അർജുൻ: ഭാഗം 58

arjun

രചന: കടലാസിന്റെ തൂലിക

"ഡീ.. നീ റെഡി അല്ലെ.." കമ്മൽ ഇടുന്നതിനിടയിൽ സ്‌പീക്കറിൽ ഇട്ട ഫോണിലൂടെ മാളു ജെസിയോട് ചോദിച്ചു. "ഞാൻ എപ്പോഴേ ഒരുങ്ങി. നിങ്ങൾ ഒന്നിങ്ങോട്ട് വന്നാൽ മാത്രം മതി." ഐഷുവും റെഡി ആയി നിൽക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരമായി. "അതിന് ആദ്യം അജുവേട്ടൻ ജിപ്സിയും കൊണ്ട് ഇങ്ങോട്ട് വരണ്ടേ.. അജുവേട്ടൻ വന്നാലല്ലേ ഞങ്ങൾക്കെല്ലാവര്ക്കും കൂടി അങ്ങോട്ട് വരാൻ പറ്റുള്ളൂ.. അത് കഴിഞ്ഞിട്ട് വേണം ഐഷുവിനെ പിക് ചെയ്യാൻ'. മാളു അവസാന ഘട്ട മേക്കപ്പ് നിടയിൽ പറഞ്ഞു. "വേഗം വരാൻ അവരോട് വിളിച്ചു പറയട്ടെ.നേരം വൈകിയാൽ എന്റെ മേക്കപ്പ് ഒലിച്ചു പോവും. അങ്ങനെ ആണെങ്കിൽ ഓണ പരിപാടി മുഴുവൻ കുളമാവും. "ജെസി വേഗം ഫോൺ വെച്ചു. "ഏഹ്.. ഇവളെന്താ ഈ പറയുന്നേ. ഇവളുടെ മേക്കപ്പ് ഒലിച്ചു പോയാൽ എങ്ങനെയാ ഓണ പരിപാടി കുളം ആവുന്നത്. "ആവോ.. മാളു സ്വയം പറഞ്ഞു തിരിഞ്ഞതും അമ്മുവിനെ കണ്ട് അവൾ ഞെട്ടി. "ന്റമ്മേ... എന്തു ഭംഗിയാ.. ഐശ്വര്യറായ് തോറ്റു പോവുമല്ലോ.. ഈ സൗദര്യം എന്താ ദൈവമേ എനിക്ക് തരാഞ്ഞത്". "പോടീ, പോടീ കളിയാക്കാതെ." "സീരിയസ്ലി.എന്തു ഭംഗിയാ.. ചേച്ചിക്ക് ഇത് പോലെ എന്നും ഒരുങ്ങി നടന്നൂടെ.." "എന്റെ കാര്യം മോള് വിട്.എന്നിട്ട് ഈ മുല്ലപ്പൂ വെക്ക്."

"മുല്ലപ്പൂ എനിക്ക് വേണ്ട ചേച്ചി.. പ്ലീസ്." "വേണം മോളെ.. വെളുപ്പിന് എഴുന്നേറ്റ് എന്റെ അജു വാങ്ങിച്ചു കൊണ്ട് വന്നതാ.."അമ്മു അല്പം നാണത്തോടെ പറഞ്ഞിട്ട് മാളുവിന്റെ തലയിൽ മുല്ലപ്പൂ ചൂടി കൊടുത്തു. "എന്റെ അജുവോ.. എന്തൊക്കെ ആയിരുന്നു ആദ്യം ഒക്കെ.എല്ലാം പോട്ടെ.ഒത്തിരി ഇഷ്ടം മനസ്സിൽ ഉണ്ടായിട്ടും എന്താ അത് പറയാത്തെ." "അജു എന്ന് എന്റെ കഴുത്തിൽ താലി കേട്ടുന്നോ.. എന്ന് എന്റെത് മാത്രം ആവുന്നോ അന്ന് ഞാൻ പറയും എന്റെ പ്രണയം." "ഓഹ്.. സാഹിത്യം"മാളു പുച്ഛിച്ചു "സാഹിത്യമോ.. ഇതോ.ശരിക്കും ഉള്ള സാഹിത്യം എന്റെ മോള് കാണാത്തത് കൊണ്ട.." "ആയ്ക്കോട്ടെ.. അല്ല, ചേച്ചിക്ക് അജുവേട്ടനെ ഏട്ട എന്നെങ്കിലും വിളിച്ചൂടെ.. ഒന്നില്ലെങ്കിലും ചേച്ചിയെക്കാൾ രണ്ടു വയസ്സിനു മൂത്തതല്ലേ.." "എന്നാലും എന്റെ സ്റ്റുഡന്റ് അല്ലേടി.