അർജുൻ: ഭാഗം 40

arjun

രചന: കടലാസിന്റെ തൂലിക

പിറ്റേ ദിവസം രാവിലെ എഴുന്നേറ്റപ്പോൾ മുതൽ കോളേജിൽ പോകാൻ പതിവില്ലാത്ത ആവേശമായിരുന്നു അമ്മുവിന്. ഇടയ്ക്കിടെ മുഖത്തൊരു പുഞ്ചിരി വിടരുന്നുമുണ്ടായിരുന്നു. മാളു ആണെങ്കിൽ അത് കൃത്യമായി കണ്ട് പിടിക്കുകയും ചെയ്തു. അതിന്റെ പിന്നിലുള്ള കാരണം അറിയാമെങ്കിലും മാളു ഒന്നും അറിയിഞ്ഞിട്ടില്ലാത്തത് പോലെ അഭിനയിച്ചു. "എന്താ ചേച്ചി പതിവില്ലാത്ത ഒരു ചിരിയൊക്കെ ഉണ്ടല്ലോ.. എന്താ കാര്യം. "മാളു അമ്മുവിനെ ആക്കി ചോദിച്ചു. മാളുവിന്റെ ചോദ്യം കേട്ടപ്പോൾ അമ്മു ഞെട്ടി. "ഞാനോ... ഞാനൊന്നും ചിരിച്ചില്ലല്ലോ.. നിനക്ക് തോന്നിയതായിരിക്കും. " "ഉറപ്പാണോ.. "മാളു അവളെ അവളെ സൂക്ഷിച്ചു നോക്കി. "ഏഹ്.. ആ.ഉറപ്പ്." "മ്മ്മ്മ്.. ഞാനൊന്നും അറിയില്ല എന്ന് വിചാരിക്കരുത്ട്ടോ.. "മാളു ഒന്ന് അമർത്തി മൂളി അവിടെ നിന്ന് പോയി. "എന്റെ കണ്ണ..അവളെന്താ അങ്ങനെ ഒക്കെ പറഞ്ഞത്. ഇനി അർജുൻ ഇന്നലെ വന്നത് അവൾ കണ്ടിട്ടുണ്ടാകുമോ.. "അമ്മു ടെൻഷനോടെ ഹോസ്റ്റൽ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. "മ്മ്മ്.. ഞാൻ എല്ലാം അറിയുന്നുണ്ടെന്റെ അമ്മുവേച്ചി..

നീ ഒന്ന് ചിരിച്ചു കണ്ടല്ലോ അത് മതി എനിക്ക്.. ഇനി ബാക്കി ഒക്കെ അജുവേട്ടൻ നോക്കിക്കോളും. "പുറത്തു നിന്ന് അമ്മുവിനെ നോക്കി മനസ്സിൽ പറഞ് ചിരിച്ചു കൊണ്ട് മാളു അവിടെ നിന്നും പോയി. ***** പെണ്ണ് കാണലിന്റെ കാര്യം ആലോചിച്ചു അമ്മുവിന് പഴയത് പോലെ ഉള്ള ടെൻഷൻ ഉണ്ടായിരുന്നില്ലെങ്കിലും അമ്മ അന്നത്തേതിൽ പിന്നെ തന്നെ ഇത് വരെ വിളിച്ചിട്ടില്ല എന്ന കാര്യം ആലോചിച്ചു അവൾക്ക് വിഷമം ഉണ്ടായിരുന്നു. ഋതിക്കിനെ പറ്റി പിന്നീട് ആരും അവളോട് സംസാരിച്ചിരുന്നില്ല. അതോർത്തു പേടിക്കണ്ട എന്ന് അജു പറഞ്ഞത് ആണ് അവളുടെ ഏക ആശ്വാസം. അത് കൊണ്ട് തന്നെ അവൾ ഒന്ന് കൂടി ഉന്മേഷവതിയായിരുന്നു. സ്റ്റാഫ് റൂമിൽ അവൾക്ക് തീർത്തും ഒറ്റപ്പെടൽ അനുഭവപ്പെട്ടു. ചുറ്റും ടീച്ചേർസ് ഉണ്ടായിട്ടും ആരും ഉണ്ടാവാത്തത് പോലെ തോന്നി. "പൂജ മോൾ എന്താ ഇങ്ങനെ ഇരിക്കുന്നെ.. "ജാനകി ടീച്ചർ അവളുടെ ഇരിപ്പ് കണ്ട് ചോദിച്ചു. "ഒന്നുമില്ല ജാനകിയമ്മേ.. "അവൾ ഒരു നേർത്ത ചിരി അവർക്കായി കൊടുത്തു. "പെണ്ണ് കാണലിന്റെ കാര്യം ആലോചിച്ചു നിനക്ക് ടെൻഷൻ ഉണ്ടല്ലേ "

