അർജുൻ: ഭാഗം 32

arjun

രചന: കടലാസിന്റെ തൂലിക

അവർ ബൈക്ക് പാർക്ക് ചെയ്തു വന്നപ്പോഴേക്കും വാകമരച്ചുവട്ടിൽ എല്ലാവരും ഹാജരായിരുന്നു. "എവിടെയായിരുന്നു രണ്ടും " ആഷി അത് ചോദിച്ചപ്പോൾ അവർ രണ്ടും താഴോട്ട് നോക്കി നിന്നു. "എന്താണ് ഒന്നും മിണ്ടാത്തത്. ഇവിടെ രണ്ട് പേര് ഇപ്പോൾ ബീച്ചിൽ പോയി വന്നതേയുള്ളൂ. അവരെ ഒന്ന് കൊസ്റ്റ്യൻ ചെയ്ത കഴിയുമ്പോഴേക്കും അടുത്ത പെയർ വന്നു. എന്താ ഇതിനൊക്കെ അർത്ഥം.ഞാൻ ഇപ്പോഴും ഇവിടെ സിംഗിൾ ആയിട്ട് നിൽക്കുന്നുണ്ട്. അത് കൊണ്ട് വല്ലാതെ കറങ്ങാൻ നിൽക്കണ്ട.കേട്ടല്ലോ ആഷിയുടെ പറച്ചിൽ മാളു വിൽ സംശയം ഉതിർത്തു. ' ഏത് രണ്ടുപേരുടെ കാര്യമാണ് ആഷി പറഞ്ഞിട്ടുണ്ടാവുക.ഞങ്ങളെ ഒന്നിച്ചു കണ്ടിട്ട് ജെസിക്ക് എന്താ ഒന്നും തോന്നാത്തത്. അവളുടെ മുഖത്തു ദേഷ്യത്തിനും കുശുമ്പിനും പകരം നാണം ആണല്ലോ.. മാളു എല്ലാവരുടെയും ഭാവം സൂക്ഷിച്ചു നോക്കിയപ്പോൾ ജിജോക്ക് കൂടി നാണം ഉണ്ടെന്ന് മനസ്സിലായി. ' "നീ സിംഗിൾ ആയി നടക്കേണ്ട. നിന്റെ പിറകെ ഒരുപാട് പേര് നടക്കുന്നുണ്ടല്ലോ. അതിൽ ആരെങ്കിലെയും നോക്ക്. അല്ലെങ്കിൽ നമ്മുടെ ഐഷുവിനെ നോക്കിക്കോ. " "അയ്യോ വേണ്ട. ആ സാധനത്തിനെ പടച്ചോനെ ഓർത്തു എന്റെ ലൈഫിൽ കൊണ്ട് വരല്ലേ.. ഇവിടെ ഇപ്പോൾ തന്നെ ഒരു 3 പെയർ ആവാനായി. അത് മതി. എന്നെ വിട്ടേക്ക്".

