അർജുൻ: ഭാഗം 35

arjun

രചന: കടലാസിന്റെ തൂലിക

📞"അമ്മേ.. ഞാൻ പറയുന്നതൊന്ന് കേൾക്ക്." അമ്മയോട് ഫോണിൽ സംസാരിക്കുകയായിരുന്നു അമ്മു. "അടുത്ത ആഴ്ച വന്നാൽ പോരെ. നാളെ ഞാൻ വന്നിട്ട് എന്തിനാ ഒരു ദിവസം പോലും തികച്ചു നിൽക്കാൻ പറ്റില്ല. ഇവിടെ നിന്ന് അവിടെ എത്തുമ്പോഴേക്കും ഉച്ച ആവാനാകും. അത് കഴിഞ്ഞു വൈകീട്ട് അവിടെ നിന്ന് പുറപ്പെടുകയും ചെയ്യണം. അതിനേക്കാൾ നല്ലത് അടുത്താഴ്ച എക്സ്ട്രാ ലീവ് എടുത്ത് മൂന്ന് ദിവസം നിൽക്കുന്നതല്ല.. " 📞"നിന്നോട് ഞാൻ പറഞ്ഞോ ശനിയാഴ്ച കൂടി അവിടെ നിൽക്കാൻ. ഇല്ലല്ലോ.. നീ തന്നെ സ്വയം നിന്നതല്ലേ.. നിനക്ക് ഇങ്ങോട്ട് വരണമെന്നൊന്നും ഇല്ലേ അമ്മു. അതോ ഇപ്പോൾ ഞങ്ങളെ വേണ്ടാതെ ആയോ.. " 📞"അമ്മ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്. ഇവിടെ തിരക്ക് ആയത് കൊണ്ടല്ലേ.. ഞാൻ വരാം. അമ്മ ഇത്രയും നിർബന്ധം പിടിക്കുന്നെങ്കിൽ അവിടെ വന്നിട്ട് എന്ധെങ്കിലും കാരണം ഉണ്ടായിരിക്കുമല്ലോ. എന്താ കാര്യം.? " 📞"അത് എന്റെ മോള് തത്കാലം അറിയണ്ട. നാളെ നേരം വെളുക്കുമ്പോൾ നീ ഇവിടെ ഉണ്ടാവണം. ഉച്ചക്ക് വന്നാൽ പോരാ. ഇന്ന് തന്നെ അവിടെ നിന്ന് തിരിക്കണം. " 📞"ഇന്നോ.. !!ഇന്ന് ഇനി എങ്ങനെ വരാനാണ് അമ്മേ.. രാത്രി നേരത്ത് ബസിൽ ഒക്കെ എങ്ങനെ വരാനാ.. " 📞"അച്ഛൻ കാർ കൊണ്ട് വരും. ബസ് സ്റ്റോപ്പിലേക്ക്.

