അർജുൻ: ഭാഗം 45

arjun

രചന: കടലാസിന്റെ തൂലിക

മാളു ഒരു നിമിഷം പോലും വൈകാതെ മനുവിനെ അനേഷിച്ചിറങ്ങി. ക്ലാസ്സിന് പുറത്തെത്തിയപ്പോൾ തന്നെ ദൂരെ നിന്ന് കണ്ടു.. ബുള്ളറ്റിൽ ഇരിക്കുന്ന മനുവിനെ.അവൻ എവിടേക്കോ പോകുവാനായി ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കുകയായിരുന്നു. അവൾ ഓടി അവന്റെ അടുത്ത് ചെന്നു.അവൻ അവളെ കണ്ടതും കാണാത്തത് പോലെ പോവാൻ പോയി. അപ്പോഴേക്കും അവൾ അവന്റെ കയ്യിൽ പിടിച്ചു.അവൻ ദേഷ്യത്തോടെ അവളെ നോക്കി. "കയ്യെടുക്കടി.. "അവൻ ദേഷ്യത്തോടെ അവളോട്‌ പറഞ്ഞു. "എവി...ടെക്കാ..'അവൾ കിതച്ചു കൊണ്ട് ചോദിച്ചു. "അറിഞ്ഞിട്ട് നിനക്ക് എന്തിനാ.. കൈ എടുക്കടി".അവൻ അവളുടെ കൈ ദേഷ്യത്തിൽ കുടഞ്ഞു. "പ്ലീസ്.. പോവരുത്. എനിക്ക് ഒരു കാര്യം പറയാൻ.." "എന്തു കാര്യം". അവൻ ബുള്ളറ്റ് ഓഫ്‌ ചെയ്ത് കൈ കെട്ടി നിന്ന് ചോദിച്ചു. "അത് പിന്നെ... ഞാൻ അങ്ങനെ ഒന്നും വിചാരിക്കാൻ പാടില്ലായിരുന്നു. എങ്ങനെയാണ് എപ്പോഴാണ് ഞാൻ അങ്ങനെ വിചാരിച്ചത് എന്നെന്നും അറിയില്ല. എല്ലാം എന്റെ തെറ്റി ധാരണ ആയിരുന്നു. സോറി." അവൾ തല കുമ്പിട്ടു നിന്നു. "കഴിഞ്ഞോ? "അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ തലയുയർത്തി അവനെ നോക്കി. "നിന്റെ സോറിയിൽ എല്ലാ തെറ്റും മായ്ച്ചു കളയാമെന്ന് വിചാരിച്ചോ.

നീ എത്ര വലിയ തെറ്റാണ് ചെയ്തതെന്ന് അറിയോ.. ജെസിയുമായി എന്നെ ചേർത്ത് വെച്ചിരിക്കുന്നു. നിന്റെ ഈ തെറ്റിധാരണയുടെ പുറത്ത് എത്ര ബന്ധങ്ങൾ ആണ് തകരേണ്ടിയിരുന്നത്."അത് പറഞ്ഞപ്പോൾ അവളുടെ തല വീണ്ടും താഴ്ന്നു. "എന്നാൽ ഈ സംശയം നേരത്തെ പറഞ്ഞാൽ മതി. വെറുതെ മനുഷ്യന്റെ സമയം കളഞ്ഞു. ഈ തെറ്റി ധാരണ ഇല്ലായിരുന്നെങ്കിൽ കെട്ടി രണ്ട് കുട്ടികൾ ആവേണ്ട സമയം കഴിഞ്ഞു". അവൻ ശബ്ദം താഴ്ത്തി ദേഷ്യത്തിൽ തന്നെ പറഞ്ഞു. "എന്താ". അവൾ ഞെട്ടി അവനെ നോക്കി. "ഒന്നുല്ല. അവളുടെ ഒരു കൊറി. കൊണ്ട് പൊയ്ക്കോളണം നിന്റെ സോറി.ഇനി നിന്നെ എന്റെ കൺവെട്ടത്ത് കണ്ടു പോവരുത്."അവൻ ദേഷ്യത്തിൽ ബുള്ളറ്റ് എടുത്ത് കൊണ്ട് പോവുന്നതും നോക്കി അവൾ കണ്ണും നിറച്ചു നിന്നു... (മനു ) ഞാൻ നേരെ പോയത് എന്റെ ഫേവ് പ്ലെസിലേക്ക് ആണ്. അന്ന് മാളുവിനെ കൊണ്ട് വന്ന സ്ഥലം. എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സന്തോഷങ്ങളും ദുഖങ്ങളും ഞാൻ ആദ്യം പങ്കു വെക്കുന്നത് ഇവിടെയാണ്‌.എന്റെ ഏത് ദുഖവും ഒരു പരിധി വരെ മാറ്റാൻ ഇതിന് കഴിയും. ഇവിടെ ഉള്ള ഓരോ ജീവജാലങ്ങളും എന്തിനു പറയുന്നു കാറ്റ് പോലും എന്നെ സമാധാനിപ്പിക്കുന്നത് പോലെ തോന്നും.

