അർജുൻ: ഭാഗം 56

arjun

രചന: കടലാസിന്റെ തൂലിക

അന്നത്തെ ദിവസം രാത്രി ഐഷുവിന്റെ നിർബന്ധത്തിൽ അവർ കോളേജിൽ തന്നെ തങ്ങി. പിറ്റേ ദിവസം ആർക്കും ക്ലാസ്സ്‌ ഉണ്ടായില്ല.അത് കൊണ്ട് തന്നെ അമ്മുവും മാളുവും നാട്ടിൽ പോയി.കഴിഞ്ഞ പ്രാവശ്യം പോയപ്പോൾ ഉണ്ടായ അമ്മയുടെ പിണക്കം ഒക്കെ മാറ്റി എടുത്തു.പരിപാടി കഴിഞ്ഞതിന്റെ രണ്ടാമത്തെ ദിവസം ചൊവ്വാഴ്ച ഐഷുവിന് ഇന്റെണൽ എക്സാം ആയിരുന്നു.അമ്മുവും മാളുവും ഒഴിച്ച് ബാക്കിയെല്ലാവരും ഓണ പരിപാടിക്ക് വേണ്ടിയുള്ള കാര്യങ്ങൾക്കായി കോളേജിൽ വന്നിരുന്നു **** പരീക്ഷ എഴുതി കൊണ്ടിരിക്കുമ്പോഴാണ് ഐഷുവിന് വയറു വേദന അനുഭവപ്പെട്ടത്. 'പടച്ചോനെ...ഇത് മറ്റേതാണെന്ന് തോന്നുന്നുണ്ടല്ലോ.. ഞാനാണെങ്കിൽ ഒന്നും എടുത്തിട്ടും ഇല്ല.. ഇനി ഇപ്പോൾ എന്തു ചെയ്യും.ചോദ്യ പേപ്പർ കണ്ടിട്ടാണെങ്കിൽ ആകെ കൂടി ഉള്ള കിളി മുഴുവൻ പറന്നു പോകുന്നുണ്ടല്ലോ പടച്ചോനെ.. ഇനിയും രണ്ടു മണിക്കൂർ കൂടി ഉണ്ട് ഈ എക്സാം ഒന്ന് കഴിയാൻ.. അത് കഴിഞ്ഞാൽ സമാധാനം ആവും.എങ്ങനെ എങ്കിലും ഈ രണ്ടു മണിക്കൂർ ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതിയായിരുന്നു.' ഓരോന്നാലോചിച് അവൾ വീണ്ടും എഴുതാൻ തുടങ്ങിയപ്പോഴേക്കും അസഹ്യമായ വേദനയെടുത്തു തുടങ്ങിയിരുന്നു. 'റബ്ബേ... എന്തു പരീക്ഷണം ആണിത്.അറിയുന്ന ഉത്തരം പോലും എഴുതാൻ പറ്റുന്നില്ലല്ലോ..

കടലോളം പഠിച്ചതിൽ നിന്ന് ആകെ ബക്കെട്ടോളും ചോദിച്ചിട്ടുള്ളു.. അതിൽ ഒരു കപ്പ് കൊണ്ട് കോരിയെടുക്കാവുന്നതേ ഓർമ ഉള്ളു... അത് പോലും എഴുതാൻ പറ്റുന്നില്ലല്ലോ പടച്ചോനെ.. ബർത്തഡേ ഫങ്ക്ഷന്റെ തിരക്കിനിടയിൽ എങ്ങനെ ആണ് പഠിച്ചതെന്ന് എനിക്കെ അറിയൂ.... തമ്പുരാനേ... ഒന്നുറക്കെ കരയണം എന്നുണ്ട്.അതിന് പോലും പറ്റാത്ത സാഹചര്യം ആണല്ലോ.. ഇനി ഒരു നിമിഷം പോലും ഇരിക്കാൻ പറ്റില്ല'.അവൾ പെട്ടന്ന് തന്നെ എഴുന്നേറ്റു പോയി പേപ്പർ കൊടുത്തു.സാധാരണ അവൾ ഇത്ര വേഗത്തിൽ പേപ്പർ കൊടുത്തു പോരാറില്ലാത്തത് കൊണ്ട് എല്ലാവരും അവളെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.അവൾ അതൊന്നും ശ്രദ്ധിക്കാതെ വേഗം പുറത്തിറങ്ങി. വയറിൽ കൈ അമർത്തി വേഗത്തിൽ നടക്കാൻ തുടങ്ങി. പതിവ് പോലെ വാക മര ചുവട്ടിൽ അർജുനും ഗാങ്ങും ഉണ്ടായിരുന്നു.അവൾ അവരെ മറികടന്നു പോയെങ്കിലും അവരെ ഒന്ന് നോക്കിയത് പോലും ഉണ്ടായില്ല. "ഐഷു അല്ലെ ആ പോയത്."ജിജോ അവളുടെ നേരെ കൈ ചൂണ്ടി പറഞ്ഞപ്പോഴായിരുന്നു ബാക്കിയുള്ളവരും അങ്ങോട്ട് നോക്കിയത്. "ഡീ... ഇവിടെ വന്നേ.. "അവളെ കണ്ടപ്പോൾ തന്നെ ആഷി വിളിച്ചു. ആഷി പിന്നിൽ നിന്ന് വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നിന്നു.

