അർജുൻ: ഭാഗം 37

arjun

രചന: കടലാസിന്റെ തൂലിക

(പൂജ ) രാവിലെ തന്നെ എഴുന്നേറ്റു അമ്പലത്തിൽ പോയി കണ്ണനോട് മനമുരുകി പ്രാർത്ഥിച്ചു. ഈ ഇടയായി ഈശ്വരനിൽ വിശ്വാസം കുറഞ്ഞത് പോലെ.. എന്നാലും പ്രാർഥിച്ചത് ആത്മാർത്ഥമായി തന്നെയായിരുന്നു. ഇന്നലെ എപ്പോഴാണ് കിടന്നത് എന്ന് ഓർമ്മയില്ല. എഴുന്നേറ്റപ്പോൾ മുത്തശ്ശി അടുത്ത് ഉണ്ടായിരുന്നു. ഒപ്പം തല വേദനയും. രാത്രി എപ്പോഴൊക്കെയോ ഉണർന്നു. ഇന്നലെ ശരിക്ക് ഉറങ്ങിയില്ല എന്ന് വേണം പറയാൻ. അതിരാവിലെ തന്നെയായിരുന്നു അമ്പലത്തിൽ പോയത്. അതുകൊണ്ട് തന്നെ ആരോടും പറഞ്ഞില്ല. തിരികെ വീട്ടിലെത്തിയപ്പോൾ കണ്ടു വാലിൽ തീ പിടിച്ച പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അച്ഛനെ. മാളുവും ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു. എന്നെ കണ്ടതും അച്ഛന്റെ മുഖത്ത് ആശ്വാസം വരുന്നത് കണ്ടു. മാളു ഓടിവന്ന് എന്റെ കൈ പിടിച്ചു. നെറ്റിയിലെ ചന്ദനവും കയ്യിൽ പിടിച്ചിരിക്കുന്ന വാഴയില ചീന്തും ഞാൻ അമ്പലത്തിൽ പോയതാണെന്ന് അവളെ മനസ്സിലാക്കി കൊടുത്തിരിക്കണം. "എന്താ ചേച്ചി ആരോടും പറയാതെ പോയത്. ഇവിടെ എല്ലാവരും ടെൻഷനടിച്ച് ഇരിക്കുകയായിരുന്നു. " അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഹാളിലേക്ക് കയറി. പെട്ടെന്ന് തന്നെ അമ്മ എന്റെ നേരെ വന്നു.

" മനുഷ്യൻ ഇവിടെ ടെൻഷനായി ഇരിക്കുകയായിരുന്നു. നിനക്കെന്താ ഫോൺ കൊണ്ട് പോയാൽ.. പിന്നെ എന്തിനാ അത് വാങ്ങി വെച്ചിരിക്കുന്നത്. " " അമ്പലത്തിലേക്ക് ഫോൺ കൊണ്ടു പോകണം എന്ന് എനിക്ക് തോന്നിയില്ല . പിന്നെ അമ്മ ഇങ്ങനെ ടെൻഷനടിക്കേണ്ട കാര്യമില്ല ഇഷ്ടം ഇല്ലാത്ത പെണ്ണ് കാണൽ ആണെങ്കിലും ഞാൻ ആരുടെയും ഒപ്പം ഒളിച്ചോടി പോവില്ല. അതോർത്ത് പേടിക്കേണ്ട." അമ്മയ്ക്ക് ആവശ്യമുള്ള മറുപടിയും കൊടുത്തു ഞാൻ റൂമിലേക്ക് പോയി. എല്ലാം നല്ലതിനായി ഭവിക്കും എന്നൊരു തോന്നൽ. അതുകൊണ്ട് ഞാൻ എല്ലാം വിധിക്ക് വിട്ടു കൊടുത്തു. ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ. ***** വൈകുന്നേരമായിരുന്നു പെണ്ണു കാണാൻ ആളുകൾ വരുന്നത്. അതുവരെ മാളു ടെൻഷനടിച്ചതിൽ കണക്കില്ല. എനിക്ക് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല ഇന്ന് പുറമേ കാണിച്ചുവെങ്കിലും ഉള്ളിൽ നല്ല പേടി ഉണ്ടായിരുന്നു. പെണ്ണുകാണലിന് ഒരു ഇളം റോസ് കളർ സാരി ആയിരുന്നു അമ്മ സെലക്ട് ചെയ്തത്. ഞാൻ കുളിച്ചു ഇറങ്ങി വന്നപ്പോൾ അത് ബെഡിൽ കിടക്കുന്നുണ്ടായിരുന്നു. വെറുതെ ഒന്ന് കയ്യിലെടുത്ത് വിരലോടിച്ചു. """എനിക്ക് കാണേണ്ടത് ഒക്കെ ഞാൻ മാത്രം കണ്ടാൽ മതി"" അജുവിന്റെ വാക്കുകളാണ് പെട്ടെന്ന് മനസ്സിലേക്ക് ഓടി വന്നത്. ഒപ്പം ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൻ അന്ന് അങ്ങനെ പറഞ്ഞതിനുശേഷം പിറ്റേന്നുള്ള അമ്പലത്തിൽ പോകിലല്ലാതെ ഞാൻ സാരിയുടുത്തിട്ടില്ല എന്നകാര്യം വേദനയോടെ ഓർത്തു.

