അർജുൻ: ഭാഗം 23

arjun

രചന: കടലാസിന്റെ തൂലിക

"നീ കിsക്കുന്നില്ലെടി... പാതിര ആവാനായി. ഇന്ന് മാളിലും കടപ്പുറത്തും ഒക്കെ പോയത് കൊണ്ടാണെന്ന് തോന്നുന്നു നല്ല ക്ഷീണം. എനിക്ക് ഉറക്കം വരുന്നു.നിനക്ക് ക്ഷീണം ഒന്നും ഇല്ലേ.. നീ എന്താ ഉറങ്ങാത്തത്. അല്ലെങ്കിൽ ഈ നേരമൊക്കെ നീ പോത്ത് പോലെ കിടന്നുറഞ്ഞുന്നതാണല്ലോ "അമ്മു ബെഡിലേക്ക് കിടന്ന് കൊണ്ട് പറഞ്ഞു. "എന്റെ അമ്മുവേച്ചി ... നാളെ നമ്മുടെ ജെസി കുട്ടിയുടെ ബർത്ഡേയ് ആണ്.ഞാനായിരിക്കണം ഫസ്റ്റ് വിഷ്. അത് കൊണ്ടല്ലേ ഞാനിങ്ങനെ ഉറങ്ങാതെ ഇരിക്കുന്നത്. അല്ലെങ്കിൽ ഇപ്പോൾ ഞാൻ ഇങ്ങനെ ഇരിക്കുവല്ലേ.. എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്. നല്ല ക്ഷീണവും. "മാളു തെല്ലൊരു ക്ഷീണത്തോട് കൂടി പറഞ്ഞു. "അതൊക്കെ കടപ്പുറത്തു നിന്ന് തുള്ളുമ്പോൾ ആലോചിക്കണമായിരുന്നു. എന്തായിരുന്നു രണ്ടും കൂടി കാണിച്ചു കൂട്ടിയിരുന്നത്.

ആൾക്കാർ മുഴുവൻ നോക്കായിരുന്നു. ആകെ നാണം കേട്ടു "അമ്മു "ഓഹ്.. ആരാ ഈ പറയുന്നത്. ഞാനും കണ്ടു നിങ്ങൾ തമ്മിൽ ഡിങ്കോൾഫി.ഒരാൾ ഇല്ലെന്ന് പറയുന്നു.... മറ്റേ ആൾ വലിച്ചു കൊണ്ട് പോകുന്നു... അവസാനം രണ്ടും കൂടി ചെരുപ്പും പൊക്കി പിടിച്ചു കിലോമീറ്ററുകളോളം നടത്തം അല്ലെ.. ഞാൻ ഒന്നും അറിയില്ല എന്ന് വിചാരിക്കരുത്. എന്ധോക്കെ ആയിരുന്നു അവൻ സ്റ്റുഡന്റ് ആണ്, ഈ പ്രായത്തിൽ ഉള്ളതാണ് എന്നൊക്കെ. ഇപ്പോൾ അടയും ചക്കരയും ആണല്ലോ. "മാളു അവളെ ഒന്ന് ആക്കി കൊണ്ട് പറഞ്ഞു. "എടി.. നീ ഉദ്ദേശിക്കുന്നത് പോലെ ഒന്നും അല്ല കാര്യങ്ങൾ. ഞങ്ങൾ നല്ല ഫ്രണ്ട്സാ.. നീ അത് വിട്. ദെ.. ഇപ്പോൾ 11.59 ആയി. നീ ജെസിക്ക് വിളിക്ക് "അമ്മു "ആ "മാളു 📞കാളിങ്... "എന്തായി മാളു "അമ്മു "ഫോൺ ബിസി യാ ചേച്ചി.. ഈ നേരത്ത് അവൾ ആരെ വിളിക്കുന്നത് ആവോ..

