അർജുൻ: ഭാഗം 25

arjun

രചന: കടലാസിന്റെ തൂലിക

രാവിലെ തന്നെ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് മാളു ഉണർന്നത്. "ഓ.. ആരാണാവോ ഇത്ര രാവിലെ.. " 📞ജെസി കാളിങ് "ഇവൾക്ക് വേറെ പണി ഒന്നും ഇല്ലേ "മാളു അതും പറഞ്ഞു ഫോൺ എടുത്തു. ജെസി📞 :ഹെലോ മാളു 📞:എന്താണ് കുരിപ്പേ.. നിനക്ക് വേറെ പണി ഒന്നും ഇല്ലേ.. മനുഷ്യനെ മെനക്കെടുത്താൻ.. നല്ല ഒരു ഉറക്കം ആയിരുന്നു. അത് കളഞ്ഞു കുളിച്ചു. ജെസി :ഉച്ച നേരത്താണോടി നിന്റെ ഉറക്കം.. മാളു :ഉച്ചക്കോ ജെസി :ആടി.. നീ സമയം നോക്ക്.. 11.30 ആയി മാളു :ദൈവമേ.. 11.30 യോ.. അപ്പോൾ ഞാൻ രാവിലെയുള്ള ഫുഡ്‌ കഴിച്ചില്ലേ.. ജെസി :ബെസ്റ്റ്. അപ്പോഴും തീറ്റ കാര്യം ആണല്ലോ മാളു :എന്റെ തീറ്റ കാര്യം നോക്കാതെ നീ വിളിച്ച കാര്യം പറ. എന്നിട്ട് വേണം എനിക്ക് ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ജെസി :ഓ ഇത് പോലെ ഒരു സാധനം. ഇന്ന് എന്റെ പിറന്നാളിന്റെ ചിലവ് ഉണ്ട്. നിങ്ങൾ ഇന്നലെ പോയ മാളിൽ വെച്ച്. മാളു :ആണോ.. എന്നാൽ ഞാൻ എന്തായാലും വരും.

ജെസി :നീ മാത്രം അല്ല. അമ്മുവെച്ചിയെയും കൂടെ കൂട്ടണം. പിന്നെ വേറൊരു സംഭവം ഉണ്ടായടി. മാളു :എന്തു സംഭവം. ജെസി :ഇച്ചായൻ എന്നെ പ്രൊപ്പോസ് ചെയ്തു. മാളു :എന്ത്....!!എന്നിട്ട് നീ അത് അക്‌സെപ്റ് ചെയ്തോ.. ജെസി :ആ.. ചെയ്തല്ലോ.. ഞാൻ അതിനു വേണ്ടി അല്ലെ ഇത്ര നാളും കാത്തിരുന്നത്. 4 വർഷത്തെ പ്രണയം ആയിരുന്നു. ഇന്നാണ് ഒന്ന് തുറന്ന് പറഞ്ഞത്. എനിക്ക് ഒരു റിങ്ങും തന്നു. ബാക്കി ഒക്കെ ഞാൻ വന്നിട്ട് പറയാം. കൃത്യം 3.30ന് തന്നെ നീ വരണം. കേട്ടല്ലോ.. മാളു :മ്മ്.. നീ പറഞ്ഞതൊക്കെ സത്യം ആണോടി ജെസി :എന്താ നിനക്കൊരു വിശ്വാസം ഇല്ലാത്തത് പോലെ.. നിന്നോട് പറഞ്ഞാൽ ശരിയാവില്ല. നീ അമ്മുവെച്ചിക്ക് കൊടുത്തേ.. അപ്പോഴേക്കും അമ്മു റൂമിലേക്ക് വന്നിരുന്നു. "ആരാടി.. ജെസിയാണോ "അമ്മു "മ്മ് "മാളു "എന്നാൽ ഇങ് തന്നെ ഫോൺ" "മ്മ് " അമ്മു ഫോൺ കൊണ്ട് പുറത്തു പോയി. കുറച്ചു കഴിഞ്ഞതിനു ശേഷം തിരിച്ചു വന്നു. "മാളു.. അവൾ പാർട്ടിക്ക് വരാൻ പറഞ്ഞിട്ടുണ്ട്.

