അർജുൻ: ഭാഗം 28

arjun

രചന: കടലാസിന്റെ തൂലിക

" എന്താ അമ്മു എന്താ കാര്യം എന്തിനാ നീ ഇങ്ങനെ ടെൻഷൻ ആകുന്നത് . "അജു ചോദിച്ചപ്പോൾ അവൾ നിറമിഴികളോടെ അജു നെ നോക്കി " മാളു..... മാളു ഹോസ്പിറ്റലിലാ." """"" എന്ത് """" എല്ലാവരും കൂടി ഒരുമിച്ചു ചോദിച്ചു. "അവൾക്ക് എന്താ പറ്റിയത്". മനു ടെൻഷനോടെ ചോദിച്ചു. "അറിയില്ല. ഹോസ്പിറ്റലിൽ ആണെന്ന് മാത്രം പറഞ്ഞു". അമ്മു ടെൻഷനോടെ പറഞ്ഞു. "ഏത് ഹോസ്പിറ്റലിൽ ആണ് "ജിജോ "സിറ്റി ഹോസ്പിറ്റലിൽ ആണെന്ന പറഞ്ഞത്."അമ്മു "എന്റെൽ കാറുണ്ട്. നമുക്ക് അതിൽ പോവാം."അജു "ആ വേഗം ആവട്ടെ. "ജെസി അത് പറഞ്ഞതും എല്ലാവരും വേഗം വേഗം ഹോസ്പിറ്റലിലേക്ക് പോയി. ******

അമ്മു അവിടെ എത്തിയപ്പോൾ തന്നെ കണ്ടു കേഷ്യലിറ്റിക്ക് വെളിയിൽ നിലയ്ക്കുന്ന രാധികേച്ചിയെ.. "എന്താ രാധികേച്ചി പറ്റിയത്". അമ്മു ടെൻഷനോടെ ചോദിച്ചു "ടെൻഷൻ അടിക്കാൻ ഒന്നുമില്ല മോളെ.. മാളുവിന് കഞ്ഞി കൊടുക്കാൻ വേണ്ടി ഞാൻ റൂമിലേക്ക് പോയി. ഒരുപാട് വിളിച്ചിട്ടും എഴുന്നേൽക്കാതെയായപ്പോൾ ഞാൻ തട്ടി നോക്കിയപ്പോഴാണ് പൊള്ളുന്ന പണി. ഞാനും ശാരദയും മാറി മാറി വിളിച്ചിട്ടും എഴുന്നേൽക്കുന്നുണ്ടായില്ല. നല്ല വിറയലും ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞങ്ങൾ വേഗം ഹോസ്പിറ്റലിൽ കൊണ്ട് വന്നു. ഇവിടെ എത്തിയപ്പോൾ കേഷ്വാലിറ്റിയിലും കേറ്റി.ഡോക്ടർ ഒന്നും പറഞ്ഞിട്ടില്ല. പേടിക്കാൻ ഒന്നും ഇല്ല മോളെ. " അമ്മു അപ്പോഴേക്കും കരഞ്ഞിരുന്നു. ജെസി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

