അർജുൻ: ഭാഗം 49

arjun

രചന: കടലാസിന്റെ തൂലിക

മാളു നേരെ കമ്മിറ്റി മുറിയിലേക്ക് പോയി. പ്രിൻസിക്ക് കൊടുക്കാനായി വെച്ച അവൾ വരച്ച ചിത്രം പൂർത്തിയാക്കി കൊണ്ടിരുന്നു. പെട്ടന്ന് വാതിൽ അടയുന്ന ശബ്ദം കേട്ട് അവൾ അങ്ങോട്ടേക്ക് നോക്കി. അവിടെ ഉണ്ടായിരുന്ന ആളെ കണ്ടതും അവൾ ഞെട്ടി തരിച്ചു. "വിഷ്ണു സാർ....!!!!!!!!" "ഏയ്.. താനിങ്ങനെ ഞെട്ടേണ്ട കാര്യമില്ല." "സാർ എന്തിനാ ഇപ്പോൾ വന്നത്." " അത് പിന്നെ...എനിക്ക്" അപ്പോഴേക്കും ആരോ വാതിൽ തുറന്നു. "എടി മാളു.. "ജെസി നീട്ടി വിളിച്ചു കൊണ്ട് അകത്തേക്ക് കയറി. അപ്രതീക്ഷിതമായി വിഷ്ണു സാറിനെ കണ്ട് അവൾ ഞെട്ടി.അവളെ കണ്ടു വിഷ്ണു സാറും. "ഞാൻ എന്നാൽ പോട്ടെ.. പിന്നെ വരാം. "വിഷ്ണു സാറിനെ ദിർദിയായി. " അല്ല കാര്യം പറഞ്ഞില്ല" "ഒന്നുല്ല. നിങ്ങൾ സംസാരിക്ക്.. ഞാൻ പിന്നെ വരാം". അതും പറഞ്ഞ് വിഷ്ണു സാർ അവിടെ നിന്നും പോയി. " സാർ എന്തിനാടി വന്നത്". വിഷ്ണു സാർ അവിടുന്ന് പോയെന്ന് ഉറപ്പായപ്പോൾ ജെസ്സി മാളു വിനോട് ചോദിച്ചു. " ആ അറിയില്ല പെട്ടെന്ന് വാതിലടച്ചു. സാറിനെ എന്തോ പറയാനുണ്ട് എന്ന് തോന്നുന്നു. എന്താണ് ചോദിച്ചിട്ട് പറഞ്ഞില്ല". " ഞാൻ ഒരു സംശയം ചോദിക്കട്ടെ."

