അർജുൻ: ഭാഗം 26

arjun

രചന: കടലാസിന്റെ തൂലിക

"ഈ ആഷി എവിടെ പോയി കിടക്കുകയാ.. ഒരു സ്ഥലത്തേക്കും നേരത്തെ എത്തില്ല. മനുഷ്യന് ഇവിടെ വിശന്നു തുടങ്ങി. " കോഫീ ഷോപ്പിലേക്ക് ഒരുപാട് നേരം കഴിഞ്ഞിട്ടും ആഷി വരാതായപ്പോൾ ചുറ്റും നോക്കി കൊണ്ട് മനു പറഞ്ഞു. എല്ലാവരും അന്തം വിട്ട് മനുവിനെ നോക്കി. "ഇത് നമ്മുടെ മാളുവിന്റെ ബാക്കി ആണെന്ന തോന്നുന്നത്. അവൾക്കും ഇങ്ങനെയാ.. ഫുഡ്‌ കഴിഞ്ഞിട്ടേ ഉള്ളു ബാക്കി. "അമ്മു "ഓഹ്.. അപ്പൊ പെർഫെക്ട് മാച്ചാണല്ലോ ഇച്ചായ "ജെസി ജിജോയെ നോക്കി പറഞ്ഞു. "ഇച്ചായനോ.. അതൊക്കെ എപ്പോ" അമ്മു ഞെട്ടി കൊണ്ട് ചോദിച്ചു. "അതാണ്‌ ഞാൻ പറഞ്ഞ സർപ്രൈസ്. "ജെസി "നീ കഥ പറ കേൾക്കട്ടെ. "അമ്മു വളരെ ആവേശത്തോടെ ഇരുന്നു. ജെസി അവൾക്ക് എല്ലാം വിവരിച്ചു കൊടുത്തു. അവരിൽ വിരിയുന്ന ഓരോ ഭാവങ്ങളെയും ഒപ്പിയെടുക്കാൻ അവിടെ നാല് കണ്ണുകൾ മത്സരിക്കുകയായിരുന്നു... മനുവാണെങ്കിൽ ഇതിലൊന്നും പെടാതെ ഫോണിൽ ആർക്കോ വിളിക്കുകയായിരുന്നു. "കഴിഞ്ഞോ കഥ പറച്ചിൽ. കഴിഞ്ഞെങ്കിൽ ആഷിയെ വിളിക്കാം.. അവൻ ഇത് വരെ വന്നില്ലല്ലോ.."മനു "ആ ഞാൻ തന്നെ വിളിക്കാം "അജു ഫോൺ എടുത്ത് ആഷിയെ വിളിച്ചു. 📞കാളിങ്... ആഷി :ഹെലോ അജു :ഡാ നീ എവിടെയാ.. ആഷി :ഞാൻ 4 ത്ത് ഫ്ലോറിൽ ഉണ്ട്. കോഫീ ഷോപ്പ് എവിടെയാ.. അത് പറഞ്ഞു തിരിഞ്ഞപ്പോഴേക്കും അവൻ എന്തിലോ പോയി ഇടിച്ചു. (ഐഷു )

കുറെ നാളായി ഫ്രണ്ട്സിനെ ആയി കറങ്ങാൻ പോയിട്ട്. പാർക്കിലും ബീച്ചിലും ഒക്കെ പോയി അവസാനം മാളിലും കയറി പർച്ചേഴ്‌സ് ചെയ്ത് ഫ്രണ്ട്സുമായി സംസാരിച്ചു വരുമ്പോഴാണ് ആരോ ആയിട്ട് കൂട്ടി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കയ്യിലുണ്ടായിരുന്ന ഡയറി മിൽക്ക് താഴേക്ക് പോയി. വർധിച്ച ദേഷ്യത്തോടെ ഇടിച്ച ആളെ നോക്കാൻ പോയപ്പോഴേക്കും പരിചിതമായ ശബ്ദം കാതിൽ പതിച്ചിരുന്നു "ഡീ.. നീയോ..നിനക്ക് ഇത് തന്നെയാണോടി പണി. ആണുങ്ങളെ ഇടിച്ചു വീഴ്ത്തൽ" ആഷി വർധിച്ച ദേഷ്യത്തോടെ പറഞ്ഞു. "തനിക് ഇത് തന്നെയാണോടോ പണി. എവിടെ പെൺകുട്ടികളെ കണ്ടാലും വന്നു മുട്ടികോളും. "ഐഷു അവരുടെ ശബ്ദം കേട്ട് അപ്പോഴേക്കും ആൾക്കാർ കൂടിയിരുന്നു. പക്ഷെ അവർ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായില്ല. "തനിക്കറിയോ.. താൻ കാരണം എന്റെ 100 രൂപയുടെ ഡയറി മിൽക്ക് ഗ്രൗണ്ട് ഫ്ലോറിൽ എത്തി". അവൾ വൻ ദേഷ്യത്തോടെ പറഞ്ഞു. "ഒരു 100 രൂപയുടെ ഡയറി മിൽക്കിനാണോ നീ ഇവിടെ കിടന്നു ഒച്ച ഉണ്ടാക്കുന്നത്".അവൻ അവളെ നോക്കി പുച്ഛിച്ചു കൊണ്ട് തല ചെരിച്ചു. "പണത്തിനിടയിൽ കിടന്നു മുങ്ങി നീരാടുന്ന നിനക്കൊന്നും അതിന്റെ വില പറഞ്ഞാൽ മനസ്സിലാവില്ല. " അവൾ പറഞ്ഞത് അവന്റെ നെഞ്ചിൽ വന്നു പതിച്ചു എങ്കിലും അവൻ അത് പുറത്തു കാട്ടാതെ അവളെ നോക്കി വീണ്ടും പുച്ഛിച്ചു. "ഭക്ഷണ സാധനത്തിനെ ഒന്നും അല്ലല്ലോ..

