അർജുൻ: ഭാഗം 55

arjun

രചന: കടലാസിന്റെ തൂലിക

"നിങ്ങൾ നാല് പേരും ആണ് ഈ കോളേജിലെ ഹാൻസം ജനടീൽമെൻസ്. പ്രത്യേകിച്ച് ആഷിക്ക്. സൊ ഹോട്ട്." ശ്രുതി ആഷിയുടെ കവിളിൽ പിച്ചാൻ ആയി നിന്നപ്പോൾ പെട്ടന്ന് ആരോ അവളെ പിടിച്ചു വലിച്ചു കരണക്കുറ്റി നോക്കിയോരണ്ണം കൊടുത്തു. പടക്കം പൊട്ടുന്ന പോലെയുള്ള ശബ്ദം കേട്ട് അവർ അത് ആരാണെന്ന് നോക്കി. ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ഐഷു......!!!!!!! എല്ലാവരും അവളുടെ ഭാവം കണ്ട് ഞെട്ടിയിരിക്കുകയായിരുന്നു. അവളിൽ നിന്ന് ആരും അങ്ങനെ ഒരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. "നിനക്ക് ഞങ്ങടെ ചെക്കന്മാരെ തന്നെ വേണമല്ലേ.. "ഐഷുവിന്റെ ദേഷ്യം കേട്ടടങ്ങിയില്ല. "ഡീ.. നീയാന്നെ തല്ലിയല്ലേ.."ശ്രുതി ദേഷ്യത്തോടെ പറഞ്ഞു. "അതേടി തല്ലി, വേണമെങ്കിൽ ഇനിയും തല്ലും. കാണണോ നിനക്ക്. അവൾ ഇറങ്ങിയിരിക്കുന്നു ഹോട് ആണെന്നും പറഞ്.നിന്നെ ഒക്കെ കാലേ വാരി നിലത്തടിക്കേണ്ട സമയം കഴിഞ്ഞു.ഒരേ ക്ലാസ്സിൽ ആണ് പഠിക്കുന്നതെന്ന ഒറ്റ പരിഗണന വെച്ച വെറുതെ വിടുന്നെ.. മുന്നും പിന്നും നോക്കാനില്ല എനിക്ക്.ഇറങ്ങി പോടീ.....". അവളുടെ രൗദ്ര ഭാവം കണ്ട് പേടിച് അവൾ അപ്പോൾ തന്നെ പിൻ തിരിഞ്ഞു നടന്നു. "എന്തും നോക്കി നിൽക്കായിരുന്നു അവൾ പറഞ്ഞപ്പോൾ. ഹോട് ആണെന്ന് പറഞ്ഞപ്പോൾ അങ്ങ് കേട്ട് നിന്നു അല്ലെ.. ഇത് തന്നെ ഒരു ബോയ് ഗേളിനോട് ആണ് പറയുന്നതെങ്കിൽ പ്രശ്നം ആണല്ലോ.. അല്ലെങ്കിലും ഇവനെ ഒക്കെ ആരെങ്കിലും ഹോട് എന്ന് പറയോ.. എന്നിട്ടും ഒരു നാണവും ഇല്ലാതെ കുന്തം പുഴുങ്ങിയ പോലെ നിൽക്കുന്നു.

