അർജുൻ: ഭാഗം 50

arjun

രചന: കടലാസിന്റെ തൂലിക

 "ആകെ രണ്ടുമൂന്നു ജോഡി ഡ്രസ്സ് മതി എന്ന് ഞാൻ പറഞ്ഞതല്ലേ.. നീ എന്തിനാ ഇത് മുഴുവൻ കുത്തി കയറ്റി ബാഗിൽ നിറക്കുന്നത്." ഏതൊക്കെയോ ഡ്രെസ്സുകൾ ബാഗിൽ എടുത്ത് വെക്കുന്ന മാളുവിനെ നോക്കി അമ്മു പറഞ്ഞു. "ഇത് ആവിശ്യത്തിനെ ഉള്ളു ചേച്ചി". "വെറും രണ്ട് ദിവസത്തെ സ്റ്റേയ്ക്ക് ആണോ ഇത്രേം ഡ്രെസ്സുകൾ. ചിലപ്പോൾ സ്റ്റെ ഒരു ദിവസമേ ഉണ്ടാവുകയുള്ളു.. ഫങ്ക്ഷന് കഴിഞ്ഞു രാത്രി തന്നെ ചിലപ്പോൾ നമ്മൾ മടങ്ങും." "അതൊന്നും സാരമില്ല ചേച്ചി.. നീയിങ്ങു വന്നെടി ചേച്ചി,ഇപ്പോൾ തന്നെ നേരം വൈകി."മാളു ദിർഥി കൂട്ടിയപ്പോൾ അമ്മു ചിരിച്ചു കൊണ്ട് ഹോസ്റ്റലിൽ നിന്നിറങ്ങി. *** അവർ കോളേജിൽ എത്തിയപ്പോൾ ഒട്ടുമിക്ക ആളുകളും എത്തിയിട്ടുണ്ടായിരുന്നു.അമ്മുവിന്റെ കണ്ണുകൾ അപ്പോഴും ആർക്കോ വേണ്ടി തിരയുകയായിരുന്നു. "ആരെയോ കാര്യമായി നോക്കുന്നുണ്ടല്ലോ.. "മാളു അമ്മുവിനെ ആക്കി ചോദിച്ചു. "ഞാനോ... ഏയ് എല്ലാവരും എത്തിയോ എന്ന് നോക്കിയതാ.." "ആഹാ.. ഈ എല്ലാവരുടെയും കൂട്ടത്തിൽ ആ നിൽക്കുന്ന ആള് ഉണ്ടോന്ന് നോക്കിയേ.." അജു ഫോണിൽ സംസാരിക്കുന്നത് ചൂണ്ടി മാളു പറഞ്ഞപ്പോൾ അവൾ നാണിച്ചു തല താഴ്ത്തി. പെട്ടന്ന് തന്നെ അവൾ തല ഉയർത്തി. "എല്ലാവരും ഇവിടെ വാ.."അമ്മു ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരും അവളുടെ അടുത്തേക്ക് വന്നു.