അവൻ കൈ കൂപ്പി കൊണ്ട് പറഞ്ഞതും എല്ലാവരും ചിരിച്ചു. '3 പെയറോ.. ഇതെന്താ ഇങ്ങനെ ഒക്കെ . ഞാനറിയാതെ ഇവിടെ എന്ധെങ്കിലും നടക്കുന്നുണ്ടോ.. മനുവിനെ ഒപ്പം ജെസിയെ കാണുന്നതിനേക്കാൾ കൂടുതൽ ജിജോയുടെ ഒപ്പമാണല്ലോ കാണുന്നത്. അത് മാത്രം അല്ല. 'നീയില്ലാതെ എനിക്ക് പറ്റില്ല എന്ന് മനു പറഞ്ഞതൊക്കെ' എന്തിനാ.. എന്തു കൊണ്ടാകാം അത്. ഇനി എന്റെ വിചാരങ്ങളിൽ എന്ധെങ്കിലും തെറ്റുണ്ടോ.. മ്മ്.. തനിച്ചു കിട്ടുമ്പോൾ ജെസിയോട് തന്നെ ചോദിക്കാം. 'മാളു ചിലത് തീരുമാനിച്ചുറപ്പിച്ചു (പൂജ ) പരിപാടിയുമായി ബന്ധപ്പെട്ട് ഒരു സംശയം ചോദിക്കാൻ ആയിരുന്നു ഞാൻ മീര ടീച്ചറെ അന്വേഷിച്ചത്. ഫുഡ് കമ്മിറ്റിയുടെ റൂമിൽ ഉണ്ടാകും എന്ന് പ്യൂൺ പറഞ്ഞത് കൊണ്ട് അങ്ങോട്ട് വെച്ച് പിടിച്ചു. മീര ടീച്ചറുമായി നല്ല കമ്പനി ആയതുകൊണ്ട് തന്നെ അനുവാദം ചോദിക്കാതെ ചെന്നുകയറി. പക്ഷേ അവിടെ കണ്ട കാഴ്ച കണ്ട് ഞാൻ ഇല്ലാതായിപ്പോയി. അജുവിന്റെ കയ്യിൽ കിടക്കുന്ന മീര ടീച്ചർ.... !!!! എന്നെ കണ്ടപ്പോൾ രണ്ടുപേരും ഞെട്ടി നിൽക്കുന്നുണ്ട്. ടീച്ചറുടെ മുഖത്ത് അത് മാറി നാണമായി. അർജുൻ പതിയെ മീര ടീച്ചറെ താഴെ വെച്ചതും ടീച്ചർ അവിടെ നിന്ന് കുറച്ചു മാറി തല കുമ്പിട്ടു നിന്നു. നാണം കൊണ്ട് മുഖമെല്ലാം ചുവന്നു തുടുത്തിട്ടുണ്ട് . തല കുമ്പിട്ടു കാലു കൊണ്ട് കളം വരക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി. " സോറി.., ഞാൻ അറിയാതെ... സോറി" ഞാൻ അവിടെ നിന്ന് വേഗത്തിൽ ഇറങ്ങി.

ഒരുതരം മരവിപ്പായിരുന്നു മുഴുവൻ തൊണ്ട ഇടറുന്നുണ്ട്. എവിടെയെങ്കിലും കിടന്നാൽ മതി എന്നായി. അവിടെ നിന്ന് വേഗത്തിൽ ഇറങ്ങിയെങ്കിലും ഇങ്ങോട്ട് പോകണമെന്ന് എനിക്കറിയില്ലായിരുന്നു. സ്റ്റാഫ് റൂമിൽ പോയാൽ ശരിയാവില്ല എന്ന് തോന്നി. അതുകൊണ്ടുതന്നെ ലൈബ്രറിയിലേക്ക് വച്ചുപിടിച്ചു. ആ സമയത്ത് അവിടെ ലൈബ്രേറിയൻ പോലും ഇല്ലാത്തത് എനിക്ക് ആശ്വാസമായി തോന്നി. ലൈബ്രറിയുടെ മൂലയിലിരുന്നു. തൊണ്ട ഇടറുന്നതല്ലാതെ തീർത്തും നിർവികാരതയോടെ ആണ് ഇത്രയും ചെയ്തത്. കുറച്ചുനേരം അങ്ങനെ തന്നെയായിരുന്നു. പിന്നെ മുഖത്തിനു മേൽ കൈകൾ അമർത്തി ഒരുപാട് നേരം കരഞ്ഞു. അവസാനം കണ്ണീർ വറ്റിയിട്ടുണ്ടാകും എന്ന് തോന്നിയപ്പോൾ വീണ്ടും നിർവികാരത. പതിയെ മേശയിലേക്ക് ചാഞ്ഞു. കൈകൾക്ക് മുകളിൽ മുഖമമർത്തി കിടന്നു. വീണ്ടും കണ്ണീർച്ചാലുകൾ ഒഴുകിക്കൊണ്ടിരുന്നു കുറെയൊക്കെ തുടച്ചു കളഞ്ഞപ്പോൾ ഇനിയും തുടച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായി. അതോടെ അടക്കിപ്പിടിച്ച കണ്ണീരിനെ മുഴുവൻ സ്വതന്ത്രമാക്കി വിട്ടു. കുറച്ചു നേരം കിടന്നപ്പോഴേക്കും വല്ലാത്ത തലവേദന അനുഭവപ്പെട്ടു. ഒന്നുംകൂടി മുഖമമർത്തി കിടന്നപ്പോഴാണ് ആരോ ഓടിക്കിതച്ച് വരുന്നതുപോലെ തോന്നിയത്.

