അർജുൻ: ഭാഗം 41

arjun

രചന: കടലാസിന്റെ തൂലിക

"ഹോ.. അപ്പോൾ ആദ്യമേ നിങ്ങൾ തല്ല് ആയിരുന്നല്ലേ..ഇതാണല്ലേ നിങ്ങൾ ഇപ്പോഴും തല്ല് കൂടാൻ കാരണം. " അമ്മു നെടുവീർപ്പിട്ടു. "ഏയ്‌.. ഇതൊക്കെ ഞാൻ എപ്പോഴേ മറന്നതാ.. ഇപ്പോഴും തല്ല് കൂടാനും അവന് എന്നോട് പക ആവാനും കാരണം രണ്ടാമത്തെ കൂടിക്കാഴ്ചയാ.. " "രണ്ടാമത്തേതോ??? "എല്ലാവരുടെയും കണ്ണ് പുറത്തേക്ക് വരുമെന്ന അവസ്ഥയായി. "ആ.. എന്താ ഇത്ര ഞെട്ടാൻ"ഐഷു ചിരിച്ചു കൊണ്ട് ചോദിച്ചു. "നിനക്ക് ഇത് തന്നെ ആണോടി പരിപാടി.."മനു അപ്പോഴേക്കും തലയിൽ കൈ വെച്ചു. "നീ ബാക്കി പറ. രണ്ടാമത്തെ കൂടി കാഴ്ച. " "ഹോ.. അതൊരു ട്രാജഡി ആണ്. ഓർക്കുമ്പോൾ തന്നെ പേടി ആവുന്നു. " "ട്രാജഡി ആണോ എന്നാൽ വേഗം പോരട്ടെ."മാളു ആവേശത്തോടെ പറഞ്ഞു. "അയ്യോ.. മറ്റൊരാളുടെ ട്രാജഡി കേൾക്കാൻ എന്താ ഇന്ട്രെസ്റ്റ് "ഐഷു കോക്രി കാട്ടി പറഞ്ഞത് കെട്ട് മാളു ഇളിച്ചു കാണിച്ചു. "നീ അത് വിട് ബാക്കി പറ, എങ്ങനെ ആയിരുന്നു രണ്ടാമത്തെ കൂടി കാഴ്ച. "അജു ചോദിക്കുന്നത് കെട്ട് എല്ലാവരും ആകാഷയോടെ അത് ചെവിയോർത്തു. "വെറുതെ നടന്ന ഇന്നെ ചെളിയിലും വീഴ്ത്തി ഇട്ട് സോറി പറയുന്നതിന് പകരം തെറിയും വിളിച്ചു പോയ അവനിട്ടു ഒരു പണി കൊടുക്കണം എന്ന് ഞാൻ ഉറപ്പിച്ചു. കുറച്ചു നാൾ പിന്നെ കണ്ടൊന്നും ഇല്ല. അത് കഴിഞ്ഞപ്പോൾ റോഡിൽ വെച്ച് തന്നെയായിരുന്നു രണ്ടാമത്തെ കൂടി കാഴ്ച............ " *****

