അർജുൻ: ഭാഗം 27

arjun

രചന: കടലാസിന്റെ തൂലിക

"സത്യം പറ അജു.. നീയെന്തിനാ ഇടക്കിടക്ക് പൂജയുടെ അടുത്തേക്ക് സംശയം ആണെന്ന് പറഞ്ഞു പോകുന്നത് "പ്രിൻസി അജുവിനെ അൽപ്പം സംശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു. "അങ്ങനെ ഒന്നും ഇല്ല അങ്കിൾ.. അങ്കിളിന് തോന്നുന്നത.. "അജു ശേഖറിന്റെ മുഖത്തു നോക്കാതെ പറഞ്ഞു. "ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല. പഠിക്കാൻ അല്ല എന്ന് ഉറപ്പാണ്. പിന്നെ എന്തിനാ പോണത്. "ശേഖർ "അങ്കിളിലിന് എന്താ എന്നെ ഒരു സംശയം പോലെ.."അജു "എന്റെ അജു.. നിന്നെ ഞാൻ കുഞ്ഞു നാൾ മുതൽ കാണാൻ തുടങ്ങിയതല്ലേ... ഇന്നേ വരെ ക്ലാസ്സിൽ എടുക്കുന്നത് അല്ലാതെ ടീച്ചേഴ്സിന്റെ അടുത്ത് പോയി നീ പഠിച്ചിട്ടില്ല.എന്തിനു പറയുന്നു ട്യൂഷൻ വരെ പോയിട്ടില്ല. വളർന്നപ്പോൾ അതിനു തീരെ മാറ്റം ഉണ്ടായില്ലല്ലോ . ആ നീ പൂജ ടീച്ചറുടെ അടുത്ത് മാത്രം പഠിക്കാൻ പോകണമെങ്കിൽ എന്ധോ കാര്യമായി ഉണ്ടല്ലോ.. "പ്രിൻസി ചിരിച്ചു കൊണ്ട് അവനോട് പറഞ്ഞു. "എന്റെ ശേഖര മാമേ.. മാമക്ക് വേറെ ഒരു പണിയും ഇല്ലേ എന്റെ കള്ളത്തരം പിടിക്കുക അല്ലാതെ " "അപ്പൊ കള്ളത്തരം ആണെന്ന് സമ്മതിച്ചു അല്ലെ.. " "എന്റെ അങ്കിളേ.. അത് വിട്.. " "ശെടാ.. ഒന്നില്ലെങ്കിൽ നീ എന്നെ അങ്കിൾ എന്ന് വിളിക്ക്. അല്ലെങ്കിൽ മാമേ എന്ന് വിളിക്ക്. അല്ലെങ്കിൽ ശേഖര മാമേ എന്ന് വിളിക്ക്. ഇത് ഇപ്പോൾ എല്ലാം കൂടി ഇട കലർത്തി വിളിക്കല്ലേ.. " "അത് പറഞ്ഞിട്ട് കാര്യം ഇല്ല. ഞാൻ സ്നേഹം കൂടുമ്പോൾ അങ്ങനെ പലതും വിളിക്കും. "

"എന്തു വേണമെങ്കിലും വിളിച്ചോ... തെറി വിളിക്കരുത്." ശേഖർ കൈ കൂപ്പി കൊണ്ട് പറഞ്ഞു. "അതൊന്നും പറയാൻ പറ്റില്ല. എനിക്കിഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ളത് ഞാൻ വിളിക്കും "അജു കള്ള ചിരിയോട് കൂടി അത് പറഞ്ഞു. "അത് നിന്റെ പെണ്ണും പിള്ളയെ വിളിച്ചാൽ മതി. ആ.. അത് പറഞ്ഞപ്പോഴാ നിന്നെ ഇവിടേക്ക് വിളിപ്പിച്ച കാര്യം ഓർത്തത്. നിനക്ക് നമ്മുടെ കോളേജിൽ ഉള്ള ഒരു കുട്ടിയെ ഇഷ്ടമാണെന്ന് നിന്റെ അമ്മ പറഞ്ഞല്ലോ.. " "ഓ ഈ അമ്മ.. "അവൻ തലയിൽ കൈ വെച്ചു. പെട്ടന്ന് എന്ധോ ഓർത്തത് പോലെ നിന്നു. "പെൺകുട്ടി ആരാണെന്ന് പറഞ്ഞില്ലേ.. " "ഏയ്.. അത് പറഞ്ഞില്ല. അത് നിന്നോട് നേരിട്ട് ചോദിച്ചോളാൻ പറഞ്ഞു. നീ തന്നെ പറ. ഞാൻ ഇന്ന് നിന്നോട് ചോദിച്ച രണ്ട് ചോദ്യങ്ങൾക്കും എത്രയും പെട്ടെന്ന് ഉത്തരം വേണം." " രണ്ടിനെയും ഉത്തരം ഒന്ന് തന്നെയാണ് "അവൻ പതുക്കെ പറഞ്ഞു. " എന്താടാ നിന്ന് പിറുപിറുക്കുന്നത്. പറയാനുള്ളത് നേരിട്ട് മുഖത്തുനോക്കി പറ."പ്രിൻസി "ഇതെന്താ ഒരുമാതിരി കുറ്റവാളികളെ ചോദ്യം ചെയ്യുന്നതുപോലെ ചോദ്യം ചെയ്യുന്നത്." "കുറ്റവാളി തന്നെയാ..എന്നോട് ചോദിക്കാതെ അല്ലേ നീ പ്രേമിച്ചത്. "ശേഖരൻ ഇല്ലാത്ത കണ്ണീർ തുടക്കുന്നത് പോലെ കാണിച്ചു. "അങ്ങനെ ആണെങ്കിൽ എനിക്കും പറയാൻ ഉണ്ട്. "അജു കൈ കയറ്റി വെച്ച് കൊണ്ട് പറഞ്ഞു. "നിനക്കെന്താ പറയാനുള്ളത്. "ശേഖർ സംശയത്തോടെ ചോദിച്ചു. "വിമലാന്റിയെ മാമ അടിച്ചോണ്ട് വന്നപ്പോൾ എന്നോട് പറഞ്ഞില്ലല്ലോ. "

"അന്ന് നീ ചെറുതല്ല. ഒരു 4 വയസ്സ് പ്രായം കാണും. " "എന്നാലും ഒരു വാക്ക് എന്നോട് പറയായിരുന്നില്ലേ മാമ.. " "ശ്യേടാ ഇത് ഗുലുമാൽ ആയല്ലോ.. നീ ഒരു കാര്യം ചെയ്യ്‌. പേര് പറയണ്ട. ക്ലൂ താ " "ഓക്കേ. അത് വേണമെങ്കിൽ ചെയ്യാം.അങ്കിളിന് അറിയുന്ന ആൾ ആണ്. " "എനിക്കറിയുന്ന ആൾ.. ഈ കോളേജിൽ..അപ്പൊ കുട്ടി ആക്റ്റീവ് ആയിരിക്കുമല്ലോ.. " "അതൊന്നും പറയാൻ പറ്റില്ല." " വേറെ ക്ലൂ കൂടെ താ.. ഇതിപ്പോ.. ഇതുകൊണ്ടുമാത്രം എങ്ങനെയാ കണ്ടുപിടിക്കുന്നത് ." " ഓക്കേ വലിയൊരു ക്ലൂ തരാം. എന്റെ ക്ലാസ്സുമായി നല്ല ബന്ധമുണ്ട് . അതായത് എന്റെ ക്ലാസ്സുമായി ബന്ധം ഉള്ള ആര് വേണമെങ്കിലും ആവാം.. " "അങ്ങനെ ആണെങ്കിൽ സ്വീപ്പറും പെടില്ലേ.. " "അത് ഒക്കെ ഒറ്റയ്ക്ക് ആലോചിച്ച് കണ്ടെത്തിയാൽ മതി. ഞാൻ ഇത്രയും ക്ലൂ തരത്തുള്ളൂ" "ഞാൻ എന്നാൽ ആലോചിക്കട്ടെ." " അതുവരെ ഞാൻ ഇവിടെ ഇരിക്കാം "അജു അത് പറഞ്ഞുകൊണ്ട് അവിടെയുള്ള കസേരയിൽ ചെന്നിരുന്നു കൊണ്ട് ഫോണിൽ കളിക്കാൻ തുടങ്ങി. പ്രിൻസി ആണെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ട് ഫുൾ ആലോചനയിലായിരുന്നു. അപ്പോഴാണ് അമ്മു അങ്ങോട്ട് കടന്നു വന്നത്. പുറം തിരിഞ്ഞിരിക്കുന്നത് കാരണം അജു അമ്മുവിനെ കണ്ടില്ല. " ആഹ്.. പൂജ മോളോ "

"കറക്റ്റ്. എങ്ങനെ മനസ്സിലായി "അജു ചാടിയെണീറ്റ് കൊണ്ട് പറഞ്ഞു. അപ്പോഴാണ് അവൻ പൂജയെ കണ്ടത്. പൂജയും ശേഖരും ഞെട്ടി കൊണ്ട് അവനെ നോക്കി. പെട്ടന്ന് ശേഖറിന് ബൾബ് കത്തി. അയാൾ അവനെ നോക്കി ആക്കി ചിരിച്ചു. അമളി പറ്റിയത് മനസ്സിലായപ്പോൾ അവനും ഒരു വളിച്ച ചിരി ചിരിച്ചു. പൂജ ഒന്നും മനസ്സിലാവാതെ അവരെ മാറി മാറി നോക്കി. പെട്ടന്ന് പ്രിൻസി പൂജയുടെ നേരെ തിരിഞ്ഞു. "എന്ത മോളെ.. " "അത് സർ.. " "എന്താ മോളെ... മോൾ ധൈര്യം ആയിട്ട് പറഞ്ഞോ. മോളിപ്പിൽ ഞങ്ങളുടെ സ്വന്തം അല്ലെ.. "അജുവിനെ നോക്കി കൊണ്ട് പ്രിൻസി അത് പറഞ്ഞതും അജുവും പൂജയും ഞെട്ടി പ്രിൻസിയെ നോക്കി. "എന്താ "പൂജ "അതൊന്നുമില്ല. മോള് വന്ന കാര്യം പറ"പ്രിൻസി " അത് പിന്നെ മാളുവിന് തീരെ വയ്യ. രണ്ടുദിവസം ഞങ്ങൾക്ക് രണ്ടാൾക്കും ലീവ് തരികയാണെങ്കിൽ തിങ്കളാഴ്ച എല്ലാം ഓക്കേ ആയിട്ട് തിരിച്ചുവരാം. "അതിനെന്താ മക്കൾ...... "പ്രിൻസി മറുപടി പറയുന്നതിനിടയിൽ അജുവിനെ നോക്കിയപ്പോൾ അവൻ 'വേണ്ട' എന്ന് അവിടെ നിന്ന് ആംഗ്യം കാണിച്ചു. "അത് പിന്നെ മോളെ ഫസ്റ്റ് ഇയർക്കാർക്ക് എക്സാം വരികയല്ലേ. ഈ സമയത്ത് മാറിനിന്നാൽ എങ്ങനെയാ. പഴയ ടീച്ചർ ഒരുപാട് പോർഷൻസ് എടുത്ത് തീർക്കാൻ ഉണ്ടായിട്ടാണ് പോയത് .മോള് വന്നപ്പോൾ എല്ലാം ഒരുവിധം ഒതുങ്ങി യിട്ടുണ്ട്. എന്നാലും പൂർണമായിട്ടും തീർന്നിട്ടില്ലല്ലോ. പെട്ടെന്ന് എടുത്ത് തീർത്താൽ അവർക്ക് റിവിഷൻ ചെയ്യാനും സമയം കിട്ടും.

