അർജുൻ: ഭാഗം 42

arjun

രചന: കടലാസിന്റെ തൂലിക

"എന്തു പാവാല്ലേ ഐഷു.. "ഐഷു പോകുന്നത് നോക്കി ജിജോ പറഞ്ഞപ്പോൾ അവർ അതെ എന്നർത്ഥത്തിൽ തലയാട്ടി. "അവൾ ഇത്രയും വിഷമങ്ങൾ ഉള്ളിൽ വെച്ചു കൊണ്ടാണ് ഇവിടെ ഒരു കിലുക്കാം പെട്ടി പോലെ ചിരിക്കുന്നതെന്ന് വിചാരിചതേ ഇല്ല. അവളുടെ സ്ഥാനത് നമ്മളെ ഒന്ന് ചിന്തിച്ചു നോക്കിയേ നാട്ടു കാരുടെ വർഷങ്ങൾ നീണ്ട പഴി കേൾക്കുമ്പോൾ മനസ്സ് മടുത്തു പിന്നെ പുറത്തിറങ്ങാൻ തോന്നുവോ.. " "എനിക്കതല്ല, ആഷിക്കെന്താ അവളോട് ഇത്ര ദേഷ്യം. ശരിക്ക് പറഞ്ഞാൽ അവൾക്കല്ലേ ദേഷ്യം വരേണ്ടത്. ഇത് ഇപ്പോൾ അവനാണ്. പോരാത്തതിന് അവൻ ഇപ്പോഴും ആ പാവത്തിന് പണിത് കൊണ്ടിരിക്കുവാ. " "ശരിയാ.. അവനിത്രക്ക് ദുഷ്ടൻ ആയി പോയല്ലോ." മനു അവനോട് ദേഷ്യം പ്രകടിപ്പിച്ചു. "ഇത്രയും ആയ സ്ഥിതിക്ക് അവർ തമ്മിൽ അല്ലെ ഒന്നിക്കേണ്ടത്. എന്തായാലും നാട്ടുകാരുടെ കണ്ണിൽ ആഷി ആണ് അവളുടെ ഭർത്താവ്. ഇനി അവളെ ആരും കല്യാണം കഴിക്കുകയില്ല എന്ന് മാത്രം അല്ല, അവൾ പറഞ്ഞാൽ ആരും വിശ്വസിക്കുകയുമില്ല. അവന്റെ മനസ്സിൽ ആരും ഇല്ല എന്ന് ഉറപ്പാണ്. അവളുടെ മനസ്സിലും ഇല്ല. അപ്പോൾ നമുക്ക് അവരെ ഒരുമിപ്പിക്കണ്ടേ.. " "വേണം. ഇനിയുള്ള നമ്മുടെ പ്രവർത്തനം അവരെ ഒരുമിപ്പിക്കാൻ വേണ്ടി ആവണം. ഓക്കേ അല്ലെ എല്ലാവരും.

"മനു എല്ലാവരെയും നോക്കി. "അതെ, അവന് അവളാണ് ചേരുന്നത്. അവരുടെ മനസ്സിൽ പ്രണയം വിരിയിക്കണം. പക്ഷെ സ്നേഹിക്കുന്ന മനസ്സുകൾ തമ്മിൽ ഒന്നാവണം. വെറുതെ അവർക്ക് ആശ കൊടുക്കരുത്. " "ഇല്ലാടി.. അങ്ങനെ ഉണ്ടാവില്ല. ആഷി ഒരു കാര്യം ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ എന്തു വില കൊടുത്തും അവൻ സ്വന്തമാക്കും. " "അങ്ങനെ ആണെങ്കിൽ അവരെ ഒരുമിപ്പിച്ചിട്ടേ നമുക്ക് വിശ്രമം ഉള്ളു... കൈ വെക്ക്. "മനു കൈ നീട്ടിയതും അമ്മു ഒഴിച്ച് എല്ലാവരും കൈ വെച്ചു. അത് കണ്ടപ്പോൾ എല്ലാവരും അവളെ നോക്കി. "ഞാൻ വെക്കണോ.. ഞാൻ നിങ്ങളുടെ ടീച്ചർ ആണ്. സ്റ്റുഡന്റ്സിന്റെ പ്രേമത്തിന് കൂട്ട് നിൽക്കുക എന്നൊക്കെ പറഞ്ഞാൽ..... "അമ്മു നിന്ന് തല ചൊറിഞ്ഞു. "ഒന്ന് പോയെടി അമ്മു.. അവളൊരു ടീച്ചർ വന്നിരിക്കുന്നു. വെക്കടി കൈ." ജിജോ ദേഷ്യത്തിൽ പറഞ്ഞതും അവൾ വേഗം കൈ വെച്ചു. ""അവർ മിഷൻ സ്റ്റാർട്ട്‌സ് നൗ"" എല്ലാവരും ഒരു വലിയ ശബ്ദത്തോടെ കൈ എടുത്തു. "മക്കളെ.... " ആരോ വിളിക്കുന്നത് കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത്. ഒരു മധ്യ വയസ്കനായ മനുഷ്യൻ ആയിരുന്നു അത്. കൂടെ അവരുടെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയും "എന്താ ചേട്ടാ.. "അവർ മുൻപോട്ട് വന്നു. "ദാ ഇവന്റെ ക്ലാസ്സ്‌ ടീച്ചറെ കാണണം.

