അർജുൻ: ഭാഗം 51

arjun

രചന: കടലാസിന്റെ തൂലിക

 അടുക്കളയിൽ നിന്ന് ഇറങ്ങിയപ്പോൾ കണ്ട കാഴ്ച കണ്ട് ജെസി സ്റ്റക്ക് ആയി. "എന്താടി.. എന്താ ഇങ്ങനെ നിൽക്കുന്നെ.". മാളു ജെസിയെ പിടിച്ചു കുലിക്കിയപ്പോൾ അവൾ എവിടേക്കോ വിരൽ ചൂണ്ടി. അവിടെ കണ്ട കാഴ്ച കണ്ട് മാളുവും ഞെട്ടി. അമ്മുവിനെ ഉയർത്തി പിടിച്ചു നിൽക്കുന്ന അജു...!! "അമ്മുവെച്ചിയല്ലേ അത്.. ഇന്നലെ നമ്മളോട് അല്ലെ അജുവേട്ടനോട് ഇഷ്ടമാണെന്നൊന്നും പറയൂല എന്നൊക്കെ പറഞ്ഞു വലിയ ഡയലോഗ് ഒക്കെ അടിച്ചു പോയത്. രാത്രി ആയപ്പോഴേക്കും ഇങ്ങനെ ആയോ.." "ഡീ.. നീ അങ്ങോട്ട്‌ നോക്കിയേ.. "ജെസി തോണ്ടി വിളിച്ചു കാണിച്ചു തന്ന സ്ഥലത്തേക്ക് മാളു നോക്കി. "എന്റെ കണ്ണാ... ആഷി ഐഷുവിന് ബന്റെജ് കെട്ടി കൊടുക്കുന്നോ.. എന്താ ഇങ്ങനെ ഒക്കെ..ഇവർ ആകെ മാറി പോയോ.. ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ ." "എന്നാലും നമ്മുടെ മുന്നിൽ ഭയങ്കര തല്ലായി നടന്നിട്ട് ഒറ്റയ്ക്ക് കിട്ടുമ്പോൾ റൊമാൻസിക്കുന്നു." "നമുക്ക് അത് പോയി കുളം ആക്കിയാലോ..". " വേണ്ടഡി അവർ അങ്ങനെ എങ്കിലും സെറ്റ് ആയിക്കോട്ടെ". "അജുവേട്ടനും അമ്മുവെച്ചിയും വേണമെങ്കിൽ അവിടെ നിന്നോട്ടെ.. അവരെ കിട്ടിട് പ്രത്യേകിച്ച് വലിയ ഉപകാരം ഇല്ല. പക്ഷേ അതുപോലെയാണോ ഐഷു...ഐഷുവിന് അല്ലെ റെസിപ്പി അറിയുന്നത്."

" എന്നാൽ നമുക്ക് പോയി വിളിക്കാം." "നടക്ക്." **** (ആഷി ) ഇത്ര ദിവസവും ആകെ മൊത്തം ഒരു മടുപ്പ് ആയിരുന്നു.ഒന്നിനോടും ഒരു താല്പര്യമില്ല.ഇടയ്ക്കിടയ്ക്ക് ആ പെണ്ണിനെ കാണണം എന്ന തോന്നലും. അതുകൊണ്ട് ഇടക്കിടക്ക് ഞാൻ അവളെ വിളിക്കും അപ്പോൾ ഒരു സമാധാനം കിട്ടുമെങ്കിലും കുറച്ചു കഴിയുമ്പോഴേക്കും അത് പോകും. കുറേ ദിവസത്തിനുശേഷം ഇന്ന് വരും എന്നറിഞ്ഞപ്പോൾ വല്ലാത്തൊരു ആഹ്ലാദം എന്നെ വന്ന് പൊതിയുന്നത് ഞാനറിഞ്ഞു. വൈകുന്നേരം വരെ ഞാൻ എങ്ങനെയോ തള്ളിനീക്കി. പിന്നെ മുഴുവൻ അവളെ കാണാനുള്ള കാത്തിരിപ്പായിരുന്നു. അവൾ ഓട്ടോയിൽ വന്നിറങ്ങിയപ്പോൾ അറിയാതെതന്നെ കാലുകൾ അങ്ങോട്ടു ചലിച്ചു. എന്തുകൊണ്ടോ അവളെ സ്നേഹംകൊണ്ട് പൊതിയാനാണ് തോന്നിയത് എങ്കിലും പഴയതുപോലെതന്നെ ഞാൻ ദേഷ്യപ്പെട്ടു. അവളോട് എനിക്ക് എന്താണെന്ന് ഒന്നും അറിയില്ല. പക്ഷേ അവളുടെ ഓരോ വേദനകൾ കാണുമ്പോഴും എനിക്ക് വല്ലാതെ നീറുന്നുണ്ട്. അവളുടെ വേദനകൾ ഒക്കെയും എന്റെ തായതുപോലെ... പ്രിൻസി ക്കുവേണ്ടി അലങ്കരിച്ചിട്ടുണ്ട് ഉള്ള ബാംബു ഹൗസിൽ ഞാൻ അവളെയും കൊണ്ട് പോയി. അവിടത്തെ ഓരോ കാഴ്ചകളും അവൾക്ക് അത്ഭുതമായിരുന്നു.അവിടെ ഉള്ള ഓരോ കാഴ്ചകളും കാണുന്ന തിരക്കിലായിരുന്നു അവളെങ്കിൽ അവളുടെ ഭവങ്ങളെ ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു ഞാനും..