"ഇല്ലെന്ന് പറയാതിരിക്കാൻ ആവില്ല. പക്ഷെ പഴയത് പോലെ ഇല്ല. " "എന്താ നിനക്ക് കല്യാണം കഴിക്കാൻ താല്പര്യം ഇല്ലാത്തത്. എന്നായാലും വേണ്ടേ ഇതൊക്കെ." "വേണം. വേണ്ടാന്നോന്നും പറയില്ല. പക്ഷെ ഇപ്പോൾ വേണ്ടേ. മനസ്സ് അതിനോട് തയ്യാറായിട്ടില്ല. ഇപ്പോൾ ഒരു കല്യാണം ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. പിന്നെ ആരാണെന്ന് പോലും അറിയാത്ത ആളെ പെട്ടന്ന് എങ്ങനെ ആണ് കല്യാണം കഴിക്കുക. ഞാൻ കല്യാണത്തെ പറ്റി ചിന്തിച്ചിട്ടില്ല. എനിക്ക് അതിനു സമയം വേണം. " "മ്മ്.. ശരി. നിനക്ക് ഇത് ഒട്ടും താല്പര്യം ഇല്ലാത്ത സ്ഥിതിക്ക് ഞാൻ അമ്മയോട് വിളിച്ചു പറഞ്ഞോളാം ഈ കല്യാണം വേണ്ടന്ന്. അത് മാത്രം അല്ല ഇനി അങ്ങോട്ട്‌ നീ പറയുന്ന കാലം വരെ നിനക്ക് കല്യാണം ആലോജിക്കില്ല. ഞാൻ പറയുന്നത് നിന്റെ അമ്മ തള്ളിക്കളയില്ല. "അത് കേട്ടപ്പോൾ അമ്മുവിന് വളരെ അധികം സന്തോഷം ആയി. അവൾ ഓടി ജാനകി ടീച്ചറെ കെട്ടി പിടിച്ചു കവിളിൽ ഉമ്മ വെച്ചു. "താങ്ക് യു ജാനു അമ്മേ... താങ്ക് യു സൊ മച്.. "അമ്മു അവരെ കെട്ടിപിടിച്ചു കൊണ്ട് വളരെ അധികം സന്തോഷത്തോടെ പറഞ്ഞു. "മ്മ്.. അതൊക്കെ ഓക്കേ. നിനക്ക് ഇഷ്ടമുള്ളപ്പോൾ കെട്ടാം എന്ന് പറഞ്ഞെങ്കിലും അതികം വൈകരുത്ട്ടോ. ഞാൻ ഒരു ദിവസം പറയും. അപ്പോൾ വേറെ ഒന്നും പറയരുത്. "

