അർജുൻ: ഭാഗം 44

arjun

രചന: കടലാസിന്റെ തൂലിക

"ഇനി ആകെ പത്ത് ദിവസം കൂടി ഉള്ളു ഫങ്ക്ഷന്. ഇനിയും കുറച്ചു ഗസ്റ്റ്‌ കൂടി ഉണ്ട് ക്ഷണിക്കാൻ. മെയിൻ ഗസ്റ്റിനെ ഇത് വരെ തീരുമാനം ആയിട്ട് കൂടി ഇല്ല. ഓർക്കുമ്പോൾ തന്നെ വട്ട് ആവുന്നു." ആഷി പല്ല് കടിച്ചു. "നീ ഇങ്ങനെ ദേഷ്യം പിടിക്കാതെ.. ഗസ്റ്റിനെ നമുക്ക് ആലോചിക്കാം..ഇപ്പോൾ എല്ലാവരോടും പ്രാക്ടീസ് ചെയ്യാൻ പറ. "അജു "ആ.. ഗ്രൂപ്പ്‌ പ്രാക്ടീസ് ആണെന്ന് പറഞ് എല്ലവരും പോയിട്ടുണ്ട്. ബാക്കി ഉള്ളത് നമ്മുടെ ഗാങ് മാത്രം ആണ്. അതിൽ തന്നെ ജിജോയും ജെസിയും കൂടി കറങ്ങാൻ പോയി. മനുവിനെ കാണാനും ഇല്ല. ഇനി നമ്മൾ രണ്ടു പേരും മാത്രമേ ഉള്ളു.. " "ജിജോയും ജെസിയും ഡാൻസിന് പേരും കൊടുത്തു കറങ്ങാൻ പോയേക്കുവാണോ .. അല്ല മനു എവിടെ പോയതാ.. " "ആവോ അറിയില്ല. ഇപ്പോൾ വരാമെന്ന് പറഞ് പോയതാ.. ഇത് വരെ ആള് പൊങ്ങിയില്ല. " "എന്തായാലും നീ വാ.. ബാക്കി ഗസ്റ്റിനെയും കൂടി വിളിക്കാം. " അവർ രണ്ടാളും കോളേജ് വിട്ട് പോയി. **** (മാളു ) "തെൻ ഗയ്സ്.. ടെൻ ഡേയ്‌സ് കൂടി ഉള്ളു പ്രോഗ്രാം ന്.. നമ്മൾ ഒന്ന് ആഞ്ഞു പിടിച്ചാൽ പെട്ടന്ന് പഠിച്ചെടുത് ബാക്കി ഉള്ള ഡേയ്‌സ് പ്രാക്ടീസ് ചെയ്യാം. ഓക്കേ അല്ലെ.. "കോറിയോ ഗ്രാഫർ പറഞ്ഞതും എല്ലാവരും ഒരുമിച്ചു ഓക്കേ പറഞ്ഞു.

