അർജുൻ: ഭാഗം 52

arjun

രചന: കടലാസിന്റെ തൂലിക

 "എന്താടാ..എന്താ കാര്യം എന്തിനാ ഈ രാത്രി തന്നെ ഫോൺ ചെയ്ത് കോളേജിലേക്ക് വിളിപ്പിച്ചത്. "വേവലാതിയോടെ പ്രിൻസി അജു നോട് ചോദിച്ചു. "ഒരു അത്യാവശ്യ കാര്യം ഉണ്ട് അമ്മാവാ അതല്ലേ ഈ പാതിരാത്രി തന്നെ വിളിപ്പിച്ചത്" " അത്യാവശ്യ കാര്യത്തിന് എന്തിനാ കോളേജിലേക്ക് തന്നെ വിളിപ്പിച്ചത്.ഇവിടെ വല്ല മോഷണമോ തീ പിടുത്തമോ മറ്റോ ഉണ്ടായോ. " ഇങ്ങനെ ടെൻഷൻ ആകേണ്ട കാര്യമില്ല ഞാൻ പറയാം നടക്ക്." " നിന്റെ വർത്തമാനം കേട്ടിട്ട് എനിക്ക് പേടിയാവുന്നു. പിന്നെ പാതിരാത്രി ഇങ്ങനെ നടക്കുന്നത് കൊണ്ട് പ്രത്യേകിച്ചും. അവിടെ ആന്റി ഒറ്റയ്ക്കാണെന്ന് നിനക്കറിയില്ലേ.. അല്ലടാ ഇവിടെ ഒരു തരി വെളിച്ചം പോലുമില്ലല്ലോ.. നീ എന്താ ഒന്നും മിണ്ടാത്തത്.." അജുവിന്റെ ഭാഗത്തുനിന്നും മറുപടി വരാത്തതുകൊണ്ട് പ്രിൻസി തിരിഞ്ഞുനോക്കി പിന്നിൽ ആരുമില്ല. ഒപ്പം കൂരാകൂരിരുട്ടും.. "അജു.......... "പ്രിൻസി ഉച്ചത്തിൽ പേടിയോടെ വിളിച്ചു. അപ്പോഴും യാതൊരു മറുപടിയും തിരിച്ചുവന്നില്ല എങ്ങും നിശബ്ദത മാത്രം. " ഡാ വെറുതെ കളിപ്പിക്കല്ലേ "പ്രിൻസി യുടെ സ്വരം ഇടറി. ഒപ്പം മൂങ്ങയുടെ മൂളലും പാദസര കിലുക്കവും അടക്കിപ്പിടിച്ചുള്ള ചിരികളും മുഴങ്ങി കേട്ടു.

"ദൈവമേ.. പ്രേതം ആണോ.. അജുവിനെയും കാണുന്നില്ലല്ലോ.. എന്നെ ഇങ്ങോട്ട് കൊണ്ടുവന്നതും അതിന്റെ ശക്തി ആണോ.. ഒന്നും മനസ്സിലാവുന്നില്ലല്ലോ.. എന്തായാലും കോൾ ലിസ്റ്റിൽ അജുവിന്റെ പേര് ഉണ്ടോന്ന് നോക്കാം..അപ്പോൾ പ്രേതം അല്ല എന്ന് ഉറപ്പിക്കാല്ലോ.." പ്രിൻസി പോക്കറ്റു മുഴുവനും തിരഞ്ഞിട്ടും ഫോൺ കാണുന്നുണ്ടായിരുന്നില്ല. "എന്റെ ഫോൺ...!! അതെവിടെ പോയി" പെട്ടെന്ന് ദൂരെനിന്ന് ഒരു ചെറിയ വെളിച്ചം പ്രത്യക്ഷമായി. അത് കണ്ടു പേടിയുണ്ടെങ്കിലും ശേഖർ അങ്ങോട്ട് നടന്നു. അടുത്തെത്തിയപ്പോൾ അത് തന്റെ ഫോണിൽ നിന്നുള്ള ഫ്ലാഷ് ലൈറ്റ് ആണെന്ന് മനസ്സിലായി. ചുറ്റും നോക്കി.അപ്പോഴും ആരുമില്ല. വിറക്കുന്ന കൈകളോടെ ഫോണെടുക്കാൻ ആയി തുനിഞ്ഞു. ""💥ട്ടോ 💥"" " അമ്മേ..... "പെട്ടെന്ന് കേട്ട് ശബ്ദത്തിന് പ്രിൻസി ചെവി പൊത്തി നിലവിളിച്ചു. "" ഹാപ്പി ബർത്ത് ഡേ പ്രിൻസി..."% വെളിച്ചം തെളിയുന്നതിനോടൊപ്പം കേട്ട ബര്ത്ഡേ വിഷ് കൂടി ആയപ്പോൾ ശേഖർ പതിയെ ചെവിയിൽ നിന്നും കയ്യെടുത്തു മുൻപിലേക്ക് നോക്കി. മുന്നിൽ ഇളിച്ചുകൊണ്ട് നിൽക്കുന്ന അജുവും അമ്മുവും വിഷ്ണു സാറും, ഒരു മേശയുടെ ചുറ്റുമായി 30 കുട്ടികളും.... "ഹാപ്പി ബർത്ത് ഡേ പ്രിൻസി.."