അപ്പോഴേക്കും വയറിൽ നിന്ന് കയ്യെടുത്തിരുന്നു. "ഞാൻ പിന്നെ വരാം.. ഇപ്പോൾ പോട്ടെ."ഐഷു ദയനീയമായി പറഞ്ഞു. "നിന്നോട് വരാൻ അപേക്ഷിച്ചതല്ല.വരാൻ പറഞ്ഞാൽ വന്നോളണം."പെട്ടന്ന് തിരിച്ചു വരാമെന്ന ധാരണയിൽ ഐഷു അങ്ങോട്ട് പോയി. "നിങ്ങൾ വിട്ടോ.. സ്റ്റേജിൽ വെച്ചുള്ളതിന് ചെറിയൊരു പണി കൊടുക്കാനുണ്ട്". ആഷി പറഞ്ഞപ്പോൾ അവരെല്ലാവരും ചിരിച്ചു കൊണ്ട് എഴുന്നേറ്റു. "ചെറിയ പണി തന്നെ ആവാണട്ടോ.. അവൾക്ക് താങ്ങാത്ത പണി കൊടുത്തിട്ടുണ്ടെങ്കിൽ നിന്റെ കാര്യം പൊക്കാണ് മോനെ ആഷി."അജു ഒരു വാണിംഗ് കൊടുത്തിട്ട് അവിടെ നിന്നും പോയി. "ഡീ.. അന്ന് ആ കുരുട്ടിന്റെ കൈയ്യിൽ മൈക്ക് കൊടുക്കരുത് എന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലേ.. എന്നിട്ടും നീ കൊടുത്തു.അത്രയും പേരുടെ മുന്നിൽ വെച്ച് ഞാൻ നാണം കെട്ടത് നീ കാരണം ആണ്.അതിന് പകരം ആയി മോള് 50 വട്ടം ഏത്തം ഇട്ടിട്ട് ഇവിടെ നിന്ന് പോയാൽ മതി". ""50 ഓ..""അവൾ ഞെട്ടി കൊണ്ട് ചോദിച്ചു. "അതെ..50 തന്നെ.. ഇപ്പോൾ ഏത്തം ഇട്ടാൽ നമ്മൾ മാത്രമേ കാണു.. കുറച്ചു കഴിയുമ്പോഴേക്കും പിള്ളേർ മുഴുവൻ എക്സാം കഴിഞ്ഞു വരും.അപ്പോൾ അവരും കാണും.എന്നാൽ പിന്നെ വേഗം തുടങ്ങിക്കോ.." "അതേയ്.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.എനിക്ക് വീട്ടിൽ പോയിട്ട് ഒരു അത്യാവശ്യ കാര്യം ഉണ്ട്.