"ഇവിടെ ഒന്നും സെറ്റ് ആയിട്ടില്ല.നിങ്ങൾ വേണം എല്ലാം സെറ്റക്കാൻ.നിങ്ങൾക്ക് ആകെ 2 റൂം ആണ് അനുവദിച്ചിട്ടുള്ളത്.ബോയ്സിന് ഒരെണ്ണവും ഗേൾസിന് ഒരെണ്ണവും.പിന്നെ ഒരു റൂം നമുക്ക് കിച്ചൺ ആയി യൂസ് ചെയ്യാം.തത്കാലം നിങ്ങളുടെ ലാഗേജ് ഒരു സ്ഥലത്ത് കൊണ്ട് പോയി വെക്ക്.ഈ 2 ദിവസത്തെ കാര്യം ആണെങ്കിലും ഗ്രൂപ്പ്‌ തിരിക്കണം.3 ഗ്രൂപ്പ്‌ ആണ് മെയിൻ ആയിട്ട് വേണ്ടത്.ക്ലീനിങ് ന് ഒരു ഗ്രൂപ്പ്‌,കിച്ചൺ,പിന്നെ പ്രോഗ്രാം..3 ഗ്രൂപ്പിലും 10 ആള് വെച് നിങ്ങൾ ഗ്രൂപ്പ്‌ ഫോം ചെയ്തോളു.. ഒരു ഗ്രൂപ്പിൽ രാഹുലിന് പകരം ഐഷു ആണെന്ന് മാത്രം.കിച്ചണിനും ക്ലീനിങ്നും കുറച്ചു പേര് മാറി മാറി നിന്നാൽ മതിയാകും. എല്ലാവരും മെയിൻ ആയിട്ട് അലങ്കരിക്കാൻ ആണ് പോവേണ്ടത്.ഈ ഗ്രൂപ്പ്‌ ഓരോ നേരവും ഡ്യൂട്ടി ചേഞ്ച്‌ ആവണം. അതായത് ഫസ്റ്റ് ഗ്രൂപ്പ്‌ ക്ലീനിങ് ആയിരുന്നു രാവിലെ എങ്കിൽ ഉച്ചക്ക് ഫുഡ്‌ ആണ്.അങ്ങനെ അങ്ങനെ.. എല്ലാവർക്കും മനസ്സിലായി എന്ന് വിചാരിക്കുന്നു. ഇനി നിങ്ങൾ ഗ്രൂപ്പ്‌ ഫോം ചെയ്‌തോളു..പിന്നെ ഇപ്പോൾ എല്ലാവരും കൂടി ക്ലീൻ ചെയ്യണം ട്ടോ.. അതിന് ശേഷം റൂം സെറ്റ് ചെയ്തിട്ട് ബാക്കി കാര്യങ്ങൾ. ഓക്കേ."

അമ്മു പറഞ്ഞത് കേട്ട് എല്ലാവരും ഗ്രൂപ്പ്‌ സെറ്റ് ചെയ്യാൻ തുടങ്ങി. "ഇന്ന് കഞ്ഞി പോരെ മക്കളെ... "അമ്മുവിന്റെ ചോദ്യം കേട്ട് എല്ലാവരും ചിരിച്ചു. "കഞ്ഞി എങ്കിൽ കഞ്ഞി. എല്ലാവരും കൂടി ഒന്നിച്ചുണ്ടാക്കി ഒന്നിച്ചു തിന്നുന്ന കഞ്ഞി പോലും ബിരിയാണിക്ക് തുല്യവാ.." അവരുടെ വാക്കുകളിൽ നിന്ന് ഈ സ്റ്റെ അവർക്ക് എത്രത്തോളം വില പെട്ടതാണെന്ന് അമ്മുവിന് മനസ്സിലായി... അങ്ങനെ എല്ലാവരും കൂടി ഒന്നിച്ചു പിജി ബ്ലോക്ക്‌ ക്ലീൻ ചെയ്തു.അവർക്ക് വേണ്ട മുറികളും അടുക്കളയും എല്ലാം സെറ്റ് ചെയ്തിട്ടും ഐഷു വന്നിട്ടുണ്ടായിരുന്നില്ല. ആഷിയുടെ കണ്ണുകൾ ഇടക്കിടക്ക് ഗേറ്റിലേക്ക് നീളുന്നതും അവനിൽ ദേഷ്യം ഉടലെടുക്കുന്നന്തും മാളു കണ്ടു. "ഐഷു വരില്ലേ ചേച്ചി... "ആശിയെ നോക്കി കൊണ്ട് തന്നെ മാളു ചോദിച്ചു.അവരുടെ സംസാരം കേട്ടപ്പോൾ അവൻ അങ്ങോട്ട് കാത് കൂർപ്പിച്ചു. "വരും.. കുറച്ചു കഴിയും ചിലപ്പോൾ..."അത് കേട്ടപ്പോൾ അവന് വീണ്ടും ദേഷ്യം കയറാൻ തുടങ്ങി. "നമ്മൾ എന്തായാലും ഒരു ഗ്രൂപ്പ്‌ ആയിരിക്കും.നമുക്ക് ആദ്യം കിച്ചണിലോട്ട് കയറാമല്ലേ..അതാവുമ്പോൾ കഞ്ഞിയും ചമ്മന്തിയും വെച്ചാൽ മതിയല്ലോ.."