അവർ ഒന്നു കൂടി ഉറക്കെ പറഞ്ഞപ്പോൾ പ്രിൻസി നെഞ്ചിൽ കൈവെച്ചു. " ഹോ എന്റെ പൊന്നു മക്കളെ നിങ്ങളുടെ ഒരു സർപ്രൈസ് ബർത്ത് ഡേ ഇപ്പോൾ ഡെത്ത് ഡേ ആയി മാറിയേനെ..." "ഹേയ് അങ്ങനെ ഒന്നും ഉണ്ടാവില്ലന്നെ.... ഞങ്ങളുടെ പ്രിൻസി 100 വയസ്സുവരെ ജീവിക്കും. " അതെ അതെ" "എന്നാൽ നമുക്ക് കേക്ക് കട്ട് ചെയ്യാം." " ഓക്കേ" പ്രിൻസി അങ്ങനെ കേക്ക് കട്ട് ചെയ്തു.ആരുടെ വായിൽ വെച്ച് കൊടുക്കും എന്ന് ഒരു പിടിയും ഇല്ലാതെ ആയപ്പോൾ അജു തന്നെ പ്രിൻസി യുടെ വായിൽ വച്ചു കൊടുത്തു. "ഇത് കഴിക്കാലോ അല്ലേ.." വാങ്ങിക്കുന്നതിന് മുമ്പായി പ്രിൻസി ചോദിച്ചു. " അതെന്താ അങ്ങനെ ചോദിച്ചേ "അമ്മു സംശയിച്ചു " കഴിഞ്ഞ പ്രാവശ്യം ബർത്ത്ഡേക്ക് അജു ഇത് പോലെ ഒരു കേക്ക് വായിൽ വെച്ച് തന്നതാ...പിന്നെ ബാത്റൂമിൽ നിന്ന് ഇറങ്ങാൻ സമയം കിട്ടിയിട്ടില്ല.. ഹോ" എന്തോ ആലോചിച്ചു പിടിച്ചപോലെ പ്രിൻസി പറയുന്നത് കേട്ട് എല്ലാവരും അവിനെ നോക്കി ചിരിച്ചു. അവൻ എല്ലാവർക്കും ഒന്ന് ഇളിച്ചു കൊടുത്തിട്ട് പ്രിൻസ് നോക്കി പേടിപ്പിച്ചു. പ്രിൻസി കഴിച്ചതിനുശേഷം എല്ലാവരും കേക്ക് എടുത്തു. " എന്നാലും മക്കളെ ഞാൻ അറിയാതെ നിങ്ങൾ എങ്ങനെ ഇതിനകത്ത് കയറി.. അതും ഈ രാത്രി നേരത്ത് ക്ലാസ് മുഴുവൻ. ഇതൊക്കെ ആരുടെ പ്ലാനിങ് ആണ്.