"ഏറ്റു. ഇങ്ങള് മുത്താണ് ജാനു അമ്മേ.. "അവൾ ജാനകി ടീച്ചറുടെ കവിളിൽ ഒരു ഉമ്മ കൂടി വെച്ച് പുറത്തേക്ക് പോയി. ജാനകി അമ്മ അവൾ പോകുന്നതും നോക്കി ചിരിയോടെ നിന്നു. പുറത്തേക്ക് ഇറങ്ങിയതും അവളും അജുവും കൂടി കൂട്ടി ഇടിക്കാൻ പോയി. "ഇപ്പോൾ തന്നെ ഇടിച്ചേനെ.. എവിടെക്കാ ഓടി പാഞ്ഞു പോകുന്നത് " "എങ്ങോട്ടും ഇല്ല. " അവളുടെ മുഖം അപ്പോഴും സന്തോഷം ആയിരുന്നു. "എന്താണ് ഭവതി.. പതിവില്ലാത്ത സന്തോഷം ഒക്കെ. " "ജാനകി അമ്മ എന്റെ അമ്മയോട് കുറച്ചു കാലത്തിന് കല്യാണം നോക്കേണ്ട എന്ന് പറയും . ഈ കല്യാണവും വേണ്ട എന്ന് വെക്കും. "അവൾ ആവേശത്തോടെ പറഞ്ഞു.. "ആഹാ.. അത് കൊള്ളാലോ.. നമ്മുടെ കല്യാണം ഇപ്പോൾ ഇല്ലാത്ത സ്ഥിതിക്ക് നമുക്ക് പ്രേമിച്ചു നടക്കാൻ സമയം ഉണ്ട്". അവൻ കുസൃതിയോടെ പറഞ്ഞു. "അയ്യടാ.. ആദ്യം പോയി രണ്ടക്ഷരം പഠിക്കാൻ നോക്ക് എന്റെ സ്റ്റുഡന്റെ..... " അവൾ കളിയായി പറഞ്ഞു അവിടെ നിന്നും ഓടി. "ഡീ.. നിന്നെ ഞാൻ എടുത്തോളാം.." അവൾ പോകുന്ന വഴിയേ നോക്കി അവൻ ഉറക്കെ വിളിച്ചു പറഞ്ഞു. ഓടുന്നതിനിടക്ക് ഇടക്ക് അവൾ തിരിഞ്ഞു നിന്ന് കോക്രി കാണിക്കുന്നത് കണ്ടവൻ ചിരിച്ചു അവൾ പോയ വഴിയേ നോക്കി നിന്നു. ****** കമ്മിറ്റി റൂമിൽ ഇരിക്കുമ്പോൾ ആയിരുന്നു മാളുവിന്റെ ഫോൺ റിങ് ചെയ്തത്.

📞"ആ ജെസി പറയടി " ---------------------- 📞"ഇല്ല, ഇവിടെ ഇപ്പോൾ ഞാനും ഐഷുവും മാത്രം ഉള്ളു. ആഷി എങ്ങോട്ടാ പോയത് എന്നറിയില്ല. " ----------------------- 📞"ആ.. ഓക്കേ. ഞാൻ ഇപ്പോൾ വരാം. " "ഐഷു.. "എന്ധോ കാര്യമായി എഴുതുവായിരുന്ന ഐഷുവിനെ മാളു വിളിച്ചു. "എന്താ ചേച്ചി." ഐഷു എഴുതി കൊണ്ട് തന്നെ ചോദിച്ചു. "നീ വാ നമുക്കൊന്ന് പുറത്തു പോകാം. ജെസി വിളിക്കുന്നുണ്ട്. നിന്നേം കൂട്ടി ചെല്ലാൻ ആണ് പറഞ്ഞത്". "അയ്യോ.... എന്നോട് ഇവിടെ നിന്ന് അനങ്ങി പോവരുത് എന്ന ആ കുരങ്ങൻ പറഞ്ഞിരിക്കുന്നത്. കുറെ എഴുതാനും തന്നിട്ടുണ്ട്. ഇവിടെ നിന്ന് എഴുന്നേൽക്കുന്നത് അയാളെങ്ങാനും കണ്ടിട്ടുണ്ടെങ്കിൽ പിന്നെ എന്റെ അവസ്ഥ. "അയ്ശു മുകളിലേക്ക് നോക്കി നെടുവീർപ്പ് ഇടുന്നത് കണ്ട് മാളുവിന് ചിരി വന്നു. "അതൊന്നും കുഴപ്പം ഇല്ല. ഞാൻ പറഞ്ഞോളാം അവനോട്. ഞാൻ മാത്രം അല്ല, എല്ലാവരും ഉണ്ട്. " "മ്മ്.. ഓക്കേ. ഞാൻ വരാം. " അവർ രണ്ട് പേരും അവിടെ നിന്നെഴുന്നേറ്റു വാക മര ചുവട്ടിൽ പോയ്‌. ****** "എല്ലാവരും ഉണ്ടല്ലോ..ആഷി എവിടെ പോയത് ആണ്." മാളു അവരുടെ കൂടെ ഇരുന്നു കൊണ്ട് ചോദിച്ചു.