"പ്രിൻസി എങ്ങനെയുണ്ടെന്ന് അർത്ഥത്തിൽ അജുവിനെ നോക്കി. അജു കൊള്ളാമെന്ന് തമ്പ് പൊക്കികാണിച്ചു. മാളു വിനോട് എന്ന് പറയും എന്ന് ആലോചിച്ച് അമ്മുവിന് വളരെ വിഷമമായി. അവൾ തല താഴ്ത്തി നിന്നു അത് കണ്ടപ്പോൾ അജു അവളുടെ അടുത്തേക്ക് നീങ്ങി നിന്നു " മാളുവിനെ കാര്യം ആലോചിച്ചു നീ വിഷമിക്കേണ്ട മാളു വിനോട് ഞാൻ പറഞ്ഞോളാം" അവളുടെ മനസ്സ് വായിച്ച് എന്നപോലെ അജു അത് പറഞ്ഞപ്പോൾ അവൾ തലയുയർത്തി അവനെ നോക്കി. അവളുടെ കണ്ണുകൾ എന്തുകൊണ്ടോ തിളങ്ങുന്നുണ്ടായിരുന്നു. അവൾ ഒന്ന് അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പോയി. " മോനെ അജു നിനക്ക് ഇതായിരുന്നല്ലേ പരിപാടി.എന്നാലും ഒരു ടീച്ചറെ തന്നെ പ്രണയിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. അത് നടക്കുമെന്ന് നിനക്ക് വിശ്വാസം ഉണ്ടോ... " "ചില പ്രണയങ്ങൾ അങ്ങനെ ആണ്. കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും അറിയാതെ പ്രണയിച്ചു പോകുന്നത്.അതിൽ ചിലപ്പോൾ തീരാ നഷ്ടങ്ങൾ ആവാം. ഒന്ന് കൊണ്ടും അതിനെ തടഞ്ഞു നിർത്താനാവില്ല. " "എന്നാലും മോനെ.. " "കൊഴിഞ്ഞു വീഴുമെന്ന് കരുതി പൂക്കാതിരിക്കാൻ പറ്റുമോ അത് പൂവായാലും പ്രണയമായാലും.." അജു അത് പറഞ്ഞു കൊണ്ട് ഓഫീസ് വിട്ട് പോയപ്പോൾ ശേഖറും ചില തീരുമാനങ്ങൾ എടുത്തിരുന്നു. *******

"സ്റ്റോപ്പ്‌ ഇറ്റ്.. എന്താണിത് ചന്തയോ.. ഒന്ന് മിണ്ടാതിരിക്കുമോ.. എത്രയാണെന്ന് വെച്ചാണ് സഹിക്കുന്നത്. എല്ലാ ടീച്ചർമാരും സ്റ്റാഫ് റൂമിൽ നിങ്ങളെ പറ്റി മോശം പറയാൻ മാത്രമേ സമയം ഉള്ളൂ., നിങ്ങളെ പോലെ ഒരു കച്ചറ ക്ലാസ് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. " ക്ലാസ്സ്‌ എടുക്കുമ്പോൾ സംസാരിച്ചിരുന്ന അമ്മുവിന്റെ ക്ലാസിലെ കുട്ടികളെ നോക്കി കൊണ്ട് അവൾ പറഞ്ഞു. " ടീച്ചറെ... ടീച്ചർക്ക് എന്താ പറ്റിയത് ഇത്ര പെട്ടെന്ന്. ഇത്രനേരം ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ." " ഇതൊക്കെ ഓൾഡ് ഡയലോഗ് ആണെന്റെ ടീച്ചറെ.. മാറ്റിപ്പിടി മാറ്റിപ്പിടി.മനു അത് പറഞ്ഞപ്പോൾ പൂജ അവനെ നോക്കി. "ശേ.. എന്റെ ഫ്ലോ നശിപ്പിച്ചു. ഞാൻ ഇങ്ങനെ പറഞ്ഞു വരുമായിരുന്നു. അതിനിടക്ക് കയറി പറഞ്ഞു എന്റെ കോൺസെൻട്രേഷൻ കളഞ്ഞു. .. ഇനിയും കുറച്ചുകൂടി ഡയലോഗ് ഉണ്ട്. ഞാൻ എല്ലാം പഠിച്ചു കൊണ്ട് വന്നിട്ടുണ്ടായിരുന്നു.നശിപ്പിച്ചില്ലേ എല്ലാം " . നിരാശയോടെ അവളത് പറഞ്ഞപ്പോൾ ക്ലാസ് മുഴുവൻ ചിരി തുടങ്ങി. " എന്തിനാ ഇങ്ങനെയൊക്കെ പഠിച്ചു കൊണ്ട് ഇവിടെ വന്ന് പറയുന്നത്." " അതോ.. പണ്ട് ഞങ്ങളുടെ ടീച്ചർമാർ ഞങ്ങളോട് സ്ഥിരം പറയാറുള്ള ഡയലോഗ് ആണ് ഇത്. പരമ്പരാഗതമായി ടീച്ചർമാരിലൂടെ കൈമാറി വരുന്ന ഡയലോഗ് കൂടി ആണ് ഇത് . അതിന് ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല. കേട്ട് കേട്ട് ഞാൻ മടുത്തു. അപ്പോൾ തുടങ്ങിയ ആഗ്രഹം ആണ്.

