അർജുൻ: ഭാഗം 34

arjun

രചന: കടലാസിന്റെ തൂലിക

രാത്രി ഹോസ്റ്റലിൽ ഇരിക്കുമ്പോഴാണ് മാളുവിന് ഒരു കാൾ വന്നത്. നമ്പറിന്റെ ഉടമയെ അവൾക്ക് മനസ്സിലായെങ്കിലും ഒന്നും അറിയാത്തത് പോലെയവൾ ഫോൺ എടുത്തു . 📞ഹെലോ. ആരാ 📞ഹെലോ.. മനുവേട്ടൻ ആടി. 📞അയിന് 📞അയിനൊ. നമുക്ക് എന്ധെങ്കിലും സംസാരിച്ചു ഇരിക്കാടി. 📞എന്തു സംസാരിക്കാൻ. എനിക്കൊന്നും സംസാരിക്കാൻ ഇല്ല. താൻ വെച്ചിട്ട് പോയെ.. 📞എന്താടി നീ ഇങ്ങനെ. എന്താ എന്നോട് ഒന്നും മിണ്ടാത്തത്. 📞ഞാൻ അല്ലെ ഇത്ര നേരം മിണ്ടിയത്. താൻ വെക്കുമെന്ന് തോന്നുനില്ല. ഞാനും വെക്കുവാ. ..... ഹെലോ.. ഹെലോ.. ഡീ വെച്ചോ. ഇവളെ കൊണ്ട്. മനു ചിരിച്ചു കൊണ്ട് ബെഡിലേക്ക് മറിഞ്ഞു. ഇതേ സമയം മറ്റൊരിടത്ത്.... "ഡീ.. ജെസി.. എണീക്ക് .. ഡീ ഇവൾ എന്തു ഉറക്കം ആണ്. ഡീ...ഇനി ഇപ്പോൾ എന്താ ചെയ്യാ.." ജിജോ അവിടെ ഉണ്ടായ ഒരു കല്ലെടുത്തു ഉറങ്ങി കിടക്കുന്ന ജെസിയെ എറിഞ്ഞു. അവൾ ഞെട്ടി എണീറ്റ് ചുറ്റും നോക്കി. ജനലിന്റെ അടുത്ത് ഒരു നിഴലനക്കം കണ്ടപ്പോൾ അവൾ പേടിയോടെ അങ്ങോട്ട്‌ നോക്കി. "ആ.. ആരാ " "നിന്റെ കാലൻ. ഇങ്ങോട്ട് വാടി " "കാലനോ " "ഓ എന്റെ ജെസി...ഇച്ചായൻ ആടി. " "നിങ്ങളായിരിന്നോ മനുഷ്യ. എന്താ ഈ നേരത്ത് ഇവിടെ". അഴിഞ്ഞു കിടന്ന മുടി കെട്ടി കൊണ്ട് അവൾ ജനലിന്റെ അടുത്തേക്ക് പോയി.

"നിന്നെ കാണാൻ വന്നതല്ലേ ഞാൻ. നിനക്ക് മുകളിലെ നിലയിൽ കിടന്നാൽ പോരെ.. അതാവുമ്പോൾ ബാൽക്കണി വഴി കയറാമായിരുന്നു. ഇതാണെങ്കിൽ കൊതു കടിയും കൊണ്ട്... ജനൽ തുറന്നിട്ടത് തന്നെ ഭാഗ്യം. " "നിങ്ങൾക്ക് ബാൽക്കണി വഴി കേറി ശീലമുണ്ടോ മനുഷ്യ... സത്യം പറയണം. " "അതേടി.. എനിക്ക് സ്ഥിരം അതാണല്ലോ പണി. നട്ട പാതിരാക്ക് നിന്നെ കാണാൻ തോന്നിയപ്പോൾ ബൈക്ക് ഓടിച് ഏതോ ഒരു വഴിയിലും നിർത്തി ഇവിടെ വരെ വന്നതും പോരാ ഇപ്പോൾ എനിക്ക് ഇത് സ്ഥിരം പരിപാടി അല്ലെ.. " അവൾ ഒന്ന് ഇളിച്ചു കാണിച്ചു. "നീ വാ.. നമുക്ക് പോകാം. " എങ്ങോട്ട് അവൾ ഞെട്ടി കൊണ്ട് ചോദിച്ചു. "ചുമ്മ കറങ്ങാൻ.. " "ഈ പാതിരാത്രിയിലോ "ജെസി "ആ നീ കേട്ടിട്ടില്ലേ.. നൈറ്റ്‌ റൈഡ്.. ഇഷ്ടപ്പെട്ട ആളോടൊപ്പം കൂടെ ചെറു മഴയും. ഇപ്പോൾ ആണെങ്കിൽ മഴക്ക് സ്കോപ് ഉണ്ട്. വേഗം വാ.. " "ഞാൻ ഒന്നും ഇല്ല. എനിക്ക് ഉറക്കം വരുന്നു. ഇച്ചായൻ വേണമെങ്കിൽ പൊയ്ക്കോ.. " "ആടി.. ഈ നേരത്ത് ഈ ഉറക്ക ഭ്രാന്തിയെ വിളിച്ചുണർത്തി കൊണ്ട് പോവാൻ നിന്ന എന്നെ വേണം പറയാൻ. ഞാൻ പോകുവാ.. ഒറ്റക്ക് പോകാനൊക്കെ എനിക്ക് അറിയാം. നീ വരുന്നോ.. ഇല്ലയോ." "ഇല്ലല്ലോ " "മ്മ് ശരി. ഒരിക്കൽ നീ കൊതിക്കും എന്റെ ഒപ്പം പോവാൻ. അന്ന് ഞാൻ ഒറ്റക്ക് പോവും. "

