അർജുൻ: ഭാഗം 33

arjun

രചന: കടലാസിന്റെ തൂലിക

അത് ഒരു ഭയാനകം ആയ കാര്യം ആണ്. ഓർക്കുമ്പോൾ തന്നെ പേടിയാകും. എന്നാലും പറയാം.. ഏകദേശം മൂന്നു വർഷങ്ങൾക്ക് മുൻപ്... " "മുൻപ് "എല്ലാവരും ഒന്നിച്ചു ചോദിച്ചു. "മുൻപ്.... " "ആ.. മുൻപ് ബാക്കി പോരട്ടെ "ജെസി "ബബ്ലി വാങ്ങി തന്നാൽ ബാക്കി പറയാം. " " എന്തോന്ന്"എല്ലാവരും ഒന്നിച്ചു ചോദിച്ചു. "അതായത് രമണാ.. ഡയറി മിൽക്ക് ബബ്ലി ഇല്ലേ.. അത് വാങ്ങി തന്നാൽ കഥ പറഞ്ഞു തരാം.. "ഐഷു ചിരിച്ചു കൊണ്ട് പറഞ്ഞു. "നീ എന്തിന്റെ കുഞ്ഞാടി.. കുറച്ചു ദിവസം മുമ്പല്ലേ 5 ഡയറി മിൽക്ക് തിന്നത്." മനു അത് പറഞ്ഞതും അവൾ ഇളിച്ചു കൊണ്ട് അവിടെ നിന്ന് ഓടി. ഓടുന്നതിനിടയിൽ അവൾ തിരിഞ്ഞു നോക്കി. "പിന്നെ... ദിവസം കഴിയും തോറും ഡയറി മിൽക്കിന്റെ എണ്ണവും കൂട്ടേണ്ടി വരും ട്ടാ.." അവൾ പോകുന്നതും അവർ ചിരിച്ചു. "ആഷിക് അവൾ നല്ല മാച്ച് ആണല്ലേ.. "മനു പറഞ്ഞതും ചിരിച്ചു കൊണ്ടവർ തലയാട്ടി. ***** "ഡിയർ ഫ്രണ്ട്‌സ്.. ഞാനിപ്പോൾ പോകും. നിങ്ങൾ ഈ വട്ടത്തിൽ ഇരുന്ന് നിങ്ങൾ ഏത് പരിപാടിയിൽ ആണ് പങ്കെടുക്കുന്നതെന്ന് മനുവിനോട് പറയണം.

അതിനാണ് ഞാൻ ഇങ്ങനെ ഇരുത്തിയത്. എന്തു വന്നാലും നമ്മുടെ ക്ലാസ്സ്‌ ഒറ്റകെട്ടായി നിൽക്കണം. ഓക്കേ അല്ലെ.. " "അത് ഞങ്ങൾ ഏറ്റു പൂജ "രാഹുൽ അമ്മുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. "പൂജ അല്ല, ടീച്ചർ. ഓക്കേ. ഈ ക്ലാസ്സിൽ നിന്ന് നല്ല സപ്പോർട്ട് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. അപ്പൊ ബൈ."പൂജ അത് പറഞ്ഞു പോയതും രാഹുലും ടീമും ബാക്കിയുള്ളവരെ പുച്ഛിച്ചു കൊണ്ട് അവിടെ നിന്ന് എഴുന്നേറ്റു പോയി. "എന്താ അനുസരണ. അമ്മുവിനെ കാണിക്കാൻ വേണ്ടി മാത്രം ആണ് അവൻ അവളുടെ മുമ്പിൽ നല്ല പിള്ള ചമയുന്നത്. "മനു അവനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു. "പോട്ടെടാ.. വിട്ട് കള. അവൾ അജുവിന് ഉള്ളതാണെങ്കിൽ ഒരുത്തനും അവളെ തൊടാൻ ആവില്ല. "ജിജോ "പറഞ്ഞത് പോലെ അജു എന്തിയെ.. അവനെപ്പോഴും ഫുൾ ടൈം ഫുഡ്‌ കമ്മിറ്റിയിൽ ആണോ.. "ആഷി അത് ചോദിച്ചു കഴിഞ്ഞപ്പോഴേക്കും കണ്ടു കലിപ്പ് കേറി വരുന്ന അജുവിനെ.. "എന്തു പറ്റിയട.. എന്താ ഇങ്ങനെ കലിപ്പാവാൻ കാരണം. " "അവളെ ഇന്ന് ഞാൻ ശരിയാക്കുന്നുണ്ട്. ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കില്ല. " "ആര് " "വേറെ ആര്.. ആ മീര തന്നെ. ഫുൾ ടൈം അവളുടെ അടുത്തേക്ക് വിളിപ്പിക്കും. അത് വെച്ച് ഞാനൊരു കളി കളിക്കുന്നുണ്ട്. പെണ്ണല്ലേ എന്ന് വെച്ചിട്ട വെറുതെ വിടുന്നത് . "

