അർജുൻ: ഭാഗം 38

arjun

രചന: കടലാസിന്റെ തൂലിക

 പിറ്റേന്ന് അമ്മുവിന് കോളേജിൽ പോവാൻ താല്പര്യം ഇല്ലായിരുന്നുവെങ്കിലും കമ്മിറ്റി മുന്നോട്ട് പോവാത്ത കാര്യമാലോചിച്ചപ്പോൾ അമ്മു പോവാൻ തയ്യാറായി . അർജുന്റെ മുഖം മനസ്സിൽ ഓർമ വരുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമം അവളെ പിടി കൂടുന്നതവൾ അറിഞ്ഞു. ചിലപ്പോൾ അതായിരിക്കാം വിരഹ വേദന. പ്രാണനെ പോലെ സ്നേഹിച്ചിട്ടും ആരോടും പറയാതെ പോയ പ്രണയം... ഒരിക്കലും തനിക്ക് വിധിച്ചിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിലും മനസ്സ് പിന്നെയും അവന്റെ ഓർമകളിലേക്ക് അവളെ കൊണ്ട് വന്നെത്തിച്ചു. എത്ര തവണ മറക്കാൻ ശ്രമിച്ചാലും അതിന്റെ പതിന്മടങ് വേഗതയിൽ തിരികെ എത്തുന്ന ശക്തി, ഓർമകൾ. ചില ഓർമകൾ അങ്ങനെ ആണ്. അവഗണിച്ചു വിട്ടാലും അനുവാദമില്ലാതെ വീണ്ടും വിടാതെ പിന്തുടരുന്നവ. താൻ വളരെ ഹാപ്പി ആണെന്നും അർജുൻ തന്റെ സ്റ്റുഡന്റ് മാത്രം ആണെന്നും അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് കോളേജിലേക്ക് പോയി. (അജു ) ഒരു ദിവസം മാത്രമേ അവളെ കാണാതെയിരിന്നുള്ളൂ എങ്കിലും വളരെ മിസ്സിംഗ്‌ ആയിരുന്നു അവളെ എനിക്ക്. സാധാരണ സൺ‌ഡേകളിൽ ഞാൻ എങ്ങനെ എങ്കിലും അവളെ കണ്ടിരിക്കും. ഇതിപ്പോൾ ആദ്യമായി ഒരു ദിവസം മുഴുവൻ കാണാതെ ഇരുന്നപ്പോൾ ഭയങ്കര വീർപ്പു മുട്ടൽ.

ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും സമയം കഴിയും തോറും കൂടി വന്നു. അവളെ കാണാൻ ഒരു ചാൻസും ഉണ്ടായില്ല. മാളുവിനെ വിളിച്ചിട്ടാണെങ്കിൽ ഫോണും എടുത്തില്ല. കാറിൽ ഇരിക്കുമ്പോഴും അവൾ മറ്റേതോ ചിന്തയിലായിരുന്നു. ഇറങ്ങാൻ നേരം ഒരു വരണ്ട ചിരി സമ്മാനിച്ചപ്പോൾ അവൾക്ക് എന്ധോ പ്രശ്നം ഉണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടേ ഇരുന്നു. അവൾ ഉള്ളപ്പോഴും കാർ നിശബ്ദമായാണ് നീങ്ങി കൊണ്ടിരുന്നതെങ്കിലും അവൾ പോയപ്പോഴുള്ള വണ്ടിയിലെ നിശബ്ദത എന്നെ ഭ്രാന്തനാക്കുന്ന പോലെ.. അവൾ അത്ര മേൽ എന്റെ പ്രാണനിൽ അലിഞ്ഞു ചേർന്നു എന്ന് ഒരു ചെറു ചിരിയോടെ ഞാൻ മനസ്സിലാക്കി. അമ്മു പാടിയ പാട്ടുകൾ ഒക്കെയും മാളു എനിക്ക് അയച്ചു തന്നിരുന്നു. അമ്മുവിന്റെ പാട്ടുകളാണ് ശരിക്കും ഇന്നലെ എനിക്ക് സ്വസ്ഥത തന്നത്. അവളുടെ സാന്നിധ്യം അനുഭവിച്ചത് കൊണ്ട്.. അവളുടെ പാട്ടിൽ മുഴുകി കൊണ്ട് അവളുടെ ഓർമകളെ താലോലിച്ചു കൊണ്ടാണ് ഉറങ്ങിയത് പോലും.. ചിലർക്ക് ഇതൊരു ഭ്രാന്ത് ആയി തോന്നാം.. പക്ഷെ പ്രാണനിൽ അലിഞ്ഞു ചേർന്നവർക്കല്ലേ ആ ഭ്രാന്തു മനസ്സിലാവു..... ******

