അർജുൻ: ഭാഗം 3

arjun

രചന: കടലാസിന്റെ തൂലിക

(പൂജ ) അങ്ങനെ സംസാരിച്ച് ഇരിക്കുമ്പോഴാണ് ബെല്ലടിച്ചത്. "ഞാൻ ഈ കോളേജ് ശരിക്ക് കണ്ടിട്ടില്ല. എന്റെ കൂടെ ഒന്ന് വരുമോ കോളേജ് ചുറ്റി കാണാൻ. "ഞാൻ മീരയോട് ചോദിച്ചു. "ഓഹ് യെസ് അതിനെന്താ. കം "മീര ഞങ്ങൾ പുറത്തിറങ്ങിയപ്പോഴാണ് മീര ടീച്ചറെ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞു ഒരു കുട്ടി വന്നത്. അങ്ങനെ മീര ടീച്ചർ പിന്നെ വരാമെന്നും പറഞ്ഞു പോയി. എന്തായാലും ഇറങ്ങി. അപ്പൊ ഒന്ന് കണ്ടിട്ട് പോവാം. നല്ല വിശാലമായ ക്യാമ്പസ്‌. ഒരുപാട് കെട്ടിടങ്ങൾ. കോളേജ് ഗേറ്റ് കടന്ന് വരുമ്പോൾ തന്നെ ഇരു വശത്തുമായി നിൽക്കുന്ന വാക മരങ്ങൾ. അതിൽ നിന്ന് രക്ത വർണ്ണ പൂക്കൾ കൊഴിഞ്ഞു വീഴുന്നുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ് വാക. പ്രണയത്തിന് ഞാൻ കണ്ട അടയാളം. പൂത്തുലഞ്ഞു നിൽക്കുന്ന വാക കാണുമ്പോൾ തന്നെ ആർക്കും ഒന്ന് പ്രേമിക്കാൻ തോന്നും.

ഒരു വശത്തു നിറയെ മരങ്ങളുടെ നടുവിൽ സിറ്റിംഗ് ബെഞ്ച് ഒക്കെ ഇട്ട് കുറെ കുട്ടികൾ ഇരിക്കുന്നുണ്ട്. കണ്ടിട്ട് കമിതാക്കളാണെന്ന് തോന്നുന്നു. ചിലപ്പോൾ അതായിരിക്കും ലോവേർസ് കോർണർ. ഓരോന്നലോജിച്ച് ചിരിച് നടക്കുമ്പോഴായിരുന്നു പിന്നിൽ നിന്നും ഒരു വിളി. "ഡീ ഒന്നവിടെ നിന്നെ " ആരാണ് എന്ന് തിരിഞ്ഞ് നോക്കിയപ്പോൾ മറ്റേ പിശാച്. ആ കലിപ്പൻ. "ആരെ വായിനോക്കി നടക്കുവാടി "അവൻ നിന്ടെ.... (ആത്മ ) "ഞാൻ ആരേം വായ്നോക്കിയിട്ടില്ല. " ഞാൻ നല്ല നിഷ്കു ആയിട്ട് പറഞ്ഞു. "പിന്നെ നീ എന്താ ഇവിടെ "അവൻ ഞാൻ പഠിപ്പിക്കുന്ന കോളേജിൽ വന്നിട്ട് ഞാൻ ആരാണെന്ന് ചോദിക്കാൻ താൻ ആരാടോ? (ആത്മ ) "ഡീ നിന്നോടാ ചോദിച്ചത്. നീയെന്താ പിജി ബ്ലോക്കിൽ "അവൻ ഓ... അപ്പൊ ഞാൻ ഡിഗ്രി ഡിഗ്രി സ്റ്റുഡന്റ് ആണെന്നാണോ ഇവൻ വിചാരിച്ചിരുന്നത്. നീ നോക്കിക്കോഡാ ടീച്ചർ ആണെന്ന് പറഞ്ഞു ഞാൻ നിന്നെ ഞെട്ടിക്കാൻ പോവാണ്.

