അർജുൻ: ഭാഗം 47

arjun

രചന: കടലാസിന്റെ തൂലിക

 അമ്മു മനുവിനെ അനേഷിച്ചു ലൈബ്രറിയിൽ പോയി.പെട്ടന്ന് ഒരു കൈ അവളെ പിടിച്ചു വലിച്ചു. "നിങ്ങൾക്ക് ഈ കൈ വലിക്കൽ തന്നെ ആണോ മനുഷ്യ പണി.. ഓ എന്റെ കൈ.ഇപ്പോൾ ഊരി പോവോലോ.."അമ്മു കൈ കുടഞ്ഞു കൊണ്ട് പറഞ്ഞു. "അത് അവിടെ നിൽക്കട്ടെ..എന്താണ് ഞാൻ വിളിക്കുമ്പോൾ വരാൻ താമസം."അവൻ മീശ പിരിച്ചു കൊണ്ട് പറഞ്ഞു. "പിന്നേ.. താൻ വിളിക്കുമ്പോൾ വരാൻ ഞാൻ ഇയാളുടെ ആരാ.. ഏഹ്" "ഞാൻ ആരുമല്ലേ നിന്റെ.. "അവൻ മീശ പിരിച് അവളുടെ അടുത്തേക്ക് നടന്നു. അതിനനുസരിച്ചു അവൾ പിന്നിലേക്ക് പോയി. "ഞാൻ തന്നോട് ഇഷ്ടം ആണെന്നും പറഞ്ഞില്ലല്ലോ". അമ്മു കുസൃതിയോടെ ചോദിച്ചു. "അതിപ്പോ എന്തിനാ പറയുന്നേ.. നിനക്ക് എന്നെ ഇഷ്ടം ആണെന്ന് നിന്നെക്കാൾ കൂടുതൽ എനിക്ക് അറിയാം. പിന്നെ എന്താ.." "ആഹാ.. അങ്ങനെ ഒറ്റക്ക് തീരുമാനിച്ചാൽ മതിയോ.. "അവളുടെ സ്വരത്തിൽ കുറുമ്പ് കളർന്നു. "പിന്നെ ആര് തീരുമാനിക്കണം." "ഞാൻ." "ഓഹോ .. അങ്ങനെ ആണല്ലോ". അവൻ കുസൃതിയോടെ അവളെ അവനിലേക്ക് അടുപ്പിച്ചു.

പെട്ടന്ന് ആയത് കൊണ്ട് തന്നെ അവൾ ഞെട്ടി. അവൻ പതിയെ മുഖം അവളിലേക്ക് അടുപ്പിച്ചു. "അയ്യയ്യേ.. %പെട്ടന്ന് ആരുടെ ഒക്കെയോ ശബ്ദം കേട്ടപ്പോൾ അവർ വിട്ട് മാറി. ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കിയപ്പോൾ അവിടെ കണ്ണ് പൊത്തി നിൽക്കുന്നു മാളുവും ഐഷുവും. ബാക്കിയുള്ള നാല് പേർ നല്ല അന്തസായി ഇളിച്ചു നിൽക്കുന്നുമുണ്ടായിരുന്നു. "അയ്യേ.. ഇവിടെ പ്രായപൂർത്തി ആവാത്ത കുഞ്ഞു കുട്ടികൾ ഉണ്ടെന്ന് ഓർക്കണമായിരുന്നു." ഐഷു മുഖത്തു നിന്ന് കൈ മാറ്റി നാണം അഭിനയിച്ചു പറഞ്ഞു. "കുഞ്ഞു കുട്ടികളോ.. ഇവിടെയോ.. "അജു മനസ്സിലാവാത്ത പോലെ ചോദിച്ചു. "അത്രക്ക് കുഞ്ഞു കുട്ടികൾ ഒന്നും ഇല്ലെങ്കിലും ഇത്രയും സിംഗിൾസ് നിരന്നു നിൽക്കുമ്പോൾ എങ്ങനെയാടാ ഇങ്ങനെ ഒക്കെ ചെയ്യാൻ തോന്നുന്നത്." "എന്തു ചെയ്യാൻ."അജുവിന് അപ്പോഴും ഒന്നും മനസ്സിലായില്ല. "ഓഹ്.. ഒന്നും അറിയാത്തത് പോലെ.. അജുവേട്ടൻ അമ്മുവെച്ചിയെ കിസ്സ് ചെയ്യാൻ പോയതല്ലേ.. എനിക്കറിയാം".മാളു വീണ്ടും കണ്ണ് പൊത്തി ഇളിച്ചു. അവൾ പറയുന്നത് കേട്ട് അജുവും അമ്മുവും ഞെട്ടി.എല്ലാവരെയും നോക്കിയപ്പോൾ അവരൊക്കെ ഇളിക്കുന്നത് കണ്ട് അവർ ചമ്മി നാറി. "ഏഹ്.. എടാ.. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല. ജസ്റ്റ്‌ അവളെ ഒന്ന് പേടിപ്പിക്കാൻ നോക്കിയതാ..

