അർജുൻ: ഭാഗം 31

arjun

രചന: കടലാസിന്റെ തൂലിക

മനു അവളുടെ അടുത്തേക്ക് പോയി. അവളിലേക്കുള്ള അകലം കുറയും തോറും അവന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി. അവൾ അവനെ കണ്ടാൽ എന്തു പ്രതികരിക്കും എന്നവന് അറിയില്ലായിരുന്നു. എന്നാലും വരുന്നത് കാണാം എന്ന് വെച്ച് അവൻ അവളുടെ അടുത്ത് പോയി നിന്ന് അവളുടെ ചുമലിൽ കൈ വെച്ചു. പൊടുന്നനെ അവൻ പോലും പ്രതീക്ഷിക്കാതെ അവൾ അവനെ ഇറുക്കെ പുണർന്നു കൊണ്ട് കരഞ്ഞു. അവൻ ഞെട്ടി തരിച്ചു. "ജെസി... ഡീ.. ഞാൻ.. ഞാനാണോ നിങ്ങളെ ചീത്തയാകുന്നത്. സോറിടി.. എന്നോട് ക്ഷമിക്ക്. ഞാൻ ഇനി നിങ്ങളെ ചീത്ത ആക്കില്ല " 'ഓ.. അപ്പൊ ജെസി ആണെന്നാണ് വിചാരിച്ചത്.' വിഷ്ണു സർ പറഞ്ഞത് മുഴുവൻ അവളുടെ മനസ്സിൽ കൊണ്ടിട്ടുണ്ടെന്ന് അവന് മനസ്സിലായി. ബെഞ്ചിൽ തന്നെയിരുന്ന് അവന്റെ കാലിനെ ഇറുകി കെട്ടി പിടിക്കുന്ന അവളെ നോക്കി അവൻ ഒരു നിമിഷം നിന്നു. പിന്നെ പുഞ്ചിരിച്ചു കൊണ്ട് അവളുടെ മുടി യിൽ പതിയെ തടവി.'ഞാനാണെന്ന് വിചാരിച്ചാണ് കെട്ടി പിടിച്ചിരുന്നതെങ്കിൽ 'എന്നവൻ ആശിച്ചു പോയി.

കുറച്ചു നേരത്തിനു അവൾ എഴുന്നേറ്റു. മുഖം ഉയർത്തി നോക്കിയപ്പോൾ അവനെ കണ്ടതും അവളുടെ മുഖത്തു നിന്ന് സങ്കടം മാറി ദേഷ്യമായി. "താനോ.. താൻ എന്താ ഇവിടെ.. "അവൾ ചുറ്റും നോക്കി. ജെസി അവിടെ ഉണ്ടായിരുന്നില്ല. മനുവിനെ ആണ് താൻ ചുറ്റി പിടിച്ചിരുന്നതെന്ന് അവൾക്ക് മനസ്സിലായി. അവൾക്ക് ചമ്മൽ വന്നു എങ്കിലും അതവൾ മറച്ചു വെച്ച് കലിപ്പ് മൂഡ് ഓൺ ആക്കി. "ഡോ.. തന്നോട് ആണ് ചോദിച്ചത്. താൻ എന്താ ഇവിടെ. "അവൾ ഒന്ന് കൂടി ചുറ്റും നോക്കിയപ്പോൾ അവിടെ ഒന്നും ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ലെന്ന് മനസ്സിലായി. "മാളു.. നിനക്ക് എന്താ പറ്റിയത്. കുറെ ദിവസമായി ശ്രദ്ധിക്കുന്നു. നല്ല ഫ്രണ്ട്‌സ് ആയിരുന്നില്ലേ നമ്മൾ. പെട്ടന്ന് എന്താ പറ്റിയത്. "മനു വളരെ അധികം വിഷമത്തോടെ ചോദിച്ചു. "എനിക്ക് ഒന്നും പറ്റിയില്ല. ഇത് പോലെ ഉള്ള വായ്നോക്കികളുമായി സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ല. " അവൾ പറഞ്ഞത് കേട്ടതും അവന് ദേഷ്യം അരിച്ചു കയറി. "എണീക്കടി.. എണീക്കാൻ" അവൾ അവനെ നോക്കി പുച്ഛിച്ചു. "ച്ചി.. എണീക്കാൻ. " അവൾ ഞെട്ടി എഴുന്നേറ്റു. "നടക്ക്.. "