കാലടി വെച്ച് അടുത്തേക്ക് വരും തോറും അതിന്റെ ഉടമയെ മനസ്സിലായി. അവിടെ നിന്ന് എഴുന്നേറ്റ് പോവാനോ മറ്റെന്തെങ്കിലും ചെയ്യാനോ എന്തിന് മുഖമുയർത്തി നോക്കാൻ പോലും തോന്നിയില്ല. " അമ്മു നോക്ക് ഞാൻ ഒന്നും ചെയ്തിട്ടില്ല. മീര എന്തിനോ വേണ്ടി മുകളിലേക്ക് കയറിയതായിരുന്നു. അടുത്തുതന്നെ ഞാനുമുണ്ടായിരുന്നു പെട്ടെന്ന് സ്ലിപ്പ് ആയി വീണപ്പോൾ പിടിച്ചതാടാ.. അമ്മു...." കിതച്ചുകൊണ്ട് അത്രയും പറഞ്ഞ ശേഷം അവൻ കുറച്ചു നേരം ദീർഘ നിശ്വസിച്ചു. " അമ്മൂ..ഡാ.. എന്നെ ഒന്ന് തിരിഞ്ഞു നോക്ക്. പ്ലീസ്.." അവളുടെ ഭാഗത്ത് നിന്ന് മറുപടി ഒന്നും ഉണ്ടായില്ല "അമ്മുസേ.. പ്ലീസ്.. ഒന്ന് എഴുന്നേൽക്ക്. ഞാൻ അങ്ങനെയൊക്കെ ചെയ്യുമെന്ന് നീ വിശ്വസിക്കുന്നുണ്ടോ" " ഞാൻ വിശ്വസിച്ചാലും ഇല്ലെങ്കിലും തനിക്ക് എന്താ. അത് പോട്ടെ താൻ ഏത് പെണ്ണുങ്ങളെ കെട്ടി പിടിച്ചാലും എനിക്കെന്താ. "തല ഉയർത്താതെയാണവൾ പറഞ്ഞത്. "ഒന്നുമില്ലേ.. ഒന്നുമില്ലേഡീ. നി മുഖത്തുനോക്കി പറയെടീ" അവൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു അവന്റെ നേരെ നിർത്തി. പെട്ടെന്ന് അവൻ ഒന്ന് ഞെട്ടി. അവൻ അവളെ സൂക്ഷിച്ചു നോക്കുന്നത് കണ്ട്അവൾ അവളെ തന്നെ നോക്കി. " എ.... എന്ത അമ്മു ഇത്. അതിനു മാത്രം നീ കരഞ്ഞോ" അവന്റെ ശബ്ദവും ഇടറിയിരുന്നു. അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. അവൻ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. പെട്ടെന്ന് അവളുടെ നോട്ടം അവരുടെ എതിരെയുള്ള നീളത്തിലുള്ള കണ്ണാടിയിലേക്ക് നീണ്ടു.

