അർജുൻ: ഭാഗം 36

arjun

രചന: കടലാസിന്റെ തൂലിക

അമ്മുവും അപ്പോൾ മറ്റൊരു ചിന്തയിലായിരുന്നു. പെട്ടന്നാണ് അവൾക്ക് താനെന്താ പറഞ്ഞെതെന്ന ബോധ്യം വന്നത്. "അയ്യോ.. ഞാനെന്താ ഈ പറയുന്നത്.ചെ.. ഞാൻ ഒന്നും പറഞ്ഞിട്ടും ഇല്ല. നിങ്ങൾ ഒന്നും കേട്ടിട്ടും ഇല്ല.ഓക്കേ. ഇനി നിങ്ങൾ എല്ലാവരും പെയറിനെ സെറ്റ് ചെയ്യ്.ഡാൻസ് കളിക്കാൻ മാത്രം... "അമ്മു ഒന്ന് ആരെയോ തിരഞ്ഞു അവിടെ നിന്നും വേഗത്തിൽ പോയി. 5 പേര് അവളെ നോക്കി മൂളി കൊണ്ടിരിക്കുന്നു.. (തുടരുന്നു ) അമ്മു പോയതും ആഷി മുന്നോട്ട് വന്നു. "ഫ്രണ്ട്‌സ്.., നമ്മുടെ ക്ലാസ്സിൽ 17ബോയ്സും 13 ഗേൾസും ആണുള്ളത്. പെയർ ആവേണ്ടവർക്ക് പെയർ ആവാം. നിങ്ങളുടെ തീരുമാനം കഴിഞ്ഞു മാൻഡേ എന്നെ അറിയിക്കുക. " ആഷി അവരുടെ അടുത്ത് ചെന്നിരുന്നു. "അല്ലടാ.. ആരൊക്കെ ആണ് പെയർ. 13 ഗേൾസിന് എന്തായാലും 13 ബോയ്സ് അല്ലെ പെയർ പറ്റുകയുള്ളു. 4 ഗേൾസിനെ ഇനിയും വേണ്ടേ.. ഞാനും ജിജോയും ഉണ്ട് എന്തായാലും". മനു "അജു ഇല്ലെന്നാണ് പറഞ്ഞത്. അവൻ അമ്മു ഉണ്ടെങ്കിൽ മാത്രമേ വരൂ.. പിന്നെ ഞാനും ഇല്ല. ബാക്കി രണ്ട് പേര്... ആ എന്തായാലും അവർ തീരുമാനിക്കട്ടെ. അല്ല..

നീ മാളുവിനോട് പറഞ്ഞോ നിന്റെ പെയർ അവൾ ആണെന്ന്. "ആഷി. "ഇല്ല, പറഞ്ഞിട്ടില്ല. മുൻപ് പറഞ്ഞിരുന്നു. ഒന്ന് കൂടി പറയാം." മനു ***** "സർ.പ്രോഗ്രാം കമ്മിറ്റിക്ക് വേണ്ട പൈസ സാറിന്റെ അടുത്ത് നിന്ന് കളക്ട് ചെയ്യാൻ പൂജ ടീച്ചർ പറഞ്ഞു. "മാളു വിഷ്ണു സാറിനോട് ആയി പറഞ്ഞു. വിഷ്ണു സാർ മാളുവിന്റെ നേരെ തല ഉയർത്താതെ പൈസ എടുത്തു കൊടുത്തു. "മാളവിക....... "മാളു തിരിഞ്ഞു നടന്നപ്പോൾ ആയിരുന്നു പിറകിൽനിന്ന് വിഷ്ണു സാറിനെ വിളി. "എന്താണ് സാർ." "ഞാൻ അന്ന് പറഞ്ഞത് തനിക്ക് വിഷമമായോ." "വിഷമം ആവാതിരിക്കാൻ ഞാൻ കല്ല് ഒന്നും അല്ലല്ലോ. മനുഷ്യനാണ് വിഷമമായി. അതിൽ സോറി പറയാൻ ആണ് വരുന്നത് എങ്കിൽ സാരമില്ല ഞാൻ അപ്പോഴേ വിട്ടു. തെറ്റ് എന്റെ ഭാഗത്തും ഉണ്ടെല്ലാ.. "അവളുടെ മറുപടി കേട്ട് വിഷ്ണു സാർ ഒന്ന് ഞെട്ടി. അവൾ ഒരു കുഴപ്പവും ഇല്ല എന്ന്പറയുന്നായിരുന്നു വിഷ്ണു വിചാരിച്ചത്. അവളുടെ പ്രവർത്തി മാഷിനെ അമ്പരപ്പിച്ചു.ചെയ്ത തെറ്റിൽ സോറി പറയാനാണ് വന്നത് എങ്കിലും എന്തുകൊണ്ടോ അത് പറയാൻ തോന്നിയില്ല. അവൻ എന്തെങ്കിലും തിരിച്ചു പറയുമ്പോഴേക്കും അവൾ സ്റ്റാഫ് റൂം വിട്ട് പോയിരുന്നു.അവന്റെ ചുണ്ടിലൊരു പുഞ്ചിരി ഉതിർത്തു. ഞാൻ തേടി നടന്നത് പോലെയൊരു പെണ്ണ്... ******