"ഇത് ആരാ ഉണ്ടാക്കിയത്. "അവളുടെ ചോദ്യത്തിൽ പോലും അത്ഭുതം നിറഞ്ഞോ. "ഇത് നമ്മുടെ പിള്ളേര് തന്നെയാ ഉണ്ടാക്കിയത്." " അവർക്ക് ഇതൊക്കെ അറിയാമോ." " എല്ലാവരും കൂടി ഒത്തു പിടിച്ചാൽ നടക്കുമല്ലോ. ഇനിയുമുണ്ട് ഇതിന്റെ ബാക്കി പണി കുറച്ച് തീർന്നിട്ട് ഉള്ളൂ." " ആണോ എന്നാ നമുക്ക് ചെയ്യാം ബാക്കി. തനിക്കറിയാമോ ഇത് ചെയ്യാൻ." " ഇനി ഓലകൊണ്ട് മറക്കാൻ മാത്രമേ ഉള്ളൂ. നമുക്കു തന്നെ ചെയ്യാവുന്നതേയുള്ളൂ പക്ഷേ നിന്നെ കൈക്ക് പ്രശ്നമല്ലേ.. " "അതൊന്നും സാരമില്ല. വല്ലപ്പോഴും കിട്ടുന്ന അവസരം അല്ലേ..എനിക്ക് കുഴപ്പമൊന്നുമില്ല ഞാൻ ഓക്കെയാണ്". അത് കേട്ടപ്പോൾ അവനൊന്നു ചിരിച്ചു.അവൾ ഓരോ ഓലയും അവനെടുത്തു കൊടുത്തു.മുകളിൽ നിന്ന് അവൻ ആ ഓല മേയാൻ തുടങ്ങി. പെട്ടന്ന് അവന്റെ കയ്യിലുള്ള ഓല അവളുടെ വലം കയ്യിൽ ശക്തിയായി പതിച്ചു. "ആ.... "അവളുടെ ഒച്ച കേട്ടപ്പോൾ ആണ് അവന് കാര്യം മനസ്സിലായത്. "അയ്യോ.. സോറി.ഞാൻ കണ്ടില്ല.നിനക്ക് വേദനിചോ.."അവൻ വേവലാതി യോടെ ചോദിച്ചു "ഏയ്.. ഇല്ല." കരച്ചിലിനിടയിലും അവൾ പറഞ്ഞൊപ്പിച്ചു.അവൾ അങ്ങനെ പറഞ്ഞെങ്കിലും അവൾക്ക് നന്നായി വേദനിച്ചിട്ടുണ്ടെന്ന് അവന് മനസ്സിലായി.അവൻ അവളുടെ കയ്യിലെ ബന്റെജ് ഊരി. ഉള്ളം കയ്യിലെ പല ഭാഗത്തായി ഞെക്കി.