അതിൽ അവളുടെ മുഖം കണ്ട് അവൾ ഞെട്ടി. കവിൾ മുഴുവൻ വീർത്ത് ചുവന്നിരിക്കുന്നു. കൺപോളകൾക്ക് തടിപ്പ്. അവൻ വിളിച്ചപ്പോൾ കണ്ണുതുറക്കാൻ പ്രയാസമായതിനാൽ കാരണം അവൾക്ക് മനസ്സിലായി. കണ്ണുനീർ ഒലിച്ചിറങ്ങിയ പാട് വ്യക്തമായി കാണാമായിരുന്നു ഇത്രയൊക്കെ താൻ കരഞ്ഞിരുന്നോ...? എന്തിനുവേണ്ടി..? അവളെ കൂടുതൽ ചിന്തിപ്പിക്കാൻ വിടാതെ അവൻ പറഞ്ഞു തുടങ്ങിയിരുന്നു. " പറ അമ്മു.. എന്തിനാണ് നീ ഇത്രയും കരഞ്ഞത്. നിനക്ക് എന്നോട് അത്രയ്ക്കും ഇഷ്ടമായിരുന്നോ ." അവന്റെ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കണം എന്ന് അവൾക്ക് അറിയില്ലായിരുന്നു അവൾ തല താഴ്ത്തി നിന്നു. അവൻ അവളെ ഉലച്ചു കൊണ്ട് വീണ്ടും ചോദ്യം ആവർത്തിച്ചു. " തൊട്ടു പോകരുത് എന്നെ . താൻ കണ്ട പെണ്ണുങ്ങളോട് ഒക്കെ സംസാരിക്കുന്നതിനും അവരെ എടുത്തോണ്ട് നടക്കുന്നതിനു എനിക്കെന്താ. ഒന്നും ഇല്ല.. ഒന്നും.. താൻ മറ്റൊരു പെണ്ണുമായി അടുക്കുമ്പോൾ കുശുമ്പ് കയറാൻ മാത്രം ഞാൻ തന്റെ കാമുകി ഒന്നുമല്ലല്ലോ. ഐ ആം ദ ടീച്ചർ ഓഫ് യു." " പിന്നെ നീ എന്തിനാ കരഞ്ഞത്" " അത് എന്റെ വ്യക്തിപരമായ കാര്യം. അതിൽ ഇടപെടാൻ താനാരാ." " ഞാൻ ആരും അല്ലേ നിന്റെ " ഉറച്ച ശബ്ദത്തിൽ ഉള്ള അവന്റെ ചോദ്യം കേട്ട് അവളൊന്നു ഞെട്ടി.

എന്ത് പറയണമെന്നറിയാതെ കണ്ണുകൾ അങ്ങോട്ടുമിങ്ങോട്ടും ചലിച്ചുകൊണ്ടിരുന്നു. കൈ ചുരിദാറിന്റെ ഷാളിൽ കോർക്കുകയും അഴിക്കുകയും ചെയ്തു. " പറയെടി ഞാൻ ആരും അല്ലേ നിന്റെ" അവൻ വളരെ ഗൗരവത്തിൽ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു " അതിന് എനിക്ക് തന്നോട് പ്രേമം ഒന്നും ഇല്ലല്ലോ" " നീ ചോദിച്ചതിനു മാത്രം മറുപടി പറ. ആണോ അല്ലയോ." " അല്ല അല്ല അല്ല" ""💥 ഠോ💥"" അവൾ പറഞ്ഞു തീരുമ്പോഴേക്കും അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞിരുന്നു. അവളവിടെ കൈവെച്ചു നിന്നു. "ഇത് എന്നോട് കള്ളം പറഞ്ഞതിന്. എനിക്ക് കള്ളം പറയുന്നത് ഇഷ്ടമല്ല. പ്രത്യേകിച്ച് എന്നോട് നീ പറയുന്നത് . അടിക്കണം എന്ന് വിചാരിച്ചതല്ല അതിന് പകരമായി......"അവൻ ഒരു കള്ള ചിരിയോടെ അവളുടെ മറ്റേ കവിളിൽ ഉമ്മ വെച്ചു. അവൾ ഞെട്ടിത്തരിച്ചു കൊണ്ട് ആ കവിളിലും കൈ വെച്ചു. " ഇനി ഒരു കാര്യം കൂടെ. ഞാൻ ഇന്നേവരെ നീയല്ലാതെ മറ്റൊരു പെൺകുട്ടികളുമായി അടുത്തിടപഴകിയിട്ടില്ല. പെങ്ങമ്മാർ ആയിട്ട് അല്ലാതെ. ഇനി അതിനൊരു മാറ്റം വരുവാൻ പോകുവാ.. നീ കണ്ടോ. നിനക്ക് കുഴപ്പം ഇല്ലാത്ത സ്ഥിതിക്ക് ഞാൻ അത് തന്നെ ചെയ്യും. ജസ്റ്റ് വെയിറ്റ് ആൻഡ് സീ." അവനത് പറഞ്ഞ് പോയിട്ടും അവൾ ഷോക്കടിച്ചപോലെ അവിടെ തന്നെ നിൽക്കുകയായിരുന്നു.

