അർജുൻ: ഭാഗം 4

arjun

രചന: കടലാസിന്റെ തൂലിക

അജുവിന്റെ നേരെ അവൾ വിരൽ ഞൊടിച്ച് കൊണ്ട് ഓടി. അവൻ പിറകെ ഓടി. ഒരുപാട് ഓടി അവളെ പിടിക്കാമെന്നായപ്പോൾ ആരോ ഒരാൾ അവന്റെ മുമ്പിൽ തടസമായി നിന്നു. അവനെ വകഞ്ഞ് മാറ്റി അവൻ മുൻപോട്ട് കുതിച്ചപ്പോൾ ഇരുട്ടിൽ അവൾ പോയ്‌ മറഞ്ഞു. "നോ..... പോകല്ലേ.... പോകല്ലേ അമ്മു.... " "അമ്മു പോയി ചേട്ടാ " അജു കണ്ണ് തുറന്നപ്പോൾ മുന്നിലുണ്ട് അപ്പുവും അനുവും (അനിയനും അനിയത്തിയും ) "നിങ്ങളെന്താ ഇവിടെ "അജു ചോദിച്ചു. "പിന്നെ ചേട്ടനിവിടെ കിടന്ന് അമ്മു... അമ്മു.. എന്ന് വിളിച്ചു കൂവിയാൽ അപ്പുറത്തെ വീട്ടിലെ അമ്മുമ്മ വരെ ഓടി വരും. പിന്നെ അല്ലെ ഞങ്ങൾ. അല്ല ചേട്ടാ.. ആരാ ഈ അമ്മു..? കുറെ ദിവസായില്ലേ "അനു "അതൊക്കെ എന്തിനാ നിങ്ങൾ അറിയുന്നേ. നിങ്ങൾ പോ അല്ലെങ്കിൽ രണ്ടിന്റെയും നടുപ്പുറം പൊളിയും. " അത് പറഞ്ഞപ്പോഴേക്കും രണ്ടണ്ണവും ഓടി. നിങ്ങളിപ്പോ വിചാരിക്കുന്നുണ്ടാകും ആരാ ഈ അമ്മു എന്ന്.അല്ലെ? എനിക്കും അറിയില്ല. ഒരു മാസത്തോളം ആയി ഞാൻ ഇതേ സ്വപ്നം കാണുന്നു. ആരുടെയും മുഖം വ്യക്തം അല്ല. ഓടുമ്പോൾ ഉള്ള അവളുടെ ചിരിയും അമ്മു എന്ന പേരും മാത്രം ചെവിയിൽ തുളച്ചു കയറുന്നു. അമ്മുവിനെ പറ്റി ഓർത്തപ്പോൾ പൂജയുടെ മുഖം ആണ് മനസ്സിലേക്ക് ഓടി എത്തിയത്. ഒപ്പം ചുണ്ടിൽ ഒരു ചിരിയും. എനിക്ക് എന്താ പറ്റിയത് ആവോ. ഒറ്റ നോട്ടത്തിൽ ഒരാളെ ഇഷ്ടപ്പെടാൻ ഇതെന്താ വെള്ളരിക്ക പട്ടണമോ.? അതോ ഇനി love at first sight എങ്ങാനും ആയിരിക്കുമോ....