നാളെ ഞാൻ വന്നിട്ട് വേണമെങ്കിൽ എത്ര വേണമെങ്കിലും ഏത്തം ഇടാം.. നിങ്ങൾ പറയുന്നത് പോലെ ഒക്കെ ചെയ്യം. ഇത് വളരെ അത്യാവശ്യം ആണ്.എന്നെ ഒന്ന് വിശ്വസിക്ക്."അസഹ്യമായ വേദന ഉള്ളിൽ ഒളിപ്പിച്ചവൾ പറഞ്ഞു. "എനിക്ക് നിന്നെ ഒട്ടും വിശ്വാസം ഇല്ല.ഏത്തം ഇടാതെ നീ പോവും എന്ന് വിചാരിക്കണ്ട." 'ഇത് വല്ലാത്ത കഷ്ടം ആയല്ലോ തമ്പുരാനെ.. ഇനി എന്താ ചെയ്യാ.. ഈ അവസ്ഥയിൽ ഏത്തം ഇട്ടാൽ..... എന്ധെങ്കിലും ആവട്ടെ.ഇതിപ്പോൾ എന്റെ ആവശ്യം ആണ് എത്രയും പെട്ടന്ന് പോവേണ്ടത്.ഈ ഏത്തം ഇടാനുള്ള കരുത്തെങ്കിലും നീ എനിക്ക് തരണേ പടച്ചോനെ..' ഏത്തം ഇടുന്നതിനു മുൻപ് അവൾ അവനെ ഒരിക്കൽ കൂടി ദയനീയമായി നോക്കി.അവന്റെ ഭാഗത്തു നിന്നും യാതൊരു വിട്ടു വീഴ്ചയും കണ്ടില്ല.അപ്പോഴേക്കും വേദന കൊണ്ട് നേരെ നിൽക്കാനുള്ള അവളുടെ ശക്തി കുറഞ്ഞിരുന്നു. എന്നാലും അവൾ പിടിച്ചു നിന്നു. ഏത്തം തുടങ്ങി..തലക്കകത്തു എന്തോ കനം അവൾക്ക് ബാധിച്ചു തുടങ്ങിയിരുന്നു.കണ്ണെല്ലാം അടഞ്ഞു പോകും പോലെ തോന്നിയവൾക്ക്. അവൾക്ക് ആ അവസ്ഥയിൽ പറ്റുന്ന രീതിയിൽ അവൾ ഏത്തം ഇട്ടു.അവളുടെ ഏത്തം കണ്ട് ഒരു വിജയിയെ പോലെ അവനും.. പെട്ടന്നാണ് അവൾ തല കറങ്ങി മണ്ണിലേക്ക് വീണത്.

പ്രതീക്ഷിക്കാത്ത നീക്കം ആയതിനാൽ അവൻ പകച്ചു പോയി.അവൻ വേഗം അവളുടെ അടുത്തേക്ക് പോയി. "ഡീ... എണീറ്റെ.ഏത്തം മതി എന്നാൽ. എണീക്ക്." അവളുടെ ഭാഗത്ത്‌ നിന്ന് അവന് മറുപടി ഒന്നും വന്നില്ല. "ഡീ... കളിക്കല്ലേ..എണീറ്റെ".അവൻ വീണ്ടും തട്ടി വിളിച്ചിട്ടും അവൾ കണ്ണ് തുറന്നില്ല. അവൾ അഭിനയിക്കുകയല്ല എന്നവന് മനസ്സിലായി.അവൻ വേഗം നിലത്തേക്കിരുന്നു.അവളെ മടിയിലെടുത്തു വെച്ചു. "ഐഷു.. എണീക്ക്.പ്ലീസ്.ഡീ.. എണീക്ക് "അവൻ അവളുടെ കവിളിൽ തട്ടാൻ തുടങ്ങിയെങ്കിലും അവളിൽ ഒരു വ്യതാസവും ഉണ്ടായില്ല.അവന്റെ പ്രാണൻ നഷ്ടപ്പെടുന്നത് പോലെയാവന് തോന്നി. പെട്ടന്നാണ് ഒരു നനവ് പടരുന്നതാവൻ അറിഞ്ഞത്.നനഞ്ഞ ബാക്കി തൊട്ട് നോക്കിയവൻ ഞെട്ടി. """ചോര...!!!!!""" അവന് എന്തു ചെയ്യണം എന്നൊരു പിടിയും ഉണ്ടായില്ല.ഈ സമയം ആയിട്ടും അവൾ എണീക്കാത്തതും അവന്റെ വെപ്രാളം കൂട്ടി. അവൻ വേഗം ഫോൺ കയ്യിലെടുത്തു.അജുവിന് വിളിക്കാനായി നമ്പർ എടുത്തു. "അല്ലെങ്കിൽ വേണ്ട.ജെസിക്ക് വിളിക്കാം.. അതാണ് നല്ലത്." അവൻ ഒരുനിമിഷം പോലും കാക്കാതെ ജെസിക്ക് വിളിച്ചു കുപ്പി വെള്ളവുമായി വരാൻ പറഞ്ഞു.മറ്റൊരാടും ഈ കാര്യം പറയേണ്ടന്ന് പ്രത്യേകം പറഞ്ഞു.