"ആാാാാ "അവൾ വേദന കൊണ്ട് നിലവിളിച്ചു. "ആഷിക്ക.. നിങ്ങൾ അവളെ കൊല്ലാൻ നോക്കുവാണോ.. "അവളുടെ കരച്ചിൽ കേട്ട് കൊണ്ട് വന്ന മാളുവും ജെസിയും ദേഷ്യത്തോടെ ചോദിച്ചു. "നിങ്ങൾക്ക് അവളോട് ദേഷ്യം ഉണ്ടെങ്കിലും വെറുപ്പ് ഉണ്ടെങ്കിലും അവളെ എന്തിനാ ഉപദ്രവിക്കുന്നെ.. അവളുടെ കൈ ക്ക് വയ്യാത്തല്ലേ.. അതെങ്കിലും ആലോചിക്കണ്ടേ.. കുറച്ചു ദിവസം കാണാതെ ആയപ്പോൾ ഉള്ള ദേഷ്യം മുഴുവൻ ഒന്നിച്ചു തീർത്തതാണോ.."മാളു കത്തി കയറുന്നുണ്ടായിരുന്നു. "ഞാൻ ഒന്നും ചെയ്തില്ല. "ദേഷ്യത്തോടെ പറഞ്ഞവൻ അവിടെ നിന്നും പോയി. "ഞങ്ങൾ അറ്റത്തു നിന്ന് കണ്ടപ്പോൾ നിങ്ങൾ റൊമാൻസുകയാണെന്ന് വിചാരിച്ചു. "ജെസി വിഷമത്തോടെ പറഞ്ഞു. "എന്റെ ചേച്ചിമാരെ... നിങ്ങൾ എന്തു പണിയാ കാണിച്ചത്. എന്റെ കയ്യിൽ ഓലയുടെ ആ കൂർത്ത ഭാഗം കൊണ്ട് വേദനിച്ചതാ.. അവൻ എന്തോ കാണിച്ചപ്പോൾ ആ വേദന പോയി. ദേ നോക്കിയേ.. ഇപ്പോൾ ബന്റെജിന്റെ ആവിശ്യം ഇല്ല." "നിനക്കൊപ്പോൾ ഒട്ടും വേദന ഇല്ലെ.." "ഇല്ല. "ഐഷു ഇളിച്ചു. "ആഹാ.. നല്ല കാര്യം.ആശിയെ കൊണ്ട് അങ്ങനെ ഒരു ഉപകാരം ഉണ്ടായി.ഇപ്പോഴാ എനിക്കൊന്ന് സമാധാനം ആയത്." "ആ പറഞ്ഞതിൽ എന്തോ വശപ്പിശക് ഇല്ലെ.."ഐശു ആലോചിക്കുന്നത് പോലെ കാണിച്ചു.

"ഉണ്ടല്ലോ.. നീ പോയി കഞ്ഞിയും പയറും ചമ്മന്തിയും ഒക്കെ ഉണ്ടാക്ക്.ഇനി ഞങ്ങൾക്ക് റസ്റ്റ്‌".മാളുവും ജെസിയും അവിടെ ഇരുന്നു. "എന്നാലും ഒരു കൈ സഹായം".ഐഷു "ഏയ്.. നോ.. നെവർ.ഞാൻ എത്ര തേങ്ങ അറിഞ്ഞു എന്നോ.. പിന്നെ ഞാൻ വെച്ചാൽ ശരിയാവത്തും ഇല്ല.നീ വെച്ച് കഴിഞ്ഞു തിന്നാൻ എന്നെ വിളിച്ചാൽ മതിട്ടോ." "എന്നെയും". "ആ.. ഓക്കേ.എന്റെ ചേച്ചിമാർ റസ്റ്റ്‌ എടുത്തോ".മാളു പറഞ്ഞതിനോട് ജെസിയും യോജിച്ചപ്പോൾ ഐഷു അതും പറഞ്ഞു അവിടെ നിന്നും പോയി. **** "എല്ലാവരും വന്നേ ഫുഡ്‌ കഴിക്കാം..% അമ്മു ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ പല സ്ഥലത്തു നിന്നും ഓരോത്തർ എത്താൻ തുടങ്ങി. കഞ്ഞിയും ചുട്ടരച്ച തേങ്ങചമ്മന്തിയും പപ്പടവും പയറും ആയിരുന്നു അത്താഴം. ഉണ്ടാക്കിയവർ തന്നെ വിളമ്പിയും കൊടുത്തു. എല്ലാവരും ഫുഡ്‌ വാങ്ങി പല സ്ഥലങ്ങളിൽ ആയി ഇരിക്കാൻ തുടങ്ങി.വരാന്തയും മാവിൻ ചുവടുമൊക്കെ എല്ലാവരും കയ്യേറി. പ്ലേറ്റുമെടുത്തു അവരും ഇരിക്കാൻ തുടങ്ങിയപ്പോൾ ഗ്രൗണ്ടിൽ ഒരു കാർ വന്നു നിന്നു.ആരാണെന്ന് അറിയാൻ വേണ്ടി എല്ലാവരും തലയെത്തിച്ചു നോക്കി. കാറിൽ നിന്ന് നല്ല സ്റ്റൈലിൽ ഇറങ്ങി വരുന്നു വിഷ്ണു സാർ...!! അവരെല്ലാവരും അമ്മുവിനെ നോക്കി. "അത് പിന്നെ... രാത്രി ബോയ്സിന്റെ ഒപ്പം ഒരാൾ വേണമെന്ന് ജാനകി ടീച്ചർ പറഞ്ഞു.

