അർജുൻ: ഭാഗം 48

arjun

രചന: കടലാസിന്റെ തൂലിക

ഐഷു അവന്റെ പിന്നിലായി കണ്ണടച്ചു നിന്നു.അവളുടെ പേടിയെ അറിയിക്കുന്ന വണ്ണം അവന്റെ കയ്യിലുള്ള അവളുടെ പിടി മുറുകി കൊണ്ടിരിക്കുന്നു. നാവിൽ നിന്നും വെള്ളമിറ്റി വീഴുന്ന നായ്ക്കൽ അവരിലേക്ക് അടുക്കുന്നത് നിസ്സഹായതയോടെ നോക്കി കാണുവാൻ മാത്രമേ ആഷിക്ക് കഴിഞ്ഞുള്ളു.. നായ്ക്കൾ അടുക്കും തോറും അവൻ പിന്നിലേക്ക് നീങ്ങി. അവന്റെ ഒപ്പം അവളും നീങ്ങി പോന്നു. ഇനിയെന്തു ചെയ്യുമെന്നറിയാതെ അവൻ ചുറ്റും നോക്കി.ചുറ്റും ആരുമില്ലെന്ന് കണ്ട് അവന്റെ പേടി വർധിച്ചു. അവസാന ശ്രമം എന്നോണം അവൻ ബുള്ളറ്റിന്റെ ചാവിയിൽ തിരിച്ചു. പെട്ടന്ന് അത് സ്റ്റാർട്ട്‌ ആയത് കണ്ട് അവന് അടങ്ങാത്ത സന്തോഷവും അത്ഭുതവും വന്നു.അവൻ വേഗം അതിൽ ചാടി കയറി.പോവാനായി നിൽക്കുമ്പോഴാണ് ഐഷുവിനെ ഓർമ വന്നത്.ഐഷു അപ്പോഴും കണ്ണുകളടച്ചു നിൽക്കുകയായിരുന്നു... "ഡീ.. പൊട്ടികാളി ജീവൻ വേണമെങ്കിൽ കയറ്."അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് കണ്ണുതുറന്ന് നായ്ക്കളെയും അവനെയും മാറിമാറി നോക്കി. എന്നിട്ട് വേഗം തന്നെ വണ്ടിയിൽ കയറി.

അവള് കേറി എന്ന് ഉറപ്പായതും അവൻ വണ്ടി അതിവേഗത്തിൽ ഓടിച്ചു. വണ്ടി കുറച്ചു മുന്നോട്ടു പോയതും അവൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി. നായ്ക്കൾ ഒന്നുമില്ലെന്ന് കണ്ടപ്പോൾ അവൻ ആശ്വാസമായി. ഒരു നെടുവീർപ്പിട്ട് മുന്നിലേക്ക് തന്നെ നോക്കിയപ്പോഴേക്കും എതിരെ പാഞ്ഞുവരുന്ന ലോറി കണ്ടവൻ നടുങ്ങി. ഇനി എന്തെന്ന് ചിന്തിക്കുമ്പോഴും ലോറി അവരെ ഇടിച്ചിട്ടു പോയി കഴിഞ്ഞിരുന്നു. ***** തലക്ക് വല്ലാത്ത ഭാരം അനുഭപ്പെട്ടാണ് ഐഷു കണ്ണ് തുറന്നത്. "അല്ലാഹ്.. ഒന്നും കാണുന്നില്ലല്ലോ.. എന്റെ കണ്ണ് അടിച്ചു പോയോ.."ഐഷു മോങ്ങാൻ തുടങ്ങി. "കണ്ണ് അടിച്ചു പോയതല്ല ഐഷു.. നീ ആദ്യം ഒന്ന് കണ്ണ് തുറക്കു" പരിചിതമായ ശബ്ദം കേട്ടപ്പോൾ അവൾ കണ്ണ് വലിച്ചു തുറന്നു. മുന്നിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന അമ്മു " വേദനയുണ്ടോ ഡാ." അവൾ വാത്സല്യത്തോടെ ഐശുവിന്റെ നെറുകയിൽ തലോടി. അപ്പോഴേക്കും ഐശുവിന്റെ കണ്ണിൽനിന്ന് വെള്ളം ഒലിച്ചു തുടങ്ങിയിരുന്നു "എന്താടാ ഐഷു.. നല്ല വേദനയുണ്ടോ.. ചേച്ചിയോട് പറ. ഡോക്ടറെ വിളിക്കണോ"