ഞെട്ടറ്റ പൂവ് പോലെ തളർന്ന് അവന്റെ മടിയിൽ കിടക്കുന്ന ഐഷുവിന് കാണും തോറും അവന്റെ ഉള്ളം കുറ്റബോധത്താൽ ഉപരി വേറെ എന്തിനോ വേണ്ടി നീറി. ജെസി വന്നപ്പോൾ ആഷിയും മടിയിൽ ബോധമില്ലാതെ കിടക്കുന്ന ഐഷുവിനെ ആണ് കണ്ടത്.അവൾ വെപ്രാളംത്തോടെ ഓടി വന്നു. "എന്താടാ.. എന്താ ഇവൾക്ക് പറ്റിയത്."ജെസിയുടെ ചോദ്യത്തിന് മറുപടി പറയാതെ അവൻ അവളുടെ കയ്യിലുള്ള വെള്ളം വാങ്ങി അയ്ശുവിന്റെ മുഖത്ത് തെളിച്ചു. പയ്യെ അവൾ കണ്ണ് തുറക്കുമ്പോൾ അവന്റെ ഉള്ളിൽ സമാധാനവും ഉടലെടുക്കുന്നതവൻ അറിഞ്ഞു. കണ്ണ് തുറന്ന ഉടനെ അവൾ വേഗം അവന്റെ മടിയിൽ നിന്നെഴുന്നേറ്റിരുന്നു. "നീ കാന്റീനിൽ പോയി ഇവൾക്ക് കുറച്ചു കഞ്ഞി വെള്ളം വാങ്ങി കൊണ്ട് വാ".ജെസിയുടെ പറച്ചിൽ ആണ് അവനെ അവളുടെ മുഖത്ത് നിന്ന് കണ്ണുകളെടുക്കാൻ പ്രേരിപ്പിച്ചത്. അൽപ നേരത്തിനു ശേഷം അവൻ കഞ്ഞി വെള്ളവുമായി തിരികെ വന്നപ്പോൾ എവിടെയോ പോയി തിരിച്ചു വരുന്ന ജെസിയെയും ഐഷുവിനെയും ആണ് കണ്ടത്. അവൻ കഞ്ഞി വെള്ളം അവളുടെ നേരെ നീട്ടി. "എനിക്ക് കഞ്ഞി വെള്ളം ഒന്നും വേണ്ട ചേച്ചി.. ഞാൻ എത്രയും പെട്ടന്ന് വീട്ടിൽ പോട്ടെ".അവൾ ആശിയെ നോക്കാതെ ജെസിയെ നോക്കി പറഞ്ഞു.