ടീച്ചർ തന്നെയാ വിഷ്ണു സാറിനെ സജെസ്റ്റ് ചെയ്തത്.രാവിലെ പൊയ്ക്കോളും."അമ്മു ഇളിച്ചു കൊണ്ട് പറഞ്ഞപ്പോഴും എല്ലാവരും അവളെ നോക്കി പേടിപ്പിക്കുകയായിരുന്നു. അപ്പോഴേക്കും സാർ അവരുടെ അടുത്തേക്ക് വന്നു. "സാർ ഫുഡ്‌ കഴിച്ചതാണോ".അമ്മു "ആക്ച്വലി രാത്രി ഞാൻ ചപ്പാത്തി മാത്രമേ കഴിക്കാറുള്ളു.. എന്തായാലും നിങ്ങൾ ഉണ്ടാക്കിയ ഭക്ഷണം അല്ലെ ടേസ്റ്റ് നോക്കാം.." "ഇയാൾ കഴിച്ചോ ഇല്ലയോ എന്ന് പറഞ്ഞില്ലല്ലോ.. "മാളു ജെസിയുടെ ചെവിയിൽ പറഞ്ഞു. "നീ ചെന്നു വിളമ്പി കൊടുക്ക്.. പിണക്കണ്ട." ജെസി അവളോട് പതിയെ പറഞ്ഞു. ജെസിയെ ഒന്ന് നോക്കിയിട്ട് മാളു വിഷ്ണു സാറിന് വിളമ്പി കൊടുത്തു. "നിങ്ങൾ ഇരിക്കുന്നില്ലേ.. "വിഷ്ണു സാർ "ആ.. ഇരിക്കണം.സാർ കഴിക്ക്." "സാർ ചമ്മന്തി എടുത്ത് രുചിച്ചു നോക്കി. അരെ.. വഹ് അടിപൊളി ആയിട്ടുണ്ടല്ലോ.. ഇത് കൂട്ടി തന്നെ ചോറ് മുഴുവനും തിന്നമല്ലോ..മാളുവിന്റെ പാചകം നന്നായിട്ടുണ്ട്.നല്ല കൈ പുണ്യം". അത് കേട്ട് എല്ലാവർക്കും ചിരി പൊട്ടി. "മാളുവല്ല ഉണ്ടാക്കിയത്. ഐഷു ആണ്.ഞങ്ങളൊക്കെ ഹെല്പ് ചെയ്തുള്ളു.. "ജെസി. "ഓഹ്.. സോറി.എനി വേ.. നൈസ് ആട്ടോ എല്ലാം.കീപ് ദിസ്‌." "ഇയാളെന്താ ഇങ്ങനെ.. എനിക്ക് ഇയാളെ തീരെ ഇഷ്ടപ്പെടുന്നില്ല."മനു ജിജോയുടെ ചെവിയിൽ പറഞ്ഞു. "അതിന് നീ അയാളെ കെട്ടാൻ പോണില്ലല്ലോ..

