അർജുൻ: ഭാഗം 57

arjun

രചന: കടലാസിന്റെ തൂലിക

'ഇവൾ ഒരു ദിവസം ഇത്രേം നടക്കോ പടച്ചോനെ.. അവൾക്കാണെങ്കിൽ എന്റെ ബൈക്കിൽ കേറാനും വയ്യ.എന്ധെങ്കിലും കാരണം ഉണ്ടാവുമായിരിക്കും.' ഈ സമയത്ത് മുഴുവൻ ഐഷുവിന്റെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുകയായിരുന്നു... കുറച്ചു ദൂരം പിന്നിട്ടപ്പോഴേക്കും അവർ ഒരു വലിയ കെട്ടിടത്തിന് മുമ്പിൽ എത്തി.അവിടുത്തെ ഗേറ്റിന്റെ ആർച്ചിൽ തെളിഞ്ഞ പേര് കണ്ട് ആഷി ഞെട്ടി തരിച്ചു. """"യത്തീം ഖാന*......!!!!!!""""" "എന്താ ഞെട്ടിയോ.. "ഐഷു ചെറു പുഞ്ചിരിയോടെ ചോദിച്ചു. അവൻ മറുപടി ഒന്നും പറയാതെ അവളെ തന്നെ നോക്കിയിരുന്നു. "ഞാൻ എന്തിനാ ഇവിടെ താമസിക്കുന്നത്, ശരിക്കും ഞാൻ യത്തീം ആണോ എന്നൊക്കെ ഉള്ള ചോദ്യം ഇപ്പോൾ ഇയാളുടെ മനസ്സിൽ ഉണ്ടാവും. കണ്ടതെല്ലാം ശരിയാണ്. യെസ്... ഐ ആം ആൻ ഓഫൺ.ഉമ്മയും വാപ്പയും ആരാണെന്ന് പോലും അറിയാത്ത ഒരു യത്തീം കുട്ടി.എന്തിനാണെന്നൊന്നും അറിയില്ല.., പ്രസവിച്ചു ദിവസങ്ങൾ മാത്രം ഉള്ള എന്നെ ആരോ ഈ യത്തീം ഖാന യിൽ ഉപേക്ഷിച്ചു പോയതാണ്.അന്നുമുതൽ ഇതാണ് എന്റെ വീട്.ഇവിടുത്തെ നിവാസികൾ എന്റെ വീട്ടുകാരും.എന്നെ പോലെ തന്നെ ആരോരും ഇല്ലാത്ത ഒരുപാട് പേരുണ്ടിവിടെ.രക്ഷിതാക്കൾക്ക് വേണ്ടാതെ പോയ മക്കളും മക്കൾക്ക് വേണ്ടാതായ രക്ഷിതാക്കളും ഉണ്ട്.

എല്ലാവരും ഒന്നിച്ചു ഒരു കുടുംബം പോലെ ജീവിക്കുകയാണ് ഞങ്ങൾ. ഞാൻ ആരോരുമില്ലാത്ത അനാഥ പെൺകുട്ടി ആണെന്ന കാര്യം നിങ്ങളോട് ആരോടും ഞാൻ പറഞ്ഞിട്ടില്ല.കാരണം.... പേടിയാണ്..നിങ്ങളും എന്നെ ഉപേക്ഷിച്ചു പോകുമോ എന്ന പേടി.ഞാൻ ഇതുവരെ അനുഭവിച്ചതിൽ വെച്ച് ഏറ്റവും നല്ല സൗഹൃദം കിട്ടിയത് നിങ്ങളിൽ നിന്നാണ്.അത് വിട്ടുകൊടുക്കാൻ ഒരു മടി.ഇതിനുമുൻപും ഒരുപാട് സൗഹൃദങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. പക്ഷേ അതെല്ലാം ഞാൻ ആരാണെന്ന് അറിയുമ്പോൾ കൊഴിഞ്ഞുപോവുകയും ചെയ്യും. എന്നെ ഈ കോളേജിൽ വച്ച് കാണുമ്പോൾ എന്റെ കൂടെ ഒരു കുട്ടി ഉണ്ടായിരുന്നില്ലേ മെഹബിൻ..അവളുടെ ഉപ്പ എന്റെ മുന്നിൽ വെച്ചാണ് 'ഈ പിഴച്ച പെണ്ണുമായി കൂട്ട് കൂടിയാൽ നിന്റെ മുട്ട് കാൽ ഞാൻ തല്ലിയൊടിക്കും' എന്ന് പറഞ്ഞത്.ഒരു വട്ടം അല്ല, പല വട്ടം, പല ആളുകൾ എന്റെ മുന്നിൽ വച്ചും അല്ലാതെയും ഒക്കെ ഇതേ ഡയലോഗ് പറഞ്ഞിട്ടുണ്ട്. അനാഥരായത് ഞങ്ങളുടെ കുഴപ്പമില്ലല്ലോ.. അതൊക്കെ ആരോട് പറയാൻ. അന്ന് ഇക്കാടെ ഒപ്പം കാറിൽ കയറി പോയ സംഭവത്തിനുശേഷം ഒന്ന് പുറത്തിറങ്ങാൻ പോലും കഴിയാതെ മുറിക്കുള്ളിൽ ഭ്രാന്തിയെപ്പോലെ അലറി കരഞ്ഞിട്ടുണ്ട് ഞാൻ. കാരണം എന്താണെന്ന് അറിയോ...

