അർജുൻ: ഭാഗം 30

arjun

രചന: കടലാസിന്റെ തൂലിക

"ആഷി, മാളു, ഐഷു നിങ്ങൾ 3 പേരും ഇന്ന് തന്നെ നിങ്ങളുടെ വർക്ക്‌ സ്റ്റാർട്ട്‌ ചെയ്തോളു.. "ലൈബ്രറിയിൽ വെച്ച് പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയായിരുന്നു അമ്മു. "പ്രയർ മുതൽ താങ്ക്സ് പറയാൻ വരെ ഉള്ള ആൾക്കാരെ അറേഞ്ച് ചെയ്യണം. ഗസ്റ്റ്‌കളെ ഒന്നും വിട്ട് പോവാൻ പാടില്ല. പ്രോഗ്രാം ഏറ്റവും ബെസ്റ്റ് ആവണമെന്നാണ് കമ്മിറ്റി തീരുമാനം. സൊ നമുക്ക് വേണമെങ്കിൽ വല്ല സ്പെഷ്യൽ ഗസ്റ്റിനെയും വിളിക്കാം. ലൈക് ആക്ടർസ്. " "അങ്ങനെ ആണെങ്കിൽ ടോവിനോയെ കൊണ്ട് വന്നാൽ മതി. "മാളു ആവേശത്തോടെ പറഞ്ഞു. "ആ. ടോവിനോ മതി. ചേച്ചി ടോവിനോ ഫാൻ ആണോ. "മാളുവിനെ നോക്കി തികഞ്ഞ ആവേശത്തോടെ ഐഷുവും ചോദിച്ചു. "ആ. നീയോ "മാളു "ഞാനും. അപ്പോൾ അടി. "അവർ രണ്ട് പേരും പരസ്പരം കൈ കോർത്തടിച്ചു.

ആഷി അത് കണ്ട് ഐഷുവിനെ നോക്കി പേടിപ്പിച്ചു. "എന്നാൽ നീ കൊണ്ട് വാടി ടോവിനോയെ".അവൻ ഐഷുവിനെ നോക്കി പറഞ്ഞതും അവന്റെ കലിപ്പ് കണ്ട് " അവൾ അമ്മുവിനെയും മാളുവിനെയും ദയനീയമായി നോക്കി. "ഞങ്ങൾ കൊണ്ട് വരും.നമ്മടെ ഇരിഞ്ഞാലക്കുടക്കാരൻ അല്ലെ.. "മാളു "അപ്പോൾ നിന്റെ വീട് എവിടെയാ. "ആഷി "തൃശൂര്... "മാളു ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞു. "ആ. ബെസ്റ്റ്. "ആഷി വന്ന ചിരി അടക്കി പിടിച്ചു. "എന്തുട്ടാ ഗഡി ഇത്ര വല്ലാണ്ട് ചിരിക്കാൻ. നിനക്ക് തൃശൂർത്തെ ക്രാങ്ങളെ പറ്റി അറീല. അവരെ പറ്റി പറഞ്ഞാലുണ്ടല്ലോ അവർ നിന്നെ വടിച്ചെടുത് ഭിത്തിയിൽ പടാക്കും."അവൾ പറയുന്നത് കേട്ട് അവൻ അന്തം വിട്ട് അവളെ നോക്കി. "പടച്ചോനെ.. ഇത് ഏത് ഭാഷ. "ആഷി തലയിൽ കൈ വെച്ചു.

"മലയാളം." മാളു ഇളിച്ചു കൊണ്ട് പറഞ്ഞു. അത് കേട്ടതും ഐഷുവും അമ്മുവും അവനെ നോക്കി പൊട്ടി ചിരിച്ചു. ഐഷു ചിരിക്കുന്നത് കണ്ട് അവൻ അവളെ രൂക്ഷമായി നോക്കി. അതോടെ അവളുടെ ചിരി നിന്നു. "എന്റെ ആഷി.. അത് തൃശൂർ സ്ലാങ് ആണ്. ഈ തൃശൂർക്കാരെ കളിയാക്കി പറയുന്നത് മാളുവിന് ഇഷ്ടം അല്ല. അത് വിട്. പിന്നെ മാളു.. ടോവിനോയെ തന്നെ വിചാരിച്ചു ഇരിക്കേണ്ട. നമ്മുടെ ക്ലാസ്സിൽ പോയി അവരോടും കൂടി അഭിപ്രായം ചോദിക്ക്. എന്നിട്ട് കുറച്ചു അധികം ലിസ്റ്റ് ഉണ്ടാക്ക്. എന്നിട്ട് ഓരോത്തരെ ആയി പോയ്‌ കാണു.. ഈ ഡേറ്റിന് ആർക്കാണ് ഒഴിവുള്ളത് എന്ന് അറിയില്ലല്ലോ. പിന്നെ ഫണ്ടിന്റെ ഒക്കെ കാര്യം ഒക്കെ നോക്കുന്നത് വിഷ്‌ണു സർ ആണ്. സാറിനോട് ചോദിച്ചാൽ എല്ലാം പറഞ്ഞു തരും. ഫണ്ട് കൂടി നോക്കിയിട്ട് വേണം ഗസ്റ്റിനെ ഒക്കെ വിളിക്കാൻ.

പിന്നെ നമ്മുടെ കമ്മിറ്റിയിൽ തന്നെ ആണ് അറേഞ്ച്മെന്റ്സും വരുന്നത്. സൊ അതും നമ്മൾ തന്നെ ചെയ്യണം. നമ്മുടെ ക്ലാസ്സിലെ കുട്ടികളെ നിങ്ങളുടെ എന്തു ആവശ്യത്തിനും വിളിക്കാവുന്നതാണ്.അവരും ഇതിലെ മെംബേർസ് അല്ലേ. ഇതിന്റെ ഒപ്പം തന്നെ ഓണം സെലിബ്രേഷന്റെ പ്രോഗ്രാംസ് കൂടി നോക്കിക്കോളൂ.. ഇത് രണ്ടിനും തമ്മിൽ 3ദിവസത്തെ ഗ്യാപ് അല്ലെ ഉള്ളു.. ചുരുക്കി പറഞ്ഞാൽ ടൈം കുറവാണ്. വർക്ക് കൂടുതലും".അവൾ പറഞ്ഞു തീർന്നതും അവർ ഒന്ന് ദീർഘ നിശ്വസിച്ചു. "ആ. ഒരു കാര്യം "കൂടി. "കഴിഞ്ഞില്ലേ.. ഇനിയുമുണ്ടോ.. "മാളു തളർച്ചയോടെ പറഞ്ഞു. അമ്മു ഒന്ന് ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി : "നമ്മുടെ ക്ലാസ്സിലെ എല്ലാ കുട്ടികളും കൂടി ഒന്നിച്ചു ഒരു പ്രോഗ്രാം പ്രിൻസിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്‌താൽ നന്നായിരിക്കും. എന്തു വേണമെന്ന് നിങ്ങൾ ആലോചിചോളൂ..

പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ടി ഒരു റൂം സെറ്റ് ചെയ്തിട്ടുണ്ട്. അവിടെ വെച്ച് ഡിസ്‌കസ് ചെയ്യാം. പിന്നെ ഐഷുവിന് ഇങ്ങനെ ഒന്നും ചെയ്ത് എക്സ്പീരിയൻസ് ഇല്ലാത്തതാണ്. അവൾക്ക് എല്ലാം പറഞ്ഞു കൊടുത്തു എല്ലാത്തിലും ഉൾക്കൊള്ളിക്കണം കേട്ടല്ലോ. " അവൾ അത് പറഞ്ഞു തീർന്നതും ആഷി ഐഷുവിനെ ഒരു വല്ലാത്ത നോട്ടം നോക്കി. 'പടച്ചോനെ...ഇവന്റെ ഈ നോട്ടം ശരിയിലല്ലോ.. എനിക്കുള്ള പണി ഓൺ തെ വേ ആണെന്നുറപ്പായി..... 'ഐഷു മനസ്സിൽ വിചാരിച്ചു കൊണ്ട് അവനെ നോക്കി ഇളിച്ചു. ***** വിഷ്ണു 2nd ഇയർ ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്യൂൺ ഒരു ബുക്കുമായി വന്നത്. "ഡാ മനു.. സ്റ്റാഫ്‌ മീറ്റിംഗ് ആണെന്ന് പറയാനായിരിക്കുമോ." ജിജോ "ഓ.. ഇപ്പോഴും കുഞ്ഞു കുട്ടികളുടേത് പോലെ തന്നെയാണല്ലോ നീ ..

