അർജുൻ: ഭാഗം 24

arjun

രചന: കടലാസിന്റെ തൂലിക

(ജിജോ ) കുർബാന കഴിഞ്ഞ് രൂപക്കൂടിന് മുമ്പിൽ മെഴുകുതിരിയും കത്തിച്ചു അവൾ സെമിത്തേരിയിലേക്ക് പോയി. അവൾ അങ്ങോട്ട്‌ പോയതിന് പിന്നാലെ ഞാനും കർത്താവിന് മുമ്പിൽ ഒരു മെഴുകുതിരി കത്തിച്ചു. 'ഈ പ്രൊപോസൽ മിന്നിച്ചേക്കണേ.. അവളെ എനിക്ക് തന്നെ തന്നേക്കണേ.. 'എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. എല്ലാം ശരിയായാൽ മതിയായിരുന്നു. അവളുടെ വല്യമ്മച്ചിയുടെ കല്ലറ എത്തിയപ്പോൾ കണ്ടു കണ്ണടച്ച് പ്രാർത്ഥിക്കുന്ന ജെസിയെ. ഞാനും അവളുടെ അടുത്ത് പോയി നിന്നു.ചുവന്ന റോസ് പൂക്കളും വെച്ച് ഞാനും കണ്ണടച്ചു. "എന്താ ഇവിടെ "ജെസി അത്ഭുതത്തോടെ ചോദിച്ചു. "ഞാനൊരാളെ കാണാൻ വന്നതാ "ജിജോ "ആരെ "ജെസി ഈ ഇടവകയിൽ നീയല്ലാതെ വേറെ ആരെയാടി എനിക്ക് പരിജയം. "ജിജോ അവൾ ഒന്ന് ചിരിച്ചു. "എന്തിനാ എന്നെ കാണാൻ വന്നത്. " "നിന്നെ കാണാൻ എന്താ ഞാൻ വന്നത് എന്ന് നിനക്കറിയില്ലേ ജെസി..

"അവൻ രണ്ട് കയ്യും കെട്ടി അവളെ നോക്കി. അവളും അത് പോലെ ചെയ്തു. "ശരി ഞാൻ തന്നെ പറയാം. അതിനേക്കാൾ മുൻപ് ഞാനൊരു കഥ പറയാം... കുറച്ച് കാലം മുന്പാണ്. കൃത്യമായി പറഞ്ഞാൽ 4 വർഷം മുമ്പുള്ള ആഗസ്ത് മാസത്തിലെ ഒരു ഞായറാഴ്ച.ഞാനന്ന് അജുവിന്റെ കമ്പനിയിൽ വർക്ക്‌ ചെയ്യുകയായിരുന്നു. എന്റെ കസിന്റെ മനസമ്മതം കൂടാൻ ഈ ഇടവകയിലേക്ക് വന്നതായിരുന്നു ഞാൻ. വലിയ താല്പര്യം ഒന്നും ഇല്ലാതെ കുർബാന കൂടുന്ന സമയത്ത് ആണ് ഒരു പെൺകുട്ടി പാട്ട് പാടുന്ന ശബ്ദം ഞാൻ കേട്ടത്.

ആ ശബ്ദത്തിന് ഉടമയെ കാണാൻ എത്തി വലിഞ്ഞു ഞാൻ നോക്കിയപ്പോൾ വൈറ്റ് ചുരിദാറിൽ മാലാഖയെ പോലെ തോന്നിക്കുന്ന ഒരു കുട്ടി പാട്ട് പാടുന്നു. അവളെ വീണ്ടും കാണും തൊറും ഹൃദയം ശക്തിയായി മിടിച്ചു. അവളിൽ നിന്ന് നോട്ടം മാറ്റാൻ നോക്കിയപ്പോഴും അത് മാറിയില്ല. പല പ്രാവിശ്യം മിഴികൾ ചതിച്ചു. ഓരോ തവണ നോക്കുമ്പോഴും അവളിൽ എന്ധോക്കെയോ പ്രത്യേകതകൾ ഉള്ളത് പോലെ തോന്നി. പ്രായത്തിന്റെ കളി തമാശയായി ഞാനതിനെ വിട്ടു. അല്ല.., വിടാൻ ശ്രമിച്ചു എങ്കിലും അതിന് സാധിച്ചില്ല എന്നതാണ് സത്യം. കുർബാന കഴിഞ്ഞപ്പോൾ അവൾ രൂപ കൂടിന് മുമ്പിൽ നിന്ന് മെഴുകുതിരി കത്തിക്കുകയും സെമിത്തേരിയിൽ പോയി പ്രാർത്ഥിക്കുകയും ചെയ്തു.