എന്നെങ്കിലും ഞാൻ ഒരു ടീച്ചർ ആകുമ്പോൾ ഇത് എന്റെ എല്ലാ സ്റ്റുഡന്റ്‌സിനോടും പറയണമെന്ന്. നിങ്ങൾ അങ്ങനെ വർത്തമാനം പറയാത്തത് കൊണ്ട് ഇത് വരെ പറയാൻ അവസരം കിട്ടിയില്ല. അത് കൊണ്ടാണ് കിട്ടിയ ചാൻസിൽ ഇട്ട് കാച്ചിയത്. അങ്ങനെ എന്റെ ആഗ്രഹം ഇന്ന് സാധിച്ചു. കുറച്ചുകൂടി ഡയലോഗ് ഉണ്ട് അത് ഞാൻ എന്നെങ്കിലും എടുത്ത് അടിചോളാം." അവളത് പറഞ്ഞു നിർത്തിയപ്പോൾ ക്ലാസ്സ് മുഴുവൻ വീണ്ടും ചിരിച്ചു. മാളു വിന്റെ മൈൻഡ് ഒരുവിധം ഓക്കേ ആയിട്ട് ഉണ്ടായിരുന്നു. അതുതന്നെയായിരുന്നു അമ്മുവിനും വേണ്ടത്. "നീ ഒരു ടീച്ചറെ ആണ് പ്രണയിക്കുന്നത് എന്നറിഞ്ഞപ്പോൾ പക്വത കൂടുതൽ ആയിട്ട് എന്റെ ലെവെലിന് ഒട്ടും ചേരില്ല എന്ന് ഞാൻ വിചാരിച്ചു. ഇത് അതുക്കും മേലെ ആണല്ലോ.. "മനു അജുവിനെ നോക്കി പറഞ്ഞപ്പോൾ അവൻ ഒന്ന് അവനെ നോക്കി ചിരിച്ചു കൊണ്ട് വീണ്ടും അമ്മുവിനെ നോക്കിയിരുന്നു. " പിന്നെ ഒരു പ്രത്യേക കാര്യം നിങ്ങളോട് പറയാനുണ്ട്. ഈ വരുന്ന 15 ആം തീയതി നമ്മുടെ പ്രിൻസി യുടെ പിറന്നാളാണ്. പ്രിൻസി അറിയാതെ എല്ലാവരും കൂടി അത് സെലിബ്രേറ്റ് ചെയ്യാൻ തീരുമാനിച്ചു. ഒരുപാട് പരിപാടികൾ ഒക്കെ തീരുമാനിച്ചിട്ടുണ്ട് പാട്ട് ഡാൻസ് ഓക്കേ ആയി വലിയൊരു ഫങ്ക്ഷൻ ആണ് പ്ലാൻ ചെയ്യുന്നത്. പ്രിൻസി അറിയാതെയാണ് ചെയ്യുന്നത് അതുകൊണ്ട് തന്നെ ആരും പ്രിൻസിയോട് പറയരുത്.ഒരു മണ്ട തരവും ചോദിക്കുകയും ചെയ്യരുത്. ഓക്കേ അല്ലേ." എല്ലാവരും ഒരുമിച്ച് ഒക്കെ പറഞ്ഞു. "സ്റ്റേജ് പ്രോഗ്രാം ഡ്യൂട്ടി എനിക്കാണ്. അതുകൊണ്ടുതന്നെ അതിലേക്കുള്ള ലീഡേഴ്സിനെയും ഞാനാണ് തെരഞ്ഞെടുക്കേണ്ടത്. നമ്മുടെ ക്ലാസിൽ നിന്ന് ആവാം എന്ന് വെച്ചു.