അങ്ങനെ വിളിക്കാൻ എനിക്ക് എന്തോ പോലെ.." അമ്മു നിലത്തു നോക്കി കൊണ്ട് പറഞ്ഞു. "ബെസ്റ്റ്".മാളു ചിരി അടക്കി പിടിച്ചു പറഞ്ഞപ്പോഴേക്കും താഴെ നിന്നും വണ്ടിയുടെ ഹോണടി കേട്ടിരുന്നു. അത് കേട്ടപ്പോൾ അവർ ചിരിച്ചു കൊണ്ട് താഴേക്ക് പോയി. അമ്മുവിനെ കണ്ടതും അജുവിന്റെ കണ്ണുകൾ വിടർന്നു.അവൾ അപ്പോഴേക്കും നാണം കൊണ്ട് തല താഴ്ത്തി. "ആഹാ.. രണ്ട് പേരും അടിപൊളി ആയിട്ടുണ്ടല്ലോ.. നിനക്ക് സാരി ഉടുക്കാൻ ഒക്കെ അറിയുമായിരുന്നോടി."മാളുവിനെ നോക്കി ജിജോ ചോദിച്ചു. "ഏയ്.. എനിക്ക് അമ്മുവേച്ചി ഉടുപ്പിച്ചു തന്നതാ.. "

"ആ അതെനിക്ക് മനസ്സിലായി.പെണ്ണാണെങ്കിൽ മിനിമം അതെങ്കിലും അറിഞ്ഞിരിക്കണം."മനു അവളെ കളിയാക്കി. "എനിക്കറിഞ്ഞില്ലെങ്കിൽ ഇയാൾക്കെന്താ.."മാളു ദേഷ്യത്തോടെ പറഞ്ഞു. "എനിക്ക് പുല്ലടി.പുല്ല്."മനു "അതിന്..." "ഒന്ന് നിറത്തോ രണ്ടും."മാളു മറുപടി പറയാൻ പോവുമ്പോഴേക്കും ആഷി ദേഷ്യപ്പെട്ടു. "നല്ലൊരു ദിവസം ആയിട്ട് ഇന്നെങ്കിലും തല്ല് കൂടാതെ ഇരിക്കോ.. "ജിജോ. "ഞങൾ തല്ല് കൂടും അതിന് നിനക്കെന്താ.. നീ വണ്ടി വിട്ടോ അജു." "ഹ ബെസ്റ്റ്. ആരോടാ ഞാൻ പറഞ്ഞെ.. "മനു അങ്ങനെ പറയുന്നത് കേട്ടപ്പോൾ ജിജോ പറഞ്ഞു. "അതേയ്... ഈ വണ്ടി കോളേജിലേക്ക് തന്നെ എത്തോ.. വണ്ടി ഓടിക്കുമ്പോഴെങ്കിലും അമ്മുവച്ചിടെ മുഖത്ത് നിന്ന് ആ കണ്ണൊന്നു മാറ്റ് അജുവേട്ട.. അല്ലെങ്കിൽ ഡയറക്റ്റ് പരലോകത്തിലേക്ക് എത്തും".മാളു അജുവിനെ കളിയാക്കി പറഞ്ഞപ്പോൾ അജു ചമ്മി അമ്മുവിനെ നോക്കി.അവൾ അവനെ കൂർപ്പിച്ചു നോക്കുന്നത് കണ്ട് എല്ലാവരും ചിരിച്ചു. ജിപ്സി നേരെ ജെസിയുടെ വീട്ടിലേക്ക് വിട്ടു. ഹോൺ അടിച്ചപ്പോൾ ഇറങ്ങി വരുന്ന ജെസിയെ കണ്ട് എല്ലാവരും ഞെട്ടി. "ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടോ.." മനു. "ആടി.. നിനക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ.."മാളുവും അത്ഭുതപ്പെട്ടു. 'ഈ ഗേൾസ് സെറ്റ് സാരി ഉടുക്കുമ്പോൾ മാത്രം എങ്ങനെയാ ഇത്രയും ഭംഗി വരുന്നതെന്ന ഞാൻ ആലോചിക്കുന്നത്."ആഷി "ഞെട്ടാൻ ഇനിയും കിടക്കുവല്ലേ.. ഐഷുവും കൂടി ഉണ്ടല്ലോ..