"മാളു.. ഉച്ചക്ക് നമ്മൾ നാട്ടിലേക്ക് പോവുകയാണ്. നിനക്ക് എന്തെങ്കിലും ഹോസ്റ്റലിൽനിന്ന് എടുക്കാൻ ഉണ്ടോ. "അമ്മു " എന്താ ചേച്ചി ഇത്ര പെട്ടെന്ന്. അടുത്ത ആഴ്ച പോകാം എന്നല്ലേ പറഞ്ഞിരുന്നത്". മാളു സംശയത്തോടെ ചോദിച്ചു. " അങ്ങനെ തന്നെയാണ് ഞാനും വിചാരിച്ചത് പക്ഷേ അമ്മ സമ്മതിക്കുന്നില്ല. അമ്മ നമ്മളോട് ഇപ്പോൾ തന്നെ ചെല്ലാൻ പറഞ്ഞു. ഞാൻ എന്തൊക്കെ പറഞ്ഞിട്ടും അമ്മ തീരുമാനത്തിൽ നിന്ന് പിന്മാറുന്നില്ല. നാളെ രാവിലെ അവിടെ ഉണ്ടായിരിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്." അമ്മു " അപ്പോൾ ഇന്ന് വൈകിട്ട് പോയാൽ പോരെ എന്തിനാ ഈ ഉച്ചക്ക് തന്നെ പോകുന്നത്." " പോയിട്ട് ഒരു കാര്യമുണ്ട്. പറയാം നിനക്ക് ഹോസ്റ്റലിൽ ഇന്ന് എന്ധെങ്കിലും എടുക്കാൻ ഉണ്ടോ. വല്ല ബുക്സോ മറ്റോ എങ്ങാനും. "എനിക്കോ.. എനിക്ക് ബുക്സ് ഒന്നും ആവശ്യമില്ല എന്ന് ചേച്ചിക്ക് അറിയില്ലേ നാളത്തെ ഒരു ദിവസത്തിന് വേണ്ടി അല്ലേ. എനിക്ക് പ്രത്യേകിച്ച് ഒന്നും എടുക്കാൻ ഇല്ല." "എന്നാൽ ഞാൻ പോയി ഹോസ്റ്റലിൽ നിന്ന് ബാഗും പൈസയും അത്യാവശ്യം വേണ്ട സാധനങ്ങളും എല്ലാം എടുത്തു കൊണ്ട് വരാം. ഇവിടെ നിന്നാൽ മതി." അമ്മു മാളു വിനോട് പറഞ്ഞിട്ട് അവിടെനിന്ന് പോയി ****** "എന്തിനാ ചേച്ചി നമ്മൾ ഇവിടെ വന്നത്. "വലിയ ഒരു ടെക്സ്റ്റൈൽസിന്റെ മുമ്പിലേക്ക് കൈ ചൂണ്ടി മാളു അമ്മുവിനോട് ചോദിച്ചു.

"ഇത് എനിക്ക് കിട്ടുന്ന എന്റെ ആദ്യത്തെ സാലറി ആണ്. പണ്ട് മുതലേ ഇത് കൊണ്ട് ചില കാര്യങ്ങൾ തീരുമാനിച്ചിരുന്നു. അതിലൊന്നാണ് എല്ലാവർക്കും ഡ്രസ്സ്‌ എടുക്കൽ. അച്ഛനും അമ്മയ്ക്കും മാമനും അമ്മായിക്കും മുത്തശ്ശിക്കും എനിക്കും നിനക്കും. "അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞതും മാളു അവളെ അത്ഭുതത്തോടെ നോക്കി. "ഇതിനൊക്കെ ഈ ക്യാഷ് തികയുമോ". മാളു "തികയും. തികയുകയും ചെയ്യും. ബാക്കിയാവുകയും ചെയ്യും. " "ചേച്ചി ആയത് കൊണ്ടാണ് എല്ലാവർക്കും ഇത് പോലെ ഡ്രസ്സ്‌ വാങ്ങി കൊടുക്കുന്നത്. ഞാനെങ്ങാനും ആയിരിക്കണം. ആദ്യം തന്നെ പകുതി കാശിനു പുട്ടടിച്ചേനെ.. " "എന്റെ മാളു...പുട്ട് നമുക്ക് നാളെ കാലത്ത് കയറ്റാം. ഇപ്പോൾ തന്നെ നേരം വൈകി. നമുക്ക് നേരത്തെ അവിടെ എത്തേണ്ട.. " "മ്മ്.. ശരി ശരി. ചേച്ചിക്ക് വേണ്ടെങ്കിലും എനിക്ക് ഫുഡടിക്കാൻ ഉള്ള കാശ് മാറ്റി വെച്ചിട്ട് മതി ബാക്കി ചെയ്യൽ ഒക്കെ" " അതിനുള്ളതൊക്കെ ഉണ്ടാവും മാളു നീ നടക്ക്. %അവർ രണ്ടുപേരും ഡ്രസ്സ് എടുക്കാൻ ആയിപോയി ഡ്രസ്സ് എടുത്ത് വന്നപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. " കണ്ടോ ആറു മണിയായി. നിന്റെ ഒരാളുടെ ഡ്രസ്സ് എടുക്കാൻ വേണ്ടി രണ്ടു മണിക്കൂർ ആണ് വേറെ വേണ്ടി വന്നത്. എല്ലാവർക്കും കിട്ടിയിട്ടും നിന്റെ മാത്രം കിട്ടിയില്ല.