സന്തോഷം വന്നാൽ ഇവരെല്ലാവരും എന്നോടൊപ്പം സന്തോഷിക്കുന്നതായി തോന്നും.ദേഷ്യത്തിൽ ആണ് വരുന്നതെങ്കിൽ മനസ്സ് ഉടനെ ശാന്തമാവുകയും ചെയ്യും.എന്റെ വിഷമങ്ങളെ എല്ലാം അകറ്റാൻ എന്തു മാജിക്കൽ പവർ ആണ് ഇതിന് ഉളതെന്ന് അറിയില്ല. ഇവിടെ വന്നാൽ ഒരു ആശ്വാസം ആണ്. എന്തിനും... ഇന്നിപ്പോൾ സന്തോഷമാണോ ദുഃഖമാണോ അതോ ദേഷ്യമാണോ എന്നൊന്നും നിർവചിക്കാൻ പറ്റാത്ത ഭാവം.ഞാൻ എന്റെ സ്വന്തം പെങ്ങളെ പോലെ കാണുന്ന ജെസിയുമായി എനിക്ക് പ്രേമം ഉണ്ടെന്നാണ് അവൾ വിശ്വസിച്ച് എന്നോർത്തപ്പോൾ ദേഷ്യ തോന്നി.ഞങ്ങൾ തമ്മിൽ വളരെ ക്ലോസ് ആയി സംസാരിക്കാൻ ഒന്നും ഇല്ല. പിന്നെ എങ്ങനെയാ വില ഇങ്ങനെയൊക്കെ വിചാരിച്ചത് എന്ന് ഓർത്തിട്ട് ഒരു എത്തും പിടിയും ഇല്ല.ഇതുകാരണം ആണല്ലോ അവൾ എന്നെ ഇതുവരെ കുറ്റപ്പെടുത്തിയത് എന്നാലോചിച്ചപ്പോൾ സങ്കടവും വിഷമവും വന്നു. എന്നെ മനസ്സിലാക്കേണ്ട അവളെന്നെ തെറ്റിദ്ധരിച്ചല്ലോ എന്ന് ആലോചിക്കുമ്പോൾ വിഷമം ആണ് ശരിക്ക് തോന്നുന്നത്. എന്റെ പ്രണയം അവൾക്ക് മനസ്സിലാവാതെ പോയതിന്റെ കാരണം ഈ തെറ്റിദ്ധാരണ ഉള്ളിൽ ഉള്ളതുകൊണ്ടാണെന്ന് ഉറപ്പായി.ഇനി എന്റെ പ്രണയം അവൾ തീർച്ചയായും മനസ്സിലാകും.

