അർജുൻ: ഭാഗം 53

arjun

രചന: കടലാസിന്റെ തൂലിക

" ആഹാ കുറിയൊക്കെ തൊട്ട് സുന്ദരനും സുന്ദരിയും ആയല്ലോ രണ്ടാളും. "കോളേജിലേക്ക് വന്ന ശേഖറിനെ യും വിമലയെയും കണ്ട് അജു പറഞ്ഞു . അതിനവർ അവന് ഒരു പുഞ്ചിരി സമ്മാനിച്ചു. " എന്താണ് പതിവില്ലാതെ ആന്റി സെറ്റ് സാരി ഒക്കെ എടുത്തിട്ടുണ്ട് ല്ലോ." " അത് പിന്നെ നിന്റെ അങ്കിളിനെ പിറന്നാൾ അല്ലേ രണ്ടാളും ഒന്നിച്ച് അമ്പലത്തിൽ പോയതാ.." "അതുകൊണ്ടാണോ മിസ്റ്റർ ശേഖർ കസവുമുണ്ട് ഒക്കെ ഉടുത്തിരിക്കുന്നത്.' "പോടാ പോടാ.." അവരൊരോന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്മു അതുവഴി പോയത്. " പൂജ മോളെ ഇവിടെ വന്നേ." ശേഖർ വിളിച്ചപ്പോൾ അമ്മു അങ്ങോട്ട് പോയി. " എടോ ഇതാണ് പൂജ നമ്മുടെ അർജുന്റെ ... "ശേഖർ ഭാര്യക്ക് പരിചയപ്പെടുത്തിക്കൊടുത്തു. "അമ്മൂട്ടി അല്ലേ ❤️അജുവിന്റെ അമ്മു ❤️

ഞാനിവളെ പറ്റി ചോദിക്കണം എന്ന് വിചാരിച്ചതാ." അവരുടെ വർത്തമാനം ആദ്യമൊന്നും അമ്മുവിന് മനസ്സിലായില്ലെങ്കിലും മനസ്സിലായപ്പോൾ അവർക്ക് മുൻപിൽ നിൽക്കാൻ ആകെ ചടപ്പ് തോന്നി അവൾക്ക്. " നല്ല സുന്ദരി കൊച്ചണല്ലോ... അജുവിന് നന്നായി ചേരും.അവിടെ അനുമോൾ അമ്മുവിനെ കാണണം എന്ന് പറഞ്ഞു വാശി പിടിക്കുകയ. വൈകിട്ട് അവളെക്കൊണ്ട് വരണം.അനുവിനെ മനസ്സിലായില്ലേ മോൾക്ക്..അജുവിന്റെ അനിയത്തി." " ആ എനിക്കറിയാം ഫോട്ടോ കണ്ടിട്ടുണ്ട്" " അതൊക്കെ കാണിച്ചു കൊടുക്കാൻ കഴിഞ്ഞു അല്ലേ "പ്രിൻസി അജുവിനെ കളിയാക്കി. പ്രിൻസി യെ കണ്ട് അപ്പോഴേക്കും ഓരോരുത്തരായി വന്നു തുടങ്ങി... "പിറന്നാൾ കാരൻ രാവിലത്തെ ഭക്ഷണം കഴിച്ചോ.."

"അതൊക്കെ ഞങ്ങൾ വരുന്ന വഴി തട്ട് കടയിൽ നിന്ന് കഴിച്ചു.നിങ്ങളുടെ പ്ലാൻ എന്താ ഇനി." "പ്രത്യേകിച്ച് ഒന്നുല്ല. അലങ്കാര പണികൾ ഇനിയും ഒരുപാട് ബാക്കി ഉണ്ട്. അതൊക്കെ ചെയ്യണം." "അപ്പോൾ ഫുഡ്‌ ഓ." "ഞങ്ങൾ ഓരോ കമ്മിറ്റി ആയി തിരിഞ്ഞിട്ടുണ്ട്. ഉച്ചക്ക് ഉള്ള ഫുഡ്‌ കമ്മിറ്റി കാർ ലഞ്ച് ഉണ്ടാക്കും." ജെസി. "ആഹാ.. നിങ്ങൾ വെൽ പ്ലാൻഡ് ആണല്ലോ.. "പ്രിൻസിയുടെ പറച്ചിൽ കേട്ട് അമ്മു ചിരിച്ചു. "പ്രിൻസിക്ക് എന്ത ഇന്ന് സ്പെഷ്യൽ. സദ്യ ആണോ.." "ഏയ്..ഞങ്ങൾ രണ്ട് പേരും അല്ലെ വീട്ടിൽ ഉള്ളു. അത് കൊണ്ട് കാര്യമായി ഒന്നും ഇല്ല. അജുവിന്റെ വീട്ടുകാർ വരും. അവരും ഞങ്ങളും കൂടി ഒരു കുഞ്ഞു സദ്യ.പായസം.ചിലപ്പോൾ വൈകീട്ട് കേക്ക് മുറിയും ഉണ്ടാകും. പക്ഷെ എന്റെ പിറന്നാൾ ഇത്രയും ഗ്രാൻഡ് ആയിട്ട് എന്റെ ജീവിതത്തിൽ നടത്തിയിട്ടേ ഇല്ല. നിങ്ങളോട് ഒക്കെ എങ്ങനെയാ നന്ദി പറയേണ്ടത് എന്നെനിക്കറിയില്ല.