"അജു സത്യാവസ്ഥ പറഞ്ഞു മനസ്സിലാക്കാൻ പാട് പെട്ടു. "ഓഹ്.. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല ചേട്ടായി .. അറിയേണ്ടവർ എല്ലാം അറിഞ്ഞു. അല്ലെങ്കിലും പേടിപ്പിക്കാൻ ആയിട്ട് ആരെങ്കിലും ഉമ്മ വെക്കോ.. റൊമാൻസ് ആവുമ്പോ അല്ലെ ഉമ്മിക്ക. "അത് പറഞ് ഐഷുവും കണ്ണ് പൊത്തി. "ആ.. അത് വിട്. എനിക്ക് വേറൊരു കാര്യം പറയാനുണ്ട്." "കണ്ടോ കണ്ടോ അമ്മുവേച്ചി വിഷയം മാറ്റുന്നു. " മാളു.... "അമ്മു നീട്ടി വിളിച്ചപ്പോൾ മാളു മിണ്ടാതിരുന്നു. " ഞാൻ പറയാൻ വന്നത് എന്താണെന്നുവെച്ചാൽ രാഹുലിനെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു." "എന്തിന്." "അവന് രണ്ടു മാസത്തെ റസ്റ്റ് ആണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.ഒരു മാസമെങ്കിലും കിടന്നകിടപ്പിൽ കിടക്കേണ്ടിവരും എന്നൊക്കെയാണ് പറയുന്നത്. ഇംപ്രൂവ് ഉണ്ടെങ്കിൽ ഒരു മാസത്തിനുള്ളിൽ വരും അല്ലെങ്കിൽ രണ്ടുമാസം കഴിയും അവൻ വരാൻ." "അയ്യോ വേണ്ട വരണമെന്നില്ല വന്നിട്ട് ഉപദ്രവമില്ലാതെ ഉപകാരം ഒന്നുമില്ല." ജെസ്സി "ഓഹോ അങ്ങനെ അവന്റെ ശല്യം തീർന്നു കിട്ടി "മാളു ഒന്ന് ദീർഘ നിശ്വസിച്ചു. "ഓ പിന്നെ പരിപാടിക്ക് വേണ്ടി ആക്സസറീസ് വാങ്ങാൻ ഇന്ന് അയ്ശു ആഷിയുടെ ഒപ്പം പോകേണ്ടിവരും." " ഞാനോ.. ഇവന്റെ കൂടെയോ "ഐഷു ഞെട്ടിക്കൊണ്ട് ചോദിച്ചു.