" പ്ലാനിങ് ആരുടെയോ ആയിക്കോട്ടെ പക്ഷേ ഞങ്ങൾ ഈ രാത്രി നേരത്തെ ഇങ്ങോട്ടു വന്നത്." " പിന്നെ." " ഞങ്ങൾ ഇന്നലെ വൈകിട്ട് മുതൽ ഇവിടെയായിരുന്നു." " വൈകീട്ട് മുതലോ!!!!!!" " അതെന്നെ.. ഇന്ന് രാത്രി പ്രിൻസി ക്ക് വേണ്ടി ഒരു അടിപൊളി പ്രോഗ്രാം കൂടി ഉണ്ട്. " അവർ ഇതുവരെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുത്തു. " എന്റെ ദൈവമേ ഒരു കോളേജ് പ്രിൻസിപ്പൽ അറിയാതെ ഇത്രയ്ക്ക് കാര്യങ്ങൾ കോളേജിൽ നടക്കുമോ" "നടക്കും എന്ന് ഇപ്പോൾ മനസ്സിലായില്ലേ.." " എന്നാലും എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല. എന്റെ 48 മത് പിറന്നാൾ ഇത്രയും ഭംഗിയായി നടത്തുക എന്നൊക്കെ പറഞ്ഞാൽ.." " വിശ്വസിച്ചേ പറ്റൂ.. ഇനി എന്തായാലും നേരം വെളുത്തിട്ട് വായോ നമുക്ക് കുറച്ചു പരിപാടിയുണ്ട്. ഇപ്പോ എന്തായാലും ആന്റി ഒറ്റക്കല്ലേ വീട്ടിൽ.നാളെ ആന്റിയെ കൂട്ടി വന്നാൽ മതി ട്ടോ" " ഒക്കെ..മക്കൾസ് എല്ലാവരും പോയി കിടന്നു.. " അതെ.. നേരം 12.15 ആയി.എല്ലാരും കിടന്നോളു.. നാളെ നേരത്തെ എണീക്കാൻ ഉള്ളതാണ്.വിഷ്ണു ആൺകുട്ടികളെയും അമ്മു പെൺകുട്ടികളെയും കൊണ്ട് അവർക്കായി അറേഞ്ച് ചെയ്ത് റൂമിലേക്ക് പോയി. ***** "മക്കളെ എല്ലാവരും എണീറ്റെ... എന്തോരു ഉറക്കം ആണ്." അമ്മു എല്ലാവരെയും മാറി മാറി വിളിച്ചു.അതിനിടക്ക് പലരും എഴുന്നേറ്റു. കിച്ചൺ ഡ്യൂട്ടി ഉള്ളവർ ആദ്യമേ അടുക്കളയിൽ കയറിയിരുന്നു. "ഗുഡ് മോർണിംഗ് ചേച്ചി.. "ജെസി. "നീ ആ മാളുവിനെ ഒന്ന് വിളിക്ക്.