മാളു എല്ലാവരോടും ആയി ചോദിച്ചു. "അതിന് ആ പെണ്ണ് എഴുന്നലള്ളണ്ടെ.."ആഷി ദേഷ്യത്തോടെ പറഞ്ഞു. "ഏത് പെണ്ണ്."മനുവിന് ഒന്നും മനസ്സിലായില്ല. "അവൾ തന്നെ.ആയിഷ ."ആഷി അവരെ നോക്കാതെ പറഞ്ഞു. അത് കണ്ട് എല്ലാവരും അടക്കി ചിരിച്ചു. "അവൾ വന്നാൽ തന്നെ അവൾക്ക് അതികം പണി ഒന്നും ചെയ്യാൻ പറ്റില്ല.വലത്തേ കയ്യിലെ ബന്റെജ് മാറ്റിയിട്ടില്ല.നാളെ മാറ്റുള്ളൂ.." "അയ്യോ.. അപ്പോൾ അവൾ വരില്ലേ.." ആഷി "എന്താ ആഷി അവൾ വന്നില്ലെങ്കിൽ".അജു "ഏയ്.. ഒന്നുമില്ല.. വെറുതെ.. വെറുതെ ചോദിച്ചതാ.." മ്മ്മ്മ്മ്.... എല്ലാവരും ഒരുമിച്ചു മൂളി "ആ.. അവൾ വന്നല്ലോ "ഓട്ടോയിൽ വന്നിറങ്ങുന്ന ഐഷുവിനെ നോക്കി അമ്മു പറഞ്ഞു. അവർ ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കുമ്പോഴേക്കും ആഷി ഓടി അവളുടെ അടുത്തേക്ക് ചെന്നു. അവൾ പൈസ കൊടുത്തു തിരിഞ്ഞപ്പോൾ തൊട്ട് മുമ്പിൽ ആഷി. "എന്താ."അവൾ ഒറ്റ പിരിയൻ പൊക്കി. "എവിടെ ആയിരുന്നഡി ഇത്ര നേരം. "ആഷിയുടെ കലിപ്പ് വിട്ട് മാറിയില്ല. "അറിഞ്ഞിട്ട് തനിക്ക് എന്തിനാ.." "പുഴുങ്ങി തിന്നാൻ.. വേഗം പറയഡി.." "ആഹാ.. അങ്ങനെ ആണോ അപ്പോൾ ഒട്ടും പറയുന്നില്ല." അവൾ ബാഗും എടുത്ത് അവരുടെ അടുത്തേക്ക് പോയി. "ജെസിചേച്ചി ..." അവൾ ഓടി ചെന്നു അവളെ കെട്ടിപിടിച്ചു.അത് കഴിഞ്ഞു മാളുവിനെയും അമ്മുവിനെയും.അവരോട് പിന്നെ ഓരോ കാര്യങ്ങൾ ഒക്കെ പറയാൻ തുടങ്ങി.