" അവനെ എനിക്ക് നഷ്ടപ്പെടാനുള്ള ആദ്യപടി ആയിരിക്കുമോ ഈ പെണ്ണ് കാണൽ "സ്വയം പറഞ്ഞുകൊണ്ട് സാരി അവിടെത്തന്നെ വെച്ചു. അലമാര തുറന്ന് ആദ്യം കണ്ട ചുരിദാർ എടുത്തിട്ടു. മുടികെട്ടി. അതല്ലാതെ വേറെ ഒന്നും ചെയ്യാൻ തോന്നിയില്ല. അപ്പോഴേക്കും അമ്മ വന്നു കലിപ്പിൽ എന്നെ നോക്കി. " അയ്യേ.. ഇത് ഏത് ഡ്രസ്സ്. നിനക്കുള്ള സാരി ഞാൻ കട്ടിലിൽ വച്ചിരുന്നല്ലോ.. അതെടുത്തിട്. പിന്നെ അത്യാവശ്യം മേക്കപ്പ് കൂടി ചെയ്യ്. " " ഞാൻ ഇങ്ങനെയാണ്. ഇങ്ങനെ കണ്ട് എന്നെ ഇഷ്ടപ്പെടുന്നെങ്കിൽ ഇഷ്ടപ്പെട്ടാൽ മതി." "അമ്മു... ഞാൻ.. " "അത് സാരമില്ല ഏട്ടത്തി.. അവൾ അല്ലെങ്കിലും സുന്ദരിയല്ലേ... "അമ്മായി വന്നു നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞപ്പോൾ അമ്മ തിരിച്ചൊന്നും പറഞ്ഞില്ല. "ഈ പൊട്ടെങ്കിലും കുത്ത്. "പറഞ്ഞു തീരലും അമ്മ ഒരു പൊട്ടെടുത്ത് രണ്ടു പിരികത്തിനിടയിൽ കുത്തി. " ചേച്ചിക്ക് ടെൻഷൻ ഉണ്ടോ "അവർ പോയി കഴിഞ്ഞപ്പോൾ മാളു അടുത്തേക്ക് വന്നു ചോദിച്ചു. " ടെൻഷനോ.. എന്തിന്" " പെണ്ണുകാണാൻ എന്നൊക്കെ പറയുമ്പോൾ ടെൻഷൻ ഉണ്ടാവില്ലേ.. വരുന്ന ആൾക്കാർക്ക് എങ്ങാനും ഇഷ്ടമായാൽ പിന്നെ അജുവേട്ടൻ.. ആലോചിക്കുമ്പോൾ എനിക്ക് തന്നെ ടെൻഷൻ ആകുന്നുണ്ട്." " എനിക്ക് ടെൻഷൻ ഒന്നുമില്ല മാളു....