"ജെസി ചിരിച്ചു കൊണ്ട് പറഞ്ഞു. "എന്ധോക്കെ പറഞ്ഞാലും നീ ഇന്ന് പോളി ആയിട്ടുണ്ട് ജെസി.ഇവിടെ ഒരുത്തൻ കണ്ടില്ലേ നിന്റെ ചോര ഊറ്റി കുടിക്കുന്നത്."ജിജോ അപ്പോൾ തന്നെ അജുവിന് നടുപ്പുറം നോക്കി ഒരണ്ണം കൊടുത്തു. "വണ്ടി വിട് വേഗം".ജെസി കയറി ഇരുന്ന് പറഞ്ഞപ്പോൾ അവർ യത്തീം ഖാനയിലേക്ക് വിട്ടു. അവിടെ എത്തിയപ്പോൾ ഐഷു ഓടി വന്നു വണ്ടിയിൽ കയറി. "വേഗം വിട്ടോ.." അവൾ കയറിയ ഉടനെ പറഞ്ഞു. "എന്തിനാടി ഇങ്ങനെ ഓടി വന്നു കയറിയത്". "പാത്തു പോകാൻ സമ്മതിക്കുന്നില്ല.എന്നെ വട്ടം പിടിച്ചു വെച്ചിരിക്കുകയായിരുന്നു.അവളുടെ ശ്രദ്ധ തിരിച്ചു വെച്ചിട്ട് വന്നതാ.. വേഗം വണ്ടിയെടുക്ക്." "അപ്പോൾ അവളെയും കൊണ്ട് പൊയ്ക്കോടെ..." "അതിന്റെ ആവിശ്യം ഒന്നും ഇല്ല.അത് വൈകീട്ട് ഒരു ചോക്ലേറ്റ് വാങ്ങി കൊടുത്താൽ തീരാവുന്നതേ ഉള്ളു.." ഐഷു പറയുന്നത് കേട്ട് അവർ ചിരിച്ചു കൊണ്ട് വണ്ടിയെടുത്തു. "നിങ്ങൾ എല്ലാവരും പൊളിയായിട്ടുണ്ടല്ലോ.."വണ്ടി മുന്നോട്ട് പോകുന്നതിനിടെ അവൾ പറഞ്ഞു. "നീയും അടിപൊളി ആയിട്ടുണ്ട് ഐഷു.. ശരിക്കും ഉമ്മച്ചി കുട്ടി.'അവളെ പറ്റി എല്ലാവരും ഓരോന്നു പറയുന്നത് കേട്ട് ആശിയെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.പെട്ടന്ന് തന്നെ ആ പുഞ്ചിരി മായുകയും ചെയ്തു. "അല്ല.. ഇനി എന്താ പ്ലാൻ". അമ്മു എല്ലാവരോടും ആയി ചോദിച്ചു. "ആദ്യം ഈ ജിപ്സി കോളേജിലേക്ക് ലാൻഡ് ചെയ്യുന്നു. എന്നിട്ട് കോളേജ് ഗ്രൗണ്ടിൽ രണ്ട് റൗണ്ട് കറക്കം.അങ്ങനെ ഒരു മാസ്സ് എൻട്രി.