റോഡിലൂടെ നടക്കുമ്പോഴാണ് ഐഷുവിന്റെ ഫോൺ ബെല്ലടിച്ചത്. റോഡ് ക്രോസ്സ് ചെയ്യേണ്ട സമയമായപ്പോൾ അധികം വണ്ടി ഒന്നും വരാത്തത് കൊണ്ട് തന്നെ അവൾ ഫോണിൽ സംസാരിച്ചു കൊണ്ട് റോഡ് ക്രോസ്സ് ചെയ്യുമ്പോഴാണ് ഒരു വണ്ടി വന്ന് അവളെ ഇടിച്ചത്. ചെറുതായി ഒന്ന് തട്ടുക മാത്രം ചെയ്തത് കൊണ്ട് തന്നെ കാര്യമായി ഒന്നും പറ്റിയില്ല. കൈ മുട്ടിലെ തൊലി അൽപ്പം പോയി എന്നത് ഒഴിച്ചാൽ അവൾക്ക് കുഴപ്പം ഒന്നും ഉണ്ടായില്ല. ഐഷു റോഡിൽ നിന്ന് എഴുന്നേൽക്കാൻ പോയപ്പോൾ ആണ് ധൃതി പിടിച്ചു കൊണ്ട് ആഷി അവളുടെ അടുത്തേക്ക് വരുന്നത് കണ്ടത്. ആഷി ആണ് കാർ ഓടിച്ചതെന്ന് ഐഷുവിന് മനസ്സിലായി. 'ഓ.. അപ്പോൾ ഇവൻ ആണല്ലേ എന്നെ ഇടിച്ചത്. ഇവനിട്ട് എങ്ങനെ പണിയാം എന്ന് വിചാരിച്ചതാണ്. ഇത് പടച്ചോൻ ആയിട്ട് വന്ന അവസരം ആണ്. തട്ടി കളയാൻ പാടില്ല.. 'അവൾ പിന്നെയും എന്ധോ മനസ്സിൽ കണക്കു കൂട്ടി. അപ്പോഴേക്കും അവൻ അവളുടെ അടുത്തെത്തിയിരുന്നു. "അയ്യോ.... എന്റെ നടുവേ.. "അവൾ കെടന്ന് അലറി വിളിച്ചു. "വാട്ട്‌ ഹാപ്പെൻഡ്.? എനിതിങ് പ്രോബ്ലെം". ആഷി ഗൗരവത്തോടെ ചോദിച്ചു "ഓ.. അവന്റെ ഒരു ഇംഗ്ലീഷ്. ഡോ സായിപ്പേ.. എന്നെ തട്ടി ഇട്ടിട്ട് ഇപ്പോൾ എന്താ പ്രോബ്ലം എന്നോ?മര്യാദക്ക് കാശ് എടുക്ക്.

ഇല്ലെങ്കിൽ ഞാൻ ആൾക്കാരെ വിളിച്ചു കൂട്ടും. " "അതിനു തനിക്ക് ഒന്നും പറ്റിയില്ലല്ലോ. കാർ ചെറുതായി മാത്രം തട്ടിയിട്ടുണ്ടാവുകയുള്ളു. ഞാൻ അപ്പോഴേക്കും ബ്രേക്ക്‌ പിടിച്ചതാണ്." "ആര് പറഞ്ഞു പറ്റിയിട്ടില്ല എന്ന്. അയ്യോ.. എന്റെ നടുവേ..എന്റെ നട്ടെല്ല് പൊട്ടി എന്ന് തോന്നുന്നു. മര്യാദക്ക് കാശ് എടുക്കടോ. " "പിന്നെടി.. റോഡിൽ കൂടി ഫോണും വിളിച്ചു വന്ന നിന്നെ ചെറുതായി ഒന്ന് മുട്ടിയിട്ട് മാത്രമേ ഉള്ളു. എന്നിട്ടും ഞാൻ എന്ധെങ്കിലും പറ്റിയോ എന്നറിയാൻ വന്നില്ലേ.. അത് എന്റെ മാന്യത. വേറെ വല്ലവരും ആവണം. മോൾ ഇപ്പോൾ പരലോകത് എത്തിയേനെ. നീ വെറുതെ ശോ ഇറക്കാതെ വഴിയിൽ നിന്ന് മാറിയെ..എനിക്ക് പോയിട്ട് ഒരു അത്യാവശ്യ കാര്യം ഉണ്ട്. എനിക്ക് നീയുമായി സംസാരിക്കാൻ സമയം തീരെ ഇല്ല". "അതൊന്നും എനിക്കറിയണ്ട. എനിക്കിപ്പോൾ പൈസ കിട്ടണം. അല്ലെങ്കിൽ ഞാൻ ഇപ്പോൾ നാട്ടു കാരെ വിളിച്ചു കൂട്ടും. " "ഓഹ്.. അപ്പോൾ നീ നാട്ടു കാരെ വിളിക്കോ.." അവൻ ഇട്ടിരിക്കുന്ന കോട്ടിന്റെ കൈ കയറ്റി വെച്ചു. "ആ.. വിളിക്കും. കാണണോ. "അവൾ വീറോടെ പറഞ്ഞു. "നാട്ടുകാർ വന്നാൽ ഹോസ്പിറ്റലിൽ കൊണ്ട് പോവാനേ പറയു.അത് കൊണ്ട് നമുക്ക് ഇപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോവാം. വാ".