നമുക്ക് പോകട്ടോ.. " "മ്മ് " "നീ ഒന്ന് എഴുന്നേറ്റെ മാളു.. 11.45 ആയി. നിനക്കുള്ള ഫുഡ്‌ എടുത്ത് വെക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്. എന്റെ അനിയത്തി ആണെന്നുള്ള പരിഗണന വെച്ചാണ് അത് അവർ ചെയ്യുന്നത്. അത് ദുരുപയോഗം ചെയ്യരുത് ട്ടോ.. വേഗം പോയി കുളിച്ചു റെഡി ആവു..ചെല്ല്.. വേഗം ആവട്ടെ. " "എനിക്ക് ഫുഡ്‌ വേണ്ട ചേച്ചി. ഒരു മൂഡ് ഇല്ല. ഉച്ചക്ക് കഴിക്കാം " മാളു പറഞ്ഞത് കേട്ടപ്പോൾ അമ്മു കണ്ണ് തള്ളി അവളെ നോക്കി. "നീയാണോ ഫുഡ്‌ വേണ്ടന്ന് പറയുന്നത്. അപ്പോൾ എന്ധോ കാരണം ഉണ്ടല്ലോ" അമ്മു "ഒന്നും ഇല്ല ചേച്ചി. ഒരു തല വേദന പോലെ.. "മാളു "അയ്യോ എന്തുപറ്റി.. ഹോസ്പിറ്റലിൽ പോണോ.. " "വേണ്ട ചേച്ചി ചിലപ്പോൾ ഒന്ന് കുളിച്ചാൽ ശരിയാവും.. " "മ്മ്.. എന്നാൽ നീ ഫ്രഷ് ആവൂ. ഞാൻ താഴെ ഉണ്ടാവും " "മ്മ് ശരി " (മാളു ) മനു ജെസിയോട് ഇഷ്ടം പറഞ്ഞെന്നോ.. എനിക്കെന്തു കൊണ്ടോ അതങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല. മനുവിന് അപ്പോൾ ശരിക്കും ജെസിയെ ഇഷ്ടം ആയിരുന്നോ.

എന്തു കൊണ്ടാണ് എന്നോട് ഒന്നും പറയാതിരുന്നത്. അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകി കൊണ്ടിരിക്കുന്നു. അല്ലെങ്കിലും ഞാൻ ആരാണ് അവന്റെ.എന്നോട് അവന്റെ പേർസണൽ കാര്യം ഒക്കെ പറയാൻ. ഞാൻ വെറുമൊരു പൊട്ടി.അവന് അവളെ ഇഷ്ടം ആയിരുന്നെങ്കിൽ ഒരു വാക്ക് അവന് എന്നോട് പറയാമായിരുന്നില്ല.. അപ്പോൾ ഞാൻ അവനെ അങ്ങനെ കാണോ.... എങ്ങനെ കാണോ എന്നാണ് പറയുന്നത്. അതിനു എനിക്കവനോട് പ്രേമം ഒന്നും ഇല്ലല്ലോ. ഞങൾ ജസ്റ്റ്‌ ഫ്രണ്ട്‌സ് അല്ലെ.. പരിചയപ്പെട്ടിട് തന്നെ ഒരു ദിവസം പോലും ആവാത്ത വെറും ഫ്രണ്ട്‌സ്.. പക്ഷെ... ഈ ദിവസം കൊണ്ട് തന്നെ അവൻ എനിക്ക് ആരൊക്കെയോ ആയി തീർന്നു. അവനോട് സംസാരിക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം.