"വേണ്ട ചേച്ചി ഞാനൊരോന്ന് ആലോചിച്ചപ്പോൾ..." അത് പറഞ്ഞു അവൾ ഇനി എഴുന്നേൽക്കാൻ നോക്കിയെങ്കിലും പറ്റിയില്ല. "നീ കിടന്നോ ഐഷു.. എഴുന്നേൽക്കണ്ട. . ലോറി പെട്ടന്ന് നിർത്തിയത് കൊണ്ട് ചെറുതായി ഒന്ന് തട്ടിയതെ ഉള്ളു.തല എവിടെയോ ചെന്നു ഇടിച്ചു.കൈ കുത്തി വീണത് കൊണ്ട് വലത്തെ കൈ ഒടിഞ്ഞിട്ടുണ്ട്.അത് പ്ലാസ്റ്റർ ഇട്ടിരിക്കുവാ.. വേറെ കുഴപ്പം ഒന്നും ഇല്ലാട്ടോ.. മോൾ പേടിക്കണ്ട." ഐഷു അമ്മുവിനെ നോക്കി പുഞ്ചിരിച്ചു.അവളുടെ കണ്ണുകൾ ചുറ്റും ഓടി നടക്കുന്നത് കണ്ട് അമ്മുവിനെ കാര്യം മനസ്സിലായി. " ആഷിക് കുഴപ്പമൊന്നുമില്ല ഇപ്പോൾ വിളിക്കാട്ടോ.."അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവളും തിരിച്ച് ഒരു ചമ്മിയ ചിരി ചിരിച്ചു. ആഷി അകത്തേക്ക് കേറി വന്നപ്പോൾ അമ്മു പുറത്തേക്ക് പോയി. " വേദനയുണ്ടോ.."ആർദ്രമായ അവന്റെ ശബ്ദം കേട്ട് അവൾ കണ്ണുമിഴിച്ച് അവനെ നോക്കി. " താൻ ഞെട്ടണ്ട.ഞാനെത്ര ദുഷ്ടൻ ഒന്നുമല്ല.ഞാൻ കാരണമല്ലേ വണ്ടി ഇടിച്ചത്. എന്റെ ശ്രദ്ധക്കുറവ് കാരണം.." " ഏയ്.. അങ്ങനെയൊന്നുമില്ല. അല്ല, ഇക്കാക്ക് എന്തെങ്കിലും പറ്റിയോ..." അവളുടെ പെട്ടെന്നുള്ള ഇക്കാ വിളിയിൽ അവനും കണ്ണു മിഴിച്ചു നോക്കി. പിന്നെ അത് ചെറിയൊരു പുഞ്ചിരിയിലേക്ക് വഴിമാറി. " എനിക്ക് കുഴപ്പമൊന്നുമില്ല എന്റെ കൈയും കാലും ചെറുതായി ഉറഞ്ഞതെ ഉള്ളൂ."