അത് കഴിയുമ്പോഴേക്കും പ്രിൻസി പിടിച്ചു പുറത്താക്കിയില്ലെങ്കിൽ ക്ലാസ്സിൽ കേറാം." "അയ്യോ... ഞാൻ ഒന്നും ഇല്ല. വേണമെങ്കിൽ നിങ്ങൾ ചെയ്തോ. എന്നെ കോളേജിന്റെ ഗേറ്റ് ന് മുമ്പിൽ ഇറക്കിയെക്ക്. ഞാൻ അവിടുന്ന് പോയിക്കോളാം. ഞാൻ നിങ്ങളുടെ ടീച്ചർ ആണ്. നിങ്ങൾക്ക് വില ഇല്ലെങ്കിലും കോളേജ് കുട്ടിക്കൾക്ക് മുഴുവൻ എന്നെ ഒരു വില ഉണ്ട്. ദയവ് ചെയ്ത് അത് കളഞ്ഞു കുളിക്കരുത്."അമ്മു തൊഴുതു കൊണ്ട് പറഞ്ഞു. "ആഹാ.. അങ്ങനെ ആണോ.. എന്നാൽ പിന്നെ ഇവളെയും കൊണ്ട് രണ്ട് റൗണ്ട് പോയിട്ട് തന്നെ കാര്യം. അവളെ ഇറങ്ങാൻ അനുവദിക്കരുത്." "ഏറ്റു."അജു പറഞ്ഞതിന് എല്ലാവരും ഒരുമിച്ചു പറഞ്ഞു. "കോളേജ് എത്താനായി. എല്ലാവരും കൂളിംഗ് ഗ്ലാസ്‌ വെച്ചേ... നമ്മുടെ ടീച്ചർക്ക് കൂടി വെച്ചു കൊടുക്ക്. "എല്ലാവരും ഉടനെ കൂളിംഗ് ക്ലാസ്സ്‌ വെച്ചു. അമ്മുവിന്റെ കൈ പിടിച്ചു കെട്ടി അമ്മുവിനും വെച്ച് കൊടുത്തു. "അയ്യോ.. എന്നെ കൊല്ലല്ലേ.. "അമ്മു അലറി. "മിണ്ടാതിരിയടി.. ആൾക്കാർ വിചാരിക്കും നിന്നെ തട്ടി കൊണ്ട് പോകുവാണെന്ന്." "പ്ലീസ്.. കോളേജിലെ എന്റെ മാനം പോവും. പ്ലീസ് പ്ലീസ് പ്ലീസ്.." "നോ നോ നോ....." അവരുടെ ജിപ്സി കോളേജ് ഗേറ്റ് കടന്നു മുന്നോട്ട് പോയി. വലിയ ശബ്ദത്തിൽ കോളേജിനെ വലയം വെക്കാൻ തുടങ്ങി. "അയ്യോ.. പ്ലീസ് ദ എല്ലാവരും നോക്കുന്നു.എന്നെ ഇറക്കി വിട്....

"അമ്മു കാറി പൊളിക്കുന്നത് കണ്ട് അവരെല്ലാം പൊട്ടി ചിരിച്ചു. കോളേജിനെ രണ്ട് പ്രാവശ്യം വലയം വെച്ചപ്പോഴേക്കും കുട്ടികൾ എല്ലാവരും ഒത്തു കൂടിയിരുന്നു. പലരുടെയും കണ്ണിൽ ആരാധനയും അസൂയയും അവർ കണ്ടു. വണ്ടി ഒരു സ്ഥലത്ത് നിർത്തിയതും അമ്മു അവിടെ നിന്ന് ഓടി പോയി.അത് കണ്ട് അവരെല്ലാം വീണ്ടും ചിരിച്ചു. അവൾ ഓടി ചെന്നു കയറിയത് മീര ടീച്ചറുടെ അടുത്തേക്കാണ്. "അത് പിന്നെ... അവർ വെറുതെ... മാളുവിനെ വിളിക്കാൻ വന്നപ്പോൾ ഞാൻ കൂടി കയറിയതാണ്. അവർ ഇങ്ങനെ ഒന്നും ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല." അമ്മു എന്ധോക്കെയോ ഒപ്പിച്ചു. "അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. "മീര ടീച്ചർ അത് പറഞ്ഞു പോയപ്പോൾ അവൾ സ്വയം തലക്കൊരു കിഴുക്ക് കൊടുത്തു. "പ്രിൻസി ഇത് കണ്ടിട്ട് പുറത്താക്കിയില്ല. ഭാഗ്യം. അപ്പോൾ നമുക്ക് ക്ലാസ്സിൽ കയറിയാലോ.. "ജിജോ പറഞ്ഞപ്പോൾ എല്ലാവരും ഒരുമിച്ചു ഓക്കേ പറഞ്ഞു. "ഞാനെന്നാൽ എന്റെ ക്ലാസ്സിലേക്ക് പോട്ടെട്ടോ.. പരിപാടിയിലേക്ക് ഇറങ്ങുമ്പോൾ വിളിച്ചാൽ മതി. "ഐഷു അവർക്ക് റ്റാറ്റാ കൊടുത്തു പോയി. "എന്നാൽ നമുക്ക് വിട്ടാലോ.." "ആയ്ക്കോട്ടെ..." *** ഐഷു ക്ലാസ്സിൽ കയറാൻ തുടങ്ങിയപ്പോഴേക്കും കതകിൽ വെച്ച് ആരുമായോ കൂട്ടി മുട്ടി. "ആരാടി പ... "ശ്രുതി ഐഷുവിന്റെ നേരെ കൈ ഉയർത്തി.ഐഷു ആണെന്ന് കണ്ടതും അടിക്കാൻ ഉയർത്തിയ കൈ അറിയാതെ കവിളിൽ വെച്ച് പോയി. ശ്രുതിയോട് ഐഷു ഒറ്റ പിരികൻ പൊക്കി എന്താണെന്ന് ചോദിച്ചു.