ഡയറി മിൽക്കിനെ അല്ലെ "ആഷി വിട്ടു കൊടുക്കാൻ ഒരുക്കമായിരുന്നില്ല. "ഡയറി മിൽക്ക് എന്താ ഭക്ഷണ സാമഗ്രി അല്ലെ.. " "അത് പിന്നെ.. അത്.. അതെ..... "ആഷിക്ക് തിരിച്ചു പറയാൻ ഒന്നും കിട്ടിയില്ല. "കൂടുതൽ ബ ബ ബ അടിക്കേണ്ട. വിത്തിൻ 1 മന്ത് തന്നെ കൊണ്ട് ഞാൻ സോറി പറയിപ്പിച്ചില്ലെങ്കിൽ എന്റെ പേര് തന്റെ പട്ടിക്ക് ഇട്ടോ."ഐഷു വീറോടെ പറഞ്ഞു. "ഞാൻ ഇത് വരെ പട്ടിയെ വാങ്ങിയിട്ടില്ല. പകരം നീ വരുന്നോ" അവൻ ചിരിയോട് കൂടി പറഞ്ഞു നിർത്തി. അവൾ തിരിച്ചു എന്ധോ പറയാൻ പോയപ്പോഴേക്കും അവളുടെ കൂട്ടുകാരി അവളെ വിളിച്ചു കാതിൽ എന്ധോ പറഞ്ഞു. അപ്പോൾ അവൾ ചുറ്റും നോക്കി കൊണ്ട് അവന്റെ അടുത്തേക്ക് നീങ്ങിയിട്ട് അവനോട് പതിയെ പറഞ്ഞു : "അപ്പോൾ ഇനിയുള്ള അംഗം കോളേജിൽ വെച്ച്. പോട്ടെടാ കുരങ്ങാ "അതും പറഞ്ഞു കൊണ്ട് അവൾ ഓടി. അവൻ അവൾ പോയ വഴിയിൽ നോക്കി പല്ലിറുമ്മി. കുറച്ചു ദൂരം നടന്നപ്പോൾ അവളുടെ നടത്തത്തിന് തടസ്സമായി ഒരു കൈ നീണ്ടു. കൂടെ മൂന്ന് പേരെയും കണ്ടു. " ഹായ് ഐ ആം മനു കൃഷ്ണ" "ജെസി " "ജിയോ ജോർജ്" മൂന്നു പേരും അവരെ സ്വയം പരിചയപ്പെടുത്തി. " ഞങ്ങൾ......." അവർ എന്തോ പറയാൻ പോയപ്പോഴേക്കും അവൾ കൈ കൊണ്ട് നിർത്താൻ എന്ന് കാണിച്ചു " എനിക്കറിയാം ആ കുരങ്ങന്റെ ഫ്രണ്ട്സ് അല്ലേ" അത് കേട്ടതും അവർ മൂന്നു പേരും പൊട്ടി ചിരിച്ചു. " അമ്പടി അതൊക്കെ കണ്ട് വെച്ചല്ലേ" മനു