അവൻ എന്തിനാ അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെങ്കിലും അവന്റെ ദേഷ്യം കണ്ട് അവൾ ഒന്നും ചോദിക്കാതെ അവന്റെ പിന്നാലെ പോയി. അവൻ നടന്ന് ബൈക്ക് പാർക്കിംഗ് പ്ലേസിൽ എത്തി. അവൻ ബുള്ളറ്റ് എടുത്ത് സ്റ്റാർട്ട്‌ ചെയ്തു. അവളോട് കേറാൻ പറഞ്ഞു. അവന്റെ കലിപ്പ് മാറിയിരുന്നില്ല. അവൾ പേടിയോടെ അവനെ നോക്കി. "കൊല്ലാൻ കൊണ്ട് പോവുകയല്ല. ഉച്ചക്ക് മുൻപ് തിരിച്ചെത്താം. കയറു.. " അവൾ ചുറ്റും നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി പതിയെ അവന്റെ ബുള്ളറ്റിന് ബാക്കിൽ കയറി. "പിടിച്ചിരിക്കാൻ പ്രത്യേകിച്ച് പറയണോ.. " "ഞാൻ ഹോൾഡറിൽ പിടിച്ചിട്ടുണ്ട്. അത് മതി. " അവൻ പിന്നെ ഒന്നും പറയാതെ ബുള്ളറ്റ് മുന്നോട്ടെടുത്തു. അത് ഒരുപാട് ദൂരം താണ്ടി. മാളു അവന്റെ പുറത്തു തല വെച്ച് കിടന്നു. അത് അവനിൽ ഒരു പുഞ്ചിരി ഉണർത്തി. കുറച്ചു ദൂരം കൂടി ചെന്നതും അവന്റെ ഷർട്ട്‌ നനയുന്നതവൻ അറിഞ്ഞു. അവൾ കരയുകയാണെന്ന് മനസ്സിലായതും അവൻ ബുള്ളറ്റ് സ്പീഡിൽ ഓടിച്ചു. വൈകാതെ അവന്റെ ബുള്ളറ്റ് നിന്നു. അവളുടെ കണ്ണീർ തോർന്നിരുന്നില്ല.

അവൾ തല പൊന്തിച്ചു സ്ഥലം നോക്കി. അവിടം കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. ശാന്ത സുന്ദരമായ പ്രദേശം. ചുറ്റും കിളികളുടെ ശബ്ദം. വെള്ളത്തിന്റെ ശബ്ദം കേട്ടതും അവൾ അങ്ങോട്ട് പോയി. ദൂരെ നിന്ന് വെള്ളച്ചാട്ടം കാണാം. അതിലൂടെ ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു. അത്യാവശ്യം നല്ല കാറ്റ് ഉണ്ടായിരുന്നു അവിടെ. അവൾക്ക് അവിടം വളരെ ഇഷ്ടമായെന്ന് അവളുടെ കണ്ണുകൾ വിളിച്ചോതുന്നുണ്ടായിരുന്നു. അവൾ രണ്ട് കയ്യും നീട്ടി വെച്ച് കണ്ണടച്ച് ആഞ്ഞു ശ്വസിച്ചു. പൂക്കളുടെ മണം അനുഭവപ്പെട്ടതും അവളിൽ ഒരു ചെറു പുഞ്ചിരി ഉതിർന്നു. അവൾക്ക് ചുറ്റും പൂമ്പാറ്റകൾ വട്ടമിട്ട് പറന്നു. പിന്നിൽ നിന്ന് അവളെ പുണരാൻ അവന് തോന്നി. തന്റെ ചിന്ത മാറ്റി വെച്ചവൻ അവൾക്ക് കുറച്ചു മുമ്പിലായി നിന്നു. അവളപ്പോഴും കണ്ണടച്ച് പ്രകൃതിയെ ആസ്വദിക്കുകയായിരുന്നു. "മാളു.. "അവൻ അവളെ ആർദ്രമായി വിളിച്ചു. അവൾ കണ്ണ് തുറന്നു അവനെ നോക്കി. "എന്തിനാഡി നീ എന്നോടിങ്ങനെ പെരുമാറുന്നത്. നിന്റെ ഓരോ അവഗണനയും എനിക്ക് താങ്ങാൻ പറ്റില്ലടാ. "അവൻ അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