പലപ്പോഴും അവന്റെ കണ്ണിൽ ഞാൻ പ്രണയം കണ്ടതായിരുന്നു. പക്ഷെ.. അത് ജെസിയോട് ആയിരുന്നോ.. ഞാൻ എന്തുകൊണ്ട് അത് അറിഞ്ഞില്ല. അല്ലെങ്കിലും അറിഞ്ഞിട്ട് എന്തിനാ.. എനിക്ക് അവനോട് പ്രേമം ഒന്നും ഇല്ലല്ലോ.. അവനും ഇല്ല. പിന്നെ എന്താ.. ഷവറിലെ വെള്ളത്തിനൊപ്പം അവളുടെ കണ്ണു നീരും ഒഴുകി കൊണ്ടിരിക്കുന്നു. എന്നാലും.. "മാളു.. എത്ര നേരായി കുളി തുടങ്ങിയിട്ട്. ഇത് വരെ കഴിയാനായില്ലേ.. ടാങ്കിലെ വെള്ളം മുഴുവൻ നിന്റെ കുളി കൊണ്ട് ഇപ്പോൾ തീരുമല്ലോ " അമ്മു അവളെ പറഞ്ഞപ്പോൾ ആണ് അവൾ ഓർമയിൽ നിന്നും ഉണർന്നത്. "ദേ വരുന്നു ചേച്ചി.. ഇപ്പോൾ കഴിയും " ചെ.. എനിക്കെന്താ പറ്റുന്നത്. ഞാൻ എന്താ ഇങ്ങനെ. ഞാൻ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ.. ഒരാൾ അയാളുടെ പ്രേമം നമ്മളോട് പറഞ്ഞില്ലെങ്കിൽ നമുക്കെന്ത.. ഒന്നും ഇല്ല. എത്ര തുടച്ചിട്ടും കണ്ണുനീർ വീണ്ടും ഒഴുകി. അവരിപ്പോൾ നല്ല ഹാപ്പി ആയിരിക്കുമല്ലേ ..

ആയിക്കോട്ടെ. അതിനെന്താ.. ഒന്നും ഇല്ല. അമ്മുവെച്ചിയോട് ഒന്നും പറയണ്ട. മാളു തല തുവർത്തി വേഗം ഇറങ്ങി. പുറത്തു നിൽക്കുന്ന അമ്മു അവളുടെ കോലം കണ്ടു ഞെട്ടി. "എന്താ മാളു ഇത്. എന്താ നിനക്ക് പറ്റിയത്.മുഖം മുഴുവൻ വീർത്തു ചുവന്നിരിക്കുന്നുണ്ടല്ലോ . "അമ്മു അത് ചോദിച്ചപ്പോൾ മാളു കണ്ണാടിയിൽ നോക്കി ശരിയാണ് അമ്മുവേച്ചി പറഞ്ഞത്. കൺ പോളവും കവിളുകളും മുഴുവൻ ആകെ ചുവന്നു വീർത്തു ഇരിക്കുന്നു. കണ്ണാടിയിൽ നോക്കി മാളു പതിയെ ഒന്ന് പുഞ്ചിരിച്ചു. "എന്താ മാളു എന്താ നിനക്ക് പറ്റിയത്. "അമ്മു "ഒന്നും ഇല്ല ചേച്ചി.. "മാളു "സത്യം പറ മാളു.. നീ കരഞ്ഞോ "അമ്മു അത് ചോദിച്ചപ്പോൾ മാളു ഞെട്ടി അമ്മുവിനെ നോക്കി. തന്റെ മാറ്റങ്ങൾ എല്ലാം പെട്ടന്ന് മനസ്സിലാക്കുന്നതിൽ ഒരാൾ. അങ്ങനെ മനസ്സിലാകുമെന്ന വേറെ ഒരാളാണ് മനു. മനുവിന്റെ ചിന്താ അവളിൽ ഉണ്ടായപ്പോൾ അവൾ തല പെട്ടന്ന് തന്നെ കുടഞ്ഞു.

"ഒന്നും ഇല്ല ചേച്ചി.. തലവേദനയാണ്. ഞാൻ പറഞ്ഞില്ലേ "മാളു അമ്മുവിന്റെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു. " അയ്യോ.. കരയാൻ മാത്രം സീരിയസ് ഉള്ളതാണോ ഡോക്ടറുടെ അടുത്ത് പോവാം മാളു അല്ലാതെ ശരിയാവില്ല നീ വേഗം റെഡിയായെ " " വേണ്ട ചേച്ചി അതിന്റെ ആവശ്യമൊന്നുമില്ല ചിലപ്പോൾ ഒന്ന് കിടന്നാൽ മാറിക്കോളും" " ഇതുതന്നെയല്ലേ നീ നേരത്തെ പറഞ്ഞത് കുളിച്ചാൽ മാറിക്കോളും എന്ന് എന്നിട്ടിപ്പോ കൂടിയതല്ലാതെ കുറഞ്ഞത് ഇല്ലല്ലോ നീ വേഗം ഡ്രസ്സ് മാറിയെ നമുക്ക് പോവാം " " വേണ്ട ചേച്ചി പ്ലീസ്" " എന്നാൽ നീ വന്നു ഫുഡ് കഴിക്ക്" " ഫുഡ് ഒന്നും എനിക്ക് വേണ്ട ചേച്ചി" " അങ്ങനെ പറഞ്ഞാൽ എങ്ങനെയാ കാലത്ത് ഒന്നും കഴിച്ചില്ല ല്ലോ" " അതു കുഴപ്പമില്ല എനിക്ക് തിന്നാൻ തോന്നുന്നില്ല ചേച്ചി" " നിനക്കെന്താ മോളെ പറ്റിയത്. ഭക്ഷണം കഴിക്കാതെ ഇരിക്കാൻ പറ്റില്ല നീ വേണമെങ്കിൽ ഭക്ഷണം കഴിച്ചിട്ട് വന്നു കിടന്നോളു" " ചേച്ചി......"