നിന്റെ പെണ്ണല്ലേ കെട്ടാൻ പോകുന്നത്."ജിജോ ചിരി അടക്കി. "ആ... എന്താ..!!" "അതേടാ.. ആ സാറിന് മാളുവിനോട് ഇഷ്ടം ഉണ്ട്.ജെസി പറഞ്ഞതാ." "അവളോട്‌ പോയി പറഞ്ഞോ.." "പറഞ്ഞിട്ടില്ല.അയാളുടെ നോട്ടം കണ്ടിട്ട് എനിക്കും അങ്ങനെ തോന്നുന്നു.ഇനിയും സമയം ഉണ്ടല്ലോ.. പറയുമായിരിക്കും." "അയാൾ പറയാൻ വരട്ടെ.. അപ്പോൾ ബാക്കി നോക്കാം." "എന്നാൽ നമുക്ക് ഫുഡ്‌ കഴിക്കാം.."അജുവിന്റെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. "മാളു വേണമെങ്കിൽ ഇവിടെ ഇരുന്നോളു.." വിഷ്ണു സാർ പറയുന്നത് കേട്ടപ്പോൾ മനുവിന് ദേഷ്യം അരിച്ചു കയറി. "വേണ്ട സാർ, ഞങൾ എല്ലാവരും ഉണ്ടല്ലോ.. ഞങൾ കഴിച്ചോളാം." അവർ കഞ്ഞിയും എടുത്ത് ഓരോ മരത്തിനു കീഴെ ഇരുന്നു.അപ്പോഴേക്കും എല്ലാവരും കഴിച്ചു എഴുന്നേറ്റിരുന്നു.. ജെസിയും ജിജോയും ഒന്നിച്ചു ഒരു മരത്തിനു കീഴെ ഇരുന്നു. ആ മരത്തിനു കീഴെ തന്നെ അവരുടെ എതിരെയായി അമ്മു ഇരുന്നു. മാളുവിന് മനുവിന്റെ കൂടെ ഇരിക്കണമെന്ന് നല്ല ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും മനു ആശിയെയും വലിച്ചു മാവിൻ ചുവട്ടിലേക്ക് പോയി. അവളും ഐഷുവുമായി അവരുടെ എതിരായി ഇരുന്നു. അടുത്താരുടെയോ സാമിപ്യം തോന്നി അനുഭവപ്പെട്ടപ്പോൾ അമ്മു തലയുയർത്തി നോക്കി. അപ്പോൾ അജു ചിരിച്ചു കൊണ്ട് അവളെ നോക്കി.

"ദേ.. അജു ഇവിടെ നിന്ന് എഴുന്നേറ്റ് പോയെ.. അല്ലെങ്കിൽ തന്നെ പലർക്കും ഡൌട്ട് ഉണ്ടാവും. ഇനി അവരുടെ ഡൌട്ട് കൂട്ടണ്ട." "അവരെന്തു വേണമെങ്കിലും പറയട്ടെ.. അതിനെന്താ." "ഞാൻ നിന്നെ പോലെ ഒരു സ്റ്റുഡന്റ് അല്ല, ടീച്ചർ ആണ്. അപ്പൊ.... അപ്പൊൾ ആരെങ്കിലും തെറ്റി ധരിച്ചാൽ..." "നീ അതൊന്നും ചിന്തിക്കേണ്ട. ഈ അവസരം ഇനി കിട്ടിയെന്ന് വരില്ല. ഇത് പോലെ ഒരു നിലാവുള്ള രാത്രി നിന്റെ ഒപ്പം ഇങ്ങനെ കുറച്ചു നേരമെങ്കിലും എനിക്ക് ഇരിക്കണം. അത് കൊണ്ട് എന്റെ മോള് ആ കാര്യം വിട്" അമ്മു അജുവിനെ നോക്കി ചിരിച്ചു കൊണ്ട് കഞ്ഞി കുടിച്ചു. "അജു.... നീ അങ്ങോട്ട് നോക്കിയേ.." പൂർണ്ണ ചന്ദ്രനെ ചൂണ്ടി കാണിച്ച് അവൾ പറഞ്ഞു. അജു അങ്ങോട്ട് നോക്കിയിട്ട് വീണ്ടും അവളെ തന്നെ നോക്കി. "എന്തു ഭംഗിയാണല്ലേ കാണാൻ..പൂർണ്ണ ചന്ദ്രൻ. ഈ രാത്രി നിലാവ് എന്നൊക്കെ പറഞ്ഞാൽ ഒരു പ്രത്യേക ഫീലാ.. ഇത് പോലെ ചെറിയൊരു തണുപ്പുള്ള രാത്രി നേരത്ത് നിലാവ് പെയ്യുന്ന നാട്ടുവഴികളിലൂടെ തന്റെ ഏറ്റവും പ്രിയപ്പെട്ട ആളുടെ കയ്യും പിടിച്ചു നടക്കാൻ ഏതൊരു പെൺകുട്ടിക്കും കാണും ആഗ്രഹം.