"അയാൾ പറയുന്നത് കേട്ടപ്പോൾ എല്ലാവരും അമ്മുവിനെ നോക്കി. " എന്താ ചേട്ടാ കാര്യം. "അമ്മു അനേഷിച്ചപ്പോൾ അയാൾ അവളെ അടിമുടി നോക്കി. "ഞാൻ അത് ടീച്ചറോട് പറഞ്ഞോളാം. നിങ്ങൾ ടീച്ചറെ വിളിക്ക്. " "ഞാനാ ചേട്ടാ ഇവരുടെ ക്ലാസ്സ്‌ ടീച്ചർ. " "ഇവന്റെ ക്ലാസ്സിൽ ആണോ നിങ്ങൾ പഠിക്കുന്നത്". ബാക്കി ഉള്ളവരോടായി ആ ചേട്ടൻ ചോദിച്ചു. "അതെ. "ജെസി പറഞ്ഞു. "എടി കൊച്ചേ നീ ഇവനെ രക്ഷിക്കാൻ വേണ്ടി അല്ലെ ഇതൊക്കെ പറയുന്നത്. "അയാളുടെ കൂടെ വന്ന കുട്ടിയെ ചൂണ്ടി അത് പറഞ്ഞപ്പോൾ എല്ലാവരും ഒന്നും മനസ്സിലാവാതെ അയാളെ നോക്കി. "നിങ്ങളുടെ പ്രായത്തിൽ ഞാനും ഇതൊക്കെ ചെയ്തിട്ടുള്ളത് ആണ്. ടീച്ചേഴ്സിനെ കണ്ട് മക്കളെ പറ്റി ഓരോന്ന് പറഞ്ഞു കൊടുക്കാൻ രക്ഷിതാക്കൾ വരുമ്പോ ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള ഒരു കുട്ടിയെ പിടിച്ചു ടീച്ചർ ആക്കി അവരുടെ മുമ്പിൽ കാണിക്കുന്ന പരിപാടി. അത് കൊണ്ട് മോൾ വേല എന്റെ അടുത്ത് എടുക്കേണ്ട. നീ പോയി ടീച്ചറെ വിളിക്ക്." വലിയ കാര്യത്തിൽ അയാൾ പറയുന്നത് കെട്ട് അമ്മു ബാക്കി ഉള്ളവരെ നോക്കി. എല്ലാവരും അവളെ നോക്കി നല്ല ചിരിയിൽ ആയിരുന്നു. അവൾ അവരെ ചുണ്ട് കൂർപ്പിച്ചു നോക്കി. എന്നാലും അവർ ചിരി നിർത്തിയില്ല "അച്ഛാ.. അത് ആണ് ഞങ്ങളുടെ ടീച്ചർ.അച്ഛൻ ഒന്ന് വിശ്വാസിക്ക്‌".