നാട്ടുകാരുടെ പൈസക്ക് ജീവിക്കുന്ന ഒരു പെൺകുട്ടി ഒരു പുരുഷന്റെ കൂടെ കാറിൽ കയറി പോയാൽ ഇന്നാട്ടുകാർക്ക് എന്തെല്ലാമാണ് പറയാൻ പറ്റാത്തത്.'വേശ്യ ' എന്ന് പോലും പലരും മുഖത്തുനോക്കി വിളിച്ചിട്ടുണ്ട്. ആ കണ്ണുകൊണ്ട് പലരും നോക്കിയിട്ടും ഉണ്ട്. ആരും ചോദിക്കാൻ വരില്ലല്ലോ.. അവർക്ക് അത് കൂടുതൽ ഉപകാരം ആണ്. ആൺകുട്ടികളുമായി സംസാരിക്കാൻ പോലും ഇല്ലാത്ത ഞാൻ ഇയാളോട് ആദ്യമായി വഴക്ക് കൂടിയത് എന്തുകൊണ്ടാണെന്ന് പോലും എനിക്കറിയില്ല. ചിലപ്പോൾ അപ്പോഴത്തെ ദേഷ്യത്തിന് വല്ലതും പറഞ്ഞതായിരിക്കും.അന്നത്തെ സംഭവവും അത് കഴിഞ്ഞ എനിക്ക് കേൾക്കേണ്ടിവന്ന പഴിയും മറക്കാൻ പറ്റിയില്ലെങ്കിലും എനിക്ക് ഇയാളോട് ദേഷ്യം ഒന്നുമില്ല. ആരുടെയൊക്കെയോ സഹായത്തോടെ ജീവിക്കുന്ന അനാഥക്കുട്ടികൾക്ക് ദേഷ്യം പാടില്ലല്ലോ... ഇത്രയൊക്കെ ആയപ്പോഴും എന്റെ കുടുംബം എന്റെ കൂടെ തന്നെയായിരുന്നു. എന്റെ കുടുംബം എന്ന് പറഞ്ഞാൽ ഈ വയസ്സുന്മാരും അനാഥ കുട്ടികളും തന്നെ. അവരാണ് എനിക്ക് എല്ലാം ഇപ്പോൾ നിങ്ങളും ഈ അനാഥ പെണ്ണിനെ ആഗ്രഹിക്കാൻ പാടില്ലാത്തത് ആണ് നിങ്ങളുടെ സൗഹൃദം. എന്നാലും ഞാൻ ആഗ്രഹിച്ചോട്ടെ.. "അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു

