അർജുൻ: ഭാഗം 22

arjun

രചന: കടലാസിന്റെ തൂലിക

 റോഡ് സൈഡിലെ തിരക്കുള്ള ഒരു തട്ട് കടയിൽ അവർ കയറി. ചുറ്റും തുറസായ പ്രദേശം . എന്നാലും ഒരുപാട് വാഹനങ്ങൾ ചീറി പാഞ്ഞു പോകുന്ന സ്ഥലമായിരുന്നു അത്.. "ചേട്ടാ..രണ്ട് പ്ലേറ്റ് പാനിപൂരി.. "മനു തട്ട് കടയിലെ ഒരു ചെയറിൽ ഇരുന്നു കൊണ്ട് പറഞ്ഞു. "പാനി പൂരി ആണോ പറയുന്നേ.. "അവൾ അത്ഭുതത്തോടെ ചോദിച്ചു. "എന്തേ നിനക്ക് പാനിപൂരി ഇഷ്ടമല്ലേ മാറ്റി പറയണോ" "എനിക്ക് അത് ഭയങ്കര ഇഷ്ടാ ഇത് തന്നെ മതി" അവൻ അതിനൊന്ന്‌ ചിരിച്ചു കൊടുത്തു. പാനിപൂരി വന്നതും രണ്ടാളും കൊതിയോടെ അതിലേക്ക് നോക്കി കൈ രണ്ടും കൂട്ടി തിരുമ്പി " തുടങ്ങുവല്ലേ "മനു "ഞാൻ റെഡി "മാളു ആവേശത്തോടെ പറഞ്ഞു "അപ്പോ തുടങ്ങാൻ പോവാണ് റെഡി വൺ... ടു.. ത്രീ.. സ്റ്റാർട്ട് " അവർ രണ്ടുപേരും വാശിയോടെ കഴിക്കാൻ തുടങ്ങി. ആ പ്ലേറ്റ് തീർന്നപ്പോഴേക്കും അടുത്ത പ്ലേറ്റ് കടക്കാരൻ കൊണ്ടുവന്നു. അതും ആവേശത്തോടെ അവർ കഴിച്ചു.

അത് കഴിഞ്ഞപ്പോഴേക്കും വീണ്ടും കടക്കാരൻ കൊണ്ടുവന്നു.അവർ രണ്ടാളും കടക്കാരനെ നോക്കിയിട്ട് വീണ്ടും അത് കഴിക്കാൻ തുടങ്ങി. കടക്കാരൻ അവരെ നോക്കി ഒന്നു ചിരിച്ചു. മേശമേൽ ഒരുപാട് പ്ലേറ്റ് നിറയാൻ തുടങ്ങി. അവരുടെ കണ്ണിൽ നിന്ന് അതിനനുസരിച്ച് വെള്ളം വന്നു തുടങ്ങി. എന്നിട്ടും അവർ ആവേശം നിർത്തിയില്ല. അൽപമൊന്ന് വിശ്രമിച്ചതിനു ശേഷം വീണ്ടും പാനിപൂരി കടക്കാരൻ കൊണ്ടുവന്നു. അതു കൂടിക്കഴിച്ചപ്പോഴേക്കും അവർ രണ്ടുപേരും നന്നായി ക്ഷീണിച്ചു. അവർ കിതക്കാൻ തുടങ്ങി. " അയ്യോ എനിക്കു മതിയായി ഞാൻ തോറ്റു.ഇനി നീ കഴിച്ചോ.. "അമ്മു കിതപ്പോടെ കസാരയിലേക് ചാരി. "ഞാൻ കഴിക്കുന്നില്ലേ... എനിക്ക് മതിയായി.. ഞാനും തോറ്റു."അവൾ ചെയ്തത് പോലെ തന്നെ അവനും ചെയ്തു. അവർ മുഖത്തോട് മുഖം നോക്കി.

