അർജുൻ: ഭാഗം 46

arjun

രചന: കടലാസിന്റെ തൂലിക

പുറത്തു നിന്ന് ആറാൾ സംഗം അവരുടെ ഊട്ടലിനെ കണ്ട് തികഞ്ഞ സംതൃപ്തിയോടെ പിന്തിരിഞ്ഞു നടന്നു... ചുണ്ടിൽ ചെറു പുഞ്ചിരിയോടെ അവർ പരസ്പരം നോക്കി... "നോക്ക്.. കണ്ടല്ലോ.. ഇതാണ് സ്നേഹം സ്നേഹം എന്ന് പറയുന്നത്.ഇവിടെ ഒരുത്തി ഉണ്ട്.തേച പെണ്ണിന് വേണ്ടി വക്കാലത്തു പറയുന്നു."ജിജോ ജെസിയെ നോക്കി പുച്ഛത്തോടെ പറഞ്ഞു. അത് കേട്ട് ജെസിക്ക് ദേഷ്യം വന്നു.ബാക്കിയുള്ളവർ ഒന്നും മനസ്സിലാവാതെ അവരെ മാറി മാറി നോക്കി. "അജുവേട്ടന് അമ്മുവെച്ചിയോട് എന്തു സ്നേഹ.. ആണുങ്ങളായാൽ അങ്ങനെ വേണം.എനിക്കും ഉണ്ട് ഒരു നത്തോലി".ജെസി ജിജോയെയും നോക്കി പുച്ഛിച്ചു. "ആരാടി നത്തോലി.. ആരാന്നു".ജിജോ ജെസിയുടെ നേരെ കപട ദേഷ്യത്തിൽ വന്നു.അവളും വന്ന ചിരി മറച്ചു വെച്ച് അവനെ നേരിടാൻ എന്ന വണ്ണം നിന്നു. പെട്ടന്ന് തന്നെ ബാക്കി നാല് പേരും അവരെ പിടിച്ചു മാറ്റി. "എന്താ ഇത്.ലോവിങ് കപ്പിൾസ് തല്ല് കൂടുന്നോ.." മാളു അത്ഭുതത്തോടെ ചോദിച്ചു. അത് കേട്ട് അവർ മുഖ മുഖം നോക്കി.പിന്നെ പുച്ഛിച്ചു കൈ കെട്ടി തല തിരിച്ചു.

"നീ എന്ന് ഞങ്ങളുടെ ഗാങ്ങിൽ വന്നോ അന്ന് തുടങ്ങിയ പ്രശ്നം ആണ്."ആഷി ദേഷ്യത്തിൽ ഐഷുവിനോട് പറഞ്ഞു. "ഇവർ ചെറുതായി പിണങ്ങിയതിനു നീയെന്തിനാ ആ പാവത്തിന്റെ മെക്കിട്ടു കയറുന്നത്." " പാപമോ ഇവള് പഠിച്ച കള്ളിയാ." "ആരാടാ കള്ളി..." " നീ തന്നെ അല്ലാതെ ആരാ." "എടാ..." ഐഷു ആഷിയുടെ നേരെ വന്നു. "നിർത്ത്. ഇതെന്താ ചന്ത യോ എല്ലാവരും പിരിഞ്ഞു പോയേ." മനു ദേഷ്യത്തിൽ പറഞ്ഞതും നാലും നാലു വഴിക്ക് പോയി. മാളു പ്രതീക്ഷയോടെ മനുവിനെ നോക്കി.എന്നാൽ മനു അത് മൈൻഡ് ചെയ്തില്ല.എങ്ങോട്ടോ പോയ ജെസി അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി. പോവന്നതിന് മുൻപ് മാളു ഒന്ന് കൂടി അവനെ തിരിഞ്ഞു നോക്കിയെങ്കിലും അവൻ വേറെ ഒരു സ്ഥലത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. "നിന്നെ പൂട്ടാൻ എനിക്ക് അറിയാടി.. " അവൾ അവിടെ നിന്നും പോയി എന്ന് ഉറപ്പായപ്പോൾ അവൻ അവൾ പോയ വഴിയേ നോക്കി ചിരിച്ചു. **** "ഡിയർ ഫ്രണ്ട്‌സ്, ഒരു പ്രത്യേക അറിയിപ്പുണ്ട്. നിങ്ങളുടെ കപ്പിൾ ഡാൻസ് ചില പ്രത്യേക സാഹര്യങ്ങളാൽ ഒഴിവാക്കുകയാണ്." അമ്മു ക്ലാസ്സിൽ പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി. രാഹുലിന്റെ പ്രശ്നം ആയത് കൊണ്ടാണ് ഈ തീരുമാനം എന്ന് മാളുവിന് അറിയാമായിരുന്നു.