അവൻ അവളുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചിട്ട് അവളെ വലിച്ചു കാറിന്റെ അടുത്തേക്ക് കൊണ്ട് പോയി. "ഡോ.. ഡോ.. കയ്യിൽ നിന്ന് വിട്. ഡോ.. കുരങ്ങാ.. വിടാൻ. ചേ..വിടാൻ". അവളിലുള്ള അവന്റെ പിടി വിടുവിക്കാൻ അവൾ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. "നിനക്കല്ലേ ബാക്ക് പൈൻ. നമുക്ക് ഹോസ്പിറ്റലിൽ പോവന്നെ. " "അതൊന്നും വേണ്ട. പൈസ തന്നാൽ പൊയ്ക്കോളും. " "അതെന്തു വേദന. പൈസ തന്നാൽ മാത്രം പോകുന്നത്. "അവൻ പരിഹാസത്തോടെ ചോദിക്കുമ്പോഴും അവൾ പിടി വിടുവിക്കാൻ ശ്രമിക്കുകയായിരുന്നു. "പൈസയും വേണ്ട ഡോക്ടറുടെ അടുത്തും പോണ്ട. താൻ വിട്ടേ.. തമാശ കളിക്കല്ലേ. "അവൾ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു. "അതെങ്ങനെ ശരിയാവും. മോൾ വണ്ടിയിലോട്ട് കയറു.." അവൻ അവളെ വണ്ടിയിലേക്ക് തള്ളി ഇടാൻ നോക്കി. അവൾ പരമാവധി തടയാൻ ശ്രമിച്ചു. "അയ്യോ.. നാട്ടുകാരെ.. ഓടി വരണേ... എന്നെ ഒരുത്തൻ തട്ടി കൊണ്ട് പോകണേ... അവൾ ഉച്ചത്തിൽ വിളിച്ചു കൂവി. അപ്പോഴേക്കും ആരൊക്കെയോ രണ്ട് മൂന്നു പേർ വന്നു "നാട്ടു...."വീണ്ടും വിളിച്ചു കൂവാൻ പോയപ്പോഴേക്കും അവൻ അവളുടെ വാ പൊത്തി പിടിച്ചു.

"ഡ, പിടടാ നാറി ആ കൊച്ചിനെ. "ഒരുത്തൻ ഓടി വന്നു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും എല്ലാവരും ഓടി വന്നു അവരുടെ ചുറ്റും വളഞ്ഞു. അത് കണ്ട് അവർക്ക് പേടി ആയി. ഒരു തമാശ മാത്രമേ അവർ ഉദ്ദേശിച്ചുവെങ്കിലും ഇത്രയും കാര്യം ആവുമെന്ന് വിചാരിച്ചിരുന്നില്ല. "പട്ടാപകൽ പീഡന ശ്രമമോ."..അതിൽ ഒരു മധ്യ വയസ്കൻ ദേഷ്യത്തോടെ ചോദിച്ചു. "ഏയ് അങ്ങനെ ഒന്നും അല്ല ചേട്ടാ.. ഞാൻ വെറുതെ.".ആഷി എങ്ങനെ എങ്കിലും അതിൽ നിന്നു തലയൂരാൻ നോക്കി. "എന്തു വെറുതെ എന്ന്.? തന്നെ പോലുള്ളവർക്ക് ഒക്കെ എല്ലാം വെറുതെ ആണ്. ആ പെങ്കൊച്ചിനെ പീഡിപ്പിച്ചു വല്ല കുറ്റി കാട്ടിലും കൊണ്ട് പോയി തള്ളി ഇട്ടാലും നിങ്ങളൊക്കെ ഇത് തന്നെ അല്ലെടോ പറയാ.. " "ഏയ് അങ്ങനെ അല്ല ചേട്ടാ.. ചേട്ടൻ ഞങ്ങളെ തെറ്റി ധരിച്ചിരിക്കുകയാ.."ആഷിക്ക് അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്ന് അറിയില്ലായിരുന്നു. "അല്ല ദാമുവേട്ട, ഞാൻ കണ്ടതാ ഈ കൊച്ചിനെ പിടിച്ചു വലിച്ചു കാറിൽ കയറ്റാൻ നോക്കുന്നു. അവൾ ഒച്ച വെച്ചപ്പോൾ വാ പൊത്തി പിടിച്ചു. ബോധം കെടുത്താൻ ഉള്ള ഉദ്ദേശം ആയിരുന്നു എന്ന് തോന്നുന്നു.