പെട്ടന്ന് പരിസരം മറന്ന് അവർ പൊട്ടി ചിരിച്ചു. ചുറ്റുമുള്ളവർ ആദ്യം ഒന്ന് അവരെ നോക്കി. പിന്നെ വീണ്ടും അവരുടെ പണികളിൽ ഏർപ്പെട്ടു. ഒരുപാട് ചിരിച്ചു കഴിഞ്ഞപ്പോഴാണ് അവർ പരിസരം വീക്ഷിച്ചത്. 2, 3പേർ അവരെ തന്നെ നോക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ പൈസ കൊടുത്തു അവർ പെട്ടന്ന് അവിടെ നിന്ന് വലിഞ്ഞു. ******* ക്യാഷ് കൗണ്ടറിൽ അമ്മു ബില്ല് അടക്കാൻ നിൽക്കുമ്പോഴാണ് അജു അങ്ങോട്ട് വന്നത്. അവൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോയി "നല്ല ആളാ.. എവിടെയായിരുന്നു ഞാൻ അവിടെല്ലാം അന്വേഷിച്ചു"അമ്മു " എന്തിനാ അന്വേഷിച്ചത്"അജു "അത്... അത് പിന്നെ.. ആ വന്നത് ഒരുമിച്ചു അല്ലെ. അപ്പോൾ പോകേണ്ടതും ഒരുമിച്ച് അല്ലെ.. അത് കൊണ്ടാണ് ഞാൻ.. "അമ്മു "മ്മ്മ് അതെ അതെ..

"അജു അവളൊന്ന് ചമ്മിയ ചിരി ചിരിച്ചു. സെയിൽസ് ഗേൾ ബില്ല് അവളുടെ നേരെ നീട്ടിയപ്പോൾ അവൻ അത് തട്ടി പറിച് വാങ്ങിച്ചു. "ഞാൻ കാരണം അല്ലെ ഇത് വാങ്ങിയത്. അപ്പോൾ പൈസയും ഞാൻ തന്നെ കൊടുത്തോളാം". അജു "അത് വേണ്ട.. എനിക്കു വാങ്ങാനുള്ളതിന് ഒക്കെ ഞാൻ അധ്വാനിക്കുന്നുണ്ട്.. "അവൾ കുസൃതിയോടെ പറഞ്ഞു "ഓഹ്.. എന്ന്.ഒക്കെ നീ തന്നെ കൊടുത്തോ" അവൻ ഒന്ന് അമർത്തി മൂളി അവൾ ഒന്ന് അവനെ നോക്കി ചിരിച്ചിട്ട് ബില്ല് പേ ചെയ്തു. അപ്പോൾ അവനും എന്തിനോ ബില്ല് പേ ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ ആണ് അവൾ അവന്റെ കയ്യിലുള്ള കവറുകൾ നോക്കിയത്. 2 കവർ ഉണ്ടായിരുന്നു അത്. ബില്ല് പേ ചെയ്തതിനു ശേഷം അവൻ ആ കവറുകൾ അവൾക്ക് നേരെ നീട്ടി. "എന്താ ഇതിൽ"അമ്മു "ഇത് ഡ്രസ്സ്. "അജു "ആർക്ക്"

"ഇത് നിനക്കും മാളുവിനും ഒരുപോലോത്തത്. "ഒരു കവർ അവളുടെ നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു. "അപ്പോൾ ഇതോ.." അമ്മു "ഇത് എന്റെ പെണ്ണിന് സ്പെഷ്യൽ. "അവൻ ഒരു കള്ള ചിരിയോടെ അവളെ നോക്കി കൊണ്ട് കയ്യിലെ കവർ നീട്ടി "എനിക്കൊന്നും വേണ്ട "അമ്മു "ഇത് ഞാൻ നിനക്കായി വാങ്ങിച്ചതല്ലേ.. വാങ്ങു.. " "എനിക്ക് വേണ്ട...". "വാങ്ങടി..." അർജുൻ കലിപ്പ് മൂഡ് ഓൺ ചെയ്തു. അവൾ വേഗം തന്നെ അവന്റെ കയ്യിലുള്ള കവർ വാങ്ങി. "ഗുഡ് ഗേൾ.. ഇത് നേരത്തെ തന്നെ ചെയ്‌താൽ മതിയായിരുന്നില്ല.. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കണോ.. "അവൻ ഒരു ചിരിയോട് കൂടി അത് പറഞ്ഞപ്പോൾ അവൾ അവനെ കൊഞ്ഞനം കുത്തി കാണിച്ചു. അത് കണ്ട് അവൻ പൊട്ടി ചിരിച്ചു. "എന്റെ അമ്മുസേ ... ഇപ്പോഴും കൊച്ചു കുട്ടികളെ പോലെ ആണല്ലോ.. ഒന്നില്ലെങ്കിലും പത്തിരുന്നൂർ കുട്ടികളെ പഠിപ്പിക്കുന്ന ഒരു ടീച്ചർ അല്ലെ നീ.. " അവൻ അത് പറഞ്ഞു കൊണ്ട് വീണ്ടും ചിരിച്ചു.

