും തിരുമ്മി എഴുന്നേറ്റപ്പോൾ കണ്ടത് കുളിച് വൃത്തിയായി തല ചീകുന്ന അമ്മുവിനെയാണ്.ആ കാഴ്ച്ച മാളുവിന്റെ കണ്ണിന് കുളിരേകി. ഇന്ന് അമ്മു പതിവിലും സുന്ദരി ആയിരിക്കുന്നു. സെറ്റ് സാരി ആണ് വേഷം.

മുടി കുളിപ്പിന്നൽ ഇട്ട് തലയിൽ ഒരു തുളസി കൂടി വെച്ചിരിക്കുന്നു. "ആഹാ.. നല്ല ബെസ്റ്റ് കണി. നല്ല ഭംഗി ഉണ്ട് ഇന്ന് കാണാൻ.." "താങ്ക് യു.. താങ്ക് യു.. " "ചേച്ചിക് എവിടുന്നാ തുളസി കിട്ടിയത്. " "അതോ.. രാവിലെ എഴുന്നേറ്റ് ഒന്ന് പുറത്തിറങ്ങിയപ്പോൾ ഹോസ്റ്റലിൽ ഒരു വശത്തായി ചെറിയ ഒരു തുളസി ചെടി കണ്ടു. അതിൽ നിന്ന് പൊട്ടിച്ചത് ആണ്". "ആ.. അപ്പോൾ പെട്ടന്ന് പോയി വാ.. എന്നിട്ട് നമുക്ക് കറങ്ങാൻ പോവണം. പിന്നെ കുറച്ചു ഷോപ്പിങ് " "എന്തിന്.. നമ്മളല്ലേ വരുന്നതിന് മുൻപ് കുറെ വാങ്ങി കൂട്ടിയത്. ഇനി എന്താ വാങ്ങാനുള്ളത്" "ചേച്ചി സാരി മാത്രം അല്ലെ വാങ്ങിയുള്ളു.. ചുരിദാർ കുറവല്ലേ.. ഒന്നോ രണ്ടോ അല്ലെ ഉള്ളു.. അർജുൻ പറഞ്ഞത് ഇനി സാരി ഉടുക്കണ്ട എന്നല്ലേ.. അപ്പോൾ പിന്നെ ചുരിദാർ വാങ്ങാതെ പറ്റില്ലല്ലോ.. " "ആ ശരിയാ.. വെറുതെ വഴക്കിനു പോവണ്ട... മാത്രമല്ല അവൻ പറഞ്ഞതിലും കാര്യമുണ്ട്. സാരി ഉടുക്കുമ്പൊൾ സൂക്ഷിക്കുന്നതിലും ഒക്കെ ഒരു പരിധി ഇല്ലേ...

എന്തായലും ഞാൻ വന്നു ഫുഡ്‌ കഴിച്ചിട്ട് പോവാം. നീ റെഡി ആയിക്കോളൂ.. " "ചേച്ചി.. പോവുന്നതിനു മുൻപ് ആ കണ്ണ് ഒന്ന് എഴുതിക്കോ.. " "അതൊന്നും വേണ്ട.. അല്ലെങ്കിൽ തന്നെ ആരെ കാണിക്കാനാ.. " "കാണാൻ ഒക്കെ ആളുണ്ട്.. ചേച്ചി ഒന്ന് നിന്ന് കൊടുത്താൽ മതി." മാളു കളിയാക്കി കൊണ്ട് പറഞ്ഞു. "ഡീ ഡീ... " "ഞാൻ ഒന്നും പറഞ്ഞില്ലേ... ചേച്ചി കണ്ണ് എഴുതാൻ നോക്ക്... അത് എഴുതിയിട്ട് ചേച്ചി ഇവിടെ നിന്ന് പോവു..പെട്ടന്ന് അല്ലെങ്കിൽ നട അടക്കും.. " അവസാനം മാളുവിന്റെ നിർബന്ധത്തിന് വഴങ്ങി അമ്മു കണ്ണ് എഴുതി അമ്പലത്തിൽ പോയി.. ******** അമ്മു അമ്പലത്തിലേക്ക് നടന്നു. വഴി ഒക്കെ ആദ്യമേ വാർഡനോട് ചോദിച്ചു മനസ്സിലാക്കിയിരുന്നു... പോകുന്ന വഴി മുഴുവൻ പാടം ആയിരുന്നു. അമ്പലത്തിന്റെ മുമ്പിലായി ഒരു ആൽമരം ഉണ്ടായിരുന്നു. അവിടെ എങ്ങും ആരും ഉണ്ടായില്ല. അകലെ നിന്ന് തന്നെ ഭക്തി ഗാനങ്ങൾ കേൾക്കുന്നുണ്ടായി.