"അയ്യേ.. ഒരു ചെറിയ പനി വന്നതിനാണോ ഇങ്ങനെ കരയുന്നത്. ഇങ്ങനെ ആയാൽ എങ്ങനെ ആണ് ഇത്രയും വലിയ കുട്ടികളെ പഠിപ്പിക്കുന്നത്. ഇങ്ങനെയും ഉണ്ടോ ടീച്ചര്മാര് "ജെസി അമ്മുവിനെ സമാധാനിപ്പിക്കാൻ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. ഡോക്ടർ വാതിൽ തുറന്നതും അവൾ അങ്ങോട്ടേക്ക് ഓടി. "ഡോക്ടർ മാളുവിന് എങ്ങനെ ഉണ്ട്. " "പേടിക്കാൻ ഒന്നുമില്ല. ടെമ്പറേച്ചർ കൂടിയതാണ്. വൈറൽ ഫീവർ ഒന്നും അല്ല. 2 ദിവസം റസ്റ്റ്‌ എടുത്താൽ മതി. ഒക്കെയായിക്കോളും. ട്രിപ്പ്‌ തീരുമ്പോൾ പോവാം. കേറി കണ്ടോളു.. "അതും പറഞ്ഞു ഡോക്ടർ പോയി ഒരു കട്ടിലിൽ തളർന്നു കിടക്കുന്ന മാളുവിനെ കണ്ട് അമ്മുവിന്റെ ഹൃദയം വല്ലാതെയായി.മാളു നല്ല ഉറക്കത്തിൽ ആയിരുന്നു. അവൾ പതിയെ മാളുവിന്റെ മുടിയിൽ തലോടി. എന്നിട്ട് പുറത്തിറങ്ങി. "നിങ്ങൾ പൊയ്ക്കോളൂ.. ട്രിപ്പ്‌ കഴിഞ്ഞാൽ ഞങൾ പൊയ്ക്കോളാം. "

"ഞാൻ ഇവിടെ നിൽക്കാം ചേച്ചി.."ജെസി "വേണ്ട.. ഇവിടെ കൂട്ടിന് രാധേച്ചിയും ശരാധേച്ചിയും ഉണ്ട്. അതികം ആൾക്കാർക്ക് ഇവിടെ നിൽക്കാൻ പാടില്ല. ഞങ്ങൾ ഇപ്പോൾ തന്നെ പോവും. നിങ്ങൾ പൊയ്ക്കോളൂ.." "എന്നാലും .. "ജിജോ ചോദിച്ചപ്പോൾ അവൾ അവനെ നോക്കി. "നിങ്ങൾ പൊയ്ക്കോളൂ. ചെല്ല്.. ജെസിയെ വീട്ടിലും കൊണ്ട് പോയ്‌ ആക്ക്. ഈ നേരം ആയില്ലേ.. " അമ്മു അത് പറഞ്ഞപ്പോൾ അജു ഒഴിച്ച് എല്ലാവർക്കും പോവാൻ വേണ്ടി നിന്നു. മനുവിന് എന്തു കൊണ്ടോ അവിടെ വിട്ട് പോരാൻ മനസ്സ് അനുവദിച്ചില്ല. വേറെ നിവർത്തിയില്ലാത്തത് കാരണം അവനും പോയി. "താനെന്താ പോവാത്തത്". അമ്മു അജുവിനോടായി ചോദിച്ചു. "ഞാൻ നിങ്ങളെ കൊണ്ട് പോയി ഹോസ്റ്റലിൽ ആക്കാൻ. അതിനിനി വേറെ വണ്ടി വിളിക്കേണ്ട.

പിന്നെ അകത്തു കിടക്കുന്നത് എന്റെ കൂടി അനിയത്തി ആണ്. "അജു അത് പറഞ്ഞപ്പോൾ അമ്മു തിരിച്ചു ഒന്നും പറയാൻ പോയില്ല. അജുവിന്റെ കാറിൽ തിരിച്ചു ഹോസ്റ്റലിലേക്ക് പോകുമ്പോൾ മനുവിനെ കാണാനായി മാളുവിന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അവൾക്ക് വിധിച്ചിട്ടില്ല എന്ന് കരുതി അവൾ സമാധാനിച്ചു. അവളുടെ കണ്ണിൽ നിന്ന് അപ്പോഴും കണ്ണുനീർ തുള്ളികൾ ഇറ്റി വീഴുന്നുണ്ടായിരുന്നു. ***** 2 ദിവസം അതിവേഗം കടന്നു പോയി. അമ്മു മാളുവിന്റെ ഒപ്പം കോളേജിൽ പോവാതെ ഹോസ്റ്റലിൽ തന്നെ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ മനുവിനോടൊപ്പം അജുവും നിരാശ കാമുകനായി നടന്നു. പക്ഷെ ഈ രണ്ടു ദിവസവും രാത്രി ഒരു കാവൽ പോലെ അവരുടെ റൂമിൽ നിന്നും നോക്കിയാൽ കാണത്തക്ക വിധത്തിലുള്ള റോഡിൽ അജു ഉണ്ടായിരുന്നു. ആഷിയും ഐഷുവും നല്ല രീതിയിൽ വഴക്ക് കൂടി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.