"നീ ഈ കഞ്ഞി വെള്ളം കുടിക്ക് ഐഷു...."ശാസനയോടെ അതിനേക്കാൾ ഉപരി സ്നേഹത്തോടെ ജെസി പറഞ്ഞപ്പോൾ ഐഷു മറുതൊന്നും പറയാതെ വെള്ളം കുടിച്ചു. "ഞാൻ പോവാട്ടോ.." "നിൽക്ക്.ഞാൻ കൊണ്ട് നിന്നെ വീട്ടിൽ കൊണ്ട് പോയി വിടാം."ആഷി പറഞ്ഞപ്പോൾ ജെസി അവിശ്വസനീയത്തോടെ അവനെ നോക്കി. "അതിന് നീ പെണ്ണുങ്ങളെ ആരെയും ബൈക്കിന്റെ പിന്നിൽ ഇരുത്താറില്ലല്ലോ." "അത് സാരമില്ല.ഞാൻ കൊണ്ട് പൊയ്ക്കോളാം." "വേണ്ട ചേച്ചി പ്ലീസ്.. ഈ അവസ്ഥയിൽ ബൈക്കിൽ ഇരുന്നാൽ ശരിയാവില്ല.ഞാൻ ബസിൽ പോയിക്കോളാം.. ഒന്ന് പറ".ഐഷു ദയനീയമായി ജെസിയോട് പറഞ്ഞു. "ഐഷു ബസിന് പൊയ്ക്കോളും ആഷി.. നീ വെറുതെ ബുദ്ധിമുട്ടണ്ടാ.." "അത് വേണ്ട. ഞാൻ കാരണം സംഭവിച്ചതല്ലേ.. ഞാൻ തന്നെ ഒരു കുഴപ്പവും കൂടാതെ കൊണ്ട് വിട്ടോളം..അല്ലെങ്കിൽ എനിക്കൊരു സമാധാനവും ഉണ്ടാവില്ല." "നീ കാരണമോ.. നീ എന്തോക്കെയാ പറയുന്നേ.. " "ഒന്നുല്ല... ഞാൻ കൊണ്ട് പൊയ്ക്കോളാം അവളെ " "അവൾ ബസിന് പോയിക്കോളും എന്ന് നിന്നോടല്ലേ പറഞ്ഞത് ആഷി... "ജെസി ദേഷ്യത്തിൽ പറയുന്നത് കണ്ട് ഒന്നും മനസ്സിലാവാതെ അവൻ ജെസിയെ നോക്കി.

ജെസി ഇത് വരെ ദേഷ്യപ്പെട്ടു കാണാത്തത് കൊണ്ട് ഇപ്പോൾ ദേഷ്യപ്പെട്ടത് വെറുതെയായിരിക്കില്ല എന്നവൻ ഊഹിച്ചു. ഐഷുവിന്റെ നിർബന്ധം കാരണം അവൾ ബസ് കയറി പോയി. ബസ് സ്റ്റോപ്പ്‌ വരെ ജെസിയും ആഷിയും അവളുടെ കൂടെ ചെന്നു. അവൾ അകന്നു പോകുന്നത് കണ്ട് ആഷിക്ക് എന്തോ നഷ്ടപ്പെടുന്നത് പോലെ തോന്നി. ജെസി പോയെന്നുറപ്പോയപ്പോൾ അവൻ അവൾ കേറിപ്പോയ ബസ്സിന്റെ പിറകെ വിട്ടു. **** ഒരുപാട് ദൂരം താണ്ടി ബസ് നിന്നു.ബസ്സിൽ നിന്നിറങ്ങിയ ഐഷു കണ്ടത് ബസ് നിൽക്കുന്നിടത്തു നിന്ന് കുറച്ചു മാറി നിൽക്കുന്ന ആശിയെ ആണ്.ഒരേ സമയം അവളിൽ അത്ഭുതവും ആശ്വാസവും ഉടലെടുത്തു. പെട്ടന്ന് തന്നെ അത് മാറി ഉള്ളിൽ ഭയം നിറയാൻ തുടങ്ങി.അവൾ ബസിൽ നിന്ന് ഇറങ്ങിയത് കണ്ടപ്പോൾ അവൻ ബുള്ളറ്റും കൊണ്ട് അവളുടെ അടുത്തേക്ക് പോയി. "നീ എന്റെ ബുള്ളറ്റിൽ കേറില്ല എന്നല്ലേ ഉള്ളു... നീ വീട്ടിൽ കേറുന്നത് വരെ ഞാൻ നിന്റെ പിന്നാലെ കാണും." "ആഷി,നീ എന്താ ചെയ്യുന്നതെന്ന് നിനക്കറിയില്ല.അല്ലെങ്കിൽ തന്നെ നാട്ടുകാർ എന്നെയും നിന്നെയും വെച്ച് ഒരുപാട് കഥകൾ പ്രചരിപ്പിക്കുന്നുണ്ട്.പലരും അതെല്ലാം സത്യമാണെന്ന് വിശ്വസിച്ചിട്ടും ഉണ്ട്.നാല് വർഷത്തിനിപ്പുറം അതെല്ലാം എല്ലാവരും മറന്നു വരികയാ.. മറക്കാത്ത ആൾക്കാരും ഉണ്ട്.നീ എന്റെ പിന്നാലെ ബൈക്കിൽ വന്നാൽ അവർ പറയുന്നത് സത്യമാണെന്ന് ആളുകൾ വിശ്വസിക്കും എന്ന് മാത്രമല്ല,

