അർജുൻ: ഭാഗം 54

arjun

രചന: കടലാസിന്റെ തൂലിക

എല്ലാവരുമൊന്നിച്ചിരുന്നാണ് സദ്യ കഴിച്ചത്.കുറഞ്ഞ സമയത്തിനുള്ളിൽ ഉണ്ടാക്കിയ വിഭവങ്ങൾ ആണെങ്കിലും അതെല്ലാവരും ആസ്വദിച്ചു കഴിച്ചു.. 5 മണിക്കാണ് പരിപാടി തുടങ്ങേണ്ടിയിരുന്നത്.മൂന്നു മണിയായപ്പോഴേക്കും കോളേജ് സ്റ്റുഡന്റസ് എല്ലാം എത്തിച്ചേർന്നു.കോളേജ് അലങ്കരിച്ചിരിക്കുന്നത് കണ്ട് അന്തം വിട്ടു നിൽക്കുന്ന എല്ലാവരെയും നോക്കി അവർ മനസ്സ് തുറന്ന് ഒരു പുഞ്ചിരി സമ്മാനിച്ചു. എല്ലാവരും എത്തുന്നത് കണ്ടപ്പോൾ തന്നെ പെൺപട മുഴുവൻ ഡ്രസ്സ്‌ മാറാനായി പോയി. ***** "നിങ്ങൾ എന്തിനാ മുഖം മുഴുവൻ ഇങ്ങനെ പുട്ടി അടിച്ചു വെക്കുന്നത്?"കണ്ണാടിയിൽ നോക്കി ഭയങ്കര മേക്കപ്പിൽ ആയിരുന്ന ജെസിയെയും മാളുവിനെയും നോക്കി ഐഷു ചോദിച്ചു. "ഇത് കണ്ടിട്ട് വേണം മനു വീഴാൻ. അവനെ കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിക്കാതെ എനിക്കൊരു സമാധാനവും ഇല്ല. "മാളു ഇളിച്ചു കൊണ്ട് പറഞ്ഞു. "അപ്പോൾ ജെസിയേച്ചിയോ.. ചേട്ടായിക്ക് ആൾറെഡി വീണതല്ലേ..പിന്നെ എന്തിനാ ഈ പുട്ടി അടിക്കുന്നെ.." "അതോ.. ഇച്ചായൻ എന്റെ സൗന്ദര്യം കണ്ട് മയങ്ങണം." "ഏഹ്.. എനിക്ക് മനസ്സിലാവാത്തത് അതല്ല. അവർ രണ്ടാളും ഇതിന് മുന്പും ഒരുപാട് വട്ടം നിങ്ങളെ കണ്ടിട്ടുള്ളതല്ലേ.. ഇപ്പോൾ ഇങ്ങനെ പുട്ടി അടിച്ചാൽ മേക്കപ്പ് ഇട്ടതാണെന്ന് അവർക്ക് മനസ്സിലാവില്ലേ..

