അർജുൻ: ഭാഗം 29

arjun

രചന: കടലാസിന്റെ തൂലിക

ഒന്നാം വർഷ M. Com ക്ലാസ്സിൽ പഠിപ്പിക്കുകയായിരുന്നു മീര. "സ്റ്റുഡന്റസ്... ഞാൻ പറഞ്ഞില്ലേ പ്രിൻസിയുടെ പിറന്നാളിന്റെ ഫങ്ക്ഷന്റെ കാര്യം. വൺ ഡേ ഫുള്ളായി ഉണ്ടാകും.എനിക്ക് ഫുഡിന്റെ ഡ്യൂട്ടി ആണ്. എന്റെ ക്ലാസ്സ് ഇതായത് കൊണ്ട് തന്നെ ഇവിടെ നിന്ന് രണ്ടാളെ ഞാൻ എന്റെ ടീമിലേക്ക് ലീഡർ ആയി തിരഞ്ഞെടുക്കും. നിങ്ങളിൽ നിന്ന് പരമാവധി പേരുടെ സ്റ്റേജ് പ്രോഗ്രാംസ് ഉണ്ടാവണം. പൂജയാണ് അതിന്റെ ഗൈഡിങ്. പൂജയുടെ ക്ലാസ്സിൽ നിന്ന് രണ്ടു ലീഡേഴ്‌സ് ഇതിനായി ഉണ്ട്. നമ്മളെ പോലെ തന്നെ. ഇവിടെ നിന്ന് ആയിഷ കൂടി അവരുടെ സെറ്റിൽ ഉണ്ട്. " "ഞാനോ.. ഞാനെങ്ങനെ അവരുടെ സെറ്റിൽ. ഞാൻ പേരൊന്നും കൊടുത്തിട്ടില്ലല്ലോ."ഐശു ഞെട്ടി കൊണ്ട് ചോദിച്ചു. " അതൊന്നും എനിക്കറിയില്ല നിനക്ക് വല്ല സംശയമുണ്ടെങ്കിൽ നീ പൂജ ടീച്ചറോട് പോയി ചോദിക്കൂ.

ടീച്ചർ വ്യക്തമായി നിനക്ക് കാര്യം പറഞ്ഞു തരും."മീര "മ്മ്.. ശരി." ഇന്റർ വെൽ ആയപ്പോൾ ഐഷു പൂജയുടെ അടുത്തേക്ക് പോയി. " മേ ഐ കമിങ് ടീച്ചർ" "യെസ് കമിങ് വരൂ." ടീച്ചറുടെ ഗ്രൂപ്പിൽ ഞാനും ഉണ്ടെന്ന് മീര ടീച്ചർ ഇന്ന് പറഞ്ഞു. "ആ. തന്നെ ഞാൻ വിളിപ്പിക്കാൻ ഇരിക്കുകയായിരുന്നു. ആയിഷ എന്നല്ലേ പേര്. " "ആ. അതെ. " "സ്റ്റേജ് പ്രോഗ്രാമിന്റെ ഡ്യൂട്ടി ആണ് നമുക്ക്. നാളെ മുതൽ ആണ് അതിന്റെ കാര്യങ്ങൾ ചെയ്യേണ്ടത്. ചിലപ്പോൾ കുറച്ചു ക്ലാസ്സ് മിസ്സാവും. പരമാവധി ക്ലാസ്സ്‌ മിസ്സാവാതെ നോക്കുക. ബാക്കി ഡീറ്റെയിൽസ് ഒക്കെ ഞാൻ നാളെ പറഞ്ഞു തരാം. താൻ ഇപ്പോൾ ക്ലാസ്സിലേക്ക് പൊയ്ക്കോ... " "അല്ല മിസ്സ്‌..., എന്റെ പേര് ആരാണ് തന്നത്. ഞാൻ ഇപ്പോഴാണ് സംഭവം അറിയുന്നത് തന്നെ." "ആഷിഖ് ആണെന്ന് തോന്നുന്നു. "അവന്റെ പേര് കേട്ടപ്പോൾ അവൾ ദേഷ്യം കൊണ്ട് വിറച്ചു. പൂജയിൽ നിന്ന് അവൾ അത് മാറ്റി വെച്ചു. "എനിക്ക് ഇങ്ങനെ ലീഡർഷിപ് ഏറ്റെടുത്തു ശീലം ഒന്നും ഇല്ല.

എന്റെ പേര് ഒന്ന് മാറ്റാവോ.. " "എന്നേക്കാൾ നന്നായി ഈ കോളേജിനെയും ഇവിടുത്തെ കുട്ടികളെയും നിങ്ങളുടെ സീനിയേഴ്സിന് അറിയാമായിരിക്കും. ഞാൻ വന്നിട്ട് ഒരു മാസമല്ലേ ആയുള്ളൂ.. അതാണ്‌ അവരോട് പറഞ്ഞത്. അവരുടേ സെലെക്ഷൻ മോശമാകില്ല എന്ന് എനിക്കറിയാം. നീ പേടിക്കൊന്നും വേണ്ട. ഇങ്ങനെ തന്നെയാ എല്ലാവരും പഠിക്കുന്നത്. ഞാനും ഇങ്ങനെ ആയിരുന്നു. എന്തു സംശയം ഉണ്ടെങ്കിലും ഒരു ഫ്രണ്ട് എന്ന നിലയിൽ എന്നോടും പിന്നെ നിങ്ങളുടെ സീനിയർസ് ആയ മാളവികയോടും ആഷിക്കിനോടും ചോദിക്കാം. ഓക്കേ അല്ലെ " "മ്മ് " അവൾ ഒന്ന് തലയാട്ടി കൊണ്ട് അവിടെ നിന്ന് പോയി. (ഐഷു ) അവനായിരുന്നോ എന്റെ പേര് കൊടുത്തത്. അവൻ എനിക്ക് ഇത്രയും വലിയ പണി തരുമെന്ന് ഞാൻ സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല. ദുഷ്ടൻ. എനിക്കാണെങ്കിൽ ഒരുപാട് ആൾക്കാരെ കാണുമ്പോൾ തന്നെ കയ്യും കാലും വിറക്കും.

എന്ധെങ്കിലും സംശയം ഉണ്ടെങ്കിൽ അവനോട് ചോദിക്കാൻ.. പിന്നെ എനിക്കതല്ലെ പണി. ഒരു പ്രാവശ്യം തന്നെ അവനുമായി മുട്ടിയപ്പോൾ ഒരിക്കലും മറക്കാൻ പറ്റാത്ത മുട്ടൻ പണി തിരിച്ചു കിട്ടിയ എനിക്ക് പിന്നെ അവന്റെ കൂടെ പിടിച്ചു നിൽക്കാൻ പറ്റുമോ ആവോ.. അവൻ എന്തായാലും എന്നെ സഹായിക്കാനല്ല ഉള്ളത് എന്നുറപ്പാണ് . അവൻ തരുന്ന പണികൾ എനിക്ക് താങ്ങാൻ പറ്റുന്നതായാൽ മതിയായിരുന്നു. എന്തായാലും അവനെ കണ്ട് രണ്ടു പറയാതെ എനിക്ക് ഉറക്കം വരില്ല. എന്തായാലും അവൻ പണി തരും. അപ്പൊ രണ്ട് ചീത്ത കൂടി പറയുന്നത് കൊണ്ട് കുഴപ്പമില്ല. ഇത്തിരി കലിപ്പാവാം. ചിലപ്പോൾ അവൻ അത് കണ്ട് പേടിച്ചു വെറുതെ വിട്ടാലോ അവൾ ഓരോന്നലോജിച് അവന്റെ അടുത്തേക്ക് പോയി. വാക മരച്ചുവട്ടിൽ ഒറ്റക്കിരിക്കുകയായിരുന്നു അവൻ. ദൂരെ നിന്ന് തന്നെ അവൻ കണ്ടിരുന്നു കലി തുള്ളി വരുന്ന ഐഷുവിനെ.. 'അല്ലാഹ്.. ഒറ്റക്കിരിക്കുവാണല്ലോ. ഇനി വല്ല പ്രേമ നൈരാശ്യവും ആണോ..