അവൻ മൗനത്തോടെ യും അല്പം ഞെട്ടലോടെ യും കേൾക്കുകയായിരുന്നു അവൾ പറഞ്ഞതെല്ലാം.അവളുടെ ചോദ്യത്തിന് അവന് ഒരു ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല. " ഓ സോറി..ഞാൻ വല്ലാതെ അങ്ങ് പറഞ്ഞു അല്ലേ..പിന്നെ താങ്ക്സ്.എന്റെ കഥ കേട്ടു കഴിഞ്ഞു ഇതുവരെ ആരുടെ കണ്ണിലും പുച്ഛവും സഹതാപവും അല്ലാത്ത വേറൊരു ഭാവം ഞാൻ കണ്ടിട്ടില്ല.ഇന്ന് ആദ്യമായി ഒരാളുടെ കണ്ണിൽ ഇത് രണ്ടുമല്ലാത്ത ഭാവം. തല്ല് കൂടി അതിനും ചിരിപ്പിച്ചതിനും എന്റെ പൊട്ടത്തരങ്ങൾ ഒക്കെ ഏറ്റുവാങ്ങിയതിനും ഒരുപാട് നന്ദിയുണ്ട്...വരട്ടെ. "അവൾ അകത്തേക്ക് കയറി പോയപ്പോൾ അവൻ നിശ്ചലമായി നിന്നതേയുള്ളൂ..... ***** ഐഷുവിനെ കുറിച്ച് പറയാൻ എല്ലാവരെയും ഒരുമിച്ചു കൂട്ടിയതായിരുന്നു ആഷി.എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എല്ലാവരും നിശബ്ദരായി. "മ്മ്... ഐഷു ഒർഫാൻ ആണെന്ന കാര്യം എനിക്ക് അറിയാമായിരുന്നു."മൗനത്തെ കീറി മുറിച്ചു കൊണ്ട് പൂജ പറയുന്നത് കേട്ട് എല്ലാവരും അവളെ ഞെട്ടലോടെ നോക്കി. "നിനക്ക് എങ്ങനെ അറിയാമായിരുന്നു.എന്നിട്ടെന്താ ഞങ്ങളോട് പറയാതിരുന്നത്." 'അറിഞ്ഞിട്ട് അധികം കാലം ആയതൊന്നും ഇല്ല.എനിക്ക് ആദ്യമേ സംശയം ഉണ്ടായിരുന്നു.PTA മീറ്റിങ്ങിനു അവളുടെ അടുത്ത് ഭാഗത്തു നിന്നും ആരും വരില്ല.എന്നാൽ പിറ്റേന്ന് തന്നെ ഒരു ഉസ്താദ് വരും.അവളെ പറ്റി അനേഷിക്കുക ഒക്കെ ചെയ്യും

.നല്ല കേറിങ് ആണ് അദ്ദേഹം.അവൾ ഒർഫൻ ആണെന്ന് എനിക്ക് മനസ്സിലായത് അന്ന് ആഷിയും അവളും പോയപ്പോൾ ഉണ്ടായ ആക്‌സിഡന്റ് ൽ ആണ്. രജിസ്റ്ററിൽ നിന്ന് നമ്പറുടുത്തു ഞാൻ തന്നെയാണ് അവളുടെ വീട്ടിലേക്ക് വിളിച്ചത്.ഫോൺ എടുത്ത ആൾക്കാർ യത്തീം ഖാന എന്ന് പറഞ്ഞപ്പോൾ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി.മീര ടീച്ചർക്കും അറിയാം ഈ കാര്യം.പിന്നെ അവളുടെ ക്ലാസ്സിലെ ചില സ്റുഡന്റ്സിനും.അറിയുന്നവർ എല്ലാം അവളെ പുച്ഛത്തോടെയും സഹതാപത്തോടെയും മാത്രാണ് നോക്കുന്നത്.അവൾക്ക് അങ്ങനെ ഫ്രണ്ട്സ് ഒന്നും ഇല്ല ക്ലാസ്സിൽ.ഇപ്പോഴായേപ്പിന്നെ അവളുടെ കൂടെ ഇരിക്കാൻ പോലും ആരും തയ്യാറല്ല.ഇത്രയും അവഗണിക്കാൻ എന്താണ് അവൾക്ക് കുറവ് എന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്.ഒരാൾക്ക് എങ്ങനെ ഇത്രയും അവഗണന താങ്ങും.നമ്മളെക്കാൾ ഒക്കെ ഒരുപാട് മുകളിൽ ആണ് അവൾ.ഒരു വിധം എല്ലാ അടുക്കള പണിയും അവൾക്ക് അറിയുന്നതും നേരത്തെ ഉള്ള എഴുന്നേൽപ്പും എല്ലാം യത്തീം ഖാനയിൽ നിന്ന് പഠിച്ചത് ആവണം.പക്ഷെ അവിടുത്തെ നിവാസികൾക്ക് അവൾ എന്നാൽ ജീവൻ ആണെന്ന് അന്നത്തെ ആക്‌സിഡന്റിൽ ആണ് എനിക്ക് മനസ്സിലായത്." "അവൾ ഒരുപാട് അനുഭവിച്ചിട്ടുണ്ടല്ലേ.." "മ്മ്മ്.. ഉണ്ടാവും.നമുക്ക് പറ്റുന്നത് അവളെ നമ്മുടെ കൂടെ ഉള്ളപ്പോഴെങ്കിലും ഹാപ്പി ആക്കുക എന്നതാണ്.പഴയ പോലെ തന്നെ അവളോട് പെരുമാറുക.അവളോട് വേർതിരിവ് കാണിക്കരുത് ട്ടോ നിങ്ങൾ ഒരിക്കലും