അവളുടെ തല താഴ്ന്നു. "അയ്യോ.. അപ്പോൾ ഡാൻസ് പഠിച്ചത്... ഞങ്ങൾ എല്ലാവരും ഒരുപാട് ആഗ്രഹിച്ചു പോയി."എല്ലാവരും വിഷമത്തിലായി. "നിങ്ങൾ ഡാൻസ് കാര്യമായി പഠിച്ചിട്ടില്ലല്ലോ.കപ്പിൾ ഡാൻസ് കളിക്കേണ്ട എന്നെ ഉള്ളു.. പെയർ ആയി തന്നെ ഗ്രൂപ്പ്‌ ഡാൻസ് കളിച്ചോളൂ.." "രണ്ടും ഒന്നല്ലേ.." അമ്മു സംശയത്തോടെ ചോദിച്ചു. "അല്ല.. രണ്ടും രണ്ടാണ്. നിനക്ക് മനസ്സിലായില്ലെങ്കിലും ബാക്കിയുള്ളവർക്ക് മനസ്സിലായിട്ടുണ്ടാകും." "ഓ.."മാളു അമ്മുവിനോട് പിണങ്ങി ഇരുന്നു.അമ്മു മാളുവിനെ നോക്കി ചിരിച്ചു. "പിന്നെ വേറൊരു കാര്യം,കമ്മിറ്റി ലീഡേഴ്‌സ് പരിപാടിയിൽ പങ്കെടുക്കാൻ പാടില്ല.തേൻ സ്റ്റുഡന്റസ്.. നിങ്ങൾ പ്രാക്ടീസ് തുടങ്ങിക്കോളൂ.. കമ്മിറ്റി ലീഡേഴ്‌സ് ഉടനെ കമ്മിറ്റി റൂമിലേക്ക് വന്നോളൂ.." അമ്മു അത് പറഞ്ഞു ക്ലാസ്സ്‌ വിട്ട് പോയപ്പോൾ ബാക്കിയുള്ളവർ കമ്മിറ്റി റൂം ലക്ഷ്യം വെച്ച് പോയി. **** "നമുക്ക് ഒരു മെയിൻ ഗസ്റ്റിനെ കിട്ടിയിട്ടില്ല. നിങ്ങളുടെ സഗ്ഗെസ്ഷൻ പറ."എല്ലാവരും എത്തിയപ്പോൾ അമ്മു പറഞ്ഞു തുടങ്ങി. അജുവും ഐഷുവും ആ കൂട്ടത്തിൽ ഉണ്ടായില്ല. "ടോവിനോക്ക് എന്താ."ഐഷു "ടോവിനോക്ക് ഒഴിവില്ല. വേറെ ആരാ.." "നമുക്ക് അനുപമ പാരമേശ്വരനെ വിളിക്കാം." മാളു പറയുന്നത് കേട്ട് ജെസിയും ജിജോയും പരസ്പരം നോക്കി.