" ആ" " വിഷ്ണു സാറിനെ നിന്നെ ഇഷ്ടം ആണോ എന്നൊരു ഡൗട്ട്. അന്ന് നമ്മളെ പുറത്താക്കിയ സംഭവത്തിനുശേഷം നിന്നോട് ദേഷ്യപ്പെടാറില്ല. നിന്നോട് ചോദ്യം ചോദിക്കാറില്ല. അഥവാ എന്തെങ്കിലും ചോദിക്കേണ്ടി വന്നാലും വളരെ സിമ്പിൾ മാത്രമേ ചോദിക്കൂ. ക്ലാസ്സ് എടുക്കുമ്പോഴും ഇടക്ക് നിന്നെ നേരെ സാറിന്റെ നോട്ടം പാളി വീഴുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്." " ഞാനും പലപ്പോഴായി അത് ശ്രദ്ധിച്ചിട്ടുണ്ട്. വലിയ ഉറപ്പൊന്നും ഇല്ലാത്തത് കൊണ്ടാണ് പറയാഞ്ഞേ.." " അങ്ങനെയാണെങ്കിൽ സാർ ഇപ്പോൾ വന്നത് നിന്നെ പ്രൊപ്പോസ് ചെയ്യുവാൻ ആയിരിക്കും." " ആയിരിക്കുമോടി. മാളൂ ടെൻഷനോടെ പറഞ്ഞു." " ആവാൻ നല്ല ചാൻസ് ഉണ്ട്.എന്തായാലും നീ ടെൻഷനടിക്കേണ്ട. അത് അപ്പോഴല്ലേ..അപ്പൊ നോക്കാം. നീ വാ അമ്മുവേച്ചി വിളിക്കുന്നുണ്ട് നിന്നെ.. വളണ്ടിയേഴ്സിന്റെ പേര് എഴുതാൻ ആണെന്ന് തോന്നുന്നു." " നീയപ്പോൾ പ്രാക്ടീസിന് പോയില്ലേ.." " എനിക്ക് മടുത്തു. ഡാൻസ് പഠിച്ചതല്ലേ.. ഇനിയെന്തായാലും പിന്നെയാവട്ടെ. ഇപ്പോൾ കമ്മിറ്റി വർക്ക് ചെയ്യാം നടക്ക്." മാളുവും ജെസിയും അവിടെ നിന്ന് പോയി. ***** ആഷിയും മനുവും അജുവിനെ തിരഞ്ഞറങ്ങി ആ തിരച്ചിൽ ചെന്ന് അവസാനിച്ചത് കമ്മിറ്റി മുറിയിലായിരുന്നു. അകത്തേക്ക് നോക്കിയപ്പോൾ അജുവിന് മൊബൈലിൽ എന്തൊക്കെയോ കാണിച്ചുകൊടുക്കുന്ന മിര ടീച്ചറെ ആണ് കണ്ടത്.

ഒട്ടും താൽപര്യമില്ലാതെ ആണ് അവിടെ ഇരിക്കുന്നത് എന്ന് അജുവിന്റെ മുഖം കണ്ടാലറിയാരുന്നു. അവർ പുറത്ത് നിന്ന് അജുവിനോട് ഗോഷ്ടി കാണിച്ചു. പെട്ടന്ന് പുറത്തേക്ക് നോക്കിയ അജു അത് കണ്ടു.അവന് അവരെ കണ്ട് ആശ്വാസമായി. മീര ടീച്ചർ എന്തോ എടുക്കാനായി തിരിഞ്ഞ നേരം അവൻ അവിടെ നിന്ന് പമ്മി പുറത്തേക്കിറങ്ങി. "നീ അവരോട് പറഞ്ഞിട്ട് പുറത്തിറങ്ങിയാൽ മതിയായിരുന്നില്ലേ.. അവരെന്തു വിചാരിക്കും. "ആഷി "പിന്നേ... അവർ എന്തു വേണമെങ്കിലും വിചാരിക്കട്ടെ.. എനിക്ക് അത് ഗ്രാസ് ആണ്". "അതല്ലടാ.. കമ്മിറ്റി വർക്കിന് തന്നെ അല്ലെ നീ അങ്ങോട്ട് പോകുന്നത്. അവർ നിനക്ക് ഫോണിൽ എന്ധോക്കെയോ കാണിച്ച് തരുന്നുണ്ടല്ലോ.." "എവിടെ.. കമ്മിറ്റി വർക്ക്‌ ആയി ഒന്നും ഇല്ല. ആകെ ഒരു 2,3 ദിവസത്തെ പണിയേ ഉണ്ടായിരുന്നുള്ളു.. അത് ഒക്കെ തീർന്നിട്ടും എന്നെ ഇവിടെ പിടിച്ചു വെച്ചിരിക്കുകയാ..വെറുതെ ഓരോന്ന് പറഞ്ഞിരിക്കും. എനിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നുണ്ട്. ഇപ്പോൾ തന്നെ ടീച്ചറുടെ വീട്ടുകാരെ പിക് എനിക്ക് കാണിച്ചു തന്നിട്ട് പരിചയപ്പെടുത്തി തരലായിരുന്നു പരിപാടി.ടീച്ചർ ആയി പോയി ഇല്ലെങ്കിൽ ഉണ്ടല്ലോ.." "മ്മ്.. വിട്ട് കള.."മനു "എന്നാൽ നമുക്ക് കമ്മിറ്റി റൂമിൽ പോവാം." "അവിടെ ഉള്ള വർക്ക്‌ ഒക്കെ തീർന്നു." "അത് കുഴപ്പം ഇല്ല. എന്നാലും പോവാം"