അവരുടെ വഴക്കിന്റെ കാരണം തിരക്കാൻ അവരുടെ ഫ്രണ്ട്‌സ് നോക്കിയെങ്കിലും കഴിഞ്ഞില്ല. ഒരു പ്രശ്നവും ബാധിക്കാതെ ജെസിയുടെയും ജിജോയുടെയും പ്രണയം മുന്നോട്ട് പൊക്കോണ്ടിരുന്നു. അധികമാർക്കും ആ കാര്യം അറിയില്ലായിരുന്നു. ****** രണ്ടു ദിവസത്തിന് ശേഷം അമ്മുവും മാളുവും കോളേജിലേക്ക് വന്നു. മാളു വന്നത് ജെസിക്ക് വളരെ സന്തോഷം ആയിരുന്നു. ജെസിയെ ഫേസ് ചെയ്യാൻ മാളുവിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ജെസിക്ക് ഇതിനെ കുറിച് ഒന്നും അറിയാത്തത് മാളുവിന് ആശ്വാസം ആയി. ജെസിയെയും മനുവിനെയും ഒരുമിച്ചു കാണുമ്പോഴെല്ലാം മാളുവിന്റെ ഹൃദയം ആരും അറിയാതെ വിങ്ങി . പക്ഷെ അവൾ അത് പുറമെ കാട്ടിയിരിന്നില്ല. അവരുടെ കൂട്ടത്തിലേക്കുള്ള മാളുവിന്റെ വരവ് കുറഞ്ഞിരുന്നു. എല്ലാവരും കാരണം ചോദിച്ചെങ്കിലും വയ്യാതെയാണെന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറി.

ഒരാൾക്ക് മാത്രം അത് വിശ്വസിക്കാൻ പറ്റിയിരുന്നില്ല. "മാളു നിനക്കെന്താ പറ്റിയത് കുറേ നേരമായി ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. ഒന്നിനോട് ഒരു ഉഷാർ ഇല്ല. ഞങ്ങളുടെ ഇടയിലേക്ക് അധികം വരുന്നില്ല. ആരോടും അധികമായും മിണ്ടുന്നില്ല പ്രത്യേകിച്ച് മനുവിനോട് "അജു "ഒന്നും ഇല്ല ചേട്ടാ തോന്നുന്നതാ" "എല്ലാവർക്കും ഒരുപോലെ എങ്ങനെയാ തോന്നുന്നത് മാളു..." "ഒന്നുല്ല ഏട്ടാ "മാളു " എന്നാൽ നീ മനുവിനോട് എന്തെങ്കിലും പോയി സംസാരിക്കൂ.. നീ മിണ്ടാത്തത് കൊണ്ട് അവന് നല്ല വിഷമം ഉണ്ട്."അജു "ഞാനെന്ത് മിണ്ടാൻ" നീ തന്നെയല്ലേ ഇത്രനാളും അങ്ങോട്ട് പോയി മിണ്ടിയിരുന്നത് . ഇപ്പോൾ ഇങ്ങോട്ട് വന്നാലും മിണ്ടുന്നില്ല. പെട്ടെന്നൊരു ദിവസം അവനെ ഒറ്റയ്ക്ക് ആക്കിയപ്പോൾ അവൻ എത്രത്തോളം വിഷമം ഉണ്ടാവും. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പറഞ്ഞ് തീർക്കുക.