ഒരു മാറ്റവും ഇല്ല. പണ്ട് ആയിരുന്നു പ്യൂൺ ഒന്ന് വരുമ്പോഴേക്കും സ്റ്റാഫ്‌ മീറ്റിങ്ങും ഉച്ചക്ക് ക്ലാസ്സ് വിടുമെന്നും ഒക്കെ ആ ഒരു മിനിറ്റിനുള്ളിൽ ചിന്ദിക്കുന്നത്. നിനക്ക് ഒരു മാറ്റവും ഇല്ല. മോശം മോശം. "മനു "നീ വല്ലാതെ കളിയക്കോന്നും വേണ്ട. നീ പറയാത്തത് ഒന്നും അല്ലല്ലോ...." മനു ജിജോക്ക് ഒന്ന് ഇളിച്ചു കൊടുത്തു. "എന്നാലും എന്തായിരിക്കും. "മനു "ഇപ്പോൾ വായിക്കും. അപ്പോൾ അറിയാം. ആ ആഷിയും അജുവും ഒന്നും ഇല്ലാത്തത് കൊണ്ടാണ്. അല്ലെങ്കിൽ ഈ മാരണത്തെ സഹിക്കെണ്ടായിരുന്നു." ജിജോ മുകളിലേക്ക് നോക്കി പറഞ്ഞു. "ആരാടാ.. മാരണം.. ആരാന്ന്" മനു ജിജോയുടെ നേർക്ക് വന്നു. "സ്റ്റുഡന്റ്സ്.. ഓൾ ഓഫ് യു ലിസൺ.. " വിഷ്ണു സർ പറഞ്ഞതും അവർ ഡീസെന്റ് ആയി. "നെക്സ്റ്റ് പീരിയഡ് ഞാൻ പോയിക്കഴിഞ്ഞാൽ പ്രോഗ്രാംസിന് ഉള്ളവർ എല്ലാം ലീഡേഴ്സിന് പേര് കൊടുക്കണം.

നാളെ പ്രാക്ടീസ് തുടങ്ങാം. ഇപ്പോൾ മാളവിക സ്റ്റാഫ്‌ റൂമിലേക്ക് ചെല്ലൂ.. " ബിൻഗോ കളിക്കുകയായിരുന്ന മാളു അവളുടെ പേര് എന്തിനോ പറയുന്നുണ്ട് എന്ന് മനസ്സിലായി . "എടി.. സർ എന്താ പറഞ്ഞെ..."മാളു ജെസിയോട് സംശയപൂർവ്വം ചോദിച്ചു "ആവോ..എനിക്കെങ്ങനെ അറിയാം. ഇവിടെ ഫുൾ കോൺസെൻട്രേഷനിൽ ആണ്."ജെസി "യേ... ബിൻഗോ ഫസ്റ്റ്. "ആരോ ഉച്ചത്തിൽ വിളിച്ചു പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി അങ്ങോട്ട്‌ നോക്കി. കൂടെ മാളുവും നോക്കിയപ്പോൾ ജെസി .....!! " ഡീ.. മാളു .. എനിക്ക് ബിൻഗോ ഫസ്റ്റ്. ഇനി പോപ്പിൻസ് വാങ്ങി തരണം.. കേട്ടല്ലോ.. എന്നെ പറ്റിക്കരുത്. " പെട്ടന്നാണ് ജെസിക്ക് താൻ എത്ര ഉറക്കെ ആണ് സംസാരിച്ചത് എന്ന് ഓർമ്മ വന്നത്. അവൾ എല്ലാവരെയും നോക്കി ചമ്മിയ ചിരി ചിരിച്ചു. വിഷ്ണു ദേഷ്യം കൊണ്ട് വിറച്ചു.

