അർജുൻ: ഭാഗം 21

arjun

രചന: കടലാസിന്റെ തൂലിക

അടുത്ത് ആരുടെയോ സാന്നിധ്യം തോന്നി. എന്നിട്ടും അവൾ കണ്ണ് തുറന്നു വന്നയാളെ നോക്കിയില്ല. "കുറച്ച് പറഞ്ഞാൽ മതി. എല്ലാം കൂടി ഒന്നിച്ചു പറയണ്ട. ബാക്കി എന്നോട് പറഞ്ഞാൽ മതി പെണ്ണെ..." കാതോരം ഒരു ശബ്ദം വന്നു പതിച്ചപ്പോൾ ആണ് അവൾ കണ്ണ് തുറന്നത്. മുമ്പിൽ ചിരിച്ചു നിൽക്കുന്ന ആളെ കണ്ടവൾ ഞെട്ടി.... !! അർജുൻ..... ! (ദൈവമേ... ഇവനെന്താ ഇവിടെ.. പെട്ടല്ലോ കണ്ണാ..) "ഡോ... താൻ എന്താ ഇവിടെ.. "അമ്മു "അതുശരി.. അമ്പലത്തിൽ സാധാരണ എന്തിനാ ആളുകൾ വരാർ... "അജു "തൊഴാൻ "അജു "ആണല്ലോ.. എന്നാൽ ഞാൻ അതിനല്ലട്ടോ വന്നത് "അമ്മു "പിന്നെ " "ഞാൻ എന്റെ പെണ്ണിനെ കാണാൻ വന്നതല്ലേ.." "ഡോ... താൻ എന്ധോക്കെയാ ഈ പറയുന്നേ..അമ്പലം ആണെന്നൊന്നും ഞാൻ നോക്കില്ല. ഒന്ന് തന്നാലുണ്ടല്ലോ "അമ്മു "എന്താ തരുന്നേ..

"അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചപ്പോൾ അവൾ അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് പോയി. "ഈ പെണ്ണ് ഇത്... "അവൻ ഒന്ന് ചിരിച് കൊണ്ട് അവളുടെ പിന്നാലെ പോയി. അവൾ നേരെ ആ അമ്മയുടെ അടുത്തേക്കാണ് പോയത്. "മോൻ വന്നോ അമ്മേ.. മരുന്ന് കഴിച്ചോ.. "അമ്മു "ആ കഴിച്ചു മോളെ.. "അമ്മ "ആ. ചോദിക്കാൻ വിട്ടു. അമ്മയുടെ പേരെന്താ.. "അമ്മു "ദേവകി " "ആഹാ.. നല്ല പേരാണല്ലോ.. അപ്പോൾ ദേവകി അമ്മാന്ന് വിളിക്കലെ.. " "മോൾക്കിഷ്ടമുള്ളത് വിളിച്ചോ..എന്തായാലും കുഴപ്പം ഇല്ല. " "ദേവകി അമ്മാന്ന് തന്നെ വിളിക്കാം. മോൻ എവിടെ.. കണ്ടില്ലല്ലോ.. അയാൾ വന്നിട്ടേ ഞാൻ പോകുന്നുള്ളൂ.. " "അവൻ തൊഴാൻ പോയതാ.ഇപ്പോൾ വരും. "ദേവകി അവൾ ഒന്ന് ചിരിച്ചു. ആ വന്നല്ലോ.. ആ അമ്മ ചൂണ്ടിയ സ്ഥലത്തേക്ക് അവൾ നോക്കി. അവൾ ഞെട്ടി തിരിഞ്ഞ് നിന്നു. (ദൈവമേ... അർജുൻ അല്ലെ അത്. ഇയാളുടെ അമ്മയാണോ ഇത്. )