എത്ര രാത്രി ആയാലും ഇന്ന് തന്നെ വരണം. അച്ഛൻ ഓഫീസിൽ നിന്ന് ഇറങ്ങാൻ വൈകുന്നത് കൊണ്ടാണ്. അല്ലെങ്കിൽ അവിടെ വന്നു പിക് ചെയ്തേനെ.. നിനക്ക് അത്ര പറ്റുന്നില്ലെങ്കിൽ അച്ഛനെ വിടാം." 📞"വേണ്ട. ഞാൻ തന്നെ വന്നോളാം. "അമ്മു വലിയ താല്പര്യം ഇല്ലാതെ പറഞ്ഞു. 📞"ആ.. അപ്പൊ അവിടെ നിന്ന് ഇറങ്ങുമ്പോൾ വിളിക്ക്. ഓക്കേ.. " 📞"മ്മ്.. ഓക്കേ. " 'എന്റെ അവസ്ഥ പറഞ്ഞാൽ അമ്മക്ക് മനസ്സിലാകാറുണ്ടല്ലോ.. ഇന്ന് എന്തു പറ്റി. അമ്മ ഇത്ര നിർബന്ധിക്കുന്നുണ്ടെങ്കിൽ എന്ധെകിലും കാരണം ഉണ്ടാകുമല്ലോ.. ആവോ.. എന്ധെലും ആവട്ടെ.'അവൾ ഫോൺ ഓഫ്‌ ചെയ്ത് തിരിഞ്ഞപ്പോൾ ആണ് അർജുനും വേറൊരു പെൺകുട്ടിയും ആയി സംസാരിക്കുന്നത് കണ്ടത്. 'ദൈവമേ.. ആരാ ഈ പുതിയ അവതാരം.'അവൾ അവരുടെ അടുത്ത് നിന്ന് കുറച്ചു മാറി അവർ പറയുന്നത് ഒളിഞ്ഞു കേൾക്കാൻ ശ്രമിച്ചു. 'ഇവർ പറയുന്നതൊന്നും കേൾക്കുന്നില്ലല്ലോ കണ്ണാ.. എന്താ ഇപ്പോൾ ചെയ്യാ.. ഇവൻ മീര ടീച്ചറെ നിർത്തി ഇവളുടെ ഒപ്പം കൂടിയോ. ' കുറച്ചു കൂടി ശ്രദ്ധിച്ചപ്പോൾ ആണ് അവൾ മാത്രമാണ് സംസാരിക്കുന്നതെന്നും അവൻ താല്പര്യം ഇല്ലാത്ത പോലെ ഇരിക്കുകയാണെന്നും മനസ്സിലായത്. 'ഹോ.. രക്ഷപെട്ടു. അജുവിന് വലിയ താല്പര്യം ഇല്ല.

അല്ലെങ്കിലും ഇപ്പൊഴായെ പിന്നെ അവനൊന്നു മിണ്ടാൻ കാത്തു നിന്ന പോലെ പെൺപട ഒഴുകുവാണല്ലോ.. ഇവൾ എന്റെ അജുവിനെ വശീകരിച്ചു എടുക്കുമോ കണ്ണാ.. എന്റെ അജുവോ.. ഞാൻ എന്ധോക്കെ ആണ് പറയുന്നത്. അത് പോട്ടെ. 'അമ്മു ചിന്ത വിട്ട് വീണ്ടും അവരെ വാച് ചെയ്യാൻ നിന്നു 'ഇവളെന്താ ഇത് വരെ പോവാത്തത്.ഇവിടെ അത്ര നേരം നിൽക്കുന്നത് പന്തിയല്ല. ഇവളെ നോട്ട് ചെയ്തേക്കാം. എന്തായാലും എന്റെ സ്റ്റുഡന്റ് അല്ലെ.. ഒന്നും ചെയ്യാൻ പറ്റിയില്ലെങ്കിൽ കുറച്ചു ചോദ്യമെങ്കിലും ചോദിച്ചു കഷ്ടപ്പെടുത്താം. ' അമ്മു അതും ആലോചിച്ചു അവിടെ നിന്ന് പോയി. അവൾ പോയതും അജു നിന്ന് ചിരിച്ചു. ശ്രുതി ഒന്നും മനസ്സിലാവാതെ അവനെ നോക്കി നിന്നു. "നീ ചിരിക്കുമ്പോൾ എന്തു ഭംഗിയാണ് അജു"ശ്രുതി പറഞ്ഞത് കെട്ട് അജു ചിരി നിർത്തി ദേഷ്യത്തോടെ അവളെ നോക്കി. "അജു.. ഞാൻ എത്ര നേരമായി പറയുന്നു. ഞാൻ നമ്മുടെ കാര്യം വീട്ടിൽ പറയട്ടെ. പപ്പ നിന്റെ വീട്ടിൽ പ്രൊപോസൽ ആയിട്ട് വരും. പപ്പക്ക് ഇഷ്ടമാ നിന്നെ. " "സ്റ്റോപ്പ്‌ ഇറ്റ് ശ്രുതി. കുറെ നേരമായല്ലോ തുടങ്ങിയിട്ട്. ഞാൻ നിന്നോട് എപ്പോഴെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ.. നിന്നോട് അത് പോലെ പെരുമാറിയിട്ടുണ്ടോ. എന്തിനു പറയുന്നു നിന്നോട് അങ്ങോട്ട്‌ വന്നു സംസാരിച്ചിട്ട് പോലുമില്ല ഞാൻ.