" ഒന്നും പറയണ്ട വേഗം വാ" " മ്മ്.. ശരി " ****** " മാളു നീ വരുന്നില്ല എന്ന് ഉറപ്പല്ലേ". ചുരിദാറിന്റെ ഷോൾ പിൻ ചെയ്യുന്നതിനിടയിൽ അമ്മു മാളു വിനോട് ചോദിച്ചു. "ഇല്ല ചേച്ചി ഞാൻ വരുന്നില്ല."ബെഡിൽ കിടന്നുകൊണ്ട് തന്നെ മാളു മറുപടി പറഞ്ഞു " ഞാൻ നിന്നോട് പലതവണ പറഞ്ഞതല്ലേ ഡോക്ടറുടെ അടുത്ത് പോകാമെന്ന്. അപ്പോൾ നിനക്ക് കിടന്നാൽ മാറും എന്ന് ആയി. എന്തായാലും ഞാൻ മെഡിസിൻ വാങ്ങിയിട്ടുണ്ട്. വാർഡനോട് നിന്നെ ഒന്ന് ശ്രദ്ധിക്കാനും പറഞ്ഞിട്ടുണ്ട്. ജെസ്സി ഒരുപാടു നിർബന്ധിച്ച് വിളിച്ചതാ. ആദ്യമായിട്ടല്ലേ അവൾ ഒരു പാർട്ടിക്ക് വിളിക്കുന്നത് പോവാതിരുന്നാൽ എങ്ങനെയാണ്" " ചേച്ചി പൊയ്ക്കോ ചേച്ചി എനിക്ക് വയ്യാ എന്ന് അവരോട് പറഞ്ഞാൽ മതി.! "ശരി. മരുന്നൊക്കെ ശരിക്ക് കഴിക്കണേ.. കുറച്ചുകഴിയുമ്പോൾ രാധികേച്ചി കഞ്ഞി കൊണ്ട് വരും. അത് കൊടുക്കണേ. ഉച്ചക്ക് ശരിക്ക് കഴിച്ചില്ലല്ലോ" "ശരി ചേച്ചി.. ചേച്ചി വിട്ടോ.. ഇപ്പോൾ തന്നെ നേരം വൈകി"

" എന്നാൽ ശരി മോളേ.. "അമ്മു അവളുടെ കവിളിൽ ഒരു ഉമ്മയും വച്ചുകൊണ്ട് താഴേക്കിറങ്ങി പോയി. ' പാവം ചേച്ചി എനിക്ക് വയ്യ എന്ന് കരുതി ഇപ്പോൾ തന്നെ ഒരുപാട് കെയർ ചെയ്യുന്നുണ്ട്. ഇതുപോലെ ഒരു ചേച്ചിയെ കിട്ടാനും വേണം ഭാഗ്യം.' ഒറ്റക്കായപ്പോൾ മനുവിനെ കാര്യം വീണ്ടും മനസ്സിലേക്ക് ഓടി വന്നു. അവനെ ആദ്യമായി കണ്ടതും അവൻ എന്നോട് വന്നു പേര് ചോദിച്ചതും അന്താക്ഷരി യും അവനോടു എന്റെ ഇടക്കിടക്കുള്ള വഴക്കും തീറ്റ മത്സരവും അവനുമായി പരിചയപ്പെട്ടതും കടപ്പുറത്ത് പോയി അവനോടൊപ്പം കടലിൽ കളിച്ചതും മണലിൽ വീട് ഉണ്ടാക്കിയതും അങ്ങനെ അവനുമായുള്ള നല്ല നിമിഷങ്ങൾ എല്ലാം ഒരു സിനിമ പോലെ അവളുടെ മുന്നിൽ തെളിഞ്ഞു വന്നു. അവളുടെ കണ്ണുനീരിനെ അടക്കിനിർത്താൻ ആയില്ല. അത് അണപൊട്ടിയൊഴുകി. ' എന്തിനായിരുന്നു ഇതെല്ലാം. പക്ഷേ ഇത് എല്ലാ ഫ്രണ്ട്സിനും ഇടയിൽ സംഭവിക്കുന്നത് അല്ലേ.