എല്ലാവരും പെയർ ആയി നിന്നപ്പോൾ മാളുവിന് ആകെ ടെൻഷൻ ആയിരുന്നു. 'ദൈവമേ.. ഈ ജെസിയും ജിജോയും എവിടെ പോയി കിടക്കുവാ.. ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയതാ. കാൽ മണിക്കൂർ കഴിഞ്ഞു.ഇത് വരെ പോയ ആൾക്കാരുടെ പൊടി പോലും കിട്ടിയില്ല. അല്ലെങ്കിൽ തന്നെ ഈ രാഹുലുമായി ഡാൻസ് കളിക്കുന്നത് ആർക്കും ഇഷ്ടമല്ല. അവർ കൂടെ ഉള്ള ധൈര്യം ഉണ്ടായിരുന്നു. ഇപ്പോൾ അതും പോയി കിട്ടി. ഇവൻ എങ്ങനെ ഉള്ള ആള് ആണെന്ന് ആർക്കറിയാം.അവരൊക്കെ പറയുന്നതിൽ എന്ധെങ്കിലും കാര്യം ഇല്ലാതിരിക്കില്ല . മനു വരാമെന്ന് പറഞ്ഞിട്ട് ഇത് വരെ കണ്ടതുമില്ലല്ലോ... ' "ഏയ്.. മാളു താൻ ആരെയാ ഈ നോക്കുന്നത്. "ചുറ്റുമുള്ള മാളുവിന്റെ നോട്ടം കണ്ട് രാഹുലിന്റെ ചോദ്യം വന്നു. "ഏയ്.. ഒന്നുമില്ല. " "തെൻ വാട്ട്‌? ഓക്കേ ലെറ്റ്‌സ് ഡാൻസ് "അവൻ അവളുടെ കയ്യിൽ പിടിച്ചു അവൾക്ക് അതെന്തോ അറപ്പായി തോന്നി. അവൾ കൈകൾ പെട്ടെന്ന് പിൻവലിച്ചു. "ഹേയ് വാട്ട്‌ പ്രോബ്ലം ഡിയർ... "രാഹുൽ അവളുടെ തോളിൽ കൈവെച്ചു കൊണ്ട് ചോദിച്ചു. "ഏയ് ഒന്നുമില്ല "അവൾ അവന്റെ കൈ പെട്ടെന്ന് തട്ടിമാറ്റി. ഉടനെതന്നെ രാഹുൽ അവളുടെ കൈപിടിച്ച് ചുവടു വെക്കാൻ തുടങ്ങി. കളിക്കുന്നതിന്റെ ഇടയിൽ അവൻ പല പ്രാവശ്യം അവളുടെ ദേശത്തു അനാവശ്യമായി കൈ വെച്ചു കൊണ്ടിരിക്കുന്നു.

അവൾ പല പ്രാവശ്യം അവന്റെ കൈകൾ തട്ടി മാറ്റാൻ നോക്കും തോറും അവൻ അവളെ അവനിലേക്ക് അടുപ്പിച്ചു കൊണ്ടിരിക്കുന്നു. ചുറ്റും എല്ലാവരും അവരുടേതായ ലോകത്തു ആയിരുന്നു. അവരാരും ഇവരെ ശ്രദ്ധിച്ചില്ല. അത് അവന് കൂടുതൽ നന്നായി ഉപയോഗ പെടുത്താൻ പറ്റി. അവന്റെ കൈകൾ അവളുടെ ദേഹത്ത് ഇഴഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അവനെ തട്ടി മാറ്റാൻ അവൾ നോക്കിയെങ്കിലും അവൻ അവളെ മുറുക്കെ പിടിച്ചിരുക്കുകയായിരുന്നു. പെട്ടന്ന് രാഹുൽ ഊക്കോടെ തെറിച്ചു വീണു. എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് ആയി. എന്താ സംഭവിച്ചതെന്ന് മനസ്സിലാവാതെ മാളു തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന"" മനു...!!!!!!"" അവൻ എല്ലാവരോടും പോവാനായി ആഗ്യം കാണിച്ചു. എല്ലാവരും ഉടനെ പുറത്തേക്ക് പോയി വാതിലും അടച്ചു. അപ്പോഴേക്കും രാഹുൽ എണീറ്റ് അലറി. "ഡാ... " "നിനക്ക് എന്റെ പെണ്ണിനെ തന്നെ തൊടണമല്ലേഡാ നായെ...." അത്രയും നേരം മനു എങ്ങനെ ഇവിടെ എത്തി എന്ന് ആലോചിച്ചു കൊണ്ടിരുന്ന മാളു ഞെട്ടി അവനെ നോക്കി.