"ഇവളെ എന്റെ കൂടെ കൊണ്ടുപോകാൻ എനിക്ക് സമ്മതമല്ല. അജുനെ അല്ലെ കൊണ്ടുപോയിരുന്നത്.അജു തന്നെ മതി. അജുനെ എപ്പോഴും വിട്ടുതരാൻ മീര ടീച്ചർക്ക് സമ്മതമല്ല. അജുവിന് ഒരുപാട് കാര്യങ്ങൾ ഉണ്ട് അവിടെ. അജു നമ്മുടെ കമ്മിറ്റിയിൽ അല്ലല്ലോ. "അപ്പോൾ ബാക്കി രണ്ടുപേരുമോ " " ജിജോയും ജെസിയും ഡാൻസ് പ്രാക്ടീസ് പോവും. അവർ നിർബന്ധിച്ചപ്പോൾ അവരോട് ഡാൻസിന് പൊയ്ക്കോളാൻ ഞാൻ പറഞ്ഞതാ.. മനുവിന് ആണെങ്കിൽ വേറൊരു വഴിക്ക് പോയി സാധനങ്ങൾ വാങ്ങാൻ ഉണ്ട്.മാളുവിന് കുറച്ചു വരക്കാനും ഉണ്ട് ഐഷുവിന് മാത്രമാണ് ഇപ്പോൾ ഒഴിവ്. മാത്രമല്ല അവൾ ഫസ്റ്റ് ഇയർ ആയതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളും പഠിചെടുക്കേണ്ടതുണ്ട് നീ കൊണ്ട് പോയേ പറ്റൂ." " ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം.എന്നെക്കൊണ്ട് അവളെ കൊണ്ടുപോകാൻ പറ്റില്ല." "ആഷി, എന്താ ഇത്...അവളെ ഒന്ന് കൊണ്ട് പോയാൽ നിനക്ക് എന്താ.. ഒരൊറ്റ കമ്മിറ്റിയിൽ ആയാൽ കട്ടക്ക് കൂടെ നിൽക്കണ്ടേ.. ഞങ്ങൾ പറഞ്ഞാൽ നീ കേൾക്കില്ലേ.. "അജു പറഞ്ഞപ്പോൾ ആഷി എന്തോ ആലോചിക്കുന്നത് പോലെ കാണിച്ചു. "ഓക്കേ.ഞാൻ കൊണ്ട് പോവാം. പക്ഷെ എന്റെ ബൈക്കിൽ പറ്റില്ല.എന്റെ ബൈക്കിൽ ഞാൻ സ്ത്രീകളെ കയറ്റാറില്ല." "പിന്നേ... സ്ത്രീകൾ ഇരുന്നാൽ ബൈക്ക് ഇടിഞ്ഞു പൊളിഞ്ഞു നിലത്തു വീഴോ..

"ഐഷു അവനെ നോക്കി പുച്ഛിച്ചു. "ദേ.. ഈ സ്വഭാവവും വെച്ച് എന്റെ കൂടെ വന്നാൽ ഞാൻ വല്ല കിണറ്റിലും കൊണ്ട് പോയി ഇടും ഇതിനെ." "പിന്നെ.. താൻ" "ഐഷു..".അജു നീട്ടി വിളിക്കുന്നത് കേട്ട് ഐഷു അടങ്ങി നിന്നു. "ആ.. ഓക്കേ. ഞാൻ ഇനി ഒന്നും മിണ്ടില്ല പോരെ." "എന്നാൽ നീ എന്റെ ബുള്ളറ്റ് കൊണ്ട് പൊയ്ക്കോ." ജിജോ ബുള്ളറ്റിന്റെ കീ അവന് കൊടുത്തു. സാധനങ്ങളുടെ ലിസ്റ്റ് അമ്മു കൊടുത്തതിനു ശേഷം അവർ ബുള്ളറ്റിൽ കയറി പോയി. പിന്നാലെ മനുവും.. ***** "ഇവളെ ഇപ്പോൾ എങ്ങനെ ഇറക്കി വിടും." പോകുന്ന വഴിയിൽ മുഴുവൻ അതായിരുന്നു ആഷിയുടെ ചിന്ത. ഐഷു ആണെങ്കിൽ ആദ്യമായി ബുള്ളറ്റിൽ കയറിയതിന്റെ ആവേശത്തിലും.. പെട്ടന്ന് അവനൊരു ഐഡിയ തോന്നി. അവൻ ബുള്ളറ്റിന്റെ സ്പീഡ് കൂട്ടി.സ്വാഭാവികം ആയും ഐഷു അവന്റെ തോളിൽ കൈ വെച്ചു. "ദേ.. എന്നെ എങ്ങാനും പിടിച്ചാൽ ഞാൻ ഈ കാണുന്ന ചെളിയിൽ ഇടും." "പിന്നേ... ഇയാളെ പിടിക്കാൻ എനിക്ക് വട്ടുണ്ടോ.. ഇപ്പോൾ അറിയാതെ പിടിച്ചത.. ഇനി ഉണ്ടാവില്ല. അങ്ങനെ പിടിച്ചിട്ടുണ്ടെങ്കിൽ എന്നെ അവിടെ ഇറക്കി വിട്ടോ.." ആഷി ഉദ്ദേശിച്ച കാര്യം അവൾ പറഞ്ഞപ്പോൾ അവന് സന്തോഷം ആയി. അവൻ പരമാവധി സ്പീഡിൽ ഓടിച്ചു. പക്ഷെ അവൾ എങ്ങനെ ഒക്കെയോ ബാലൻസ് ചെയ്യുന്നത് കണ്ട് അവന് വാശി വർധിച്ചു.