അസ്വാഭാവികമായി മറ്റൊന്നും സംഭവിച്ചില്ലല്ലോ. എനിക്ക് മാത്രം എന്താ ഇങ്ങനെ.. അവൻ ഒന്നും ഇല്ലല്ലോ... അല്ലെങ്കിൽ അവൻ ജെസ്സിയോട് ഇഷ്ടമാണെന്ന് പറയില്ലല്ലോ. ഏറെ നേരത്തെ ചിന്തയ്ക്ക് ശേഷം മനുവിനെ അവൾക്കിഷ്ടം ആയിരുന്നു എന്ന സത്യം അവൾക്ക് മനസ്സിലായി. 'ഒരാൾക്ക് മറ്റൊരാളെ ഇഷ്ടം ആകുന്നത് ചരിത്ര സംഭവം ഒന്നും അല്ലല്ലോ. അത് സാധാരണ അല്ലേ. എനിക്ക് മനുവിനോട് തോന്നിയത് അതുകൊണ്ട് അത്ഭുതപ്പെടാനില്ല. ഇതൊക്കെ വെറും അട്രാക്ഷൻ ആണ് നിമിഷം വേണമെങ്കിലും കൊഴിഞ്ഞുപോകുന്ന അട്രാക്ഷൻ. അവനും എന്നോട് ഒന്നും തോന്നാത്ത സ്ഥിതിക്ക് ഇത് വെറും അട്ട്രാക്ഷൻ തന്നെയാണ്. ജെസി നല്ല ഒരു കുട്ടിയാണ്. അവൾക് മനു നന്നായി ചേരും. അവരുടെ ജീവിതത്തിൽ ഞാൻ ഒരിക്കലും ഇടം കാലിടരുത്. അവന്റെ പെരുമാറ്റം കണ്ടപ്പോൾ തെറ്റി ധരിച്ചത് ഞാനാണ്. ഞാൻ മാത്രം ആണ്.

അല്ലെങ്കിൽ അവൻ എന്നോട് ഇഷ്ടമാണെന്ന് പറയേണ്ടതല്ലേ.. ഞാൻ വെറുതെ.. ശേ.. ഞാൻ അങ്ങനെ ഒന്നും വിചാരിക്കാൻ പാടില്ലായിരുന്നു. അവൻ എന്നോടൊന്നു അടുത്തിഴപഴകിയപ്പോഴേക്കും ഞാൻ ഇങ്ങനെ ഒക്കെ വിചാരിച്ചു. മോശം. ഫസ്റ്റ് ലവ് തന്നെ ഫൈൽ ആയി'. അതോർത്തു അവളൊന്ന് ചിരിച്ചു. 'നന്നായി കരഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു. തല വെട്ടി പൊളിയുന്ന വേദന.ഒന്ന് കിടന്നാൽ ശരിയാവുമായിരിക്കും. അപ്പോഴേക്കും എന്റെ സങ്കടവും പോയിക്കോളും. ' ****** അമ്മു കോഫീ ഷോപ്പിൽ എത്തിയപ്പോൾ മനുവും ആഷിയും ഒഴിച്ച് ബാക്കി എല്ലാവരും ഉണ്ടായിരുന്നു. "ആഹാ.. നിങ്ങൾ എല്ലാവരും ഉണ്ടായിരുന്നു. "അമ്മു "പിന്നെ എന്തു വിചാരിച്ചു ടീച്ചറെ മാത്രമേ വിളിക്കുള്ളു എന്നോ"ജിജോ "ഡാ.. ഡാ.. ടീച്ചർ വിളിയൊക്കെ കോളേജിൽ മതിട്ടോ "അമ്മു "അങ്ങനെ ആണെങ്കിൽ ഡാ വിളിയും കോളേജിൽ മതി. ഞാൻ നിന്നെക്കാൾ 2 വയസ്സിനു മൂത്തത് ആണ്.