മനു അവളെ ശ്രദ്ധിക്കാതെ അവനെ ഒന്ന് കൂടെ ചവിട്ടി. അടുതിരിക്കുന്ന മരത്തിന്റെ കസേര രാഹുലിന്റെ മേൽ ശക്തിയായി അടിച്ചു. പിന്നീട് അങ്ങോട്ട്എല്ലാവരും വിറച്ചു പോകുന്ന അടിയായിരുന്നു. ആദ്യത്തെ അടിയിൽ തന്നെ തളർന്നു പോയ രാഹുലിന് പിന്നീടൊന്നും ചെയ്യാൻ പറ്റിയില്ല.രാഹുലിന്റെ ദേഹത്ത് നിന്ന് ചോര വാർന്നൊലിക്കുമ്പോഴും മനുവിന്റെ ദേഷ്യം കെട്ടടങ്ങിയില്ല. രാഹുലിന്റെ അലറിയുള്ള കരച്ചിൽ ആ ഹാൾ മുഴുവൻ മുഴങ്ങി കേട്ടു. രാഹുലിന് അവിടെ നിന്ന് ചെറു വിരൽ പോലും അനക്കാൻ പറ്റാത്ത അവസ്ഥയായി എന്ന് മനസ്സിലായപ്പോൾ അവൻ അടി നിർത്തി. മാളു അപ്പോഴും ഞെട്ടൽ വിട്ട് മാറാതെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. "ഇനി ഈ ക്യാമ്പസ്സിൽ നിന്നെ കണ്ടു പോവരുത്". ദേഷ്യത്തിൽ രാഹുലിന് നേരെ പറഞ്ഞവൻ മാളുവിന്റെ കൈ പിടിച്ചു മുന്നോട്ട് പോയി. അവളും യാന്ത്രികമായി അവന്റെ പിന്നാലെ പോയി. കമ്മിറ്റി റൂമിൽ ആയിരുന്നു ആ നടത്തം ചെന്നവസാനിച്ചത്. അവളെ അവിടെ ആക്കി അവൻ തിരിച്ചു പോവാൻ തുടങ്ങിയപ്പോഴേക്കും അവന്റെ കയ്യിൽ പിടി വീണിരുന്നു. അവൻ സംശയത്തോടെ അവളെ നോക്കി. "എന്താ ഞാൻ അവിടെ കേട്ടത്. "അവൾ ഗൗരവത്തോടെ ചോദിച്ചു. " എന്ത്. "അവനും ഗൗരവത്തിൽ ആയിരുന്നു.

" അവിടെ എന്റെ പെണ്ണ് എന്നോ മറ്റോ പറയുന്നുണ്ടായിരുന്നല്ലോ". അവളുടെ ചോദ്യം അവനിൽ ഒരു ചിരി വിരിയിച്ചു . അവൻ നിറഞ്ഞ ചിരിയോടെ അവളുടെ നേരെ തിരിഞ്ഞു. " അതേ ഞാൻ ജീവനായി കാണുന്ന എന്റെ സ്വന്തം പെണ്ണിനെയാണ് ഞാൻ എന്റെ പെണ്ണ് എന്ന് പറഞ്ഞത്". അവന്റെ കണ്ണിൽ അപ്പോൾ കുസൃതി ആയിരുന്നു . " എന്തിനാ ഞങ്ങളെപ്പോലുള്ള പാവപ്പെട്ട പെൺകുട്ടിയുടെ നിങ്ങൾ ആശിപ്പിക്കുന്നത്. അതിനുമാത്രം ഞങ്ങൾ എന്ത് തെറ്റാണ് നിന്നോട് ചെയ്തത്. ഞാൻ നിനക്ക് ഒരു ഉപദ്രവം ചെയ്തില്ലല്ലോ മനു.. . പിന്നെ എന്തിനാണ് എന്നെ ഇങ്ങനെ പറയുന്നത്." അവൾ കരചിലിന്റെ വക്കിലെത്തി. " നീ എന്താ മാളു പറയുന്നത്. എനിക്കൊന്നും മനസ്സിലാവുന്നില്ല" മനു സംശയത്തോടെ ചോദിച്ചു. " നിനക്ക് മനസ്സിലാവില്ല. എല്ലാവരുടെയും മുന്നിൽ ഒരു പെണ്ണും ഒറ്റയ്ക്ക് കിട്ടുമ്പോൾ മറ്റുള്ള പെണ്ണുങ്ങളെയും മാറി കളിക്കല്ലേ നിന്റെ പണി." "മാളു എനിക്ക് ദേഷ്യം വരുന്നുണ്ട് എന്റെ കൈക്ക് നീ പണി ഉണ്ടാക്കരുത്". അവൻ ദേഷ്യം കടിച്ചമർത്തി. "ഓ തനിക്ക് എന്ത് വേണമെങ്കിലും ആവാം എനിക്കത് പറയാൻ പാടില്ല അല്ലേ." " മാളു നീ കാര്യം അറിയാതെയാണ് സംസാരിക്കുന്നത്. നീ എന്തോ തെറ്റിദ്ധരിച് വെച്ചിട്ടുണ്ട്. മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറ. "അവന്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.