ഒപ്പം അവളുടെയും. "അന്ന് ഞാൻ ആ കുട്ടികളോട്' ഈ പ്രായത്തിൽ ഇങ്ങനെ ഒക്കെ ഉണ്ടാകുന്നത് സ്വാഭാവികം ആണ്. അത് തെറ്റൊന്നും അല്ല. എന്റെ ജീവിതത്തിൽ ഇനി ഒരേ ഒരു പെണ്ണെ ഉണ്ടാവുകയുള്ളു 'എന്നൊക്കെ ആണ് പറയാൻ വന്നത്. അല്ലാതെ.. അല്ലാതെ നീ വിചാരിക്കുന്നത് പോലെ ഒന്നും ഇല്ല. എന്നെ ഒന്ന് മനസ്സിലാക്ക് മാളു...എനിക്ക് നീയില്ലാതെ പറ്റില്ല. " അവൻ അത് പറയുമ്പോഴെല്ലാം ജെസിയെ കുറിച്ച് ആലോചിക്കുകയായിരുന്നു... അവൾ എന്തു ഭാഗ്യവതിയാണല്ലേ.. മനുവിനെ പോലെ ഒരു സ്നേഹമുള്ള ആളെ തന്നെ കിട്ടിയില്ലേ.സ്നേഹം അനുഭവിക്കാനും വേണം ഒരു ഭാഗ്യം. എനിക്ക് ആ ഭാഗ്യം ഇല്ലാതെ പോയി. അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി ഇറ്റി വീണു. "നീ ഒരിക്കലും കരയരുത് മാളു.. നിന്റെ കണ്ണുനീർ എന്നെ അത്രത്തോളം ചുട്ടു പൊള്ളിക്കുന്നുണ്ട്." അവൾ തല ഉയർത്തി അവനെ നോക്കി. "നീ എന്നോട് സംസാരിച്ചില്ലെങ്കിലും ഒരിക്കലും വിഷമിച്ചിരിക്കരുത്. ഞാൻ അറിയുന്നുണ്ടായിരുന്നു എന്നോട് മിണ്ടാതെ ദേഷ്യപ്പെട്ട് ഇരിക്കുന്ന സമയത്തും നിന്റെ വിഷമങ്ങൾ ആരോടും പറയാതെ നീ സ്വയം ഉരുകുന്നത്. "

അവൾ അത്ഭുതത്തോടെ അവനെ നോക്കി. അവനവളിൽ നിന്ന് നോട്ടം തെറ്റിച് ദൂരേക്ക് നോക്കി. "എനിക്ക് ആരോടും പറയാൻ പറ്റാത്ത വിഷമങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ ഇവിടെ ആണ് വരാർ.ഇവിടെ എത്തുമ്പോൾ ഈ ശാന്തമായ അന്തരീക്ഷത്തിൽ നിൽക്കുമ്പോൾ തന്നെ എന്റെ പ്രശ്നങ്ങൾ എല്ലാം ഈ പുഴയിൽ ഒലിച്ചു പോകുന്നത് പോലെ തോന്നും. അതാണ് ഞാൻ നിന്നെയും ഇങ്ങോട്ട് കൊണ്ട് വന്നത്. നിന്റെ പ്രശ്നങ്ങൾ എന്നോട് പറഞ്ഞില്ലെങ്കിലും ഇവയോട് പറയു.. മൗനമായി. അത് കഴിഞ്ഞു നീ ദുഃഖിക്കാൻ പാടില്ല. നിന്റെ മൗനം അത്രമേൽ എന്നിൽ ഭ്രാന്തമാക്കുന്നുണ്ട്. " അവൻ അവളിൽ നിന്ന് മാറി ദൂരെ നിന്ന് അവളെ വീക്ഷിക്കാൻ തുടങ്ങി. ഇത് വരെയുള്ള വിഷമങ്ങളെ ആ പുഴയിൽ ഒഴുക്കി കളഞ്ഞു അവളും ദൂരേക്ക് നോക്കി നിന്നു. കൈ രണ്ടും മാറിൽ പിണച്ചു കെട്ടി നിർവികാരതയോടെ നിന്നു. കണ്ണിൽ നിന്ന് നീർ തുള്ളികൾ ഇറ്റി വീഴുന്നുണ്ടായിരുന്നു. ഏറെ നേരം അവിടെ നിന്നതിനു ശേഷം അവർ യാത്രയായി. കുറച്ചു പോയിക്കഴിഞ്ഞതും അവൻ ഒരു തട്ട് കടയുടെ മുമ്പിൽ വണ്ടി നിർത്തി.

അവൾ സംശയത്തോടെ അവനെ നോക്കി. "ഇറങ്ങു.. 11.30ആയി. ഈ നേരത്ത് എന്തായാലും ചോറ് തിന്നാൻ പറ്റില്ല. നമുക്കൊരു ചായ കുടിക്കാം. " അവൾ ചിരിച്ചു കൊണ്ട് അവന്റെ പിന്നാലെ പോയി. അവൻ ഒരു ചായയും വടയും അവൾക്ക് കൊടുത്തു. അവനും കുടിച്ചു. "ഫ്രണ്ട്‌സ് "മാളു പുഞ്ചിരിയോടെ അവനു നേരെ കൈ നീട്ടി. "കട്ട ഫ്രണ്ട്‌സ് "അവനും ചിരിച്ചു. തിരിച്ചു കോളേജിലേക്കുള്ള യാത്രയിൽ അവർ തീർത്തും സംതൃപ്തരായിരുന്നു. അവൻ പറയാതെ തന്നെ അവൾ അവന്റെ തോളിൽ തല ചായ്ച്ചു കൊണ്ട് കൈ വയറിനെ ചുറ്റി പിടിച്ചു. നഷ്ടപ്പെട്ടതെന്ദോ തിരിച്ചു കിട്ടിയ സന്തോഷം അവരിൽ നിറഞ്ഞു നിന്നു........ തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story