"ആഹാ.. അമ്മായിമ്മയും മോളും കൂടി ഇവിടെ കിന്നാരം പറഞ്ഞു കൊണ്ട് ഇരിക്കണോ.. "അജു "മരുമോളോ... അപ്പോൾ നിനക്ക് അറിയോ ഇവളെ. "ദേവകി "പിന്നല്ലാതെ.. ഇതാണ് അമ്മേ അമ്മേടെ ഭാവി മരുമകൾ "അജു "ആര്.. അമ്മുട്ടിയോ "ദേവകി അത്ഭുതത്തോടെ ചോദിച്ചു അർജുൻ ഒന്ന് കണ്ണുരുട്ടി കാണിച്ചു. "സോറി.. പൂജ മോള്. നീ മാത്രം അമ്മുട്ടി എന്ന് വിളിച്ചാൽ മതി. പോരെ "ദേവകി പൂജ ഇതെല്ലാം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു (ഈ അമ്മക് എന്നെ അറിയോ.. അതും ഇഷ്ടം ആണെന്ന് പറഞ്ഞതൊക്കെ.ഈ അമ്മ എന്നെ മരുമോൾ ആയിട്ടാണോ കാണുന്നത്. ചേ..നാണക്കേട് ആയല്ലോ.. ഇനി ഇപ്പോൾ എങ്ങനെ അവരുടെ മുഖത്ത് നോക്കും. ഇവൻ എന്നെ നാറ്റിച്ചേ അടങ്ങു എന്ന് തോന്നുന്നല്ലോ.. ) അവൾ അവർക്ക് ഒന്ന് ഇളിച്ചു കൊടുത്തു. "എന്നാൽ ഞാൻ പോട്ടെ അമ്മേ.. പിന്നെ കാണാം" "അതെന്തൊരു പോക്കാണ് അമ്മുട്ടി.. അല്ല., നീയിപ്പോ അമ്മ എന്നല്ലേ വിളിച്ചത്.

"അജു "ആ അതിന് എന്താ "അമ്മു "ഏയ്.. ഒന്നും ഇല്ല. ഇപ്പോഴേ പ്രാക്ടീസ് നല്ലതാ.. അല്ലെ അമ്മേ.. "അജു "അതെ മോളെ.. നിന്നെ പറ്റി ഇവൻ എന്നും എന്നോട് വന്നു പറയാറുണ്ട്. നല്ല രസം ആണ് കേട്ടിരിക്കാൻ.. ടീച്ചറെ പ്രണയിച്ച സ്റ്റുഡണ്ടിന്റെ കഥ.. "അതും പറഞ്ഞു ദേവകി ചിരിച്ചു. (വീണ്ടും വീണ്ടും നാണം കെടുകയാണല്ലോ.. ഇവിടെ ഇനി നിന്നാൽ ശരിയാവില്ല.. മുങ്ങുന്നതാണ് നല്ലത് ) "എന്നാൽ ഞാൻ പോകുവാണ്. എനിക്ക് വേറെ ഒരു സ്ഥലത്തു കൂടി പോകാനുണ്ട്.. "അമ്മു "എന്തായാലും ഇവിടെ വരെ വന്നില്ലേ.. ഞങ്ങളുടെ വീട് ഇവിടെ അടുത്താണ്. അവിടെ കയറിയിട്ട് പോവാം.. "ദേവകി "വേണ്ട അമ്മേ..പിന്നെ ഒരിക്കൽ ആവാം.." അമ്മു "അതെ അമ്മേ.. എന്തായാലും അവൾ നമ്മുടെ വീട്ടിലേക്ക് തന്നെ അല്ലെ വരുന്നത്. അവൾക്കിപ്പോ തിരക്ക് ആയത് കൊണ്ട് അല്ലെ..

അവൾ പിന്നെ വരും.. അല്ലെ അമ്മുട്ടി.. " അർജുൻ ചിരിച് കൊണ്ട് പറഞ്ഞു (ഇയാളെ ഇന്ന് ഞാൻ.. നീ എന്റെ ക്ലാസ്സിലേക്ക് തന്നെ അല്ലെ വരുന്നത്. കാണിച്ചു താരാടാ നിനക്ക് ഞാൻ.. നിനക്കുള്ള പണി ഓൺ തെ വേ ആണ് ) അവനെ നോക്കി പല്ല് കടിച് പിടിച്ചു ചിരിച്ചിട്ട് അവൾ അവിടെ നിന്ന് പോയി.. "നല്ല കുട്ടി.. അല്ലേടാ.. "ദേവകി അമ്മ അവൾ പോയ വഴിയേ നോക്കി കൊണ്ട് പറഞ്ഞു "അത് പിന്നെ എന്റെ അല്ലെ സെലെക്ഷൻ.. " "അതെ അതെ.. " അവൻ അമ്മക് ഒന്ന് ഇളിച്ചു കാട്ടിയിട്ട് അവൾ പോകുന്നതും നോക്കി നിന്നു. ******* (അമ്മു ) അയ്യേ.... ആ അമ്മ എന്തു വിചാരിച്ചുവോ ആവോ.അല്ലെങ്കിൽ തന്നെ എന്ത് വിചാരിക്കാൻ..അവനല്ലേ ഓരോന്നൊക്കെ പറഞ്ഞത്.. ഞാൻ അല്ലല്ലോ.. പിന്നെ എന്തിനാ എനിക്ക് നാണക്കേട്.. എന്നാലും അവൻ എങ്ങനെ കൃത്യമായി ഞാൻ അമ്പലത്തിൽ വരുന്ന നേരത്ത് വന്നു. ആവോ..