പിന്നെ എന്തിനാ ഇടുന്നെ.." "അതൊന്നും നിനക്ക് ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല. ഒരു പ്രേമം ഒക്കെ ആവുമ്പോൾ താനെ ഈ മേക്കപ്പ് ഒക്കെ വന്നോളും". "ഏയ്... പ്രേമം ഒന്നും നമുക്ക് പറഞ്ഞിട്ടുള്ള കാര്യം അല്ല.ലവ് ആഫ്റ്റർ ഒൺലി നിക്കാഹ്." ഐഷു വീറോടെ പറഞ്ഞപ്പോൾ മാളുവും ജെസിയും പെട്ടന്ന് പൊട്ടി ചിരിച്ചു.ഐഷു ഒന്നും മനസ്സിലാവാതെ അവരെ നോക്കി.അവരപ്പോഴും ചിരിയിലായിരുന്നു. നിന്ന് ചിരിച് മതിയാവാതെ അവർ ഇരുന്ന് ചിരിച്ചു.അത് കണ്ട് ഐഷുവിന് ദേഷ്യം വന്നു. "എന്താ ഇത്ര ചിരിക്കാൻ.ഞാൻ കാര്യം പറഞ്ഞതല്ലേ.." "എടി ഐഷു.. ലൈഫ് മുഴുവൻ സിംഗിൾ അടിച്ചു നടക്കും എന്ന് പറഞ്ഞു നടന്ന ഒരുത്തിയ ഇപ്പോൾ മനുവിന്റെ പിന്നാലെ ഇഷ്ടമാണെന്ന് പറയിപ്പിക്കാൻ നടക്കുന്നത്".മാളുവിനെ ചൂണ്ടി അടക്കി പിടിച്ച ചിരിയോടെ ചിരിയോടെ ജെസി പറഞ്ഞപ്പോൾ മാളു ഒരു ചമ്മിയ ചിരി അവൾക്കായ് കൊടുത്തു. "അത് പോലെ തന്നെയാണ് അമ്മുവെച്ചിയും.അമ്മുവേച്ചി പക്ഷെ ഇത് വരെ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടില്ല.പക്ഷെ ചേച്ചിക്ക് ഇഷ്ടമാണ്.അത് പോലെ നീയും ആഷിയും തമ്മിൽ പ്രേമം ആവും എന്ന് തന്നെയാണ് ഞങളുടെ വിശ്വാസം." "പിന്നേ... ആഷി.അവനൊക്കെ എന്റെ പട്ടി പ്രേമിക്കും.'ഐഷു പുച്ഛത്തോടെ പറഞ്ഞു.

"മ്മ്മ് മ്മ്മ് "അവർ അവളെ നോക്കി ചിരിച്ചിട്ട് വീണ്ടും പണി തുടർന്നു. **** പുട്ടി പരിപാടി ഒക്കെ കഴിഞ്ഞു അവർ മൂന്ന് പേരും പുറത്തിറങ്ങിയപ്പോൾ എതിരെ നല്ല അഡർ മൊഞ്ചന്മാർ ആയിട്ട് അവർ നാല് ആൺകുട്ടികളും വന്നു. "എന്റെ ദൈവമേ.. ഇവർക്ക് ഇത്രയും ഭംഗിയോ.."ജെസിയുടെയും മാളുവിന്റെയും കണ്ണ് തള്ളി. 'ഈശ്വരാ.. ഇവർക്ക് ഇത്രയും മൊഞ്ചുണ്ടായിരുന്നോ'.മനുവും ജിജോയും അവരെ നോക്കി മനസ്സിൽ പറഞ്ഞു. ഐഷുവിന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും ആഷിയുടെ കണ്ണുകൾ അവളെ സൂക്ഷമായി ഒപ്പിയെടുക്കുകയായിരുന്നു. "എന്തോന്ന് കോലം ആടി ഇത്".മാളുവിനെ നോക്കി അവജ്ഞയോടെ മനു പറഞ്ഞു. "ഇത് ഗൗൺ ആണ് മനുവേട്ടാ.." അവൾ നിഷ്കു ആയി. "ഗൗണോ.. എന്തു ഗൗൺ. ഒരു ഷാൾ പോലും ഇല്ലാത്ത എന്തോന്ന് ഡ്രസ്സ്‌ ആടി വലിച്ചു കേറ്റിയിരിക്കുന്നത്.പോരാത്തതിന് ഫുൾ പൂട്ടിയും."മനു മുഖം തിരിച്ചു. "ആ.. അപ്പോൾ ഞാനാ ബെസ്റ്റ്.എന്റെ നോക്കിയേ നല്ല ചുരിദാർ അല്ലെ ഇച്ചായ.."ചുരിദാറിന്റെ ഷാൾ വിരിച്ചു കൊണ്ട് ജെസി പറയുന്നത് കേട്ട് മാളു അവളെ നോക്കി പല്ല് കടിച്ചു.