അവൾ കണ്ണാടിയുടെ അരികിലേക്ക് പോയി.കവിളിൽ നോക്കിയപ്പോൾ അഞ്ചു വിരൽ പാട് ഉണ്ട്. മറ്റേ കവിളിലെ കാര്യം ആലോചിച്ചപ്പോൾ അവളറിയാതെ തന്നെ ഒരു ചിരി വന്നു. "ഇത് ദേവനോ.. അതോ അസുരനോ.. "അവൾ വീണ്ടും ചിരിച്ചു. "സത്യത്തിൽ എനിക്കെന്താ പറ്റുന്നത്. അവൻ ആരെ പിടിച്ചാലും എനിക്കെന്താ. ഞാൻ എന്തിനാ കരഞ്ഞത്. ശരീരത്തിൽ തൊടുന്നവന്റെ കരണം നോക്കി പൊട്ടിക്കണം എന്ന് പഠിച്ച ഞാൻ എന്തുകൊണ്ട് സൈലന്റ് ആയി. ഇനി വല്ല പ്രേമവും ആണോ.. ഏയ്. എന്നാലും ഞാൻ എന്തിനാ ഇത്ര മാത്രം കരഞ്ഞത്. വീർത്ത കൺപോളകളിൽ നോക്കിയവൾ പറഞ്ഞു. എനിക്ക് കുശുമ്പ് ആണോ.... നോ.. കുശുമ്പ് എന്ന സാധനം എന്റെ ഡിക്ഷണറിയിൽ ഇല്ല. കുശുമ്പ് ഇല്ലാതെയാണോ ഞാൻ അവരെ അങ്ങനെ കണ്ടപ്പോൾ കരഞ്ഞതും അവനെ ചീത്ത പറഞ്ഞതും. ഇത് പ്രേമം തന്നെയാണെന്ന തോന്നുന്നത്. എന്റെ കണ്ണാ.. ഞാൻ എന്ധോക്കെയാ ഈ ആലോചിച്ചു കൂട്ടുന്നത്. ചോദ്യം പറയുന്നതും ഞാൻ തന്നെ. ഉത്തരവും. ഇനി ശരിക്കും പ്രേമമാണോ.. വേണ്ട.. അവനെന്റെ സ്റ്റുഡന്റ അല്ലെ.. അങ്ങനെ ഒക്കെ പ്രേമിക്കാൻ പാടുണ്ടോ.. ആളുകൾ എന്ധോക്കെ പറയും. ആളുകൾ എന്തു വേണമെങ്കിലും പറയട്ടെ.അത് നോക്കിയാൽ ജീവിക്കാൻ പറ്റോ. ഞാൻ എന്ധോക്കെയാ ഈ ചിന്തിക്കുന്നത്.