ഞങ്ങൾക്ക് മക്കളില്ലാത്ത കാരണം എന്റെ കോളേജിലെ കുട്ടികളെ ഞങൾ സ്വന്തം മക്കളെ പോലെയാണ് കാണുന്നത്. നിങ്ങൾ ഞങളുടെ സ്വന്തം മക്കളെ പോലെ ആണ്. അല്ല മക്കൾ തന്നെ.." "സെന്റി അടിക്കേണ്ട അങ്കിൾ..സെന്റി അടിച്ചാൽ ഇപ്പോഴത്തെ പിള്ളേർ വീഴൂല."ആന്റിയുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ അജു വിഷയം മാറ്റി. "എന്നാൽ പിന്നെ പ്രിൻസിക്ക് ഇവിടെ നിന്ന് ഫുഡ്‌ കഴിച്ചൂടെ..നമുക്ക് ഇവിടെ സദ്യ ഉണ്ടാക്കാം.." "ഇവിടെ നിന്നോ..!!"പ്രിൻസി "ആ.. അത് നല്ല ഐഡിയ.അതാവുമ്പോൾ ഇന്നത്തെ ദിവസം മുഴുവൻ നിങ്ങളുടെ മക്കളുടെ കൂടെ പ്രിൻസിക്ക് ചിലവഴിക്കലോ.." "വേണം എന്നൊക്കെ ഉണ്ട്.പക്ഷെ നിങ്ങൾക്കതൊരു ബുദ്ധിമുട്ട് ആവില്ലേ..ഇത്രയും പേർക്ക് ഫുഡ്‌ ഉണ്ടാക്കാൻ നിങ്ങളെ കൊണ്ട് പറ്റോ.."

"ഒത്തു പിടിച്ചാൽ മലയും പോരും.. കുറച്ചു പേര് അറേഞ്ച് വർക്കിന് നിന്നിട്ട് ബാക്കിയുള്ളവർക്കെല്ലാം സദ്യ ഉണ്ടാക്കാം.." "അങ്ങനെ ആണെങ്കിൽ ഞങ്ങളും വരാം... "ശേഖർ പറഞ്ഞു. "ആ.. എന്നാൽ ഞാനും ആശിയും കൂടി സാധങ്ങൾ വാങ്ങിയിട്ട് വരാം.. "അജു ആശിയെയും കൊണ്ട് പോവാൻ നിന്നു. "അല്ല ചേട്ടായി.. അപ്പോൾ ബ്ലാക്ക് ഡ്രസ്സ്‌ ഇടേണ്ട അല്ലെ.. അടുക്കളയിലേക്കല്ലേ പോകുന്നത്.അവിടെ സാധാരണ ഡ്രസ്സ്‌ ഇട്ടാൽ പോരെ.വൈകുന്നേരം ആളുകൾ വരുന്നതിന് മുമ്പയി ഈ ബ്ലാക്ക് ഇട്ടാൽ പോരെ.. അതല്ലേ നല്ലത്." "അതെ അർജുൻ.ഐഷു പറഞ്ഞതിലും കാര്യമുണ്ട്.അപ്പോൾ എല്ലാവരും വൈകീട്ട് കോഡ് ഇട്ടാൽ മതിട്ടോ.. "അമ്മു പറഞ്ഞപ്പോൾ എല്ലാവരും സമ്മതിച്ചു.ഉടനെ തന്നെ അടുക്കള ആയി ഉപയോഗിക്കുന്ന മുറിയിലേക്ക് എല്ലാവരും കൂടി പോയി. ****