അവളുടെ എല്ലാ തെറ്റി ധാരണകളും മാറി അവൾക്കിപ്പോൾ എന്നോട് സ്നേഹം മാത്രമാണ്. അത് അവളുടെ കണ്ണിൽ നിന്നും മനസ്സിലാക്കാനാകും. പക്ഷേ ഇപ്പോൾ ഞാൻ അവളുടെ സ്നേഹം മനസ്സിലാക്കിയത് പോലെ കാണിക്കില്ല. ഞാൻ കുറെക്കാലം മോളുടെ പിന്നാലെ നടന്നതല്ലേ. ഇനി അവൾ എന്റെ പിന്നാലെ നടക്കട്ടെ. കുറച്ചു നടത്തിക്കും ഞാൻ... അവനെന്ധോ ഓർത്തു ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോയി. **** "എന്താണെന്റെ ജെസികുട്ടി, മൂക ശോക യായി ഇരിക്കുന്നുണ്ടല്ലോ.. എന്താണ് കാര്യമായ ആലോചന. "എന്ധോ ആലോചിച്ചു കൊണ്ട് ഇരിക്കുന്ന ജെസിയുടെ അടുത്ത് ഇരുന്നു കൊണ്ട് ജിജോ പറഞ്ഞു. "ഞാൻ നമ്മുടെ ആഷിയെയും ഐഷുവിനെയും കുറിച്ച് ആലോചിച്ചതാ.."ജെസി "അവരെ കുറിച്ച് എന്താ ആലോചിക്കാൻ."ജിജോ "അവരെ സെറ്റ് ആക്കുന്ന കാര്യം. ഫുൾ ടൈം തല്ല് ആണ്. അവരിനി എപ്പോൾ സെറ്റ് ആവനാ.. ഇപ്പോൾ തന്നെ നമ്മൾ അവരെ ഫ്രണ്ട്‌സ് ആക്കാൻ നോക്കിയിട്ട് അവർക്ക് അടികൂടാൻ ഒരു കാരണം ആയി എന്നല്ലാതെ വേറെ ഒന്നും സംഭവിച്ചില്ലല്ലോ..." "മ്മ്.. ഞാനും അതിനെ പറ്റി ആലോചിച്ചു. അവരെ സെറ്റ് ആക്കാൻ എന്റെ മുന്നിലും ഒരു വഴി തെളിഞ്ഞില്ല.മാളു പറഞ്ഞത് പോലെ അവരോരു ക്രെസി കപ്പിൾസ് ആണ്. അവരെ അവരായിട്ട് തന്നെ സെറ്റ് ആക്കേണ്ടി വരും. തല്ല് കൂടി തല്ല് കൂടി അവസാനം പ്രേമത്തിലേക്ക് എത്തിക്കോളും. അല്ലെങ്കിലും പ്രേമം എന്നൊക്കെ പറയുമ്പോൾ ഉണ്ടാക്കേണ്ടതല്ലല്ലോ..

സ്വയം ഉണ്ടാവേണ്ടതല്ലേ.." "അത് കറക്റ്റ്. അവർക്കിടയിൽ എന്ധെങ്കിലും സ്പാര്ക് തോന്നിയാൽ മാത്രമേ ഇനി രക്ഷ ഉള്ളു. അത് വരെ നമുക്ക് ഒന്നും ചെയ്യാനില്ല. സ്പർക് തോന്നി കഴിഞ്ഞാൽ ബാക്കി ഞാൻ ഏറ്റു. "ജെസി ചിരിച്ചു കൊണ്ട് പറയുന്നത് കേട്ട് ജിജോ അവളെ തന്നെ തോന്നി. "എന്താണ് ഇങ്ങനെ കാര്യമായി നോക്കുന്നത്." ജെസി സംശയത്തോടെ ചോദിച്ചു. "ഞാൻ ആലോചിക്കുകയായിരുന്നു നിന്റെ രൂപസാദൃശ്യവും സംസാരവും എല്ലാം ശരിക്കും അനുപമ പരമേശ്വരൻ പോലെ." "അതാരാ.. നമ്മുടെ ജോമോന്റെ സുവിശേഷങ്ങളിൽ ഉള്ള പെണ്ണാണോ.." "ആ. അത് തന്നെ.രൂപവും സംസാരവും അതുതന്നെ. ജോമോന്റെ സുവിശേഷങ്ങളിൽ ഉള്ള പോലെ സ്വഭാവം മാത്രം കിട്ടാതിരുന്നാൽ മതി." "അതിലെന്താ കുഴപ്പം?" "അതിൽ ജോമോനെ തേച്ചത് പോലെ എന്നെ തേച്ചാൽ ഉണ്ടല്ലോ.." "പിന്നേ... ജോമോനെ അവളെല്ലല്ലോ... അവളെ ജോമോൻ അല്ലെ തേച്ചത്." "അല്ല.അവൾ തന്നെയാ..അവന് സാമ്പത്തികമായി ബുദ്ധിമുട്ട് ഉണ്ടായപ്പോൾ അവൾ അവന്റെ കൂടെ നിൽക്കണമായിരുന്നു.അവൾ അങ്ങനെ ആണോ ചെയ്തത്.ഇട്ടേച് പോയില്ലേ.." "അല്ലല്ല.അവന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്ന് അവൾ അറിഞ്ഞിട്ടും അവൾ അവനെ വിട്ട് പോവാതിരിക്കല്ലേ ചെയ്തത്. അവനല്ലേ 'നീ എനിക്ക് ചേരില്ല ' എന്ന് പറഞ്ഞു വിട്ടിട്ട് പോയത്." "പിന്നെടി... അത് അവളുടെ അമ്മ ഇൻസൾട് ചെയ്തത് കൊണ്ടാ.." "ഇച്ചായൻ വെറുതെ ന്യായീകരിക്കേണ്ട.എന്നോട് മിണ്ടണ്ട."