അവൻ അതും പറഞ്ഞു നടന്നു. പെട്ടന്ന് തിരിച്ചു വന്നു. "മര്യാദക്ക് ജനൽ കുറ്റിയിട്ട് കിടന്നോളണം. ഇല്ലെങ്കിൽ..... "ഒരു ഭീഷണിയുടെ സ്വരത്തിൽ അവൻ പറഞ്ഞു നടന്നകലുന്നതും നോക്കി അവൾ പുഞ്ചിരി തൂകി. ****** രാവിലെ അമ്മുവും മാളുവും കോളേജിലേക്ക് വരുമ്പോൾ തന്നെ കണ്ട കാഴ്ച മീരയുടെയും അജുവിന്റെയും സംസാരമാണ്. "ഓ.. രാവിലെ തന്നെ തുടങ്ങിയോ.. "പൂജ അവരെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു. "എന്തു പറ്റി ചേച്ചി.. ചേച്ചിക്ക് കുശുമ്പ് ഒന്നും ഇല്ലാല്ലോല്ലേ.. "മാളു ചിരിയോടെ പറഞ്ഞു. "ഏയ്.. എനിക്ക് എന്തു കുശുമ്പ്. കുശുമ്പ് വരാൻ മാത്രം ഒന്നും ഇല്ലല്ലോ.. "അമ്മു താഴേക്ക് നോക്കി ടെന്ഷനോടെ പറഞ്ഞു. "അതെ അതെ. ചേച്ചിക്ക് കുശുമ്പോ ടെൻഷനോ ഒന്നുമില്ലാത്തത് കൊണ്ട് ഞാനൊരു കാര്യം പറയട്ടെ. " "ആ.. പറഞ്ഞോ. " "അവർ തമ്മിൽ നല്ല മാച്ച് ആണ്. " "ഏഹ് "അമ്മു ഞെട്ടി "ആന്നെ. അവർ നല്ല മാച്ച് ആണ്. അവർ ഉടനെ സെറ്റ് ആവാൻ ചാൻസ് ഉണ്ട്. " "വെറുതെ ഓരോന്ന് പറയല്ലേ മാളു.. മീര ടീച്ചറെ ഒക്കെ അജു നോക്കോ "അമ്മു സംശയത്തോടെ ചോദിച്ചു. "അതിനെന്താ. മീര ടീച്ചറെ കാണാൻ നല്ല ഭംഗി ഉണ്ടല്ലോ. മോഡേൺ ഗേൾ. മീര ടീച്ചറെ നോക്കാത്ത ആൺകുട്ടികൾ ഏതാ ഈ കോളേജിൽ. മീര ടീച്ചർക്കും അജുവേട്ടനോട് ഒരു ചായ്‌വോക്കെ ഉണ്ട്.