നമ്മളെ കുറിച്ച് കൂടുതൽ പറഞ്ഞു പ്രചരിപ്പിക്കുകയും ചെയ്യും." "നീ എന്തു പറഞ്ഞിട്ടും കാര്യമില്ല.ഞാനിവിടെ നിന്ന് പോവില്ല.ആരെന്തു പറഞ്ഞാലും എനിക്ക് വിഷയമില്ല.പോരാത്തതിന് ഈ സമയത്ത് ഒരാളും പുറത്തില്ല.ഇനി വന്നാൽ തന്നെ അതൊന്നും നിന്നെ ബാധിക്കില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു.നീ വേഗം നടക്ക്.നീ വീട്ടിൽ കയറുന്നത് കണ്ടിട്ട് വേണം എനിക്ക് കോളേജിൽ പോവാൻ." ആഷിയോട് ഇനി എന്തു പറഞ്ഞിട്ടും കാര്യം ഇല്ലെന്നവൾക്ക് മനസ്സിലായി.അവൾ പതിയെ നടക്കാൻ തുടങ്ങി.അവളിൽ നിന്ന് ഒരു അകലമിട്ട് അവനും ബുള്ളെറ്റ് പതിയെ ഓടിച്ചു. 'പടച്ചോനെ... ഇനി എന്താ ചെയ്യാ.. അവൻ വന്നാൽ എന്റെ കാര്യം...... എനിക്ക് ഇനിയും ഈ നാട്ടുകാരുടെ പഴി കേൾക്കാൻ വയ്യ.ഒരുപാട് കേട്ട് മടുത്തു.ആത്മഹത്യ ചെയ്യാൻ പാടില്ലാത്തത് കൊണ്ടാണ് തമ്പുരാനെ പിടിച്ചു നിന്നത്.ഇനിയും ഞാൻ എങ്ങനെയാ പിടിച്ചു നിൽക്കുന്നത്'.അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റി വീണു. റോഡിലും പരിസരത്തും ആരെയും കാണാതെയായപ്പോൾ അവൾക്ക് ആശ്വാസമായി. പെട്ടന്നാണ് അവൾക്ക് മറ്റൊരു കാര്യത്തെ കുറിച്ച് ഓർമ വന്നത്. അത് ഓർമയിൽ വന്നപ്പോൾ മുതൽ അവളുടെ ഹൃദയം ക്രമധീതമായി മിടിക്കാൻ തുടങ്ങി.