"നീയും എന്നോട് മിണ്ടണ്ട." "ഓക്കേ." "ഓക്കേ." അവർ രണ്ട് പേരും ബെഞ്ചിന്റെ രണ്ട് അറ്റങ്ങളിൽ ആയി കൈ കെട്ടി തിരിഞ്ഞിരുന്നു.കുറച്ചു നേരം കഴിഞ്ഞപ്പോൾ ജെസി ചെറുതായി തിരിഞ്ഞ് നോക്കി.ആ സമയത്ത് തന്നെ ജിജോയും നോക്കി.രണ്ട് പേരും ചെറുതായി ചമ്മിയെങ്കിലും ആ ചമ്മൽ പുറത്ത് കാട്ടാതെ അവർ അവിടെ നിന്ന് എഴുന്നേറ്റ് പോയി. ****** "പൂജ.. "എന്ധോ പണിയിൽ ഏർപ്പെട്ട് ഇരിക്കുന്ന അമ്മുവിനെ സൂരജ് ആർദ്രമായി വിളിച്ചു. "എന്താ സാർ" "ഞാൻ ഇവിടെ നിന്ന് ട്രാൻസ്ഫർ ആവുകയാണ്." "എവിടേക്ക്.. എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ.."സൂരജിന്റെ ട്രാൻസ്ഫർ അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. "മുന്നറിയിപ്പ്...ഈ ട്രാൻസ്ഫറിന്റെ കാര്യം ഞാനും അറിയുന്നത് കുറച്ചു മുന്പാണ്.ഒരിക്കലും പ്രതീക്ഷിക്കാതെ ... ഒരു പിടി പാഴ് മോഹങ്ങളുമായി ഞാൻ പോവുകയാണ്.എല്ലാവരോടും യാത്ര പറഞ്ഞു. ഇനി തന്നോട് മാത്രമേ പറയാനുള്ളു. തന്നോട് അവസാനം പറഞ്ഞാൽ മതിയെന്ന് തോന്നി. അത്ര പെട്ടന്ന് തന്നോട് യാത്ര പറയാനും പറ്റില്ലല്ലോ.." അവന്റെ ദുഖത്താൽ കുതിർത്ത വാക്കുകൾ അവളിൽ വേദന ഉളവാക്കി.അവൾക്കറിയാമായിരുന്നു അവന് അവളെ ഇഷ്ടമായിരുന്നു എന്ന്. അവന്റെ വേദനയിൽ തനിക്കും വലിയ ഒരു പങ്കുടെന്ന ധാരണ അവളെ കുറ്റ ബോധത്തിൽ ആഴ്ത്തി.