"ആഹാ.. അടുക്കള ആയി ഉപയോഗിക്കുന്നത് ഒഴിഞ്ഞു കിടക്കുന്ന ക്ലാസ്സ്‌ ആണല്ലേ.. അത് കൊണ്ട് നല്ല വിസ്തരം ഉണ്ട്.എല്ലാവരും ഒന്നിച്ചു നിൽക്കാം.. "വിമല അടുക്കള ആകമാനം നോക്കി പറഞ്ഞു. "അല്ല മക്കളെ നിങ്ങൾക്ക് ഫുഡ്‌ ഉണ്ടാക്കാൻ ഒക്കെ അറിയോ.." വിമല സംശയത്തോടെ അവരോട് ചോദിച്ചു. "ഞങ്ങൾക്ക് ഒക്കെ ചെറുതായി അറിയുള്ളു.. ഐഷു ആണ് പാചക ക്കാരി." "അയ്യോ.. എനിക്ക് സദ്യയെ പറ്റി വലിയ പിടി ഇല്ല. ബിരിയാണി ആയിരുന്നെങ്കിൽ നോക്കാമായിരുന്നു. "ഐഷു പരമാവധി നിഷ്കുവായി. "എന്നാൽ നമുക്ക് ബിരിയാണി ആക്കാം.. ഇപ്പോൾ തന്നെ വായിൽ വെള്ളം ഓടുന്നു".മാളു കൊതിയോടെ പറഞ്ഞു. "അയ്യടാ.. അവളുടെ ഒരു കൊതി. സദ്യ തന്നെ ഉണ്ടാക്കിയാൽ മതി. ഇതാ സാധങ്ങൾ. നിങ്ങൾ ഒക്കെ ആക്ക്. അപ്പോഴേക്കും ഞങ്ങൾ ബാക്കി പരിപാടി നോക്കട്ടെ.. മനു അത് പറഞ്ഞു മാളുവിനെ മൈൻഡ് ചെയ്യാതെ പോയി.

അത് കണ്ടപ്പോൾ മാളുവിന് വിഷമം ആയി. "അവൾ വേഗം ജെസിയുടെ അടുത്തേക്ക് പോയി. "ജെസി... എനിക്ക് ഒരു കാര്യം അറിയണം."മാളു സീരിയസ് ആയി പറഞ്ഞു. "എന്താടാ.. എന്താ കാര്യം. "ജെസി "മനുവിന് എന്നെ ശരിക്കും ഇഷ്ടാണോ.. ഇപ്പോഴയതിൽ പിന്നെ അവൻ എന്നെ നോക്കുന്നു കൂടി ഇല്ല. എന്നെ കളിപ്പിക്കാൻ വേണ്ടി ആണെന്ന് എനിക്കറിയാം.. പക്ഷെ എനിക്ക് ഇപ്പോൾ എന്തോ... നല്ല വിഷമം ആവുന്നടി.. പലപ്പോഴും എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. അവന്റെ അവോയ്ഡിങ് എനിക്ക് സഹിക്കുന്നില്ല." മാളുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു. "നീയിങ്ങനെ കരയാതടി.. അവന്റെ അവോയ്ഡിങ് സഹിക്കാത്തല്ലേ പ്രശ്നം. അവന് സ്നേഹം ഉണ്ടോന്ന് അറിയണം. അത്രയും അല്ലെ ഉള്ളു.. ഒരു വഴി ഉണ്ട്". "എന്തു വഴി."

"ആഷി ഐഷുവിനോട് എത്ര വെറുപ്പ് കാണിച്ചിട്ടും അവൾക്ക് കൈ ചെറുതായി ഒന്ന് വേദനിച്ചപ്പോൾ അവൻ അതെല്ലാം മറന്നു അവളെ കെയർ ചെയ്തില്ലേ... അത് അവന്റെ ഉള്ളിൽ അവളോട് സ്നേഹ ഉള്ളത് കൊണ്ടാണ്. അത് പോലെ നീ നിന്റെ കൈ മുറിക്കണം." "ഞാനോ.." മാളു പെട്ടന്ന് കൈ അവളിലേക്ക് തന്നെ വെച്ച്. "എന്നാലേ സ്നേഹം ഉണ്ടോന്ന് അറിയാൻ പറ്റു .. വേണമെങ്കിൽ മതി." "പക്ഷെ... എനിക്ക് പേടിയാ.. നീ മുറിച്ചു തരോ.." "ഞാൻ മുറിച്ചു തരൻ ഇത് വല്ല കേക്ക് ആണോടി.. കൈ ആണ് കൈ. നീ സവാള അരിയുമ്പോൾ അറിയാതെ സംഭവിച്ചത് പോലെ കൈ മുറിക്കണം. മുറിവിൽ നിന്ന് ചോര വരുമ്പോൾ കരയണം. നിന്റെ കൈ മുറിഞ്ഞത് കാണുമ്പോൾ മനുവിന് സ്നേഹം ഉണ്ടെങ്കിൽ മനു വന്നു ആശ്വസിപ്പിക്കും.മനസ്സിലായോ.."