"ഐഷു ആഷിയുടെ നേർക്ക് അവളുടെ ദേഷ്യം തീർത്തു കൊണ്ടിരിക്കുന്നു. അവൾ പറയുന്നത് കേട്ട് അവനും ദേഷ്യം വന്നു തുടങ്ങി. "ഡീീീ........" ഉച്ചത്തിൽ ഉള്ള ആഷിയുടെ ശബ്ദം കേട്ട് ഐഷു പേടിച്ചു രണ്ടടി മാറി നിന്നു. അവന്റെ കൈ ഉയരുന്നത് കണ്ട് അവൾക്ക് തല്ലു കിട്ടുമെന്ന് അവൾക്ക് തന്നെ ഉറപ്പായി.അവൾ കണ്ണടച്ചു അടിയേ ഏറ്റു വാങ്ങാൻ നിന്നു. ""💥ട്ടോ 💥"" വീണ്ടും ഒരു പടക്കം പൊട്ടുന്ന ശബ്ദം കേട്ട് അവൾ കണ്ണ് തുറന്നപ്പോൾ അവൾ അടിച്ചതിന്റെ മറു കവിളിൽ കൈ വെച്ച് ശ്രുതി. ദേഷ്യം കൊണ്ട് ജ്വലിച്ചു നിൽക്കുന്ന ആഷി. ₹ഇനി എങ്ങനും ഞങളുടെ ഗാങ്ങിന്റെ ഏഴയലത്തു നിന്നെ കണ്ടാൽ... " ശ്രുതിയുടെ നേരെ കൈ ചൂണ്ടി വാണിംഗ് പോലെ ആഷി പറയുന്നത് കേട്ട് തലയാട്ടി അവൾ ഓടി പോയി.അവൻ തിരിഞ്ഞു ഐഷുവിന് നേരെ നോക്കിയപ്പോൾ അവൾ അവന് ഇളിച്ചു കാണിച്ചു. "അവളെതായാലും ഇനി നമ്മുടെ ഇടയിലേക്ക് വരില്ലെന്നുറപ്പാണ്.ഞാനിനി ഇവിടെ നിന്നാൽ ശരിയാവില്ല.കുറെ പണി ഉണ്ട്. പറ്റുമെങ്കിൽ അമ്മുവിനോട് വരാൻ പറയണേ... "അജു അവിടെ നിന്നും പോയി.

അവൻ പോയതിന് പിന്നാലെ തന്നെ അമ്മു വന്നു. "നിങ്ങൾ ഇവിടെ നിൽക്കുകയാണോ.. എല്ലാവരും അവിടെ റെഡി ആയി തുടങ്ങി. നിങ്ങൾ ഗ്രീൻ റൂമിലേക്ക് ചെല്ല്. ഗേൾസിന്റെ ആ സൈഡിലും ബോയ്സിന്റെ ആ സൈഡിലും. വേഗം ആവട്ടെ.. ചെല്ല്" ജെസിയോടും ജിജോയോടും ആയി അമ്മു പറഞ്ഞപ്പോൾ അവർ വേഗം അവിടെ നിന്ന് പോയി. "ആഷിയും ഐഷുവും അല്ലെ എങ്കെറിങ്. കുറച്ചു കഴിയുമ്പോഴേക്കും അങ്ങോട്ട് വരണംട്ടോ.. കുറച്ചു കഴിയുമ്പോൾ മാളുവും മനുവും ഇവരുടെ കൂടെ തന്നെ വരണം.. പിന്നെ.... "അവൾ പറയുന്നതിനോടൊപ്പം ചുറ്റും നോക്കി. "ആരെയെങ്കിലും നോക്കുകയാണോ.. "ആഷി ചിരിച്ചു കൊണ്ട് പറഞ്ഞു. "ഏയ്.. ഞാനോ.. "എന്തിന് അമ്മു തപ്പി കളിച്ചു. "ആ.. അല്ലല്ലേ.. അല്ലടാ അജു എന്തിയെ.." ഇടം കണ്ണിട്ട് അമ്മുവിനെ നോക്കി ആഷി മനുവിനോട് ചോദിച്ച.അമ്മു മനുവിന്റെ ഉത്തരത്തിന് കാതോർത്തു. "അജു മീര ടീച്ചറുടെ അടുത്തേക്ക് പോയതാണെന്ന എനിക്ക് തോന്നുന്നത്.അല്ലെ ഐഷു.. "മനു ഗോൾ ഐഷുവിന് തട്ടി കൊടുത്തു. "ആണെന്ന എനിക്കും തോന്നുന്നത്. കാരണം മീര ടീച്ചർ അല്ലെ നേരത്തെ അനേഷിച്ചു വന്നത്.അല്ലെ മാളു... "ഗോൾ മാളുവിന്റെ കോർട്ടിലായി.അമ്മു അപ്പോഴും ആകാംഷയോടെ എല്ലാം കേൾക്കുകയായിരുന്നു. "മീര ടീച്ചർ മാത്രമല്ലല്ലോ ശ്രുതിയും വന്നില്ലേ കാണാൻ.എല്ലാവരും പറഞ്ഞില്ലേ അജുവേട്ടൻ ലുക്ക്‌ ആയി എന്ന്." "അവരൊക്കെ എന്തിനാ അജുവിനെ കാണാൻ വന്നത്."സ്വാഭാവികം ആയും അമ്മു ചോദിച്ചു പോയി.