എന്നിട്ട് പുച്ഛിച്ചു തല തിരിച്ചു. "അനുപമ വേണ്ട.."ജിജോ ജെസിയെ നോക്കി പറഞ്ഞു. "അതെന്താ അനുപമക്ക് കുഴപ്പം."മാളു വിട്ട് കൊടുത്തില്ല. "അനുപമ ഇരിഞ്ഞാലക്കുടക്കാരി അല്ലെ.. തൃശൂർ നിന്നും അനുപമ."മാളു ആവേശത്തോടെ പറഞ്ഞു. "ഓഹ്.. ഇനി വേറെ ഇറക്കുമതി തൃശൂർ നിന്ന് ഉണ്ടാവോ ആവോ."ജിജോ ജെസിയോടുള്ള ദേഷ്യം മുഴുവൻ മാളുവിന് നേരെ പ്രയോഗിച്ചു. "പിന്നെ.. ടോവിനോ,ഇന്നസെന്റ്,ബിജു മേനോൻ,ഭാവന, ഗോപിക,റീമ കല്ലിങ്കൽ, സംയുക്ത വർമ ഒക്കെ അവിടെ നിന്ന". മാളു ചിരിച്ചു കൊണ്ട് പറഞ്ഞൂ. "എന്നാൽ തൃശൂർ നിന്ന് ഒരാളും വേണ്ട".ജിജോ "അതെന്താ വേണ്ടാതെ.. ഏ%.ജെസിയും മാളുവിന് ഒപ്പം കൂടി. "ഓ.. ഒന്ന് നിർത്തു.. കുഞ്ഞു കുട്ടികളെക്കാൾ കഷ്ടം ആണല്ലോ.. അത് വിട്. ഇന്നത്തെ ദിവസം എന്തായാലും കഴിയാനായി.നാളെ മുതൽ തുടങ്ങുവാണെങ്കിൽ 9 ദിവസം. എല്ലാം കുറച്ചു കൂടി സ്പീഡിൽ ചെയ്യണം. ഡെക്കറേഷൻ ഐറ്റംസ് ഒക്കെ വാങ്ങിയോ.." "അതൊക്കെ എപ്പോഴേ വാങ്ങി." "ഓക്കേ. അപ്പൊ നാളെ മുതൽ നമ്മുടെ ജോലി തകൃതി ആയി നടക്കണം. അതിനു ആദ്യം നിങ്ങൾ ഈ വഴക്ക് ഒന്ന് മാറ്റ്." "വഴക്കോ.. എന്തു വഴക്ക്". ജെസി ഒന്നും അറിയാത്തത് പോലെ പറഞ്ഞു. "ഞാൻ ഒന്നും അറിയുന്നില്ല എന്ന് വിചാരിക്കരുത്.

ഒന്നില്ലെങ്കിലും ഞാൻ നിന്റെ ടീച്ചർ അല്ലെ.." അമ്മു ചിരിയോടെ പറഞ്ഞു. "ഞങ്ങളും ഒന്നും അറിയുന്നില്ല എന്ന് വിചാരിക്കരുത്ട്ടോ ടീച്ചറെ.. "ആഷി കളിയായി പറഞ്ഞു "ഏ.. എന്താ.. എന്തു അറിഞ്ഞുന്ന." അമ്മു നിലത്തു നോക്കി നിന്നു. "ഒന്നും ഇല്ല എന്റെ ടീച്ചറെ.." അമ്മുവിനെ നോക്കി പറഞ്ഞു കൊണ്ട് അവർ അവിടെ നിന്ന് പുറത്തിറങ്ങി. ***** "അല്ല ജെസി നിങ്ങൾ എന്തിനാ ഈ തല്ലു കൂടുന്നത്." ജിജോയുടെയും ജെസിയുടെയും ഇടയിൽ വന്നു കൊണ്ട് മനു ചോദിച്ചു "ഞാനല്ല ഇവനാ.. "ജിജോയെ ചൂണ്ടി ജെസി പറഞ്ഞു. "ഞാനോ.. ഇവളല്ലേ.." "നിങ്ങൾ സംഭവം പറ. "ജിജോ സംഭവം മുഴുവൻ മനുവിന് വിവരിച്ചു കൊടുത്തു. "അയ്യേ.. ഇതിനാണോ തല്ല് കൂടിയത്. ഒന്നാം ക്ലാസ്സിലെ കുട്ടികൾ ഇതിനേക്കാൾ സ്റ്റാൻഡേഡിൽ തല്ല് കൂടും."മനു അവരെ നോക്കി പുച്ഛിച്ചു. "ഞങ്ങളുടെ തല്ല് അവിടെ നിൽക്കട്ടെ. നീ എന്തിനാ മാളുവിനെ അവോയ്ഡ് ചെയ്യുന്നത്." "ഞാനോ.. എപ്പോ" "ഞങ്ങൾ അറിയുന്നുണ്ട് അതൊക്കെ.. എന്താ കാര്യം." "അവൾക്ക് ചെറിയൊരു തെറ്റ് പറ്റി. അത്ര ചെറുത് ഒന്നും അല്ല. അത് കൊണ്ട് തന്നെ ചെറിയൊരു ശിക്ഷ. അത്രേം ഉള്ളു." "ശിക്ഷിക്കുന്നത് കൊള്ളാം. പക്ഷെ അതികം നീണ്ടു പോവരുത്." "അങ്ങനെ ഒന്നും ഇല്ലടി.. അവൾ നല്ല കുട്ടിയാ...

