അർജുൻ: ഭാഗം 43

arjun

രചന: കടലാസിന്റെ തൂലിക

എല്ലാവരും പോയി എന്ന് ഉറപ്പായപ്പോൾ മനു വാതിലിന്റെ കുറ്റി ഇട്ടു. അത് കണ്ട് മാളു പേടിച്ചു. "എ... എന്താ.. എന്തിനാ കുറ്റി ഇടുന്നത്. തുറക്ക്. " അവൻ അപ്പോൾ തിരിഞ്ഞു അവളുടെ അടുത്തേക്ക് വന്നു. അവൻ വരുന്നതിനനുസരിച് അവൾ പിന്നിലേക്ക് പോയ്‌ കൊണ്ടിരിക്കുന്നു.... "വാതിൽ എന്തിനാ കുറ്റി ഇട്ടത് മനു.. അത് തുറക്ക്. " ""ശ്..."" അവൻ അവളുടെ ചുണ്ടിൽ ചൂണ്ടു വിരൽ വെച്ചപ്പോൾ അവൾ പേടിച്ചു അവനെയും ചൂണ്ടു വിരലിനെയും മാറി മാറി നോക്കി. "ദേ.. മനു മാറിയെ.. ആരെങ്കിലും വരും.നമ്മളെ ഒറ്റക്ക് കണ്ടാൽ കുഴപ്പം ആണ്. നീ വാതിൽ തുറക്ക്. " "അപ്പോൾ ആൾക്കാർ വരുന്നത് കൊണ്ടാണല്ലേ.. അല്ലെങ്കിൽ കുഴപ്പം ഇല്ലെന്ന്".മനു മീശ പിരിച്ചു കുസൃതിയോടെ പറഞ്ഞപ്പോൾ അവൾ അല്ല എന്ന് തലയാട്ടി. അവൻ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി അവനിലേക്ക് അടുപ്പിച്ചു. അവൾ ഞെട്ടി അവനെ നോക്കി. അവന്റെ കണ്ണിൽ അപ്പോഴും കുസൃതി ആയിരുന്നു. അവളുടെ ഹൃദയം പതിന്മടങ് മിടിക്കാൻ തുടങ്ങി. നെറ്റിയിൽ നിന്ന് വിയർപ്പ് കണങ്ങൾ ഒഴുകി. "എന്താ മാളു നീ ഇങ്ങനെ വിയർക്കുന്നത്. "അവളുടെ വിയർപ്പ് കണങ്ങളെ കൈ കൊണ്ട് തുടച്ചു കൊണ്ട് അവൻ പറഞ്ഞത് കെട്ട് അവളുടെ പേടി ഒന്ന് കൂടി ഉയർന്നു.ഹൃദയ മിടിപ്പ് അവന് വ്യക്തമായി കേൾക്കാമായിരുന്നു.

പെട്ടന്ന് അവൻ അവളിലെ പിടി വിട്ട് പൊട്ടി ചിരിച്ചു. അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി "എന്റെ മാളു... ഇത്രയും ഉള്ളു നീ.. ഹ ഹ ഹ.. ഈ നീ ആണോ നാളെ രാഹുലുമായി മുട്ടൻ പോകുന്നത്. " "അത് പിന്നെ.. ഞാൻ വാക്ക് കൊടുത്തു. അതാണ്‌ സോറി. "അവൾ തല താഴ്ത്തി പറഞ്ഞു. അത് കണ്ട് അവൻ അവളുടെ അടുത്തേക്ക് വന്നു. "മ്മ്.. നാളെ ഞാനുമുണ്ടാകും പ്രാക്ടീസ് സമയത്ത് അവിടെ. നേരിട്ട് അവനെ പറ്റി അറിഞ്ഞാലേ നിനക്ക് വിശ്വാസം ആവൂ.. 'മനു അതും പറഞ്ഞു തിരിഞ്ഞു നടന്നു. "അല്ല.. എനിക്ക് വിശ്വാസം ആണ്."കതക് തുറന്നു പുറത്തേക്ക് പോകാൻ നിന്ന മനുവിനെ നോക്കി അവൾ പറഞ്ഞു. അവനിൽ അപ്പോൾ ഒരു പുഞ്ചിരി ഉടലെടുത്തു. "ആരെ.. ആരെ വിശ്വാസം ആണെന്ന്. "വീണ്ടും അവന്റെ കണ്ണിൽ കുസൃതി വിരിഞ്ഞു. "അത്.. അത് പിന്നെ.. നിങ്ങളെ ഒക്കെ". അവൾ ഒപ്പിക്കുന്നത് കണ്ട് അവന് വീണ്ടും ചിരി വന്നു. "മ്മ്.. എന്തായാലും നാളെ ആവട്ടെ. 'അവൻ അത് പറഞ്ഞതും അവൾ ഒരു ദീർഘ നിശ്വാസം വിട്ടു. 'ഹോ.. എന്റെ കൃഷ്ണ.. ഒരു മിനിറ്റ് വൈകിയിരുന്നെങ്കിൽ ഹാർട്ട് ഇപ്പോൾ പൊട്ടി വീണേനെ..' അവൾ മുകളിലേക്ക് നോക്കി പറഞ്ഞിട്ട് അവൻ പോയ വഴിയേ നോക്കി ചിരിച്ചു. പെട്ടന്ന് അത് മാറി വിഷമം ആയി. '