"അറിയില്ല. അല്ല ഐഷു.. നിന്നെ ഇപ്പോൾ കാണാൻ കൂടി കിട്ടാറില്ലല്ലോ. ഞങ്ങളെ ഒന്നും വേണ്ടാതായോ. "മനു പിണക്കം അഭിനയിച്ചു കൊണ്ട് പറഞ്ഞു. "അയ്യോ അങ്ങനെ അല്ല ചേട്ടായി...ആ കുരങ്ങൻ ഒരണ്ണം കഴിയുമ്പോൾ അടുത്ത പണി തന്നു കൊണ്ടേ ഇരിക്കുകയാ". ഐഷു പറയുന്നത് കെട്ട് എല്ലാവരും ചിരിച്ചു. "അല്ല ഐഷു, നീ പറ നിങ്ങൾ എങ്ങനെയാ ഇങ്ങനെ കൊത്ത് കോഴികളെ പോലെ ആയത്. " "അതൊരു കഥയ.. ബബ്ബ്ളി തന്നാൽ പറയാം". "നിന്നോട് ഇന്നാൾ പറയാൻ പറഞ്ഞിട്ടും നീ ഇത് തന്നെയല്ലേ പറഞ്ഞത്. " "അപ്പോഴും ചോദിച്ചിട്ട് തന്നില്ലല്ലോ. "ഐഷു പിണക്കത്തോടെ പറഞ്ഞു. "ഇനി അതും പറഞ്ഞു പിണങ്ങേണ്ട. ഇതാ നിനക്കുള്ളത്." അജു ഒരു കിറ്റ് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു. ഐഷു ആകാംഷയോടെ അത് തുറന്ന് നോക്കിയപ്പോൾ അതിനുള്ളിൽ മുഴുവൻ പല തരത്തിലുള്ള ചോക്ലേറ്റ് ആയിരുന്നു. അത് കണ്ട് അവളുടെ കണ്ണുകൾ വിടർന്നു. "ഇത്... ഇത് എനിക്കണോ" അവൾ ആകാംഷയോടെ ചോദിച്ചു. "അതേടി.. നിനക്ക് തന്നെയാ.. ഇത് ഞങ്ങളുടെ 3 ആങ്ങള മാരുടെയും വക. " "ആഹാ.. ഞാനും നിങ്ങളുടെ പെങ്ങൾ അല്ലെ എനിക്ക് ഇത് തന്നില്ലല്ലോ". മാളു അജുവുമായി പിണങ്ങി ഇരുന്നു. അജു പെട്ടന്ന് മനുവിനെ നോക്കി. "ഇത് നിനക്ക് പറ്റിയത് തന്നെയാടാ.. ഒരു സംശയവും ഇല്ല".

മനു അജുവിന് ഒന്ന് ഇളിച്ചു കാണിച്ചു. "ഞാനും നിങ്ങളുടെ പെങ്ങൾ അല്ലെ.. ഇച്ചായനും ഇപ്പോൾ എന്നോട് സ്നേഹം ഇല്ല എനിക്ക് ഒരു ഡയറി മിൽക്ക് ഇത് വരെ വാങ്ങി തന്നിട്ടുണ്ടോ." ജെസ്സിയുടെ അടുത്ത് ഇരിക്കുന്ന ജിജോയെ തോണ്ടി കൊണ്ട് അവൾ പറഞ്ഞു. ആ സമയം മാളുവിന്റെ ഉള്ളു നീറുവായിരുന്നു. ഇച്ചായൻ എന്ന് വിളിക്കുന്നത് മനുവിനെ തന്നെയാണ് അവൾക്ക് ഉറപ്പായിരുന്നു എങ്കിലും ജിജോയെ ജെസി തോണ്ടി വിളിക്കുന്നതും ജിജോയുടെ അടുത്ത് ഇരിക്കുന്നതും അവളിൽ സംശയം ഉണർത്തി.പെട്ടന്ന് തന്നെ അവൾ അവളുടെ സംശയങ്ങൾ എല്ലാം കാറ്റിൽ പറത്തി അവരോട് ഒത്തു ചിരിയിൽ പങ്കു ചേർന്നു. അപ്പോഴും ജെസി എന്ധോക്കെയോ പറയുന്നുണ്ടായിരുന്നു. ജിജോ നിസ്സഹായതയോടെ അവരെ നോക്കി. "ഓ.. എന്റെ ഐഷു, ജെസിക്കും മാളുവിനും ഓരോന്ന് കൊടുക്ക്. "അജു അവരുടെ ശല്യം സഹിക്കാതെയായപ്പോൾ പറഞ്ഞു. "അയ്യടാ..ഒരെണ്ണം മുഴുവൻ കൊടുക്കില്ല. വേണമെങ്കിൽ രണ്ട് കഷ്ണം കൊടുക്കാം." അവൾ എല്ലാവർക്കും രണ്ട് കഷ്ണം വീതം കൊടുത്തു. "നീ എന്ധോരു പിശുക്കി ആടി. ഇത് മുഴുവനും നീ തിന്നോ. "മനു "ഏയ് ഇല്ല. ഞാൻ എന്റെ വീട്ടിൽ പോയി ഇത് എല്ലാവർക്കും വീതിച്ചു കൊടുക്കും. " "ആ.. അത് ചോദിക്കാൻ വിട്ടു. നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്. "