അവളുടെ കുറുമ്പെല്ലാം ഞാൻ ആസ്വദിക്കാറുമുണ്ട്. അങ്ങനെ അങ്ങോട്ട് വിട്ട് കളയാൻ പറ്റോ അതിനെ.. പക്ഷെ ചെറിയൊരു ഡോസ് കൊടുക്കണം. കുറെ നാൾ ഞാൻ പിന്നാലെ പോയതല്ലേ.. ഇനി എന്റെ പിന്നാലെ നടക്കട്ടെ.." "ആയ്ക്കോട്ടെ.. അവസാനം ഞങ്ങളെ വിളിക്കാതിരുന്നാൽ മതി".ജിജോ "അതൊരിക്കലും ഇല്ല. നിന്നെ വിളിച്ചിട്ട് വേണം നീ അത് പൊളിച്ചു കയ്യിൽ തരൻ. ഇവനില്ലേ ജെസി നമ്മുടെ അന്റോയുടെ.".. മനു എന്ധോ പറയാൻ വന്നപ്പോഴേക്കും ജിജോ അവന്റെ വായ പൊത്തി. "അന്റോയുടെ.. "ജെസിക്ക് ആകാംഷ കൂടി. "മ്മ്മ് മ്മ് "മനു എന്തോ പറയുന്നുണ്ടെങ്കിലും ജിജോ വായ പൊതിയത് കൊണ്ട് ജെസിക്ക് ഒന്നും മനസ്സിലായില്ല. "ജെസി.. നീ പൊയ്ക്കോ ഇവിടെ നിന്ന് " ജിജോ അവളെ നോക്കി പറഞ്ഞപ്പോൾ അവൾ അവിടെ നിന്ന് എഴുന്നേറ്റു പോയി. നേരത്തെ മനു പറഞ്ഞതിലുള്ള സംശയം മാറ്റാനായി തിരിഞ്ഞു നോക്കിയപ്പോൾ അവർ രണ്ടും കൂടി അടി കൂടുന്നത് കണ്ട് അവൾ ചിരിച്ചു കൊണ്ട് നടന്നു.. ***** പിറ്റേ ദിവസവും എല്ലാം സാധാരണ പോലെ നടന്നുവെങ്കിലും അജുവിന് മാത്രം അമ്മുവിനെ കാണാതെ സമാധാനം ഉണ്ടായില്ല.കഴിഞ്ഞ ദിവസവും രാവിലെയും അവളെ കാണാത്തതിൽ അവന് വീർപ്പു മുട്ടൽ അനുഭവപെട്ടു.

അവൻ ഉടനെ നീ അവളെ അന്വേഷിച്ച് സ്റ്റാഫ് റൂമിലേക്ക് പോയി.അവിടേക്ക് ചെന്നപ്പോൾ അവളെന്തോ എഴുതുന്നത് പുറത്തുനിന്ന് അവൻ കണ്ടു. ഉള്ളിലേക്ക് കയറാൻ യാതൊരു നിർവാഹവുമില്ലായിരുന്നു.രണ്ടുപ്രാവശ്യം സ്റ്റാഫ് റൂമിന്റെ പുറത്തെ വഴിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അപ്പോഴാണ് പ്രിൻസി അതിലൂടെ വന്നത്. അവന്റെ സ്പീഡിൽ ഉള്ള നടത്തവും സ്റ്റാഫ് റൂം എത്തുമ്പോഴുള്ള നടത്തത്തിൽ ഉള്ള സാവധാന വും അവിടേക്കുള്ള എത്തി നോക്കലും കണ്ടു പ്രിൻസിക്ക് കാര്യം കത്തി. ഒരു പൊട്ടിച്ചിരിയുടെ ശബ്ദം കേട്ടപ്പോൾ അജു തിരിഞ്ഞുനോക്കി. പ്രിൻസി ആണെന്ന് കണ്ടതും അവൻ ചമ്മി പരുവമായി. അവൻ ഒരിക്കൽ കൂടി അമ്മുവിനെ നോക്കി.അവൾ അപ്പോഴും വലിയ എഴുത്തിൽ ആയിരുന്നു. " നാണം ഉണ്ടോടാ നിനക്ക്..ഒന്നില്ലെങ്കിലും അവൾ ഒരു ടീച്ചർ അല്ലെ" പ്രിൻസി അവനെ കളിയാക്കി പറഞ്ഞു. " എനിക്ക് അല്പം നാണം കുറവാ ഞാൻ നടക്കും. നോക്കും.എന്റെ പെണ്ണ്, എന്റെ കാല്,എന്റെ കണ്ണ്." "നിന്റെ പെണ്ണോ " പ്രിൻസി കുസൃതിയോടെ ചോദിച്ചു " ദേ.. മാമ ആണെന്നു ഞാൻ നോക്കില്ല.വെറുതെ എന്റെ അമ്മായിയെ വിധവ ആക്കരുത്" "അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ.... എന്നാൽ ഞാൻ അങ്ങോട്ട്" " ആ പൊയ്ക്കോ ഇനി ഇങ്ങോട്ട് വരണ്ട".