അപ്പോൾ സ്റ്റേജ് പ്രോഗ്രാമിന്റെ ലീഡർ ആവാൻ താല്പര്യമുള്ള ഒരു ഗേളും ബോയും എന്നോട് പറയുക. ആരാണ്. പെട്ടെന്ന് എഴുന്നേറ്റു നിൽക്കൂ" അതു പറഞ്ഞപ്പോൾ എല്ലാവരും ചുറ്റും നോക്കി. ആരും എഴുന്നേറ്റു നിൽക്കുന്നുണ്ടായിരുന്നില്ല. "ആരുമില്ലേ... നിങ്ങളുടെ ഭാഗത്തുനിന്ന് ഫുൾ സപ്പോർട്ട് ആയിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്. നിങ്ങൾക്ക് എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്നോട് പറയാം. എന്ത് സംശയം ഉണ്ടെങ്കിലും എന്നോട് ചോദിക്കാം. നിങ്ങൾ ഉണ്ടാവില്ലേ എന്റെ കൂടെ. എല്ലാവരും ഇതിൽ കോഡിനേറ്റ് ചെയ്യുന്നുണ്ട്. അതിൽനിന്ന് ഒരു ലീഡറിനെ മാത്രമാണ് ആവശ്യം. ആരെങ്കിലും പെട്ടെന്ന് പറയൂ" അത് കേട്ടപ്പോൾ ആൺകുട്ടികളുടെ ഭാഗത്തുനിന്ന് ആഷി എഴുന്നേറ്റു നിന്നു . പെൺകുട്ടികളുടെ ഭാഗത്തുനിന്ന് അപ്പോഴും ആരുമുണ്ടായില്ല. ജെസ്സി എഴുന്നേൽക്കാൻ പോയപ്പോൾ ജിജോ കണ്ണുകൊണ്ട് വേണ്ട എന്ന് കാണിച്ചു. അതുപ്രകാരം അവൾ അവിടെ തന്നെ ഇരുന്നു. "ആരും ഇല്ലെങ്കിൽ നിങ്ങൾ തന്നെ ഒരാളെ സജസ്റ്റ് ചെയ്യൂ.." " മാളു മതി അവളാണ് ഇതിന് നല്ലത്." ജെസ്സി അത് പറഞ്ഞപ്പോൾ എല്ലാവരും ആ അഭിപ്രായത്തോട് ചോദിച്ചു. " ഞാൻ ഒന്നുമില്ല. നിങ്ങൾ വേറെ ആളെ നോക്കൂ..." മാളു ഒരുവിധത്തിലും സമ്മതിക്കുന്നുണ്ടായില്ല. അത് കണ്ടപ്പോൾ അമ്മു മാളുവിന്റെ അടുത്തേക്ക് പോയി. "പേരു കൊടുക്ക് മോളെ.. നിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റവും ഉണ്ടാകും." അത് കേട്ടപ്പോഴും മാളു പേര് കൊടുക്കാമെന്നേറ്റു.