"മ്മ്മ്.. എന്നാലും അത് വേണോടി.. റിസ്ക് അല്ലെ.." "നിന്നോട് കിണറ്റിൽ ചാടാൻ അല്ലല്ലോ പറഞ്ഞത്. വേണമെങ്കിൽ ചെയ്യ്.. ഇനി ഐഡിയ എന്നും പറഞ്ഞു എന്റെ അടുത്തേക്ക് വരരുത്. "ജെസി പിണങ്ങിയ പോലെ കാണിച്ചു. "ഡീ.. പക്ഷെ.. മ്മ്. ഓക്കേ. അവസരം കിട്ടട്ടെ.." "ഓക്കേ ടൺ. അപ്പൊ അടി. "അവർ ചിരിച്ചു കൊണ്ട് കൈ കോർത്തടിച്ചു. ***** എല്ലാവരും കൂടി ഉത്സാഹിച്ചു ഒരു വിധം പണി എല്ലാം തീർത്തു. അമ്മുവും മാളുവും അടങ്ങുന്ന പെൺപട മുഴുവൻ പച്ചക്കറി അരിയാൻ ഇരിക്കുമ്പോൾ ആൺകുട്ടികൾ മുഴുവൻ തേങ്ങ ചിരവനായി ഇരിക്കും.ജിജോയും മനുവും ഒറ്റ ദിവസം കൊണ്ട് അതിൽ എക്ഷ്പെര്ട് ആയത് കൊണ്ട് പ്രത്യേകിച്ച് കുഴപ്പം ഒന്നും ഉണ്ടായില്ല. വിമലാന്റിയുടെ മേൽനോട്ടത്തിൽ കറികൾ ഉണ്ടാക്കുവാനും ആൺ പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും മുന്നിട്ടിറങ്ങി. എല്ലാത്തിനും അവരോടൊപ്പം ശേഖറും ഉണ്ടായിരുന്നു.

എകദേശം എല്ലാ പണിയും തീർന്നെന്നായപ്പോൾ എല്ലാവരും പുറത്തേക്കിറങ്ങി. ജെസിയും മാളുവും മനുവും ജിജോയും മാത്രമായി. അവർ സവാള അരിഞ്ഞു കൊണ്ടിരിക്കുവായിരുന്നു. ജെസി മാളുവിനോടായി കണ്ണ് കൊണ്ട് തുടങ്ങാൻ കാണിച്ചു.മാളു വേണ്ടന്ന് പറഞ്ഞപ്പോൾ അവൾ മാളുവിനെ കണ്ണൂരുട്ടി പേടിപ്പിച്ചു. "ഇച്ചയാ.. ഇങ്ങോട്ട് വന്നേ.. ഒരു കാര്യം പറയാനുണ്ട്." ജെസി ജിജോയെയും വലിച്ചു അടുക്കളയിൽ നിന്നും പോയി.പോകുന്നതിന് മുൻപ് അവൾ ഒന്ന് കൂടി കണ്ണ് കൊണ്ട് തുടങ്ങാൻ കാണിച്ചു അവർ പോയപ്പോൾ മാളു മനുവിനെ നോക്കി.അവൻ അവളെ നോക്കാതെ അറിയുകയായിരുന്നു.അറിയാതെ അവൾ അവനെ തന്നെ നോക്കിയിരുന്നു പോയി.അവന്റെ മുഖത്തെ ഓരോ ഭാഗങ്ങളും സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരിന്നു.പെട്ടാന്നാണ് അവൾക്കൊരു നീറ്റൽ അനുഭവപ്പെട്ടത്.