" നീ എന്തിനാ ആ പാവത്തിനെ പറ്റിക്കുന്നത്. " " ആരുടെ കാര്യമാണ് നീ പറയുന്നത്." " ജെസ്സിയുടെ.. നീയും അവളും തമ്മിൽ പ്രേമത്തിൽ ആണെന്ന കാര്യം ഇവിടെ എല്ലാവർക്കും അറിയാം. പിന്നെ എന്തിനാ നീ എന്നെ ഇങ്ങനെ വിഡ്ഢിവേഷം കെട്ടിക്കുന്നത്." അവൻ ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നെ അവനിൽ ദേഷ്യം അടിഞ്ഞുകൂടി. " നീ ആരെ കുറിച്ച് പറയുന്നത് എന്നറിയോ.. ജെസി.. അവൾ എന്റെ ആരാന്നറിയോ.. ഞാൻ സ്വന്തം പെങ്ങളെ പോലെ കരുതുന്ന ജെസ്സിയെ കുറിച്ച് നീ ഇങ്ങനെയൊക്കെ.. ചെ.. നിനക്ക് എങ്ങനെ കഴിയുന്നു എന്നെ അവളിലേക്ക് തന്നെ ചേർത്ത് വെക്കാൻ. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു. ഇത്... ഇതായിരുന്നോ നീ ഇടക്കിക്കിടക്ക് കുത്തി കൊണ്ടിരുന്നത്. നിന്റെ ഉള്ളിൽ ഇത്രയും തെറ്റായ കാര്യങ്ങൾ ആയിരുന്നോ.. നീ എന്നോട് പറഞ്ഞത് പറഞ്ഞു. അവളോട് ഇത് ചോദിക്കരുത്. വെറുക്കും നിന്നെ അവൾ. അവൾ മാത്രമല്ല.. നിന്നെ സ്വന്തം പോലെ കാണുന്ന നിന്റെ അമ്മുവേച്ചി പോലും.. എനിക്ക് വെറുക്കനാവില്ലല്ലോ.. ഞാൻ നിന്നെ അത്രയേറെ സ്നേഹിച്ചു പോയില്ലേ.." അവൻ അവിടെ നിന്ന് പോയതും അവൾ കേട്ടത് വിശ്വസിക്കാനാവാതെ അടുത്തുള്ള കസേരയിൽ ഇരുന്നു.