" ആ.. നിങ്ങൾ പോയെ എനിക്ക് വേറെ പണിയുണ്ട്"ഐഷു " ഇനി പണിയുണ്ടോ. "മനു 5 ഡയറി മിൽക്ക് അവളുടെ നേരെ നീട്ടി കൊണ്ട് പറഞ്ഞു അവളുടെ കണ്ണുകൾ വികസിച്ചു " ഡയറി മിൽക്ക്.. അതും ആൽമണ്ടിന്റെ."ഐഷു " യാ യാ"മനു " പക്ഷേ എനിക്ക് ഇഷ്ടമല്ല" "അയ്യോ എന്തുപറ്റി. ഇഷ്ടമല്ലെങ്കിൽ തിരിച്ചു തന്നേക്ക്."മനു " ഇഷ്ടമില്ല എന്ന് മാത്രമല്ലേ പറഞ്ഞുള്ളു. തിന്നില്ല എന്ന് പറഞ്ഞില്ലല്ലോ.തിന്നുക ഒക്കെ ചെയ്യും. എനിക്ക് ഗാലക്സി ആ കൂടുതലിഷ്ടം. പക്ഷേ അതിന് നല്ല വില അല്ലെ.. അതോണ്ട് ഡയറി മിൽക്ക് വെച്ച് അഡ്ജസ്റ്റ് ചെയ്യുന്നു. ."ഐഷു ചെറിയൊരു കുറുമ്പൊടെ പറഞ്ഞു " നീ ഞങ്ങൾക്ക് പറ്റിയ കൂട്ട് തന്നെയാണല്ലോ ഡി "ജെസി അതും പറഞ്ഞു അവരെ നോക്കി ചിരിച്ചു " എന്താ എന്നെ കൊണ്ടുള്ള ആവശ്യം" ഐഷു ഡയറി മിൽക്ക് നോക്കി പറഞ്ഞു . " അതെങ്ങനെ നിനക്കു മനസ്സിലായി" മനു അത്ഭുതത്തോടെ ചോദിച്ചു "ഒരാവശ്യവുമില്ലാതെ വെറുതെ ഒരാൾ ഡയറി മിൽക്ക് വാങ്ങി തരില്ലല്ലോ. നിങ്ങൾ കാര്യം പറ" " അങ്ങനെ പ്രത്യേകിച്ച് ആവശ്യമൊന്നുമില്ല നമുക്ക് ഫ്രണ്ട്സ് ആവാം. കോളേജിൽ വെച്ച് ഡീറ്റെയിൽ ആയിട്ട് ആവാം. ഇപ്പോൾ ജസ്റ്റ് പരിചയപ്പെടാം."ജിജോ " ഒക്കെ അയാം ആയിഷ. ഐഷു എന്നു വിളിക്കും. പിന്നെ ഇതൊക്കെ എന്റെ ഫ്രണ്ട്സ്" അവൾ എല്ലാവരെയും അവർക്ക് പരിചയപ്പെടുത്തി. അവർ ഒന്ന് വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു

" ഐഷു നമുക്ക് കോളേജിൽ ഡീറ്റെയിൽ ആയി പരിചയപ്പെടാം. അപ്പോ ഓകെ ബൈ" അതും പറഞ്ഞു അവർ മൂന്നുപേരും വേഗത്തിൽ നടന്നു പോയി ****** "നിങ്ങൾ പെട്ടെന്ന് എവിടെ പോയതാ." അമ്മു അവരെ തുറിച്ചു നോക്കികൊണ്ട് ചോദിച്ചു. ആഷിയും അവിടെത്തന്നെ ഉണ്ടായിരുന്നു. " അതൊക്കെ ഞാൻ പിന്നെ പറഞ്ഞുതരാം ഡീറ്റെയിൽ ആയിട്ട്. ഇപ്പോൾ നമുക്ക് എന്തെങ്കിലും കഴിക്കാൻ വിശന്നിട്ടു പാടില്ല. "മനു അത് പറഞ്ഞതും അവർ പെട്ടെന്ന് തന്നെ ഓർഡർ കൊടുത്തു. എല്ലാവരും കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്മുവിന് പെട്ടെന്ന് ഒരു ഫോൺകോൾ വന്നത് 📞" ഹലോ" 📞" ആ പറയൂ" 📞" അയ്യോ എപ്പോൾ." അമ്മു ഞെട്ടിയെഴുന്നേറ്റു. ബാക്കിയുള്ളവർ എന്താ സംഭവം എന്ന് അറിയാതെ പരസ്പരം കൺ മിഴിച്ചു നോക്കി. 📞"" ഏതു ഹോസ്പിറ്റലിലാ"". അവളത് പറയുന്നതിനോടൊപ്പം കരയുന്നുണ്ടായിരുന്നു. ബാക്കിയുള്ളവർ എന്താ സംഭവം എന്ന് ചോദിക്കുന്നുണ്ട് എങ്കിലും അവൾ കരയുകയായിരുന്നു. 📞" ശരിയാ ഞാൻ ഉടനെ എത്താം " " എന്താ അമ്മു എന്താ കാര്യം എന്തിനാ നീ ഇങ്ങനെ ടെൻഷൻ ആകുന്നത് . "അജു ചോദിച്ചപ്പോൾ അവൾ നിറമിഴികളോടെ അജു നെ നോക്കി " മാളു..... മാളു ഹോസ്പിറ്റലിലാ." """"" എന്ത് """" ..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story