.അജു കമ്മിറ്റി റൂമിലേക്ക് ഉള്ള വഴിയേ നടന്നു. "ഡാ മോനെ,ഇങ് പോര് അത് ലോക്ക.".മനു ചിരിച്ചു കൊണ്ട് പറഞ്ഞു. "ലോക്കോ.. ആര് ലോക്ക് ചെയ്തു.എന്തിന് ചെയ്തു." "നീ ഉദ്ദേശിക്കുന്ന ആള് അവിടെ ഇല്ല.അവൾക്ക് ക്ലാസ്സ്‌ ഉണ്ട്.അത്രേം അറിഞ്ഞാൽ മതിയോ കാമുകന്...." ആഷി അജുവിനെ കളിയാക്കി പറഞ്ഞു. "ഓ.. മതി മതി.എന്നാൽ നമുക്ക് കാന്റീനിലേക്ക് പോവാമല്ലേ.."അജു "ആ.. അത് ഒക്കെ.വിശന്നിട്ടു പാടില്ല".മനു വയറും തടവി പറഞ്ഞു. "നിന്റെ വയറ്റിലെന്താ കൊക്കപ്പുഴു ഉണ്ടോ.. "അജുവിനെ തപ്പുന്നതിനിടക്ക് നീയല്ലേ അവിടെ നിന്ന് പരിപ്പുവട കഴിച്ചത്. ആഷി അവനെ കൂർപ്പിച്ചു നോക്കി "അത് അപ്പോഴല്ലേ.. അത് ഇപ്പോൾ ആവി ആയി പോയിട്ടുണ്ടാവും".മനു "ഓഹ്.. ഇങ്ങനെ ഒരു ജന്മം."അജു അവനെ നോക്കി പറഞ്ഞത് കേട്ട് അവൻ ഒന്ന് ഇളിച്ചു കാണിച്ചു. അവന്റെ ഇളി കണ്ടപ്പോൾ അവരും അവന്റെ കൂടെ ചിരിച്ചു കൊണ്ട് കാന്റീനിലേക്ക് പോയി. ***** വളണ്ടിയർ ബാഡ്ജിൽ പേര് എഴുതുകയായിരുന്നു അമ്മുവും മാളുവും ജെസിയും.. "ഇത് എത്ര ബാഡ്ജ് ഉണ്ട്. "ജെസി "50 ബാഡ്ജ് ഉണ്ട്.അതിൽ നമ്മുടെ ക്ലാസ്സിലെ കുട്ടികളുടെ പേരും ഫുൾ ടീച്ചേഴ്സിന്റെ പേരും എഴുതിക്കോളൂ.. ബാക്കി വല്ലതും ഉണ്ടെങ്കിൽ അവിടെ വെച്ചേക്ക്.."അമ്മു "ആ.." "അതല്ലടി, മനുവിന്റെ പിന്നാലെ നടത്തം എങ്ങനെ പോകുന്നു.