ശ്രുതി പേടിയോടെ കൂമൽ കൂച്ചി അവിടെ നിന്നും പോകുന്നത് കണ്ട് അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി. **** അവർ ക്ലാസ്സിൽ കയറിയപ്പോൾ എല്ലാവരും പൂ അരിയുകയായിരുന്നു.ചിലർ കളം വരയ്ക്കാൻ ഉള്ള ഒരുക്കത്തിൽ ആണ്. അപ്പോൾ അമ്മു അങ്ങോട്ട് വന്നു. "മക്കളെ...എല്ലാവരും വേഗം വാ.. "അമ്മു വിളിച്ചപ്പോൾ തന്നെ എല്ലാവരും അവളുടെ ചുറ്റും വട്ടം കൂടി. "ഈ പൂക്കളം ഇടുന്നത് ഒരു മത്സര ഇനം ആണ്. നിങ്ങൾ എല്ലാവരും നല്ല കഴിവുള്ള കുട്ടികൾ ആണ്.എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി പരിശ്രമിക്കുക. നിങ്ങളുടെ കഴിവിൽ എനിക്ക് വിശ്വാസം ഉണ്ട്.ഫസ്റ്റ് നമുക്ക് തന്നെ കിട്ടും. എല്ലാവരും ഒന്ന് ആഞ്ഞു പരിശ്രമിച്ചാൽ മാത്രം മതി. എല്ലാവരും ആഞ്ഞു പിടിക്കില്ലേ.. നമ്മുടെ ക്ലാസ്സിന് തന്നെയല്ലേ ഫസ്റ്റ്." "യെസ്... "എല്ലാവരും ആവേശത്തോടെ പറഞ്ഞു. "യെസ്... വീ ആർ തെ ചാമ്പ്യൻ.% "വീ ആർ തെ ചാമ്പ്യൻ."അമ്മുവിന്റെ മുദ്രാവാക്യം വിളിക്ക് എല്ലാവരും ഏറ്റു പറഞ്ഞപ്പോൾ എല്ലാവരിലും അതൊരു ആവേശം കൊള്ളിച്ചു.അതവൾ സംതൃപ്തിയോടെ കണ്ടു. %ഒത്തു പിടിച്ചാൽ മലയും പോരും.സമയം വളരെ കുറവാണ്.ടീച്ചേർസ് മത്സരത്തിൽ പങ്കാളി ആവൻ പാടില്ല.ഞാൻ അവിടെ പുറത്തുണ്ടാവും.എല്ലാവർക്കും ബെസ്റ്റ് ഓഫ് ലക്ക്".അമ്മു പോയതിന് പിന്നാലെ തന്നെ എല്ലാവരും പെട്ടന്ന് കാര്യങ്ങൾ നീക്കാൻ തുടങ്ങി.അത് വരെ ഒരു പണിയും ചെയ്യാതിരുന്നവർ വരെ പൂ അരിയാൻ ആയി നിന്നു.