'എന്തൊക്കെയോ അവൻ വന്ന് പറഞ്ഞിട്ട് പോയത് കണ്ണാ... ഞാനറിയാത്ത എന്തൊക്കെയോ ഇവിടെ നടക്കുന്നുണ്ട്. പലപ്രാവശ്യം എനിക്ക് ഇങ്ങനെ തോന്നിയിട്ടുണ്ട്. കണ്ടുപിടിക്കണം എന്ന് വിചാരിച്ചിരിക്കുവായിരുന്നു. മനു ജെസിയെ പെങ്ങളെ പോലെയാണ് കാണുന്നത് എങ്കിൽ ജെസിക്ക് മാത്രമാകുമോ അവനോട് സ്നേഹം. പക്ഷേ ജെസ്സിയുടെ പെരുമാറ്റത്തിൽ നിന്ന് അങ്ങനെയൊന്നും തോന്നുന്നില്ല. ജെസിയെ അവന്റെ ഒപ്പം അതികം കാണാറില്ല. പക്ഷെ അന്ന് ജെസി കാണിച്ചു തന്നത്... അവൻ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ... ഞാനവനെ അത്രയേറെ തെറ്റിദ്ധരിച്ചു പോയില്ലേ.' അവളുടെ തല താഴ്ന്നു. ' ഇല്ല കണ്ടുപിടിക്കണം ഇന്ന് തന്നെ.. ഇനിയും വൈകിക്കൂടാ..'അവൾ അവിടെ നിന്നും എഴുന്നേറ്റ് ക്ലാസ് റൂം ലക്ഷ്യം വെച്ച് നടന്നു. **** ക്ലാസ്സ് റൂമിൽ എന്ധോക്കെയോ എഴുതി കൊണ്ടിരിക്കുന്ന ജെസിയെ കണ്ട് അവൾ അവിടേക്ക് പോയി. "നീ എപ്പോൾ വന്നു. "മാളു തീർത്തും സ്വാഭാവികമായി അവളോട് ചോദിച്ചു. "ഒരു അഞ്ചു മിനിറ്റ് ആയിട്ടുണ്ടാകും. കുറെ എഴുതാനുണ്ട്. ഇനി നാളെ മുതൽ പ്രാക്ടിസിന് കയറാം". ഇന്ന് മടി ആവുന്നു. ജെസി വീണ്ടും എഴുതാൻ തുടങ്ങി. 'കണ്ണാ.. ഞാൻ എങ്ങനെയാ ഇവളോട് ചോദിക്കുന്നത്. എന്റെ പെരുമാറ്റം കണ്ട് അവൾക്ക് സംശയം തോന്നല്ലേ.. ' "എന്നിട്ട് നിന്റെ ഇച്ചായൻ എന്തിയെ. " "അവിടെ പുറത്തുണ്ട്. " "അല്ല ജെസി.. ഞാൻ കുറെയായി ചോദിക്കണം എന്ന് വിചാരിക്കുന്നു".

"എന്താ. "ജെസി മാളുവിന്റെ നേരെ തിരിഞ്ഞിരുന്നു. "നിന്റെ ഇച്ചായന്റെ നെയിം എന്താ" "നിനക്കറിയില്ലേ.. "അവളുടെ ചോദ്യം കെട്ട് മാളു എന്തു പറയണമെന്ന് അറിയില്ലായിരുന്നു. "അതല്ലടാ.. ഫുൾ നെയിം അറിയില്ല". .മാളു ഒപ്പിച്ചെടുത്തു. "ജിബിൻ ജോർജ്." ""ജിജോയോ.."" മാളു ഞെട്ടി കൊണ്ട് ചോദിച്ചു. "അതേടി.. ജിബിൻ ജോർജ് എന്ന് തന്നെയാ ശരിക്കുമുള്ള പേര്. നിനക്ക് അറിയാൻ വഴി ഇല്ല. ജിജോ എന്ന് ഇച്ചായന്റെ ഫ്രണ്ട്‌സ് വിളിക്കുന്നതാ.. അത് കെട്ട് ഇവിടുത്തെ ടീച്ചേർസും വിളിച്ചു. ഇപ്പോൾ എല്ലാവരും ജിജോ എന്നാണ് വിളിക്കുന്നത്. " "ജെസി... "അവർ തിരിഞ്ഞു നോക്കിയപ്പോൾ വാതിൽ പടിയുടെ അവിടെ ആയി ജിജോ നിൽപ്പുണ്ടായിരുന്നു. "എന്താ ഇച്ചായ..." "ഒരാളെ കാണിച്ചു തരാം.. നീ ഇങ്ങു വാ". ജിജോ ജെസിയോട് വിളിച്ചു പറഞ്ഞപ്പോൾ ജെസി മാളുവിന് നേരെ തിരിഞ്ഞു. "ഞാനിപ്പോൾ വരട്ടോടി.. ഇച്ചായൻ വിളിക്കുന്നു". "ജെസി അവിടെ നിന്ന് ഓടി പോയപ്പോൾ മാളുവിന് വല്ലാത്ത കുറ്റബോധം തോന്നി. " 'എന്റെ ദൈവമേ.. ഞാൻ ഈ പാവത്തിനെ ആണല്ലോ തെറ്റി ധരിച്ചത്. അവളോട് ഞാൻ ഇതിനെ പറ്റി ചോദിച്ചിരുന്നെങ്കിലോ.. ഓർക്കാൻ കൂടി വയ്യ. അവർ പരസ്പരം സഹോദരങ്ങളെ പോലെ കണ്ടിട്ടും.. ഞാൻ.. ചെ.. 'അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നി.