മറ്റൊരാളിന്റെ അല്ലെ ഞാൻ ആഗ്രഹുക്കുന്നത്. പാടില്ല. ഇനി അവനോട് കൂടുതൽ അടുക്കുന്നത് നന്നല്ല. എല്ലാം മറക്കണം. പക്ഷെ.. എനിക്കതിനു കഴിയുമോ..? ' അവൾ കരച്ചിലിന്റെ വക്കിലെത്തി 'കഴിയണം.. പെണ്ണാണ്. എല്ലാം സഹിക്കാനും പെറുക്കാനും കഴിവുള്ളവൾക്ക് ഇത് നിസാരം.' ഒഴുകി വന്ന കണ്ണ് നീരിനെ അമർത്തി തുടച്ചു കൊണ്ട് അവൾ മുറി വിട്ട് ഇറങ്ങി പോയി. ***** "ഈ പെണ്ണ് ഇത് എവിടെ പോയി കിടക്കുവാ.. "അമ്മുവിനെ പല സ്ഥലങ്ങളിലും നോക്കി കാണാതെ ആയപ്പോൾ അജു സ്വയം പറഞ്ഞു. 'ലൈബ്രറിയിൽ കൂടി നോക്കാം. 'അജു അവിടെ നിന്ന് ലൈബ്രറിയിൽ പോയപ്പോൾ അമ്മു അവിടെ ഉണ്ടായിരുന്നു. കൂടെ സൂരജ് സാറും. 'ഇയാൾ എന്തിനാ എപ്പോഴും ഇവളുടെ പിറകെ. ഇനി ഈ മാരണം എപ്പോഴാണാവോ പോവുന്നത്. ' അജു അടുത്തുള്ള ബെഞ്ചിൽ ഇരുന്നു. സമയം നീണ്ടു പോയ്‌ കൊണ്ടേ ഇരുന്നു.. ഓരോ നിമിഷവും ഓരോ മണിക്കൂർ ആയി അവന് തോന്നി. അജുവിന് അമ്മുവിനോട് സംസാരിക്കണമെന്ന് അതിയായ ആഗ്രഹം തോന്നി. പക്ഷെ സൂരജ് സാർ അപ്പോഴും അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. 'ഇത് ഒരു നടക്ക് പോവില്ല... 'അവൻ മീശ പിരിച്ചു അവളുടെ അടുത്തേക്ക് ചെന്നു. അപ്പോഴേക്കും സൂരജ് സാർ എന്തിനോ വേണ്ടി മാറി. അവൻ അവളുടെ കൈ പിടിച്ചു വലിച് ഒരു മൂലയിലേക്ക് കൊണ്ട് പോയി. അവൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും അജുവാണെന്ന് കണ്ടപ്പോൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി. "എന്താടി നോക്കി പേടിപ്പിക്കുന്നത്.