ആ കുട്ടി അയാളെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി "ഇവളെ കണ്ടാൽ ആരെങ്കിലും ടീച്ചർ എന്ന് പറയോ. പറ്റിക്കുമ്പോൾ വിശ്വസിക്കാൻ പറ്റുന്ന ആളെ ടീച്ചർ ആയി ചിത്രീകരിക്കേണ്ടേ.. ഇതിപ്പോൾ നിങ്ങളുടെ കൂടെ പഠിക്കുന്ന കുട്ടി ആണെന്ന് ശരിക്കും അറിയാം. " അത് കൂടി കേട്ടപ്പോൾ അമ്മു ചമ്മി നാറി. വെറുതെ തിരിഞ്ഞു അജുവിനെ നോക്കിയപ്പോൾ അപ്പോഴും അവരെല്ലാം അടക്കി പിടിച്ചു ചിരിക്കുകയാണെന്ന് മനസ്സിലായി. "നീ ടീച്ചറെ വിളിക്ക് മോനെ.. " "എന്താ.. എന്താ ഇവിടെ. "ബഹളം കെട്ട് സൂരജ് വന്നു. സൂരജിനെ കണ്ടപ്പോൾ അജുവിന്റെ ചിരി സ്വിച് ഇട്ട പോലെ നിന്നു. "ആ.. സാറോ. " "ദാമുവേട്ടൻ ആയിരുന്നോ. എന്താ ഇവിടെ ഒരു ശബ്ദം കേട്ടത്. " "ഏയ് കാര്യമായി ഒന്നും ഇല്ല. ഞാൻ ഇവരോട് ക്ലാസ്സ്‌ ടീച്ചറെ ചോദിക്കുവായിരുന്നു.അപ്പോൾ ആ കുട്ടി എന്നെ പറ്റിക്കാൻ വേണ്ടി അവളാണ് ക്ലാസ്സ്‌ ടീച്ചർ എന്ന് പറയുവായിരുന്നു". അമ്മുവിനെ ചൂണ്ടി കാട്ടി അയാൾ പറഞ്ഞപ്പോൾ സൂരജും അമ്മുവിനെ നോക്കി ചിരിച്ചു. പക്ഷെ അവന്റെ ചിരി ആർക്കും ഇഷ്ടപ്പെട്ടില്ല എന്ന് മാത്രം.. "അയ്യോ ദാമുവേട്ട....ഇത് തന്നെയാണ് അവരുടെ ക്ലാസ്സ്‌ ടീച്ചർ. പൂജ. വന്നിട്ട് രണ്ട് മാസം ആവുന്നതേ ഉള്ളു.. "അവൻ ചിരിയോടെ പറഞ്ഞു നിർത്തിയതും അയാൾ ഞെട്ടി അമ്മുവിനെ നോക്കി.

"അയ്യോ ടീച്ചർ ആയിരുന്നോ.. സോറി ഞാൻ അറിയാതെ. " "ഏയ് . അത് സാരമില്ല. അറിയാതെ അല്ലെ.." "സോറിട്ടോ ടീച്ചറെ.. സത്യം ആയിട്ടും ടീച്ചർ ആണെന്ന് കണ്ടാൽ പറയില്ല.സ്റ്റുഡന്റ് ആണെന്നെ തോന്നു.. " "അത് ഞങ്ങൾക്ക് അറിയാം. അങ്ങനെ സ്റ്റുഡന്റ് ആണെന്ന് കരുതി ഇഷ്ടപ്പെട്ട ഒരാൾ ഇവിടെ പന പോലെ നിൽക്കുന്നുണ്ടല്ലോ. "മനു അജുവിനെ നോക്കി ശബ്ദം താഴ്ത്തി അവരുടെ ഗാങ് മാത്രം കേൾക്കാനായി പറഞ്ഞപ്പോഴേക്കും അജു അവന്റെ കാലിൽ ചവിട്ടിയിരുന്നു. "പിന്നെ ഈ ചുരിദാർ കൂടെ ഇട്ടപ്പോൾ....." അയാൾ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ അവളുടെ കൂർത്ത നോട്ടം പെട്ടന്ന് അജുവിലേക്ക് നീണ്ടു. അവൻ അവൾക്ക് ഇളിച്ചു കൊടുത്തു. പിന്നെയും അവർ എന്ധോക്കെയോ പറയുന്നത് കണ്ടപ്പോൾ എല്ലാവരും ക്ലാസ്സിലേക്ക് പോയി. "അല്ലടാ.. സൂരജ് സാറിന് പണി കൊടുക്കുന്നെന്ന് പറഞ്ഞിട്ട്. അമ്മുവിന്റെ പെണ്ണ് കാണലിന്റെ കാര്യം തീരുമാനം ആയപ്പോൾ മുതൽ സൂരജ് സാർ എപ്പോഴും അമ്മുവിന്റെ പിന്നാലെ ആണ്". നടക്കുന്നതിനിടയിൽ ജിജോ ചോദിച്ചു. "ഏയ്.. പണി ആയിട്ട് ഒന്നും കൊടുക്കണ്ട. ഒന്നുമല്ലെങ്കിലും നമ്മുടെ സർ അല്ലെ.. അയാൾ ഇനി അവളുടെ അടുത്തേക്ക് വരില്ല. അതിനുള്ളത് ഞാൻ ഒക്കെ ആക്കിക്കോളാം. "