"എന്തു ബെസ്റ്റ്.നീ അതിനേക്കാൾ പുട്ടി ആണല്ലോ.... അല്ല ഈ മുടി എന്താ ഈ കാണിച്ചു വെച്ചേക്കുന്നെ.. "ജെസിയുടെ മുടി പിടിച്ചു കൊണ്ട് ജിജോ ചോദിച്ചു. "അത് തൊടല്ലേ ഇച്ചായ.. കുറെ കഷ്ടപ്പെട്ട് കാണിച്ചതാ.."അവൾ മുടി അവനിൽ നിന്നും മാറ്റി. "ഇത് ചെയ്യാനാണോ കഷ്ടപ്പാട്. സത്യം പറ ജെസി നീ വെട്ടിയില്ലേ.." ജിജോയുടെ ചോദ്യത്തിന് ജെസി ഒന്ന് ഇളിച്ചു കൊടുത്തു. "അത് പിന്നെ... ചെറുതായിട്ടുള്ളു..ജസ്റ്റ്‌ ഒന്ന് വെട്ടി, ഹെന്ന ചെയ്തു. കളർ ചെയ്തു അത്രേം ഉള്ളു.." "അത്രേം ഉള്ളുലെ.. നിങ്ങൾ ആ ഐഷുവിനെ നോക്കിയേ..എന്ധെങ്കിലും മേക്കപ്പ് ഉണ്ടോ.. പക്കാ ഉമ്മച്ചി കുട്ടി. അങ്ങനെ വേണം.മേക്കപ്പ് ഒന്നും ഇല്ലാതെ നാടൻ ഭംഗിയിൽ.." "അത് പിന്നെ... ആ.. അവൾ ഉമ്മച്ചി കുട്ടി ആയത് കൊണ്ട് തട്ടം ഒക്കെ ഇട്ട് നടക്കുമ്പോൾ അറിയാത്തത് ആണ്. അല്ലെങ്കിൽ കാണായിരുന്നു".ജെസി ഒപ്പിച്ചു. "അതേടാ.. ഈ കുരിപ്പിന് വലിയ ഭംഗി ഒന്നുമില്ല.തോന്നുന്നത."ആഷി അവളെ നോക്കി പുച്ഛിച്ചു പറഞ്ഞപ്പോൾ അത് വരെ ആകാശം മുട്ടെ പൊങ്ങി പോയിരുന്ന ഐഷു നിലത്തെത്തി. "അപ്പോൾ അമ്മുവോ..

"ഇതെല്ലാം കണ്ടു ചിരിച്ചു കൊണ്ടിരിക്കുന്ന അജു പെട്ടന്ന് അവരിലേക്ക് ശ്രദ്ധ ചെലുത്തി. "അമ്മു നല്ല സാരി ഒക്കെ ആണല്ലോ എടുത്തിരിക്കുന്നത്.ഒരു മേക്കപ്പ് ഉം ഇല്ല. ഒരു ഫാഷനും ഇല്ല".ജിജോ നിങ്ങൾ അമ്മുനെ കണ്ടോ... അജു ആകാംഷയോടെ ചോദിച്ചു. "ആ.. കണ്ടല്ലോ. നീ കണ്ടില്ലേ അജു." ആഷി. "ഇല്ല. അവളെവിടെ." "അമ്മുവിനെ പ്രിൻസി കൊണ്ട് പോയി".മനു "അപ്പോൾ നിങ്ങൾ എല്ലാവരും കണ്ടോ." " കണ്ടല്ലോ "എല്ലാവരും ഒന്നിച്ചു പറഞ്ഞു " എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ "അജു തിരിഞ്ഞുനടക്കുമ്പോൾ അവരെല്ലാവരും അർത്ഥം വെച്ച് മൂളുന്നു ഉണ്ടായിരുന്നു. "അർജുൻ" പെട്ടെന്ന് ആരോ വിളിച്ചത് കേട്ട് അജു തിരിഞ്ഞുനോക്കി. ഡാർക്ക് ബ്ലൂ കളർ ഷിഫോൺ സാരി സിംഗിൾ പ്ലീറ്റുടുത്തു മുടി പാറിപ്പിച്ചു വലിയ പ്ലാറ്റിനം കമൽ ഒക്കെ ഇട്ടു ചുണ്ടിൽ ചെറിയ ചിരിയുമായി മീര ടീച്ചർ അജു നെ ലക്ഷ്യംവെച്ച് വരുന്നു. മീര ടീച്ചറെ കണ്ട് എല്ലാവരും വാപൊളിച്ച് നിൽക്കുകയായിരുന്നു. " അജു എവിടെ പോവുകയാ" മീര ടീച്ചറുടെ വരവ് അവരുടെ ഗാങ് മാത്രം പിടിച്ചിട്ട് ഉണ്ടായിരുന്നില്ല.അതിന്റെ കൂടെ അജു എന്ന വവിളി കൂടി ആയപ്പോൾ അവർക്ക് ദേഷ്യം അരിച്ചുകയറി " അജു മൂത്രമൊഴിക്കാൻ പോവുകയാ "അർജുൻ എന്തെങ്കിലും പറയുന്നതിനിടയിൽ കയറി മനു പറഞ്ഞു. അതു കേട്ട് എല്ലാവർക്കും ചിരി പൊട്ടിയെങ്കിലും അടക്കി പിടിച്ചു.മീര ടീച്ചർ ചെറുതായി ഒന്ന് ചമ്മിയ പോലെ ആയെങ്കിലും വീണ്ടും ചുണ്ടിൽ ചിരി വിരിയിച്ചു. അജു അവനെ രൂക്ഷമായി നോക്കി.