കാണുന്ന കുഴിയിലൊക്കെ വണ്ടി ചാടി കൊണ്ടിരിക്കുന്നു. പക്ഷെ ഐഷുവിന് ഒരു കുലുക്കം ഉണ്ടായില്ല. "ഹായ്.. നല്ല രസം. ഈ കുഴിയിലെ ചാട്ടം കൂടി ആയപ്പോൾ കുതിര പുറത്ത് പോകുന്ന പോലെ ഉണ്ട്. "അവളുടെ അതിരറ്റ സന്തോഷത്തോടെ ഉള്ള വർത്താനം കേട്ട് അവൻ പെട്ടന്ന് ബ്രേക്ക്‌ പിടിച്ചു. 'നീ എന്തിന്റെ കുഞ്ഞു ആടി.' എന്ന് പറയാതെ പറയുന്ന പോലെ അവൻ അവളെ നോക്കി. അവളൊന്ന് അവനെ ഇളിച്ചു കാണിച്ചു. ***** മാളു കോളേജ് വരാന്തയിൽ തന്നെ മനുവിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. ഒരുപാട് നേരം കാത്തിരുന്നപ്പോൾ മനു വന്നു. അവൾ ഓടി അവന്റെ അടുത്തേക്ക് ചെന്നു. എന്നാൽ അവൻ അത് ശ്രദ്ധിക്കാത്ത പോലെ അവളെ മറികടന്നു പോയി. 'ഇയാൾ മനഃപൂർവം എന്നെ അവോയ്ഡ് ചെയ്യുന്നതാ.. ശരിയാക്കി തരാം..' "മനുവേട്ടാ..." പിന്നിൽ നിന്നും മാളുവിന്റെ കൊഞ്ചിയുള്ള വിളി കേട്ട് മനു ഞെട്ടി തിരിഞ്ഞു നോക്കി. "എന്തോന്ന് "അവന്റെ ഞെട്ടൽ മാറാതെ ചോദിച്ചു. "ഹ.. എന്താ മനുവേട്ടാ എന്നെ ഒരു മൈൻഡും ചെയ്യാതെ പോകുന്നെ.." അവൾ അവന്റെ അടുത്തേക്ക് പോയി ചോദിച്ചു. "എന്തോന്ന് .. മനുവേട്ടനോ.." "ആ..മനുവേട്ടൻ.. എന്റെ മാത്രം മനുവേട്ടൻ". "നിന്റെ മനുവേട്ടനോ.. അത് ഏത് വകയിൽ. "അവൻ മുഖത്ത് ദേഷ്യഭാവം വരുത്തി