"മാളു വിനോട് അങ്ങനെ പറഞ്ഞെങ്കിലും ചെറുതായിട്ട് ടെൻഷൻ എനിക്കും ഉണ്ടായിരുന്നു. നേരം വൈകും തോറും അത് കൂടിക്കൂടി വന്നു. സിനിമയിൽ ഒക്കെ കാണുന്നത് പോലെ സ്നേഹിക്കുന്ന ആള് പറയാതെ വന്നു പെണ്ണ് കണ്ടു ഞെട്ടിക്കുന്ന പരിപാടി ഇവിടെയും നടക്കുമോ എന്ന് ഞാൻ ചിന്തിക്കാതെയിരുന്നില്ല. അങ്ങനെ ആണെങ്കിൽ എന്റെ അവസ്ഥ.. ഹോയ്.. ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു.അത് കൊണ്ട് തന്നെ പ്രതീക്ഷ കൈ വിട്ടില്ല. "അമ്മു... അവരെത്തി." അമ്മ അടുത്ത് വന്നു പറഞ്ഞതും നെഞ്ചോക്കെ വല്ലാതെ മിടിക്കാൻ തുടങ്ങി. സാധാരണ അജുവിനെ കാണുമ്പോഴാണ് ഇങ്ങനെ ഉണ്ടാവാർ. ഇനി അജു ആയിരിക്കുമോ വന്നത്. അറിയില്ല. കയ്യും കാലും ഒക്കെ വിറക്കുന്നു. വന്നിരിക്കുന്നവന് എന്നെ ഇഷ്ടമാവാല്ലേ എന്ന് ഒരിക്കൽ കൂടി ആത്മാർത്ഥമായി പ്രാർത്ഥിച്ചു. അച്ഛൻ അങ്ങോട്ട് വിളിച്ചപ്പോൾ ഞാൻ പോയി. ചായ ഒക്കെ അമ്മ നേരത്തെ കൊണ്ട് പോയി കൊടുത്തത് കൊണ്ട് ആ കാര്യത്തിൽ രക്ഷപെട്ടു. ചെറുക്കൻ ഇരിക്കുന്ന ഭാഗത്തേക്കെ നോക്കിയില്ല. എല്ലാവർക്കും ഒന്ന് ചിരിച്ചു കൊടുത്തു. എത്രയും പെട്ടന്ന് ഇവിടെ നിന്ന് ഒന്ന് രക്ഷ പെട്ടാൽ മതിയെന്നായി ചിന്ത. ചെറുക്കന് എന്നെ ഇഷ്ടമാവല്ലേ എന്ന് വീണ്ടും വീണ്ടും മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു. "ചെറുക്കനും പെണ്ണിനും വല്ലതും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം." ബ്രോക്കർ പറഞ്ഞതും ചെറുക്കന്റെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ ഞാൻ റൂമിലേക്ക് പോയി.അയാൾ വരുമ്പോൾ എന്ധോക്കെ ആണ് പറയേണ്ടതെന്ന് ആദ്യമേ പഠിച്ചു വെച്ചിരുന്നു .