"മാളു "നീ ഒന്ന് കൂടി വിളിക്ക്.. "അമ്മു "ആ " 📞കാളിങ് "ആ എടുത്തു "മാളു അമ്മുവിനോടായി പറഞ്ഞു "വിഷ് ചെയ്യടി "അമ്മു "ഹാപ്പി ബര്ത്ഡേ ജെസി കുട്ടീ.... "മാളു "താങ്ക് യു മാളൂട്ടി" ജെസി "എന്റെ അല്ലെ ഫസ്റ്റ് വിഷ്. എങ്ങനുണ്ട് നിന്നെ ഞെട്ടിച്ചില്ലേ.. അല്ലെങ്കിലും ഞാൻ പോളിയല്ലേ.."മാളു "ഫസ്റ്റ് വിഷ് നിന്റെ ആണെന്ന് ആര് പറഞ്ഞു." ജെസി "എന്റെ അല്ലെ.. പിന്നെ ആരുടെ ആടി" മാളു ഞെട്ടി കൊണ്ട് ചോദിച്ചു "എന്റെ ഇച്ചായന്റെ.. എല്ലാ കൊല്ലവും ഫസ്റ്റ് വിഷ് എന്റെ ഇച്ചായൻടെയാ" ജെസി "ഇച്ചായനോ.. അതാരാ" മാളു "എന്റെ ഇച്ചായനെ നിനക്കറിയില്ലേ.. "ജെസി "എനിക്ക് ടോവിനോ ഇച്ചായനെ മാത്രമേ അറിയൂ... ഇനി അതെങ്ങാനും ആണോ.. ഏയ്.. നിന്നെ ഒക്കെ ടോവിനോ വിളിക്കോ" മാളു സംശയത്തോടെ ചോദിച്ചു. "മതി സംസാരിച്ചത് ഇനി ഞാൻ വിഷ് ചെയ്യട്ടെ" അമ്മു അവളുടെ കയ്യിൽ നിന്ന് ഫോൺ തട്ടി പറിച് വാങ്ങി. "മെനി മെനി ഹാപ്പി റിട്ടേർസ് ഓഫ് തെ ഡേ ജെസി കുട്ടി" അമ്മു

"താങ്ക് യു ടീച്ചറെ.. "ജെസി "ടീച്ചർ എന്നൊന്നും വിളിക്കണ്ട. മാളു വിളിക്കുന്നത് പോലെ നീയും എന്നെ അമ്മുവേച്ചി എന്ന് വിളിച്ചാൽ മതി.കോളേജിൽ മാത്രം മതി ടീച്ചർ വിളി. "അമ്മു "ഓ. അങ്ങനെ ആയ്ക്കോട്ടെ" ജെസി "എന്നാൽ ഞങ്ങൾ രാവിലെ വിളിക്കാട്ടോ. ഉറക്കം വരുവാ.. "അമ്മു "ആ ചേച്ചി.. നാളെ ചിലപ്പോൾ ഒരു പാർട്ടി ഉണ്ടാവും. വരണേ.." ജെസി "എന്തുപാർട്ടി" അമ്മു "അതൊക്കെ രാവിലെ പറയാം" ജെസി "ആ എന്നാൽ ഒക്കെ. ഗുഡ് നൈറ്റ് " "ബൈ. ഗുഡ് നൈറ്റ് " ജെസി ഫോൺ വെച്ചതിനു പിറകെ അമ്മു പോയി കിടക്കാൻ തുടങ്ങി. "അല്ല ചേച്ചി.. അവൾ ഏത് ഇച്ചായനെ കുറിച്ച പറഞ്ഞത്" മാളു സംശയ പൂർവ്വം ചോദിച്ചു "ആവോ എനിക്കെങ്ങനെ അറിയാം. നീ ഉറങ്ങാൻ നോക്ക് പെണ്ണെ.. ഗുഡ് നൈറ്റ്" അമ്മു അതും പറഞ്ഞു തല വഴി പുതപ്പ് മൂടി !എന്നാലും ആരായിരിക്കും... ആവോ ആരെങ്കിലും ആവട്ടെ. നാളെ ചോദിക്കാം. "അതും വിചാരിച്ചു അവൾ അവളുടെ കട്ടിലിൽ പോയ്‌ കിടന്നു. *****