എല്ലാവരും അത് കയ്യടിച്ചു പാസ്സാക്കി. "അയ്യോ മാളു പേര് കൊടുക്കേണ്ട" മനു ജിജോ യോട്പറഞ്ഞു. "അതെന്താ അവൾ പേര് കൊടുത്താൽ."ജിജോ "നിന്റെ പെണ്ണ് പേര് കൊടുക്കാൻ പോയപ്പോൾ നീ എന്തുകൊണ്ട തടഞ്ഞത്. "മനു " അത്... ആ പ്രോഗ്രാം കഴിയുന്നത് വരെ അവളെ എനിക്ക് ശരിക്കും കാണാൻ പറ്റില്ല.അത് കൊണ്ട് തന്നെ. "ജിജോ "ആണല്ലോ. അത് തന്നെയാണ് എനിക്കും കാരണം. "മനു "നീയല്ലേ പറഞ്ഞത് അവൾ എന്നോട് വെറുതെ ദേഷ്യപ്പെട്ടു. ഇനി അവളുടെ പിറകെ നടക്കില്ല എന്നൊക്കെ. "അജു "അതൊക്കെ അപ്പോഴത്തെ ഒരു ഇതിനു പറഞ്ഞു എന്നൊക്കെ ഇരിക്കും. എന്ന് വെച്ചിട്ട് എനിക്ക് അവളെ കാണാതെ പറ്റില്ല."അവൻ അത് പറഞ്ഞപ്പോൾ ബാക്കി 3 പേരും ചിരിച്ചു. "പ്രിൻസി അറിയാതെ ആണ് ചെയ്യുന്നതെന്ന് ഞാൻ പറഞ്ഞല്ലോ... പിറന്നാൾ കഴിഞ്ഞു മൂന്ന് ദിവസം കഴിഞ്ഞാൽ ഓണം സെലിബ്രേഷൻ ആണ്. അതിലെ പ്രോഗ്രാമിന്റെ പേര് പറഞ്ഞായിരിക്കണം നിങ്ങൾ ഇവിടെ നിന്ന് ചാടേണ്ടത്. നമ്മുടെ ക്ലാസ്സിലെ ഫുൾ സപ്പോർട് ഇതിലും ഓണം സെലിബ്രേഷനും ഉണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പിന്നെ.. ഈ ലീഡേഴ്‌സ് തന്നെയായിരിക്കും ഓണം സെലിബ്രേഷന് വേണ്ടിയുള്ളതും. അതിനു വേറെ ലീഡേഴ്‌സ് അല്ല. "

"ചെ... അവളുമായി കിട്ടുന്ന ഒരു ചാൻസും മിസ്സ്‌ ചെയ്യരുത് എന്ന് വിചാരിച്ച ഞാൻ ആണ്. ഒരുപാട് ചാൻസ് പോവണല്ലോ.. ഇനി ഞാൻ അവളെ എങ്ങനെ വളക്കും. അല്ലെങ്കിൽ തന്നെ അവൾക്ക് എന്നോട് ദേഷ്യമാണ്. അത് മാറ്റിയെക്കെങ്കിലും വേണ്ടേ.. അതിനുള്ള വഴി കാണിച്ചു തരണേ ദേവി.. "മനു അത് പറഞ്ഞിട്ട് വളരെ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. "ഇനി ഈ ക്ലാസിൽ നിന്ന് ഒരു ലീഡർ വേണം ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും കുഴപ്പമില്ല ആരാണ്" പൂജ അത് പറഞ്ഞതും മനു ചാടിയെഴുന്നേറ്റു . അത് കണ്ട് അജുവും ജിജോയും ചിരി തുടങ്ങി. " അപ്പോൾ ഫ്രണ്ട്സ്.. നമ്മുടെ മെയിൻ ലീഡേഴ്സ് ആയി ആൺകുട്ടികളിൽ നിന്ന് ആഷിക്കും പെൺകുട്ടികളിൽ നിന്നും മാളവികയും ആണ് സെലക്ട് ആയിരിക്കുന്നത്. ക്ലാസ്സ് റെപ്രെസെന്ററ്റീവ് ആയി മനു കൃഷ്ണയുമണ്. പിന്നെ മെയിൽ ലീഡേഴ്സിന് നിങ്ങളുടെ ബാച്ചിലെ ജൂനിയേഴ്സിൽ നിന്ന് ഒരാളെ സെലക്ട് ചെയ്യാവുന്നതാണ്." അത് കേട്ടപ്പോൾ ആഷിയുടെ മനം സന്തോഷം കൊണ്ട് തുള്ളിച്ചാടി. " നിനക്ക് എങ്ങനെ ഒരു കട്ട പണി തരാമെന്ന് ആലോചിക്കുകയായിരുന്നു. നിനക്കുള്ള പണി ഓൺ ദ വേ യാണ് മോളെ....."എന്ധോ ആലോചിച്ചു കൊണ്ട് ആഷി ഗൂഢമായി ചിരിച്ചു..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story