അതെല്ലാം കൗതുത്തോടെ നോക്കി കാണുവായിരുന്നു ആഷി.പെട്ടന്ന് അവന്റെ തോളിൽ ആരോ തട്ടി. "നീ ഈ ലോകത്ത് ഒന്നും അല്ലെ.. എത്ര നേരമായി വിളിക്കുന്നു."അജു. "അത് പിന്നെ ഞാൻ..." "മ്മ് മ്മ് സാരമില്ല.ചേമ്പ് ഒക്കെ വന്നിട്ടുണ്ട്.വാ ഇറക്കം." അവർ സാധങ്ങൾ എല്ലാം ഇറക്കുന്നത് കണ്ട് ഐഷു അങ്ങോട്ട് ചെന്നു. "ഏയ്.. മസിൽ മാൻ.. "അവൾ ഉറക്കെ വിളിച്ചു.ആഷി ചുറ്റും നോക്കി. "എടൊ തന്നെ തന്നെ.താൻ ആരെ കാണിക്കനാ ഈ മസിൽ ഒക്കെ വെച്ച് നടക്കുന്നത്.ഷാരുഖൻ ആണെന്ന വിചാരം.മേലനങ്ങി പണി എടുക്കടോ കുരങ്ങാ.. "അവൾ ആശിയെ നോക്കി പുച്ഛിച്ചു. "ഡീ... "അവന്റെ വിളി വന്നതും അവൾ അവിടെ നിന്ന് ഓടി രക്ഷപെട്ടു.അത് കണ്ട് അവനൊന്നു ചിരിച്ചു വീണ്ടും പണി തുടർന്നു. **** "ഹോ.. ഈ കോളേജിൽ ഇത്രേം ചവർ ഉണ്ടായിരുന്നോ.. വൃത്തിയാക്കി വൃത്തിയാക്കി മനുഷ്യന്റെ നടു ഒടിഞ്ഞു. "മാളു തണ്ടലിൽ കൈ വെച്ച് അവശതയോടെ ഇരുന്നു. "അപ്പൊ ഞാനോ.. നീ ആ ഗ്രൗണ്ടിലെ ചവർ ഒന്ന് അടിച്ചു വാരിയതല്ലേ ഉള്ളു.. ഞാൻ ഈ രണ്ടു ക്ലാസ്സ്‌ റൂമും കിച്ചനും ഒക്കെ തുടച്ചു.ബെഞ്ചോക്കെ പിടിച്ചിട്ട് ക്ലാസ്സ്‌ അറേഞ്ച് ചെയ്തു. ഇനി എനിക്ക് ഒന്നിനും പറ്റില്ല...."ജെസിയും അവളുടെ അടുത്ത് വന്നിരുന്നു. "അറേഞ്ച് ചെയ്യാൻ നീ മാത്രമല്ല വേറെ കുറച്ചു കുട്ടികളും ഉണ്ടായിരുന്നില്ലേ നിന്റെ കൂടെ."

"ആഹാ അങ്ങനെയാണെങ്കിൽ ഗ്രൗണ്ട് അടിച്ചു വരാൻ നീ മാത്രമല്ലല്ലോ വേറെയും കുട്ടികൾ ഉണ്ടായല്ലോ.." " അതും ശരിയാ..വീട്ടിലെ പണിയെടുക്കണം ആയിരുന്നു.. എന്നാൽ ഇത്രക്ക് ഒന്നും തോന്നില്ല." മാളു ആ പറഞ്ഞതിനോട് ജെസ്സിയും ശരിവെച്ചു. "നിങ്ങൾ ഇങ്ങനെ ഇരുന്നാൽ എങ്ങനെയാ.. കഞ്ഞിയും പയറും ചമ്മന്തിയും ഒക്കെ ഉണ്ടാക്കണ്ടേ.." """ഞങ്ങളോ.."" അവർ ഒരുമിച്ചു ചോദിച്ചു. "നിങ്ങൾ അല്ലെ പറഞ്ഞത് ഇന്നത്തെ കിച്ചൻ ഡ്യൂട്ടി ഏറ്റെടുക്കാമെന്ന്." " അത് ശരിയാ പക്ഷേ ഞങ്ങൾ ഇപ്പോൾ തന്നെ ഡയേഡ് ആയി. ഇനി രാത്രി ഉണ്ടാക്കാം." " അയ്യോ അതൊന്നും പറ്റില്ല ഇപ്പോൾ ഉണ്ടാക്കണം ഇപ്പോൾ തന്നെ ആറു മണിയായി. ഇപ്പോൾ വല്ലതും ഉണ്ടാക്കിയാലേ രാത്രി എട്ടര ആവുമ്പോഴേക്കും എല്ലാവർക്കും വല്ലതും കഴിക്കാൻ പറ്റുള്ളൂ. ആദ്യം നിങ്ങൾ പോയാൽ തേങ്ങ ചിരവ." അമ്മു പറയുന്നത് കേട്ട് അവർ അവർ പരസ്പരം നോക്കി ഒരു വരണ്ട ചിരി കൈമാറി. " ഹലോ മക്കൾസ്... എന്താ ഇവിടെ പരിപാടി". അപ്പോഴേക്കും ഐഷു എവിടുന്നോ എത്തി കൊണ്ട് ചോദിച്ചു. " ആ നിന്നെ കാത്തിരിക്കുകയായിരുന്നു ഞാൻ.. നീ വന്നപ്പോൾ തൊട്ടു ഒരു പണിയും ചെയ്തില്ലല്ലോ വേഗം പോയി രണ്ട് തേങ്ങ ചെയ്തത്." മാളു ഐശുവിനെ നോക്കി പറഞ്ഞു.