"ഞാൻ ഇപ്പോഴും കുട്ടി തന്നെയാ.. ജസ്റ്റ്‌ 23. അത് ഇത്ര വലിയ പ്രായമൊന്നും അല്ല." അവൾ കുറുമ്പൊടെ അത് പറഞ്ഞിട്ട് മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു. അവൻ അവളെ വാത്സല്യത്തോടെ നോക്കി. "ശരി..ശരി.. നമുക്ക് പോവാം. നീ മാളുവിനെ വിളിക്ക്." "അയ്യോ.. ഞാനത് മറന്നു. അവൾ അവിടെ ഒറ്റക്കല്ലേ.. " "അവൾ അവിടെ ഒറ്റക്കൊന്നും അല്ല... അവിടെ മനു ഉണ്ട്. " "അതെങ്ങനെ അറിയാം. "അവൾ ആശ്ചര്യത്തോടെ ചോദിച്ചു. "അത്.. അവൻ എന്നോട് വിളിച്ചു പറഞ്ഞിരുന്നു" അജു "ആ. ഞാൻ എന്നാൽ വിളിക്കട്ടെ.. "അമ്മു "ആ "അജു ******* മാളുവും മനുവും ഒരു ആൽ മര ചുവട്ടിൽ ഇരുന്നു. നേരത്തെ ഉള്ളത് പോലെ ഉള്ള തിരക്കൊന്നുമുള്ള സ്ഥലമായിരുന്നില്ല അത്.. തികച്ചും ശാന്ത സുന്ദരമായ പ്രദേശം. നല്ല തണുത്ത കാറ്റുള്ളതിനോടൊപ്പം കിളികളുടെ കലപില ശബ്ദം ഉയർന്നു കേട്ടു. ഏറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം മാളു തന്നെ ആ മൗനത്തെ കീറിമുറിച്ചു.

"തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്. " അവൻ അവളെ ആശ്ചര്യത്തോടെ നോക്കി " താനെന്താടോ ഇങ്ങനെ നോക്കുന്നത് " "അതല്ല.. നീ എന്നോട് ഇങ്ങനെ ഇത് വരെ സംസാരിച്ചിട്ടില്ല. ഫുൾ ടൈം അടി കൂടാൻ വേണ്ടി മാത്രമല്ലേ സംസാരിച്ചിട്ടുള്ളു.. " "ഓഹ്.. അതോ.. ഒരു ചേഞ്ച്‌ ആർക്കാണ് ഇഷ്ടം അല്ലാത്തത്. "മാളു "മ്മ്.. എന്റെ വീട്ടിൽ അച്ഛൻ അമ്മ പിന്നെ ഒരു കുറുമ്പി അനിയത്തി. " "അവൾ എന്താ ചെയ്യുന്നേ.. "മാളു "അവൾ ഡിഗ്രി രണ്ടാം വർഷം ആണ്. " "നിങ്ങൾ തമ്മിൽ പ്രായത്തിൽ അതികം വ്യത്യാസം ഇല്ലല്ലേ.. " "ആര് പറഞ്ഞു ഇല്ലന്ന്. "Manu " ഞങ്ങൾ തമ്മിൽ ആറുവയസ്സിനു വ്യത്യാസമുണ്ട്." "അപ്പോൾ തനിക്ക് എത്ര വയസ്സായി" " 25"മനു " 25 ഓ.. എന്നിട്ടെങ്ങനെയാ പീജി സെക്കന്റ്‌ ഇയറിൽ ആയത് " " അതോ ഡിഗ്രി കഴിഞ്ഞ് ആഷിക് ഒഴിച്ചുള്ള ഞങ്ങൾ മൂന്നുപേരും അർജുന്റെ കമ്പനിയിൽ ആണ് വർക്ക്‌ ചെയ്തിരുന്നത്. അവനൊരു പിജി യുടെ ആവിശ്യം വന്നു.