ഇനിയിപ്പോൾ എന്തു ചെയ്യും നമ്മൾ എങ്ങനെ പോകും. നമ്മുടെ അവിടെക്കുള്ള ലാസ്റ്റ് ബസ്സും പോയി. ഇനി കെഎസ്ആർടിസി സ്റ്റാൻഡിൽ പോയാൽ രക്ഷയുള്ളൂ. വീട്ടിലെ ബസ് സ്റ്റോപ്പിന്റെ അടുത്ത് ചെന്നിട്ട് അച്ഛനോട് വിളിക്കാൻ വരാൻ പറയാം. പക്ഷേ അവിടം വരെ എങ്ങനെ പോകും. ഒരു ഒറ്റ ഓട്ടോയും കാണാനില്ലല്ലോ..." " ശരിയാ ചേച്ചി പറഞ്ഞത് ഓട്ടോ ഒന്നും കാണാൻ ഇല്ലല്ലോ. ഇനി ഇപ്പോൾ എന്ത് ചെയ്യും. അജു ഏട്ടനോട് വരാൻ പറഞ്ഞാലോ." " അജുവിനോടോ.. അതിന്റെ ആവശ്യമില്ല നമുക്ക് തനിയെ പോകുന്നതേയുള്ളൂ." "എങ്ങനെ തനിയെ പോകാനാ പറയുന്നത് അവിടം വരെ നടക്കുന്നത് പോസ്സിബിൾ അല്ല."മാളു " ഓട്ടോ വരുമായിരിക്കും."അമ്മു അമ്മു ഓട്ടോക്ക് വെയിറ്റ് ചെയ്യുന്നതിനിടക്ക് മാളു അമ്മു കാണാതെ അജുവിനെ വിളിച്ചു കാര്യം പറഞ്ഞു. കുറച്ചു നേരത്തിനുള്ളിൽ അജു വന്നു. തന്റെ അടുത്ത് ഒരു കാർ നിർത്തിയതറിഞ്ഞു അമ്മു അതിലേക്ക് നോക്കി. അതിനുള്ളിൽ അജുവിനെ കണ്ട് അവൾ ഞെട്ടി. പെട്ടന്ന് നോട്ടം മാളുവിലേക്ക് ആയതും മാളു ഒന്നുമറിയാത്തപോലെ മുകളിലേക്ക് നോക്കി നിന്നു. "മാളു.... "അമ്മു നീട്ടിവിളിച്ചു. " ആ ഞാൻ തന്നെയാ അജുവേട്ടനെ വിളിച്ചത്. അല്ലെങ്കിൽ നമ്മൾ പെരുവഴിയിൽ നിൽക്കേണ്ടി വന്നേനെ. ഞാൻ കേറുന്നു.ചേച്ചി വരുന്നുണ്ടെങ്കിൽ വാ."