പറഞ്ഞ സമയത്തിനും പതിനഞ്ചു മിനിറ്റ് മുൻപ് എല്ലാവരും കൂടി അത് തീർത്തു. അതിന് ശേഷം എല്ലാവരും സന്തോഷത്തോടെ ദീർഘ നിശ്വസിച്ചു. പൂക്കളത്തിന്റെ അടുത്ത് നിന്ന് സെൽഫി എടുത്തു കൊണ്ടിരിക്കുമ്പോൾ ആണ് ക്ലാസ്സിലെ മുക്കാൽ ഭാഗം കുട്ടികളും കപ്പിൾസ് ആയി നിൽക്കുന്നത് അവൾ കണ്ടത്.അവൾ വേഗം ജെസിയെ തോണ്ടി വിളിച്ചു. "ഡീ.. നോക്കിയെടി.. കപ്പിൾ ഡാൻസ് കഴിയുമ്പോഴേക്കും ക്ലാസ്സ്‌ മുഴുവൻ കപ്പിൾസ് ആവരുതെന്ന് അമ്മുവേച്ചി പറഞ്ഞതല്ലേ.. ഇപ്പോൾ നോക്കിയേ.." "അതിനിപ്പോൾ എന്താടി.. എല്ലാവരും പ്രേമിച്ചു നടക്കട്ടെ.. അതും കോളേജ് ലൈഫിന്റെ ഭാഗം ആടി.." "ഹാ... എന്റെ മാവ് ഇനി എന്നാണാവോ പൂക്കുന്നത്".മാളു മനുവിനെ നോക്കി ദീർഘ നിശ്വാസം വിടുന്നത് കണ്ടപ്പോൾ ജെസി ചിരിച്ചു കൊണ്ട് തിരിഞ്ഞിരുന്നു. ***** അല്പ സമയത്തിന് ശേഷം ജഡ്ജ് വന്നു.എല്ലാവരും ടെൻഷനോടെ പൂക്കളത്തിന്റെ അടുത്ത് നിന്നും മാറി നിന്നു.അവർക്ക് പിന്നാലെ അമ്മുവും വന്നു.അമ്മു പൂക്കളം കണ്ട് അതിശയിച്ചു പോയി.അത്ര നന്നായി അവർ ചെയ്തിരുന്നു.അമ്മു അവർക്ക് തമ്പ് അപ്പ്‌ കാണിച്ചപ്പോൾ എല്ലാവരിലും ആശ്വാസം വിടർന്നു. ജഡ്ജ്സ് പോയതിന് പിന്നാലെ എല്ലാവരും കൂടി പൂക്കളത്തിന് ചുറ്റും ചിരാത് കത്തിച്ചു.പിന്നെ ഒരുപാട് സെൽഫി എടുത്തു കൂട്ടി. അവരുടെ പൂക്കളം കാണുവാനായി എല്ലാവരും വരുന്നത് കണ്ട് മാളു ജെസിയുടെ കൈ പിടിച്ചു പുറത്തിറങ്ങി.ഐഷുവിന്റെ ക്ലാസ്സിൽ പോയി പൂക്കളം കണ്ട് അവളെയും വിളിച് ഓരോ ക്ലാസ്സിലും കയറിയിറങ്ങി.