സിനിമയിൽ ഒക്കെ ഒറ്റക്കിരുന്നാൽ അതല്ലേ . ഏയ്.. ഇവനെ ഒക്കെ ആര് പ്രേമിക്കാൻ.'അവൾ ഒന്ന് പുച്ഛിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോയി. "ആ.. വരണം വരണം മിസ്സ്‌ ആയിഷ. ഞാൻ നിനക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു." ആഷി ചിരിച്ചു കൊണ്ട് പറഞ്ഞു "എന്തിന് "ഐഷു സംശയത്തോടെ ചോദിച്ചു. "നീയുമായി തല്ലു കൂടി കൂടി ഇപ്പോൾ നീയില്ലാതെ പറ്റാതെ ആയി. " "" എന്ത് ""അവൾ ഞെട്ടിക്കൊണ്ട് ചോദിച്ചു "ഓ.. നിന്റെ വഴക്കില്ലാതെ പറ്റാതെ ആയെന്ന്.അറിയാതെ വായിൽ നിന്ന് വീണതാണ് അല്ലെങ്കിൽ തന്നെ നിന്നെ ഒക്കെ ആര് പ്രേമിക്കാൻ. "അവൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു. അത് കേട്ടപ്പോൾ പെട്ടന്ന് അവളുടെ കണ്ണിൽ നിന്ന് വെള്ളം വന്നു. അവൻ കാണാതെ അവൾ അത് സമർത്ഥമായി മറച്ചു വെച്ചു. "താൻ എന്തു വിചാരിച്ചിട്ടാണ്.. ഞാൻ ഒന്ന് വിരൽ ഞൊടിച്ചാൽ ആയിരം പേര് എനിക്ക് വേണ്ടി ക്യൂ നിക്കും. കാണണോ" അവൾ വീറോടെ പറഞ്ഞു.

"നിന്റെ സൗന്ദര്യം മോഹിച്ചു വരുന്ന ഒരുപാട് കിഴങ്ങമാർ ഉണ്ടാവും. നിന്റെ വാ തുറന്നാൽ അവർ കണ്ടം വഴി ഓടിക്കോളും." അവൻ അവളെ നോക്കി വീണ്ടും പുച്ഛിച്ചു. "ഡോ.. അതൊന്നും താൻ അനേഷിക്കണ്ട. എന്തിനാ എന്റെ പേര് കൊടുത്തത്. എനിക്ക് ലീഡർ ആവണമെന് ഞാൻ പറഞ്ഞില്ലല്ലോ. ഇത് നീ മനപ്പൂർവം എനിക്കിട്ട് പണി തരാൻ വേണ്ടി സെലക്ട്‌ ചെയ്തതല്ലേ.. " "അതേടി.. നിനക്ക് പണി തരാൻ വേണ്ടി തന്നെയാ.. എന്നെ കൊണ്ട് പറ്റുന്ന അത്രയും നിനക്ക്‌ ഞാൻ പണി തരും. അവസാനം നീ എന്റെ കാൽ പിടിക്കേണ്ട അവസ്ഥ വരും. നീ നോക്കിക്കോ. "ആഷി "നമുക്ക് നോക്കാം.. നീ എന്നെ കഷ്ടപ്പെടുത്തുന്ന ഓരോ കാര്യത്തിനും നീ ഖേദിക്കും. എന്നിട്ട് നീ എന്റെ കാൽ പിടിച്ചു സോറി പറയും. "ഐഷു "നമുക്ക് നോക്കാം.. ആര് ആരുടെ കാലാണ് പിടിക്കുന്നതെന്ന്. "ആഷി "ആ നോക്കാം..."ഐഷു അത് പറഞ്ഞു കൊണ്ട് അവിടെ നിന്ന് പോയി.