"അയ്യോ.. അതറിയില്ല.മീര ടീച്ചറുടെ അടുത്തേക്ക് പോയാൽ അജുവിനെ കാണാം.. നേരിട്ട് ചോദിച്ചോ.." "അവനെന്തിനാ അങ്ങോട്ട് പോയത്.അവനെ എന്റെ കയ്യിൽ കിട്ടട്ടെ.. കാണിച്ചു കൊടുക്കാം ഞാൻ.."ഓരോന്നു പറഞ്ഞു പിറു പിറുത് പോകുന്ന അമ്മുവിനെ നോക്കിയവർ ചിരിച്ചു. "ഒരു കുടുംബം കലക്കിയപ്പോൾ എന്തോരു സുഖം."മനു പറഞ്ഞു ചിരിച്ചപ്പോൾ മറ്റു മൂന്ന് പേരും കൂടെ ചിരിച്ചു. "മാളു.. ഒന്നിങ്ങു വന്നു എന്നെ സഹായിക്കോ".. വിഷ്ണു സാർ വന്നു ചോദിക്കുന്നത് കേട്ട് മനുവിനെ നോക്കി മാളു സാറിന്റെ കൂടെ പോയി. "അപ്പോൾ നിന്റെ കുടുംബവും കലങ്ങി."ആഷി മനുവിനെ കളിയാക്കി. "ഡാ.. നിങ്ങൾ വിട്ടോ.. ഞാനവിടെ എന്താ നടക്കുന്നതെന്ന് പോയി നോക്കട്ടെ.. "മനുവും അവരുടെ പിന്നാലെ വിട്ടപ്പോൾ ആഷിയും ഐഷുവും മാത്രം ബാക്കിയായി.അവർ പരസ്പരം പുച്ഛിച്ചു രണ്ടു ദിശയിലേക്കുമായി പോയി. ***** അമ്മു അജുവിനെ അനേഷിച്ചു മീര ടീച്ചറുടെ ക്ലാസ്സിലെത്തി. "അല്ല, ടീച്ചർ എന്താ ഇവിടെ. "ക്ലാസ്സിനകത്തേക്ക് കയറുന്നതിനു മുന്പായി മീര ടീച്ചർ അമ്മുവിനോട് ചോദിച്ചു. "അത് പിന്നെ.. ഞാൻ.. പ്രത്യേകിച്ച് ഒന്നുല്ല". "ആ..അവിടെ നല്ല പണി ആയിരിക്കുമല്ലേ... ഗസ്റ്റ് ഒക്കെ വരനായോ.." "ആ.. വരാനായി. ഞാനെന്നാൽ പോട്ടെ."