അതും പറഞ്ഞ് മാളു കേറി "പിന്നെ ഞാൻ എന്തിനാ ഇവിടെ നിൽക്കുന്നേ "അമ്മുവും കയറി. ഡ്രൈവിങ്ങിനിടയിൽ ഉം അജുവിന്റെ ശ്രദ്ധ അമ്മുവിൽ ആയിരുന്നു. അമ്മുവത് ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കിയിരുന്നു. പിന്നിൽനിന്ന് മാളുവിനെ ആക്കി ചുമ കേട്ടപ്പോൾ അവൻ നേരെ നോക്കി വണ്ടിയോടിച്ചു. "നിങ്ങൾ എന്താ എന്നോട് പറയാതെ പോയത്". "നേരമുണ്ടാവില്ല. എല്ലാം പെട്ടെന്നായിരുന്നു തീരുമാനിച്ചത്." അമ്മുവിനെ നോക്കി ആണ് ചോദിച്ചെങ്കിലും മറുപടി പറഞ്ഞത് മാളു ആയിരുന്നു യാത്രയിലുടനീളം അവർ നിശബ്ദതയായിരുന്നു. മാളുവിന്റെ ഇടക്കുള്ള സംസാരം ഒഴിച്ചാൽ കാർ തീർത്തും നിശബ്ദമായി ആയിരുന്നു മുന്നോട്ട് പോയിരുന്നത്. കുറച്ചു കഴിഞ്ഞപ്പോൾ മാളുവും സംസാരം നിർത്തി ഫോണിൽ നോക്കിയിരുന്നു. അമ്മുവിന് നേരെ അജുവിന്റെ നോട്ടങ്ങൾ ഇടയ്ക്കിടെ പാറി വീഴുന്നുണ്ടായിരുന്നു.അമ്മു ഇതെല്ലാം അറിയുന്നുണ്ടെങ്കിലും അറിയാത്ത പോലെ ഇരുന്നു. അജു അവളെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുള്ള നേരം അവളും അവനെ നോക്കിയിരുന്നു. കുറെ നേരം കഴിഞ്ഞിട്ടും സ്റ്റാൻഡ് എത്താതെ ആയപ്പോൾ അമ്മുവിന് ഭയമായി. " സ്റ്റാൻഡിൽ ഇതുവരെ എത്തിയില്ലേ. നിങ്ങൾ എങ്ങോട്ടാണ് ഈ പോകുന്നത്".അമ്മു ആവലാതിയോടെ ചോദിച്ചു.

" ഈ നേരത്തെ ബസ്സിൽ പോകുന്നത് സേഫ് അല്ല. അതാണ് നിന്റെ വീടിന്റെ അവിടേക്ക് പോകാം എന്ന് വിചാരിച്ചത്. അച്ഛനോട് വരണ്ട എന്ന് വിളിച്ചു പറഞെക്കൂ.. "അമ്മു പിന്നെ ഒന്നും പറയാൻ പോയില്ല. അമ്മ എന്തിനായിരിക്കും തന്നെ ഇത്ര പെട്ടന്ന് വിളിപ്പിച്ചതെന്ന ടെൻഷനിലായിരുന്നു പിന്നെ അവൾ. ഒരുപാട് ദൂരം യാത്ര ചെയ്തതും വീട് എത്തിയത് ഒന്നും അവൾ അറിഞ്ഞില്ല. മാളു തട്ടി വിളിച്ചപ്പോൾ ആണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത്. അജുവിന് ഒരു സുഖമില്ലാത്ത ചിരി മാത്രം നൽകിക്കൊണ്ട് അവൾ വീട്ടിലേക്ക് നടന്നു. വീട്ടിൽ നിന്ന് കുറച്ചു മാറിയാണ് വണ്ടി നിർത്തിയിരുന്നത്. വഴി എല്ലാം മാളു പറഞ്ഞു കൊടുത്തിട്ടുണ്ടാകും എന്നവൾ ഊഹിച്ചു. അപ്പോഴുമവൾ അമ്മ വിളിച്ചതിനുള്ള കാരണം തേടുകയായിരുന്നു. (അമ്മു ) വീട്ടിലേക്ക് കയറിയപ്പോൾ തന്നെ കണ്ടു ഉമ്മറത്തു തന്നെ ഇരിക്കുന്ന അമ്മയെ. ചിന്തകൾ എല്ലാം വിട്ട് ഓടി പോയി അമ്മയെ കെട്ടി പിടിച്ചു. ആദ്യമായി ആണ് ഞാൻ ഇത്രയും നാൾ അമ്മയെ കാണാതെ ഇരിക്കുന്നത്. പെട്ടന്ന് കണ്ടപ്പോൾ സന്തോഷവും വിഷമവും എല്ലാം കൂടി വന്നു കരച്ചിൽ ആയി. "അയ്യേ.. എന്തിനാ എന്റെ മോള് കരയുന്നത്. എന്റെ മോൾക്ക് സന്തോഷം ഉള്ള കാര്യം ഉണ്ട്. "അമ്മ അവളുടെ മുടിയിൽ തഴുകി പറയുന്നതിനോടൊപ്പം അമ്മയും കരയുന്നുണ്ടായിരുന്നു.