. "മനുവേട്ടന് എന്നെ ഇഷ്ടം അല്ലെ... എനിക്കും മനുവേട്ടനെ ഇഷ്ടാ.. അപ്പൊ എന്റെ മനുവേട്ടൻ അല്ലെ.." മാളു മുഖത്ത് നാണം വരുത്തി തല കുനിച് കാലു കൊണ്ട് കളം വരച്ചു. അവളുടെ ഭാവങ്ങൾ കണ്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു മനു. "അയ്യേ.. എന്താ മനുവേട്ടൻ ഇങ്ങനെ നോക്കുന്നെ.. എനിക്ക് നാണവ.. 'അവൾ കൈ കൊണ്ട് മുഖം പൊത്തി.അവൻ വീണ്ടും ഞെട്ടി. അവന്റെ കിളികൾ എല്ലാം ഇതിനോടകം പറന്നു പോയിരുന്നു. "ക്ലാസ്സ്‌ തുടങ്ങാൻ സമയമായി മനുവേട്ടാ.. ഞാൻ പോകുവാണേ.. "മാളു അവന്റെ കവിളിൽ പിച്ചി ചിരിച്ചു ഓടി പോയി അപ്പോഴും മനു പോയ കിളികളെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു. 'ദൈവമേ... ഇതിപ്പോൾ എനിക്ക് വട്ടാതാണോ .. അതോ അവൾക്ക് വട്ടായാതാണോ..' ***** "ഇറങ്".ആഷി പെട്ടന്ന് വണ്ടി നിർത്തി. "ഞാനൊന്നും പറഞ്ഞില്ലല്ലോ.. എന്തിനാ എന്നെ ഇറക്കി വിടുന്നെ.."ഐഷു മൂക്ക് തുടച് സങ്കടം അഭിനയിച്ചു "എടീ..സ്ഥലം എത്തി.നീ ഒന്ന് ഇറങ്.." "ഓ അതാണോ."അവൾ വേഗം ഇറങ്ങി. "ഇവിടെ എല്ലാം ഉണ്ടോന്ന് നോക്കട്ടെ.നീ ഇവിടെ നിൽക്ക്."അത് പറഞ്ഞു അവൻ നടന്നു. "ഞാനും വരാം.."അവൾ അവന്റെ പിന്നാലെ ചെന്നു. "അനക്കി പോവരുത് ഇവിടെ നിന്ന്."ഭീഷണി സ്വരത്തിൽ പറഞ് അവൻ പോയി. കുറച്ചു നേരം ആയപ്പോഴേക്കും ഐഷുവിന് ബോറടിച്ചു തുടങ്ങി.

അപ്പോഴാണ് ഒരു പട്ടി അവളുടെ നേരെ വരുന്നത് കണ്ടത്. അവൾ പേടിച്ചു ആഷിയുടെ അടുത്തേക്ക് ഓടി. ഐഷു ഓടി വരുന്നത് കണ്ട് ആഷി അന്തം വിട്ട് നിന്നു. "എന്താടി.. നിനക്ക് വീണ്ടും ഭ്രാന്തയോ.." "ദേ.. പട്ടി." അവൻ പിറകിലേക്ക് നോക്കിയപ്പോൾ അവിടെ ഒരു പട്ടി ഉണ്ടായിരുന്നു. അവൻ കുനിഞ്ഞു കല്ല് എടുക്കാൻ പോയപ്പോഴും പട്ടി ജീവനും കൊണ്ട് ഓടി. " നോക്ക് ഇത്രേം ഉള്ളു.. ഒരു കല്ല് എടുക്കാൻ പോയപ്പോഴേക്കും ആ പട്ടി പോയി. ഇവിടെ ഫുൾ പട്ടികൾ ആണ്. ഇനിയും വല്ല പട്ടികൾ വന്നിട്ടുണ്ടെങ്കിൽ കല്ല് എടുത്ത് എറിഞ്ഞാൽ മതി. കേട്ടല്ലോ.ഇതിനാണ് അവളുടെ ഒരു പേടി.."അവൻ അവളെ പുച്ഛിച്ചു. "ഇത്രേം ഉള്ളു.. ഇതൊക്കെ എനിക്കറിയാം. ഇത് വലിയ സംഭവം ഒന്നുമല്ല. "അവൾ അവനെയും പുച്ഛിച്ചു അവിടെ നിന്നും പോയി. 'ഇനി എന്ധെല്ലാം ഒപ്പിക്കുമോ ആവോ 'അവൻ അവന്റെ ജോലി തുടർന്നു. ***** "എന്നാലും എന്റെ നേരെ വന്ന പട്ടി എവിടെ... "അവൾ ആ പട്ടിയെ അനേഷിച് ഇറങ്ങി. കുറച്ചു ദൂരം ചെന്നപ്പോൾ ഒരു തെരുവ് നായയും അതിനോട് പറ്റി ചേർന്ന് മൂന്ന് ചെറിയ നായ്ക്കുട്ടികളെയും കണ്ടു.പ്രസവിച്ചിട്ട് അതികം നാൾ ആയില്ല എന്ന് കണ്ടാൽ തന്നെ മനസ്സിലായിരിന്നു. "ഇതാണെന്ന് തോന്നുന്നു. കണ്ടിട്ട് അത് പോലെ ഉണ്ട് ഇവിടെ മുഴുവൻ ഒരുപോലെ ഉള്ള പട്ടികൾ ആണല്ലോ.." 'അവന് മാത്രം അല്ല, എനിക്കും അറിയാം കല്ലെടുത്തു എറിയാൻ. ഞാൻ എറിഞ്ഞാലും ഈ പട്ടികൾ ഇപ്പോൾ പോവും.' അവൾ അത്യാവശ്യം വലിപ്പം ഉള്ള ഉരുളൻ കല്ല് എടുത്ത് അതിനെ എറിഞ്ഞു.