അപ്പോഴേക്കും അവന്ടെ വാനരപ്പട എത്തി. "ഡീ നിന്നോടല്ലേ ചോദിച്ചത് ചെവിപൊട്ടി "അവൻ കലിപ്പായി "ഞാൻ.... ഞാനൊരാളെ കാണാൻ വന്നതാ " "കണ്ട് കഴിഞ്ഞില്ലേ ഇനി പൊക്കോ "അവൻ "മ്മ്മ് "ഞാൻ തിരിഞ്ഞ് നടന്നു. എന്റെ ദൈവമേ ഞാൻ ഇവന്റെ മുമ്പിൽ പൂച്ച ആവുകയാണല്ലോ. "ഡീ ഒന്ന് നിന്നെ " കഴിഞ്ഞില്ലേ (ആത്മ ) ഞാൻ എന്താണെന്നർത്ഥത്തിൽ തിരിഞ്ഞ് നോക്കി. "നീയെന്താ സാരി ഒക്കെ ഉടുക്കുന്നത്. ചുരിദാർ ഇട്ട് വന്നാൽ മതി. കേട്ടല്ലോ. " "മ്മ്മ് " "പൊയ്ക്കോ " പിന്നേ....എന്റെ പട്ടി അനുസരിക്കും. അവൻ പറഞ്ഞതൊക്കെ അനുസരിക്കാൻ ഞാൻ അവന്റെ ആരാ. ദൈവമേ അവൻ എന്റെ സ്റ്റുഡന്റ് ആവണേ...... എന്നിട്ട് വേണം അവനെ ഒന്ന്.... ഒന്നല്ല കുറെ ചോദ്യം ചോദിച്ചു അടിച് അടിച്ച് അവനെ ശരിയാക്കി എടുക്കാൻ. കണ്ണാ... എന്റെ പ്രാർത്ഥന നീ കേൾക്കണേ...  (അർജുൻ ) "നീയെന്തിനാ അവളോട് ദേഷ്യപ്പെട്ടത്.

അവളോടെന്തിനാ സാരി ഉടുക്കണ്ടാന്ന് പറഞ്ഞത് "-ആഷി "എന്റെ പെണ്ണിനോട് ഞാൻ ദേഷ്യപ്പെട്ടു എന്നൊക്കെ ഇരിക്കും. അതിന് നിനക്കെന്താ " "നിന്റെ പെണ്ണോ... അതൊക്കെ എപ്പോ "മനു "അതൊന്നും എനിക്കറിയില്ല. എന്താ, എപ്പോഴാ, എങ്ങനെയാ എന്നൊന്നും അറിയില്ല. അവളുടെ നീളൻ മുടിയോ മാൻ പേട കണ്ണുകളോ നാടൻ ലുക്കോ അതൊന്നുമല്ല. വേറെ എന്തോ ഒന്ന് അവളെ എന്നിലേക്കു അടുപ്പിക്കുന്നുണ്ട്. " "മോനെ ജിജോ, ആഷി ഇവൻ കൈ വിട്ട് പോയി. എനിക്കെന്നാണാവോ ഒരു പെണ്ണിനെ കിട്ടുന്നത്. "മനു "ആദ്യം നിന്റെ ആ കോഴിത്തരം ഒന്ന് നിർത്ത്. അപ്പൊ തന്നെ നല്ലൊരു പെണ്ണ് വരും. "ജിജോ "ജെസി വന്നത് പോലെ ആയിരിക്കുമല്ലേ "മനു "ആ... അതെ.. ഏ നിനക്കെങ്ങനെ മനസ്സിലായി. "ജിജോ അത്ഭുതത്തോടെ ചോദിച്ചു