ഒരു വട്ടം കൂടി ക്ലാസ്സിലേക്ക് എത്തി നോക്കി അമ്മു അവിടെ നിന്ന് പോയി. **** കുറച്ചു കഴിഞ്ഞപ്പോഴേക്കും ക്ഷണിക്കപ്പെട്ട അതിഥികൾ ഒക്കെ എത്തി തുടങ്ങി. അപ്പോൾ തന്നെ ആകെറിങ്ങിന് വേണ്ടി ഐഷുവും ആഷിയും സ്റ്റേജിലേക്ക് പോയി.പ്രത്യേകിച്ച് വലിയ കാര്യം ഒന്നുമില്ലെങ്കിലും വിഷ്ണു സാർ മാളുവിനെ കൊണ്ട് പോയിട്ട് സാറിന്റെ കൂടെ നിർത്തി. വന്നിരിക്കുന്ന ഗസ്റ്റ്നെ ഒക്കെ സ്വീകരിച്ചിരുതാൻ അവർ പോയി. മനു അതെല്ലാം ദേഷ്യത്തോടെ നോക്കി കാണുന്നത് മാളു അറിയുന്നുണ്ടായിരുന്നെങ്കിലും അവൾ അവനെ കാണിക്കാൻ വിഷ്ണു സാറിന്റെ അടുത്ത് കൂടുതൽ അടുപ്പത്തോടെ സംസാരിച്ചു. വിഷ്ണു സാറിനും അത് വല്ലാത്ത സന്തോഷം ആയിരുന്നു. അജുവും അമ്മുവും അവരുടേതായ തിരക്കിൽ പെട്ടെങ്കിലും ഉള്ളം കൊണ്ട് രണ്ട് പേർക്കും എത്രയും വേഗം കാണണമെന്നാശിച്ചു. പരിപാടിയുടെ ഇടയിലുള്ള എല്ലാവരുടെയും പ്രസംഗം തകൃതിയായി മുന്നോട്ട് പോയ്കൊണ്ടിരുന്നു. കുട്ടികൾക്ക് ആകമാനം അതെല്ലാം ബോറടിച്ചുവെങ്കിലും വീശിഷ്ടാതിഥിയെ കാണാനുള്ള ആഗ്രഹത്തിൽ അതെല്ലാം ഒലിച്ചു പോയി. നമ്മുടെ മസിലളിയൻ ആണ് ട്ടോ വിശിഷ്ടാഥിതി. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഉണ്ണി മുകുന്ദൻ വന്നു. എല്ലാവരും കരാഘോഷത്തോടെ അദ്ദേഹത്തെ വരവേറ്റു.അൽപ നേരത്തെ പ്രസംഗതിന് ശേഷം പ്രിൻസിക്ക് വിഷും ചെയ്ത് നമ്മുടെ മസിലളിയൻ പോയി. അപ്പോഴേക്കും അമ്മു ഓടി പിടഞ്ഞെത്തി.ചുറ്റും കണ്ണോടിച്ചു അജുവിനെ നോക്കിയെങ്കിലും നിസാശയായിരുന്നു

ഫലം.ഞൊടിയിടയിൽ വല്ലാത്തൊരു വിരഹ വേദന അവളെ വന്നു മൂടുന്നതവൾ അറിഞ്ഞു.എത്ര ശ്രമിച്ചിട്ടും അതിന് മാറ്റമില്ലാത്തത് കൊണ്ട് തലയൊന്ന് കുടഞ്ഞവൾ ബാക്കി പരിപാടിയിലേക്ക് നീങ്ങി. പ്രസംഗം ഒക്കെ അവസാനിച്ചപ്പോൾ ആഷിയും ഐഷുവും സ്റ്റേജിൽ കയറി ബാക്കി കാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്തി.പരിപാടിയുടെ ഐറ്റംസ് അടങ്ങിയ പേപ്പർസ് നോക്കുമ്പോഴാണ് ആഷിയുടെ കാലിൽ ആരോ തോണ്ടുന്നത് പോലെ അവന് അനുഭവപ്പെട്ടത്.നോക്കുമ്പോൾ നാല് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടി അവനെ നോക്കി ഇളിക്കുന്നു.ആഷി അവനെ നോക്കി ഒറ്റ പിരികം പൊക്കി കാണിച്ചു. "ഹായ്.. ക്യൂട്ട് കുഞ്ഞാവ."ഐഷു ആ കുട്ടിയുടെ അടുത്ത് മുട്ട് കുത്തിയിരുന്നു. "മോന്റെ അമ്മ എവിടെ."ഐഷു ചോദിച്ചപ്പോൾ അവൻ ഒരറ്റത്തേക്ക് ചൂണ്ടി കാണിച്ചു.