പിന്നെ നീ എന്തറിഞ്ഞിട്ട എന്റെ പിന്നാലെ നടക്കുന്നത്. ഞാൻ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഒരിക്കൽ ഞാൻ പറഞ്ഞതല്ലേ.. വീണ്ടും എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നത്. " "നിന്റെ പിന്നാലെയുള്ള നടത്തം പോലും എനിക്ക് ഭ്രാന്താണ് അജു.. "ശ്രുതി "അതെ.. നിനക്ക് ഭ്രാന്ത് തന്നെയാണ്. ഞാൻ ഒരാളെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞിട്ടും എനിക്ക് നീ എന്റെ പെങ്ങളെ പോലെ ആണെന്നറിഞ്ഞിട്ടും നീ എന്റെ പിന്നാലെ നടക്കുന്നുണ്ടെങ്കിൽ നിനക്ക് ഭ്രാന്ത് തന്നെയാണ്. ജസ്റ്റ്‌ ഗെറ്റ് ലോസ്റ്റ്‌ ശ്രുതി." അജു ദേഷ്യത്തിൽ പറഞ്ഞു നിർത്തിയപ്പോഴും അവളിൽ പുച്ഛമായിരുന്നു. 'നിന്നെ കിട്ടൻ ഞാൻ ഏത് അറ്റം വരെയും പോവും അജു.. അത് ഇനി അവളെ കൊന്നിട്ട് ആണെങ്കിൽ അങ്ങനെ . "അവൻ അവിടെ നിന്നും നടന്ന് പോകുന്നതും നോക്കി അവൾ മനസ്സിൽ പറഞ്ഞു. **** "നിനക്ക് എന്താടാ ശ്രുതിയോട് മാത്രം ദേഷ്യം. മീര ടീച്ചറോട് ഇല്ലല്ലോ.. "മനു പറഞ്ഞപ്പോൾ അജു കലിപ്പിൽ അവനെ നോക്കി. "മീരയുടെ പോലെ അല്ല ശ്രുതി.അവളുടെ വർത്താനം കേൾക്കുമ്പോൾ തന്നെ ഭ്രാന്ത് വരും. അവളുടെ യഥാർത്ഥ പ്രേമം അല്ല എന്ന് 100%ഉറപ്പാണ്. പോരാത്തതിന് അവൾ ആ രാഹുലിന്റെ കസിൻ ആണ്. " "ഓ.. അപ്പൊൾ അവൾ ആയിരുന്നോ രാഹുലിന്റെ കസിൻ.

ഈ കോളേജിൽ ഉണ്ടെന്ന് പറഞ്ഞത്. അപ്പൊ അജുവിനെ പറഞ്ഞിട്ട് കാര്യം ഇല്ല. "ജിജോ "അല്ല.. അമ്മുവിന്റെ കാര്യം എന്തായി." "അവൾക്ക് കുശുമ്പ് കേറി കേറി വരുന്നുണ്ട്. ഞാൻ ശ്രുതിയോട് മിണ്ടിയപ്പോൾ ഒളിഞ്ഞു കേൾക്കുന്നത് കണ്ടു. അതികം വിഷമിപ്പിക്കാൻ പറ്റില്ല. എന്തായാലും എന്റെ പെണ്ണല്ലേ.. " "മ്മ്.. അതെ അതെ. "എല്ലാവരും കൂടി പറഞ്ഞപ്പോൾ അവൻ ചിരിച്ചു കൊണ്ട് അവളെ കുറിച്ച് ഓർത്തിരുന്നു. ***** 'ഇന്നേക്ക് മൂന്നാം ദിവസം ആയി അജു ഇങ്ങനെ എന്നോട് മിണ്ടാതെ മറ്റുള്ള എല്ലാ ഗേൾസിനോടും മിണ്ടുന്നത്. അവൻ എന്നെ അവോയ്ഡ് ചെയ്യുമ്പോൾ ചില നേരത്ത് താങ്ങാൻ ആവുന്നില്ല. അവിടെ വെച്ച് കരയുന്നമെന്നു തോന്നുമ്പോൾ ഞാൻ അവിടെ നിന്ന് പോരും. ഇത്ര ദിവസം പതിവ് മുടക്കാതെ എന്നോട് മിണ്ടിയിരുന്ന ആള് മിണ്ടാതായപ്പോൾ ഉള്ള വിഷമം ആണോ അതോ പ്രേമം ആണോ എന്നൊന്നും അറിയില്ല. പക്ഷെ എന്ധോ എന്റെ മനസ്സിൽ കിടന്നു പിടക്കുന്നുണ്ട്. അവൻ എന്നെ കാണിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നതെന്ന് എനിക്കറിയാമെങ്കിലും അവൻ മറ്റുള്ള ഗേൾസിനോട് സംസാരിക്കുമ്പോൾ എന്ധോ വന്നു എന്നെ പൊതിയുന്നു.. ഇനി ഇതാണോ പ്രേമത്തിന്റെ ലക്ഷണം... " "ടീച്ചർ എന്താ കാര്യമായി ആലോചിക്കുന്നത്.

