അർജുൻ: ഭാഗം 39

arjun

രചന: കടലാസിന്റെ തൂലിക

 വാക മര ചുവട്ടിൽ ഇരിക്കുകയായിരുന്നു അജുവും മറ്റു മൂന്നു പേരും. "ഡാ.. നീ അമ്മുവിനോട് അത്രയും പറയേണ്ടിയിരുന്നില്ല". നടന്നതെല്ലാം കേട്ട് മനു അജുവിനോടായി പറഞ്ഞു. "അതേടാ.. അവൾക്ക് ഒന്നും അറിയുമായിരുന്നില്ല എന്നല്ലേ പറഞ്ഞത്. ഇനി ഇപ്പോൾ ആ സമയത്ത് അറിഞ്ഞാൽ തന്നെ അവൾക്ക് എന്താ ചെയ്യാൻ പറ്റുക.? അവൾക്ക് അവിടെ എതിർക്കുന്നതിലും പരിധി ഇല്ലേ... "ആഷിയും മനുവിനെ സപ്പോർട്ട് ചെയ്തു. "അവൾ കരഞ്ഞു കൊണ്ടാണ് പോയത്."ജിജോയും കൂടി പറഞ്ഞതോടെ അജു അവരെ നോക്കി. "നിങ്ങൾ ഇങ്ങനെ എന്നെ കുറ്റപ്പെടുത്തല്ലേ.. ഞാൻ പെട്ടന്ന് ദേഷ്യം വന്നപ്പോൾ പറഞ്ഞതല്ലേ.. നിങ്ങൾക്ക് അറിയില്ലേ.. എനിക്ക് ദേഷ്യം വന്നാൽ കണ്ണ് കാണില്ല എന്ന്." "എന്ന് വെച്ച്. നീ അവളോട് അങ്ങനെ ആണോ പെരുമാറേണ്ടത്. അല്ലെങ്കിൽ തന്നെ ഒരുപാട് വിഷമിച്ചു നിൽക്കുകയായിരിക്കും . അതിന്റെ കൂടെ നീ കൂടി ചീത്ത പറഞ്ഞപ്പോൾ അവൾക്ക് സഹിക്കാൻ പറ്റിയിട്ടുണ്ടാവോ. "ജിജോ "നിങ്ങൾ എന്റെ ഫ്രണ്ട്‌സ് തന്നെ ആണോ.. അല്ല, അവളെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് ചോദിച്ചതാ.. " "ഞങൾ നിന്റെ ഫ്രണ്ട്‌സ് തന്നെ ആണെങ്കിലും അവൾ ഞങളുടെ സ്വന്തം പെങ്ങൾ ആണ്. അവളെ എങ്ങാനും ഇനി വേദനിപ്പിച്ചാൽ ഞങളുടെ കയ്യുടെ ചൂട് നീ അറിയും.

" മനു ദേഷ്യത്തിൽ പറയുന്നത് കെട്ട് അവൻ പുഞ്ചിരിച്ചു. "അവളുടെ പിണക്കം ഞാൻ ഓക്കേ ആക്കിക്കോളാം. "അജു ചിരിയോടെ പറഞ്ഞു "എങ്ങനെ.? അവൾ ഹോസ്റ്റലിൽ പോയില്ലേ. ഇനി നാളെ അല്ലെ പറ്റു.. " പെട്ടന്ന് ഒരു ഗുൽമോഹർ അജുവിന്റെ മടിയിലേക്ക് ഞെട്ടറ്റു വീണു. "വഴി ഒക്കെ ഞാൻ കണ്ടു വെച്ചിട്ടുണ്ട്. ഇന്ന് തന്നെ ഞാൻ അവളുടെ പിണക്കം മാറ്റിയിരിക്കും." പൂവിനെ കയ്യിലെടുത്തു കൊണ്ട് അജു പറയുന്നത് കേട്ട് അവർ ആശ്വാസത്തോടെ ഇരുന്നു. ***** രാത്രി ഹോസ്റ്റൽ മുറിയിൽ തിരിഞ്ഞും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു അമ്മു. അവളുടെ ഓർമകളിൽ അർജുൻ മാത്രം തങ്ങി നിന്നു. അവൻ അവളോട് കൂടുതൽ ദേഷ്യപ്പെട്ടില്ലെങ്കിലും പറഞ്ഞ വാക്കുകൾ അവളിൽ അസ്വസ്ഥത ഉണ്ടാക്കി കൊണ്ടിരിക്കുന്നു. അവന് അത്രത്തോളം ദേഷ്യവും വിഷമവും ആ സമയത്ത് വന്നത് കൊണ്ടാണ് തന്നോട് ദേഷ്യപ്പെട്ടത് എന്നവൾക്ക് മനസ്സിലായിരുന്നു. അവനെ അവൾ അറിയാതെ തന്നെ അവൾ ജീവനായി കണ്ടിരുന്നു. അവൻ പറഞത് പോലെ അവന്റെ മാത്രമാകാൻ അവളും ആഗ്രഹിച്ചിരുന്നുവെങ്കിലും ഋതിക് ഒരു ചോദ്യ ചിഹ്നം ആയി നിന്നു. പെട്ടന്ന് ജനലിൽ തട്ട് കേട്ടപ്പോൾ അവൾ പേടിച്ചു. മാളുവിനെ നോക്കിയപ്പോൾ അവൾ നല്ല ഉറക്കത്തിൽ ആയിരുന്നു.