."അമ്മു "അതൊരിക്കലും ഇല്ല.അവൾ ഞങ്ങളിൽ ഒരുവളാണ്.ഞങളുടെ സ്വന്തം പെങ്ങളെ പോലെ ആണ് ഞങ്ങൾ അവളെയും കാണുന്നത്. ഇനി ഒരിക്കലും ഒറ്റക്കാണെന്ന ചിന്ത അവളിൽ പിടി പെടാതെ ഞങൾ നോക്കിക്കോളാം."ജിജോ ഉറപ്പോടെ പറഞ്ഞപ്പോൾ എല്ലാവരും അതിനോട് ശരി വെച്ചു. "എല്ലാവരെയും പോലെ തന്നെ അവളുമായി ഉള്ള നമ്മുടെ സൗഹൃദവും പൊഴിഞ്ഞു പോയി എന്ന് വിചാരിച്ചു അവൾ ഇപ്പോൾ വിഷമിപ്പിക്കുന്നുണ്ടാവില്ലേ.." "അങ്ങനെ ഒരിക്കലും അവൾ വിഷമിക്കരുത്.ആഷിക്ക് അറിയില്ലേ ആ സ്ഥലം.നമുക്ക് ഇപ്പോൾ തന്നെ അങ്ങോട്ട് പോവാം.ഇനി അവളിൽ നിന്ന് കണ്ണുനീർ വീഴ്ത്തരുത്."അജു ദൃഡതയോടെ പറഞ്ഞപ്പോൾ എല്ലാവരിലും അത് പരന്നു.എല്ലാവരും ഉടനെ തന്നെ കാറിൽ കയറി.കാർ യത്തീം ഖാന ലക്ഷ്യം വെച്ച് ഓടി. ***** "അവർക്കും ഇപ്പോൾ എന്നെ വേണ്ടാതായിട്ടുണ്ടാവുമല്ലേ.." അച്ചുവിന്റെ മടിയിൽ തല വെച്ചു കിടന്ന് ഐഷു കണ്ണീർ വാർത്തു. "അങ്ങനെ ഒന്നും ഇല്ലടി.. അവർ നിന്നെ അങ്ങനെ തള്ളി കളയൊന്നും ഇല്ല. നീ അവരെ പറ്റി പറഞ്ഞു കേട്ടിട്ടുള്ള അറിവ് എനിക്ക് ഉള്ളു എങ്കിലും ഞാൻ ഉറപ്പിച്ചു പറയുന്നു അവർ നിന്നെ തേടി വരും."അത് പറയുമ്പോൾ അച്ചുവിന്റെ കണ്ണും നിറഞ്ഞിരുന്നു. "ഐഷുട്ടി.. താഴെ നിന്റെ ഫ്രണ്ട്‌സ് വന്നിട്ടുണ്ട്."