ആവോ. എന്തായാലും അവളെ ഒന്ന് കാണണം. ഇതും ആലോചിച് അവൻ ഫ്രഷാവാൻ കയറി. (പൂജ ) രാവിലെ സാരി ഉടുക്കാനായി കണ്ണാടിയുടെ മുമ്പിൽ നിന്നപ്പോൾ ആകെ കൺഫ്യൂഷൻ ആയി. സാരി തന്നെ ഉടുക്കണോ.? സാരി ഉടുത്താൽ ആ കലിപ്പൻ കാലമാടൻകൊല്ലുമോ? ആവോ എന്താണെങ്കിലും ആവട്ടെ. അല്ലെങ്കിൽ തന്നെ ഞാൻ എന്തിനാ അവനെ പേടിക്കുന്നെ. ഞാൻ അവന്റെ ടീച്ചർ അല്ലെ. 7മണി ആയപ്പോൾ കോളേജിലേക്ക് പുറപ്പെട്ടു. ഇന്നലെ തന്നെ നേരം വൈകി. ഇന്നലെ പീരിയഡ് ഒന്നും ഇല്ലാത്തത് കൊണ്ട് കുഴപ്പം ഉണ്ടായില്ല. ഇന്ന് ഫസ്റ്റ് പീരീഡ്‌ തന്നെ ക്ലാസ്സുണ്ട്. അതും ആ കാലിപ്പന്റെ ക്ലാസ്സിൽ. എന്തായാലും അവനെ ഒന്ന് ഞെട്ടിക്കണം. അത് വരെ ടീച്ചർ ആണെന്ന് പറയണ്ട. (അർജുൻ ) ഇന്ന് ഒരു 8മണി ആയപ്പോൾ തന്നെ കോളേജിൽ എത്തി. ആഷിയും മനുവും അത്ഭുതത്തോടെ നോക്കുന്നുണ്ട്. കാരണം ഞാൻ ഇപ്പോഴെന്നും എത്തറേ ഇല്ല. സത്യം പറഞ്ഞാൽ അവളെ കാണാൻ വേണ്ടിയാ നേരത്തെ എത്തിയത്. ജിജോയെ പിന്നെ ഇപ്പോഴൊന്നും പ്രതീക്ഷിക്കണ്ട. ഒരു 8.30ആയപ്പോഴേക്കും അവൾ വന്നു. സാരി തന്നെയാണ് വേഷം. എനിക്ക് ദേഷ്യം ഇതിലൂടെ ഒക്കെ വന്നത് എന്ന് അറിയില്ല. എന്താ അവൾക്ക് ഞാൻ പറഞ്ഞത് അനുസരിച്ചാൽ. "ഡീ നിന്നോടല്ലെടി സാരി ഉടുക്കണ്ടാണ് പറഞ്ഞത്.

"എന്നും പറഞ്ഞു അവളുടെ കൈ പിടിച്ചു തിരിച്ചു. അവൾ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു. എന്നിട്ടും എന്റെ ദേഷ്യം കെട്ടടങ്ങിയില്ല അവസാനം അവൾ നിറ കണ്ണാലെ എന്നെ നോക്കി. ആ നോട്ടം എന്റെ നെഞ്ചിൽ ആണ് ചെന്ന് പതിച്ചത്. കൈ സാവധാനം അയഞ്ഞു. അപ്പോൾ തന്നെ എന്നെ തള്ളി ഇട്ട് അവൾ ഓടി. എനിക്കെന്തോ പോലെ ആയി. "നീ ചെയ്തത് ശരിയായില്ല. അവൾ കരഞ്ഞു കൊണ്ടാണ് പോയത്. അവൾ സാരി ഉടുത്താൽ നിനക്കെന്താ "ആഷി എന്തോക്കെയോ ദേഷ്യത്തിൽ പറയുന്നുണ്ട്. ഒന്നും എന്റെ തലയിൽ കയറുന്നില്ല. അവൾ കണ്ണും നിറച്ച് ഓടുന്നത് മാത്രമാണ് മനസ്സിൽ ഉള്ളത്. അപ്പോഴേക്കും ജിജോയും വന്നു. ബെല്ലടിച്ചിട്ടും ഞാൻ അവിടുന്ന് അനങ്ങിയില്ല. "വാടാ ബെല്ലടിച്ചു. ക്ലാസ്സിൽ കയറാം. "ജിജോ "ഇല്ലടാ ഞാൻ നെക്സ്റ്റ് പീരിയഡ് വരാം. " "ഈ പീരിയഡ് നമ്മുടെ പുതിയ ക്ലാസ്സ്‌ ടീച്ചർ ആണ്. പോവാതിരുന്നാൽ എങ്ങനെയാ. "ആഷി. " നിങ്ങൾ പൊയ്ക്കോ ഞാനില്ല." "നീയില്ലെങ്കിൽ ഞങ്ങളും ഇല്ല. "മനു "അതെ "ബാക്കി ഉള്ളവരും കൂടി എന്റെ അടുത്ത് വന്നിരുന്നു. (പൂജ ) പട്ടി, തെണ്ടി, കാലമാടൻ അയ്യോ കലിപ്പ് തീരണില്ലല്ലോ...endh പിടിയാണ് അവൻ പിടിച്ചത്... നല്ല വേദന എടുത്തു. പ്ലാസ്റ്റർ ഇടേണ്ടി വരോ? കൈ വേദന കാരണം ക്ലാസ്സിൽ പോകണ്ട എന്ന് വിചാരിച്ചതാ. ആദ്യത്തെ ക്ലാസായത് കൊണ്ട് മിസ്സാക്കാൻ പറ്റില്ലല്ലോ.മാത്രമല്ല ആ കലിപ്പന്റെ ക്ലാസ്സിലാണ്. ഇതിനുള്ള മുതലും പലിശയും ചേർത്ത് നിനക്ക് താരാടാ.... നടക്കണേ ദൈവമേ... ... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story