"എന്റെ വീട്ടിൽ ഒരുപാട് പേരുണ്ട്.ഒരു മാസം ആയ മിന്നു മുതൽ 85 വയസ്സായ ആമിനുമ്മ വരെ ഉണ്ട്. " "അപ്പോൾ വലിയ കൂട്ട് കുടുംബം ആണോ. "ജിജോ ആകാംഷയോടെ ചോദിച്ചു. "അതേല്ലോ.. വലിയ കൂട്ട് കുടുംബം ആണ്.പക്ഷെ സാധാരണ പോലെയുള്ള വഴക്കൊന്നും അവിടെ ഇല്ല. എല്ലാവരും ഐക്യത്തോടെ പരസ്പരം സ്നേഹിച്ചു ലാളിച്ചു മുന്നോട്ടു പോകുന്നു." "ഹോ.. കേട്ടിട്ട് തന്നെ കൊതിയാവുന്നു. എന്റെ വീട്ടിൽ ആണെങ്കിൽ ഞാനും അച്ഛനും അമ്മയും മാത്രം ആണ് ഉണ്ടാവുക. നിന്റെ വീട്ടിലേക്ക് ഞാൻ എന്തായാലും വരും. എനിക്ക് എല്ലാവരുടെ കൂടെയും സമയം ചെലവഴിക്കണം. "മാളു "എന്നാൽ ഞാനും ഉണ്ട്". ജെസി എഴുന്നേറ്റ് നിന്നു പറഞ്ഞ. "ഞങ്ങളും. "അവർ മൂന്ന് പേരും ഒരുമിച്ചു പറഞ്ഞു. എല്ലാം കേട്ട് ഐഷു ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളു. അപ്പോഴേക്കും അമ്മുവും വന്നു. "സോറി.. ലേറ്റ് ആയി പോയി.സ്റ്റാഫ്‌ മീറ്റിംഗ് ഉണ്ടായിരുന്നു. സ്റ്റോറി തുടങ്ങിയോ. " "എന്തു സ്റ്റോറി." ഐഷു "നീയും ആഷിയും തമ്മിലുള്ള തല്ലിന്റെ കഥ." "ആഹാ. അപ്പോൾ എല്ലാവരും അത് കേൾക്കാൻ വേണ്ടിയാണല്ലേ എന്നെ വിളിച്ചു വരുത്തിയത്. " "അതെ..."എല്ലാവരും കോറസ് ആയി മൂളി. "മ്മ്.. പറയാം. ഞാൻ ഡിഗ്രി ഒന്നാം വർഷം പഠിക്കുന്ന കാലത്ത് ആണ് സംഭവം. " "ഓക്കേ. ബാക്കി പറ. " "കോളേജിൽ ജോയിൻ ചെയ്തതിന് ശേഷം ആദ്യമായി കോളേജിൽ പോയ ദിവസം... നല്ല സ്കൈ ബ്ലു കളർ പുതിയ ചുരിദാർ ഒക്കെ ഇട്ട് ഞാൻ കോളേജിൽ ആദ്യ ദിവസം തന്നെ കലക്കൻ പോയതാ.. "