സൈനുത്ത സന്തോഷത്തോടെ വന്നു പറഞ്ഞു. "ഫ്രണ്ട്‌സോ.. "കണ്ണ് നീര് തുടച്ചു കൊണ്ട് ഒന്നും മനസ്സിലാവാതെ അവരെ നോക്കി അവൾ ചോദിച്ചു. "ഒന്ന് അടിയിലേക്ക് ഇറങ്ങി വാ പെണ്ണെ.. അപ്പോൾ കാണാം.". അച്ചുവും ഐഷുവും മുഖത്തോട് മുഖം നോക്കി താഴെക്കിറങ്ങി പോയി. താഴെക്കിറങ്ങി പോയപ്പോൾ അവിടെ കുഞ്ഞു കുട്ടികളുമായി കളിക്കുന്ന അവളുടെ ഫ്രണ്ട്‌സ് നെ കണ്ട് സന്തോഷം കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു. "അയ്യേ.. കരയുവാനോ എന്റെ ഐഷുട്ടി.. നീ കരയുന്നത് ഞങ്ങൾ ഇത് വരെ കണ്ടിട്ടില്ലല്ലോ.. ഇത് ഞങളുടെ ഐഷുട്ടി അല്ലെന്ന തോന്നുന്നേ.. ഞങളുടെ ഐഷുട്ടി കരയാറില്ല."അമ്മു അവളുടെ കണ്ണ് തുടച്ചു പറഞ്ഞപ്പോൾ അവൾ അമ്മുവിനെ ഇറുക്കെ പുണർന്നു.തിരിച്ചു അവളും. "ഞങ്ങളെ ഒന്നും വേണ്ടല്ലേ.. "ജെസിയും മാളുവും പിണങ്ങിയത് പോലെ കാണിച്ചു. "യ്യോ.. നിങ്ങളെ വേണ്ടതാവോ.. നിങ്ങൾ എന്റെ പൊന്നാര ചേച്ചിമാർ അല്ലെ.."അവൾ രണ്ടു കൈ കൊണ്ടും രണ്ടു പേരുടെയും ആടിയിൽ പിടിച്ചു. "മതി മതി ഒലിപ്പീൽ.നിന്റെ വീട്ടിൽ വന്നിട്ട്... നീ എല്ലാവരെയും ഞങ്ങൾക്ക് കാണിച്ചു താ.."മനു ചിണുങ്ങി "യ്യോ.. പരിചയപ്പെടുത്താൻ മറന്നു.ഇതാണ് എന്റെ ചങ്ക് അശ്വതി എന്ന അച്ചുമ്മ.ഇവൾ ഡിഗ്രിക്ക് പഠിക്കുന്നു.

അച്ചുമ്മ.. ഇത് അമ്മുവേച്ചി,ജെസി,മാളു,മാളുവിന്റെ മനുവേട്ടായി,അമ്മുവിന്റെ അജുവേട്ടൻ,ഇത് ജെസിയുടെ മാത്രം അച്ചായൻ.പിന്നെ ഇത്..... ആഷിയുടെ നേരെ ചൂണ്ടി അവൾ സ്റ്റക്ക് ആയി."അവൾ എന്തു പറഞ്ഞു പരിചയപ്പെടുത്തും എന്ന് എല്ലാവരും ആകാംഷ ഭരിതരായി.ആഷി അവളുടെ വാക്കിന് വേണ്ടി അവളെ ഉറ്റു നോക്കി. "പറയണ്ട... ആളെ എനിക്ക് മനസ്സിലായി.ഇതല്ലേ ആ ആഷി കൊരങ്ങൻ.അ"ച്ചുവിന്റെ മറുപടി കേട്ടതും എല്ലാവരും പെട്ടന്ന് പൊട്ടി ചിരിച്ചു.ആഷി അവളെ കൂർപ്പിച്ചു നോക്കി.അവൾ എല്ലാവർക്കും ഒരു ചമ്മിയ ചിരി സമ്മാനിച്ചു. "നീ അവനെ ഇവിടെയും ഫ്ലാഷ് ആക്കിയോ.. 'അജു പൊട്ടി ചിരിച്ചു കൊണ്ട് പറയുന്നത് കേട്ട് അവൻ അവരെ എല്ലാവരെയും ഒന്ന് കൂടി കൂർപ്പിച്ചു നോക്കി അവിടെ നിന്നും പോയി. "ആ ചേട്ടൻ എങ്ങോട്ട് പോയതാ.. "അച്ചു. "അവൻ അവിടെ എവിടെയെങ്കിലും പോയി ഇരുന്നോളും.നീ ബാക്കി പറ." "ആ.. ഇതാണ് സൈനുമ്മ,ഇത് ആമിനുമ്മ,ഇത് ബീത്തുമ്മ..... "അവൾ അവിടെ ഉള്ള ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം അവർക്ക് പരിചയപ്പെടുത്തി.ഓരോന്നും പറയുമ്പോൾ അവളിൽ സന്തോഷം നിറയുന്നത് പോലെ തന്നെ അവിടെ ഉള്ള ഓരോരുത്തരിലും സന്തോഷം നിറയുന്നുണ്ടായിരുന്നു. "ഇതാടി പാത്തു".ഒരു അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയെ എടുത്തു വന്നു കൊണ്ട് അവൾ പറഞ്ഞു.