അൽപ നേരം അവരുടെ ഇടയിൽ മൗനം തീർത്തു. ആ മൗനം അവളെ ആസ്വസ്ഥയാക്കി. "എവിടേക്കാണ് ട്രാൻസ്ഫർ."മൗനത്തെ കീറി മുറിച്ചു കൊണ്ട് അവൾ തന്നെ തുടക്കമിട്ടു. "തിരുവനന്തപുരതേക്ക് ആണ് ട്രാൻസ്ഫർ കിട്ടിയിരിക്കുന്നത്." "തിരുവനന്തപുരത്ത് എവിടെ." "അത്.. പിന്നെ.. കുഗ്രാമം ആണ്. പൂജക്ക്‌ അറിയാൻ വഴി ഇല്ല.എന്ന് വെച് പണിഷ്മെന്റ് ട്രാൻസ്ഫർ അല്ലാട്ടോ.." "മം" "എന്നാൽ ശരി.ഞാൻ പോട്ടെ.ഇപ്പോൾ ഇറങ്ങിയാലേ നാളെ അവിടെ ജോയിൻ ചെയ്യാൻ പറ്റു.." "ആ. ഇടക്കൊക്കെ ഇങ്ങോട്ട് വാ.." "വരണം. വിധിയുണ്ടെങ്കിൽ വീണ്ടും കാണാം. ഭൂമി ഉരുണ്ടതല്ലേ. എന്ന് വെച് കാണാമെന്നു ഉറപ്പ് പറയില്ല. ഇനി ഇങ്ങോട്ട് വരാതിരിക്കാൻ ശ്രമിക്കണം. കുഴിച്ചു മൂടാനുണ്ട് ചില ഓർമകൾ. ഇനി നിന്നാൽ ശരിയാവില്ല. ബൈ." അവൻ അവിടെ നിന്ന് പോയപ്പോൾ അവൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. അവൾ നേരെ കമ്മിറ്റി റൂമിലേക്ക് വെച്ച് പിടിച്ചു. അവിടെ ഉള്ള ഡെസ്കിൽ തല വെച്ച് കിടന്നപ്പോൾ അടുത്ത് ആരുടെയോ സാമിപ്യം അനുഭവപ്പെട്ടു. തലയുയർത്തി നോക്കാതെ തന്നെ അത് അർജുൻ ആണെന്ന് അവൾക്ക് മനസ്സിലായി.എന്നാലും അവൾ ഒന്നും അറിഞ്ഞതായി ഭാവിച്ചു. "എന്താണ് ഭവതി ഒരു വാട്ടം". കാതിനരുകിൽ അവന്റെ ശബ്ദം കേട്ടതും അവളുടെ ശരീരം മുഴുവൻ കുളിര് കോരി.

അവൾ അവിടെ നിന്നും വേഗത്തിൽ എഴുന്നേറ്റിരുന്നു. "എന്തു പറ്റി അമ്മു..സൂരജ് സാർ പോയതിൽ ഉള്ള വിഷമം ആണോ.." കൂർത്ത നോട്ടം ആയിരുന്നു അതിനുള്ള അവളുടെ മറുപടി. "ഇങ്ങനെ നോക്കി പേടിപ്പിക്കാതെടി.. എന്താ നിന്റെ പ്രശ്നം." "അപ്പോൾ ഞാൻ വിചാരിച്ചത് ശരിയാണല്ലേ.. സൂരജ് സാറിനെ ഓടിപ്പിച്ചത് താൻ തന്നെയാണല്ലേ..." "അതേല്ലോ.. എന്റെ പെണ്ണിന് ഡിസ്റ്റർബ് ആയി നിൽക്കുന്ന ഒരുത്തനെ ഇവിടെ വേണ്ട." "ഞാൻ പറഞ്ഞില്ലല്ലോ അവൻ എനിക്ക് ഡിസ്റ്റർബ് ആണെന്ന്." "അതെന്തിനാ പറയുന്നേ.. നിന്റെ ഓരോ ഭാവങ്ങൾ കണ്ടാൽ ആർക്കും മനസ്സിലാക്കാവുന്നതല്ലേ ഉള്ളു.." "എന്നാലും.. ഞാൻ കാരണം... അത്രയും ദൂരം... ഒരു പരിചയവും ഇല്ലാത്ത സ്ഥലത്ത്.." "ഇങ്ങനെ ഒക്കെ അല്ലെ പരിജയം ആവുന്നത്."അജു ചിരിച്ചു കൊണ്ട് പറയുന്നത് കേട്ട് അവൾ അവനെ ഒന്നും കൂടി കൂർപ്പിച്ചു നോക്കി. "ഞാൻ തമാശ പറഞ്ഞതല്ല.എന്നെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ അയാൾക്ക് എന്തിനാ ഇത്രയും ദൂരത്തേക്ക് ട്രാൻസ്ഫർ കൊടുത്തത്.അയാളുടെ ഇഷ്ടം അത്രയും വില കുറച്ചു കാണുന്നത് പോലെ അല്ലെ ഞാൻ പെരുമാറിയത്.ഇഷ്ടം തോന്നുന്നതൊക്കെ സാധാരണ അല്ലെ.. അതിനെന്തിനാ ശിക്ഷിക്കുന്നെ.അത് ആത്മാർത്ഥമായി ആണെങ്കിൽ എന്റെ തലയിൽ ആ ശാപം വന്നു വീഴില്ലേ.."