അത് കഴിഞ്ഞപ്പോഴേക്കും മറ്റു മത്സര പരിപാടികൾ ആരംഭിച്ചിരുന്നു.എല്ലാവരും കൂടി ഒന്നിച്ചു മത്സരം കാണുന്നതിനിടക്ക് മാളുവിനെ ആരോ വിളിച്ചു.അപ്പോൾ തന്നെ അവർ മൂന്ന് പേരും തിരിഞ്ഞു നോക്കി വിഷ്ണു സാർ ആയിരുന്നു അത്. "ആ.. മാളുവിനെ ഇന്ന് കണ്ടില്ലല്ലോ ഇവിടെ ഒന്നും." "മാളുവോ.. "അവൾ നെറ്റി ചുളിച്ചു. 'അത് പിന്നെ... തന്റെ പ്രിയപ്പെട്ടവർ അങ്ങനെ അല്ലെ വിളിക്കുന്നത്." "മ്മ്മ്മ്... ഞാൻ അവിടെ പൂക്കളം ഇടാൻ ഉള്ള തിരക്കിൽ പെട്ടതാണ്.' "മാളു ഇന്ന് അടിപൊളി ആയിരിക്കുന്നു.തന്നെ സാരിയിൽ കാണാൻ പ്രത്യേക ഭംഗി ഉണ്ട്." "അതെന്താ ഞങ്ങളെ ഒന്നും ഭംഗി ഇല്ലേ.." വിഷ്ണു സാറിന്റെ പറച്ചിൽ ഇഷ്ടപ്പെടാതെ ജെസി പറഞ്ഞു. "അങ്ങനെ അല്ല.. മാളു.. എനിക്ക് തന്നോട് പേർസണൽ ആയി ഒരു കാര്യം പറയാൻ ഉണ്ട്."ബാക്കി രണ്ടു പേരെയും നോക്കി വിഷ്ണു സാർ പറഞ്ഞു.അത് കേട്ടപ്പോൾ തന്നെ അവർ തിരിഞ്ഞു നടക്കാൻ പോയി.മാളു അവരുടെ കയ്യിൽ പിടിച്ചു. "ഇവർ എന്റെ എല്ലാ രഹസ്യവും അറിയുന്നവർ ആണ്.ഇവരുടെ മുമ്പിൽ വെച്ച് പറയാമെങ്കിൽ പറഞ്ഞാൽ മതി." "അത് പിന്നെ... വളച്ചു കെട്ടില്ലാതെ കാര്യം പറയാം.. എനിക്ക് മാളുവിനെ ഇഷ്ടമാണ്. ഞാൻ എന്റെ വീട്ടുകാരെയും കൂട്ടി തന്റെ വീട്ടിലേക്ക് വരട്ടെ.." "സോറി സാർ.. ഇവൾ ആൾറെഡി ബുക്ക്‌ട് ആണ്."

എവിടെ നിന്നോ കേറി വന്ന് മനു പറയുന്നത് കേട്ട് മാളുവിന്റെ കിളികൾ മുഴുവൻ പറന്നു പോയി. "എന്താ.. "വിഷ്ണു സാർ ഞെട്ടി. "അതെ.. ഷി ഈസ്‌ എൻകെജ്ഡ്. എന്റെ പെണ്ണാണ്. "മനു മാളുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൾ അവനെ തന്നെ ഉറ്റു നോക്കി.അവന്റെ പ്രവർത്തി എല്ലാവരിലും പുഞ്ചിരി വിരിയിച്ചു. "ഓ... സോറി. ഞാൻ അറിയാതെ.. സോറി."വിഷ്ണു സാർ അവിടെ നിന്ന് പോയപ്പോൾ തന്നെ മനു അവളിലുള്ള അവന്റെ പിടി വിട്ടു. അത് വരെ സന്തോഷിച്ചു കൊണ്ടിരിക്കുന്ന എല്ലാവരുടെ മുഖവും മങ്ങി.ഒപ്പം മാളുവിന്റെയും. അവൻ പിന്നെ ഒന്നും പറയാതെ അവിടെ നിന്നും പോയി. "തിന്നേം ഇല്ല. തീറ്റിക്കേം ഇല്ല. "അവളും അവന്റെ പിന്നാലെ പോയി. "ഡോ..താൻ എന്ധോക്കെയാ ഈ പറഞ്ഞത്. തനിക്ക് എന്നെ ഇഷ്ടം ആണോ.. ഇപ്പോൾ ഇതിലൊരു തീരുമാനം വേണം. കുറെ ആയി ഇട്ടു കളിപ്പിക്കാൻ തുടങ്ങിയിട്ട്." "എനിക്ക് നിന്നെ ഇഷ്ടം ആണെന്ന് ഞാൻ നിന്നോട് പറഞ്ഞോ.. "അവൻ അവളെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു. "തന്നെ ഞാൻ...."അവൾ ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് പോകുന്നത് കണ്ട് അജു അവളെ പിടിച്ചു വെച്ചു. "എന്താ മനു ഇത്... നീ ഇവളെ കളിപ്പിക്കുകയാണോ.. ഇത് ഇത്തിരി ഓവർ അല്ലെ.." "ഹും.. അപ്പോൾ അവൾ എന്നെ കളിപ്പിച്ചതോ..