"ബോത്ത്‌ ഓഫ് യു സ്റ്റാൻഡ് അപ്പ്‌." അവർ പേടിച്ചു കൊണ്ട് എഴുന്നേറ്റു. "സീ മിസ്സ്‌ മാളവിക ആൻഡ് ജെസി. ഇതൊരു ക്ലാസ്സ്‌ ആണ്. അല്ലാതെ നിങ്ങൾ തോന്നിയ പോലെ നടക്കുന്ന സ്ഥലമോ ചന്തയോ അല്ല. നിങ്ങൾക്ക് കൂത്താടി നടക്കണമെങ്കിൽ അതിനുള്ള സ്ഥലം വേറെയാണ്. ഇവിടെ ഒരുപാട് മാന്യദയുള്ള കുട്ടികൾ പഠിക്കുന്നതാണ്. നിങ്ങളായിട്ട് ഇതിനെ നാശമാക്കരുത്."വിഷ്ണു അത് പറയുമ്പോഴൊക്കെ അവർ തല കുമ്പിട്ടു നിൽക്കുകയായിരുന്നു. "മാളവിക വന്നതോട് കൂടിയാണ് ഈ ക്ലാസ്സ് ഒരു ചന്തയായി മാറിയത്. നല്ലവരായ കുട്ടികളെ എല്ലാം വഴി തെറ്റിക്കാൻ ഉണ്ടായ സന്തതി. താൻ എന്തിനാടോ കെട്ടി ഒരുങ്ങി വരുന്നത്. പഠിക്കാൻ അല്ല എന്നുറപ്പാണ്.അങ്ങനെ ആണെകിൽ വീട്ടിൽ തന്നെ ഇരുന്നാൽ പോരെ.ഓ.. വീട്ടിൽ ഇരുന്നാൽ പിന്നെ ഇങ്ങനെ നടക്കാൻ പറ്റില്ലല്ലോ അല്ലെ..

" വിഷ്ണു സർ പറയുന്നത് ഒക്കെ കേട്ട് മനു ദേഷ്യം കൊണ്ട് വിറച്ചു. അവൻ എഴുന്നേറ്റു പറയാൻ പോയപ്പോഴേക്കും ജിജോ അവന്റെ കയ്യിൽ പിടിച്ചു വേണ്ട എന്ന് കാണിച്ചു. അവൻ സ്വയം നിയന്ത്രിച്ചു. ജെസി തല കുമ്പിട്ട് നിൽക്കുമ്പോഴാണ് ഡെസ്കിലേക്ക് വെള്ളം തുള്ളിയായി ഇറ്റി വീഴുന്നത് കണ്ടത്. മാളു കരയുകയാണെന്ന് അവൾക്ക് മനസ്സിലായി. അവൾ മാളുവിന്റെ കയ്യിൽ മുറുകെ പിടിച്ചു. മാളു തല ഉയർത്തി വിഷ്ണുവിനെ നോക്കി. അവൻ ഒന്ന് ഞെട്ടിയെങ്കിലും ആ ഞെട്ടൽ മറച്ചു വെച്ചുകൊണ്ട് വീണ്ടും ചൂടായി. "എന്തു പറഞ്ഞാലും ഉണ്ടാവും ഈ കള്ള കണ്ണുനീർ. ഇത് ഇങ് വരുത്തിയാൽ പിന്നെ ആരും ഒന്നും പറയില്ലല്ലോ അല്ലെ.. ബോത്ത്‌ ഓഫ് യു ഗെറ്റ് ഔട്ട്‌ ഫ്രം മൈ ക്ലാസ്സ്‌. " അവൻ ഉച്ചത്തിൽ പറഞ്ഞതും മാളു ഇറങ്ങി ഓടി. പിന്നാലെ ജെസിയും. അതുകണ്ടു മനു എഴുന്നേറ്റ് അവരുടെ അടുത്തേക്ക് പോകാൻ പോയി.