"നീ തത്കാലം അത് വിട്. നമുക്ക് ക്ലാസ്സ്‌ ഫുൾ ചേർന്ന് എന്ധോക്കെ പരിപാടി ചെയ്യാം. "ജിജോ "നമുക്ക് പെയർ ഡാൻസ് ആയാലോ.. " "പക്ഷെ.. ആ രാഹുലിന്റെ കൂടെ ഒക്കെ ഡാൻസ് ചെയ്യാൻ ഏതെങ്കിലും പെൺകുട്ടികൾ സമ്മതിക്കോ... "മനു "ഞാൻ ഓക്കേ. രാഹുലിന് എന്താ കുഴപ്പം. ഞാൻ കളിച്ചോളാം. "മാളു ചിരിച്ചു കൊണ്ട് പറഞ്ഞു. അത് കണ്ട് ബാക്കി ഉള്ളവർ മനുവിനെ ചിരിച്ചു. "അവളുടെ ഒരു രാഹുൽ. നിനക്ക് അവന്റെ സ്വഭാവം അറിയാഞ്ഞിട്ട് ആണ്. നീ എന്റെ കൂടെ കളിച്ചാൽ മതി. കേട്ടല്ലോ. " "ഞാൻ ആരുടെ കൂടെ കളിക്കുമെന്ന് എന്റെ തീരുമാനം ആണ്. അത് മാത്രം അല്ല നിനക്ക് വേറെ ആൾക്കാർ ഇല്ലേ കൂടെ കളിക്കാൻ. "മാളു ജെസിയെ നോക്കി കൊണ്ട് പറഞ്ഞു. "എനിക്കെത് ആള്. "മനു സംശയത്തോടെ ചോദിച്ചു. "ഒന്നും അറിയാത്തതു പോലെ "മാളു അവനെ നോക്കി പുച്ഛിച്ചു. "ഡീ.. നിന്റെ ഈ പുച്ഛം ഉണ്ടല്ലോ.. ഞാൻ നിന്നെ ശരിയാക്കി താരടി".മനു കൈ കയറ്റി വെച്ച് കൊണ്ട് പറഞ്ഞു. "താൻ എന്തു ചെയ്യും. "അവളും കൈ കയറ്റി വെച്ചു കൊണ്ട് പറഞ്ഞു. "ഓഹ്.. നിർത്തു രണ്ടും. നിങ്ങളല്ലല്ലേ ഫ്രണ്ട്‌സ് ആയെന്ന് പറഞ്ഞത്."ആഷി

"ഫ്രണ്ട്സിന് ഇടയിൽ തല്ല് ഒക്കെ സ്വാഭാവികം ആണ്. അതിൽ നീ ഇടപെടേണ്ട." മനു "ഓ.. ഞാനില്ലേ. കുറച്ചു കഴിയുമ്പോൾ അവൾ പിന്നേം പിണങ്ങി എന്ന് പറഞ്ഞു വരാതിരുന്നാൽ മതി. " മനു അവനൊന്നു ഇളിച്ചു കൊടുത്തു. "മനു നേരത്തെ പറഞ്ഞതിലും കാര്യം ഉണ്ട്. രാഹുലുമായും അവന്റെ 2 ഫ്രണ്ട്സുമായും ഈ ക്ലാസ്സിലെ ആരും ഡാൻസ് കളിക്കാൻ തയ്യാറാവില്ല. ഒരു വർഷമായി അവനെ എല്ലാവർക്കും അറിയാം. മാളുവിന്റെയും അമ്മുവിന്റെയും മുമ്പിൽ മാത്രമ അവന്റെ അഭിനയം. വേണമെങ്കിൽ നമ്മുടെ ഗാങിന് പെയർ ഡാൻസ് കളിക്കാം. ക്ലാസ്സ്‌ മൊത്തമായി വേറെ എന്ധെങ്കിലും ആവാം".അജു "ആ. നമ്മുടെ ഗാങ്ങിൽ ഇപ്പോൾ മൂന്നു പെയർ ഉണ്ടല്ലോ." ആഷി "മൂന്നു പെയറോ. അപ്പോൾ ഞാൻ ആരുടെ കൂടെയ കളിക്കുന്നത്. "മാളു സംശയത്തോടെ ചോദിച്ചു. "നീ എന്റെ കൂടെ. "മനു "അപ്പോൾ ജെസിക്ക് കുഴപ്പം ഇല്ലേ.. "മാളുവിനു വീണ്ടും സംശയമുദിച്ചു. "എനിക്ക് എന്തു കുഴപ്പം. "ഇവൾക്ക് ഒരു പിരി ലൂസ് ആയെന്ന തോന്നുന്നത്. എല്ലാവരും മറ്റു പല കാര്യങ്ങൾ പറയുമ്പോഴും മാളുവിന്റെ മനസ്സിൽ സംശയം ബാക്കിയായിരുന്നു.