ഇങ്ങനെ പോകുവാണെങ്കിൽ അവർ പെട്ടന്ന് സെറ്റ് ആവാൻ ചാൻസ് ഉണ്ട്. " "നീ തമാശ പറയല്ലേ മാളു.."അമ്മു അല്പം പേടിയോടെ പറഞ്ഞു. "ഞാൻ എന്തിനാ തമാശ പറയുന്നത്. ചേച്ചിക്ക് വേണ്ടാത്ത സ്ഥിതിക്ക് ഇനി ഇപ്പോൾ അജുവേട്ടൻ ചേച്ചിയുടെ പിന്നാലെ നടക്കോ.. എന്ധോരം ആയി ചേച്ചിയുടെ പിന്നാലെ നടക്കുന്നത്. അജുവേട്ടനെയും കുറ്റം പറയാൻ പറ്റില്ല. ഇനി ചേച്ചിയുടെ പെരുമാറ്റം പോലെ ഇരിക്കും അജുവേട്ടന്റെ സ്നേഹം. " മാളു അത് പറഞ്ഞിട്ട് അമ്മുവിനെ ഇടങ്കണ്ണിട്ട് നോക്കി അവൾ ആണെങ്കിൽ ആകെ ടെൻഷൻ അടിച്ചു താഴോട്ട് നോക്കി നിൽക്കുന്നു. "എന്നാൽ ഞാൻ പോട്ടെ ചേച്ചി.. ക്ലാസ്സ് ഉണ്ട്. പിന്നെ കാണാം. ബായ്.. " മാളു കുറച്ചു നടന്നിട്ട് തിരിഞ്ഞു നോക്കി. 'എന്നോടാണോ ചേച്ചി നിന്റെ കളി അവൾക്ക് കുശുബ്‌ ഇല്ല അത്രേ. ഇനി നീ അജുവേട്ടന്റെ പിന്നാലെ നടക്കും. നിന്റെ മനസ്സിലുള്ള ഇഷ്ടം പുറത്തു വരികയും ചെയ്യും. 'അമ്മു അപ്പോഴും ടെൻഷൻ അടിച്ചു നിൽക്കുന്നത് കണ്ട് മാളു ചിരിച്ചു കൊണ്ട് ഓർത്തു. ***** "ഡീ.. പോത്തേ ഇങ്ങോട്ട് വന്നേ.. "കുറച്ചു മാറി നിൽക്കുന്ന ഐഷുവിനോടായി ആഷി പറഞ്ഞു. അവൾ ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് ചെന്നു. "ഞാൻ പോത്ത് ഒന്നും അല്ല. എന്നെ എടി പോടീ എന്നൊന്നും വിളിക്കുകയും വേണ്ട. എനിക്കൊരു പേരുണ്ട്.

ആയിഷ അങ്ങനെ വിളിച്ചാൽ മതി. ഓക്കേ. " "നല്ല പേര്. വേണമെങ്കിൽ തമ്പുരാട്ടി എന്ന് കൂടി കൂട്ടാം". അവൻ വളരെ വിനയത്തോടെ ചോദിച്ചു. "അതൊക്കെ തനിക്ക് ബുദ്ധിമുട്ട് ആവില്ലേ.. വേണമെങ്കിൽ വിളിച്ചോളൂ.. ഞാനായിട്ട് മാറ്റുന്നില്ല. "അവൾ ഇളിച്ചു കാണിച്ചു. "അയ്യടാ.. തമ്പുരാട്ടി എന്ന് വിളിക്കാൻ പറ്റിയ മുതൽ ഇത് പിടിക്ക്. " "എന്താ ഇത്. " "ഇത് കുറച്ചു പേപ്പേഴ്സ്. ഇതിൽ എല്ലാ ക്ലാസിലെയും പരിപാടിക്ക് പങ്കെടുക്കാൻ താല്പര്യം ഉള്ളവരുടെ പേര് എഴുതി കൊണ്ട് വാ.. " "ഞാനൊ.. "അവൾ ഞെട്ടി കൊണ്ട് ചോദിച്ചു. "അല്ല ഞാൻ. നിന്നോട് പറഞ്ഞ പണി ചെയ്യ്. പിന്നെ നിന്റെ ബുൾസൈ പോലത്തെ കണ്ണ് എടുത്ത് അകത്തേക്ക് ഇട്. അത് കണ്ടിട്ട് വേണം മറ്റുള്ളവർ ബോധം കെട്ട് വീഴാൻ. " "ഹും.. മനഃപൂർവം പണി തന്നതാ ദുഷ്ടൻ. ഇവന്റെ തലയിൽ..... " "എന്ധെങ്കിലും പറഞ്ഞായിരുന്നോ.. " "ഏയ്.. ഞാനൊന്നും പറഞ്ഞില്ലല്ലോ.. "അവൾ കൂമൽ കൂച്ചി. "എന്നാൽ വേഗം ചെല്ല്. ഒരു മണിക്കൂറിനുള്ളിൽ റിപ്പോർട്ട്‌ കിട്ടണം. ആദ്യം സീനിയർസിന്റെ അടുത്ത്ന്ന് തന്നെ ആയ്ക്കോട്ടെ. " അവൾ ചവിട്ടി തുള്ളി അവിടെ നിന്ന് പോകുന്നത് കണ്ട് അവൻ ചിരിച്ചു. നിനക്കുള്ള പണി തുടങ്ങുന്നുള്ളു മോളെ.. 2nd ഇയർ കാരുടെ ക്ലാസ്സിലേക്ക് പോയപ്പോൾ അവിടെ കുറെ ബോയ്സ് കൂട്ടം കൂടി നിന്ന് വഴിയേ പോകുന്ന എല്ലാവരെയും കമന്റ്‌ അടിക്കുന്നത് അവൾ കണ്ടു.