ഞാൻ വരുന്നതിന് മുൻപ് ആ കുട്ടിയെ എന്ധോക്കെ ചെയ്തോ ആവോ.. " "അയ്യോ.. അങ്ങനെ ഒന്നും അല്ല ചേട്ടാ.. ഇയാളെന്നെ ഒന്നും ചെയ്തില്ല. "പ്രശ്നം വഷളാകുന്നു എന്ന് കണ്ടപ്പോൾ ഐഷു ഇടപെട്ടു. "ആ പെൺകുട്ടി നാണക്കേട് പേടിച്ചു അങ്ങനെ ഒക്കെ പറയും. മോളെ.. നാളെ ഇത്പോലെ വേറെ ഒരുത്തനും മോളെ പോലെ ഉള്ള കുട്ടികളെ ശല്യം ചെയ്യും. ചേട്ടന്മാർ കൈ കാര്യം ചെയ്തോളാം ഇവനെ.മോൾ പേടിക്കണ്ട. " പലരും അയാൾ പറയുന്നതിനോട് ശരി വെച്ചപ്പോൾ ഐഷു നിസ്സഹായതയോടെ അവനെ നോക്കി. അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു. "നിങ്ങൾ എന്തു അറിഞ്ഞിട്ടാണ് ഈ പറയുന്നത്. ഇവൾ എന്റെ ഭാര്യ ആണ്. ഞാൻ ഇവളുടെ ഭർത്താവും. ഞങ്ങൾ തൊട്ടും പിടിച്ചും വഴക്ക് കൂടിയും എന്നൊക്കെ ഇരിക്കും. അതിന് നിങ്ങൾക്കെന്താ". ആഷി ദേഷ്യത്തോടെ പറയുന്നത് കെട്ട് അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി. "ഓഹോ.. അപ്പോൾ ഭർത്താവിന്റെ പേര് പറഞ്ഞെ ഭാര്യ.. ചേട്ടന്മാർ കേൾക്കട്ടെ. " "ആഷിക്ക്." അവൻ ഉറച്ച ശബ്ദത്തോടെ അവരെ നോക്കി പറഞ്ഞു.