"അമ്മു പറഞ്ഞതും ജെസി വേഗം പോയി മാളുവിന് നല്ല ഒരു അടി കൊടുത്തു. "അമ്മേ.." നിലവിളിച്ചു കൊണ്ടുള്ള മാളുവിന്റെ ഇരുത്തം കണ്ട് അവർ ചിരിച്ചു. "എന്തിനാ ഇത്ര നേരത്തെ വിളിപ്പിച്ചത്." "നേരത്തെയോ..8 മണി ആയി.ഇന്നലെ നേരം വൈകി കിടന്നത് കൊണ്ടാണ് ഞാൻ ഒന്നും പറയാഞ്ഞത്.എല്ലാവരും എഴുന്നേറ്റു.രാവിലത്തെ കാലി ചായയുടെ സമയം കഴിഞ്ഞു.ഇപ്പോൾ ബ്രേക്ക്‌ ഫാസ്റ്റിന്റെ സമയം ആയി.ഇനി അത് കൂടി പോവും".അമ്മു മാളുവിന്റെ വീക്നെസ്സിൽ കേറി പിടിച്ചു. "അയ്യോ... എന്റെ പുട്ടും കടലേം.. "അവൾ പുറത്തേക്ക് ഓടി. "നീയെങ്ങോട്ടാ ഓടുന്നെ.. "അവൾ മാളുവിന്റെ കൈ പിടിച്ചു അകത്തേക്ക് തന്നെ വലിച്ചു "എന്റെ പുട്ടും കടലേം..." "അവളുടെ ഒരു പുട്ടും കടലേം.. പല്ല് തേച്ചു കുളിച്ചു ഫ്രഷ് ആയിട്ട് പോയാൽ മതി.അല്ലെങ്കിൽ കൂടെ ഇരുന്ന് കഴിക്കുന്നവർ എഴുന്നേറ്റു പോവും" "പല്ല് വേണമെങ്കിൽ ഞാൻ തേക്കാം. പക്ഷെ കുളി, അത് ഇപ്പോൾ ഇല്ല. കുളിക്കൽ ഒൺലി ഫുഡ്‌ കഴിച്ചതിനു ശേഷം. വേണമെങ്കിൽ എന്റെ കൂടെ ഫുഡ്‌ കഴിക്കാൻ ഇരുന്നാൽ മതി. അല്ലെങ്കിൽ ഇരിക്കേണ്ട." "ഓഹ്. നിന്നോട് പറഞ്ഞിട്ട് ഒന്നും കാര്യമില്ല. നിങ്ങൾ ആ ഐഷുവിനെ കണ്ട് പടിക്ക്. രാവിലെ എഴുന്നേറ്റ് കുളിച്ചു നിസ്കരിച്,ഇന്ന് അവൾ കിച്ചൺ കമ്മിറ്റി അല്ലാഞ്ഞിട്ട് കൂടി അവൾ അവരുടെ കൂടെ പോയി അടുക്കളയിൽ സഹായിക്കുന്നു."

"ഐഷുവോ.. "അവരുടെ കണ്ണ് തള്ളി. "അതെ.. ഐഷു തന്നെ" " അവളെങ്ങനെ... " അവരുടെ ഞെട്ടൽ മാറിയില്ല "മ്മ്..ഞാനും ഇത്രയും ഒന്നും പ്രതീക്ഷിച്ചില്ല. ഇന്നലെ നിങ്ങൾ എല്ലാവരും കൂടി സംസാരിച്ചു കിടന്നപ്പോൾ എകദേശം മൂന്നു മണി ആയില്ലേ.. എന്നിട്ടും അവൾ 5 മണിക്ക് എണീട്ടു ആ തണുത്ത വെള്ളത്തിൽ കുളിച്ചു." "അപ്പോൾ അവൾക്ക് ഉറക്കം ഒന്നും ഇല്ലെ...രണ്ട് മണിക്കൂർ ഉറക്കം കൊണ്ട് അവൾക്ക് എന്താവാന. എനിക്ക് 5 മണിക്കൂർ ഉറങ്ങിയിട്ട് തന്നെ വീണ്ടും ഉറക്കാം വരുന്നു.ദേ.. ഇവിടെ ഒരുത്തി ഇരുന്ന് ഉറക്ക് തൂങ്ങുന്നു."ചുമരിൽ ചാരി ഉറങ്ങുന്ന ജെസിയെ ചൂണ്ടി മാളു പറഞ്ഞു.പെട്ടന്ന് തന്നെ ജെസി ഞെട്ടി എഴുന്നേറ്റു. ഐഷുവിന്റെ ഉറക്കത്തെ പറ്റി ഒന്നും എനിക്ക് ശരിക്കറിയില്ല. പക്ഷെ.... നിങ്ങൾക്ക് അറിയാത്ത പലതും അവളുടെ ഉള്ളിലുണ്ട്.സമയം ആവുമ്പോൾ അവൾ തന്നെ പറയും.അവളിൽ നിന്ന് ഞാനടക്കമുള്ള എല്ലാ കുട്ടികൾക്കും പഠിക്കാനുണ്ട്. ഒരുപാട് ഒരുപാട്..." അമ്മു പറഞ്ഞു പോയപ്പോൾ അവർ ഐഷുവിനെ പറ്റി ആലോചിക്കുകയായിരുന്നു...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story