അവൾ അവിടെ നിന്ന് തിരിച്ചു കമ്മിറ്റി റൂമിൽ പോയി. "ഇത്ര പെട്ടന്ന് റിപ്പോർട്ട്‌ എടുത്തോ.. "ആഷി "അവിടെ കുറെ ബോയ്സ് കൂട്ടം കൂടി നിന്ന് ജൂനിയർസിനെ കമന്റ്‌ അടിക്കുന്നു. " "അതിന്. ബോയ്സ് ആവുമ്പോൾ കമന്റ്‌ അടിച്ചു എന്നൊക്കെ ഇരിക്കും. അതൊക്കെ സ്വാഭാവികം ആണ്. നീ ഡിഗ്രിക്ക് പഠിച്ചിരുന്ന സ്ഥലത്ത് ഒന്നും ഇതില്ലേ.. " "ഞാൻ വിമൻസ് കോളേജിൽ ആണ് പഠിച്ചിരുന്നത്. " "ബെസ്റ്റ്.വെറുതെ അല്ല നിനക്ക് ആരെയും വിലയില്ലാത്തത്. ഡീ.. ഇതൊക്കെ നേരിടണം. ഇതൊക്കെ ചെറിയ കാര്യങ്ങൾ അല്ലെ.. വേഗം പോയ്‌ റിപ്പോർട്ട്‌ വാങ്ങു.. ഇപ്പോൾ തന്നെ 10 മിനിറ്റ് കഴിഞ്ഞു. " 'ഇയാൾ എന്തു സാധനം ആണ്.. ആ പോട്ടെ എനിക്കും കിട്ടും അവസരം. 'ഐഷു അവനെ നോക്കി ദേഷ്യത്തിൽ പല്ല് കടിച്ചു. ***** "എസ്ക്യൂസ്‌ മി നിങ്ങളുടെ ക്ലാസ്സിലെ ലീഡർ ആരാ.. "ഐഷു വിനയത്തോടെ ഒരു കുട്ടിയോട് ചോദിച്ചു. "ഡാ.. അനസേ...ഇവൾക്ക് നമ്മുടെ ക്ലാസ്സിലെ ലീഡറെ വേണമെന്ന്. "അവളെ നോക്കി പുച്ഛത്തോടെ ഉച്ചത്തിൽ അവൻ വിളിച്ചു പറഞ്ഞതും അവിടെ ഉണ്ടായിരുന്ന ബോയ്സ് മുഴുവൻ അവളെ വളഞ്ഞു. അവൾ പേടിച്ചു എല്ലാവരെയും നോക്കി. ആ കൂട്ടത്തെ വകഞ്ഞു മാറ്റി അവിടേക്ക് ഒരാൾ വന്നു. "ആ.. നീ കോള്ളാലോടി പെണ്ണെ.. ഇത്രേം നല്ലൊരു ചരക്ക് ഇവിടെ ഉണ്ടായിട്ടും ഞാൻ കണ്ടില്ലല്ലോ. "