"ഇവളോട് പറയാൻ അല്ലെ പറഞ്ഞത്. നീ എന്തിനാ പറഞ്ഞത്. " "ആര് പറഞ്ഞാലും ചേട്ടന്മാർക്ക് പേര് കിട്ടിയാൽ പോരെ. " "എന്നാൽ നിന്റെ ഭാര്യയുടെ പേരും നീ തന്നെ പറ. " ആഷി ഐഷുവിനെ നോക്കി. അവൾ അപ്പോഴും അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. "ഡീ.. പ്ലീസ് നിന്റെ പേര് ഒന്ന് പതുക്കെ പറ". അവൻ അവളുടെ ചെവിയിൽ ശബ്ദം വളരെ താഴ്ത്തി പറഞ്ഞപ്പോൾ അവൾ ഏതോ സ്വപ്ന ലോകത്തു നിന്ന് ഇറങ്ങി വന്നത് പോലെ അവനെ നോക്കി. "പേര് പറ പ്ലീസ്. " "ആയിഷ. "അവൾ അവനോട് പതുക്കെ പറഞ്ഞു. "എന്റെ വൈഫിന്റെ പേര് ആയിഷ. " "അത് പറയാൻ എന്താ ഇത്ര താമസം". അതിൽ ഒരാൾ സംശയം മാറാതെ പറഞ്ഞു. "തനിക് എന്ധോക്കെ അറിയണം. ഞങ്ങൾ പോട്ടെ. പോയിട്ട് ഒരുപാട് ജോലി ചെയ്തു തീർക്കാൻ ഉണ്ട്. " അവൻ അത് പറഞ്ഞു ഡോർ തുറക്കാൻ പോയ്‌. "താൻ ഒറ്റക്ക് പോയാൽ എങ്ങനെയാ.. ആ കുട്ടിയേയും കൊണ്ട് പോ.. അതോ ഇനി ശരിക്കും ഭാര്യ ഭർത്താക്കന്മാർ അല്ലെ.. " "ഞാൻ കൊണ്ട് പോകുവാ ചേട്ടാ.. ആയിഷ...., വന്നു വണ്ടിയിൽ കയറു.." ആ സമയത്ത് അവന്റെ കൂടെ പോകുന്നതാണ് നല്ലതെന്ന് അവൾക്കും തോന്നി. അവർ രണ്ടു പേരും കയറിയപ്പോൾ എല്ലാവരും വഴി മാറി കൊടുത്തു. അവൻ വണ്ടി മുൻപോട്ട് എടുത്തു. ******

എല്ലാം പറഞ്ഞു തീർന്ന് ഐഷു ഒരു ദീർഘ നിശ്വാസം എടുത്തു. എല്ലാവരും വലിയ എന്ധോ കഥ കേട്ട ഫീലിൽ ആയിരുന്നു. "എന്നിട്ട് എന്തുണ്ടായി. "മനു അതെ ഫീലിൽ ചോദിച്ചു. "ഏകദേശം ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ എന്നെ എവിടെയോ ഇറക്കി വിട്ടു. എന്നിട്ട് ഒരു കൂർത്ത നോട്ടവും നോക്കി കാർ എടുത്തു പോയതാ. പിന്നീട് വർഷങ്ങൾക്ക് ശേഷം ഈ കോളേജിൽ വെച്ചാണ് വീണ്ടും കണ്ട് മുട്ടിയത്. " "മ്മ്മ് " "പക്ഷെ പ്രശ്നങ്ങൾ അവിടെ തീർന്നില്ല.സംഭവം നടന്നത് എന്റെ നാട്ടിൽ വെച്ചായിരുന്നു. നാട്ടിലെ മഞ്ഞ പത്രങ്ങൾ ഒരുപാട് പേരുണ്ടായിരുന്നു ആ കൂട്ടത്തിൽ. ഞാൻ തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും എല്ലാവരും എല്ലാം അറിഞ്ഞിരുന്നു. വൈകാതെ വീട്ടിലും അറിഞ്ഞു. വീട്ടുകാർ ആദ്യം എന്റെ കല്യാണം കഴിഞ്ഞതായി വിശ്വസിച്ചു എങ്കിലും നടന്നതെല്ലാം ഞാൻ പടച്ചോനെ പിടിച്ചു സത്യം ഇട്ട പറഞ്ഞപ്പോൾ വിശ്വസിച്ചു. പക്ഷെ എത്ര ആയാലും നാട്ടുകാരുടെ വായ അടപ്പിക്കാൻ പറ്റില്ലല്ലോ. ആരോ അവിടെ നടന്നതും ഞങൾ കാറിൽ ഒരുമിച്ചു പോകുന്നതും ഒക്കെ വീഡിയോ എടുത്തിരുന്നു. എല്ലായിടത്തും അത് ഫ്ലാഷ് ആയി.