(ജിജോ ) ഇന്ന് എന്റെ പെണ്ണിന്റെ പിറന്നാളാണ്. ഒരുപാട് നാളായി അവളെ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ടെങ്കിലും ഇത് വരെ എന്റെ ഇഷ്ടം ഞാൻ അവളെ അറിയിച്ചിട്ടില്ല. പക്ഷെ എനിക്കറിയാം അവൾക്കെന്നെ ഇഷ്ടമാണെന്ന്. പക്ഷെ തുറന്നു പറയണം. അതാണ്‌ വേണ്ടത്. ഇന്ന് ഞാൻ എല്ലാം പറയും. ആദ്യമായി കണ്ടതും ഇഷ്ടപ്പെട്ടതുമെല്ലാം. 4 കൊല്ലമായിട്ട് ആദ്യം അവളെ ബര്ത്ഡേ വിഷ് ചെയ്യുന്നത് ഞാനാ. വെറുതെ ഒന്ന് വിഷ് ചെയ്തിട്ട് പേര് പോലും പറയാതെ വെക്കും. അവളുടെ ഈ കഴിഞ്ഞ 4 ബർത്ത്ഡേ ക്കും ഞാൻ ഓരോ സമ്മാന പൊതിയുമായി പള്ളിയിലേക്ക് പോവും. അവൾ അവിടെ ഉണ്ടാവും. രൂപക്കൂടിന് മുമ്പിൽ മെഴുകുതിരി കത്തിച്ചതിന് ശേഷം അവൾ അവളുടെ വല്യമ്മച്ചിയുടെ കല്ലറക്ക് മുന്നിൽ നിന്ന് പ്രാർത്ഥിക്കും. ആ സമയത്താണ് ഞാൻ അവൾക്കായി കരുതിയ ഗിഫ്റ്റ് അവിടെ വെക്കുന്നത്. ഇത് വരെ ഞാനാണ് എല്ലാ പിറന്നാളിനും ഫസ്റ്റ് വിഷ് ചെയ്യുന്നതെന്നും അവൾക്കായി സമ്മാനപ്പൊതി നൽകുന്നതെന്നും അവൾക്കറിയില്ല.

ഇന്നെന്തായാലും ആ സമ്മാനം അവൾക്ക് നേരിട്ട് കൊടുക്കണം. എന്നിട്ട് പ്രൊപ്പോസ് ചെയ്യണം. അവളെന്തായാലും സ്വീകരിക്കാതിരിക്കില്ല. അവൾക്കെന്നെ ഇഷ്ടമാണോ എന്നൊന്നും അറിയില്ല. എന്നാലും സ്വീകരിക്കും എന്നാണെന്റെ വിശ്വാസം. ഇന്നിപ്പോൾ ഞായറാഴ്ച ആയത് കൊണ്ട് തന്നെ പള്ളിയിൽ എല്ലാവരും ഉണ്ടാവും. ഇന്നത്തെ കുർബാന അവളുടെ ഇടവകയിൽ കൂടാം എന്നാണ് വിചാരിക്കുന്നത്. എന്റെ അമ്മച്ചിക്കും അനിയത്തിക്കും എല്ലാമറിയാം. അവർ ഫുൾ സപ്പോർട്ട് ആയത് കൊണ്ട് തന്നെ ആ കാര്യത്തിൽ രക്ഷപെട്ടു. ഞാൻ പള്ളിയിൽ എത്തിയപ്പോൾ വിചാരിച്ച പോലെ തന്നെ ഒരുപാട് ആൾക്കാർ ഉണ്ട്. ക്വയർ തുടങ്ങാനായിരുന്നു. ക്വയർ സെറ്റിൽ അവളും ഉണ്ട്. ആ ക്വയർ സെറ്റ് കണ്ടപ്പോൾ അവളെ ആദ്യമായി കണ്ട കാര്യം ഓർമ വന്നു. പഴയ കാര്യങ്ങൾ ചിന്തിച്ചപ്പോൾ അധരങ്ങളിൽ അറിയാതെ പുഞ്ചിരി മുട്ടിട്ടു. അപ്പോഴേക്കും ക്വയർ തുടങ്ങിയിരുന്നു. അവളെ ആണെങ്കിൽ ഇത് വരെ കണ്ടില്ല. ഞാൻ ചുറ്റും നോക്കിയപ്പോഴേക്കും പാട്ട് കേട്ട് തുടങ്ങി. 🎵അന്നപ്പെസഹ തിരുനാളിൽ കർത്താവരുളിയ കല്പനപോൾ തിരുനാമത്തിൽ ചേർന്നിടാം ഒരുമയോടി ബലിയർപ്പിക്കം 🎵