"ഞാൻ പോട്ടെ... പ്ലീസ്.. എല്ലാവരും ഒന്ന് മാറിക്കെ.. " "അങ്ങനെ അങ്ങോട്ട് പോയാലോ.. നീ എന്തിനാ വന്നത്. " "ഞാൻ ലീഡറെ കാണാൻ വന്നതാ. ഞാൻ പിന്നെ വരാം. " "നിൽക്ക്. എവിടെക്കാ ദിർഥി പിടിച്ച്. ഈ ഗ്യാങിലെ ലീഡർ ഞാനാ.. " "എനിക്കാരെയും പരിജയം ഇല്ല." അവൾ പേടിച്ചു കൊണ്ട് പറഞ്ഞു. "അതിനെന്താ.. പരിചയപ്പെടലോ.. ഞാൻ അനസ്. വീട് ഇവിടെ ഒക്കെ തന്നെയാ. ഡാ.. എല്ലാവരും ഇവളെ പരിചയപ്പെട്ടെ.. കുട്ടിക്ക് ആരേം അറിയില്ല. എന്നിട്ട് ഇവളെ നമ്മുടെ പ്ലേസിലേക്ക് കൊണ്ട് വാ.അവിടെ പോയി വിശദമായി പരിചയപ്പെടാടി.." അവനവളെ ഉഴിഞ്ഞു നോക്കി കൊണ്ട് പോയി. അവൻ പോയതും വീണ്ടും എല്ലാവരും അവളെ വളഞ്ഞു. അവർ അവളുടെ അടുത്തേക്ക് വന്നു അവളുടെ കൈ പിടിക്കാനും അവളെ തൊടാനും ഒക്കെ നോക്കി. അവൾ ഒഴിഞ്ഞുമാറാൻ നോക്കുന്നതിനോടൊപ്പം കരഞ്ഞു കൊണ്ടും ഇരുന്നു. ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ എന്ന് അവള് ആത്മാർത്ഥമായി പ്രാർത്ഥിച്ചു. " എന്താ അവിടെ "പെട്ടെന്നാണ് ഒരു ശബ്ദം ഉയർന്നു കേട്ടത്. അയാൾ അവിടേക്ക് നടന്നടുത്തതും എല്ലാവരും അവളുടെ അടുത്ത് നിന്ന് ദൂരേക്ക് മാറി നിന്നു. ഒരാൾ പോലും അവശേഷിക്കാതെയായപ്പോൾ അവൾ വന്നയാളെ നോക്കി. ആഷി.... !!!!! 'ഇവൻ ഇത്രയും ഫേമസ് ആയിരുന്നോ.

'അവൾ ചുറ്റും നോക്കിയപ്പോൾ അവളെ കരയിപ്പിച്ച ആൺകുട്ടികൾ എല്ലാം പേടിയോടെയും തല കുമ്പിട്ടു നിൽക്കുന്നു. ബാക്കിയുള്ളവരുടെ കണ്ണിൽ ആരാധനയും ബഹുമാനവും. ചില കണ്ണുകളിൽ പ്രണയവും... !! "നീ ഇവിടെ നിൽക്കുവാണോ.. ലീഡറെ കണ്ടില്ലേ.. ഇവിടെ എന്തു കാണാൻ നിൽക്കുവാ.. " അവൾ അവരെ നോക്കിയപ്പോൾ അവർ പറയല്ലേ എന്ന് ആംഗ്യം കാട്ടി. "ഡീ.. നിന്നോടാ ചോദിച്ചത്. അല്ല, നീ കരഞ്ഞോ. " അവൾ ഇല്ല എന്നർത്ഥത്തിൽ കൂമൽ കൂച്ചി. "മ്മ്.. ആരാ ഈ ക്ലാസ്സിലെ ലീഡർ. "അവൻ ഉറക്കെ ചോദിച്ചതും ഒരു പെൺകുട്ടി മുന്നോട്ട് വന്നു. അവളുടെ കണ്ണിൽ അവനോട് ആരാധന ആയിരുന്നു. "ഇവൾക്ക് വേണ്ടതൊക്കെ പറഞ്ഞു കൊടുക്കണം". ഐഷു വിനെ ചൂണ്ടി കാണിച്ചു അവൻ പറഞ്ഞു. "എന്നിട്ട് ഇവിടെ തട്ടിയും മുട്ടിയും നിക്കണ്ട. എല്ലാ റിപ്പോർട്ടും ആയിട്ട് പെട്ടന്ന് വന്നോളണം. "അവളോടത്‌ പറഞ്ഞിട്ട് അവൻ വേഗത്തിൽ പോയി. "ആരാ അത്. "ആ കുട്ടി അവൾക്ക് ഓരോന്ന് പറഞ്ഞു കൊടുക്കുന്നതിനിടയിൽ ഐഷു ചോദിച്ചു. "ഏത്. " "ഇപ്പോൾ തന്നെ വന്നില്ലേ..ഒരാൾ. "ഐഷു ഒന്നും അറിയാത്തത് പോലെ ചോദിച്ചു.