'ഈ നേരത്ത് ആരാ ദൈവമേ തട്ടുന്നത്. അതും ലേഡീസ് ഹോസ്റ്റലിന്റെ ജനലിൽ... ഇങ്ങോട്ട് കയറാനും വഴി ഇല്ലല്ലോ. ഇനി വല്ല കള്ളനും ആവോ.. ' "ആ.... ആരാ " വീണ്ടും തട്ട് കേട്ടപ്പോൾ അവൾ പേടിച്ചു കൊണ്ട് ചോദിച്ചു . "നിന്റെ കെട്ടിയോൻ. ജനൽ തുറക്കടി."അർജുന്റെ ശബ്ദം ആണെന്ന് മനസ്സിലായപ്പോൾ അവൾക്ക് ആശ്വാസം ആയി. എന്നാലും അവനെ ഒന്ന് കളിപ്പിക്കാൻ അവൾ തീരുമാനിച്ചു. കെട്ടിയോനോ.. എനിക്കങ്ങനെ ഒരു കെട്ടിയോൻ ഒന്നും ഇല്ലല്ലോ.. പിന്നെ ആരെ ആണ് ഉദ്ദേശിച്ചത്. ഡീ.. ഡീ വേഗം തുറക്ക് ഇവിടെ ഇങ്ങനെ അതികം നേരം നിൽക്കാൻ പറ്റില്ല. എന്നാൽ തിരിച്ചു പൊയ്ക്കോ.. കള്ളന്മാർക്ക് ഇവിടെ പ്രവേശനം ഇല്ല. ഡീ.. ഞാൻ ഒരു കുഞ്ഞു സ്ഥലത്ത് ആണ് നിൽക്കുന്നത്. പിടിക്കാൻ പോലും ഒന്നും ഇല്ല. ഇനിയും നീ തുറന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ താഴെ വീഴും. അവൻ പറഞ്ഞപ്പോൾ അവൾ പെട്ടന്ന് തന്നെ ജനൽ തുറന്നു. അപ്പോൾ ഞാൻ വീണാൽ വിഷമം ഉണ്ടല്ലേ.. ജനൽ കമ്പിയിൽ പിടി കുസൃതിയോടെ അജു പറഞ്ഞു. പിന്നേ... എനിക്കല്ലേ വിഷമം. ഒന്ന് പോടാ.. നീ വീണാൽ എനിക്കെന്താ.. അല്ല, ഭവാൻ എന്താണവോ ഈ അസമയത് പെൺകുട്ടികൾ മാത്രം താമസിക്കുന്ന സ്ഥലത്ത് വരാൻ കാരണം. അമ്മു പ്രത്യേക ശൈലിയിൽ പറഞ്ഞു.