അജു അധികാര ഭാവത്തിൽ പറഞ്ഞു. " ഉത്തരവ് പ്രഭോ "പ്രിൻസി തിരിഞ്ഞു നോക്കാതെ പോയി. ' ഇനി ഇവിടെ നിൽക്കുന്നത് സേഫ് അല്ല. 'അവൻ അവിടെ നിന്ന് പോവാൻ പോയപ്പോൾ അവസാനമായി അവളെ ഒന്നു തിരിഞ്ഞു നോക്കി. ആ നിമിഷം തന്നെ അവൾ തിരിഞ്ഞു നോക്കിയതും രണ്ടാളുടെയും കണ്ണുകൾ തമ്മിലുടക്കി. ഒരു നിമിഷം കണ്ണുകൾ പിൻവലിക്കാൻ ആവാതെ അവർ നിന്നു. പെട്ടെന്ന് ഒരു സ്വബോധം വീണ്ടെടുത്തപ്പോൾ ലൈബ്രറി ഇൽ വരാൻ അവൻ ആംഗ്യം കാണിച്ചു. പറ്റില്ലെന്ന് അവൾ മറു ആഗ്യം കാണിച്ചപ്പോൾ അവളെ കണ്ണുരുട്ടി കാണിച്ച് വരാൻ പറഞ് അവൻ ലൈബ്രറിയിലേക്ക് പോയി. **** മാളു മനുവിന് പിന്നാലെ ക്ഷമ പറഞ്ഞു കൊണ്ട് ഒരുപാട് നടന്നെങ്കിലും അവൻ അത് കേൾക്കാൻ പോലും തയ്യാറാവതെ പോവും. "മനു.. പ്ലീസ്.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്." "എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല". പതിവ് പോലെ തന്നെ മാളുവിനെ മറി കടന്നു പോയ മനുവിനെ നോക്കി അവൾ കണ്ണ് നിറച്ചു നിന്നു. പെട്ടന്ന് അവളുടെ ചുമലിൽ ഒരു കൈ പതിഞ്ഞപ്പോൾ അവൾ തിരിഞ്ഞു നോക്കി.ചിരിച്ചു കൊണ്ട് നിൽക്കുന്ന ജിജോയും ജെസിയും.. "അല്ല,ലോവിംഗ് കപ്പിൾസിന്റെ വഴക്ക് ഒക്കെ മാറിയോ".മാളു ചിരിച്ചു കൊണ്ട് ചോദിച്ചു.