'ജെസിക്ക് ശരിക്കും കുശുമ്പ് അല്ലെ വരേണ്ടത്. അവൾ എന്തിനാ അവന്റെ കൂടെ ഡാൻസ് കളിക്കാൻ സമ്മതിച്ചത്. സാധാരണ അങ്ങനെ ആരും സമ്മതിക്കില്ലല്ലോ. ഞാൻ മനുവിന്റെ കൂടെ കളിച്ചാൽ അവൾ ആരുടെ കൂടെയ കളിക്കുന്നത്. ഞാനറിയാതെ ഇവിടെ എന്ധോ നടക്കുന്നുണ്ട്... എത്രയും പെട്ടന്ന് കണ്ട് പിടിക്കണം.. ' ****** "മേ ഐ കമിങ് ടീച്ചർ. " "ഇതാര് അജുവോ.. നീ കയറി പോരു.. എന്തിനാ സമ്മതം ചോദിക്കുന്നത്." മീര. അജുവിനെ കണ്ടപ്പോൾ അമ്മുവിന് എന്തെന്നില്ലാതെ ഹൃദയമിടിപ്പ് തോന്നി ഒപ്പം വളരെയധികം സന്തോഷവും.അവന്റെ ഒരു നോട്ടത്തിനായി അവൾ അത്രമേൽ കൊതിച്ചു. എന്നാൽ അവനവളെ മൈൻഡ് ചെയ്യാതെ മീര ടീച്ചറെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി. 'അവന് വിഷമം ആയിട്ടുണ്ടാകും.അതാണ്‌ അവൻ നോക്കാത്തത്. നേരത്തെ അങ്ങനെ ഒക്കെ പറഞ്ഞതിന് അവനോട് സോറി പറയണം.

അവനെ എങ്ങനെ എങ്കിലും ഒന്ന് ഒറ്റക്ക് കിട്ടണം. ' അവൻ അമ്മുവിനെ നോക്കാതെ മീരയോട് ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കുന്നു. അതിനനുസരിച്ചു അവൾ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു. 'ഹും. അവനെന്താ എന്നെ ഒന്ന് നോക്കിയാൽ വന്നിട്ട് പത്തു മിനിറ്റ് ആയല്ലോ. അവളുടെ മുഖത്ത് തന്നെയാ കണ്ണ്. ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട് അവന് വിഷമം ആയതാവും. നാളെ ആവട്ടെ ശരിയാക്കാം. അല്ലെങ്കിൽ അവനൊന്നു എന്നെ നോക്കിയാൽ എന്താ. മനഃപൂർവം ആണ്. ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാവും അല്ലെ..' അമ്മുവിന് ഒരേ സമയം ദുഖവും ദേഷ്യവും കുശുമ്പും കുറ്റ ബോധവും എല്ലാം കൂടി വന്നു. 'മോളെ അമ്മു.. നിനക്ക് കുശുമ്പ് ഇല്ലല്ലേ.. നാളെ മുതൽ നീ കണ്ടോ. നിന്റെ കുശുമ്പ് ഞാൻ പുറത്തു കൊണ്ട് വരുന്നത്. 'അജു അമ്മു കാണാതെ അവളെ നോക്കി കൊണ്ട് മനസ്സിൽ ഓർത്തു ചിരിച്ചു....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story