പക്ഷെ പലരുടെയും ആ ആഗ്രഹം നടക്കാറില്ല എന്ന് മാത്രം...അവരെ പാർക്കിലും ബീച്ചിലും ഷോപ്പിംങിനും ഒക്കെ കൊണ്ട് പോകുന്നതിനേക്കാൾ അവർക്ക് ഇതാണ് ഇഷ്ടപ്പെടുക. ഞങ്ങളെ പോലെ ഉള്ള പെൺകുട്ടികളുടെ നടക്കാത്ത ആഗ്രഹം മാത്രം ആണ് അത്. ഞാൻ ഒറ്റ മോള് ആയത് കൊണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങളൊക്കെ എത്ര സ്വപ്നം കണ്ടാലും നടക്കില്ല. ചേട്ടന്മാർ ഒക്കെ രാത്രി കൊണ്ട് പുറത്ത് കൊണ്ട് പോകും എന്നൊക്കെ പറയുമ്പോഴാണ് ചേട്ടന്മാർ ഉണ്ടായിരുന്നെങ്കിൽ എന്ന് എനിക്ക് തോന്നാറുള്ളത്. നീ നിന്റെ അനിയത്തിയെ രാത്രി പുറത്ത് കൊണ്ട് പോകാറുണ്ടോ.." "മ്മ്.." "കൊണ്ട് പോകണം. ചിലരുടെ ആഗ്രഹം എങ്കിലും നടക്കട്ടെ.. രാത്രി ജനവാതിൽ തുറന്നിട്ട് പലപ്പോഴും ഞാനി നിലാവിനെ നോക്കി കാണാറുണ്ട്. മുറ്റത്തിറങ്ങി നോക്കാൻ പറ്റില്ല. പെൺകുട്ടികൾ രാത്രി നേരത്ത് മുറ്റത്തിറങ്ങാൻ പാടില്ലത്രേ.. പക്ഷെ അവരെ ധിക്കരിച്ചു ഞാൻ ഒരുപാട് പുറത്തിറങ്ങി നടന്നിട്ടുണ്ട്. സ്വപ്നങ്ങളിൽ ആണെന്ന് മാത്രം."അമ്മു ചിരിച്ചു കൊണ്ട് പറയുമ്പോഴും അജുവിൽ വേദന മാത്രം നിറഞ്ഞു. "പക്ഷെ ഇന്ന് ഞാൻ ഒരുപാട് ലക്കി ആണ്. ഈ മാവിൻ ചുവട്ടിലിരുന്ന് നിലാവിനെയും നോക്കി ചൂട് കഞ്ഞിയും ചമ്മന്തിയും കഴിക്കാനും ഒരു പ്രത്യേക ഫീലാ.... അതിനും ഭാഗ്യം വേണം.