അജു ഉറച്ച ശബ്ദത്തോടെ പറയുന്നത് കെട്ട് എല്ലാവരും ക്ലാസ്സിലേക്ക് കയറി. ***** "നീയെന്താ ആഷി ഐഷുവിനോട് ഇത്രയും ദേഷ്യം കാണിക്കുന്നത്.... ഇപ്പോഴും. അവളുടെ ഭാവി നശിപ്പിച്ചതിൽ അവൾക്കല്ലേ നിന്നോട് ദേഷ്യം വേണ്ടത്. എന്നിട്ടും അവൾക്ക് നിന്നോട് കുഴപ്പം ഇല്ല. നിനക്ക് മാത്രം ഇപ്പോഴും.." "അപ്പോൾ എന്റെ ഭാവി നശിച്ചതോ.. " "നിനക്ക് എന്തു കുഴപ്പം. "അവർ ഞെട്ടലോടെ അവനെ നോക്കി. "നിങ്ങൾക്കറിയോ എന്റെ ചെറുപ്പം മുതലേ ഉള്ള സ്വപ്നം ആയിരുന്ന kvp കമ്പനിയിലെ ജോബ്. അവിടെ എനിക്ക് ഹയർ ജോബ് കിട്ടിയതായിരുന്നു. അതിന്റെ ഇന്റർവ്യൂ എന്ന പേരിൽ ജസ്റ്റ്‌ ഒന്ന് അറ്റൻഡ് ചെയ്‌താൽ മാത്രം മതിയായിരുന്നു. വളരെ സന്തോഷത്തിൽ ആയിരുന്നു അന്ന് ഞാൻ ആ കമ്പനിയിലേക്ക് പോവാൻ പോയത്. ചെറുപ്പം മുതലേ ഉള്ള എന്റെ ആഗ്രഹം സാക്ഷാൽകരിക്കാൻ പോവുകയാണെന്ന സന്തോഷം. എന്നിട്ടോ ആ കൊരങ്ങത്തി പെണ്ണ് വണ്ടിയുടെ മുമ്പിൽ ചാടി". "അല്ലടി അവൾ ആഷിയെ കുരങ്ങൻ എന്ന് വിളിക്കുന്നു, ആഷി ആണെങ്കിൽ അവളെ കുരങ്ങത്തി എന്നും.. ഇവർ നേരത്തെ പ്ലാൻ ചെയ്തു വിളിക്കുന്നതാണോ. "ജിജോ ആരും കേൾക്കാതെ ജെസ്സിയുടെ ചെവിയിൽ പറഞ്ഞു. "ദേ മനുഷ്യ ആഷി കേൾക്കണ്ട. നിങ്ങളെ ചുമരിൽ നിന്ന് വടിച്ചെടുക്കേണ്ടി വരും.