" അയ്യോ എന്നിട്ട്. "അവൾക്കായി കൈ കുത്തി എഴുന്നേൽക്കാൻ നോക്കിയെങ്കിലും അതുപോലെതന്നെ ബെഡിലേക്ക് വീണു. "താൻ എന്തിനാ ഇത്ര ടെൻഷൻ അടിക്കണേ.. എന്നെക്കാൾ പ്രശ്നം തനിക്ക് ആണ് ഒരാഴ്ച റസ്റ്റ് എടുക്കണം. ഒരാഴ്ച കഴിഞ്ഞ് വന്നാൽ മതി കോളേജിലേക്ക്.." "അയ്യോ അപ്പോൾ ഫംഗ്ഷൻ...ഫംഗ്ഷൻ വേണ്ടിയുള്ള അറേഞ്ച് മെന്റ്സ് ." "അതൊന്നും കുഴപ്പമില.ഞങ്ങളൊക്കെ ഉണ്ടല്ലോ അവിടെ. താൻ പൂർണമായും ആരോഗ്യവതിയായിട്ട് അങ്ങോട്ട് വന്നാൽ മതി. ഫങ്ഷൻ ആവുമ്പോഴേക്കും റെസ്റ്റ് തീരും." "മ്മ്" കുറച്ചു നേരം അവരുടെ ഇടയിൽ നിശബ്‌തത പരന്നു. "ഞാൻ അതല്ല ആലോചിക്കുന്നത്. ഇക്ക കല്ലെടുത്തു എറിഞ്ഞപ്പോൾ പട്ടി പോയി. ഞാൻ എറിഞ്ഞപ്പോൾ പട്ടി നമ്മുടെ നേർക്ക് വരല്ലേ ചെയ്തേ.." അവളുടെ ചോദ്യം മനസ്സിലാവാതെ അവൻ അവളെ നോക്കി. "നീ എപ്പോ കല്ലെടുത്തെറിഞ്ഞു. "അവൻ നെറ്റിചുളിച്ചു " ഞാൻ വെറുതെ നടന്നപ്പോൾ ഒരു പട്ടി അവിടെ കിടക്കുന്നത് കണ്ടു. ഞാൻ അതിനെ കല്ലെടുത്തെറിഞ്ഞു. അതിന്റെ കുട്ടിക്കാണ് ഏറു കൊണ്ടത്. അപ്പോൾ അവിടെ നിന്ന് എഴുന്നേറ്റ് പോവുകയല്ലേ ചെയ്യേണ്ടത്. അതിന് ആ ദുഷ്ടൻ പട്ടി മറ്റുള്ള പട്ടികളെയും വിളിച്ചു നമ്മുടെ കടിക്കാൻ ആയി വന്നു . എന്ത് ദുഷ്ടന്മാർ ആണല്ലേ..."

അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ട് അവന്റെ മുഖം ദദേഷ്യം കൊണ്ട് ചുവന്നു. " എടീ...അപ്പോ വെറുതെയല്ല ആ പട്ടി കടിക്കാൻ വന്നത് എടി പോത്തേ നിനക്ക് ഇത്രയും ബുദ്ധി ഇല്ലാതായോ.." " അതെന്താ അങ്ങനെ പറഞ്ഞെ.." "ഓ.. നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.വെറുതെ എന്റെ വായിലെ വെള്ളം വറ്റാൻ. "അവൻ ദേഷ്യത്തോടെ അവിടെ നിന്ന് എഴുന്നേറ്റ് പോയി.കതകിന് അടുത്തെത്തിയപ്പോൾ ചിരിയോടെ അവളെ തിരിഞ്ഞു നോക്കി.ആ സമയം അവൾ അവനെ നോക്കി കിടക്കുകയായിരുന്നു.തിരിഞ്ഞുനോക്കിയത് അവൾ അറിഞ്ഞു എന്ന് മനസ്സിലായപ്പോൾ അവൻ ചമ്മല് മറച്ചുവെച്ച് അവൻ വീണ്ടും ദേഷ്യതിന്റെ മുഖം മൂടി അണിഞ്ഞു. രൂക്ഷമായി നോക്കി കൊണ്ട് അവൻ പുറത്തേക്ക് പോയി. 'ഇതിപ്പോ എന്തിനാ ദേഷ്യപ്പെടുന്നത്. ഞാൻ അവനെ അല്ലല്ലോ അവൻ എന്നെ അല്ലെ നോക്കിയത്. ആ എന്തെങ്കിലുമാവട്ടെ. അവൾ കണ്ണടച്ചു കിടന്നു.' **** ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു. ഐഷു ഒഴികെ ബാക്കിയെല്ലാവരും പരിപാടി യിലേക്കുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. മാളു മനുവിനെ വളക്കാൻ ആയി ഒരുപാട് പിന്നാലെ നടന്നെങ്കിലും അവൻ അവൾക്ക് പിടികൊടുത്തില്ല. അവൻ അവളുടെ കുറുമ്പുകളും കുസൃതികളെയും ആസ്വദിച്ച് പോയ്‌ കൊണ്ടിരുന്നു..