ഇന്ന് അവളെ കാണാൻ നേരത്തെ തന്നെ വന്നു. അവൾ വരുന്നത് ദൂരെ നിന്ന് നോക്കി കണ്ടെങ്കിലും അവളുടെ അടുതേക്ക്‌ പോയില്ല. കുറച്ചു കൂടി അവളെ ഇട്ട് വട്ട് കളിപ്പിക്കാനുണ്ട്.. അത് വിചാരിച്ചു തന്നെ ഞാൻ സ്റ്റാഫ്‌ റൂമിലേക്ക് പോയി. അവളുടെ ഭാഗത്തേക്ക്‌ നോക്കേണ്ട എന്ന് തീരുമാനിച്ചു. (പൂജ ) ഉച്ചക്ക് ഇന്റർവെൽ സമയത്ത് അർജുൻ സ്റ്റാഫ്‌ റൂമിലേക്ക് വന്നു. അവനെ കണ്ടപ്പോൾ മുതൽ ഹൃദയം വല്ലാതെ പിടക്കാൻ തുടങ്ങി. പക്ഷെ അവനെന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ മീര ടീച്ചറുടെ അടുത്തേക്ക് പോയപ്പോൾ പതിവ് കുശുമ്പിന് പകരം നഷ്ടബോധം ആണെന്നെ പിടി കൂടിയത്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വേദന. എനിക്ക് അവൻ വിധിച്ചിട്ടില്ല എന്ന് ഊട്ടി ഉറപ്പിക്കും പോലെ.. സ്വാഭാവികം ആയും എന്റെ തല താഴ്ന്നു. "പെണ്ണ് കാണാൻ വന്നിട്ടെന്തായി പൂജ...?? " 'മീര മിസ്സ്‌ പറഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടി. ഇവരൊക്കെ അറിഞ്ഞോ അത്. ഞാൻ ആരോടും പറഞ്ഞിരുന്നില്ലല്ലോ. പിന്നെ എങ്ങനെ അറിഞ്ഞു. ' അവൾ വെറുതെ അർജുന്റെ മുഖത്തേക്ക് നോക്കി. അവൻ ഞെട്ടി നിൽക്കുന്നതും അത് മാറി ദേഷ്യം ആവുന്നതും അവൾ അറിഞ്ഞു. പെട്ടന്ന് തന്നെയവൾ തല താഴ്ത്തി. "മീര മിസ്സ്‌ സത്യം പറഞ്ഞതാണോ. പൂജയുടെ പെണ്ണ് കാണാലോ...!! എന്നോടൊന്നും പറഞ്ഞില്ലല്ലോ.

"സൂരജ് സർ ഞെട്ടി കൊണ്ട് ചോദിച്ചു. "അതെന്നെ.. പെണ്ണ് കാണൽ മാത്രം അല്ല. വിവാഹവും അടുത്ത് തന്നെ ഉണ്ടാകും."അമ്മു വീണ്ടും ഞെട്ടി. 'ഞാനറിയാത്ത കാര്യങ്ങൾ വരെ ഇവരെങ്ങനെ അറിഞ്ഞു.' ഇപ്രാവശ്യം അമ്മു അവനെ നോക്കാൻ മുതിർന്നില്ല. അവന്റെ ഭാവം എന്തായിരിക്കും എന്ന് അവൾക്കറിയാമായിരുന്നു "എന്നോടും പറഞ്ഞില്ലല്ലോ പൂജ മോളെ.. "ജാനകി ടീച്ചർ സങ്കടത്തോടെ പറഞ്ഞപ്പോൾ അവൾ ദയനീയമായി ജാനകി ടീച്ചറെ നോക്കി "എന്റെ വകയിലെ ഒരു കസിൻ ആണ് ആള്. അങ്ങനെ അറിഞ്ഞതാ.. "പിന്നെയും മീര ടീച്ചർ എന്ധോക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷെ അതൊന്നും അവൾ ശ്രദ്ധിച്ചില്ല. അർജുന്റെ പ്രതികരണം എന്തായിരിക്കും എന്ന് മാത്രമവൾ ആലോചിച്ചു. ഇടക്ക് വെച്ച് അർജുൻ എഴുന്നേറ്റ് പോയത് മാത്രമവൾ അറിഞ്ഞു. അവളിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞിട്ടും ആരും കാണാതെ അതിനെ അതിനെ മറച്ചു പിടിച്ചു. ****** മനസിന്റെ നിയന്ത്രണം വിട്ട് പോകുമെന്ന് ഉറപ്പായപ്പോൾ അമ്മു വരാന്തയിലൂടെ ഒറ്റക്ക് നടന്നു. പെട്ടന്ന് ഒരു കൈ അവളെ പിടിച്ചു ഒരു ഒഴിഞ്ഞ ക്ലാസ്സിനുള്ളിലേക്ക് കയറ്റി. ആദ്യം അവളൊന്ന് പേടിച്ചുവെങ്കിലും അർജുൻ ആണ് ആ കയ്യിന്റെ അവകാശി എന്നവൾക്ക് മനസ്സിലാക്കാൻ അധികം നേരം വേണ്ടി വന്നില്ല.