സൊ ഇനി മുതൽ ചേട്ടാ എന്ന് വിളിച്ചോ "ജിജോ "അയ്യേ ചേട്ടാ എന്നോ"അമ്മു "ചേച്ചി ചേച്ചിക്ക് ഇഷ്ടമുള്ളത് വിളിച്ചോ. നോ പ്രോബ്ലെം "ജെസി ചിരിച്ചു കൊണ്ട് പറഞ്ഞു. "ശരി.. ശരി "അമ്മു "അല്ല.. മാളു എന്തിയെ.. അവളാണല്ലോ മെയിൻ "ജെസി "ആ അവളെ കണ്ടില്ലല്ലോ... എന്റെ പെങ്ങളാ അവൾ "അജു "അതൊക്കെ എപ്പോ "അമ്മു "അതൊക്കെ ആയി. നീ അവൾ എവിടെയാണെന്ന് പറ "അജു "അവൾക്ക് നല്ല തല വേദന. നിങ്ങളോടൊക്കെ പറയാൻ പറഞ്ഞു "അമ്മു "എന്നിട്ട് ഡോക്ടറുടെ അടുത്ത് കൊണ്ട് പോയോ "ജെസി "ഏയ് ഇല്ല.. അവൾ സമ്മതിക്കുന്നില്ല "അമ്മു "ഒരാൾക്ക് അപ്പോൾ ഇന്ന് വിഷമം ആയിരിക്കുമല്ലോ അജു.. "ജിജോ അജുവിനെ നോക്കി പറഞ്ഞു "അതെ "അജുവും ഒന്ന് ചിരിച്ചു. "ആർക്ക് "അമ്മു "അതൊക്കെ ഉണ്ട്. നീ വരുമ്പോൾ കണ്ടോ "അജു മനു പെട്ടന്ന് തന്നെ ഓടി പിടഞ്ഞു വന്നു. "ഞാൻ ലേറ്റ് ആയില്ലല്ലോ "മനു "ഏയ് നിന്റെ കാര്യം ഇപ്പോൾ പറഞ്ഞതെ ഉള്ളു.. നൂറു ആയുസാ "ജിജോ "എന്തു കാര്യമാ പറഞ്ഞത്." മനു ചുറ്റും ഒന്ന് നോക്കി "അയ്യോ എന്റെ പെണ്ണ് എവിടെ "

"ആര് " അമ്മു ഞെട്ടി കൊണ്ട് ചോദിച്ചു "അല്ല മാളു എവിടെ എന്നാണ് ഉദ്ദേശിച്ചത്. "മനു "അതെ അതെ "അമ്മു അവനെ ഒന്ന് ആക്കി ചിരിച്ചു. "അവൾക്ക് വയ്യ തല വേദന ആണ്. " "എന്തു പറ്റി.നല്ല വേദന ഉണ്ടോ. ഹോസ്പിറ്റലിൽ പോയോ. അവൾ അവിടെ ഒറ്റക്കല്ലേ.. അവളെ എന്തിനാ ഒറ്റക്ക് നിർത്തിയത്. നിനക്കും കൂടെ ഒന്ന് നിൽക്കായിരുന്നില്ലേ " എല്ലാവരും അവനെ അന്ധം വിട്ട് നോക്കി. "നീ ഒക്കെ കൂടി ഒന്നിച്ചു ചോദിക്കല്ലേട.എന്താ കാമുകന്റെ വിഷമം. "ജിജോ മനു അതിനു ഒന്ന് ഇളിച്ചു കൊടുത്തു. പിന്നെ എല്ലാവരും അവരുടെ സംഭാഷണത്തിൽ മുഴങ്ങിയപ്പോൾ മനു മാളുവിനെയും ആലോചിച്ചു ഇരിക്കുവായിരുന്നു. ഇതേ സമയം മറ്റൊരിടത്തു മാളുവിനെ എല്ലാവരും കൂടി ആശുപത്രിയിലേക്ക് പൊക്കി കൊണ്ട് പോവുകയായിരുന്നു..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story