പെട്ടന്ന് ഭാമ ടീച്ചർ അങ്ങോട്ട് കേറി വന്നു. "ഐഷു... ഇത് എന്റെ മോനാ.. രാത്രി ഇവിടെയല്ലേ എന്ന് ആലോചിച്ചു കൊണ്ട് വന്നതാ.. ഇപ്പോൾ തോന്നുന്നു കൊണ്ട് വരേണ്ടിയിരുന്നില്ല എന്ന്.എനിക്ക് അത്യാവശ്യം ആയി ഒരു ഗസ്റ്റ്‌നെ യാത്ര ആക്കാൻ ഉണ്ട്.പരിപാടി തുടങ്ങാൻ ഇനിയും പത്തു മിനിറ്റ് ഇല്ലെ.. നിങ്ങൾ ഒന്ന് ഇവനെ നോക്കോ... കർട്ടൻ പോകുന്നത് കാണുമ്പോൾ ഞാൻ വരാം.." "ആ.. അതിനെന്താ ടീച്ചർ.ഞാൻ നോക്കി കോളം."ഐഷു പറഞ്ഞപ്പോൾ സമാധാനത്തോടെ ഭാമ ടീച്ചർ അവിടെ നിന്നും പോയി. "നീ എന്താറിഞിട്ട നോക്കാം എന്ന് പറഞ്ഞത്.ഈ പത്തു മിനിറ്റിനുള്ളിൽ ഒരുപാട് കാര്യങ്ങൾ നോക്കാൻ ഉണ്ട്."ആഷി ദേഷ്യപ്പെട്ടു. " ഞാൻ അതൊക്കെ നോക്കി ക്കോളാം.ഇവൻ ഇവിടെ നിന്നോട്ടെ." "ചേച്ചി ..ചേച്ചി .എനിക്ക് ആ സാധനം തരോ.. "മൈക്ക് ചൂണ്ടി അവൻ പറഞ്ഞു.

"ദേ.. മൈക്ക് ഒന്നും കൊടുക്കണ്ടാട്ടോ.. "ആഷി അവൾക്ക് മുന്നറിയിപ്പ് കൊടുത്തു. "ഓഫ്‌ ചെയ്തു കൊടുത്താൽ മതി.പ്രശ്നം ഇല്ല".അവൾ ആ കുട്ടിക്ക് മൈക്ക് കൊടുത്തു.അപ്പോൾ തന്നെ അവൻ മൈക്ക് പിടിച്ചു പാട്ട് പാടാൻ തുടങ്ങി.മൈക്ക് ഓഫ്‌ ചെയ്തത് കൊണ്ട് ശബ്ദം പുറത്തേക്ക് വന്നില്ല.കുറച്ചു നേരം അവൻ മൈക്ക് പിടിച്ചു അവിടെ ഒക്കെ ഓടി നടന്നു. ഐഷു ഒരു സംശയം ചോദിക്കാനായി ആഷിയുടെ അടുത്തേക്ക് പോയി.ഐഷു അവന്റെ അടുത്ത് എത്തിയതും മൈക്ക് ഓൺ ആയതും ഒരുമിച്ചായിരുന്നു. """"നിങ്ങൾ തമ്മിൽ ലവ് ആണോ..'""" മൈക്കിലൂടെ ഉറക്കെ കേട്ട ആ കുരുന്നിന്റെ ശബ്ദം കേട്ട് അവർ ഞെട്ടി വാ തുറന്നു പോയി.പെട്ടന്ന് മുന്നിലേക്ക് നോക്കിയപ്പോൾ കർട്ടൻ ഉയർന്നിരിക്കുന്നു!!!!!സ്റ്റേജിന് മുമ്പിൽ ഗസ്റ്റ് അടക്കമുള്ള ആൾക്കാർ അവരെ രണ്ടു പേരെയും വല്ലാത്ത നോട്ടം നോക്കി.കുട്ടികളെല്ലാം ചിരിച്ചൊരു വിധം ആയി.അവരുടെ ഗാങ്ങും പ്രിൻസിയുമടക്കം ആ ചിരിക്കുന്ന കൂട്ടത്തിൽ ഉണ്ടെന്ന് കണ്ട് ആഷി ദേശിച്ചു ഐഷുവിനെ നോക്കി.ഐഷു അപ്പോഴും എല്ലാവരെയും കണ്ട് അന്തം വിട്ടു നിൽക്കുകയായിരുന്നു.ആഷി ആകെ ചമ്മി നാറി.ആ കുട്ടി വീണ്ടും എന്തോ പറയാൻ പോയപ്പോഴേക്കും ആഷി ആ കുട്ടിയേയും പൊക്കിയെടുത്തു പുറത്തേക്ക് പോയി.കൂടെ അവിടെ തന്നെ തമ്പടിച്ചു നിൽക്കുന്ന ഐഷുവിന്റെ കയ്യും പിടിച്ചു വലിച്ചു. ***** നാണക്കേട് കാരണം ബാക്കി അങ്കെറിങ് മുഴുവൻ മനുവും മാളുവും ആണ് ചെയ്തത്.പരിപാടികൾ എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോയി.