നിർഭാഗ്യ വശാൽ ഏറു കൊണ്ടത് അതിലെ ഏറ്റവും ചെറിയ നായ കുട്ടിക്ക് ആണ്. തന്റെ മക്കളെ കല്ലെറിഞ്ഞവളെ ആ തെരുവ് നായ രൂക്ഷമായി നോക്കി. 'ഈ പട്ടിയുടെ നോട്ടം അത്ര ശരിയല്ലല്ലോ.. 'അവൾ ചിന്തിച്ചു നിൽക്കുമ്പോഴേക്കും ആ പട്ടി എഴുന്നേറ്റു. 'തമ്പുരാനെ.. ഈ പട്ടി കടിക്കാൻ വരുന്നത് പോലെ ഉണ്ടല്ലോ.. 'അവൾ അതിനെ എറിയാനായി ഒരു കല്ല് എടുത്തു. അത് കൂടി ആയപ്പോഴേക്കും പട്ടി നാവ് പുറത്തിട്ടു അവളുടെ നേരെ അടുത്തു. 'ഇനി എനിക്ക് പിടിച്ചു നിൽക്കാൻ ആവില്ല.ബദ്രീങ്ങളെ... കാത്തോളിൻ ....'.അവൾ അവിടെ നിന്നും ഓടി ആഷിയുടെ അടുത്തേക്ക് ചെന്നു. ഐഷുവിനെ കാണാതായപ്പോൾ ടെൻഷൻ അടിച്ചു നിന്നിരുന്ന ആഷി,ഐഷു ഓടി വരുന്നത് കണ്ടപ്പോൾ അവളെ ചീത്ത പറയാൻ വന്നു . ഐഷു ആണെങ്കിൽ ആഷിയെ കണ്ട സന്തോഷത്തിൽ ഓടി പോയി അവനെ കെട്ടിപിടിച്ചു.ആഷിക്ക് പെട്ടന്ന് ഷോക്ക് ആയി എങ്കിലും സ്വബോധം വന്നതും അവൻ അവളെ അടർത്തി മാറ്റി.അപ്പോൾ അവൾ ഒരു വശത്തേക്ക് കൈ ചൂണ്ടുന്നത് കണ്ട് അവൻ അങ്ങോട്ട് നോക്കി.

നാല് തെരുവ് നായ്ക്കൽ ആർത്തിയോടെ അവരുടെ അടുത്തേക്ക് നടന്നടുക്കുന്ന കാഴ്ച കണ്ട് അവൻ നടുങ്ങി...!!!!!! അവൻ വേഗം ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യാൻ നോക്കി.അത് സ്റ്റാർട്ട്‌ ആവുന്നുണ്ടായിരുന്നില്ല!!!!! """അതിൽ പെട്രോൾ കുറവാട്ട"""പോവുന്നതിനു മുൻപ് ജിജോ പറഞ്ഞത് അവന് അപ്പോഴാണ് ഓർമ വന്നത്. ഇനി എന്തു ചെയ്യുമെന്ന് അറിയാതെ അവൻ പകച്ചു നിന്നു.ഓടിയാൽ അക്രമം കൂടുകയേ ഉള്ളു എന്നവന് വ്യക്തമായി അറിയാമായിരുന്നു. അവരുടെ ഹൃദയ മിടിപ്പ് കൂടി.. ഐഷു അവന്റെ പിന്നിലായി കണ്ണടച്ചു നിന്നു.അവളുടെ പേടിയെ അറിയിക്കുന്ന വണ്ണം അവന്റെ കയ്യിലുള്ള അവളുടെ പിടി മുറുകി കൊണ്ടിരിക്കുന്നു. നാവിൽ നിന്നും വെള്ളമിറ്റി വീഴുന്ന നായ്ക്കൽ അവരിലേക്ക് അടുക്കുന്നത് നിസ്സഹായതയോടെ നോക്കി കാണുവാൻ മാത്രമേ ആഷിക്ക് കഴിഞ്ഞുള്ളു.......... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story