അവളുടെ ഓരോ നീക്കവും നോക്കി കാണുന്ന എനിക്ക് അവളെ കൂടുതൽ കൂടുതൽ കാണാൻ തോന്നി. അതിനാൽ തന്നെ അവളുടെ പിന്നാലെ പോയി അവളെ വീക്ഷിക്കാൻ തുടങ്ങി. പള്ളിയിൽ നിന്ന് ഇറങ്ങി അവൾ വീട്ടിലേക്ക് പോകും വഴിയിൽ ഒരു യാചകയായ സ്ത്രീ എന്ധോ അവളോട് പറഞ്ഞപ്പോൾ അവൾ അവർക്ക് ഭക്ഷണം വാങ്ങി കൊടുക്കുകയും കുറച്ചു പൈസ കൊടുക്കുകയും ചെയ്തു. എനിക്കവളെ കൂടുതൽ അറിയാമെന്നുണ്ടായിരുന്നു. അതിനാൽ തന്നെ 2 ദിവസത്തിനുള്ളിൽ ഞാൻ അവളെ കുറിച് എല്ലാം അറിഞ്ഞു. ആൺകുട്ടികൾ ഇല്ലാത്ത അവരുടെ വീട്ടിൽ അവളുടെ അച്ഛന്റെയും അമ്മയുടെയും മകനായി അവളുടെ അനിയത്തിക്ക് ഒരു ചേട്ടനായി മാറാൻ ഞാൻ ആഗ്രഹിച്ചു.

എല്ലാ ഞായറാഴ്ചയും പിന്നീട് ഞാൻ ആ പള്ളിയിൽ പോയിരുന്നു. അവളെ കാണാത്ത ഞായറാഴ്ച എനിക്ക് സ്വപ്നം കാണാൻ കഴിയാതെയായി. ഓരോ ദിവസവും തള്ളി നീക്കിയത് ഞായറാഴ്ച അവളെ കാണുമെന്ന ലക്ഷ്യത്തോടെ ആണ്. 2വർഷം അവളറിയാതെ അങ്ങനെ അവളെ സ്നേഹിച്ചു. ഡിഗ്രി 2ആം വർഷം പഠിച്ചിരുന്ന അവൾ പിജി യിലേക്കായി. അജുവിന് ഒരു കോളേജിൽ പിജി ചെയ്യണമെന്ന് പറഞ്ഞപ്പോൾ ഞാനാണ് അവന്‌ അവൾ പഠിക്കുന്ന കോളേജ് റെക്കമെന്റ് ചെയ്തത്. അവളെ കാണാൻ വേണ്ടി മാത്രം. അവളുടെ ക്ലാസ്സിൽ ഒപ്പം പഠിക്കുമ്പോൾ പോലും അവളെ ഞാൻ എന്റെ ഇഷ്ടം അറിയിച്ചിരുന്നില്ല.