അവൻ ഏത് നേരവും ഇപ്പോൾ നിന്റെ അടുത്താണല്ലോ.അവന് വേറെ പണി ഒന്നും ഇല്ലേ.. " "ഞങ്ങൾ ഒരു കാര്യം റെഫർ ചെയ്യുവായിരുന്നു. നീ വിട്ടേ.. സാർ ഒരു ബുക്ക്‌ തപ്പിയെടുക്കാൻ പോയതാ.. ഇപ്പോൾ വരും. ഞാൻ പോട്ടെ. " "നീ നിൽക്ക്. കുറെ ആയല്ലോ നിന്നെ ഇങ്ങനെ കണ്ടിട്ട്. "അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. "പൂജ.... എവിടെയാ.. കാണുന്നില്ലല്ലോ.. " "ദേ.. സൂരജ് സാർ വിളിക്കുന്നു. "അജുവിനോടായി പറഞ്ഞിട്ട് അവൾ അവിടെ നിന്ന് സൂരജ് സാറിന്റെ അടുത്തേക്ക് പോയി. അജുവിന് അത് കണ്ട് ദേഷ്യം വന്നു. അവൻ ദേഷ്യത്തോടെ പുറത്തു ഇറങ്ങിയപ്പോൾ ആണ് അവിടെ അവനെ തന്നെ നോക്കുന്ന 10 കണ്ണുകളെ കണ്ടത്. അവൻ ഒറ്റ പിരികം പൊക്കി കാണിച്ചതും അവരല്ലെവരും പെട്ടന്ന് പൊട്ടി ചിരിച്ചു. "എന്താടാ ഇത്ര കിണിക്കാൻ" അജു ദേഷ്യത്തിൽ ചോദിച്ചതും പെട്ടന്ന് അവരുടെ ചിരി നിന്നു. രണ്ട് സെക്കന്റിന് ശേഷം വീണ്ടും ചിരി പൊട്ടി . "എന്റെ അജു.. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ആ സൂരജ് സാറിനിട്ട് പണിയാൻ. അപ്പോൾ അവൻ പറഞ്ഞു നമ്മുടെ സാർ അല്ലെ വേണ്ടത് പോലെ ഞാൻ ചെയ്തോളാമെന്ന്. എന്നിട്ട് എന്തായി". മനു അവനെ കളിയാക്കി കൊണ്ട് ചോദിച്ചതും അവന് വീണ്ടും കലിപ്പ് കേറി. "നാളെ ഓർഡർ ഈ സാറിന്റെ കയ്യിൽ കിട്ടും.