ഡാൻസ് പ്രാക്ടീസ് മറ്റുമായി ജെസിയും ജിജോയും എപ്പോഴും ഒന്നിച്ചുണ്ടായിരുന്നു. അവരുടെ പ്രണയം യാതൊരു തടസവുമില്ലാതെ മുന്നോട്ടു പോയി. ഈ ദിവസങ്ങളിൽ ഒക്കെയും അജുവിനും അമ്മുവിനും കാര്യമായി സംസാരിക്കാനോ മറ്റു ഒന്നിനും പറ്റിയിരുന്നില്ല. അവരുടെ പ്രണയം മുഴുവൻ കണ്ണുകൾ കൊണ്ടായിരുന്നു ആഷിക്ക് പ്രത്യേകിച്ച് ഒന്നിനും ഒരു മൂഡ് ഉണ്ടായില്ല.പലപ്പോഴും അവൻ ഐഷുവിന്റെ പ്രെസെന്റ്സ് മിസ്സ്‌ ചെയ്യും.അപ്പോഴൊക്കെ അവൻ അവളെ ഫോണിൽ വിളിച്ചു രണ്ട് ചീത്ത പറഞ് വെക്കും.ഈ ചീത്ത പറയുന്നത് കൊണ്ട് ഐഷു 'ഇക്ക' എന്ന പേര് മാറ്റി വീണ്ടും 'കൊരങ്ങൻ' എന്നാക്കി. പരിപാടിക്ക് രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ അതിനുള്ള ചർച്ചയിൽ ആയിരുന്നു ക്ലാസ്സ്‌ മുഴുവൻ. "ഡിയർ ഫ്രണ്ട്‌സ്,നിങ്ങൾ നിങ്ങളുടെ ഡാൻസ് നന്നായി പ്രാക്ടീസ് ചെയ്തു കഴിഞ്ഞു.നിങ്ങൾ നന്നായി കളിക്കുന്നുണ്ട്.ഐ ആം പ്രൗണ്ട് ഓഫ് ഇറ്റ്.ഇനി കംപ്ലീറ്റ് ശ്രദ്ധ കമ്മിറ്റിയിലേക്ക് വേണം. ഞായറാഴ്ചയാണ് പ്രിൻസി യുടെ ബർത്ത് ഡേ. തെൻ നിങ്ങൾക്ക് ശനിയാഴ്ച ഇവിടെ സ്റ്റേ ആയിരിക്കും."അമ്മു "സ്റ്റേയോ "എല്ലാവരും കോറസ് ആയി പറഞ്ഞു. "അതേ സ്റ്റേ.നിങ്ങൾക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ." " ഇല്ല..... "എല്ലാവരും ഉച്ചത്തിൽ വീണ്ടും കരഞ്ഞു. "ശനിയാഴ്ച രാവിലെ തന്നെ നിങ്ങൾ വരുക ഉച്ചവരെ ക്ലാസ് ഉണ്ടാകും".

" ക്ലാസ്സ് വേണ്ട..."എല്ലാവരും പലതരത്തിൽ ഒച്ച ഇടാൻ തുടങ്ങി. "സൈലൻസ്... ക്ലാസ് ഉണ്ടാകും "അമ്മു തീർത്തു പറഞ്ഞപ്പോൾ എല്ലാവരും സൈലന്റ് ആയി.അത് അംഗീകരിച്ചു.ഒരു ദിവസം എല്ലാവരും ഒന്നിച്ച് കോളേജിൽ കിടക്കുന്നതിന് എക്സ്പ്ലെയിൻ മെന്റൽ ആയിരുന്നു അവർ. "ഉച്ചക്ക് ശേഷം നിങ്ങൾക്ക് വീട്ടിൽ പോകാം.എന്നിട്ട് വൈകുന്നേരം വന്നാൽ മതിയാകും. വൈകുന്നേരം വന്നിട്ട് ഇവിടെ ഫുള്ള് അലങ്കരിക്കണം. ഗ്രൗണ്ട് ഫുള്ളും ഉണ്ടായിരിക്കണം,പിന്നെ നമ്മുടെ ക്ലാസ്സ് റൂം,. പ്രിൻസ് യുടെ റൂം,. സ്റ്റാഫ് റൂം അങ്ങനെയെല്ലാം. നമുക്ക് വേണ്ട ഫുഡ് ഒക്കെ മീര ടീച്ചറുടെ ക്ലാസ്സ്ക്കാർ ഉണ്ടാക്കിത്തരും. അവരും ഉണ്ടാകും നമ്മുടെ കൂടെ സ്റ്റേ." "അവർ എന്തിനാ.. നമുക്ക് തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.." "എല്ലാം കൂടി ഒന്നിച്ചു നടക്കില്ല. അവർക്കും കാണില്ലേ ഇതുപോലെ രാത്രി സ്റ്റൈ ഇൽ ആഗ്രഹം." " അതുവേണ്ട ടീച്ചറെ.. പ്ലീസ്.. ഒറ്റ ദിവസത്തെ കാര്യമല്ലേ ഉള്ളൂ..ഞങ്ങൾ തന്നെ ഉണ്ടാക്കി കൊള്ളാം അവർ ഫസ്റ്റ് ഇയർ അല്ലേ.. അവർക്ക് ഇനിയുമുണ്ട് ചാൻസ്. മീര ടീച്ചർ ഒന്ന് സംസാരിക്കുക പ്ലീസ്..സ്റ്റുഡന്റസ് എല്ലാവരും കെഞ്ചിയപ്പോൾ സമ്മതിച്ചു കൊടുക്കാമെന്നു അമ്മുവിന് തോന്നി. " നിങ്ങൾ പറഞ്ഞതിലും കാര്യമുണ്ട് അവർക്ക് അടുത്തകൊല്ലം ചാൻസ് ഉണ്ട്. ഞാൻ മീര ടീച്ചറോട് സംസാരിക്കാം.