"അവളെ പൂർണ്ണമായും ആലോചിക്കാൻ സമ്മതിക്കാതെ മീര ചോദിച്ചു. "ഒന്നും ഇല്ല. ടീച്ചറുടെ വർക്ക് എവിടെ വരെ ആയി." അമ്മു "ഒന്നും പറയണ്ടേ എന്റെ ടീച്ചറെ.. അജു ഉള്ളത് കൊണ്ട് ഇങ്ങനെ മുന്നോട്ട് പോകുന്നു. അജു ആണ് എല്ലാത്തിനും മെയിൻ. എന്നെ കൊണ്ട് ഒന്നും ചെയ്യാൻ സമ്മതിപ്പിക്കില്ല. എല്ലാം സ്വയം ചെയ്യും. എന്നെ വലിയ കാര്യ.." മീര നാണത്തോടെ പറഞ്ഞപ്പോൾ അമ്മു നെറ്റി ചുളിച്ചു. 'ദൈവമേ.. ഇവൾ സീരിയസ് ആയി പറയുന്നതാവോ.. അങ്ങനെ ആണെങ്കിൽ ഞാൻ രണ്ടിനേം കൊല്ലും. നോക്കിക്കോ. ' "എന്നെ മീര എന്ന് തികച്ചു വിളിച്ചില്ല. " 'ഓ. ഇത് തള്ള് തന്നെ. മീര എന്ന് തികച്ചും വിളിക്കാതെ പിന്നെ മീ എന്ന് മാത്രമാണോ വിളിക്കുന്നത്. എന്ധോരു തള്ള് ആണ് എന്റെ കൃഷ്ണ.. ഇവൾ രാവിലെ പുട്ട് ആണോ തിന്നത്. 'അമ്മു ഇഷ്ടക്കേടോടെ മീരയെ നോക്കി. മീര അതൊന്നും മൈൻഡ് ചെയ്യാതെ അജുവിനെ കുറിച്ച് വർണ്ണിച്ചു കൊണ്ടിരിക്കുകയാണ്. അമ്മു ആണെങ്കിൽ ഇത് എത്രയും പെട്ടന്ന് ഒന്ന് തീർന്ന് കിട്ടിയാൽ മതി എന്ന് തോന്നി പോയി. അവൾക്ക് ദേഷ്യവും കുശുമ്പും സങ്കടവും എല്ലാം കൂടി ഇട കലർന്ന് വന്നിട്ട് ഇപ്പോൾ പൊട്ടും എന്ന പോലെ ആയിരുന്നു. മീര അപ്പോഴും നിർത്താൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. പെട്ടന്ന് മീരയെ ഒരു കുട്ടി വന്നു വിളിച്ചു കൊണ്ട് പോയി. അവൾ പോയപ്പോൾ അമ്മു നെഞ്ചിൽ കൈ വെച്ചു. 'കണ്ണാ.. നീ കാത്തു. ഒരു മിനിറ്റ് കൂടി വൈയിരുന്നെങ്കിൽ ഞാൻ അവളെ ബുക്ക്‌ കൊണ്ട് തലക്ക് അടിച്ചേനെ..