'ഒന്നാലോചിക്കുമ്പോൾ അവൻ പറഞ്ഞത് ശരിയല്ലേ.. എന്നെ പോലെ ഒരു പെണ്ണിനെ ആർക്കാണ് വേണ്ടത്. സൗന്ദര്യം കണ്ടു അടുത്ത് കൂടിയവരൊക്കെ എന്റെയവസ്ഥ അറിയുമ്പോൾ പുച്ഛിച്ചു പോകുന്നു. ഈ ജന്മം ആർക്കും വേണ്ടാത്ത എല്ലാവർക്കും പുച്ഛത്തോടെ മാത്രം കാണാൻ കഴിയുന്ന ഒന്നായി ജീവിച്ചു പോകാനായിരിക്കും എന്റെ വിധി. 'നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച് കൊണ്ട് അവൾ അവിടെ നിന്നും നടന്നകന്നു. ***** അർജുൻ പതിവ് പോലെ പൂജയെ കാണാൻ സ്റ്റാഫ്‌ റൂമിലേക്ക് വന്നപ്പോൾ എല്ലാവരും അവനെ അനിഷ്ടത്തോടെ നോക്കി. പ്രത്യേകിച്ച് സൂരജ്. " "താൻ കുറെ നാളായല്ലോ ആ പാവം പൂജയെ ഇട്ട് കഷ്ടപ്പെടുത്താൻ തുടങ്ങിയിട്ട്. ആകെ ഒരാഴ്ചയല്ലേ താൻ ക്ലാസ്സിൽ കയറഞ്ഞത്. ഇതിപ്പോൾ 3 ആഴ്ചയായിട്ട് താൻ അവളുടെ പിന്നാലെ വന്നു സംശയം ചോദിക്കുവാണല്ലോ.. 2 ദിവസത്തെ കാര്യം ഉണ്ടായുള്ളൂ.. ഇപ്പോൾ തന്നെ 3 ആഴ്ച ആവാനായി. പ്രിൻസി അന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞങൾ ഒന്നും പറയാതിരുന്നത്. ഇനി അങ്ങനെ ആയിരിക്കില്ല. തനിക്ക് പോകാം.

"സൂരജ് അവനെ നോക്കി അത് പറഞ്ഞപ്പോൾ അർജുൻ ദേഷ്യം കൊണ്ട് വിറച്ചു. അവന്റെ ദേഷ്യം പല്ലിൽ അമർത്തി കൊണ്ട് നന്നായൊന്ന് ഇളിച്ചു കാണിച്ചു. "അതിന് അർജുനെ കുറ്റപ്പെടുത്തേണ്ട കാര്യം ഇല്ല. അവൻ നല്ല ബ്രില്ലിയൻഡ് സ്റ്റുഡന്റ് അല്ലെ.. സംശയം ഒക്കെ സ്വാഭാവികം ആണ്. അതിന് പൂജയെ എപ്പോഴും ബുദ്ധിമുട്ടിക്കണ്ടല്ലോ.. നിനക്ക് സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിച്ചോളൂ.. ഞാൻ പറഞ്ഞു തരാം.." മീര "ആ അത് ശരിയാണ്.വേണമെങ്കിൽ മീരയോട് ചോദിച്ചോളൂ.. പൂജയെ ബുദ്ധിമുട്ടിക്കാൻ ഇനി ഞാൻ സമ്മതിക്കില്ല. "സൂരജ് അടക്കി വെച്ച അർജുന്റെ ദേഷ്യം വീണ്ടും പുറത്തേക്ക് വന്നു. 'എന്റെ പെണ്ണിനോട്‌ എനിക്ക് സംസാരിക്കേണ്ടന്ന് പറയാൻ അവനാരാണ്. ഇവിടെ നിന്ന് അവൻ പുറത്തിറങ്ങുമല്ലോ . കുറച്ചായി ഇവനെ സഹിക്കാൻ തുടങ്ങിയിട്ട്.

ഇന്ന് തന്നെ ഇവന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കേണ്ടി വരും. 'അർജുൻ അതും ആലോചിച്ചു കൊണ്ട് നിന്നു. "മീര പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഇനിയും പൂജയെ ബുദ്ധിമുട്ടിക്കുന്നത് ശരിയില്ല. തനിക് ഏത് ഭാഗമാണ് വേണ്ടതെന്നു മീരയോട് പറഞ്ഞു കൊടുക്ക്. "ജാനകി ടീച്ചർ കൂടെ പറഞ്ഞപ്പോൾ അവന് വേറെ വഴി ഇല്ലാതെയായി. അവൻ അവിടെ നിന്ന് എങ്ങനെ മുങ്ങുമെന്ന് ആലോചിച്ചതും പൂജ ഇടയിൽ കയറി പറഞ്ഞു : "അത് സാരമില്ല. ഞാൻ മാനേജ് ചെയ്തോളാം." അവൾ അത് പറഞ്ഞപ്പോൾ അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു. "അത് വേണ്ട. പൂജ ബുദ്ധിമുട്ടണ്ട. മീര പറഞ്ഞു കൊടുത്തോളും." സൂരജ് വീണ്ടും പറഞ്ഞു. "അത് സാരമില്ല സർ.. ഇനി ചെറിയൊരു ടോപ്പിക്ക് കൂടിയേ ഉള്ളു..