വെറുതെ ഉള്ളിൽ വെച്ചുകൊണ്ട് ഇരിക്കേണ്ട. നീ അവനോട് പോയി എന്തെങ്കിലും സംസാരിക്ക്.. ചെല്ലു ..." അജു അവളെ ഉന്തി തള്ളി മനുവിനെ അടുത്തേക്ക് വിട്ടു. അവൾ താൽപര്യമില്ലാതെ അജുവിനെ നോക്കി. അജു ചെല്ലാൻ ആംഗ്യംകാണിച്ചു. മാളു മനുവിന്റെ അടുത്തേക്ക് ചെന്നപ്പോൾ മനു തിരിഞ്ഞുനിന്ന് ആരോടോ സംസാരിക്കുകയായിരുന്നു അവൾ അവരുടെ അടുത്തേക്ക് ചെന്നു. എന്തുകൊണ്ടോ അവർ പറയുന്നത് കേൾക്കാൻ അവൾക്ക് തോന്നി.അവർ പറയുന്നത് അവൾ ഒളിച്ചിരുന്നു കേട്ടു . അവന്റെ മറുഭാഗത്ത് രണ്ട് പെൺകുട്ടികളായിരുന്നു. അവരുടെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു. " ചേട്ടാ എനിക്ക് ചേട്ടനെ ഇഷ്ടമാണ്. ഒരുപാട് നാളായി തുടങ്ങിയിട്ട്. ഇപ്പോഴെങ്കിലും അത് ചേട്ടനോട് പറയണമെന്ന് തോന്നി. ചേട്ടന്റെ ഒപ്പം എപ്പോഴും ഒരു ചേച്ചി നടക്കുന്നത് കണ്ടിട്ടാണ് എന്റെ ഉള്ളിലുള്ള സ്നേഹം എനിക്ക് മനസ്സിലായത്.ഐ റിയലി ലവ് യു. " ഒരു പെൺകുട്ടി കുട്ടി അവന് നേരെ റോസ് പൂ നീട്ടി കൊണ്ട് പറഞ്ഞു.

മാളു ഞെട്ടി കൊണ്ട് അവനെ നോക്കി. അവൻ ഒരു പുഞ്ചിരി തൂകി അവരെ നോക്കുകയായിരുന്നു. അവൾ ദേഷ്യം കൊണ്ട് വിറച്ചു. അവൻ എന്ധോ പറയാൻ വന്നപ്പോഴേക്കും അവൾ അവിടേക്ക് വന്നു. അവളെ കണ്ടപ്പോൾ അവന്റെ കണ്ണുകൾ തിളങ്ങി. "അപ്പോൾ നിനക്ക് ഇത് തന്നെയാണല്ലേ പരിപാടി.. നീ വെറും കോഴി അല്ല. കാട്ട് കോഴി ആണ്. ഗിരിരാജൻ കോഴി. ഒരു പെൺകുട്ടിയെ സ്നേഹിച്ചിട്ട് മറ്റു പെൺകുട്ടികളോട് സ്നേഹം അഭിനയിച് അവരെ വീഴ്ത്തി എന്നിട്ട് അവരെ കിട്ടുമ്പോൾ ആദ്യത്തെ പെണ്ണിനെ തേക്കുന്ന പരിപാടി ഒക്കെ ഉള്ള നീ ആണുങ്ങൾക്ക് തന്നെ ശാപം ആണ് "അവൾ ദേഷ്യത്തിൽ അത് പറഞ്ഞു നിർത്തിയപ്പോഴേക്കും അവന്റെ കിളികൾ കൂടും കിടക്കയും എടുത്ത് പോയിരുന്നു. അവന്റെ ഭാഗത്തു നിന്ന് റെസ്പോണ്ട് ഇല്ലാതായപ്പോൾ അവൾ ആ പെൺകുട്ടികൾക്ക് നേരെ തിരിഞ്ഞു. "എന്തു നോക്കി നിക്കുകയാടി.. കേറി പോടീ ക്ലാസ്സിലേക്ക്. അവൾക്ക് കാട്ട് കോഴിയെ മാത്രമേ പ്രേമിക്കാൻ കിട്ടിയുള്ളൂ "അവർ അവളെ പേടിയോടെ നോക്കിയതിനു ശേഷം അവനെ നോക്കി.