. "അമ്മു ചിരിയോടെ ചോദിച്ചു. "വല്യ മാറ്റം ഒന്നും ഇല്ല. ഇപ്പോഴും ആള് മസ്സിൽ പിടിച്ചു നടക്കുകയാ.." "നിനക്ക് നാണം ആവില്ലെടി ഇങ്ങനെ നടക്കാൻ.. അവൻ ഇങ്ങോട്ട് വന്നപ്പോൾ എന്തായിരുന്നു മോൾടെ വെയ്റ്റ്.അവനോടൊന്ന് മിണ്ടുക ക്കൂടി ഇല്ല. അനുഭവിച്ചോ.." "ദേ ചേച്ചി.. കളിയാക്കണ്ടാട്ടോ..ആ വിശ്വമിത്രന്റെ തപസ് ഈ മേനക തന്നെ ഇളക്കും.പിന്നെ... ഇങ്ങനെ പിന്നാലെ നടക്കാനും ഒരു സുഖം ഒക്കെ ഉണ്ട്. അവന് ആൾറെഡി എന്നെ ഇഷ്ടമായത് കൊണ്ട് അവന് എന്നെ ഇഷ്ടമാകുമോ എന്നാ ടെൻഷനും ഇല്ല. നിങ്ങൾ ഒന്ന് സഹകരിച്ചാൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാവും." "ഞാൻ റെഡി." ജെസി അപ്പൊ തന്നെ സമ്മതിച്ചു. അവർ രണ്ടാളും കൂടെ അമ്മുവിനെ നോക്കി. "ദൈവമേ.... അനിയത്തിയുടെ പ്രേമത്തെ വളക്കാൻ സഹായിക്കുന്ന ആദ്യത്തെ ചേച്ചി ആയിരിക്കുമോ ഞാൻ.." അമ്മു മുകളിലേക്ക് നോക്കി ആത്മാഗതം പോലെ പറഞ്ഞു. "അതോർത്തു എന്റെ അമ്മുട്ടി വിഷമിക്കണ്ട. ആദ്യത്തെ ഒന്നും അല്ല,. പിന്നെ ചേച്ചിയും മോശമല്ലല്ലോ.. ചേച്ചിക്ക് അജുവേട്ടൻ ഇല്ലേ.." മാളു നാണം വരുത്തി കൊണ്ട് പറഞ്ഞു.

"അതിന് എനിക്ക് അവനെ ഇഷ്ടമാണെന്ന് ഞാൻ അവനോട് പറഞ്ഞില്ലല്ലോ... "അവളും നാണം വരുത്തി കൊണ്ട് പറഞ്ഞു. അത് കേട്ട് അവർ രണ്ടാളും ഞെട്ടി. "ദേ.. അമ്മുവേച്ചി കളിക്കല്ലേ.. ചേച്ചിക്ക് അജുവേട്ടനെ ഇഷ്ടം ആണെന്ന് ഞങ്ങൾക്ക് അറിയാലോ.. "ജെസി "അതെ.. ഇഷ്ടം ആണ്. അത് അവനും അറിയാം..പക്ഷെ ഞാൻ പറയൂല." "അതെന്താ പറയാത്തെ.." "പറയും. ഇപ്പോഴല്ല സമയം ആവുമ്പോ പറയാട്ടോ കുട്ടികളെ.."അമ്മു ജെസിയുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു "മ്മ്.. ശരി എന്നാൽ... അത് പോട്ടെ, നൈറ്റ്‌ നമ്മുടെ ഡ്രസ്സ്‌ കോഡിന്റെ കാര്യം എങ്ങനെയാ.." "നിങ്ങൾ പെയർ ആയി ഇട്ടോളൂ.. വല്ലപ്പോഴും അല്ലെ ഇങ്ങനെ അവസരം കിട്ടുന്നത്." "പെയർ ആയി എന്ന് പറയുമ്പോൾ... ഐഷുവും ആഷിയും ഉൾപ്പെടോ.. അവർ അതിന് സമ്മതിക്കോ.." %ആഷിക്ക് ആയിശുവിന്റെ പേര് പറയുമ്പോൾ ഉള്ള മാറ്റം ഞാൻ ശ്രദ്ധിച്ചതാ.. ചെറിയ ചാഞ്ചട്ടം ഒക്കെ ഉണ്ട്. പക്ഷെ ഐഷുവിന് ഈ പറയുന്നത് ഉണ്ടോ എന്ന് കണ്ടു പിടിക്കണം.എന്തായാലും അവർ ഒരുപോലോത്ത ഇടട്ടെ.. ഇടണം എന്ന് അവരോട് പറയണ്ട. ആ സമയം ആവുമ്പോൾ എങ്ങനെ എങ്കിലും ഇടീക്കാം. മാളു മനുവിന്റെ അതെ ഡ്രസ്സ്‌ ഇടാൻ നോക്കണം. ജെസിയോട് പിന്നെ പ്രത്യേകിച്ച് പറയേണ്ട ആവിശ്യം ഇല്ലല്ലോ.