"ഒരിക്കലും ഇല്ല അമ്മു.. അവന്റെ സ്നേഹം ആത്മാർത്ഥം ആണെങ്കിൽ അവൻ ഒരിക്കലും നിന്നെ വിട്ട് പോവില്ല.ഇനി ഇപ്പോൾ ജോലി ഇമ്പോര്ടന്റ്റ്‌ ആണെങ്കിൽ തന്നെ അവൻ നിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കുകയോ 'നിന്നോട് ഇഷ്ടമാണ്,കാത്തിരിക്കുമോ' എന്നെങ്കിലും ജസ്റ്റ്‌ ചോദിച്ചേനെ.അവനും നിനക്കും കല്യാണത്തിന് ഒരു തടസ്സവും ഇല്ലാത്ത സ്ഥിതിക്ക് അങ്ങനെ അല്ലെ ചെയ്യാ.. ഇനി അതും അല്ലെങ്കിലും അവന്റെ റിയൽ ലവ് അല്ല എന്ന് ഉറപ്പാണ്.ഒരാളുടെ പ്രവർത്തികളിൽ നിന്നും അത് മനസ്സിലാക്കാം.അവനുണ്ടായിരുന്നത് ഇൻഫെറ്റുവേഷൻ മാത്രമാണ്.കുറച്ചു നാൾ കാണാതെ ഇരിക്കുമ്പോൾ അത് താനേ മാറിക്കോളും.കേട്ടല്ലോ.. കുറച്ചു നാൾ കഴിയുമ്പോ സൂരജ് സാറിനെ ഇങ്ങോട്ട് തന്നെ ട്രാൻസ്ഫർ ആക്കാം.ഓക്കേ." അതിന് അവൾ ചിരിച്ചു കൊണ്ട് തലയാട്ടി. "അപ്പോൾ എന്റെ അമ്മുസ് ഇത് എനിക്ക് വാരി തന്നെ.." ലഞ്ച് ബോക്സ്‌ അവളുടെ നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു. "ഞാനോ.." "ആ.. വേഗം ആവട്ടെ.. ആരെങ്കിലും വരും മുൻപ് വാരി താ"

"അയ്യടാ.. താൻ പോയി തന്റെ കെട്ടിയോളോട് പറ." "അതിനിയും സമയം ഉണ്ട്.നീ വേഗം താ " അവൻ വാ തുറന്നു അവളെ നോക്കി . "എന്താ ചെക്കന്റെ പൂതി. എനിക്കൊന്നും വയ്യ". "നീ വാരി തരുന്നോ അതോ.." "വേണ്ട.ഞാൻ വാരി തന്നോളം."അവൻ കലിപ്പായപ്പോൾ അവൾ എന്ധോക്കെയോ പിറു പിറുത്ത് കൊണ്ട് അവന് വാരി കൊടുത്തു. അവളുടെ പിറു പിറുക്കലിനെയും അവളുടെ വാശിയെയും ദേഷ്യത്തെയും കുറുമ്പിനെയും അവൻ ആസ്വദിച്ചു കൊണ്ടിരിക്കുന്നു.ഒപ്പം അവളുടെ കൈ കൊണ്ട് ഊട്ടുന്ന ഓരോ സ്വാദുരുളകളെയും... അവളും ആ നിമിഷങ്ങളെ ആസ്വദിച്ചു കൊണ്ടിരിക്കുന്നു.അത്ര മേൽ പ്രിയപ്പെട്ട ആൾക്ക് കൊടുക്കുന്ന ഓരോ ഉരുളയെയും.. "മതി മതി. ഇനി എനിക്ക് താ.. "പൂജ ചിണുങ്ങി കൊണ്ട് വാ തുറന്നു. അജു അവളെ നോക്കി ചിരിച്ചു കൊണ്ട് അവൾക്ക് വാരി കൊടുത്തു. പുറത്തു നിന്ന് ആറാൾ സംഗം അവരുടെ ഊട്ടലിനെ കണ്ട് തികഞ്ഞ സംതൃപ്തിയോടെ പിന്തിരിഞ്ഞു നടന്നു... ചുണ്ടിൽ ചെറു പുഞ്ചിരിയോടെ അവർ പരസ്പരം നോക്കി........... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story