ജിജോ വേഗം അവന്റെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി. "എന്താടാ പുല്ലേ.. എന്റെ പെണ്ണാണ് ആ കരഞ്ഞു കൊണ്ട് ഓടിയത്. ഇവനിട്ട് രണ്ടു പൊട്ടിച്ചിട്ട് അവളുടെ അടുത്തേക്ക് പോവാതെ എനിക്കൊരു സമാധാനവും ഉണ്ടാവില്ല. " "എന്റെ മനു.. എനിക്കും അവനിട്ടു പൊട്ടിക്കണം എന്നുണ്ട്. അവൾ എന്റെ അനിയത്തി കുട്ടിയല്ലേ.. ഇപ്പോൾ നീ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയാലോ അയാൾക്കിട്ട് പൊട്ടിച്ചാലോ പ്രശ്നം നിനക്ക് മാത്രമല്ല. മാളുവിനും കൂടിയാണ്. ഇപ്പോൾ നമുക്ക് എങ്ങനെയെങ്കിലും ഇവിടെ നിന്ന് ചാടണം. "ജിജോ മനുവിനെ ഉപദേശിച്ചു. "ബാക്ക് ബെഞ്ചിൽ എന്താ അവിടെ. രണ്ടു പേരും എഴുന്നേറ്റു മാറി നിന്നെ.. "വിഷ്ണു "എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്. ഒരുമാതിരി കുഞ്ഞു കുട്ടികളോട് പെരുമാറുന്നത് പോലെ.. നമ്മൾ സ്റ്റുഡന്റസ് ആണ്. കോളേജ് സ്റ്റുഡന്റസ്. അതും പിജി. ഇവർക്ക് എന്താ ബോധം ഇല്ലേ.."

മനുവിന്റെ ദേഷ്യം അടങ്ങാനാവാതെ അവൻ ജിജോയോട് ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. "എന്താണവിടെ. എഴുന്നേൽപ്പിച്ചു നിർത്തിയാലും സംസാരം നിർത്തില്ലല്ലേ.. നിങ്ങളോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. " വിഷ്ണു വീണ്ടും ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി. "ഇയാളെന്താ ഗേൾസിനെ മാത്രമേ പുറത്താക്കുകയുള്ളു.. ബോയ്സിനെ പുറത്താക്കിയാൽ എന്ധെങ്കിലും സംഭവിക്കുമോ.." മനു വീണ്ടും അവന്റെ ചെവി തിന്നു കൊണ്ടിരുന്നു. "ചിലപ്പോൾ അയാൾക്ക് ഗേൾസിനെ അലർജി ആയിരിക്കും. "ജിജോ വിഷ്ണുവിനെ നോക്കി പുച്ഛിച്ചു. "ഇനി ഇപ്പോൾ എന്താ ചെയ്യുക."മനു "ഇനി ഒറ്റ വഴിയേ ഉള്ളു.." ജിജോ "എന്തു വഴി." മനു ആകാംഷയോടെ ചോദിച്ചു. "എല്ലാവർക്കും മനസ്സിലായില്ലേ.. "വിഷ്ണു അത് പറഞ്ഞതും ജിജോ ഉറക്കെ അട്ടഹസിക്കാൻ തുടങ്ങി. എല്ലാവരും അവരെ നോക്കിയപ്പോൾ ഒന്നും മനസ്സിലാകാതെ മനുവും നോക്കി. "ഇത്ര നേരം മനസ്സിലാക്കി തരുവായിരുന്നോ...".