അവന്റെ കിളികൾ ആണെങ്കിൽ ഇത് വരെ തിരിച്ചു വന്നിട്ടുണ്ടായില്ല. അവർ പോവുന്നില്ല എന്ന് കണ്ടപ്പോൾ അവളുടെ ദേഷ്യം ഇരട്ടിയായി. "കേറി പോടീ..... "മാളു ഉച്ചത്തിൽ പറഞ്ഞതും അവർ വേഗം അവിടെ നിന്ന് ഓടി. മനുവിനെ ഒരു കൂർത്ത നോട്ടം നോക്കിയിട്ട് അവൾ സ്റ്റാഫ്‌ റൂമിലേക്ക് പോയി. മാളുവിന്റെ ദേഷ്യം കെട്ടടങ്ങിയില്ല. സ്റ്റാഫ്‌ റൂമിൽ അവൾ ചെന്നപ്പോൾ അമ്മു അവിടെ പുസ്തകത്തിൽ എന്ധോ തിരയുകയായിരുന്നു. അത് കണ്ടപ്പോൾ മാളു ഉച്ചത്തിൽ അവളെ വിളിച്ചു.. "അമ്മുവേച്ചി........... " മാളുവിന്റെ വിളി കേട്ടതും സ്റ്റാഫ്‌ റൂമിലുള്ള എല്ലാവരും അവർ ചെയ്യുന്ന ജോലി നിർത്തി അവളെ നോക്കി. അമ്മു ഞെട്ടി തിരിയുന്നതിനോടൊപ്പം അവളുടെ കയ്യിലുള്ള തടിയൻ പുസ്തകം വലിയൊരു ശബ്ദത്തോടെ നിലത്തേക്ക് വീണു. അപ്പോഴാണ് മാളുവിന് പറ്റിയ അമളി മനസ്സിലായത്. അവൾ എല്ലാവർക്കും ഒരു ചമ്മിയ ചിരി കൊടുത്തു.

"അല്ല.. പൂജ ടീച്ചറെ ഒന്ന് വിളിക്കണമായിരുന്നു. "അത് കേട്ടതും എല്ലാവരും അവരവരുടെ ജോലിയിൽ മുഴുകി. അമ്മു വേഗം മാളുവിന്റെ അടുത്തേക്ക് പോയി. "എന്താടി.. എന്താ കാര്യം. എന്തിനാ ഇപ്പോൾ വന്നത്. "അമ്മു ദേഷ്യത്തോടെ ചോദിച്ചു. എനിക്ക് വീട്ടിൽ പോണം. അവളും ദേഷ്യത്തിൽ പറഞ്ഞു. എന്തിന്. രണ്ടു ദിവസം കഴിഞ്ഞാൽ നമ്മൾ അങ്ങോട്ട് തന്നെ അല്ലെ പോകുന്നത്. രണ്ടു ദിവസം നീ റെസ്റ്റിലും ആയിരുന്നു. നിനക്ക് വീണ്ടും മടി തുടങ്ങിയോ മാളു.. എനിക്ക് വീട്ടിൽ പോണം ചേച്ചി... അമ്മയെ കാണണം. പ്ലീസ്.. മാളു കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ അവൾ ആകെ വല്ലാതെയായി. എന്തു പറ്റി മാളു.. വയ്യായ്ക കൂടിയോ . നിനക്ക് ഇപ്പോൾ എന്ധെങ്കിലും വേണോ.. അമ്മു വേവലാതിയോടെ ചോദിച്ചു. എനിക്ക് ഒന്നും വേണ്ട ചേച്ചി..