" അവൾ എങ്ങനെ തേങ്ങ ചിറകും.അവളുടെ കയ്യിൽ ബാൻഡേജ് ഇട്ടിരിക്കുവല്ലേ.. കൈ അനക്കരുത് എന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളത്.എന്നാൽ നാളെ പോയി ബാൻഡെജ് എടുക്കാം." " അയ്യോ അപ്പോൾ ഈ പണി ഞങ്ങൾ മാത്രം ചെയ്യണോ.." " വേണമല്ലോ..എന്നാൽ വേഗം ആയിക്കോട്ടെ."അവർ വീണ്ടും പരസ്പരം നോക്കി. " അല്ല അമ്മുവേച്ചിയെ.. ചേച്ചിക്ക് പാചകം ഒക്കെ അറിയുമോ." " വല്യ കാര്യമായിട്ട് ഒന്നും പറയില്ല പിന്നെ നമ്മുടെ യൂട്യൂബ് ചേച്ചി ഉണ്ടല്ലോ". " എന്റെ ദൈവമേ അറിയില്ലേ... ഇനി പട്ടിണി ആവോ...വീട്ടിൽ തന്നെ ഇരുന്നാൽ മതിയായിരുന്നു."ജെസ്സി മൂക്കു തുടച്ചു. " പാചകത്തിന് കാര്യമാലോജിച് നിങ്ങൾ വിഷമിക്കേണ്ട. എനിക്ക് എല്ലാം അറിയാം. ഐഷു. " നിനക്കൊക്കെ അറിയാമോ". അമ്മുവിന് അത്ഭുതം. "പിന്നെ ഞാൻ എല്ലാം പഠിച്ചിട്ടുണ്ട്.അവിടെ അങ്ങനെയാ എല്ലാം പഠിപ്പിക്കും " "എവിടെ "ജെസി ഒന്നും മനസ്സിലാവാതെ ചോദിച്ചു. " അതൊക്കെയുണ്ട് എന്തായാലും നിങ്ങൾ തേങ്ങ ചിരവ.അരി അടുപ്പത്ത് ഇടുമ്പോഴേക്കും ഞാൻ വരാം".ഐഷു അവിടെനിന്ന് ഇറങ്ങിയതിനു പിന്നാലെ വേറെ രണ്ട് കുട്ടികൾ അവരെ സഹായിക്കാനായി വന്നു . "ആഹാ ഇപ്പോൾ ഇവരും കൂടി വന്നല്ലോ നിങ്ങൾ എല്ലാരും കൂടി തേങ്ങ ചിരവ്. ഉള്ളിയും അരിഞ്ഞു വെക്ക്.അപ്പോഴേക്കും ഞാനും വരാം പോയി വരാട്ടോ". അമ്മു അത് പറഞ്ഞ് പെട്ടെന്ന് എസ്കേപ് ആയി. *** "ഇയാൾ അപ്പോൾ ശരിക്കും കുരങ്ങൻ ആണല്ലേ.. "മരത്തിനു മുകളിൽ നിൽക്കുന്ന ആഷിയോട് ഐഷു ചോദിച്ചു.