"അമ്മു കഴിച്ചു കഴിഞ്ഞ പ്ളേറ്റുമെടുത്ത് പോയപ്പോഴും അജു അവൾ പറഞ്ഞ കാര്യങ്ങളെ പറ്റി ചിന്തിക്കുകയായിരുന്നു. 'ശരിയാണ് ഈ രാത്രിക്ക് ഒരു പ്രത്യേക ഫീൽ ആണ്.ഒരുപാട് രാത്രികളിൽ പുറത്തിറങ്ങിയിട്ടും ഞാൻ കാണാതെ പോയത് ഇതേ ഫീൽ ആണ്.ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്താൻ ഇവർക്കേ കഴിയു.. പെണ്ണിന്റെ മനസ്സ് മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു ഏതൊരു പെണ്ണിനും...' ******* ഇതും കൂടി തീർന്നാൽ ഇന്നത്തെ പരിപാടി തീർന്നു. കത്തിയേരിയുന്ന വിറകുകളെയും ചുറ്റും കൂടിയിരിക്കുന്ന വിദ്യാർത്ഥികളെയും നോക്കി അമ്മു പറഞ്ഞു. "ഇത് അങ്ങനെ വലിയ ക്യാമ്പ് ഫെയർ ഒന്നും അല്ല. പക്ഷെ ഇതും കൂടി ആവുമ്പോൾ ലൈഫിൽ നിങ്ങൾ ഏതൊക്കെ പൊസിഷനിൽ എത്തി ചേർന്നലും ഈ ഒരു ദിവസം മറക്കാൻ കഴിയില്ല. ഈ തീക്കുണ്ടത്തിന് ചുറ്റും വെറുതെ ഇരിക്കുന്നതും ഒരു ഓർമയാണ്. എന്തായാലും നിങ്ങൾ എല്ലാവരും ഒരു പാട്ട് ഒക്കെ പാടിക്കോ.." അത് കേൾക്കാൻ ഇരുന്ന പോലെ പലരും പാട്ട് പാടി. സ്വര മാധുര്യം ഒന്നും നോക്കാതെ അവരുടേതായ രീതിയിൽ പാടുന്ന എല്ലാവരെയും അമ്മു ചെറുചിരിയോടെ നോക്കി. "ചേച്ചി... ഇനി ചേച്ചി പാട്.. എല്ലാവരും പാടി" "അർജുൻ പാടിയോ." "അർജുൻ ഒഴികെ എല്ലാവരും പാടി. ടീച്ചർ പാട്."

"ഏയ്.. ഞാനില്ല. ഇത് നിങ്ങളുടെ ദിവസം ആണ്. നിങ്ങൾ തന്നെ പാടിയാൽ മതി". "അങ്ങനെ പറയല്ലേ ടീച്ചറെ... പ്ലീസ്" "പാടിക്കോളൂ ടീച്ചറെ.. "വിഷ്ണു സാർ കൂടി പറഞ്ഞപ്പോൾ അമ്മു പാടാമെന്നേറ്റു.അവൾ ചുറ്റും കൂടിയിരിക്കുന്നവരെ ഒന്ന് കൂടെ നോക്കി. നഷ്ടപ്പെട്ട കലാലയ ഓർമകൾ അവളെ വീണ്ടും വന്നു പിടി കൂടാൻ തുടങ്ങി. 🎵മനസ്സിന്നു മറയില്ല.. സ്നേഹത്തിനതിരില്ല.. ഇനി നമ്മൾ പിരിയില്ല.. We are ഫ്രണ്ട്‌സ്..🎵 പാട്ടിനനുസരിച്ചെന്ന പോൽ എല്ലാവരും എഴുന്നേറ്റ് നിന്നു കൈ കോർത്തു പിടിച്ചു. 🎵പുസ്തക താളുകളിൽ.. അക്ഷര താളുകളെ.. ഒന്നായി തുറന്നീടും.. We are ഫ്രണ്ട്‌സ് ദുഖങ്ങളിൽ കൂടെ നിൽക്കാം... സ്വർഗങ്ങളെ സ്വന്തമാക്കാം... ഓ.. My ഫ്രണ്ട്.. നിൻ കണ്ണുകളിൽ ഞാൻ കാണുന്നെന്റെ മുഖം... ഓ.. My friend.. നിൻ വാക്കുകളിൽ ഞാൻ കേൾക്കുന്നെന്റെ സ്വരം...🎵 പാട്ടിന്റെ ഓരോ വരികൾ കേൾക്കുമ്പോഴും ആ മുപ്പത് പേരുടെയും കൈ ആൺ പെൺ വ്യത്യാസം ഇല്ലാതെ തന്റെ കയ്യിലുള്ള മറ്റൊരു കൂട്ടുകാരന്റെ കയ്യിൽ മുറുകിയിരുന്നു....... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story