എന്റെ കല്യാണം നോക്കുന്ന സമയം ആയിരുന്നു അത്. വേറെ എന്ധെങ്കിലും വേണോ അതൊക്കെ മുടങ്ങാൻ.." കേട്ടതൊന്നും വിശ്വസിക്കാൻ പറ്റാതെ അവരിരുന്നു. "അപ്പോൾ നിന്റെ കല്യാണം ഒക്കെ മുടങ്ങിയത് അത് കൊണ്ടാണെന്നാണോ നീ പറയുന്നത്. വേറെ ആരും ഇതൊന്നും വിശ്വസിച്ചില്ലേ.. "അജു അവിശ്വസനീയതയോടെ ചോദിച്ചു. "ആര് വിശ്വസിക്കാൻ. അല്ലെങ്കിൽ തന്നെ ഒരുപാട് കുറവുകൾ ഉള്ള പെൺകുട്ടി. അതിന്റെ കൂടെ വല്ലവനും ആയി കാറിൽ പോകുന്നതിന്റെ വീഡിയോ. അതും പോരാത്തതിന് ഒരാളുടെ ഭാര്യ ആയിരുന്നു എന്ന് നാട്ടുകാർ മുഴുവൻ പറയുമ്പോൾ ആരാണ് മാഷേ എന്നെ കെട്ടാൻ ധൈര്യ പെടുന്നത്. "ഐഷു ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞതെങ്കിലും അവളുടെ ഉള്ളം വിങ്ങുകയാണെന്ന് അവർക്കറിയാമായിരുന്നു. "നിനക്ക് ആഷിയോട് ഇപ്പോഴും ദേഷ്യമാണോ."മനു വേദനയോടെ ചോദിച്ചു. "എന്തിന്.?

എന്റെ ഭാഗത്തും ഉണ്ട് തെറ്റ്. ഞാൻ ഒച്ച എടുക്കാൻ പാടില്ലായിരുന്നു.ശരിക്കും പറഞ്ഞാൽ അവനോട് എനിക്ക് നന്ദി അല്ലെ വേണ്ടത്. ഡിഗ്രി ഫസ്റ്റ് ഇയർ കഴിയുമ്പോഴേക്കും കെട്ടിച്ചു പോവേണ്ടത് ആണ് ഞാൻ.ആ എനിക്ക് പിജി ഫസ്റ്റ് ഇയർ വരെ പഠിക്കാൻ പറ്റിയില്ലേ.. ഇനിയും പഠിക്കണം. പഠിച്ചു നല്ലോരു ജോലി വാങ്ങണം. ഇപ്പോൾ എനിക്ക് അതൊക്കെയെ ഉള്ളു. പിന്നെ നാട്ടുകാരുടെ കാര്യം. അവർ വേറെ ഒരു കാര്യം കിട്ടിയപ്പോൾ ഇത് മറന്നു. അങ്ങനെ മറന്നു എന്ന് പൂർണ്ണമായും പറ്റില്ല. ഇപ്പോഴും എന്നെ കാണുമ്പോൾ ഇതും പറഞ്ഞു കുത്തുന്നവർ ഉണ്ട്. എനിക്കതൊക്കെ ഒരു ശീലം ആയി ചേട്ടായി...."അവരോടായി അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നു. "ഞാൻ പോട്ടെ മക്കളെ.. കുറെ എഴുതാൻ ഉണ്ട്. ഇനിയും വൈകിയാൽ ആ കുരങ്ങൻ എന്നെ വെളിച്ചെണ്ണയിൽ വറുക്കും. "അവൾ കരച്ചിൽ മറച്ചു പിടിച്ചു ചിരിച്ചു കൊണ്ട് അവിടെ നിന്നും പോകുന്നത് നോക്കി നിൽക്കാൻ മാത്രമേ അവർക്ക് പറ്റിയുള്ളൂ.............. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story