"കലക്കാനോ..വായ നോട്ടം ആണോടി ഐഷു ഉദ്ദേശിച്ചത്. "ജിജോ സംശയത്തോടെ ചോദിച്ചു. "അടിച്ചു പൊളിക്കാൻ. അല്ലതെ ഗേൾസ് ഓൺലി കോളേജിൽ ഞാൻ ആരെ വായ്‌നോക്കാന.. " "ഓ അങ്ങനെ. " "ഇനി ഞാൻ പറയുന്നതിന്റെ ഇടക്ക് കേറി പറഞ്ഞാൽ ഞാൻ ഇനി പറയില്ലാട്ടോ". "ഇല്ല. ഞാൻ പറയുന്നില്ല. നീ ബാക്കി പറ എന്നിട്ട്.? " "നല്ല മഴക്കാലം ആയിരുന്നു.ലൈറ്റ് കളർ ഡ്രെസ് ആയത് കൊണ്ട് തന്നെ ഞാൻ റോഡിന്റെ ഒരു വശത്ത് കൂടെ ഒതുങ്ങി നടക്കുകയായിരുന്നു. പെട്ടന്ന് ഒരു കാർ സ്പീഡിൽ വന്നു എന്റെ മേലേക്ക് ചെളി തെറിപ്പിച്ചു. പുതിയ ഡ്രസ്സ്‌ ആയത് കൊണ്ട് തന്നെ എനിക്ക് ദേഷ്യം വന്നു. അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ കിട്ടിയ കല്ല് എടുത്ത് കാറിനു നേരെ എറിഞ്ഞു. " എന്നിട്ട് എല്ലാവരും ഒരുപോലെ ചോദിച്ചു. "കാർ റിട്ടേൺ അടിച്ചു വന്നു. അതിനുള്ളിൽ നിന്ന് കോട്ടും സൂട്ടും കൂളിംഗ് ഗ്ലാസും വെച്ച് ഇറങ്ങി വരുവാ നമ്മുടെ കുരങ്ങൻ." "കുരങ്ങനോ."ജിജോ സംശയത്തോടെ ചോദിച്ചു. "നമ്മുടെ ആഷി. നീ ബാക്കി പറ.' "എന്നിട്ട് എന്താ.. ആ കാറിന്റെ ഗ്ലാസ്‌ ചെറുതായി ഒന്ന് പൊട്ടിയിരുന്നു. എന്റെ മേലേക്ക് ചെളി വെള്ളം തെറിപ്പിച്ചതിന് സോറി പറയാതെ അവൻ അവന്റെ ചില്ല് പൊട്ടിയതിന് എന്നെ ചീത്ത പറയുന്നു". "എന്നിട്ട്???? "

"എനിക്ക് കലി കയറിയില്ലേ.. വെറുതെ നടന്ന എന്റെ മേലേക്ക് ചെളി തെറിപ്പിച്ചിട്ട് സോറി പറയാതെ എന്നെ ചീത്ത പറയാൻ വന്നിട്ട്....ഞാനും എന്റെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. അപ്പോൾ ആ കുരങ്ങന് ഒന്നും കൂടി ദേഷ്യം കൂടി. വീണ്ടും പറഞ്ഞു.ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും തെറി വിളി ആയി". "എന്നിട്ട്?? " "ആൾക്കാർ നോക്കുന്നു എന്ന് കണ്ടപ്പോൾ ഞങ്ങൾ രണ്ടാളും നിർത്തി. അതായിരുന്നു ആദ്യത്തെ കൂടി കാഴ്ച. " "ഹോ.. അപ്പോൾ ആദ്യമേ നിങ്ങൾ തല്ല് ആയിരുന്നല്ലേ..ഇതാണല്ലേ നിങ്ങൾ ഇപ്പോഴും തല്ല് കൂടാൻ കാരണം. " അമ്മു നെടുവീർപ്പിട്ടു. "ഏയ്‌.. ഇതൊക്കെ ഞാൻ എപ്പോഴേ മറന്നതാ.. ഇപ്പോഴും തല്ല് കൂടാനും അവന് എന്നോട് പക ആവാനും കാരണം രണ്ടാമത്തെ കൂടിക്കാഴ്ചയാ.. " "രണ്ടാമത്തേതോ??? "....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story