."അമ്മു ജെസിയെ നോക്കി പറഞ്ഞപ്പോൾ അവൾ ഒന്ന് ഇളിച്ചു കാണിച്ചു. "അല്ല, അപ്പോൾ അജുവേട്ടനും ചേച്ചിയോ..നിങ്ങൾ സെയിം കളർ അല്ലെ ഇടുന്നത്." "അയ്യോ.. അത് പറ്റില്ല. ഞങൾ ഒരു പോലത്തെ ഇട്ടാൽ എല്ലാവരും സംശയിക്കും. അത് വേണ്ട. നിങ്ങൾ എൻജോയ് ചെയ്യ്.. ഇത് നിങ്ങളുടെ സമയം ആണ്". "മ്മ്.. അത് നമുക്ക് ആലോചിക്കാം.".മാളു "അല്ല ഐഷു എപ്പോഴാ വരുന്നത്." ജെസി സംശയം പ്രകടിപ്പിച്ചു. "ഞാൻ അവൾക്ക് വിളിച്ചിരുന്നു. നാളെ വൈകീട്ട് എല്ലാവരും സ്റ്റേക്ക് എത്തുമ്പോൾ എത്താം എന്ന് പറഞ്ഞിട്ടുണ്ട്." "ആ.. അപ്പോൾ അത് മതി." "എന്റെ പിള്ളേരെ... സംസാരിച്ചു നിൽക്കാതെ നിങ്ങൾ ഇതൊന്ന് ഇതൊന്ന് എഴുതാൻ നോക്ക്". പിന്നെയും എന്തോക്കെയോ പറയുന്നത് കേട്ടപ്പോൾ അമ്മു അവരെ ശാസിച്ചു. രണ്ട് ചീത്ത കേട്ടപ്പോൾ പിന്നെ ഒന്നും പറയാതെ അവർ എഴുത്തു തുടർന്നു. **** നമ്മുക്കെല്ലാവര്ക്കും ഓണത്തിന് സാരി ഉടുക്കാമല്ലേ.. ക്ലാസ്സ്‌ മുഴുവൻ വട്ടത്തിൽ ഇരുന്നുള്ള ഓണ പരിപാടിയുടെ ഡിസ്കഷന് ഇടയിൽ ഈ അഭിപ്രായം ഉയർന്നു കേട്ടു. "ആ.. എല്ലാവരും സെയിം കളർ ബ്ലൗസ് കൂടി ഇട്ടാൽ പൊളി ആവും."ടീച്ചർ എന്തു പറയുന്നു. "ആ.. നിങ്ങളുടെ ഇഷ്ടം. നിങ്ങൾ ഇവിടുത്തെ ഫൈനൽ ഇയർ അല്ലെ.. ഒക്കെ നിങ്ങൾക്ക് തന്നെ വിട്ട് തന്നിരിക്കുന്നു."