ഇപ്പോൾ ബാക്കി കേൾക്ക്. "ജെസിയും പതിയെ പറഞ്ഞിട്ട് ബാക്കി കഥയിലേക്ക് പോയി.. "ആ പ്രശ്നം കഴിഞ്ഞു അവിടെ ചെന്നപ്പോഴേക്കും ഒത്തിരി ലേറ്റ് ആയി. ഇന്റർവ്യൂയും കഴിഞ്ഞു. എല്ലാവരും പോവേം ചെയ്തു. വർഷങ്ങൾ ആയുള്ള എന്റെ സ്വപ്നം വെള്ളത്തിൽ ആയത് ആ ഒറ്റ ഒരുത്തി കാരണം ആണ്.. " "എടാ.. നീ ഇത്രക്ക് ദുഷ്ടൻ ആയി പോയോ.. നീ അവളുടെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചു നോക്കിയേ.. അവളുടെ ഭാവി അല്ലെ പോയത്. അതിലുപരി നാട്ടുകാർ എന്ധെല്ലാം അവളെ പറയുന്നു. "അജു അവനെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി. "നാട്ടുകാരുടെ കാര്യം നീ പറയണ്ട. ആ വീഡിയോ എന്റെ വീട്ടിലും എത്തിയിരുന്നു. എന്റെ വാക്ക് വീട്ടുകാർ വിശ്വസിച്ചത് കൊണ്ട് കുഴപ്പം ഇല്ല. പിന്നെ എന്റെ വീട്ടിലേക്ക് ഇതും പറഞ്ഞു ആരും വരില്ല. " "ശരിയാണ്. കുന്നത്ത് വീട്ടിൽ ആബിദ് മാഷിന്റെ വീട്ടിൽ കുത്തി തിരിപ്പ് ഉണ്ടാക്കാൻ ഒരാളും ധൈര്യ പെടില്ല. അത് പോലെ നാട്ടുകാർ നിങ്ങളെ നോക്കി കളിയാക്കി ചിരിക്കുകയും ഇല്ല. അതൊക്കെ നിന്റെ വാപ്പാടെ പവർ കൊണ്ടാണ്. അത് പോലെ ആണോ അവൾ. അവളെ നാട്ടുകാർ എന്ധെല്ലാം പറയും. അത് പോട്ടെ.., അന്ന് നീ ആഗ്രഹിച്ച kvp കമ്പനിക്കൊപ്പം അല്ലെങ്കിൽ അതിനേക്കാൾ ഉയരത്തിൽ ആണ് ഇന്ന് നിങ്ങളുടെ കമ്പനി.

എല്ലാം വെച്ചു നോക്കിയാൽ നിനക്ക് അങ്ങനെ നഷ്ടം ഒന്നും ഇല്ലല്ലോ ആഷി.. ഇനിയും എന്തിനാ അവളെ ദ്രോഹിക്കുന്നത്." മനു ദയനീയതയോടെ പറഞ്ഞു. "അത് ശരി. നിങ്ങൾ എല്ലാവരും പറയുന്നത് കേട്ടാൽ ഞാൻ വലിയ അപരാധം ചെയ്തത് പോലെ ആണല്ലോ. അവളെ ഈ കോളേജിൽ ആദ്യമായി കണ്ടപ്പോൾ പഴയത് ഓർത്തു ദേഷ്യം തോന്നി. പിന്നെ ബാക്കി ഒക്കെ അവളുടെ നാക്കിന്റെ ആണ്. ഒന്നും മനഃപൂർവം അല്ല. അവളുടെ വർത്താനം കേൾക്കുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നത് ആണ്. അല്ലാതെ അവളോട് എനിക്ക് പക ഒന്നും ഇല്ല. " "മ്മ്.. എങ്കിൽ നിങ്ങൾ ഫ്രണ്ട്‌സ് ആവൂ.". "ഫ്രണ്ട് ആവാനൊന്നും എന്നെ കിട്ടില്ല. അവളൊരു കുട്ടി പിശാച് ആണ്." "ആഷി........" 'നിങ്ങൾ ഇനി അതിന് പിണങ്ങേണ്ട. ഞാൻ പോയി മിണ്ടിക്കൊളാം. പക്ഷെ അവൾ വാ തുറക്കരുത്. " "അതെങ്ങനെയാ വാ തുറക്കാതെ.. "ജെസി അവളുടെ സംശയം പ്രകടിപ്പിച്ചു. "അതൊന്നും എനിക്കറിയില്ല. അവൾ വാ തുറക്കരുത് എന്ന് പറഞ്ഞാൽ തുറക്കരുത്.ഇന്നെങ്കിലും. അവളുടെ വാ തുറന്നു കഴിഞ്ഞാൽ ഞാൻ എന്ധെങ്കിലും പറഞ്ഞു പോവും. പിന്നെ എന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. " "മ്മ്...ഓക്കേ "അപ്പോൾ തന്നെ ആഷി അവിടെ നിന്ന് എഴുന്നേറ്റു പോയി. "ഐഷു വാ അടക്കുമെന്ന് എനിക്ക് തോന്നുന്നില്ല. "