"അയാളെ അറിയില്ലേ.. ഫേമസ് ആണല്ലോ ആഷിക്. ഹി ഈസ്‌ ദി ഹാൻസം ഗായ് ഇൻ ദി കോളേജ്. ഇവൻ മാത്രമല്ല ഇവന്റെ കൂടെ ഉള്ള മറ്റു മൂന്ന് പേരും. പക്ഷെ ഇവൻ ആണ് ഇത്തിരി കൂടെ ഹാൻസം. " "ഇഷ്ടാണോ ആയാളെ.. " "ഹഹഹ.. ഇഷ്ടോ.. അവനെയോ.. അവനെ ഒക്കെ ഇഷ്ടമല്ല എന്ന് പറയുന്ന ആരെങ്കിലും ഉണ്ടാവോ.. " "പിന്നെ എന്താ ആരും പറയാത്തത്.പേടിച്ചിട്ടാണോ.. " "ഏയ്.. അതൊന്നും അല്ല. അവൻ പാവം ആണ്. നീതിക്ക് വേണ്ടി പ്രവർത്തിക്കുന്നവൻ. അവൻ കോടികൾ ആസ്തി ഉള്ള ആളാ..നമ്മളെ പോലെ ഉള്ളവന് ഒന്നും അവനെ ചേരില്ല." അവൾ അത് പറയുമ്പോൾ ഐഷുവിന്റെ കണ്ണിൽ നിന്ന് നീർ വന്നു. "എന്തായാലും അവനെ കിട്ടുന്ന കുട്ടി ഭാഗ്യവതി ആയിരിക്കും. "ഐഷു അതിന് ഒന്ന് മൂളിയതെ ഉള്ളു.. (ആഷി ) ഐഷുവിനെ റിപ്പോർട്ട്‌ വാങ്ങാൻ വിട്ടിട്ട് പത്തു മിനിറ്റ് കഴിയുമ്പോഴേക്കും മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി. അത് കൂടി കൂടി വന്നപ്പോൾ ഇരിപ്പുറച്ചില്ല. അഞ്ചു മിനിറ്റ് കൂടി കാത്തിട്ടും വരാതെ ആയപ്പോൾ അവളെ അനേഷിച്ചിറങ്ങി. ഒരു ആൾക്കൂട്ടം കണ്ടപ്പോൾ അങ്ങോട്ട് നീങ്ങി.

എന്നെ കണ്ടപ്പോഴേക്ക് എല്ലാവരും മാറിയെങ്കിലും നടുവിലായി അവളുണ്ടായി. അവളുടെ കലങ്ങിയ കണ്ണ് കണ്ടപ്പോൾ നെഞ്ചു പിടച്ചു. കാരണം ചോദിച്ചപ്പോൾ പറഞ്ഞതും ഇല്ല. എന്ധോ അവിടെ സംഭവിച്ചിട്ടുണ്ടെന്ന് അതോടെ മനസ്സിലായി. അവളുടെ കണ്ണുനീർ കാണുമ്പോൾ എന്തിനാ എന്റെ മനസ്സ് ഇങ്ങനെ ആവുന്നതെന്ന് അറിയില്ല. അവളുടെ കുസൃതികൾ ഒക്കെ എന്നോ ഇഷ്ടപ്പെട്ടു തുടങ്ങി. എന്നും അവൾക്കുള്ള പണി പ്ലാൻ ചെയ്യുന്നുണ്ടെങ്കിലും അവളെ കാണുമ്പോഴേക്ക് എല്ലാം മറക്കും. സത്യം പറഞ്ഞാൽ പണി കൊടുക്കാനാണെങ്കിലും അവളെ ആലോചിക്കത്ത ദിവസം ഇല്ല. അത് ഒക്കെ ഓർത്തപ്പോൾ അവന്റെ ചുണ്ടിൽ ഒരിളം പുഞ്ചിരി വിടർന്നു. പെട്ടന്ന് തന്നെ അത് മാറി. എന്നെ നാണം കെടുത്തിയ നിന്നെ ഞാൻ വെറുതെ വിടില്ല ആയിഷ... വെയിറ്റ് ആൻഡ് സീ....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story