പരിചയമുള്ള ശബ്ദം. ക്വയർ സെറ്റിലേക്ക് നോക്കിയപ്പോൾ അവിടെ മാലാഖയേ തോൽപ്പിക്കുന്ന പോൽ വൈറ്റ് ഫ്രോക് ഒക്കെ ഇട്ട് ജെസി പാടുന്നു. സുവിശേഷം പാടുകയാണെങ്കിലും അതി മനോഹരമായായിരുന്നു അവൾ പാടിയിരുന്നത്. ആരും ലയിച്ചു പോകുന്ന തരത്തിലുള്ള ശബ്ദം. അവളെ ആദ്യമായി കണ്ട നാൾ മനസ്സിലേക്ക് ഓടി വന്നു... (ജെസി ) കഴിഞ്ഞ 4 കൊല്ലം പോലെ തന്നെ ഫസ്റ്റ് വിഷ് ഇച്ചായന്റെത് തന്നെ ആയിരുന്നു. വെറുതെ വിഷ് ചെയ്തിട്ട് ഒരു പേര് പോലും പറയാതെ വെക്കുകയാണെങ്കിലും എനിക്ക് അറിയാമായിരുന്നു എന്റെ ഇച്ചായന്റെ ശബ്ദം. അത് പോലെ തന്നെ എല്ലാ പിറന്നാളിനും ഞാൻ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ കല്ലറയുടെ അടുത്ത് ഗിഫ്റ്റ് എനിക്കായി കൊണ്ട് വെക്കുന്നതും ഇച്ചായനാണെന് എനിക്കറിയാം. ഇത്ര നാളും ജിജോ എന്ന് വിളിച്ചിരുന്ന ഇപ്പോൾ മുതൽ ഇച്ചായൻ എന്നാണ് വിളിക്കുന്നത്. അത്രക്ക് മനസ്സ് കൊണ്ട് അംഗീകരിച്ചു കഴിഞ്ഞു ഞാൻ.. എന്നിട്ടും ഇച്ചായൻ പ്രണയം തുറന്ന് പറഞ്ഞില്ലെങ്കിൽ തകർന്നു പോകും ഞാൻ..

ഇന്ന് എന്തായാലും ഇച്ചായൻ പ്രണയം പറയുമായിരിക്കും. ഇല്ലെങ്കിൽ സമ്മാന പൊതി വെക്കുന്നത് ഞാൻ കയ്യോടെ പിടിക്കും. എന്നിട്ട് ചോദിക്കും 'എന്തിനായിരുന്നു ഇതെല്ലാമെന്ന് '..ചോദിക്കണം.. ചോദിക്കാതിരിക്കാൻ ആവില്ല. ചാച്ചന് ഇപ്പോൾ അടുത്ത് അറ്റാക്ക് വന്നത് കാരണം എന്റെ കല്യാണം കാണണമെന്ന് എപ്പോഴും പറയാറുണ്ട്. ഇന്നും ജിജോ ഒന്നും പറഞ്ഞില്ലെങ്കിൽ ഇനി പെണ്ണ് കാണാൻ വരുന്നവന്റെ കൂടെ എന്നെ കല്യാണം കഴിച്ചു വിടാനാണ് സാധ്യത. അവനെ എനിക്കൊരുപാട് ഇഷ്ടം ആണ്. ഞാൻ എങ്ങനെയാ മറക്കുക. ഓരോന്നാലോചിച്ചപ്പോൾ കരച്ചിലിന്റെ വക്കത്ത് എത്തി. പിന്നെയാണ് പള്ളിയിൽ ആണ് നിൽക്കുന്നതെന്നോർമ വന്നത്. പള്ളിയിൽ കുർബാന കഴിഞ്ഞപ്പോഴേക്കും അമ്മച്ചിയും ചാച്ചനും ജീനയും പോയി. ഞാൻ ഇനി രൂപ കൂടിന് മുമ്പിൽ മെഴുകുതിരി കത്തിച് വല്യമ്മച്ചിയുടെ കല്ലറയിൽ കൂടി പൂക്കൾ വെച്ചിട്ട് വേണം പോകാൻ.പിറന്നാൾ ആയത് കൊണ്ട് തന്നെ അവർ എന്ധോ കാര്യമായി വീട്ടിൽ ഒരുക്കുന്നുണ്ട്. അതാണ്‌ എന്നെ കൂട്ടാതെ പോയത്. അവർ പോയി കഴിഞ്ഞതിനു ശേഷം മെഴുകുതിരി കത്തിച്ചു ആത്മാർത്ഥമായി തന്നെ ഞാൻ പ്രാർത്ഥിച്ചു. "ജിജോയെ എനിക്ക് തന്നെ തരണേ കർത്താവെ.. "... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story