പിന്നെ നിങ്ങൾക്ക് ടീച്ചേഴ്സ് ആയി ആരൊക്കെ വേണം. ലേഡി ടീച്ചർ ആയി ഞാനുണ്ടാകും. ജെൻസിന്റെ ഭാഗത്തുനിന്ന് ആരു വേണം. വിഷ്ണു സാറിനെ ആണ് ഏൽപ്പിക്കാം എന്ന് വിചാരിച്ചത്." " അയ്യോ ആ കലിപ്പനോ.. ഞങ്ങൾക്ക് വേണ്ട പ്ലീസ് ടീച്ചർ തന്നെ മതി. "എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് കേട്ട് അമ്മു ചെറുതായി ഒന്ന് പുഞ്ചിരിച്ചു. "ഇതൊക്കെ പ്രിൻസി യുടെ അറിവോടെ അല്ലാത്ത കാര്യമായതിനാൽ ജാനകി ടീച്ചറാണ് എല്ലാം തീരുമാനിക്കുന്നത്. ഞാനൊന്നു ചോദിച്ചു നോക്കട്ടെ. വലിയ ഉറപ്പു ഒന്നും പറയുന്നില്ല." "ആ കലിപ്പൻ ആണ് വരുന്നതെങ്കിൽ പിന്നെ അങ്ങോട്ടുമിങ്ങോട്ടും തിരിയാൻ പറ്റില്ല." " പഠിപ്പിക്കുന്ന സാറന്മാരെ ഇങ്ങനെയാണോ പറയുന്നത്. ഗുരുവിനെ ദൈവത്തിന് തുല്യം കാണണം എന്നല്ലേ..."അമ്മു അവരെ ശാസിച്ചു "അവരും തിരിച്ച് ഇങ്ങനെയൊക്കെ വേണ്ടേ ആ സാറിന് ഒന്ന് നോക്കിയാൽ വരെ കുറ്റം കണ്ടു പിടിക്കും. വല്ലാത്ത സാധനം ആണ് " " മ്മ്മ്.. ഓക്കേ ഓക്കേ പിന്നെ നമുക്ക് ഡ്രസ്സ് കോഡ് ഉണ്ട്. രാഹുലും ഗാങ്ങും ഇല്ലാത്തതുകൊണ്ട് തന്നെ നിങ്ങളെല്ലാം ഒറ്റക്കെട്ടാണെന്ന് എനിക്കറിയാം. 5 മിനിറ്റ് സമയം തരാം.ഏത് കളർ വേണം നിങ്ങൾ തീരുമാനിക്" അഞ്ചു മിനിറ്റിനു ശേഷം എല്ലാവരും ബ്ലാക്ക് മതിയെന്ന് തീരുമാനിച്ചു. "