എനിക് എത്രയും പെട്ടന്ന് വീട്ടിൽ എത്തിയാൽ മതി. മ്മ്.. എന്നാൽ നീ ഹോസ്റ്റലിൽ പോയി ഡ്രസ്സ്‌ പാക്ക് ചെയ്തോളു.. ഞാൻ ഹാഫ് ഡേ ലീവ് പറഞ്ഞിട്ട് വരാം. ബസ് സ്റ്റോപ്പ്‌ വരെ ഞാനും വരാം. അമ്മു വളരെ ശാന്തമായി പറഞ്ഞു. പറ്റില്ല. ഞാൻ പോവുമ്പോൾ എന്റെ കൂടെ ചേച്ചിയും വരണം. ചേച്ചിയില്ലാതെ ഞാൻ പോവില്ല. എന്റെ കൂടെ വരില്ലേ.. ദേഷ്യത്തിൽ തുടങ്ങിയ മാളു അവസാനം അപേക്ഷ പോലെ പറഞ്ഞു. അതെങ്ങനെയാ മാളു.. 2 ദിവസം ലീവ് ആയിരുന്നില്ലേ.. പോഷൻസ് നീങ്ങിയിട്ടില്ല. 1സ്റ്റ് ഇയർ കാർക്ക് എക്സാം ആവാറായി. ഈ സമയത്ത് പോയാൽ എങ്ങനെയാ "അമ്മു പറഞ്ഞപ്പോൾ മാളു ദയനീയമായി അവളെ നോക്കി. ശരി.. ഞാൻ പ്രിൻസിയോട് ചോദിച്ചു നോക്കട്ടെ. ഉറപ്പ് പറയുന്നില്ല. ഇപ്പോൾ തന്നെ ചോദിക്കാം അമ്മു അത് പറഞ്ഞപ്പോൾ മാളു അവളെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മയും കൊടുത്തു. അമ്മു ചിരിച്ചു കൊണ്ട് ഓഫീസിലേക്ക് പോയി. (മാളു ) പാവം ചേച്ചി.. എന്റെ സന്തോഷത്തിന് വേണ്ടി എന്ധും ചെയ്യും.

മനു ജെസിയുമായി പ്രേമത്തിൽ ആണെന്ന് അറിഞ്ഞപ്പോൾ തന്നെ വീട്ടിൽ പോകണമെന്ന് വിചാരിച്ചതാണ്. കാരണം അത് എന്റെ മനസ്സിനെ ഒത്തിരി മുറിവേൽപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ചേച്ചിയോട് ഞാൻ ഈ കാര്യം മറച്ചു വെച്ചു. പനി പിടിച്ചു കിടക്കുമ്പോൾ ഉള്ള ചേച്ചിയുടെ കേറിങ് കണ്ടപ്പോൾ പല പ്രാവിശ്യം ഇത് പറയാൻ വേണ്ടി നാവ് ഉയർന്നതാണ്. പിന്നെ മനപ്പൂർവം വേണ്ട എന്ന് വെച്ചു.എന്റെ വിഷമങ്ങൾ ചേച്ചിയുടെ കൂടെ വിഷമങ്ങൾ ആണ്. ചേച്ചിക്ക് അതൊരിക്കലും സഹിക്കില്ല. ഉറ്റ കൂട്ടുകാരി ആയ ജെസിയോട് പോലും ഒന്നും തുറന്നു പറയാൻ പറ്റില്ല. വർഷങ്ങളായുള്ള അവളുടെ പ്രണയം ആണ്. അത് സഫലീകരിക്കട്ടെ. ഇന്നത്തെ കാഴ്ച കൂടി കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല. അവനിനി ജെസിയെയും ചതിക്കുകയാണോ. അറിയില്ല.. ഒന്നും... ഈ സമയത്ത് അമ്മയുടെ മടി തട്ടാണ് നല്ലത്. എന്റെ വിഷമങ്ങൾ എല്ലാം ഇറക്കി വെക്കാൻ അതിനേക്കാൾ നല്ല സ്ഥലം വേറെയില്ല. അങ്ങോട്ട് പോകണം... എന്തായാലും....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story