മറഞ്ഞു നിന്ന് അവൾക്ക് വേണ്ടി ഓരോ സഹായം ചെയ്യുമ്പോഴും അവളുടെ പിറന്നാളിന് ആദ്യം വിഷ് ചെയ്യുമ്പോഴും അവളറിയാതെ സമ്മാനങ്ങൾ നൽകുമ്പോഴും ഞാൻ പറഞ്ഞിരുന്നില്ല അവളോട്‌ എന്റെ ഇഷ്ടത്തെ പറ്റി... അവൾക്ക് എന്നെ ഇഷ്ടമാകുമോ എന്ന പേടിയായിരുന്നു. ഇനിയും പറയാതെ വയ്യ. ഞാൻ എന്റെ ഇഷ്ടം അവളെ അറിയിക്കാൻ പോവുകയാണ്. " ജിജോ ഒന്ന് പറഞ്ഞു നിർത്തിയപ്പോഴും ജെസി ആകാംഷയോടെ അവനെ നോക്കി നിൽക്കുകയായിരുന്നു. അവൻ അവളുടെ മുമ്പിൽ മുട്ട് കുത്തി നിന്നു. പോക്കറ്റിൽ നിന്ന് വജ്രത്തിന്റെ തിളങ്ങുന്ന മോതിരം അവൾക്ക് നേരെ നീട്ടി. "ആ മാലാഖ കുട്ടിക്ക് നിന്റെ മുഖമായിരുന്നു. എന്റെ പ്രണയം എങ്ങനെയാ പറയേണ്ടത് എന്നെനിക്കറിയില്ല.

എന്റെ ജീവനാണ് നീ. നീ ഇല്ലാത്ത ഓരോ നിമിഷവും ഓരോ യുഗം പോലെയാണ് ഞാൻ തള്ളി നീക്കുന്നത്. ഇനിയും പറയാതിരിക്കാൻ വയ്യ ❤️❤️Will you my better half ❤️❤️ " അവൻ കണ്ണടച്ച് പിടിച്ചു. പിന്നെ പതിയെ കണ്ണ് തുറന്നു അവളെ നോക്കി. അവൾ തല കുനിച്ചു നിൽക്കുകയായിരുന്നു. അത് കണ്ടപ്പോൾ അവന്‌ വിഷമം ആയി. അവൻ മുട്ട് കുത്തി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. "ഓ.. സോറി.ഞാൻ എന്റെ കാര്യം മാത്രം ആലോചിച്ചുള്ളു.. സോറി ഫോർ എവെരി തിങ് " അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി. അവൻ വേഗം തിരിഞ്ഞു നടന്നു. നിറഞ്ഞു വരുന്ന കണ്ണു നീരിനെ തുടക്കാൻ പോലും മിനക്കിടാതെ പോകാൻ ഒരുങ്ങുമ്പോൾ ആണ് അവന്റെ കയ്യിൽ ഒരു പിടി വീണത്. അവൻ തിരിഞ്ഞു നോക്കിയപ്പോൾ നിറ കണ്ണുകളോടെ ജെസി. അവന്റെ നെഞ്ചൊന്ന് കലഞ്ഞി.

"നിനക്ക് അങ്ങനെ എന്നെ വിട്ട് പോകാൻ പറ്റുമോടാ "അതും പറഞ്ഞു അവൾ അവനെ ഇറുക്കെ കെട്ടിപിടിച്ചു. കേട്ടത് വിശ്വസിക്കാൻ പറ്റാതെ ജിജോ നിന്നു. ഒരു നിമിഷം വേണ്ടി വന്നു അവന്‌ സ്വബോധം വീണ്ടെടുക്കാൻ.. അപ്പോൾ തന്നെ അവൻ അവളെയും ഇറുക്കെ കെട്ടിപിടിച്ചു. പിന്നെ അവളിൽ നിന്ന് വിട്ട് പിരിഞ്ഞു മോതിരം അവളുടെ കയ്യിൽ ചാർത്തി. അവളെ ചേർത്ത് പിടിച്ചവൻ നെറുകയിൽ മുത്തി. അവൻ അവൾക്ക് കൊടുക്കുന്ന ആദ്യ ചുംബനം....! "വിട്ടേ വിട്ടേ.. ഇത് സെമിത്തെരിയാ.. "ജെസി അത് പറഞ്ഞപ്പോൾ അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി. "ഈ സെമിത്തേരിയാടി 4 വർഷം എന്റെ പ്രണയത്തിന് സാക്ഷിയായത് "അവൻ അത് പറഞ്ഞപ്പോൾ അവൾ ഒരിളം പുഞ്ചിരിയോടെ അവനെ മാത്രം നോക്കി കൊണ്ടിരുന്നു..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story