"അതും പറഞ്ഞു അവൾ പുസ്തകവുമെടുത്തു കൊണ്ട് ലൈബ്രറിയിലേക്ക് പോവാനായി നടന്നു. പിന്നാലെ അർജുനും. "ഒന്ന് നിന്നെ.. "മീര ടീച്ചർ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ അവർ തിരിഞ്ഞു. "ഞങ്ങളുടെ ക്ലാസ്സിൽ നിന്ന് നിങ്ങളുടെ ഗ്രൂപ്പിനെ സഹായിക്കാനായി ഒരു പെൺകുട്ടിയെ തന്നു. അത് പോലെ ജൂനിയർസ് ആയതിന്റെ പരിപാടിയുടെ പരിചയമില്ലായ്മ അവരിലും ഉണ്ടാകും. അത് കൊണ്ട് നിങ്ങളുടെ ക്ലാസ്സിൽ നിന്ന് അർജുനെ ഞങ്ങളുടെ ഗ്രൂപ്പിലേക്ക് വിട്ട് തരേണ്ടി വരും. അത് എന്റെ ക്ലാസ്സിലെ കുട്ടികൾക്ക് ഒരു ഉപകാരം ആവും. "അർജുനെ നോക്കി കൊണ്ട് തന്നെ മീര അത് പറഞ്ഞപ്പോൾ പൂജ സമ്മതമെന്നോണം തലയാട്ടി. ലൈബ്രറിയിൽ അമ്മുവിനെ തന്നെ നോക്കി കൊണ്ടിരുന്ന അജുവിന്റെ നേരെ അവൾ വിരൽ ഞൊടിച്ചു. അവൾ വിരൽ ഞൊടിച്ചപ്പോൾ അവന് പെട്ടന്ന് അവൻ കണ്ടിരുന്ന സ്വപ്നം ആണ് ഓർമ വന്നത്.

"ഹെലോ.. എന്ധും ആലോചിച്ചു ഇരിക്കുവാ.. ഇനി ഇങ്ങനെ പറ്റില്ലാട്ടോ. "അമ്മു "എങ്ങനെ."അവൻ കള്ള ചിരിയോടെ ചോദിച്ചു. "വെറുതെ കളിക്കല്ലേ.. ഇപ്പോൾ തന്നെ ജാനകി ടീച്ചർക്ക് ഉൾപ്പെടെ എല്ലാവർക്കും സംശയം വന്നു തുടങ്ങിയിട്ടുണ്ട്. ഇനി ഈ സംശയം കൊണ്ട് എന്റെ അടുത്തേക്ക് വരണ്ട. ഞാൻ ഇവിടെ ഇരുന്നു തൊണ്ട പൊട്ടിച്ചു നിനക്ക് ക്ലാസ്സ്‌ എടുക്കുന്നത് മാത്രം മിച്ചം.പഠിക്കുകയുമില്ല ഒന്നുമില്ല. " "നിന്നോടാര് പറഞ്ഞു എനിക്ക് ക്ലാസ്സെടുക്കാൻ. " "പിന്നെ.."അവൾ സംശയത്തോടെ ചോദിച്ചു. " നീയും എന്നെ ഇങ്ങനെ നോക്കിയിരുന്നോ.. അപ്പോൾ പ്രശ്നം തീരില്ലേ.. "അവൻ അവളെ നോക്കി കള്ള ചിരിയോടെ അത് പറഞ്ഞു നിർത്തിയതും അവൾ കയ്യിൽ കിട്ടിയ ടെസ്റ്റർ എടുത്ത് അവനെ തല്ലി കൊണ്ടിരിക്കുന്നു....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story