"അതല്ല പറഞ്ഞത്, ടീച്ചർ ഇപ്പോൾ സാരി ഉടുക്കാറില്ല. ചുരിദാർ മാത്രമല്ലേ ഉടുക്കാറുള്ളു.. ഓണത്തിന് സാരി ഇടില്ലേ.." "ഏയ്..അത് പറ്റില്ല" "അതെന്താ... ഓണത്തിന് അല്ലെ.. സ്റ്റുഡന്റസ് ഫുൾ സാരി ഉടുക്കുമ്പോൾ ടീച്ചർ ഉടുക്കാതിരുന്നാൽ എങ്ങനെ ആണ്. ടീച്ചർ ഉടുക്കണം.. പ്ലീസ്.." എല്ലാവരും നിർബന്ധിച്ചപ്പോൾ അവളുടെ നോട്ടം അജുവിന്റെ നേരെ വീണു. അത് അറിഞ്ഞെന്ന വണ്ണം അവൻ അവിടെ നിന്ന് എഴുന്നേറ്റ് പോയി. "അത് പിന്നെ... ഞാൻ... ആലോചിക്കാം." "ആലോചിക്കാം എന്നല്ല ഉറപ്പാണ്.അല്ലെ.. ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചർ ആണെന്ന് ആണ് ഞങ്ങൾ വിചാരിച്ചത്." "മ്മ്.. ഓക്കേ." എല്ലാവരുടെയും ശ്രദ്ധ മാറി എന്ന് ഉറപ്പായപ്പോൾ അവൾ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി.അജുവിനെ ചുറ്റും നോക്കിയപ്പോൾ അവൻ ഒറ്റക്ക് ഇരിക്കുന്നത് കണ്ടു. "അതെയ്.. "അവൾ അവന്റെ അടുത്ത് ചെന്നു വിളിച്ചു. "മ്മ്.. എന്താ. "അവൻ ഗൗരവത്തോടെ ചോദിച്ചു. "അത്... പിന്നെ.. സാരി..ഞാൻ സെലബ്രേഷന് സാരി ഉടുത്തോട്ടെ.." "വേണ്ട" "എന്നാലും..." വേണ്ടന്നല്ലേ പറഞ്ഞത്.അവൻ ഗൗരവത്തോടെ പറഞ്ഞപ്പോൾ ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അവൾക്ക് മനസ്സിലായി. 'ഹും.. അല്ലെങ്കിലും അവനോടൊക്കെ ആര് ചോദിക്കുന്നു. അവനെന്റെ ആരാ...

ഞാനല്ലേ അവന്റെ ടീച്ചർ'. അമ്മു പതിയെ പറഞ്ഞു തിരിഞ്ഞു നടന്നു. "ഒന്ന് നിന്നെ.."എന്തോ പിറുപിറുത്ത് പോകുന്ന അമ്മുവിനെ അവൻ പിന്നിൽ നിന്ന് വിളിച്ചു. "നീ സാരി എടുത്തോളു.. സെലിബ്രേഷന് മാത്രം അല്ല, ബര്ത്ഡേ ഫങ്ക്ഷനും എടുത്തോളു.. നിന്റെ ഒരു ആഗ്രഹത്തിനും ഞാൻ എതിര് നിൽക്കില്ല. നിനക്ക് നല്ലതിന് വേണ്ടിയാ സാരി ഉടുക്കണ്ട എന്ന് പറഞ്ഞത്. കോളേജിൽ അത് അത്ര നല്ലത് അല്ല.. പിന്നെ ഈ ഫങ്ക്ഷൻസിന് എടുത്തോളു... അതിന് പിണങ്ങേണ്ടട്ടോ എന്റെ അമ്മുട്ടി. "അവളുടെ കവിളിൽ തട്ടി അവൻ പറഞ്ഞപ്പോൾ അവൾ നിറ കണ്ണുകളോടെ അവനെ നോക്കി. "അയ്യേ കരയുവാനോ..ഈ അമ്മുട്ടി എന്തു പറഞ്ഞാലും കരയുമല്ലോ.. നിനക്ക് ഫീൽ ആയോ.. വേണമെങ്കിൽ എന്നെ തല്ലിക്കോ.." അവൻ അവന്റെ മുഖം അവളുടെ നേരെ നീട്ടി. ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി അവൾ അവന്റെ കവിളിൽ ഉമ്മ വെച് ഓടി. അപ്രതീക്ഷിതമായി കിട്ടിയ ഉമ്മയിൽ അജു ഷോക്ക് ആയി.അത് പതിയെ ചെറിയ പുഞ്ചിരിയിലേക്ക് വഴി മാറി........ തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story