" അജു എന്നെ കാണാൻ എങ്ങനെയുണ്ട് "മീര അല്പം നാണത്തോടെ ചോദിച്ചു. " ചാള മേരി ലുക്ക് ഉണ്ട്. "മാളു ജെസ്സിയുടെ ചെവിയിൽ പറഞ്ഞുതുകേട്ട് ഐഷുവും ജെസ്സിയും പതുങ്ങി ചിരിച്ചു. " ആ കുഴപ്പമില്ല" അജു വലിയ താല്പര്യം ഇല്ലാതെ പറഞ്ഞു. " കുഴപ്പമില്ലെന്നോ.. അപ്പോൾ നന്നായിട്ടില്ലേ.. അത് പോട്ടെ നിങ്ങളൊക്കെ ബ്ലാക്ക് ആണ് ഉടുക്കുന്നത് എന്ന് എന്നോട് എന്തേ പറയാഞ്ഞത്. ഇനിയിപ്പോൾ ഇവർ ഉ ടുക്കുന്നുണ്ടെങ്കിൽ തന്നെ അജു എന്തിനാ ഉ ടുക്കുന്നത്... അജു എന്റെ അല്ലേ.." " എന്ത് "എല്ലാവരും ഞെട്ടലോടെ ചോദിച്ചു. " അല്ലാ എന്റെ ഗ്രൂപ്പ് അല്ലേ എന്ന്." " ഞങ്ങൾ ഫ്രണ്ട്സ് ആണ്.ഞങ്ങൾ ഒരു ക്ലാസ് ആണ്.അതിനുമപ്പുറം ഞങ്ങൾ എല്ലാവരും ഒരമ്മപെറ്റ മക്കളെ പോലെയാണ്. അതുകൊണ്ട് ഞാൻ ഇവരോടൊപ്പം നിൽക്കൂ.."ഉറച്ച ശബ്ദത്തോടെയുള്ള അജുവിന്റെ മറുപടി കേട്ട് അല്പനേരം മീര ഒന്നും മിണ്ടിയില്ല. " ഓക്കേ അർജുൻ ഫുഡ് വരാൻ നേരമായി. ഫുഡ് വരുമ്പോൾ അങ്ങോട്ട് വരണേ.. അഞ്ചുമിനിറ്റിനുള്ളിൽ എന്തായാലും വരണം. അപ്പോഴേക്കും ഞാൻ ഗ്രീൻ റൂമിൽ പോയിട്ട് വരാം. "അതും പറഞ്ഞ് മീര പോയി. " അയ്യോ അത് പറഞ്ഞപ്പോഴാ ഓർത്തത് നമ്മൾക്ക് മേക്കപ്പ് ചെയ്യേണ്ടേ..ജെസി പറയുന്നത് കേട്ട് ജിജോ അവളെ രൂക്ഷമായി നോക്കി.ഉള്ള പൂട്ടി മുഴുവൻ വാരിപൊത്തിയിട്ടുണ്ട്. ഇനി എന്തിനാ കൂടുതൽ."