'അമ്മു സന്തോഷം കൊണ്ട് ചാരി കിടന്നു. ****** "ഇത് വരെ നമ്മുടെ ക്ലാസ്സിൽ നിന്ന് ഗ്രൂപ്പ്‌ ആയിട്ട് ഒന്നും റെഡി ആവാത്ത സ്ഥിതിക്ക് ഇനി എന്തു ചെയ്യും. "അമ്മു അവളുടെ ക്ലാസ്സിലെ സ്റ്റുഡന്റ്സിനോടായി ചോദിച്ചു. "പെയർ ഡാൻസ് മതി"രാഹുൽ. "ആഷി എന്തു പറയുന്നു, നീ അല്ലെ ലീഡർ". അമ്മു "പെയർ ഡാൻസ് വേണോടാ.. വേറെ വല്ലതും പോരെ".ആഷി മനുവിനോട് പതുക്കെ ചോദിച്ചു. "ഏയ്.. വേണ്ട വേണ്ട. പെയർ ഡാൻസ് മതി." "അതെന്താ അങ്ങനെ" ജിജോ "ഞാനെന്റെ മാളുവിനെ അങ്ങനെ എങ്കിലും വളച്ചോട്ടെ പിള്ളേരെ.. " മനു കൈ കൂപ്പി അപേക്ഷിക്കുന്നത് പോലെ കാണിച്ചപ്പോൾ അവർ രണ്ടാളും ചിരിച്ചു. "ആ. പെയർ ഡാൻസ് മതി. എല്ലാവർക്കും അഭിപ്രായം അത് തന്നെ ആണ്. "ആഷി അമ്മുവിനോട് അത് പറഞ്ഞതും രാഹുൽ ഗൂഢമായി ചിരിച്ചു. "പിന്നെ ഒരു പ്രത്യേക കാര്യം പറയാനുണ്ട്. അതാണ്‌ ഏറ്റവും ഇമ്പോര്ടന്റ്റ്‌". അമ്മു പറഞ്ഞപ്പോൾ എല്ലാവരും അവൾ പറയുന്നത് എന്താണെന്നറിയാൻ ചെവി കൂർപ്പിച്ചു. "ഈ പെയർ ഡാൻസ് കഴിയുമ്പോഴേക്കും ക്ലാസ്സ്‌ മുഴുവൻ പെയറുകൾ ആയിട്ടുണ്ടാവരുത്.ഇത് എന്റെ അപേക്ഷ ആണ്. ഞാൻ പഠിപ്പിക്കാൻ തുടങ്ങിയിട്ടേ ഉള്ളു.. ജീവിച്ചു പൊയ്ക്കോട്ടേ". അവൾ പറഞ്ഞത് എല്ലാവരിലും ചിരി പരത്തി.