കുറച്ചു കഴിഞ്ഞപ്പോഴേക്കും അവരുടെ ക്ലാസ്സിന്റെ ഡാൻസ് തുടങ്ങി.അത് കാണാൻ എല്ലാവരും തടിച്ചു കൂടി. 12 പെയറും അവരുടെ ഡാൻസ് നന്നായി തന്നെ ചെയ്തു. ജെസിയും ജിജോയും പരസ്പരം കണ്ണിൽ നോക്കി കളിച്ചപ്പോൾ ചുറ്റുമുള്ളതിനെ എല്ലാം മറന്നു. പരസ്പരം കണ്ണിൽ ലയിച്ചവർ നൃത്തമാടി.അവരിനാൽ തീർത്ത പ്രണയ കവചത്തിൽ അവരുടെ കുഞ്ഞു കുഞ്ഞു പിണക്കങ്ങൾ പൊഴിഞ്ഞു വീണു. കാണികൾ എല്ലാം അതാസ്വദിച്ചു കണ്ടു.ഗ്രൂപ്പ്‌ ഡാൻസ് കാണാൻ എല്ലാവരും ഒത്തു കൂടിയതിൽ അമ്മുവും അജുവും ഉണ്ടായെങ്കിലും അവർക്ക് പരസ്പരം കാണാൻ കഴിഞ്ഞില്ല.നേരം വൈകുന്നതിനനുസരിച് പരസ്പരം കാണുവാനുള്ള അവരുടെ ആഗ്രഹം കൂടി കൂടി വന്നു.അജു അമ്മുവിനെ തിരഞ്ഞിറങ്ങി.അമ്മുവും.. പക്ഷെ കാണുവാൻ കഴിഞ്ഞില്ല.അവൾക്ക് വേണ്ടിയലയുമ്പോൾ ഒരു നോക്ക് കാണാൻ അവന്റെ ഉള്ളം തുടിച്ചു കൊണ്ടിരിക്കുന്നു.അവളുടെ മിഴികളും അവന് വേണ്ടി വീണ്ടും വീണ്ടും അലഞ്ഞു കൊണ്ടിരിക്കുന്നു.എന്തു കൊണ്ടോ അവളിൽ നിന്ന് ഒരു നേർത്ത തുള്ളി കണ്ണുനീർ പൊഴിഞ്ഞു വീണു. "പൂജ ചെല്ല്."ഭാമ ടീച്ചർ തട്ടി വിളിച്ചപ്പോൾ അവൾ കണ്ണ് തുറന്നു. "എങ്ങോട്ട്." "അപ്പോൾ നീയൊന്നും കേൾക്കുന്നില്ലേ.. നിന്നെയാണ് പാട്ട് പാടാൻ വിളിക്കുന്നത്.വേഗം ചെല്ല്."