അത്യാവശ്യം വലിപ്പമുള്ള അമ്പലമാണെങ്കിലും ആളുകൾ കുറവായിരുന്നു. അമ്പലത്തിന്റെ ഉള്ളിൽ കയറിയപ്പോൾ ഒരു പോസിറ്റീവ് വൈബ് അവളെ വന്നു പൊതിഞ്ഞു. അവൾ ഒരു ഡീപ്പ് ബ്രീത്ത് എടുത്തു. എന്നിട്ട് ചുറ്റും നോക്കി. ആദ്യം കണ്ട ഇടത്ത് ഒന്ന് ദർശിച്ചു തിരിയുമ്പോഴാണ് ഒരു മധ്യ വയസ്ക ആയ സ്ത്രീ തല കറങ്ങി വീഴാൻ പോകുന്നത് കണ്ടത്. അവൾക്കു പെട്ടന്ന് തന്നെ അമ്മയെ ഓർമ വന്നു. അവൾ ഓടി പോയി ആ സ്ത്രീയെ പിടിച്ചു. എന്നിട്ട് അടുത്തുള്ള മരത്തിനടുത്തുള്ള തിണ്ടിൽ ഇരുത്തി. പൂജാരിയോട് ചോദിച്ചു വെള്ളം വാങ്ങി കൊടുത്തു.. "എന്തു പറ്റിയതാ അമ്മേ.. ഒന്നും കഴിക്കാഞ്ഞിട്ട് ആണോ.. " അമ്മു അത് പറഞ്ഞപ്പോൾ ആ സ്ത്രീ അവളെ നോക്കി പുഞ്ചിരിച്ചു. "അല്ല മോളെ... പ്രഷർ കുറഞ്ഞതായിരിക്കും. പ്രഷറിന്റെ ഗുളിക കഴിച്ചാൽ ഒക്കെയാവും" "അമ്മ ഒറ്റക്കാണോ അമ്മയുടെ കൂടെ വേറെ ആരുമില്ലേ.." " എന്റെ മോൻ വന്നിട്ടുണ്ട് മോളേ..

ഞാൻ അവനെ ഫോൺ ചെയ്യട്ടെ. അവൻ വണ്ടിയിൽ നിന്ന് ഗുളികയും കൊണ്ടുവരും.." " എന്നാൽ ഞാൻ മോൻ വന്നിട്ട് പൊയ്ക്കോളാം"അമ്മു " വേണ്ട മോളെ മോളെ തൊഴുതിട്ട് വായോ. അമ്മ ഇവിടെ തന്നെ ഉണ്ടാകും. മോളു തൊഴുത് വന്നിട്ട് ഞാൻ പോകുന്നുള്ളൂ" "ശരി അമ്മേ.. ഞാൻ ഇപ്പോൾ തൊഴുതു വരാം.. " അവൾ തൊഴാൻ കയറി. കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു. എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. നിറ കണ്ണുകൾ ആരും കാണാതിരിക്കാനായി അവൾ പെട്ടെന്ന് തന്നെ തുടച്ചു. എന്നിട്ട് കണ്ണുകൾ അടച്ചു വീണ്ടും പ്രാർത്ഥിച്ചു തുടങ്ങി. താൻ കാരണം മറ്റുള്ളവരുടെ സന്തോഷം ഇല്ലാതാവരുത് എന്നാണ് ഇപ്രാവശ്യം അവൾ പ്രാർഥിച്ചത്.. പെട്ടന്ന് അടുത്ത് ആരുടെയോ സാന്നിധ്യം തോന്നി. എന്നിട്ടും അവൾ കണ്ണ് തുറന്നു വന്നയാളെ നോക്കിയില്ല. "കുറച്ച് പറഞ്ഞാൽ മതി. എല്ലാം കൂടി ഒന്നിച്ചു പറയണ്ട. ബാക്കി എന്നോട് പറഞ്ഞാൽ മതി പെണ്ണെ..." കാതോരം ഒരു ശബ്ദം വന്നു പതിച്ചപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്. മുമ്പിൽ ചിരിച്ചു നിൽക്കുന്ന ആളെ കണ്ടവൾ ഞെട്ടി.... !! അർജുൻ..... !..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story