"എന്നാലും ഞാൻ എങ്ങനെ ആണ് ഇങ്ങനെ ഒക്കെ ചിന്തിച്ചത്. ജെസി കൂടുതൽ സമയം ജിജോയുടെ ഒപ്പം ചിലവഴിക്കുമ്പോഴെങ്കിലും ഞാൻ ചിന്തിക്കണം ആയിരുന്നു. മനു പറഞ്ഞത് പോലെ ഞാൻ ഇങ്ങനെ ആയിരുന്നു വിചാരിച്ചു വെച്ചത് എന്നറിഞ്ഞാൽ അമ്മുവേച്ചി വരെ എന്നെ വെറുക്കും. മനു ജെസ്സിയുടെ അല്ലാത്ത സ്ഥിതിക്ക് മനു.. അവൻ എ..എന്റെ അല്ലെ.. നഷ്ടമായി എന്ന് കരുതിയ എന്റെ പ്രണയം. 'അവളുടെ കണ്ണിൽ നിന്ന് ആനന്ദ കണ്ണീർ ഒഴുകി. 'അപ്പോൾ മനുവിനെ എനിക്ക് നഷ്ടമായിട്ടില്ല. മനു..അവൻ എന്റെ സ്വന്തം ആണ്.. എന്റെ മാത്രം. ഈ മാളുവിന്റെ സ്വന്തം.' അവളുടെ കണ്ണിൽ നിന്ന് വീണ്ടും കണ്ണുനീർ ഒഴുകി. 'ഇനി ഒരു നിമിഷം പോലും വൈകിക്കൂടാ.. അവനെ ഇനിയും നഷ്ടപ്പെടുത്താൻ എനിക് കഴിയില്ല. നഷ്ടപ്പെട്ടെന്ന് കരുതിയ എന്റെ വസന്തം തിരിച്ചു പിടിക്കണം.അവനോട് എല്ലാത്തിനും സോറി പറയണം. . അവൻ എത്ര അകറ്റിയാലും വിടാതെ പിന്തുടരണം. അവസാനം അവനെന്നോട് സമ്മതം അറിയിക്കും. എന്നിട്ട് ഞങ്ങളുടെ പ്രണയം അവിടെ തുടങ്ങണം. ഞങ്ങളുടെ പ്രണയത്താൽ ഒരു ഗുൽമോഹറേ വിരിയിക്കണം. കടുത്ത വേനലിലും ചുവന്നു പൂക്കുന്ന ഗുൽമോഹർ.. ' മാളു ഒരു നിമിഷം പോലും വൈകാതെ മനുവിനെ അനേഷിച്ചിറങ്ങി........... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story