പണ്ടേ അവന്റെ കട്ട ചങ്ക്‌സ് ആയ ഞങൾ 4 പേരും അവന്റെ ഒപ്പം പഠിക്കാൻ ഇവിടെ വന്നു. ഇവിടെ ആവുമ്പോൾ നഷ്ടപ്പെട്ട കോളേജ് ലൈഫും തിരികെ കിട്ടും. " "മ്മ്.. " "നീ ഒറ്റമകളല്ലേ.. " "ആ..അതെങ്ങനെ അറിയാം. " "അതൊക്കെ അറിയാം. സ്നേഹിക്കുന്ന പെണ്ണിനെ കുറിച്ച് അത്യാവശ്യം കാര്യം ഒക്കെ അറിയണ്ടേ " "എന്താ "മാളു "ഒന്നുല്ല എന്റെ മാളു... " "മ്മ്.. ശരി ശരി " അവർ പിന്നെയും ഒരുപാട് സംസാരിച്ചു. മാളു മനുവിനെ അറിയുകയായിരുന്നു... അവനിൽ ഒരു നല്ലൊരു മനസ്സുണ്ട് എന്ന് അവൾ മനസ്സിലാക്കി. ചെറു പുഞ്ചിരിയോടെ അവൻ പറയുന്നതെല്ലാം കേൾക്കുകയും ആവേശത്തോടെ അവൾ അവളെക്കുറിച്ച് അവനോട് പറഞ്ഞു കൊടുക്കുകയും ചെയ്തു കൊണ്ടിരുന്നു. 📞അമ്മുവേച്ചി കാളിങ്...📞 മാളുവിന്റെ ഫോൺ ബെല്ലടിച്ചപ്പോഴാണ് അവർ അവരുടെ സംസാരത്തിന് തിരശീലയിട്ടത്. "അമ്മുവേച്ചിയാണല്ലോ വിളിക്കുന്നത് മനു.. " "നീ എടുക്ക്.. എന്നിട്ട് അവരോട് ഇവിടെ ഉണ്ടെന്ന് പറ "

📞"ആ ചേച്ചി " 📞"അല്ല ചേച്ചി. ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. ഇപ്പോൾ കുറച്ചു മാറിയുള്ള ആൽമര ചുവട്ടിലാണ്. നിങ്ങൾ ഇങ്ങോട്ട് വാ " 📞"ആ ശരി " മാളു ഫോൺ വെച്ചതും മനുവിനോട് അവരിപ്പോൾ വരുമെന്ന് അവൾ പറഞ്ഞു കുറച്ചു കഴിഞ്ഞപ്പോഴേക്കും അവർ എത്തി. "നീ ഫുഡ്‌ കോർട്ടിൽ അല്ലെ ഇരുന്നിരുന്നത്. ഇത്ര പെട്ടന്ന് ഇവിടെ എത്തിയോ.. "അമ്മു മാളുവിനോട് ചോദിച്ചു. അവൾ മനുവിനെ നോക്കി. അവർ പരസ്പരം നോക്കി ചിരിച്ചു "അതൊക്കെ വന്നു. ചേച്ചി അത് വിട്"മാളു "ആ അതെ.. എന്തായാലും ഈ നേരമായില്ലേ..ഇവിടെ നിന്ന് രണ്ട് കിലോമീറ്റർ മാറിയാൽ ഒരു കടലുണ്ട്. നമുക്ക് സൂര്യാസ്തമയം പോയി കണ്ടാലോ"മനു " ആ അത് നല്ല ഐഡിയ നമുക്ക് പോവാ ചേച്ചി "മാളു "വേണ്ട വേണ്ട ഇപ്പോൾ തന്നെ നേരം വൈകി.

നമുക്ക് പോവാം.നേരം വൈകിയാൽ വാർഡൻ ചീത്ത പറയും "അമ്മു "അത് അമ്മു വെച്ചി പറയേണ്ട.വാർഡനോട് പറഞ്ഞിട്ടില്ലേ രാത്രിയാവും ചിലപ്പോൾ വരണമെങ്കിലെന്ന്. "മാളു അമ്മു ചമ്മി അജുവിനെ നോക്കി. അവനാണെങ്കിൽ അവളുടെ മുഖത്ത് തന്നെയായിരുന്നു ശ്രദ്ധ. "ഞങ്ങളുടെ അടുത്ത് വണ്ടി ഒന്നും ഇല്ല."അമ്മു "അത് കുഴപ്പം ഇല്ല. ഞാൻ കാർ കൊണ്ട് വന്നിട്ടുണ്ട്. തിരിച്ചു നിങ്ങളെ ഹോസ്റ്റലിലും ഞാൻ തന്നെ ആക്കാം. "അജു "ഒന്ന് സമ്മതിക്ക് അമ്മുവേച്ചി.. കടൽ കണ്ടിട് ഒത്തിരി നാളായി.. പ്ലീസ്.. " മാളു അവളോട് കെഞ്ചിയപ്പോൾ അമ്മു സമ്മതമെന്നപോൾ തല ആട്ടി. അങ്ങനെ അവർ നാല് പേരും കൂടി സൂര്യാസ്തമയം കാണാൻ പുറപ്പെട്ടു..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story