"ഡി.. എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കണ്ട നീ.. ഞാൻ ട്യൂബ് ബൾബ് ഇടാൻ കയറിയതാ.." "ഈ മരത്തിന്റെ മണ്ടയിലാണോ ബൾബ് ഇടുന്നെ.." "ഇവിടെ ഇട്ടാൽ എല്ലായിടതേക്കും പ്രകാശം എത്തും. ഇത് പോലും അറിയാതെ നീ എങ്ങനെയാ പിജി വരെ എത്തിയത്. "ആഷി "ആ... ആർക്കറിയാം. അവർ എന്തു കണ്ടിട്ടാ എന്നെ ജയിപ്പിക്കുന്നതെന്ന് എനിക്ക് പോലും അറിയില്ല." "ആഹാ.. ബെസ്റ്റ്.ഞാൻ ആരോടാ ഈ ചോദിച്ചത് .അത് പോട്ടെ..എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്".ആഷി മരത്തിൽ നിന്ന് ചാടി "വെറുതെ.. എല്ലാം ഒന്ന് കാണാൻ." "ഓഹ്.. അങ്ങനെ.നിന്റെ കൈ ഇപ്പോൾ എങ്ങനെ ഉണ്ട്." "ആ... കുഴപ്പം ഇല്ല.നാളെ രാവിലെ ബന്റെജ് മാറ്റാം." "വേദന മാറിയിട്ടില്ലെങ്കിൽ മാറ്റാണ്ടാട്ടോ.."ആഷി വളരെ ആർദ്രമായി പറഞ്ഞു. "ഏയ്.. വേദന ഒന്നും ഇല്ല മാഷേ.. ഞാൻ ഇതൊക്കെ എപ്പോഴേ മറ്റേണ്ടത്താണ്.ഞാൻ ഇത് ഇടാതെ ആയപ്പോൾ അയാൾ ചീത്ത പറഞ്ഞു." "ആര്."അവൻ നെറ്റി ചുളിച്ചു. "വേറെ ആരാ.. ഡോക്ടർ തന്നെ".അവൾ ചിരിയോടെ പറഞ്ഞത് കേട്ട് അവനും ചിരിച്ചു. "നീ വാ..പ്രിൻസിക്ക് വേണ്ടി അവിടെ ഒരു കുഞ്ഞു വീട് ഉണ്ടാക്കുന്നുണ്ട്".ആഷി ഐഷുവിന്റെ കൈ പിടിച്ചു നടന്നു. "വീടോ..?! "ഐഷു അത്ഭുതത്തോടെ ചോദിച്ചു

"നീയുദ്ദേശിക്കുന്ന പോലെ ഉള്ള വീട് അല്ല.ബാംബൂ കൊണ്ടും ഓല കൊണ്ടും മേഞ്ഞ ഒരു കുഞ്ഞു വീട്.പ്രിൻസിക്ക് അതൊക്കെ വളരെ ഇഷ്ട.. "നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു. "അതെങ്ങനെ അറിയാം.." "പ്രിൻസി അജുവിന്റെ സ്വന്തം അമ്മാവനാ.. ഞങളുടെ സ്വന്തം ശേഖരഗിൾ.അങ്കിലിന് മക്കൾ ഇല്ലാത്തത് കൊണ്ട് ഞങ്ങളെ ഒക്കെ വളരെ ഇഷ്ട.. ഓരോ വാക്കുകൾ പറയുമ്പോഴും അവനിൽ നിറയുന്ന സൗമ്യത അവളിൽ കൗതുകം വിരിയിച്ചു കൊണ്ടിരിക്കുന്നു..." "ഓ... ഞാനി തേങ്ങ ചെരവി ചെരവി ഒരു വിധം ആയി. എനിക്ക് മടുത്തു". മാളു നെറ്റിയിലെ വിയർപ്പ് ഷാൾ കൊണ്ട് ഒപ്പിയെടുത്തു. "അത് നമുക്ക് ശീലം ഇല്ലാത്തത് കൊണ്ടാടി.. നമ്മളെ പോലെ തന്നെ അല്ലെ വിഷ്ണു പ്രിയേം ദേവികേം... അവരുടെ ചിരകലും കഴിഞ്ഞു, അവർ അലങ്കരിക്കാൻ പോവേം ചെയ്തു. നമ്മൾ ഇപ്പോഴും ഇങ്ങനെ..." ജെസിയും സങ്കടം വന്ന പോലെ പറഞ്ഞു. "ഏയ്.. രണ്ടാൾക്കും സുഖല്ലേ..