അവന്റെ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന മുഖത്തേക്ക് നോക്കിയപ്പോൾ അവളിൽ ഒരു പേടി ഉടലെടുത്തു. അവളുടെ ഇടം കൈ അവന്റെ വലം കയ്യിൽ മുറുകുന്നതിനനുസരിച് അവളുടെ കണ്ണിൽ നിന്ന് വെള്ളം വന്നു കൊണ്ടിരിക്കുന്നു. "എന്താ.. എന്താ നിന്റെ ഉദ്ദേശം". അവൾ തല കുനിച്ചു നിന്നു. "പറയാൻ... "അവൻ അലറിയപ്പോൾ അവൾ ഞെട്ടി അവനെ നോക്കി. "എന്തു കൊണ്ട് ഇത് എന്നോട് നേരത്തെ പറഞ്ഞില്ല. അല്ലെങ്കിൽ ഇന്നലെ ഒരുത്തനെ കണ്ടപ്പോൾ നിനക്ക് ആരെയും കണ്ണിൽ പിടിക്കാതെയായോ " അവൾ കരഞ്ഞു കൊണ്ട് ഇല്ല എന്ന് കാണിച്ചു. "പിന്നെ.. പിന്നെ എന്താ.. മടുത്തോ നിനക്ക് എന്നെ.. " "ഞാൻ.. ഞാൻ അറിഞ്ഞില്ല.. ഒന്നും. അവിടെ.... അവിടെ എത്തിയപ്പോൾ ആണ് അറിഞ്ഞത്. " "എന്നിട്ടെന്താ ഇത് വരെ ഒന്നും പറയാതിരുന്നത്. മനഃപൂർവം അല്ലെ അത്. " അവൾ ഒന്നും മിണ്ടിയില്ല. "നീ എന്റെത് മാത്രം ആയിരിക്കും എന്ന് ഞാൻ പറഞ്ഞിരുന്നില്ലേ.. എന്റെത് എന്ന് എനിക്ക് തോന്നി കഴിഞ്ഞാൽ പിന്നെ അത് എന്റെത് മാത്രം ആയിരിക്കണം. അല്ലാതെ വരുന്നവരുടെ മുമ്പിൽ മുഴുവൻ തല കുനിച്ചു നിന്ന് കൊടുക്കാൻ നിന്നെ ഞാൻ വിടില്ല. " അവൾ വീണ്ടും തല കുനിച്ചു. അവൻ അവളിൽ നിന്ന് വിട്ട് മാറി. "ഹോ.. കല്യാണം വരെ ആയല്ലോ അല്ലെ.. ഞാൻ നിന്റെ ആരാടി പിന്നെ.. പറ.. മടുത്തോ.. മടുത്തോ എന്ന് പറ...... "അവൻ അവളുടെ ഷോൾഡർ കുലിക്കി കൊണ്ട് ചോദിച്ചപ്പോൾ അവന്റെ അപ്പോഴത്തെ ഭാവം കണ്ടു ഞെട്ടി നിൽക്കുകയായിരുന്നു അവൾ.

"അജു.. ഞാൻ... ഞാനൊന്നും അറിഞ്ഞു കൊണ്ടല്ല. എന്നെ വിശ്വസിക്ക്‌... പ്ലീസ്. " അവന്റെ പിടിയിൽ അവൾ അനുഭവിച്ച വേദനയേക്കാൾ അവന്റെ വാക്കുകൾ അവളിൽ വേദന പടർത്തി. വേദനയുടെ പിന്നോടിയായി അവളിൽ നിന്ന് കണ്ണുനീർ ഇറ്റി വീണു. അവൻ അവളുടെ തോളിൽ നിന്നും കൈ എടുത്ത് ആ മുറി വിട്ടിറങ്ങി പോയി. അമ്മു വെറും നിലത്തേക്ക് ഊർന്നിരുന്നു.കണ്ണിൽ നിന്ന് കണ്ണുനീർ അപ്പോഴും പെയ്തു തോർന്നിരുന്നില്ല. ***** അർജുന്റെ മുഖത്തെ ദേഷ്യവും അമ്മുവിന്റെ പെട്ടന്നുള്ള ഹോസ്റ്റലിൽ പോക്കും അർജുൻ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടുണ്ടെന്ന് മാളുവിന് മനസ്സിലാക്കി കൊടുത്തു. അർജുനും ഇത് വിഷമം ഉള്ള കാര്യം ആയിരിക്കും എന്നവൾക്ക് അറിയാമായിരുന്നു. അവർ പിരിയുന്നത് മാളുവിനെ വളരെ വിഷമം ഉള്ള കാര്യമാണ്. കാരണം അവർ ഒന്നിക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും അവളാണ്. പലതും ചിന്തിച്ചിരിക്കുന്ന സമയത്താണ് രാഹുൽ അവളുടെ അടുത്ത് വന്നു ഇരുന്നത്. അവൻ അവളെ ആകെ മൊത്തം ഉഴിഞ്ഞു നോക്കി. എന്നാൽ ഇതൊന്നും മാളു അറിഞ്ഞില്ല. "മാളു...." "ഉം" തല ഉയർത്തി നോക്കി രാഹുലാണെന്ന് കണ്ടപ്പോൾ അവൾ വെറുതെ മൂളുക മാത്രം ചെയ്തു. "തനിക്കറിയാലോ മാളു. ഇവിടെ ആർക്കും എന്നെ ഇഷ്ടമല്ല.