ഞാൻ എന്റെ പെണ്ണിനെ കാണാൻ വന്നതല്ലേ.. അവൻ വീണ്ടും കുസൃതിയോടെ പറഞ്ഞു. ഓഹോ.. ഏതാണാവോ ഭവാന്റെ പെണ്ണ്. അതൊക്കെ ഞാൻ പറയാം. മോള് ടെറസ്സിന്റെ മോളിലോട്ട് വാ. ഞാനോ.. ഞാൻ ഒന്നും ഇല്ല. താൻ വേണമെങ്കിൽ ഒറ്റക്ക് പൊയ്ക്കോ. അല്ലെങ്കിൽ തന്റെ മീരയോട് പറ. അവൾ മുഖം തിരിച്ചു. ദേ അമ്മു കളിക്കല്ലേ.. വേഗം വാ.. ഞാൻ വരില്ല. നിന്നോട് വരാൻ ഞാൻ ആണ് പറഞ്ഞത്. അവന് ദേഷ്യം വരുന്നുണ്ടായിരുന്നു. താൻ എന്തു പറഞ്ഞാലും ഞാൻ വരില്ല. വേഗം വന്ന പോലെ തിരിച്ചു പൊയ്ക്കോ...ഇല്ലെങ്കിൽ ഞാൻ ഒച്ച വെച്ച് ആളെ കൂട്ടും. അമ്മു ഭീഷണി സ്വരത്തിൽ പറഞ്ഞു. ഞാൻ വന്നത് പോലെ പൊയ്ക്കോളാ..കുറച്ചു കഴിയട്ടെ. നീ മുകളിലേക്ക് വാ. അല്ലെങ്കിൽ എല്ലാവരെയും ഞാൻ തന്നെ വിളിച്ചു കൂട്ടും.എന്നിട്ട് പറയും നീ വിളിച്ചിട്ടാണ് വന്നതെന്ന്. പിന്നേ.... ഇയാൾ പറഞ്ഞാൽ എല്ലാവരും വിശ്വസിക്കല്ലേ.. അവർക്ക് എന്നെയ വിശ്വാസം. അവൾ പുച്ഛിച്ചു. ആഹാ.. അത്രക്കയോ.. നീ വരില്ല എന്ന് ഉറപ്പല്ലേ ഉറപ്പാണ് എന്നാൽ ഓക്കേ. എല്ലാ..... അവൻ ഉറക്കെ വിളിച്ചു പറയാൻ പോയപ്പോഴേക്കും അവൾ അവന്റെ വായ പൊത്തി. പ്ലീസ്.. മിണ്ടല്ലേ.. ഞാൻ വരാം.. അവൾ ശബ്ദം താഴ്ത്തി പറഞ്ഞു. ആ.. അങ്ങനെ വഴിക്ക് വാ. അർജുൻ അവിടെ നിന്നും മുകളിലേക്ക് കയറി പോയി.

അമ്മു പതിയെ ശബ്ദമുണ്ടാക്കാതെ മാളുവിന്റെ അടുത്തേക്ക് പോയി. അവൾ നല്ല ഉറക്കത്തിൽ ആണെന്ന് കണ്ട് അവൾ ഒരു ദീർഘ നിശ്വാസം വിട്ടു. പമ്മി പമ്മി അവൾ നടന്നു പോയി.... അവൾ പോയതും മാളു എഴുന്നേറ്റിരുന്നു.. എടി ചേച്ചി... അപ്പോൾ ഇതാണല്ലേ പരിപാടി. മനസ്സിലായി. അപ്പോൾ ഇവൾക്കും അജുവേട്ടനോട് ഇഷ്ടം ഉണ്ടല്ലേ.. ഇനി എപ്പോഴാണാവോ തിരിച്ചു വരുന്നത്... ആ.. എപ്പോഴെങ്കിലും ആവട്ടെ. ഉറക്കം മുക്യം ബിഗിലെ... മാളു തല വഴി പുതപ്പ് കൊണ്ട് മൂടി കിടന്നു. ***** അമ്മു പമ്മി പമ്മി ടെറസിലേക്ക് ചെന്നപ്പോൾ കൈ കെട്ടി വിദൂരതയിലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു അജു. ഇത് കാണിക്കാനാണോ ഈ സാഹസം കാട്ടി വന്നത്. അവൾ അവന്റെ അടുത്തേക്ക് പോയി അവൻ നോക്കുന്നിടത്തേക് നോക്കി. അവിടെ ഒരു ഒറ്റ നക്ഷത്രം അവരെ നോക്കി കണ്ണ് ചിമ്മി. അമ്മു... അവൾ അതിൽ ലയിച്ചു നിന്നപ്പോഴേക്കും അവന്റെ സ്വരം കാതിൽ പതിച്ചു. പെട്ടന്ന് അവൾക്ക് ഇക്കിളിയായി അവൾ കുറച്ചു മാറി നിന്നു. അമ്മു.. ഡീ.. നിനക്കെന്നോട് ദേഷ്യം ആണോ.. വെറുപ്പാണോടി പെണ്ണെ.. അവൻ വളരെ നേർത്ത ശബ്ദത്തിൽ പറഞ്ഞപ്പോൾ അവൾ ഇല്ല എന്ന് തലയാട്ടി. അവന്റെ കണ്ണിൽ കണ്ണുനീർ നിറയുന്നുണ്ടായിരുന്നു. അമ്മു... സോറി ഡി.. ഞാൻ ഞാനറിയാതെ..അപ്പോഴത്തെ ദേഷ്യത്തിന് എന്ധോക്കെയോ.. സോറി പെണ്ണെ..