എന്ധെങ്കിലും ഹെല്പ് വേണോ.".മനുവും ജിജോയും ഇടിച്ചു കേറി വന്നു. "ആ.. വേഗം വാ.. എന്നിട്ട് ഇതൊന്ന് ചിരകി താ.." " അതിനെന്താ.. ഇപ്പോൾ വരാലോ.." മനു മാളുവിന്റെ അടുത്തും ജിജോ ജെസിയുടെ അടുത്തും പോയി ഇരുന്നു. എന്നിട്ട് അവർ ചിരകി വെച്ചതിൽ നിന്ന് എടുത്ത് കഴിക്കാൻ തുടങ്ങി. "നിങ്ങൾ ചിരകി തരാൻ വന്നതല്ലേ.." ജെസി

. "ഏയ്.. ഞങ്ങൾക്ക് കഴിക്കാൻ അല്ലെ അറിയൂ.. ചിരകാൻ അറിയില്ലല്ലോ.. "മനുവും ജിജോയും ഇളിച്ചു. "എന്താ ഒരു ഇളി. ഇങ്ങനെ ഒക്കെയാ എല്ലാവരും പഠിക്കുന്നെ.. വന്നു ചിരവിയെ.. നിങ്ങൾക്കും ഉണ്ട് ഇന്ന് കിച്ചൺ ഡ്യൂട്ടി." മാളു പറഞ്ഞത് കേൾക്കാതെ അവർ വീണ്ടും തിന്നാൻ തുടങ്ങി. "ദേ.. ഒന്നില്ലെങ്കിൽ ചിരവ്.. അല്ലെങ്കിൽ എണീറ്റ് പോ.. മനുഷ്യൻ കഷ്ടപ്പെട്ട് ചിരവിയത് എടുത്ത് കഴിച്ചാൽ ഉണ്ടല്ലോ കൊന്ന് കളയും ഞാൻ. "മാളു കലിപ്പായതും മനു അവളുടെ പ്ളേറ്റിൽ നിന്ന് ഒരു വാര തേങ്ങ കൂടി വാരിയെടുത്ത് ഓടി. പിറകെ ജിജോയും. മാളു പ്ളേറ്റിലേക്ക് നോക്കിയപ്പോൾ പ്ളേറ്റ് കാലി. അവൾ ദേഷ്യം കൊണ്ട് വിറച്ചു. കയ്യിൽ കിട്ടിയ തേങ്ങ മുറി എടുത്ത് മാളു മനുവിന്റെ നേരെ എറിഞ്ഞു. തേങ്ങ മുറി മനുവിന്റെ നേരെ വരുന്നത് കണ്ടതും മനു പെട്ടന്ന് നീങ്ങി. അത് നേരെ പോയി ജിജോയുടെ പുറത്ത് കൊണ്ടു. "അമ്മച്ചി........" ജിജോയുടെ നിലവിളി ആണ് മാളുവിനെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. അവൾ അപ്പൊൾ തന്നെ വായ പൊത്തി. "അയ്യോ.. ഇച്ചായ.. "ജെസി അവന്റെ അടുത്തേക്ക് ഓടി.. അത് കണ്ട് മനു മാളുവിനെ നോക്കി. "പെങ്ങളെ... എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു. "ജിജോ മാളുവിനോട് പറയുന്നത് കേട്ട് മനുവിന് ചിരി വന്നു "സോറി സോറി.. ഞാൻ പെട്ടന്ന് ദേഷ്യത്തിന്.. ചേട്ടായിയെ എറിയാൻ നോക്കിയതല്ല.