"പൂച്ച കണ്ണടച്ചു പാൽ കുടിച്ചാൽ അറിയില്ല എന്നാ വിചാരം. ഇതിന് phd എടുക്കേണ്ട കാര്യം ഇല്ല. അവൾക്കും ഇഷ്ടമാണ്. നിനക്കും ഇഷ്ടമാണ്. പിന്നെ എന്താ തുറന്ന് പറഞ്ഞാൽ. "അജു. "ആ പറയണം.നമുക്ക് എന്തായാലും ക്ലാസ്സിൽ പോകാം "ജിജോ "ശരിയാ ഈ പീരിയഡ് മീര മിസ്സാ " അതും പറഞ്ഞു മനു ചാടി തുള്ളി പോയി. പിന്നാലെ ഞങ്ങളും. *** (പൂജ ) "എന്തായിരുന്നു മിസ്സേ അവിടെ "മീര മിസ്സ്‌ എന്റെ അടുത്ത് വന്നിരുന്നു കൊണ്ട് ചോദിച്ചു. "ഞാൻ സ്റ്റുഡന്റ് ആണെന്ന് കരുതി റാഗ് ചെയ്തതാ " "അവരെ തെറ്റ് പറയാനും പറ്റില്ല. ടീച്ചറെ കണ്ടാൽ സ്റ്റുഡന്റ് ആണെന്നെ പറയു. അല്ല ടീച്ചർ എന്തിനാ ഇങ്ങനെ സാരി ഉടുക്കുന്നെ. "മീര അപ്പോഴാണ് ഞാൻ എന്നേം മിസ്സിനേം ശ്രദ്ധിക്കുന്നത് . ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്.

മീരയാണെങ്കിൽ മുടിയൊക്കെ ഷാമ്പൂ ഇട്ട് പാറിപ്പിച്ച് മോഡേൺ സാരി ഒക്കെ ഉടുത്ത് വല്യ ഇയറിങ്‌ ഒക്കെ ഇട്ട് നിൽക്കുന്നു. ശരിക്കും പറഞ്ഞാൽ ഹാപ്പി ഡേയ്സിലെ മിസ്സിനെ പോലെ. ഞാനാണെങ്കിൽ സാരി ഞൊറിഞ്ഞെടുത്ത് ഇഴയെടുത്ത് മുടി കെട്ടി ഒരു പഞ്ചിന് വേണ്ടി തുളസികതിർ ഒക്കെ വെച്ചിട്ടാണ് വന്നിരിക്കുന്നത്. സാധാരണ സ്കൂൾ ടീച്ചറെ പോലെ. "ടീച്ചർ എന്താ ആലോചിക്കുന്നത്. എന്തായാലും ടീച്ചറെ കാണാൻ നല്ല ഭംഗി ആണ്. പിന്നെ ടീച്ചറെ റാഗ് ചെയ്തില്ലേ അത് ടീച്ചറുടെ സ്റ്റുഡന്റസ് ആണ്. അവരുടെ ക്ലാസ്സിലാണ് ടീച്ചർക്ക്‌ ഇൻ ചാർജ്. ഞാനെന്നാൽ പോട്ടെ. ബെല്ലടിച്ചു.

ടീച്ചറുടെ ക്ലാസ്സിലാ ഡ്യൂട്ടി.അവരോട് ഞാൻ ടീച്ചറെ പറ്റി പറയാം. ബൈ " മീര മിസ്സ്‌ അങ്ങനെ പറഞ്ഞപ്പോൾ ഉണ്ടായ സന്തോഷം. തുള്ളി ചാടാൻ തോന്നി. അവൻ എന്റെ സ്റ്റുഡന്റസ് ആണോ.?? ദൈവം ഇത്ര പെട്ടന്ന് എന്റെ ആഗ്രഹം സാധിച്ചു തരുമെന്ന് വിചാരിച്ചില്ല. എന്തായാലും അവനെ ഒരു പാഠം പഠിപ്പിക്കണം. അവനെ എന്റെ കയ്യിൽ കിട്ടട്ടെ. ശരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ. എന്നെ അവന് അറിയില്ല. പൂജ ഓരോന്ന് പ്ലാൻ ചെയ്ത് കൊണ്ടിരുന്നു ..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story