"അമ്മായി എന്തിനാ ഈ കരയുന്നത്. ഓ.. ഇപ്പോൾ മോളെ മാത്രം മതിയല്ലേ.. എന്നെ ഒന്നും ആർക്കും വേണ്ടല്ലോ.." മാളു പരിഭവം പറഞ്ഞു. അത് കെട്ട് അവർ ചിരിച്ചു. അമ്മ മാളുവിനെയും ചേർത്ത് പിടിച്ചു. അവർ രണ്ടു പേരും അമ്മയുടെ മാറിൽ തല വെച്ച് കിടന്നു. "എന്താണ് രണ്ടിന്റെയും തല ഈ കാണുന്നത്. വെളിച്ചെണ്ണ ഒന്നും തേക്കാറില്ലേ.."അമ്മ ദേഷ്യപ്പെടുന്നത് കണ്ടപ്പോൾ അവർ ചിരിച്ചു. "വല്ലപ്പോഴും വരുന്നതല്ലേ അമ്മേ.. ഇത് ക്ഷമിച്ചു കള "അമ്മു ചിരിയോടെ പറഞ്ഞു "മ്മ്മ് മ്മ്.പിന്നെ മാളു.. നിനക്കൊരു ഹാപ്പി ന്യൂസ്‌ ഉണ്ട്. അമ്മുവിന് അത്ര ഹാപ്പി ആയിരിക്കില്ലെങ്കിലും കുറച്ചു കഴിയുമ്പോൾ ഓക്കേ ആയിക്കോളും. "അമ്മ പറഞ്ഞപ്പോൾ അവർ സംശയത്തോടെ അമ്മയെ നോക്കി. "അതൊക്കെ പറയാം.. നിങ്ങൾ അകത്തേക്ക് വാ.. " അകത്തേക്ക് ചെന്നതും അമ്മായിയും മാമനും.. !! "അമ്മായി.... "ഓടി ചെന്ന് അമ്മായിയേയും കെട്ടി പിടിച്ചു. മാളു പിറകെ വരുന്നുണ്ടായിരുന്നു. "ഇതെന്താ എല്ലാവരും കൂടി പതിവില്ലാതെ.. എന്ധോ കാര്യമായി ഉണ്ടല്ലോ. "മാളു "ആ. എനിക്കൊരു മോളുണ്ട്. അവൾക്ക് എന്നെ കാണണമെന്നില്ലെങ്കിലും ഞങ്ങൾക്ക് അവളെ കാണേണ്ടേ.. " "അമ്മേ.." മാളു "എന്ധോ.. "അമ്മായിയും അതെ നാണയത്തിൽ തിരിച്ചടിച്ചു. "എന്താ വന്നതിനുള്ള ഉദ്ദേശം. "മാളു. "അതൊക്കെ പറയാം.അച്ഛൻ വരട്ടെ."ജലജ (പൂജയുടെ അമ്മ )

"അപ്പോൾ മുത്തശ്ശി എവിടെയാ.. "അമ്മു "മുത്തശ്ശി മുറിയിലുണ്ട്." അമ്മ "ആഹാ. അപ്പോൾ എന്ധെങ്കിലും കാര്യം ഇല്ലാതെയിരിക്കില്ല. " അമ്മു പറഞ്ഞു കഴിഞ്ഞതും പ്രസാദ് കാറിൽ വന്നിറങ്ങി. "അച്ഛാ.." അമ്മു ഓടി അങ്ങോട്ട്‌ ചെന്നു. "എത്ര നാളായി എന്റെ മോളെ കണ്ടിട്ട്. "പ്രസാദ് അവളുടെ നെറുകയിൽ തലോടി. "തുടങ്ങി. വന്നപ്പോൾ തൊട്ട് എല്ലാവർക്കും അമ്മുവെച്ചിയെ മതി. ഞാനെന്താ പുക ആണോ.. "മാളു പരിഭവിച്ചു. "എടി കുശുമ്പി. അതിന് കാര്യം ഉണ്ട്. "പ്രസാദ് "എന്തു കാര്യം. "മാളു. "അമ്മുവിനെ കെട്ടിച്ചു വിടാനുള്ള പരിപാടി നാളെ തുടങ്ങുകയാണ്." " എന്ത്..!!" അമ്മുവും മാളുവും ഒരുപോലെ ചോദിച്ചു. "എടി പൊട്ടി, നാളെ രാവിലെ അവളുടെ പെണ്ണ് കാണൽ ആണ്."പെട്ടന്ന് അവർ ഞെട്ടി തരിച്ചു.പരസ്പരം മുഖത്തോട് മുഖം നോക്കി. അവരുടെ മുഖത്ത് ദയനീയത കാണാൻ കഴിഞ്ഞു. "പറ്റില്ല. എനിക്ക് സമ്മതമല്ല." അമ്മുവിന്റെ മറുപടി കെട്ട് എല്ലവരും ഞെട്ടി. "എന്തു കൊണ്ട് പറ്റില്ല. ഇത്ര നാളും പഠിക്കണം എന്ന് പറഞ്ഞു നീട്ടി കൊണ്ട് പോയി.ഇപ്പോൾ പഠിപ്പും കഴിഞ്ഞു ജോലിയും കിട്ടി. ഇനി ഉടനെ കല്യാണം വേണം. ഇനി നീ എന്ധോക്കെ പറഞ്ഞിട്ടും കാര്യമില്ല. 3 മാസം കഴിഞ്ഞാൽ നിനക്ക് 24 വയസ്സവും.അതിനു മുൻപ് കല്യാണം വേണമെന്ന ജ്യോൽസ്യൻ പറഞ്ഞത്.