മനുവിനെയാ.. വേദനിച്ചോ.." "ഏയ്.. ഇല്ല. നല്ല സുഖം." "നല്ലോണം വേദനിച്ചോ ഇച്ചായ.. "ജെസിയുടെ കണ്ണുകൾ നിറയുന്നത് കണ്ട് അവരെല്ലാം ഞെട്ടി. "ഡീ.. നീയെന്തിനാ കരയുന്നെ.. ഇടക്കിടക്ക് അമ്മച്ചിയുടെ കയ്യിൽ നിന്ന് ഇത് പോലെ ഏറുകൾ എനിക്ക് കിട്ടാറുള്ളതാ.. ശീലമായി പോയി. ഞാൻ ഇത് പോലെ അമ്മച്ചി തേങ്ങ ചിരവിയത് എടുത്ത് കഴിക്കും. അമ്മച്ചി ഇത് പോലെ വല്ല ചിരട്ടയും എടുത്ത് ഏറിയും. പക്ഷെ ചിരട്ടയെക്കാൾ വേദന തേങ്ങ മുറിക്ക് തന്നെയാ പെങ്ങളെ.." "സോറി ആങ്ങളേ " "അത് സാരമില്ല പെങ്ങളെ .... ഇപ്പോൾ അമ്മച്ചി ആയിരുന്നെങ്കിൽ ഈ തേങ്ങ മുഴുവൻ ചിരകിച്ചേനെ..നിങ്ങൾ അതൊന്നും ചെയ്തില്ലല്ലോ.."ജിജോ പുഞ്ചിരിച്ചു "ആഹാ..എന്റെ വീട്ടിലും ഇത് തന്നെയാ അളിയാ അവസ്ഥ. അപ്പൊ അടിക്ക്. "ജിജോയും മനുവും കൈ കോർത്തടിച്ചു. ചിരിയോടെ അവർ തിരിഞ്ഞപ്പോൾ മാളു ആൻഡ് ജെസി വിത്ത്‌ കട്ട കലിപ്പ്. "ഇതാണല്ലേ മനുഷ്യ തേങ്ങ ചിരവൻ അറിയില്ല എന്ന് പറഞ്ഞത്" "അത് പിന്നെ ജെസി.. പണിയെടുത്തു ഇച്ചായന് വയ്യാതെ ആയടി" ജിജോ അവശത അഭിനയിച്ചു. "ഞങ്ങൾക്കും വയ്യ.. മര്യാദക്ക് രണ്ട് അളിയന്മാരും കൂടി ഞങൾ ചിരവിയ അത്രയും തേങ്ങ ചിരവിയിട്ട് പോയാൽ മതി. നീ വാടി.. "മാളുവിന്റെ കൈ പിടിച്ചു ജെസി തിരിഞ്ഞു നോക്കാതെ നടന്നു. "അളിയാ..." "എന്താ അളിയാ.." "നമ്മൾ പെട്ടല്ലേ.." "ശരിക്ക് പെട്ടു". അവർ ഒരു നിമിഷം ദീർഘ നിശ്വാസം വിട്ടിട്ട് തേങ്ങ ചിരവൻ പോയി. *** അടുക്കളയിൽ നിന്ന് ഇറങ്ങിയപ്പോൾ കണ്ട കാഴ്ച കണ്ട് ജെസി സ്റ്റക്ക് ആയി. "എന്താടി.. എന്താ ഇങ്ങനെ നിൽക്കുന്നെ.". മാളു ജെസിയെ പിടിച്ചു കുലിക്കിയപ്പോൾ അവൾ എവിടേക്കോ വിരൽ ചൂണ്ടി. അവിടെ കണ്ട കാഴ്ച കണ്ട് മാളുവും ഞെട്ടി...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story