അർജുൻ: ഭാഗം 5

arjun

രചന: കടലാസിന്റെ തൂലിക

(പൂജ ) അങ്ങനെ എന്റെ ക്ലാസ്സിലേക്ക് ആദ്യ ചുവട് വെപ്പ്. ആദ്യായിട്ടാണ് കോളേജിലെ കുട്ടികളെ പഠിപ്പിക്കുന്നത്. ട്രെയിനിങ്ങും ട്യൂഷനും ഒക്കെ ആയി കുട്ടികളെ ഓ പഠിപ്പിച്ചിട്ടുണ്ട് എങ്കിലും ഇതുപോലെ ആദ്യായിട്ട.ദൈവമേ... മിന്നിച്ചേക്കണേ... "ഹലോ ഫ്രെണ്ട്സ്, എന്റെ പേര് പൂജ. ഞാനാണ് നിങ്ങളുടെ പുതിയ ക്ലാസ്സ്‌ ടീച്ചർ. " "അതിനിപ്പോൾ ഞങ്ങൾ എന്തു വേണം . "കൂട്ടത്തിൽ ഒരുത്തന്റെ കമന്റ്‌ "നിങ്ങളൊന്നും വേണ്ട. ആദ്യം നമുക്കൊന്ന് പരിചയപ്പെടാം. " അങ്ങനെ പരിചയപ്പെടലൊക്കെ കഴിഞ്ഞു. ആ കമന്റ്‌ പറഞ്ഞ കുട്ടിയുടെ പേര് രാഹുൽ "അപ്പോൾ രാഹുൽ, നിങ്ങളുടെ ഇടയിലേക്ക് ഒരു പുതിയ കുട്ടി ഫ്രണ്ട് ആവാൻ വന്നാൽ നിങ്ങൾ എന്ത് ചെയ്യും. " "ഒരേ വേവ് ലെങ്ത് ആണെങ്കിൽ കൂടെ കൂട്ടും. അല്ലെങ്കിൽ പോട്ടെന്നു വെക്കും " "ഞാനും നിങ്ങളുടെ വേവ് ലെങ്ത് ആവാൻ ശ്രമിക്കാം. സൊ ബി ഫ്രെണ്ട്സ് " എന്നും പറഞാൻ അവന് നേരെ കൈ നീട്ടി. ഒന്ന് alojichathin ശേഷഎം അവൻ കൈ തന്നു. എന്നിട്ട് ചിരിച്ചു. "സൊ ഫ്രെണ്ട്സ്, ഇന്ന് മുതൽ നമ്മളെല്ലാവരും ഒറ്റ കേട്ടാണ്. പ്രത്യേകിച്ച് ഞാനുള്ളപ്പോൾ. ഓക്കേ. ഇന്നെന്തായാലും ഇനി ക്ലാസ്സ്‌ എടുക്കുന്നില്ല. നാളെയാവട്ടെ. " എല്ലാവരും ഓരോന്ന് സംസാരിച്ചൊക്കെ ഇരുന്നു. അപ്പോഴാണ് നമ്മുടെ കലിപ്പനെ ഓർമ വന്നത്. അവനും ഇല്ല. അവന്റെ ഗാങ്ങും ഇല്ല.

ശേ, അവനെ ഞെട്ടിക്കാൻ പറ്റിയില്ല .എന്നാലും എവിടെ പോയി. ക്ലാസ്സിന് പുറത്തേക് നോക്കിയപ്പോൾ അവർ നാല് പേരും വാകമറച്ചുവട്ടിൽ ഇരിക്കുന്നു. എന്താണാവോ അവന്റെ പേര്.? എന്തെങ്കിലും ആവട്ടെ. എന്തായാലും നാളെ പണി കൊടുക്കാം **** (ഒരാഴ്ചയ്ക് ശേഷം ) ഒരാഴ്ചയായി ഞാനിവിടെ വന്നിട്ട്. എല്ലാ കുട്ടികളെയും ഫ്രണ്ട് ആക്കി മാറ്റി. തല്ലുകൊള്ളി പിള്ളേർ വരെ എന്നോട് കത്തിയടിച്ച് നിൽക്കുന്നത് കണ്ട് ടീച്ചേഴ്സ് ഒക്കെ അത്ഭുതമായിരുന്നു. മായമിസ്സുമായി മാത്രമുണ്ടായിരുന്ന കമ്പനി, ഇപ്പോൾ എല്ലാവരിലേക്കുക്കുമായി. ഭാമയും വിഷ്ണു സാറും ഇന്ദ്രൻ സാറും സൂരജ് സാറും ഒക്കെ ആയി നല്ല സൗഹൃദം സ്ഥാപിച്ചു. ഇതിനിടയ്ക്ക് ഇടയ്ക്കിടെ മീര ടീച്ചർ ഏതോ അർജുനെ പറ്റി പറയുന്നുണ്ടായിരുന്നു. അയാളുടെ വലിയ ഫാനാണ്. എന്തെങ്കിലുമാവട്ടെ പിന്നെ ഇതുവരെ നമ്മുടെ കലിപ്പനും ഫ്രണ്ട്സും ക്ലാസിൽ കയറിയിട്ടില്ല.ഞെട്ടിക്കും എന്ന് വിചാരിച്ച ഞാൻ ശശി ആയി. അവനെ അവിടെയും ഇവിടെയും ഒക്കെ വെച്ച് കാണുമെങ്കിലും അവൻ എന്നെ കാണാറില്ല.കാണാനുള്ള അവസരം ഉണ്ടാകാറില്ല എന്ന് പറയുന്നതാകും ശരി.