" താൻ എന്നോട് മിണ്ടണ്ട "ജെസ്സി പിണങ്ങി മാറിനിന്നു. " താനെന്നോ "അവന്റെ സ്വരം കടുത്തു. "ഓ നിങ്ങൾ ഇങ്ങനെ തല്ലു കൂടാതെ,നിങ്ങൾ ചുറ്റും ഒന്ന് നോക്കിയേ..എല്ലാവരും നന്നായി പുട്ടി അടിച്ചിട്ടുണ്ട്.അവരെ വെച്ച് നോക്കുമ്പോൾ മാളു ചേച്ചിയും ജെസ്സിയും കുറച്ചുമാത്രമേ മേക്കപ്പ് ചെയ്തിട്ടുള്ളൂ". ഐഷു പറയുന്നത് കേട്ടപ്പോൾ അവർ ചുറ്റും കണ്ണോടിച്ചു. ശരിയാണ് എല്ലാവരും പുട്ടിയിൽ മുങ്ങിയിരിക്കുകയാണ്. " ഇപ്പോൾ വന്ന മീര ടീച്ചർ വരെ പുട്ടിയിൽ കുളിച്ചിട്ടുണ്ട് അമ്മുവേച്ചിക്കും എനിക്കും മേക്കപ്പ് താൽപര്യമില്ലാത്തതുകൊണ്ട് ഇട്ടില്ല എന്നേ ഉള്ളൂ. ഇനി ഇതും പറഞ്ഞ് നാല് പിണങ്ങണ്ട." അപ്പോ തന്നെ നാലും പരസ്പരം പുച്ഛിച്ചു തിരിഞ്ഞു നിന്നു . "അജുവേട്ടായി.... "വീണ്ടും ആരുടെയും വിളികേട്ട് അവർ തിരിഞ്ഞു നോക്കുമ്പോഴുണ്ട് ശ്രുതി ടൈറ്റ് ജീൻസും ഷർട്ടും ഇട്ടു നിൽക്കുന്നു. " ഇന്ന് കോഴികളുടെ സമ്മേളനം ആണോ "

മാളു ഐഷുവിന്റെചെവിയിൽ പറഞ്ഞു "വൗ.. അജുവേട്ടായിയെ കാണാൻ ഇന്നെന്തു ഭംഗിയാണ്. അജുവേട്ടന് ഈ ബ്ലാക്ക് കളർ നന്നായി ചേരുന്നുണ്ട്. പക്ഷെ മുണ്ട് വേണ്ടായിരുന്നു. ഇവരെ പോലെ പാന്റ്സ് തന്നെയാ നല്ലത്. പക്ഷെ ഇതിലും അജു ഹാൻസം ആണ്. വെരി ബ്യൂട്ടിഫുൾ." അവളുടെ വർത്തമാനം കേട്ട് എല്ലാവരും ക്ഷമയുടെ അങ്ങേയറ്റം കണ്ടു. "നിങ്ങൾ നാല് പേരും ആണ് ഈ കോളേജിലെ ഹാൻസം ജനടീൽമെൻസ്. പ്രത്യേകിച്ച് ആഷിക്ക്. സൊ ഹോട്ട്." ശ്രുതി ആഷിയുടെ കവിളിൽ പിച്ചാൻ ആയി നിന്നപ്പോൾ പെട്ടന്ന് ആരോ അവളെ പിടിച്ചു വലിച്ചു കരണക്കുറ്റി നോക്കിയോരണ്ണം കൊടുത്തു. പടക്കം പൊട്ടുന്ന പോലെയുള്ള ശബ്ദം കേട്ട് അവർ അത് ആരാണെന്ന് നോക്കി. ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ഐഷു......!!!!!!!.. തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story