എന്നെ തെറ്റി ധരിച്ചതിന് ഇതൊന്നും കൊടുത്താൽ പോരാ.." "നീ പറയുന്നത് എന്താ സംഭവം എന്ന് ഞങ്ങൾക്ക് പിടി കിട്ടിയില്ല. പക്ഷെ.. അത് എന്തായാലും നീ വിട്ടു കള. നിനക്ക് ഇഷ്ടമാണെങ്കിൽ അത് പറ."ആഷി പറഞ്ഞപ്പോൾ എല്ലാവരും അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി. "ഓക്കേ. എന്നെ കുറെ വിഷമിപ്പിച്ചതല്ലേ.. അതിന് പകരമായി......" അവൻ എന്താണ് പറയുന്നെന്നറിയാൻ എല്ലാവർക്കും ആകാംഷയായി. "അവൾ എന്നെ പ്രൊപ്പോസ് ചെയ്യട്ടെ. പ്രൊപോസൽ ഇഷ്ടമായാൽ ഞാൻ യെസ് പറയും ഇല്ലെങ്കിൽ നോ..അഞ്ചു മിനിറ്റ് സമയം തരാം." "ഹോ.. അത്രയും ഉള്ളോ..ഇതൊക്കെ എനിക്ക് നിസ്സാരം. എനിക്ക് എന്ധോരം പ്രൊപോസൽ കിട്ടിയതാ.. ഇത് ഞാൻ പുഷ്പം പോലെ കൈ കാര്യം ചെയ്തു തരാം.. പൂവ് എടുക്ക്" "പൂവോ.. എന്തിന്?".ജെസി മനസ്സിലാവാതെ ചോദിച്ചു. "പ്രൊപ്പോസ് ചെയ്യാൻ.. അല്ലാതെ എന്തിനാ.. അല്ലെങ്കിൽ വല്ല റിങ്ങോ മറ്റുള്ളതോ എങ്ങാനും." "എടി.. പൊട്ടികാളി അതിന്റെ ഒന്നും ആവിശ്യം ഇല്ല. നീ പ്രൊപ്പോസ് ചെയ്തേ വേഗം. സമയം പോകുന്നു." ആഷി "അവന് ഇഷ്ടം ആവണം എന്നല്ലേ പറഞ്ഞത്. പ്രൊപ്പിസലിൽ തമാശ വേണോ സാഹിത്യം വേണോ..?"

അവളുടെ ചോദ്യം കേട്ടപ്പോൾ അജു ഒന്ന് മന്തഹസിച്ചു. "💞💞💞പ്രണയം തുറന്ന് പറയുക എന്നൊക്കെ പറഞ്ഞാൽ മനസ്സ് തുറക്കുക എന്നാണ്. നീ സ്നേഹിക്കുന്നത് ആരെയാണോ അവർക്ക് മുമ്പിൽ നിന്റെ മനസ്സ് തുറക്കുക. നിന്റെ പ്രണയം എങ്ങനെ ആണോ അത് പോലെ പറയുക .. അതിൽ ആരെയും ചിരിപ്പിക്കുന്ന തമാശയോ കടുകട്ടി സാഹിത്യമോ ഒന്നും ആവിശ്യമില്ല.പ്രണയത്തെ വാക്കുകൾ കൊണ്ട് വർണിക്കാൻ ആവില്ല.നിന്റെ പ്രണയം അവനിലേക്ക് കൂടി പകർന്നു കൊടുക്ക്. ആ പ്രണയം എങ്ങനെ ആണോ അങ്ങനെ തന്നെ...💞💞💞" അജു ചെറുചിരിയോടെ പറഞ്ഞപ്പോൾ അവളും അവനെ നോക്കി പുഞ്ചിരി. പിന്നെ പതിയെ കണ്ണടച്ചു. അവനെ കണ്ടത് മുതലുള്ള കാര്യങ്ങൾ മനസ്സിലേക്ക് ആവാഹിച്ചു. വീണ്ടും അവളുടെ ചുണ്ടുകളിൽ പുഞ്ചിരി മുട്ടിട്ടു. മെല്ലെ കണ്ണുകൾ തുറന്നപ്പോൾ ആദ്യം കണ്ടത് അവനെയാണ്.. അവളുടെ പ്രണയത്തെ...... തുടരും..... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story