അതോടെ ഈ പ്രശ്നം ഒക്കെ തീരും. " "എന്തു ഓർഡർ". അവർ സംശയത്തോടെ ചോദിച്ചു. "ട്രാൻസ്ഫർ ഓർഡർ. " "എവിടേക്ക് " "ഊളമ്പാറയിലേക്ക് "അജു അതും പറഞ്ഞു അവിടെ നിന്നും നടന്നു. "അജു..നീ തമാശ വിട്. സത്യം പറ. എങ്ങോട്ടാ ട്രാൻസ്ഫർ. "അവരും അവന്റെ കൂടെ ഓടി വന്നു ചോദിച്ചു. പെട്ടന്ന് അജു തിരിഞ്ഞു നിന്നു. "ഞാൻ പറഞ്ഞത് നിങ്ങൾക്ക് വിശ്വാസം ഇല്ലേ.. ഞാൻ അയാൾക്ക് ഊളംപാറയിലേക്ക് തന്നെയാ ട്രാൻസ്ഫർ കൊടുത്തത്. " "ഊളമ്പാറ.... ഈ ഭ്രാന്ത്നൊക്കെ ഉള്ള സ്ഥലമല്ലേ.. അവിടെ കോളേജ് ഒക്കെ ഉണ്ടോ.." "ഉണ്ട്. അവിടെയും കോളേജ് ഉണ്ട്. സംശയം ഉണ്ടെങ്കിൽ ഗൂഗിൾ ചെയ്തു നോക്ക്". അവൻ പറയുന്നത് കെട്ട് എല്ലാവരും കൺ മിഴിച്ചു അവനെ നോക്കി. "എടാ.. ദുഷ്ട.. നീ എന്തു പണിയാട കാണിച്ചത്. അവിടേക്കൊക്കെയാണോ ട്രാൻസ്ഫർ കൊടുത്തത്. പാവം.. നാളത്തെ അതിന്റെ അവസ്ഥ ആലോചിച്ചു നോക്കിയേ.. " "ആഹാ.. നിങ്ങൾ പറഞ്ഞത് പോലെ ഇടിച്ചു രണ്ട് മാസം കിടപ്പിൽ ആവുന്ന അത്രക്ക് പ്രശ്നം ഇല്ല. ഊളമ്പാറയിൽ ഗവണ്മെന്റ് മെന്റൽ ഹോസ്പിറ്റലിൽ ഉണ്ടെന്നേ ഉള്ളു.. അല്ലാതെ അവിടെ ഉള്ളവർ മുഴുവൻ വട്ടന്മാർ അല്ല. അവിടെ പഠിപ്പിക്കാൻ ആള് കുറവാ.. സൂരജ് സാറിന് പറ്റിയ സ്ഥലം അതാണ്‌. " അവൻ അത് പറഞ്ഞു ക്ലാസ്സിലേക്ക് നടന്നു. പിറകെ ചിരിച്ചു കൊണ്ട് ബാക്കിയുള്ളവരും. പെട്ടന്ന് അജു തിരിഞ്ഞു. എന്താണെന്നർത്ഥത്തിൽ ബാക്കിയുള്ളവരും. "അല്ല, ഐഷു എന്തിയെ.. "

"ആ.. ബെസ്റ്റ്. ഐഷു ഉള്ളപ്പോൾ ആഷിയും ആഷി ഉള്ളപ്പോൾ ഐഷുവും വരില്ല. അവർ ഇപ്പോഴും കീരിയും പാമ്പും കളിക്കുകയാ.."ആഷിയെ നോക്കി ജിജോ പറഞ്ഞു. "ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല. നീ ഇന്ന് തന്നെ അവളുടെ അടുത്ത് പോയി സോറി പറഞ്ഞു ഫ്രണ്ട്‌സ് ആവണം". അജു ആഷിയോട് പറഞ്ഞു. "സോറി പറയണോ.. ഞാനൊ..അവളോടൊ..നോ.. നെവർ. അതിനു വേറെ ആളെ നോക്ക്. " "നഷ്ടം മുഴുവൻ അവൾക്കട ഉണ്ടായത്. അവൾ ഇപ്പോഴും അനുഭവിക്കുന്നു. നിന്റെ ഭാഗത്തും തെറ്റ് ഇല്ലേ.. നീ ഒരു സോറി പറഞ്ഞേക്ക്.. ചെല്ല്. ജസ്റ്റ്‌ ഒരു സോറി അല്ലെ.. ആഷി സോറി പറയാതെ ഞങ്ങളുടെ അടുത്തോട്ടു വരണ്ട. " "എടാ...ജിജോ.. ഞാൻ.. എങ്ങനെയാ.. മ്മ്. ഓക്കേ ഞാൻ പറഞ്ഞോളാം. നിങ്ങൾക്ക് വേണ്ടി മാത്രം. ഓക്കേ " "ആ അത് മതി. എന്നിട്ട് ഫ്രണ്ട്‌സ് ആകൂ . " അവർ ആഷിയെയും കൂട്ടി കമ്മിറ്റി ഹാളിൽ പോയി. അപ്പോഴേക്കും ജെസിയും മാളുവും കൂടി ഐഷുവിനെ വിളിച്ചു കൊണ്ട് വന്നു. എല്ലാവരും ആഷിയെ നോക്കി പറയാൻ ആഗ്യം കാണിച്ചു. "സോറി."ആഷി എവിടെയോ നോക്കി പറഞ്ഞു. "എന്ധോ കേട്ടില്ല. "അയ്ശു ചെവി തട്ടിയിട്ട് പറഞ്ഞു. "അവൻ അപ്പോൾ തന്നെ ബാക്കിയുള്ളവരെ നോക്കി. അവർ സാരമില്ല എന്ന് കാണിച്ചു". അവൻ വന്ന ദേഷ്യം കണ്ട്രോൾ ചെയ്തു "സോറി ന്ന്. "അവൻ ഉച്ചത്തിൽ പറഞ്ഞു. "ഓ....." അവൾ വീണ്ടും ചെവി കാണിച് അവനെ ഇട്ടു കളിപ്പിക്കാൻ നോക്കി. "ഡീ ഐഷു.. വല്ലാതെ കളിപ്പിക്കല്ലേ.. വേഗം ഫ്രണ്ട്‌സ് ആവാൻ നോക്ക്. "