ഇപ്പോഴേ നോക്കി തുടങ്ങിയാലെ അതിനു മുൻപ് നടക്കു... " "അമ്മ എന്ധോക്കെയാ ഈ പറയുന്നത്. ഒരു ജോത്സ്യനും അയാളുടെ ഒരു നക്ഷത്രവും. നിങ്ങളൊക്കെ ഈ 21ആം നൂറ്റാണ്ടിൽ തന്നെയല്ലേ ജീവിക്കുന്നത്. ഇതൊക്കെ തട്ടിപ്പ് ആണ്. നിങ്ങൾക്ക് എത്ര പറഞ്ഞാലും വിശ്വാസം വരില്ലേ.. "ഇത് വരെ അവർക്ക് നേരെ ശബ്ദമുയർത്താത്ത അമ്മു ഇന്ന് ഇത്രയും പറഞ്ഞപ്പോൾ അവളുടെ ദേഷ്യത്തിന്റെയും ഇഷ്ടക്കേടിന്റെയും കാഠിന്യം അവർക്ക് മനസ്സിലായി. "ഞാൻ ഇത് ഉറപ്പിച്ചു കഴിഞ്ഞു അമ്മു, നാളെ അവർ വരും. പെണ്ണ് കാണലും നടക്കും. ഇഷ്ടപ്പെട്ടാൽ അടുത്ത മാസം തന്നെ കല്യാണം. ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല. " ജലജ അത് പറഞ്ഞു ദേഷ്യത്തിൽ പോയപ്പോൾ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അമ്മുവിന് മനസ്സിലായി. അവൾ എല്ലാവർക്കും ഉള്ള ഡ്രെസ്സെല്ലാം മാളുവിനെ ഏൽപ്പിച്ചു പതിയെ മുറിയിൽ പോയി. മുറിയിൽ ഒറ്റക്കിരുന്നപ്പോൾ അവൾ അർജുനെ കുറിച്ച് ആലോചിച്ചു. ഒപ്പം മറ്റൊരാളെയും. അവളുടെ ഓർമകൾ പിന്നിലേക്ക് പോയി. ആദ്യമായി അജുവിനെ കണ്ടതും ടീച്ചറാണെന്ന് തെറ്റി ധരിച്ചത് പറയാൻ ഒരുപാട് ശ്രമിച്ചതും അവനെല്ലാം അറിഞ്ഞതിനു ശേഷവും പഴയത് പോലെ ഇഷ്ടപ്പെട്ടതും അവനുമായുള്ള ഒരുപിടി നല്ല ഓർമകളും എല്ലാം ഓർമകളിൽ വന്നു. കണ്ണുനീർ ഒലിച്ചിറങ്ങി കൊണ്ടിരുന്നു. ആരോ വരുന്നുണ്ടെന്ന് മനസ്സിലായതും ഒഴുകി വന്ന കണ്ണുനീരിനെ അവൾ തുടച്ചു.

"ചേച്ചി... "മാളുവിന്റെ വിളി കേട്ടതും പുറം തിരിഞ്ഞിരുന്ന അവൾ നേരെയിരുന്നു. "ആ.. മാളൂവോ. നീ എന്തിനാ അവിടെ നിൽക്കുന്നത്. ഇരിക്കടി. "മാളുവിന് മുമ്പിൽ അവൾ സന്തോഷം അഭിനയിച്ചു. "ചേച്ചി കൂടുതൽ അഭിനയിക്കേണ്ട. എനിക്കറിയാം ചേച്ചിയുടെ വിഷമം. ഞാൻ അജുവേട്ടനോട് വിളിച്ചു പറയട്ടെ. " "അജുവിനോടോ.. എന്തു വിളിച്ചു പറയട്ടെന്ന്. അത് വേണ്ട മോളെ.. അറിയാതെ ആണെങ്കിലും അജുവിന് ഞാൻ പ്രതീക്ഷ കൊടുത്തിട്ടുണ്ടെങ്കിൽ എല്ലാം അവനോട് മറക്കാൻ പറയണം. എന്നേക്കാൾ നല്ലോരു പെൺകുട്ടിയെ അവന് കിട്ടും. പിന്നെ എന്റെ കാര്യം, അതെനിക്ക് നേരത്തെ അറിയാമായിരുന്നു ഇങ്ങനെ ഒക്കെയേ വരൂ എന്ന്. അതാണ്‌ ഞാൻ അജുവിനോട് ഇഷ്ടമാണെന്ന് പറയാതിരുന്നത്. " "എന്താ.. അപ്പോൾ ചേച്ചിക്ക് അജുവേട്ടനെ ഇഷ്ടമാണോ. ഇത് കൊണ്ടാണോ അത് പറയാതിരുന്നത്. " "ഏയ്.. ഒന്നും ഇല്ല മാളു.. നീ ഒന്നും ആലോചിച്ചു ബുദ്ധിമുട്ടേണ്ട. അജുവിനോട് ഒന്നും പറയേണ്ട. പിന്നെ ഈ കല്യാണം എന്നല്ല, ഒരു കല്യാണത്തിനും ഇപ്പോൾ എനിക്ക് താല്പര്യം ഇല്ല. ഇത് എങ്ങനെയെങ്കിലും മുടക്കണം. പറ്റുമെങ്കിൽ നീയും എന്റെ കൂടെ നിൽക്കണം. ഇത് മുടങ്ങിയാലും വേറെയും ആലോചനകൾ വരും. അജുവിനോട് വെറുതെ എനിക്ക് വേണ്ടി കാത്തിരിക്കരുത് എന്ന് പറയണം. നീ കിടക്കാൻ നൊക്കൂ..