കയ്യിലേക്ക് നോക്കിയപ്പോൾ കൈ ഒരുപാട് മുറിഞ്ഞിരിക്കുന്നു. ""ആാാ... ""മാളുവിന്റെ നിലവിളി കേട്ട് മനു തിരിഞ്ഞു നോക്കി.അവൾ വിരലും പൊത്തി പിടിച്ചു കരയുന്നത് കണ്ട് അവൻ അവളുടെ അടുത്തേക്ക് ഓടി. "എന്താ.. എന്തു പറ്റി."അവൻ വെപ്രാളത്തോടെ ചോദിച്ചു. "കണ്ണ് കണ്ടു കൂടെടോ തനിക്ക്.എന്റെ കൈ മുറിഞ്ഞു.അമ്മേ..." "നിക്ക്.നോക്കട്ടെ.. "അവൻ അവളുടെ കൈ പിടിച്ചു നോക്കി.രക്തം നന്നായി വരുന്നുണ്ടായിരുന്നു.അവൻ ഓടി പോയി മഞ്ഞൾ പൊടി എടുത്ത് അവളുടെ കയ്യിൽ ഇട്ടു. "അമ്മേ..."അവൾ ഉറക്കെ നിലവിളിച്ചു. "എന്തിനാടി കിടന്ന് കാറുന്നത്."അവൻ ദേഷ്യത്തിൽ പറഞ്ഞു. "അത് പിന്നെ.. മുറിവിൽ.. സവാള കൊണ്ടപ്പോൾ നീറുന്നു.പ"റയുന്നതിനോടൊപ്പം അവളുടെ കണ്ണുകളും നിറയുന്നത് കണ്ട് അവന്റെ മനസ്സ് അസ്വസ്ഥമായി. അവൻ വേഗം ഒരു കത്തി എടുത്തു. "അയ്യോ.. എന്നെ കൊല്ലല്ലേ.."

അവൾ വീണ്ടും ഒച്ചയെടുത്തു. "മിണ്ടാതിരിയാടി ശവമേ.. "അവൻ അവളെ രൂക്ഷമായി നോക്കിയപ്പോൾ അവൾ മിണ്ടാതെയിരുന്നു. അവൻ അവന്റെ മുണ്ടിന്റെ അടിയിലെ കര ഭാഗം കീറി.മഞ്ഞൾ തുടച്ചു കൊടുത്തു.ടെട്ടോൾ എടുത്തു കൊണ്ട് വന്നു ആ തുണിയിൽ മുക്കി മുറിഞ്ഞ വിരലിന്റെ ഭാഗത്തു വെച്ചു. ""സ്സ്.."" അവളുടെ ശബ്ദം കേട്ട് അവന് ചിരിയും വരുന്നുണ്ടായിരുന്നു.പക്ഷെ അത് അവൻ അടക്കി പിടിച്ചു. "എങ്ങനെയാ കൈ മുറിഞ്ഞത്".ചുറ്റി കേട്ടുന്നതിടയിൽ അവൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു. അവന്റെ കെയറിങ്ങിലും സ്നേഹത്തിലും മാത്രം ശ്രദ്ധിച്ചിരുന്ന മാളു അത് കേട്ട് ഞെട്ടി. "ഏ.. എന്താ ചോദിച്ചത്.ഞാൻ കേട്ടില്ല".മാളു കേൾക്കാത്ത പോലെ ചോദിച്ചു. "എന്താ കേൾക്കാഞ്ഞത്. "അവൻ കെട്ടി കഴിഞ്ഞു അവളുടെ മുഖത്തു നോക്കി ചോദിച്ചു.

"അത്..അത് പിന്നെ.." അവൾ തപ്പി പിടിക്കുന്നത് കണ്ടപ്പോൾ അവൻ അവിടെ നിന്ന് എഴുന്നേറ്റ് വെള്ളവുമായി തിരിച്ചു വന്നു. "ഇത് കുടിക്ക്."അവൻ വെള്ളം അവൾക്ക് നേരെ നീട്ടി.അവൾ ഇടം കണ്ണാലെ അവനെ നോക്കി കൊണ്ട് കുടിച്ചു. "ഇത് പോലെ എന്നെ നോക്കി കൊണ്ട് സവാള അരിഞ്ഞാൽ വിരൽ അറ്റു പോയേനെ.. "അവന്റെ പറച്ചിൽ കേട്ട് അവൾക്ക് പെട്ടന്ന് തരിപ്പിൽ കേറി.അവൻ അവളുടെ നെറുകയിൽ ചെറുതായി തട്ടി കൊടുത്തു. "ഇനി പരിസരം മറന്നു വായ നോക്കരുത്ട്ടോ".അവൻ അവളുടെ കവിളിൽ ചെറുതായി തട്ടിയിട്ട് അടുക്കള വീട്ടിറങ്ങി. 'അയ്യേ.. അവൻ എല്ലാം കണ്ടു.' അവൾ അവളുടെ തലക്ക് തന്നെ അടിച്ചു. പതിയെ അവൻ മുറിവ് കെട്ടി കൊടുത്ത വിരലിൽ ചുണ്ടു ചേർത്തു.... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story