"എന്നെയോ.. ഞാൻ പേര് കൊടുത്തില്ലല്ലോ.". "നിന്റെ ക്ലാസ്സിലെ കുട്ടികൾ കൊടുത്തതായിരിക്കും." "എനിക്ക് ഇപ്പോൾ വയ്യ.പിന്നെയാവട്ടെ.ഞാൻ ഇല്ലെന്ന് പറ. പ്ലീസ് ടീച്ചർ."അവൾ ഭാമ ടീച്ചറോട് അപേക്ഷിക്കുമ്പോൾ പ്രിൻസി അങ്ങോട്ട് വന്നു. "പൂജ മോളെ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല പിറന്നാൾ ആയിരുന്നു ഇത്.എന്റെ മക്കളുടെ ഒപ്പം ഇത്രയും നേരം ചിലവഴിക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യം ആയാണ് ഞാൻ കാണുന്നത്.ഈ നിമിഷത്തിൽ മോളുടെ ഒരു പാട്ട് കൂടി വേണമെന്നെനിക്കുണ്ട്.എനിക്ക് വേണ്ടി പാടില്ലേ നീ... "പ്രിൻസി പറഞ്ഞപ്പോൾ എതിർത്തൊന്നും പറയാൻ അവൾക്ക് തോന്നിയില്ല.ആരെയും നോക്കാതെയവൾ സ്റ്റേജിലേക്ക് കയറി.അപ്പോഴും അർജുനെ കാണണം എന്ന് മാത്രമായിരുന്നു ആഗ്രഹം.ഒരു പാട്ടും ആലോചിചിട്ട് അവളുടെ മനസ്സിലേക്ക് വന്നില്ല.കാത്തിരിപ്പിന്റെ പാട്ടുകൾ എന്ധെങ്കിലും പാടണമെന്ന് മനസ്സ് പറഞ്ഞു കൊണ്ടിരിന്നെങ്കിലും ഒന്നും മനസ്സിലേക്ക് വന്നില്ല.മുന്നിലേക്ക് നോക്കിയപ്പോൾ എല്ലാവരും അവളുടെ പാട്ടിനായി കാത്തിരിപ്പാണെന്ന് മനസ്സിലായി.അജുവിനെ അപ്പോഴും കാണാൻ സാധിച്ചില്ല.അധീവ സങ്കടത്തോടെ അവൾ കണ്ണടച്ചു. 🎶🎶കാർമുകിലിൽ.. പിടഞ്ഞുണരും.. തുലാ മിന്നാലായി നീ വാതിലുകൾ തുറന്നണയും നിലാ നാണമായി നീ...

വിവശമെന്ധോ കാത്തിരുന്നും അലസമേതോ മൗനമാർന്നും വിവശമെന്ധോ കാത്തിരുന്നും അലസമേതോ മൗനമാർന്നും പറയാതറിഞ്ഞു നാം. പാതിരയോ.... പകലായി മുള്ളുകളോ... മലരായ് പ്രിയാ മുഖമായ് നദിയിൽ നീന്തി അലയും... മിഴികൾ🎶🎶 പാടി കഴിഞ്ഞു കണ്ണ് തുറന്നപ്പോഴേക്കും എങ്ങും നിശബ്ദത മാത്രം. പെട്ടന്ന് ഒരു നീണ്ട കയ്യടി ഉയർന്നു. അവൾ അവിടെ നിന്ന് വീണ്ടും അജുവിനെ നോക്കി. പെട്ടന്ന് തൂണും ചാരി അവളെ നോക്കി പുഞ്ചിരിക്കുന്ന ഒരാളിലേക്ക് അവളുടെ കണ്ണുകൾ ഉടക്കി.അജു...!!അവളുടെ ഉള്ളിൽ സന്തോഷം നിറയുന്നതവൾ അറിഞ്ഞു.കാലുകൾ സ്വാഭാവികമായും അങ്ങോട്ട് ചലിച്ചു. ചുറ്റും നിന്ന് അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നവർക്ക് ഒരു നനുത്ത പുഞ്ചിരി നൽകി അവൾ വേഗം അവന്റെ അടുത്തേക്ക് നടന്നു.കാലുകളെക്കാൾ വേഗതയിൽ മനസ്സ് സഞ്ചരിക്കുന്നത് കൊണ്ട് പരമാവധി വേഗത കൂട്ടി.നെഞ്ചിടിപ്പിൻ വേഗതയും കൂടി. അപ്പോഴേക്കും അവനും അവളുടെ അടുത്തേക്ക് നടന്നിരുന്നത്തിയിരുന്നു. പരസ്പരം അടുത്തവർ വന്നു. രണ്ടാളുടെയും കണ്ണുകളിൽ അടങ്ങാത്ത പ്രണയം കണ്ടു.പെട്ടന്ന് രണ്ടാളും മുഖത്തോട് മുഖം നോക്കി പൊട്ടി ചിരിച്ചു.പിന്നെ അവർ വാ പൊത്തി പിടിച്ചു ചിരിച്ചു നിന്നു.. അവരുടെ ഓരോ കാട്ടായങ്ങൾ കണ്ട് ബാക്കിയുള്ളവർ പുഞ്ചിരിച്ചു നിന്നു..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story