ഇതിനെ പറ്റി ആലോചിച്ചു തല പുണ്ണാക്കണ്ട. ഞാൻ ഇന്ന് മുത്തശ്ശിയുടെ കൂടെയ. ശരി. ഗുഡ് നൈറ്റ്‌. " അമ്മു ചിരിച്ചു കൊണ്ട് മുന്നോട്ട് പോയപ്പോൾ മാളു അവളെ വേദനയോടെ നോക്കി നിന്നു.... ***** "മുത്തശ്ശി......" നീട്ടിയുള്ള ഒരു വിളിയോടെ അമ്മു മുത്തശ്ശിയുടെ അരികിലേക്ക് വന്നു. "ഇതാര് എന്റെ അമ്മുട്ടിയോ. ഇങ്ങോട്ട് വാ.. "മുത്തശ്ശി കൈ കാട്ടി വിളിച്ചപ്പോൾ അവൾ ഓടി മുത്തശ്ശിയുടെ മടിയിൽ കിടന്നു. "മുത്തശ്ശി.. " "എന്താ അമ്മുട്ടി നിനക്ക് വിഷമം. " "എനിക്കോ..എനിക്കൊരു വിഷമവും ഇല്ലല്ലോ." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. "കള്ളം പറയണ്ട. എനിക്കറിയാം എന്റെ അമ്മുട്ടിയെ. നിനക്ക് വിഷമം വരുമ്പോഴല്ലേ നീ ഇങ്ങനെ എന്റെ മടിയിൽ കിടക്കാർ. " അമ്മു മുത്തശ്ശിയെ നോക്കിയിരുന്നു. അവളുടെ കണ്ണുകൾ പതിയെ നിറഞ്ഞു തുടങ്ങി. "ഇത്ര നാളും നീ കല്യാണം വേണ്ട എന്ന് പറഞ്ഞത് ഉണ്ണിയെ ആലോചിച്ചാണെന്ന് എനിക്കറിയാം. ഇപ്പോഴും നീ ഉണ്ണിയെ ആലോചിച്ചിരിക്കുവാണോ മോളെ.. എത്ര കാലമായി ആരും കാണാതെ അവന് വേണ്ടി നീ ഇങ്ങനെ ഉരുകി തീരുന്നു. " "എനിക്കറിയില്ല മുത്തശ്ശി, ഞാനെന്താ ചെയ്യേണ്ടതെന്ന്. ഇത്ര നാളും ഉണ്ണിയേട്ടനെ കാത്തിരിക്കുകയായിരുന്നു. അത് മുത്തശ്ശിക്ക് ഒഴിച്ച് എന്റെ മാളുവിന് പോലും അറിയില്ല. ആരോടും പറഞ്ഞിട്ടും ഇല്ല എന്റെ ഈ കാത്തിരിപ്പ്. "