മനുവിന് ബൾബ് കത്തിയതും മനുവും നല്ലോണം ചിരിക്കാൻ തുടങ്ങി.അവരുടെ ചിരി കണ്ട് ക്ലാസ്സ്‌ മുഴുവൻ സാറിനെ നോക്കി അട്ടഹസിച്ചു ചിരിച്ചു. വിഷ്ണുവിന് അത് കണ്ട് ദേഷ്യം അരിച്ചു കയറി. "ഗെറ്റ് ഔട്ട്‌......... "വിഷ്ണു അവരെ നോക്കി അലറിയതും അവർ ജീവനും കൊണ്ടോടി. ഓടി വാക മര ചുവട്ടിൽ എത്തിയതും അവർ വീണ്ടും ചിരി തുടങ്ങി. അത് ഒന്ന് കെട്ടടിങ്ങിയപ്പോൾ അവർ അതിന്റെ തണലിൽ ഇരുന്നു. "അവർ എവിടെയായിരിക്കും". മനു "ഫോൺ ഒന്നും കൊണ്ട് പോയിട്ടില്ലല്ലോ അറിയാൻ. ഇവിടെ ഒന്നും കാണുന്നില്ല. അത് കൊണ്ട്... "ജിജോ പറഞ്ഞു നിർത്തിയതും അവർ പരസ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ചു. എന്നിട്ട് എഴുന്നേറ്റ് നടന്നു. ***** "മാളു ഇങ്ങനെ കരയല്ലേ.. മതിയട.. എത്ര നേരമായി തുടങ്ങിയിട്ട്. "

ലൈബ്രറിയിൽ എത്തിയപ്പോൾ തന്നെ കണ്ടു ഡെസ്കിൽ തല വെച്ച് കിടക്കുന്ന മാളുവിനെയും അവളുടെ ഓപ്പോസിറ്റ് ആയി ഇരുന്നു അവളെ സമാധാനിപ്പിക്കുന്ന ജെസിയെയും. അവളെ കണ്ടപ്പോൾ മനുവിന്റെ ഹൃദയം വിങ്ങി. ജിജോ ശബ്ദം ഉണ്ടാക്കാതെ ജെസിയെയും വിളിച്ചു പുറത്തേക്ക് പോയി. പുറത്തെത്തിയതും ജെസി ജിജോയുടെ കൈ വിടുവിപ്പിച്ചു. "അവിടെ മാളു ഇരുന്നു കരയുവാ.. എപ്പോൾ തുടങ്ങിയതാണെന്നോ.. ഞാൻ ചെന്ന് അവളെ സമാധാനിപ്പിക്കട്ടെ... "ജെസി "അവളെ സമാധാനിപ്പിക്കാൻ അവിടെ മനു ഉണ്ട്. ആ കാര്യം ഓർത്തു നീ വിഷമിക്കണ്ട. "അവൻ അത് പറഞ്ഞപ്പോൾ അവൾ അവനെ നോക്കി പുഞ്ചിരിച്ചു. "എന്തായാലും ക്ലാസ്സിൽ നിന്ന് പുറത്താക്കി. ഇനി നമുക്കൊന്ന് കറഞ്ഞിയിട്ടൊക്കെ വരാം.. നീ ഇങ് വന്നെടി.." ജിജോ അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവളും ചിരിച്ചു കൊണ്ട് അവന്റെ കൂടെ പോയി. *****

മാളു ഇത് വരെ തല ഉയർത്തിയിരുന്നില്ല.പക്ഷെ കരച്ചിൽ അറിയിക്കാൻ അവളുടെ തേങ്ങലുകൾ ഇടയ്ക്കിടെ ഉയർന്നു കേട്ടു. മനു അവളുടെ അടുത്തേക്ക് പോയി. അവളിലേക്കുള്ള അകലം കുറയും തോറും അവന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി. അവൾ അവനെ കണ്ടാൽ എന്തു പ്രതികരിക്കും എന്നവന് അറിയില്ലായിരുന്നു. എന്നാലും വരുന്നത് കാണാം എന്ന് വെച്ച് അവൻ അവളുടെ അടുത്ത് പോയി നിന്ന് അവളുടെ ചുമലിൽ കൈ വെച്ചു. പൊടുന്നനെ അവൻ പോലും പ്രതീക്ഷിക്കാതെ അവൾ അവനെ ഇറുക്കെ പുണർന്നു കൊണ്ട് കരഞ്ഞു...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story