""ഞങ്ങൾക്കും ""അവൻ പോകുന്നതും നോക്കി എല്ലാവരും കോറസ് പാടി. ****** "എന്താ മാളു ഇത്. ഞങ്ങളോട് ചോദിക്കാതെ എന്തിനാ നീ രാഹുലുമായി പെയർ ഡാൻസിന് പേര് കൊടുത്തത്."അജു ദേഷ്യത്തോടെ മാളുവിനോട് ചോദിച്ചു. "അത് പിന്നെ.. അവൻ.. അവനെ ആരും കൂട്ടുന്നില്ല എന്നൊക്കെ പറഞ്ഞപ്പോൾ... "അജുവിന്റെ ദേഷ്യം കണ്ടു മാളുവിന് പേടിയായി. "നീ അവനെ കുറിച്ച് എന്തറിഞ്ഞിട്ട മാളു., അവൻ ഒന്ന് സെന്റി ഡയലോഗ് അടിച്ചപ്പോഴേക്കും നീ അവന്റെ വാക്കിൽ വീണു. അവൻ ഇതിനേക്കാൾ നന്നായി പെർഫോം ചെയ്യുമ്പോൾ നീ അതും വിശ്വസിക്കില്ലേ.. "ജിജോയും അവനെ കുറിച്ച് അവളോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കുമ്പോഴും മനു മൗനത്തിൽ ആയിരുന്നു. അവന്റെ മൗനം അവളെ കൂടുതൽ വേദനിപ്പിച്ചു. "നിനക്കും അമ്മുവിനും മാത്രം ആണ് അവനെ ശരിക്ക് അറിയാത്തത്. നിങ്ങൾ ഒഴിച്ച് ടീച്ചേർസ് ഉൾപ്പെടെ ബാക്കി എല്ലാവർക്കും അവനെ കുറിച്ച് നന്നായി അറിയാം. അത് കൊണ്ടാണ് ആരും അവനുമായി കപ്പിൾ ഡാൻസ് ചെയ്യാൻ തയ്യാറാവാത്തതും.

ആരും തയ്യാറാവാത്തത് അവന്റെ സ്വഭാവം കൊണ്ടായിരിക്കും എന്നെങ്കിലും ചിന്തിച്ചൂടെ.. " അജു ദേഷ്യം നിയന്ദ്രിക്കാൻ പാട് പെടുവായിരുന്നു. "അത് പിന്നെ... അപ്പോഴത്തെ സാഹചര്യത്തിൽ... ഞാൻ വേറെ ഒന്നും ചിന്തിച്ചില്ല."അവൾ ദയനീയമായി അവരോട് പറഞ്ഞു. "മ്മ്.. ഓക്കേ. മനു ആണ് നിനക്കുള്ള കപ്പിൾ. അവനുമായി നാളെ തന്നെ പ്രാക്ടീസ് തുടങ്ങണം. " "അയ്യോ.. കൊടുത്ത വാക്ക് എങ്ങനെയാ മാറ്റി പറയുന്നത് ചേട്ടാ.. "അജുവിനോട് ആയി പറഞ്ഞതും അവൻ ദേഷ്യം പല്ലിൽ അമർത്തി പിടിച്ചു. "അമ്മു.... ഞാൻ.. " "വേണ്ടടാ.. അവളെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം. നിങ്ങൾ ചെല്ല്. "അത്രയും നേരം മിണ്ടാതിരുന്ന മനു അങ്ങനെ പറഞ്ഞപ്പോൾ കമ്മിറ്റി റൂമിൽ നിന്ന് എല്ലാവരും ഇറങ്ങി പോയി. എല്ലാവരും പോയി എന്ന് ഉറപ്പായപ്പോൾ മനു വാതിലിന്റെ കുറ്റി ഇട്ടു. അത് കണ്ട് മാളു പേടിച്ചു. "എ... എന്താ.. എന്തിനാ കുറ്റി ഇടുന്നത്. തുറക്ക്. " അവൻ അപ്പോൾ തിരിഞ്ഞു അവളുടെ അടുത്തേക്ക് വന്നു. അവൻ വരുന്നതിനനുസരിച് അവൾ പിന്നിലേക്ക് പോയ്‌ കൊണ്ടിരിക്കുന്നു.............. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story