"പിന്നേ...ഒരു പ്രേമം ഒക്കെ ആവുമ്പോൾ തല്ലും വഴക്കും ഒക്കെ സ്വാഭാവികം.പക്ഷെ അത് രണ്ട് ദിവസത്തിൽ കൂടുതൽ നിലനിൽക്കരുതെന്ന് മാത്രം". "അല്ല,ഇത് എപ്പോൾ മാറി." "അത് ഇന്നലത്തെ മതിൽ ചാട്ടത്തിൽ മാറി."ജിജോ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ മാളു അവനെ അത്ഭുതത്തോടെ നോക്കി. "ഇങ്ങനെ നോക്കാതെടി മാളു.. ആ കണ്ണ് നിലത്തു വീഴും." "എന്നാലും നിങ്ങൾ.... ഇവിടെ നിന്ന് കാണുന്നത് കൂടാതെ രാത്രിയും".മാളുവിന്റെ അത്ഭുതം വിട്ട് മാറിയില്ല. "അതൊക്കെ സർവ്വ സ്വാഭാവികം.എപ്പോഴും ഇല്ല.ഇത് പോലെ വല്ലപ്പോഴും.. അത് വിട്. മനു ഇപ്പോഴും നിന്നെ അവോയ്ഡ് ചെയ്യാണോ.." "ഏയ്.. ഇല്ലല്ലോ "മാളു പതർച്ചയോടെ പറഞ്ഞു. "നീ ഞങ്ങളോട് കള്ളം പറയണ്ട.നിങ്ങളുടെ ഇടയിൽ എന്താ പറ്റിയതെന്ന് ഞങ്ങൾക്ക് അറിയില്ല.രണ്ടാളോടും ചോദിച്ചിട്ട് ഒന്നും പറയുന്നില്ല." "ഒന്നും ഇല്ല ജെസി." "മ്മ്..അവന് നിന്നെ ഒരുപാട് ഇഷ്ടം ആയിരുന്നു.അവൻ പല വിധത്തിൽ എക്സ്പ്രസ്സ്‌ ചെയ്തിട്ടും നീ അത് എന്താ മനസ്സിലാക്കാതെ പോയത്." "മനുവിന് എന്നെ ഇഷ്ടം ആയിരുന്നോ.." മാളു ഞെട്ടി കൊണ്ട് ചോദിച്ചു. "അതേടി.. നീ വന്നപ്പോൾ തൊട്ട് തുടങ്ങിയതാ.. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരിക്കും.അവൻ നിന്നെ പരിചയപ്പെടാൻ വന്നപ്പോഴേക്കും നീ അവനെ കോഴി ആക്കി.അവൻ പലരെയും ഓരോന്നൊക്കെ പറയുമെങ്കിലും അവൻ കോഴി ഒന്നും അല്ല.ഞങൾ മൂന്ന് പേരും മാത്രമേ അവനെ അങ്ങനെ പറയൂ.. വേറെ ആരെങ്കിലും പറഞ്ഞാൽ അവൻ ഉടനെ തന്നെ പണി കൊടുത്തിരിക്കും.

ഇതിപ്പോൾ നീ ഒരുപാട് പ്രാവിശ്യം പറഞ്ഞിട്ടും തിരിച്ചു ഒന്നും പറയാതെ ആയപ്പോഴേ ഞങ്ങൾക്ക് മനസ്സിലായത് ആണ് നീ അവന്റെ അസ്ഥിക്ക് പിടിച്ചു എന്ന്." ജിജോ പറഞ്ഞ് തീർത്തപ്പോഴേക്കും അവളിൽ പുഞ്ചിരി വിരിഞ്ഞു.അടുത്ത നിമിഷം തന്നെ അത് വിഷമത്തിലേക്ക് വഴി മാറി. "പക്ഷെ അവന് ഇപ്പോൾ എന്നെ ഇഷ്ടം അല്ലല്ലോ..എന്നോട് ദേഷ്യം അല്ലെ.." "ഏയ്.. അങ്ങനെ ഒന്നും ഇല്ലടി.. അവന്റെ ഇഷ്ടം അങ്ങനെ പോവുന്നതൊന്നും അല്ല.ഇതൊക്കെ ഫുൾ ആക്റ്റിങ് ആണ്.അല്ലെങ്കിൽ അവൻ ഇന്നലെ കൂടി നിന്നെ കുറിച്ച് നല്ലത് പറയോ.."ജെസി "എന്നെ കുറിച്ച് നല്ലത് പറഞ്ഞോ."മാളുവിന് വീണ്ടും അത്ഭുതം. "ആ..നിന്നെ കുറച്ചു പിന്നാലെ നടത്തണം എന്നും പറഞ്ഞു.അവൻ എന്തു പറഞ്ഞാലും ഇങ്ങനെ കരയുന്ന മാളു ആവല്ലേ നീ.. നീ പഴയ മാളു ആവു.. എന്നിട്ട് അവന്റെ വാശിയെ നിന്റെ കുറുമ്പിനാൽ കള.. "ജെസിയും ജിജോയും അത് പറഞ്ഞു പോയി. ശരിയാണ് അവർ പറഞ്ഞത്.ഇപ്പോൾ ഞാൻ ആകെ മാറി.കരയുന്ന മാളു ആയി മാറി.ഞാൻ പഴയ മാളു ആയി മാറണം.എന്തിനെയും നേരിടുന്ന മാളു.അവന്റെ ഈ കപട ദേഷ്യത്തെ ആ മാളുവിന് നിഷ്പ്രയാസം മാറ്റാം.എന്റെ മനുവിനും അതാണ് ഇഷ്ടം.അവൾ നാണത്തോടെ ചിരിച്ചിട്ട് ചിലത് കണക്ക് കൂട്ടി.......... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story