നെറ്റിയിൽ വിയർപ്പ് കണങ്ങൾ രൂപം കൊണ്ടു. അവൾ പെട്ടന്ന് പിന്നിലേക്ക് തിരിഞ്ഞു നോക്കി. ആഷി ബൈക്ക് നിർതിയിട്ട് അവളെയും നോക്കി അതിന്മേൽ ഇരിക്കുകയായിരുന്നു അപ്പോൾ. താനേത്ര സാവധാനത്തിൽ ആണ് നടന്നതെന്ന് അവൾക്ക് അപ്പോഴാണ് മനസ്സിലായത്. അവൾ തിരിഞ്ഞു നിന്നപ്പോൾ അവൻ എന്ധെന്നർത്ഥത്തിൽ അവളെ നോക്കി. അവനോട് പൊയ്ക്കോളാൻ അവൾ കൈ കൊണ്ട് ആഗ്യം കാണിച്ചു.പക്ഷെ അവനിൽ യാതൊരു വ്യത്യാസവും ഇല്ലെന്ന് കണ്ട് അവൾ ഒന്ന് കൂടി അവനെ ദയനീയമായി നോക്കി.എന്നിട്ട് പതിയെ വീണ്ടും മുന്നോട്ട് നടന്നു. 'വയറ് ഇപ്പോൾ വീണ്ടും വേദനിച്ചു തുടങ്ങി.പക്ഷെ അതിനേക്കാൾ വേദനയാണ് ഉള്ളിൽ.ഞാൻ.. ഞാനെന്തു ചെയ്യാനാ.. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒന്ന് തുറന്ന് സംസാരിക്കാൻ പറ്റിയ നല്ല സൗഹൃദം കിട്ടിയത്.ഇത് വരെ ആയിട്ടും ഇങ്ങനെ ഒരു സൗഹൃദം എനിക്ക് ലഭിച്ചിട്ടില്ല.എന്നും ഞാൻ ഒറ്റപ്പെട്ടിട്ടെ ഉള്ളു.. ഇവരുടെ കൂടെ കൂടിയപ്പോഴാണ് ഞാൻ എന്റെ ഒറ്റപ്പെടലുകളെ മറക്കാൻ തുടങ്ങിയത്.പക്ഷെ...അപ്പോഴും ഞാൻ പല കാര്യങ്ങളും അവരിൽ നിന്ന് മറച്ചു വെച്ചു. എത്ര കാലം എന്ന് വെച്ചാണ് മറച്ചു വെക്കുന്നത്.എന്തായാലും അത് പുറത്തു വരും.എല്ലാം അറിഞ്ഞു കഴിയുമ്പോൾ അവർ എന്നെ വിട്ടു പോവരുതേ അല്ലാഹ്...

എന്റെ കാര്യങ്ങൾ അറിയുമ്പോൾ എല്ലാവരും എന്നെ വിട്ടു പോയിട്ടേ ഉള്ളു... എന്ധെങ്കിലും ആവട്ടെ.. പോവുന്നെങ്കിൽ പോവട്ടെ... എനിക്ക് ഞാനെ ഉള്ളു.. എല്ലാത്തിനും എനിക്ക് ശക്തി തരണേ നാഥാ...'ഒഴുകി വന്ന കണ്ണുനീർ ഊക്കോടെ തുടച്ചു നീക്കി കൊണ്ട് അവൾ വേഗത്തിൽ നടന്നു പോയി. (ആഷി ) 'കുറെ നേരായല്ലോ ഈ പെണ്ണിങ്ങനെ നടക്കാൻ തുടങ്ങിയിട്ട്.നടത്തം ആണെങ്കിൽ വളരെ പതുക്കെയും.എനിക്കാണെങ്കിൽ നിന്ന് ഭ്രാന്തു പിടിക്കാൻ തുടങ്ങി.പക്ഷെ അവളെ വീടിന്റെ മുറ്റം വരെയെങ്കിലും ആക്കാതെ എനിക്ക് സമാധാനം ഇല്ല.' പെട്ടന്ന് അവൾ നടത്തതിന്റെ വേഗത കൂട്ടിയപ്പോൾ അവനും ബുള്ളറ്റ് എടുത്തു പതിയെ അവളുടെ പിന്നാലെ പോയി. 'ഇവൾ ഒരു ദിവസം ഇത്രേം നടക്കോ പടച്ചോനെ.. അവൾക്കാണെങ്കിൽ എന്റെ ബൈക്കിൽ കേറാനും വയ്യ.എന്ധെങ്കിലും കാരണം ഉണ്ടാവുമായിരിക്കും.' ഈ സമയത്ത് മുഴുവൻ ഐഷുവിന്റെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുകയായിരുന്നു... കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും അവർ ഒരു വലിയ കെട്ടിടത്തിന് മുമ്പിൽ എത്തി.അവിടുത്തെ ഗേറ്റിന്റെ ആർച്ചിൽ തെളിഞ്ഞ പേര് കണ്ട് ആഷി ഞെട്ടി തരിച്ചു. """"യത്തീം ഖാന*......!!!!!!""""" ..... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story