സ്ഥിരം ക്ളീഷേ ജനലിന്റെ കമ്പിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു. "അമ്മുട്ടി........" പരിചിതമായ ശബ്ദം കെട്ട് തിരിഞ്ഞു നോക്കി.അവിടെ അവിടെ അതാ ചിരിച്ചു കൊണ്ട് നിൽക്കുന്ന അർജുൻ..... !!!!!!! "എങ്ങനെ ഉണ്ട് എന്റെ സർപ്രൈസ്. നീ ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ലല്ലേ അമ്മുസേ..."എന്റെ അടുത്തേക്ക് വന്നു കവിളിൽ പിച്ചി കൊണ്ട് പറഞ്ഞതും സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. "ഏയ്.. കരയല്ലേടാ അമ്മുട്ടി... സോറി.നീ എന്നോട് ഇഷ്ടമല്ല എന്ന് പറഞ്ഞെങ്കിലും എനിക്ക് കാണാമായിരുന്നു നിന്റെ കണ്ണിൽ എന്നോടുള്ള പ്രണയം. അതല്ലേ ഞാൻ ഇങ്ങു വന്നത്.നീ ഒത്തിരി ടെൻഷൻ അടിച്ചോ... " "പിന്നെ അല്ലാതെ, ഇന്നലെ കരഞ്ഞു കൂട്ടിയതിൽ കണക്കില്ല. ഇതൊന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിൽ..... "അവൾ അവനെ ഇടിച്ചു കൊണ്ടിരിക്കുന്നു ഒപ്പം കണ്ണിൽ നിന്ന് കണ്ണ് നീരും ഒഴുകി. "വിട്. മതി വേദനിക്കുന്നു. സോറി സോറി സോറി. "അവന്റെ രണ്ട് ചെവിയിലും കൈ വെച്ച് അവൻ സോറി പറഞ്ഞപ്പോൾ അവൾ ചിരിച്ചു. "ഓഹ്.. ഒന്ന് ചിരിച്ചല്ലോ.. അപ്പോൾ എങ്ങനെയാ.. 💞💞പോരുന്നോ എന്റെ കൂടെ.. ഈ അർജുന്റെ പാതിയായ്.... പൂജ അർജുനായ്..💞💞" മീശ പിരിച് തീർത്തും പ്രണയത്തോടെ അവൻ പറഞ്ഞപ്പോൾ അവൾ അവന്റെ മിഴിയിൽ ലയിച്ചു നിന്നു.

പിന്നിൽ നിന്ന് ഒരു ചുമ കേട്ടപ്പോഴാണ് അവൾ ഞെട്ടി തിരിഞ്ഞു നോക്കിയത്. അവളുടെ പിന്നിലായി അന്നേരം ഒരു ചെറുപ്പ ക്കാരനെ കണ്ടു. അവൾ സംശയത്തോടെ അവനെ നോക്കി. ചുറ്റും നോക്കിയപ്പോൾ അർജുൻ അവിടെ ഒന്നും ഉണ്ടായിരുന്നില്ല. അവളുടെ കണ്ണുകൾ വെറുതെ അവന്റെ പിറകിലേക്ക് പോയി. അവിടെയും ആരും ഉണ്ടായിരുന്നില്ല. "ഹേയ്.. താൻ എന്താ ഈ നോക്കുന്നത്. ഞാൻ ഒറ്റക്ക് തന്നെയാ.. " 'അപ്പോൾ ഞാൻ കണ്ടത് സ്വപ്നമായിരുന്നോ..... !!!ഞാൻ ഇപ്പോൾ അനുഭവിച്ച ആനന്ദ കണ്ണീരും സന്തോഷവും എല്ലാം വെറും സ്വപ്നമായിരുന്നോ..... !!!!!!!!' അവൾ ജനലിന്റെ അടുത്തേക്ക് നോക്കി. 'വെറുതെ അല്ല..., ഇവിടെ നിന്നാൽ കണ്ണ് തുറന്നു സ്വപ്നം കാണാമെന്നു പറയുന്നത്. ഇനി ഇതും സ്വപ്നമാണോ ദൈവമേ.. 'അവൾ സ്വയം നുള്ളി നോക്കി. 'മ്മ്മ്.. വേദനയുണ്ട്. അപ്പോൾ ഇത് സ്വപ്നം അല്ല...' "ഹേയ്... താൻ എന്താ ആലോചിക്കുന്നത്. പൂജ എന്നല്ലേ പേര്. " "ഉം " "എനി വേ... ഞാൻ ഋതിക് . ഋതിക് മാനവ്. പൂജ ടീച്ചർ ആണല്ലേ.. " "ഉം " "തനിക്ക് എന്നോടെന്തേങ്കിലും പറയാനുണ്ടോ. "അത് പറഞ്ഞപ്പോൾ അവൾ അവനെ നോക്കി. 'ശേ.. കഷ്ടപ്പെട്ട് പറഞ്ഞു പഠിച്ചതൊന്നും ഓർമ ഇല്ലല്ലോ.. അതങ്ങനെ ആണ് ആവിശ്യ നേരത്ത് പഠിച്ചതൊന്നും ഉപകാരത്തിൽ വരില്ല. ഓർമ ഉള്ളതാണെങ്കിൽ പുറത്തേക്ക് വരുന്നുമില്ല. ആകെ വല്ലാത്ത അവസ്ഥ ആയല്ലോ കണ്ണാ... 'അവൾ തലകുനിച്ചു നിന്നു. "തനിക്ക് ആരോടെങ്കിലും പ്രേമമുണ്ടായിരുന്നോ..