"ഇവിടെ കല്യാണം കഴിഞ്ഞ ആൾക്കാർ ഉള്ളതാ എന്റെ ആകെ ഉള്ള സമാധാനം. അല്ലെങ്കിൽ അവസാനം പേരെന്റ്സ് മുഴുവൻ എന്റെ നേരെ തിരിയും. ഞാൻ ഇവിടെ മേരേജ് ബ്യുറോ തുടങ്ങുവാണോ എന്ന് ചോദിച്ചിട്ട്. അത് കൊണ്ട് മക്കളെ ദയവു ചെയ്ത് എനിക്ക് ചീത്ത പേര് കേൾപ്പിക്കരുത്. അത് മാത്രമേ എനിക്ക് നിങ്ങളോട് പറയാനുള്ളു.. " "ഈ ഒന്നര വർഷം ഒരുമിച്ചു ഉണ്ടായിട്ടും പ്രണയം തോന്നാത്ത ആളുകൾ എങ്ങനെ ആണ് കേവലം ഒരു 12 ദിവസം കൊണ്ട് പ്രേമം തോന്നുന്നത്. " "പ്രണയം അങ്ങനെ ആണ്. അത് തോന്നാൻ വർഷങ്ങളുടെ പരിജയം വേണമെന്നില്ല. ഒരൊറ്റ നിമിഷം മതി. ആർക്കും ആരോട് വേണമെങ്കിലും പ്രണയം തോന്നാം. ഒരിക്കലും അതൊരു തെറ്റല്ല. ഒരിക്കലെങ്കിലും പ്രണയം തോന്നാത്ത മനുഷ്യർ ഉണ്ടാകുമോ. തോന്നിയിട്ടുണ്ടാകും.. ആരോടെങ്കിലും. "അവൾ പറയുന്നതിനോടൊപ്പം അവളുടെ കണ്ണുകൾ ചുറ്റും ഓടി നടന്നിരുന്നു. "പ്രണയം..., അതെങ്ങനെ ആണ് തെറ്റാകുന്നത്. പ്രണയിക്കണം, പ്രണയിച്ചാലല്ലേ അതിന്റെ മാസ്മരീകത മനസ്സിലാവു..പക്ഷെ, ഈ ഒരറ്റ നിമിഷത്തിൽ തോന്നുന്ന പ്രണയങ്ങളിൽ ഒരുപാട് തെറ്റുണ്ടാവും. ആ നിമിഷം നമ്മളൊരു പ്രണയ കവചത്തിൽ പെട്ടിരിക്കുകയായിരിക്കും. അതിനുള്ളിൽ നിന്ന് നോക്കിയാൽ കാണുന്നതും കേൾക്കുന്നതും നമുക്ക് ശരിയായിട്ടേ തോന്നു..ആ കവജം പൊട്ടിച്ചു പുറത്തു കടക്കണം. അപ്പോൾ നമുക്ക് നാം സ്നേഹിക്കുന്നവരെയും നമ്മെ സ്നേഹിക്കുന്നവരെയും നമ്മൾ സ്നേഹിക്കേണ്ടവരെയും അടുത്തറിയാം.

ചിലപ്പോൾ വീട്ടുകാരെ നന്നായി തീരുമാനങ്ങൾ എടുക്കാൻ ആ സമയത്ത് നമുക്ക് കഴിഞ്ഞേക്കും. നഷ്ടപ്പെട്ടെക്കാം.., പക്ഷെ പ്രണയിക്കാതിരിക്കരുത് *.പ്രണയവും ഒരു വിപ്ലവം അല്ലെ....."അവൾ പറഞ്ഞു തീർന്നപ്പോഴും ക്ലാസ്സ്‌ മുഴുവൻ മൗനമായി മറ്റൊരു ലോകത്തായിരുന്നു. അവരുടെ പ്രണയ കവചത്തിന്റെ ലോകത്ത്... മനുവിന്റെ ലോകത്തു മാളുവുമായുള്ള നിമിഷങ്ങൾ ആയിരുന്നെങ്കിൽ ജെസിയും ജിജോയും കണ്ണുകൾ തമ്മിൽ പ്രണയത്തിലായിരുന്നു. ആഷി എന്തു കൊണ്ടോ ഐഷുവിനെ ഓർത്തു. മാളു മാത്രം തന്റെ കൊഴിഞ്ഞു പോയ പ്രണയത്തിന്റെ വേദനയിലായിരുന്നു. മറക്കും തോറും പ്രണയം അവളിൽ കൂടുതൽ ശക്തി പ്രാപിക്കുകയായിരുന്നു. ഒരിറ്റ് കണ്ണുനീർ അവൾ ആരും കാണാതെ തുടച്ചു. അമ്മുവും അപ്പോൾ മറ്റൊരു ചിന്തയിലായിരുന്നു. പെട്ടന്നാണ് അവൾക്ക് താനെന്താ പറഞ്ഞെതെന്ന ബോധ്യം വന്നത്. "അയ്യോ.. ഞാനെന്താ ഈ പറയുന്നത്.ചെ.. ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ല. നിങ്ങൾ ഒന്നും കേട്ടിട്ടും ഇല്ല.ഓക്കേ. ഇനി നിങ്ങൾ എല്ലാവരും പെയറിനെ സെറ്റ് ചെയ്യ്.ഡാൻസ് കളിക്കാൻ മാത്രം... "അമ്മു ഒന്ന് ആരെയോ തിരഞ്ഞു അവിടെ നിന്നും വേഗത്തിൽ പോയി. ബാക്കി 5 പേര് അവളെ നോക്കി മൂളി കൊണ്ടിരിക്കുന്നു........ തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story