ഞാൻ എന്തിനാ അതൊക്കെ ആലോചിക്കുന്നത്. ഓരോന്ന് ചിന്തിച്ചു അവൾ നടക്കുമ്പോൾ ഒരു കാർ സ്പീഡിൽ വന്നു അവളുടെ അടുത്ത് കൂടി പോയി. റോഡിൽ കിടന്ന ചെളി അവളുടെ ക്രീം കളർ സാരിയിൽ ആയി. 'എന്റെ കണ്ണാ.. പുതിയ സെറ്റ് സാരി ആണ്. നീ എന്തിനാ എന്നോട് ഇങ്ങനെ ഒക്കെ ചെയ്യുന്നേ.. ഇത് എങ്ങാനും അമ്മ കാണുവായിരുന്നെങ്കിൽ ഉള്ള അവസ്ഥ.. ഹോ.. ഭയാനകം ' അവൾ സ്വയം ഒന്ന് പേടിച്ചു വീണ്ടും സാരിയിലേക്ക് നോക്കി. "എന്താ മോളെ ഇവിടെ നിൽക്കുന്നത്. " അവൾ നേരെ നോക്കിയപ്പോൾ ദേവകി അമ്മ അവളുടെ അടുത്ത് ഉണ്ടായിരുന്നു. അവൾ സാരിയുടെ അവസ്ഥ അവർക്ക് കാണിച്ചു കൊടുത്തു. "അയ്യോ.. ഈ സാരി എന്താ ഇങ്ങനെ.ചെളി ആയതാണോ മോളെ.. "ദേവകി "അതെ അമ്മേ.. എന്താ ചെയ്യുക.. അമ്മ എങ്ങാനും കണ്ടിട്ടുണ്ടെങ്കിൽ പിന്നെ എന്നെ ശരിയാക്കും. "അമ്മു " ഇപ്പോ തന്നെ കഴുകിക്കോ.

അതാണ് നല്ലത് അല്ലെങ്കിൽ കറ പിടിക്കും. ഇവിടെ അടുത്ത് ഒരു കുളമുണ്ട്. അവിടെനിന്ന് കഴുകിക്കോ അല്ലാതെ ഇവിടെ അടുത്ത് വേറെ പൈപ്പ് ഒന്നുമില്ല. മോൾക്ക് വഴി അറിയില്ലല്ലോ" " ഇല്ല"അമ്മു " എന്നാൽ അജു കാണിച്ചുതരും. അവന്റെ കൂടെ പോയാൽ മതി."ദേവകി " അയ്യോ ഇവന്റെ കൂടിയോ. "അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി " എന്തെടി എന്റെ കൂടെ വന്നാൽ.. നിന്നെ ഞാൻ പിടിച്ച് തിന്നതൊന്നും ഇല്ല. " അവൾ ദയനീയമായി അമ്മയെയും അവനെയും മാറി മാറി നോക്കി. " ഞാൻ എന്നാൽ പൊയ്ക്കോളാം മോനെ.. മോൻ അവളെ കൊണ്ട് കുളം കാണിച്ചു കൊടുത്തോളൂ.. ഡ്രൈവർ ഉണ്ടല്ലോ ഞാൻ പൊയ്ക്കോളാം"ദേവകി " ആ എന്നാൽ ശരി അമ്മ വിട്ടോളൂ"അജു അമ്മ അപ്പോൾ തന്നെ കാറിൽ കയറിപ്പോയി.

" ഓ ഇയാൾ ഇതൊക്കെ മുൻകൂട്ടി കണ്ടുകൊണ്ടാണ് ഡ്രൈവറെ കൊണ്ടുവന്നത് എന്ന് തോന്നുന്നു. 'അമ്മൂസ് ആത്മ "എന്നാൽ നടക്ക് ഭാര്യയെ"അജു " ഡോ ഞാൻ തന്റെ ഭാര്യ ഒന്നുമല്ല"അമ്മു " അപ്പൊ പിന്നെ ഞാൻ നിന്റെ ഭർത്താവ് ആയിരിക്കുമല്ലേ" " അതെ "അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. പിന്നെയാണ് അവൾക്ക് എന്താ പറഞ്ഞതെന്ന് കത്തിയത്. അവൾ അവനെ കണ്ണുരുട്ടി നോക്കി. അവൻ അവളെ ഒന്ന് ഇളിച്ചു കാണിച്ചു. അവൾ ദേഷ്യത്തിൽമുന്നോട്ടുനടന്നു. പിന്നാലെ അവനും...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story