"ഫ്രണ്ട് ഷിപ്പോ.. ഇവനുമായോ.. നോ നെവർ. ഇവനുമായി ഫ്രണ്ട്‌ലി ആയാൽ എന്റെ ജീവിതം അതോടെ തീരും. " "അല്ലെങ്കിലും നീയുമായി ആര് ഫ്രണ്ട്‌ലി ആവാൻ വരുന്നടി. ഇവർ എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഞാൻ സോറി പറയാൻ വന്നത്. അതും എന്റെ മാന്യത കൊണ്ട്. അവളുടെ ഒരു പൂതി കണ്ടില്ലേ..കൂരടക്കെ. "ആഷിയുടെ കണ്ട്രോൾ മുഴുവൻ പുറത്തു വന്നു. "ആരാടോ കൂരടക്ക. " "നീ തന്നെ. അഞ്ചടി പൊക്കത്തിൽ അതിനേക്കാൾ വലിയ നാക്കുമായി നിൽക്കുന്ന നിന്നെ കൂരടക്ക എന്നല്ലാതെ അമിദ ബച്ചൻ എന്ന് വിളിക്കടി. " "താൻ ആരോടോ.. എട്ടടി വീരനോ.. കുറച്ചു പൊക്കം ഉണ്ടെന്ന് കരുതി ഒരുപാട് അങ്ങോട്ട് അഹങ്കരിക്കല്ലേ..നിനക്കുള്ള പണി ഉടനെ തന്നെ ഈ ഐഷു തന്നിരിക്കും. " "പിന്നെടി..നീ പണി തരുമ്പോൾ ഞാൻ കൈ നീട്ടി വെച്ച് അത് സ്വീകരിക്കല്ലേ.. നീ പണി തരുന്നതിനു മുൻപ് തന്നെ ഞാൻ നിനക്ക് പണിതന്നിരിക്കും. "

"നമുക്ക് കാണാം.." "ആ.. കാണാം." രണ്ടും രണ്ട് സ്ഥലത്തേക്ക് പോയി. "ഇവിടെ ഇപ്പോൾ എന്താ നടന്നത്. "അവരുടെ പോക്ക് കണ്ട് മനു കിളി പോയ പോലെ ചോദിച്ചു. "ഇവരെ ഒന്നിപ്പിക്കാൻ വന്ന നമ്മളെ പറഞ്ഞാൽ മതിയല്ലോ.." ജിജോ "അവർ ഇങ്ങനെ തന്നെ പോട്ടെ..തല്ലും വഴക്കും ഇണക്കവും പിണക്കവുമായി. അവരെ എത്രയും പെട്ടന്ന് ഒന്നിപ്പിക്കണം. 💝Crazy couples 💝""മാളു അവർ പോയ വഴിയേ നോക്കി പറഞ്ഞു. അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. "ഡാ.. മനു നീയും പെട്ടന്ന് സെറ്റ് ആവാൻ നോക്ക്. നിനക്കും അപ്പോൾ ക്രെസീ കപ്പിൾ ആവാം". ജിജോ മനുവിന്റെ ചെവിയിലായി പറയുന്നത് കെട്ട് മനു മാളുവിനെ നോക്കി ചിരിച്ചു. ""അപ്പോൾ ഇനി മുതൽ നമ്മളുടെ പ്ലാനിങ് പുതിയ വഴി തിരിവിലേക്ക്........"" .......... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story