സൂരജ് സാറിന് എന്നോടുള്ള പെരുമാറ്റത്തിൽ എന്തോ വ്യത്യാസം എനിക്ക് തോന്നി. എന്റെ തോന്നലാകാം. പിന്നെ കസിൻ അപർണ ഈ കോളേജിലേക്ക് വരുന്നുണ്ട്. അപ്പോൾ ഞങ്ങൾ രണ്ടാളും കൂടി ഹോസ്പിറ്റലിൽ പോകാനാണ് പ്ലാൻ. അവൾ എന്റെ ക്ലാസ്സിലേക്കാണ്. ഇപ്പോൾ എനിക്ക് ക്ലാസ്സ് ഉണ്ട് എന്തെങ്കിലും കണ്ടാൽ മതിയായിരുന്നു. (അർജുൻ ) ഒരാഴ്ചയായി അവളെ കണ്ടിട്ട്. ഈ കോളേജിൽ തപ്പാത്ത സ്ഥലങ്ങൾ ഇല്ല. അവൾ ഇനി വല്ല മായാവി ആയിരിക്കുമോ. ഒരുപാട് കുട്ടികളോട് ചോദിച്ചിട്ടും പൂജ എന്ന സ്റ്റുഡന്റ് ആർക്കും അറിയില്ല. എനിക്ക് എന്തോ ഭ്രാന്തു പിടിച്ച അവസ്ഥ. ഊണിലും ഉറക്കത്തിലും എല്ലാം അവളുടെ കരഞ്ഞ കണ്ണുകൊണ്ടുള്ള നോട്ടം ആണ്. ഒരു കാര്യവും ശ്രദ്ധിക്കാൻ പറ്റുന്നില്ല. അപ്പോൾ എനിക്ക് മനസ്സിലായി എനിക്ക് അവളെ എത്രത്തോളം ഇഷ്ടമാണ് എന്ന്. കുറെയായി ക്ലാസിൽ കയറിട്ട്. കയറിയിട്ടില്ല എന്ന് പറയാൻ പറ്റില്ല. അറ്റൻഡൻസ് കിട്ടാൻ കയറും. കൂടിപ്പോയാൽ 3 പീരിയഡ് ഇരിക്കും. അതിൽ കൂടുതൽ ഇരുന്നിട്ടില്ല. അവളെ തപ്പി ഇറങ്ങൽ ആണ് പരിപാടി. ഞാൻ ഇരിക്കാത്ത കാരണം അവന്മാരും ഇരിക്കാറില്ല.

ഞാൻ ക്ലാസ്സിൽ ഇരുന്നോളാൻ പറഞ്ഞിട്ടും അവർ എന്റെ കൂടെ വരും.മനുവിന് മാത്രമാണ് അത് കൊണ്ട് ഉപകാരം ഉണ്ടായത്. അവന് കുറെ കുട്ടികളെ ചുളിവിൽ നോക്കാൻ പറ്റി. ഇപ്പൊ ഞങ്ങൾ ഡിഗ്രി ബ്ലോക്കിൽ സ്ഥിരം കസ്റ്റമർ ആണ്. അവിടുത്തെ ഒട്ടുമിക്ക കുട്ടികൾക്കും ഇപ്പോൾ ഞങ്ങളെ അറിയാം. എന്നിട്ടും അവളെ മാത്രം കണ്ടില്ല. ക്ലാസിൽ വന്ന പുതിയ ടീച്ചറെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്. അധികം പ്രായം ഇല്ല, സുന്ദരി, നന്നായി പഠിക്കും അങ്ങനെ കുറെയേറെ കാര്യങ്ങൾ. ടീച്ചറുടെ ക്ലാസ്സിൽ ഇതുവരെ കയറിയിട്ടില്ല എന്താണ് പ്രശ്നമെന്ന് മറ്റു ടീച്ചേർസ് ചോദിക്കുന്നുണ്ട്. എല്ലാവരോടും കമ്പനി ആണെങ്കിലും ആരോടും ഒന്നും പറഞ്ഞിട്ടില്ല. പെട്ടെന്നാണ് ആ കാഴ്ച ഞാൻ കണ്ടത് അവൾ എന്റെ നേരേ വരുന്നു. സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നിപ്പോയി.ഓടിപ്പോയി കെട്ടിപിടിച് ഒരു ഉമ്മ കൊടുക്കണം. അല്ലെങ്കിൽ വേണ്ട .ശരിയാവില്ല. ഓരോന്ന് പറഞ്ഞു ഞാൻ മനസ്സിനെ കണ്ട്രോൾ ചെയ്തു. ഇന്ന് ഞാനെന്റെ ഇഷ്ടം എന്തായാലും അവളോട് തുറന്ന് പറയും.... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story