"അവൾ തലയുയർത്തി അവനെ നോക്കി. 'ഉണ്ടായിരുന്നു എന്ന് പറയാം. ചിലപ്പോൾ ഇഷ്ടമല്ല എന്ന് പറഞ്ഞു പോയാലോ.. ' "ഇനി ഇപ്പോൾ ഉണ്ടായാലും കുഴപ്പം ഇല്ല. ഇന്നത്തെ കാലത്ത് ആർക്കാണ് പ്രേമം ഇല്ലാത്തത്. എനിക്കും ഉണ്ടായിരുന്നു. ബട്ട്‌ നൗ ഐ ആം സിംഗിൾ. " അവൾ എന്ധോ പറയാൻ വന്നപ്പോഴേക്കും അവൻ ഇടയിൽ കയറി പറയുന്നത് കെട്ട് അവൾ പല്ല് കടിച്ചു പിടിച്ചു അവനെ നോക്കി. "യു ആർ സൊ ബ്യൂട്ടിഫുൾ. സൊ ക്യൂട്ട്. നല്ല ഭംഗി., നീളൻ മുടി, ആരെയും ആകർഷിക്കുന്ന കണ്ണുകൾ. എനിക്ക് തന്നെ ഒത്തിരി ഇഷ്ടപ്പെട്ടു. തനിക്ക് എന്നെ ഇഷ്ടമായോ. " ഇല്ല എന്ന് പറയാൻ പോയപ്പോഴും അവൻ വീണ്ടും ഇടയിൽ കയറി. "ഇനി ഇപ്പോൾ ഇഷ്ടമായില്ലെങ്കിലും കുഴപ്പം ഇല്ല. അതൊക്കെ രണ്ടാഴ്ച കഴിയുമ്പോഴേക്കും ശരിയാകും. വരട്ടെ സ്വീറ്റ് ഹബ്ബി. " അവൻ ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോയപ്പോൾ അവൾ ദേഷ്യത്തിൽ അവൻ പോയ വഴിയേ നോക്കി നിന്നു. ഒന്നും പറയാൻ സമ്മതിക്കില്ലെങ്കിൽ പിന്നെ എന്തിനാ ചോദിക്കുന്നത്. വഷളൻ. സൊ സ്വീറ്റ് എന്ന്... ഓ ഇവനെ ഒക്കെ. ഇവൻ കാട്ട് കോഴി ആണോ ദൈവമേ.. എനിക്കിഷ്ടമല്ലെങ്കിലും അവന് ഒരു കുഴപ്പവും ഇല്ലെന്ന്. ഇനി ഞാൻ എന്തു പറഞ്ഞാണ് കണ്ണാ ഈ കല്യാണം മുടക്കുന്നത്... നീ തന്നെ ഒരു വഴി കാണിച്ചു തരണേ........... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story