"ഇനിയും എത്ര നാൾ എന്ന് വെച്ചിട്ട എന്റെ കുട്ടിയെ.. വര്ഷങ്ങളായില്ലേ ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്. നീ കാത്തിരിക്കുന്ന വിവരം അവന് പോലും അറിയില്ല. അവൻ കാണാൻ എങ്ങനെ ആണെന്നോ എവിടെയാണെന്നോ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല. പണ്ടെങ്ങോ കളിക്കൂട്ടുകാരൻ കളിക്കൂട്ട് കാരിക്ക് കൊടുത്ത വാക്കിന് മേൽ കാത്തിരിക്കുക എന്നൊക്കെ പറഞ്ഞാൽ. അവന്റെ കല്യാണം കഴിഞ്ഞോ എന്നും അറിയില്ല. മതിയാക്കി കൂടെ നിനക്ക്. നീ ഇങ്ങനെ സ്വയം ഉരുകുന്നത് കാണാൻ വയ്യാഞ്ഞിട്ട ഈ കിളവിക്ക്".മുത്തശ്ശിയുടെ കണ്ണിൽ നിന്ന് കണ്ണിനീർ പൊടിഞ്ഞു. "അരുത് മുത്തശ്ശി. ഇത്ര നാളും കാത്തിരുന്നത് ആ ഒരു ഉറപ്പിന് മേൽ ആണ്. ഇനിയും കാത്തിരിക്കുന്നില്ല. എന്നെങ്കിലും ഒന്ന് കണ്ടാൽ മാത്രം മതി. ദൂരെ നിന്നെങ്കിലും ഈ പൊട്ടി പെണ്ണിന് കണ്ടാൽ മാത്രം മതി." അമ്മു പൊട്ടികരഞ്ഞു കൊണ്ടിരിക്കുന്നു. "കാത്തിരിപ്പ് മതിയാക്കണം എന്നുണ്ടായിരുന്നു പലവട്ടം. ഉണ്ണിയേട്ടന് പകരം ആരെയും കാണാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. പക്ഷെ കുറച്ചു നാൾ മുൻപ് ഒരാൾ മനസ്സിൽ പതിഞ്ഞു. അവനെ കാണുമ്പോഴൊക്കെ എനിക്ക് നഷ്ടപ്പെട്ട ഉണ്ണിയേട്ടനെ ആണ് ഓർമ വരുന്നത്.

എത്ര അകറ്റിയാലും വീണ്ടും അവൻ എന്നിലേക്ക് തന്നെ വരുന്നു. ഇപ്പോൾ മറക്കാൻ പറ്റുന്നില്ല അവനെ.. " "ആരാ ആള്. "മുത്തശ്ശി ഒരു ചെറു ചിരിയോടെ ചോദിച്ചു. "അർജുൻ.. എന്റെ അജു" അവളിൽ അന്നേരം വിരിഞ്ഞ നാണം മുത്തശ്ശി ഒരു കൗതുകത്തോടെ വീക്ഷിച്ചു. മുത്തശ്ശിക്ക് അജുവിനെ കുറിച്ച് അവൾ എല്ലാം പറഞ്ഞു കൊടുത്തു. അവനെ കുറിച്ചു പറയുമ്പോൾ അവളിൽ വിരിയുന്ന ഓരോ ഭാവവും കണ്ടു മുത്തശ്ശി പുഞ്ചിരിച്ചു. "പക്ഷെ.. അമ്മ എല്ലാം തീരുമാനിച്ചു ഉറപ്പിച്ച മട്ടാണ്. അജു എന്തു കൊണ്ടോ എന്റെ ജീവനായി കഴിഞ്ഞു. അവനെ എനിക്ക് പിരിയുന്നത് ആലോചിക്കുമ്പോൾ തന്നെ വിഷമം ആണ്. പക്ഷെ എന്റെ കല്യാണം വേറെ ഒരാളുമായി നടക്കും. വെറുതെ എന്തിനാ ആ പാവത്തിനെ ഇതിലേക്ക് വലിച്ചിടുന്നത് മുത്തശ്ശി.ആരും അറിയണ്ട. ഒന്നും... ആരോടും പറഞ്ഞിട്ടില്ല ഇതുവരെ. ഇനി പറയുകയും വേണ്ട. അജുവിനെയും ഞാൻ എന്റെ ഇഷ്ടം അറിയിച്ചിട്ടില്ല. ഇനി എനിക്ക് അവനെ കൂടി നഷ്ടപ്പെടുത്താൻ വയ്യ. എന്റെ നഷ്ടങ്ങളുടെ കണക്കിൽ അജുവിന്റെ പേര് കൂടി വേണ്ട. അവന് എന്നേക്കാൾ നല്ല പെൺകുട്ടിയെ കിട്ടും. ദൂരെ നിന്ന് നോക്കി കണ്ടോളാം ഞാൻ. എന്റെ ജീവനായി മാറിയവനെ. എനിക്ക് അജു വിധിച്ചിട്ടില്ല.ഉണ്ണിയേട്ടനും. അവരെ എന്റെ വിഷമം അറിയിച്ചു അവരെ കൂടി വിഷമിപ്പിക്കണ്ട മുത്തശ്ശി.. നമ്മൾ മാത്രം അറിഞ്ഞാൽ മതി. നമ്മൾ മാത്രം.... നമ്മോട് കൂടി അത് ഇല്ലാതാവട്ടെ "അമ്മു മുത്തശ്ശിയുടെ മടിയിലേക്ക് അമർന്നു കിടന്നു പറയുന്നതിനോടൊപ്പം കണ്ണിൽ നിന്ന് കണ്ണ് നീരും ഒഴുകി. മുത്തശ്ശി അവളുടെ തലയിൽ തലോടി സമാധാനിപ്പിച്ചു. എന്നാൽ അവരറിയാതെ രണ്ടു ചെവികൾ അവർ പറഞ്ഞെതെല്ലാം കേട്ടിരിക്കുന്നു.......... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story