"നിങ്ങൾ ഇവിടെ നിൽക്ക്."ഞാൻ ഇപ്പോൾ വരാം.അവരോട് പറഞ്ഞവൾ ഓടി പോയി. "പാത്തു ആണ് ഇവളുടെ ബെസ്റ്റി.പാത്തുവും ഇവളും തമ്മിൽ വലിയ കൂട്ട.. പാത്തുന് ഇവളെയും ഇവൾക്ക് പാത്തുവിനെയും ജീവന.. പാത്തുവിന് ഏകദേശം മൂന്നു ദിവസം മാത്രം പ്രായമുള്ളപ്പോൾ കിട്ടിയതാ ഞങ്ങൾക്ക്.അന്ന് മുതൽ ഇന്ന് വരെ പാത്തുവിന്റെ എല്ലാ കാര്യങ്ങളും നോക്കിയത് ഐഷുവ.. പാത്തുവിന് പേരിട്ടതും ഐഷു തന്നെയാ.. എ"ല്ലാവർക്കും ചായ കൊടുത്തു കൊണ്ട് അച്ചു പറഞ്ഞു. അച്ചു പറയുന്നത് കേട്ട് അവരെല്ലാവരും പാത്തുവിനെ നോക്കി. കുട്ടികൾക്കായി അവർ കൊണ്ട് വന്നിട്ടുള്ള മിട്ടായികളിലും കളിപ്പാട്ടങ്ങളിലും ആയിരുന്നു അപ്പോഴും പാത്തുവിന്റെ ശ്രദ്ധ. "ദേ.. ഇവനെ നോക്കിയേ.. ഇവനാണ് ഇവുടുത്തെ ലേറ്റസ്റ്റ് കഥാപാത്രം.കഴിഞ്ഞ ആഴ്‌ചയ ഞങ്ങൾക്ക് കിട്ടിയത്.ഒരു മാസം പ്രായം ഉണ്ടാവുമെന്ന ഡോക്ടർ പറഞ്ഞെ..."ഐഷു ഒരു കൈ കുഞ്ഞുമായി വന്നു പറഞ്ഞു.അവരെല്ലാവരും അപ്പോൾ തന്നെ അവളുടെ ചുറ്റും കൂടി. "ഹായ്.. ക്യൂട്ട് കുഞ്ഞാവ."എനിക്കും തരോ എടുക്കാൻ.മാളു കൈ അവളുടെ നേരെ നീട്ടി. "അയ്യടി.. ഇങ്ങനെ ഒന്നും അല്ല കുഞ്ഞുങ്ങളെ എടുക്കുന്നത്.അതിനൊക്കെ ഒരു വശം ഉണ്ട്.'ജിജോ മാളുവിന് ഒരു കിഴുക്ക് കൊടുത്തു. "പിന്നെ എങ്ങനെയാ.. "അവൾ ചിണുങ്ങി.