ഞാൻ നല്ലതിന്റെ ഭാഗത്ത്‌ നിൽക്കുന്നത് കൊണ്ടായിരിക്കും എല്ലാവരും എന്നെ ഒറ്റപ്പെടുത്തുന്നു. " മാളു എല്ലാം കേട്ടിരുന്നു എന്നല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല. "പ്രിൻസിയുടെ പിറന്നാൾ ആഘോഷ പരിപാടിയിൽ എനിക്കും പങ്കെടുക്കണം എന്നുണ്ട്. അതിന് നീ എന്നെ സഹായിക്കണം. " "എങ്ങനെ."അവൾ സംശയത്തോടെ ചോദിച്ചു. "ഇവിടെ ആരും ഞാനുമായി ഡാൻസ് കളിക്കാൻ തയ്യാറല്ല. നീ എന്റെ കൂടെ കളിക്കുമോ. " "അയ്യോ.. ഞാൻ വേറെ ഒരാളുമായി കളിക്കാമെന്ന് പറഞ്ഞല്ലോ. " "അർജുന്റെ ഗാങിന് ഒപ്പം ആയിരിക്കും. എല്ലാവർക്കും അവരുടെ കൂടെ കളിക്കാൻ തന്നെയാണ് താല്പര്യം. അവരൊക്കെ വലിയ പണക്കാരല്ലേ. അത് കൊണ്ടായിരിക്കും ഞങ്ങളെ ഒന്നും ആർക്കും കണ്ണിൽ പിടിക്കാത്തത്. ഒറ്റ പെട്ടവന്റെ വേദന ആർക്കും അറിയില്ല. ഒറ്റ പെട്ടവന് എന്നും അവനവൻ മാത്രമേ ഉണ്ടാകു.. " 'അവൻ പറഞ്ഞത് ശരിയാണ്. ഒറ്റപെടലിന്റെ വേദന ഞാനും അനുഭവിച്ചിട്ടുള്ളതാണ്. ചുറ്റും ആൾക്കാർ ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ. ചിലപ്പോൾ എല്ലാവരും ഉണ്ടായിട്ടും ഉള്ളിലെ കാര്യങ്ങൾ ആരോടും പറയാൻ പറ്റാതെ ആവുന്നതും അത് പോലെ തന്നെയാണ്.

'ഒരു വേള മാളു മനുവിനെ ഓർത്തു. "മാളു.. "രാഹുലിന്റെ വിളി അവളെ ചിന്തയിൽ നിന്നുമുണർത്തി. "ഓക്കേ. ഞാൻ സമ്മതിക്കാം.പക്ഷെ അജുവേട്ടന്റെ ഗാങ് താൻ വിചാരിക്കുന്നത് പോലെ അല്ല. പണം കണ്ടല്ല..., മനസ്സ് കണ്ടാണ് അവരെ ആളുകൾ സ്നേഹിക്കുന്നത്. ഇനി അവരെ പറ്റി ഇത് പോലെ പറയരുത്. " "ഓക്കേ. ഞാൻ ഇനി പറയില്ല. മാളു സമ്മതിച്ചല്ലോ.. അത് തന്നെ ധാരാളം. താങ്ക് ഗോഡ്. " രാഹുൽ അവിടെ നിന്നും എഴുന്നേറ്റ് കുറച്ചു മാറി നിന്ന് അവളെ നോക്കി ചിരിച്ചു. 'നീ നോക്കിക്കോ മാളു.. നിന്നെ ഞാൻ അവരിൽ നിന്നും അകറ്റും. നീ എന്റെ കയ്യിൽ കിടന്നു പിടയും. കാത്തിരുന്നു കണ്ടോ നീ ......... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story