എല്ലാം മായ്ച്ചു കളയാം. അജു തെറ്റായി ഒന്നും ചെയ്യില്ലെന്നും അവൻ അങ്ങനെ ഉള്ള ആളെല്ലന്നും ഒക്കെ എനിക്കറിയാം. പിന്നെ എന്താ അങ്ങനെ ഒരു കാഴ്ച കണ്ടപ്പോൾ എനിക്ക് വിഷമമായത്. കുശുമ്പ് തന്നെ ആയിരിക്കുമോ കണ്ണാ..... കണ്ടു പിടിക്കണം... ***** 🎶നീലാകാശം പീലി വിരിക്കും പച്ച തെങ്ങോല... തെളിഞ്ഞ മഞ്ഞ പുഞ്ചിറയാകെ ചുവന്ന റോസാപ്പൂ.. 🎶 "സ്റ്റോപ്പ്‌....... "മനു കൈ കാണിച്ചപ്പോൾ ഐഷു നിന്നു. "എന്താ ചാടി തുള്ളി നടപ്പ്. ഇത് നഴ്‌സറി പാട്ട് അല്ലേടി... പോരാത്തതിന് അതിനനുസരിച്ചു ഡാൻസും കളിച്ചു നടക്കുന്നു. " "എന്റെ മനു ചേട്ടാ.. ഞാൻ കൊച്ചു കുട്ടി അല്ലെ.. അതാണ് ഇങ്ങനെ ഒക്കെ. " "ഉവ്വ ഉവ്വ. "ജിജോ "എന്തു ഉവ്വ. എന്നെ കണ്ടാൽ തന്നെ മനസ്സിലാവില്ലേ ഞാൻ ചെറുതാണെന്ന് ഇല്ലേ ചേട്ടായി.. " "അതെ.. എന്റെ അനിയത്തി കുട്ടി ചെറുത് തന്നെയാട്ടോ.. "മനു അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. "കണ്ടോ കണ്ടോ.. മനു ചേട്ടായിക്ക് മാത്രമേ എന്നോട് സ്നേഹം ഉള്ളു.. ബാക്കിയുള്ളവർക്ക് അഭിനയം ആണ്. "ഐഷു മൂക്ക് തുടക്കുന്നത് പോലെ കാട്ടി. ജിജോയും ജെസിയും അവളുടെ അടുത്തേക്ക് വന്നു അവളെ ചേർത്ത് പിടിച്ചു. "നീ ഞങ്ങളുടെ അനിയത്തി കുട്ടി തന്നെയാട്ടോ.." അവർ പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്ന് വെള്ളം വന്നു. "എന്താ എന്റെ ഐഷുട്ടി കരയുന്നെ.. "

"ഒന്നും ഇല്ല. ഒരു കരട് പോയതാ.. ബാക്കിയുള്ളവർ എവിടെ. " "അജുവിനു എന്തു പറ്റി ആവോ.. ദേഷ്യം പിടിച്ചാണ് വന്നത്. ദേഷ്യം പിടിച്ചിരിക്കുമ്പോൾ അവന്റെ അടുത്ത് ചെന്നാൽ നമുക്കും കിട്ടും അടി. അത് കൊണ്ട് അവനെ വിളിച്ചില്ല. മാളുവും ആഷിയും പിന്നെ വർക്കിലാണ്. അല്ല.., നിനക്കതൊന്നും ഇല്ലേ.. നീയും അവരുടെ ഗ്രൂപ്പിൽ അല്ലെ.. " "അതൊന്നും പറയാതിരിക്കുന്നതാണ് ഭേദം ഇത്രനേരം അവിടെയിരുന്നു പണിയെടുക്കുകയായിരുന്നു. മാളു ചേച്ചി വന്നപ്പോൾ മാളു ചേച്ചി ആണ് എന്നെ വെറുതെ വിട്ടത്. ആ ആഷി പിശാജ് എപ്പോഴും എന്റെ കൂടെ നിന്ന് എനിക്ക് ഒരു പണി തന്നു കൊണ്ടിരിക്കുകയാ.. " "ഡീ.. അവൻ കേൾക്കണ്ട നീ പറയുന്നത്. അല്ല.., നിന്നെ മാത്രം അവനെന്താ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്. അവൻ ഞങ്ങളോട് ഒന്നും ഇങ്ങനെ അല്ലല്ലോ. ഞങ്ങളോട് മാത്രം അല്ല. ആരോടും ഇല്ല. നിന്നോട് മാത്രം ഇങ്ങനെ ആവണം എങ്കിൽ പ്രത്യേകിച്ച് എന്തോ കാരണം കാണണം. എന്താ അത്. "ജെസി അത് പറഞ്ഞപ്പോൾ അവൾ എന്ധോ ആലോചിച്ചു. "അത് ഒരു ഭയാനകം ആയ കാര്യം ആണ്. ഓർക്കുമ്പോൾ തന്നെ പേടിയാകും. എന്നാലും പറയാം.. ഏകദേശം മൂന്നു വർഷങ്ങൾക്ക് മുൻപ്... "....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story