"ആദ്യം ഇങ്ങനെ പിടിക്ക്.പിന്നെ ഇങ്ങനെ."ഐഷു പറയുന്നത് പോലെ എല്ലാം മാളു ചെയ്തു.ഐഷു വളരെ സൂക്ഷ്മതയോടെ അവനെ അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു. മാളു ഒരുപാട് നേരം അവനെ കളിപ്പിച്ചു. "എനിക്ക് ഈ പരിപാടി അങ്ങോട്ട് ഇഷ്ടായി.അമ്മുവെച്ചിക്ക് കുട്ടികൾ ഉണ്ടായിട്ട് വേണം ഇനി ഇത് പോലെ എടുത്തോണ്ട് നടക്കാൻ.'അമ്മു ഒന്ന് ഞെട്ടി അവളെ നോക്കി.എല്ലാവരും അത് കണ്ട് വാ പൊത്തി ചിരിച്ചു "ഈ പരിപാടി ഭയങ്കര ഇഷ്ടമായെങ്കിൽ നീ തന്നെ പെറ്റിട്ട് നീ തന്നെ വളർത്തിയാൽ മതി."അമ്മുവും അവൾക്ക് കിഴുക്ക് കൊടുത്തു. കുറച്ചു ദൂരെ നിന്ന് ഇതെല്ലാം വീക്ഷിച്ചു കൊണ്ട് ആഷി ഇരിക്കുന്നുണ്ടായിരുന്നു.പെട്ടന്നാണ് അവനെ ഒരാൾ തോണ്ടിയത്.തിരിഞ്ഞു നോക്കിയപ്പോൾ ഒരു കുട്ടി കണ്ടാൽ കഷ്ടിച്ച് ഏഴ് വയസ്സ് തോന്നിക്കും. "അതേയ്.. അങ്ങോട്ട് അതികം നോക്കണ്ട.അത് എന്റെ പെണ്ണാ.. "ആ കുട്ടി പറയുന്നത് കേട്ട് ആഷി ചിരിച്ചു. "നിന്റെ പെണ്ണോ... ആരാ ഐഷുവോ.. "അവൻ ചിരി കടിച്ചമർത്തി. 'ഐഷു അല്ല.. പാത്തു."ഐഷുവിന്റെ അടുത്ത് തന്നെ നിൽക്കുന്ന പാത്തു വിനെ നോക്കി പറഞ്ഞു. "അതിന് കാര്യം അവൾക്ക് അറിയോ.."ആഷി "അവളെ അറിയിക്കാൻ ആ പെണ്ണ് സമ്മതിക്കേണ്ടെ.." "ഏതു പെണ്ണ്."ആഷി "ആ ഐഷുമ്മ.എപ്പോഴും പാത്തുവിന്റെ കൂടെ ഉണ്ടാവും ആ പെണ്ണ്. "

"അവളെ പറ്റി എല്ലാവർക്കും നല്ല മതിപ്പാണല്ലോ.. അത് പോട്ടെ.എന്താ നിന്റെ പേര്." "ഫൈസാൻ" "മുട്ടേന്നു വിരിഞ്ഞോടാ നീ..അത് കഴിഞ്ഞു പോരെ ഈ പ്രേമം." "കുറേയായി ഈ കേൾക്കാൻ തുടങ്ങിയിട്ട്.മുട്ടയിൽ നിന്ന് വിരിയാൻ ഞാനെന്താ വല്ല കോഴി കുഞ്ഞോ മറ്റോ ആണോ..."വലിയ ആൾക്കാരെ പോലുള്ള അവന്റെ വർത്താനം കേട്ട് ആഷിക്ക് ചിരി വരുന്നുണ്ടായിരുന്നു. "അല്ല,എന്താ ഇനി നിന്റെ പ്ലാൻ." "പാത്തുവുമായി അടുക്കണം.അതിന് ആദ്യം ഐഷുമ്മയെ കുപ്പിയിലാക്കണം.പക്ഷെ ആ പെണ്ണ് എന്നെ അങ്ങോട്ട് അടുപ്പിക്കുന്നില്ല.ഞാൻ ഏതോ ആഷി കുരങ്ങന്റെ പോലെയാണത്രേ." 'പെണ്ണ് ഈ കുഞ്ഞു കുട്ടിയുടെ അടുത്ത് പോലും എന്നെ ഫ്ലാഷ് ആക്കിയല്ലോ..' ആഷി മനസ്സിൽ പറഞ്ഞു അവനെ നോക്കി ചിരിച്ചു. "പാത്തുവിനെ വളക്കാൻ ഞാൻ നിന്റെ കൂടെ നിൽക്കാം.ഇനി നമുക്ക് ഒരുമിച്ചു പോവാം.. ഡൺ." "ഡൺ."ഫൈസനും അവന്റെ കയ്യിൽ ഇടിച്ചു പറഞ്ഞപ്പോൾ അവൻ പൊട്ടി ചിരിച്ചു.... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story