ഓക്കേ എന്നാൽ ബ്ലാക്ക് മതി എല്ലാവരും പരിപാടിയുടെ അന്നുരാവിലെ ബ്ലാക്ക് ഇടണം. വൈകുന്നേരം വരെ അതായിരിക്കും വസ്ത്രം. ഫംഗ്ഷൻ സമയത്ത് പിന്നെ നിങ്ങളെല്ലാവരും പരിപാടിയുടെ ഡ്രസ്സ് ആയിരിക്കുമല്ലോ. ലീഡേഴ്സ് വേണ്ടത് ഞങ്ങൾ തീരുമാനിച്ചു അറിയിക്കാം." " അപ്പോൾ നിങ്ങൾക്ക് ആർക്കെങ്കിലും സ്റ്റേക്ക് പ്രശ്നം ഉണ്ടെങ്കിൽ ഇന്ന് എന്നോട് വന്നു പറയാം. ഇന്നിപ്പോൾ വെള്ളിയാഴ്ചയായി.നാളെയാണ് സ്റ്റേ. ഇന്ന് തന്നെ പറയണം. അപ്പോ ഓക്കേ അല്ലേ.. ഇനി എല്ലാവരും അവസാന ഘട്ട പ്രാക്ടീസിലേക്ക് പൊയ്ക്കോളൂ..." എല്ലാവരും പ്രാക്ടീസിന് പോയപ്പോൾ അമ്മുവും മാളുവും ആശിയും അമ്മുവിന്റെ അടുത്തേക്ക് വന്നു. "മാളുവിന് വരയ്ക്കാൻ ഉള്ളത് ഒക്കെ ചെയ്തോ... നിങ്ങൾക്ക് രണ്ട് പേർക്കും എന്താ ചെയ്യാനുള്ളത് എന്ന് വെച്ചാൽ ആവാം.. എനിക്ക് ക്ലാസ്സ്‌ ഉണ്ട്. ഫങ്ക്ഷന് കഴിഞ്ഞുള്ള രണ്ട് ഡേയ്‌സ് ഫസ്റ്റ് ഇയർ കാർക്ക് എക്സാം ഉണ്ട്. അത് കൊണ്ട് സ്റ്റേ യിൽ നിന്ന് അവരെ ഒഴിവാക്കാൻ സിമ്പിൾ ആണ്.നിങ്ങൾക്കുള്ള ഡ്രെസ്സിന്റെ കാര്യം നിങ്ങൾ തന്നെ തീരുമാനിക്കട്ടോ..അപ്പോൾ ബൈ..." അത് പറഞ്ഞു തിരിഞ്ഞു നടന്ന അമ്മു വീണ്ടും തിരിഞ്ഞു നിന്നു. "ആ അജുവിനെയും കൂടി വിളിച്ചോ.... മീര ടീച്ചറുടെ അടുത്ത് അവന് അത്ര പണി ഒന്നും ഇല്ല.

അവിടെ അതികം നേരം അവനെ നിർത്തണ്ട." അമ്മു പറഞ്ഞു നിർത്തിയപ്പോഴേക്കും ബാക്കി 3 പേരും ചിരി തുടങ്ങി. "എന്താ ഇത്ര കിണിക്കാൻ..."അമ്മു അവരെ നോക്കി ചുണ്ട് കൂർപ്പിച്ചു . "അല്ല അമ്മുവേ.. നിനക്ക് ഒട്ടും കുശുമ്പ് ഇല്ലല്ലേ..." "കുശുമ്പോ.. എനിക്കോ.. ഏയ്.. എനിക്കെന്തിനാ കുശുമ്പ്. അതും അവന് വേണ്ടി". അവൾ അവിടെ നിന്നെ തപ്പി കളിച്ചു. "മ്മ്... അതെ അതെ.. ടീച്ചർ ഇപ്പോൾ ക്ലാസ്സിൽ പൊയ്ക്കോ.. ക്ലാസ്സ്‌ മിസ്സാക്കേണ്ട.. "അവർ കളിയാക്കി പറഞ്ഞപ്പോൾ അമ്മു തിരിഞ്ഞു നോക്കാതെ വേഗം അവിടെ നിന്ന് പോകുന്നത് കണ്ട് അവർ വീണ്ടും ചിരിച്ചു. അമ്മു പോയതിന് ശേഷം ആഷിയും മനുവും അർജുനെ അന്വേഷിച്ചിറങ്ങി. മാളു നേരെ കമ്മിറ്റി മുറിയിലേക്ക് പോയി. പ്രിൻസിക്ക് കൊടുക്കാനായി വെച്ച അവൾ വരച്ച ചിത്രം പൂർത്തിയാക്കി കൊണ്ടിരുന്നു. പെട്ടന്ന് വാതിൽ അടയുന്ന ശബ്ദം കേട്ട് അവൾ അങ്ങോട്ടേക്ക് നോക്കി. അവിടെ ഉണ്ടായിരുന്ന ആളെ കണ്ടതും അവൾ ഞെട്ടി തരിച്ചു. "വിഷ്ണു സാർ....!!!!!!!!" ......... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story