നിനക്കെന്നോട് വെറുപ്പ് തോന്നല്ലേ പ്ലീസ്.. അവന്റെ കണ്ണ് നിറഞ്ഞു തുടങ്ങുന്നത് കണ്ടപ്പോൾ അവളുടെ കണ്ണും നിറഞ്ഞു. പെട്ടന്ന് അവളുടെ മുഖമവൻ കോരിയെടുത്തു. അമ്മു.. എനിക്ക് നീയില്ലാതെ പറ്റില്ലെടി. അവൻ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവർ പൊട്ടി കരഞ്ഞിരുന്നു. നിന്റെ കല്യാണം ശരിയായി എന്ന് മീര പറഞ്ഞപ്പോൾ എനിക്ക്... എനിക്ക് ആകെ വല്ലാതെയായി. നീയും തിരിച്ചു ഒന്നും പ്രതികരിക്കാതെയായപ്പോൾ അത് സത്യം ആണെന്ന് മനസ്സിലായി. നിന്നെ എനിക്ക് നഷ്ടപ്പെടുന്നത് എനിക്ക് ഓർക്കാൻ കൂടി വയ്യ.. അത് കൊണ്ടാ..അത് കൊണ്ടാണ് ഞാൻ.. എന്നോട് പൊറുക്കില്ലെടി പെണ്ണെ.. ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാ.. അല്ലാതെ മനപ്പൂർവം ഒന്നും മനസ്സിൽ വെച്ച് കൊണ്ടല്ല. നിന്നെ എനിക്ക് വേദനിപ്പിക്കാൻ ആവൊടി.. അവന്റെ ഉള്ളിലുള്ള വേദന മനസ്സിലായപ്പോൾ അവൾ കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

അവൻ അവളെ ചേർത്ത് പിടിച്ചു നെറുകയിൽ തലോടി. കുറെ നേരം കഴിഞ്ഞപ്പോൾ അവൻ അവളെ അടർത്തി മാറ്റി. രണ്ട് പേരുടെയും കണ്ണുകൾ ചുവന്നിരുന്നു. അവളെ നിലത്തിരുത്തി അവൻ അവളുടെ മടിയിൽ തല വെച്ച് കിടന്നു. അമ്മു പുഞ്ചിരിയോടെ അവന്റെ തലയിൽ തലോടി. അവർ ആ ഒറ്റ നക്ഷത്രത്തെ നോക്കി ഇരുന്നു. കല്യാണത്തിന്റെ കാര്യം എന്താകും.? അവൾ ടെൻഷനോട് കൂടി പറഞ്ഞു. അത് മുടക്കാനുള്ള വഴി ഞാൻ കണ്ട് വെച്ചിട്ടുണ്ട്. ഇത് മാത്രം അല്ല, ഇനി നിനക്ക് അമ്മ പെട്ടന്ന് ഒന്നും കല്യാണം ആലോജിക്കില്ല. നേരായ വഴിയിലൂടെ തന്നെ അത് ശരിയായി. അതോർത്തു എന്റെ പെണ്ണ് പേടിക്കണ്ടാട്ടൊ. ഒറ്റ നക്ഷത്രത്തിൽ നിന്ന് കണ്ണെടുത്ത് അവളുടെ മുഖത്തേക്ക് നോക്കി ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവളും ആ ചിരിയിൽ പങ്കു ചേർന്നു........... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story